Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

Malayalam Poems(കവിതകൾ) rss

nature

ഇന്നലത്തെ മേഘങ്ങള്‍ എന്നോടു് പറഞ്ഞത്(0)

December 30, 2012

[സുസ്മേഷ് ചന്ത്രോത്ത് ] 1 അതിരാവിലെ ഉണര്‍ന്ന ഞാന്‍ പ്രത്യാശയോടെ ജനല്‍ തുറന്ന് ആകാശത്തേക്ക് നോക്കി.മൂപ്പരുടെ വരവ് കാണാനുണ്ടോ..?തലേന്നത്തേതിനേക്കാള്‍ പ്രകാശമാനമായി ചിരി പൊഴിക്കുന്ന മാനം.നീലവാനം.മൂപ്പരു പോയിട്ട് മൂപ്പരുടെ ബീടര് പോലും വരുന്ന ഭാവമില്ല.യാതൊരു താല്പര്യവുമില്ലാതെ കതക് തുറന്ന് മുറ്റത്തെ തെങ്ങിന്‍റെ മേലേക്ക് നോക്കി.ഇളനീര്‍ക്കുലകള്‍ കാണുന്നത് കണ്ണിനും മനസ്സിനും സുഖമാണെന്ന ...

delhi_rape

ദില്ലിയിലെ പെണ്‍കുട്ടി

മോഹന്‍ പുത്തന്‍‌ചിറ മൂടല്‍ മഞ്ഞാല്‍ ഉടല്‍ മറച്ച് ജനാലകളില്‍ കറുത്ത ഫിലിമൊട്ടിച്ച ബസ്സുകള്‍ പോലെ ദുരൂഹതളാല്‍ അകം മറച്ച് ഡിസംബറിലെ ദില്ലി; ഇര നാവിലൊട്ടുമ്പോള്‍ ഉള്ളിലേക്കു വലിക്കുന്ന ഓന്തിനെപ്പോലെ സ്റ്റോപ്പുകളിലേയ്ക്കു വായ് തുറന്ന് ദില്ലിയിലെ ബസ്സുകള്‍ ഒരു പെണ്‍കുട്ടിയെ നിരത്തില്‍ നിന്നും നക്കിയെടുത്ത് വാതിലുകളടച്ച് വിറളി പിടിച്ചത് പായുമ്പോള്‍ ...

African Poverty

മൂന്നാം ലോകം

                [ജോർജ്‌ മുകളേൽ] കറുത്തുലഞ്ഞ ജനതയുടെ നഗ്‌നത ടെലിവിഷനിൽ പ്രദർശിപ്പിക്കപ്പെടുന്നു. വെളുത്തയെല്ലുകൾ മറയ്ക്കാനായി മാത്രം കറുത്ത തൊലി അണിയിച്ചിരിക്കുന്നു. കറുപ്പിൽനിന്നൊലിച്ചിടുന്ന തേൻ കുടിച്ചുന്മത്തരായ്‌ ഈച്ചകൾ ആർത്തലയ്ക്കുന്നു. വറ്റിയ നദിക്കരുകിൽ ഉണങ്ങിയ മരച്ചില്ലയിൽ പക്ഷികൾ തളർന്നിരിയ്ക്കുന്നു. വിണ്ടു കീറിയ ഭൂമിയിൽ ...

Onam

നന്ദി, തിരുവോണമേ നന്ദി

                [എന്‍.എന്‍. കക്കാട്‌ ] നന്ദി, തിരുവോണമേ നന്ദി, നീ വന്നുവല്ലേ? അടിമണ്ണിടിഞ്ഞു കടയിളകി ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍ ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. ആട്ടം കഴിഞ്ഞു കളിയരങ്ങത്തു തനിച്ചു വെറുക്കനെ പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത കളിവിളക്കിന്‍ ചിരി ...

art

രസായനം

[വിജയലക്ഷ്‌മി] അവരെല്ലാവരുമുറക്കമാവുമ്പോൾ  -പകലിൽ നിന്നൊരു വെയിൽപ്പാളി, നീല- ക്കിളി നീരാടിയ കടലാമാകാശം, ഇടവത്തിൻ കുടം കമഴ്ന്ന രാപ്പാതി, മഴവില്ലിൻ നിറം പകർന്നാടും തൊടി, മുറിവോളം ചെങ്ങിത്തുടുത്ത കാന്താരി, മറവിയിൽ മാഞ്ഞുമറഞ്ഞ മഞ്ചാടി, കളിമൺ പുറ്റു കൺമിഴിക്കും കാവുകൾ, മുളങ്കൂട്ടത്തിൽക്കാറ്റുടക്കും നോവുകൾ, മുറിവിൻ ചൂടാറ്റിയുണക്കും പിച്ചകം, ധമനികൾക്കുള്ളൊന്നുണർത്തുമർജ്ജുനം, പനിയാറ്റുന്ന ചിറ്റമൃതിൻ ...

mixed

മമ്മ മലയാലം [ടി പി സക്കറിയ]

[ടി പി സക്കറിയ] മലയാലമേ, വേര്‍  ഡിഡ് യൂ ഗോ..? വാട്ട് ഹാപ്പന്‍ഡ്  റ്റൂ  യൂ ..? സണ്‍, വേഗം തിരിച്ചുവരിക. പപ്പയും മമ്മയും വേദനയോടെ  നിന്നെ വെയിറ്റ് ചെയ്യുന്നു…. മമ്മ നിനക്ക് മില്‍ക്ക് തരാഞ്ഞിറ്റാണോ കോമ്പ്ലാന്‍ തരാഞ്ഞിറ്റാണോ ഗ്രാന്‍മ  ടീവി കാണാന്‍ സമ്മതിക്കാഞ്ഞിറ്റാണോ റ്റാറ്റാ പോലും പറയാതെ ...

evening

യാത്ര [ഗീത]

[ഗീത] തണുത്തു മയങ്ങി വീഴും വൈകുന്നേരത്തില്‍ നീ സഞ്ചരിക്കുമ്പോള്‍ പകലിന്റെ ചുട്ടു പൊള്ളുന്ന ചൂടിലാണ്  എന്റെ യാത്ര…!. എന്നാലും നമ്മുടെ യാത്ര…. ഒരേ തുരുത്തിലെക്കാണല്ലോ എന്നോര്‍ക്കുമ്പോള്‍ അവിടേക്ക് എത്തിച്ചേരാന്‍ വല്ലാത്ത തിടുക്കം….!!

test-tube-baby

അണ്ഡം വില്‍ക്കാനുണ്ട് ! [രമ്യ മേരി ജോർജ്]

[രമ്യ മേരി ജോർജ്] ദൈവം ഭൂമിയിലേക്ക്‌ പകച്ചു നോക്കി തന്തയില്ലാക്കുഞ്ഞുങ്ങള്‍. അല്ല… തന്തയും,തള്ളയുമില്ലാക്കുഞ്ഞുങ്ങള്‍ തെരുവില്‍ പെരുകുന്നു… അവിടുന്ന് കൈവെള്ളയിലേക്ക് തുറിച്ചു നോക്കി അവരുടെ പേര്‍ അതില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല !!! *** *** **** **** **** വന്ധ്യതാ ക്ലിനിക്കി,നെതിര്‍വശം ശീതീകരിച്ച കുടുസ്സു മുറിയില്‍ അവളിരിപ്പുണ്ട് സുന്ദരിയാണ് വാ ...

sumithra

പിന്‍കര കാഴ്ചകള്‍… [കെ.വി. സുമിത്ര]

  [കെ .വി .സുമിത്ര ] രാത്രിയോടുന്ന പഴയ തീവണ്ടിയൊച്ചയില്‍ ദാഹം പേറ്റുന്നു, കിതയ്ക്കുന്നു ലോകം പിന്‍കര കാഴ്ചകള്‍ … കോടമഞ്ഞിന്റെ പെയ്തു തോര്‍ച്ചയിലേറ്റുന്മാദ തീരവും ഇത്ര വേഗം നീ കടന്നോ ..? തൊട്ടുതഴുകിയോരോ മുടിയിഴകള്‍ തുടുത്തു രക്തവര്‍ണഛവികള്‍ കണ്ണടച്ചിമകൂപങ്ങള്‍ .. ചെറുകാറ്റുപോലുമീ സാന്ദ്രമൌനത്തിനിടെ അറിയാതെയൊരിക്കല്‍പ്പോലും വരരുതെന്നാഗ്രഹിച്ചുവോ നീയും ...

maram

പന്ത്രണ്ടു നിലകളുള്ള ഒരു മരം.. [സന്തോഷ്‌ പല്ലശന]

[സന്തോഷ്‌ പല്ലശ്ശന ] 1. പത്താം നിലയില്‍ ഇന്നലെ ഒരാള്‍ തൂങ്ങിമരിച്ചു. മരിക്കുമ്പോള്‍ അയല്‍വീട്ടിലെ ശീലാവതിക്ക് മുന്ന് മാസമായിരുന്നു. ശവമടങ്ങി ഗര്‍ഭമലസി. ജാരരാത്രികളുടെ തണുതണുത്ത ഉറകള്‍ക്കുള്ളില്‍ തട്ടാതെ പൊട്ടാതെ വാസ്തു പിന്നെയും ഉറങ്ങി. 2. ഒരു ദിവസം നേരംവെളുത്തപ്പോള്‍ താഴെ ഒരു നഗ്നനക്ഷത്രം അടര്‍ന്നു വീണിരിക്കുന്നു. ഗന്ധര്‍വ്വന്മാര്‍ കൂട്ടത്തോടെ ഒളിവില്‍പോയി. ...

bhoomi

അപ്പോഴും ഭൂമി കറങ്ങി കൊണ്ടിരുന്നു… [ഗീത]

 [ഗീത] സാമൂഹ്യ പാഠ ക്ലാസ്സില്‍ ഭൂമി കറങ്ങി കൊണ്ടിരിക്കുന്നു എന്ന് പഠിക്കുമ്പോഴാണ് മനസ്സിലായത് അച്ഛന്‍ എപ്പോഴും ജോണി വാക്കര്‍ അടിച്ചു കറങ്ങുന്നത് ഈ ഭൂമിയില്‍ ജീവിക്കുന്നത് കൊണ്ടാണെന്ന്! ഗാന്ധാരി ചരിതം പഠിച്ചപ്പോള്‍ മനസ്സിലായീ….അമ്മ പതിവ്രതയായ ഭാര്യ ആകാന്‍ ശ്രമിച്ചതാവാം പെതെടിന്‍ ലഹരിയില്‍ കറങ്ങി തുടങ്ങിയതെന്ന്!! അമ്മയെ മോഡല്‍ ആക്കിയത് ...

പ്രണയിക്കാത്തവരോട്… [ഭാനു കളരിയ്ക്കല്‍]

[ഭാനു കളരിക്കല്‍] പ്രണയിക്കാത്തവര്‍ക്ക്  ഞാനൊരു തീക്കനല്‍ തരാം ഊതി ഊതി ആളിപ്പടരുമ്പോള്‍  അഗ്നിപ്പടര്‍പ്പില്‍  ചുട്ടുപഴുത്തൊരു സൌഗന്ധികം വിരിഞ്ഞുവരും. ഹൃദയനൈര്‍മല്യമുള്ളവരേ നിങ്ങളത് വാടാമലരായി സൂക്ഷിച്ചു വെക്കുക.   പ്രണയിക്കാത്തവര്‍ക്ക്  ഞാനൊരു ഒറ്റക്കമ്പിയുള്ള വീണതരാം ഒറ്റവിരല്‍ കൊണ്ടു മീട്ടിയതില്‍ സ്വപ്ന സ്വരങ്ങള്‍ സൃഷ്ടിക്കുക വിരല്‍ മുറിഞ്ഞു ചോരയിറ്റും വരെ ദ്രുതതാളം മീട്ടുക ...

abstractart3

ഫെദെറികൊ ഗാർസിയ ലോർകയുടെ രണ്ടു കവിതകൾ.. [ബാലചന്ദ്രന്‍ ചുള്ളിക്കാട്]

[വിവർത്തനം: ബാലചന്ദ്രൻ ചുള്ളിക്കാട്]   ഞാൻ മരിക്കുമ്പോൾ   ഞാൻ മരിക്കുമ്പോൾത്തുറന്നിടൂ ജാലകം. നാരങ്ങ തിന്നുന്ന കുട്ടിയെക്കാണട്ടെ. ഞാൻ മരിക്കുമ്പൊഴാ വാതിൽ തുറന്നിടൂ പാടത്തു കൊയ്ത്തുകാർ പാടുന്ന കേൾക്കട്ടെ. ഞാൻ മരിക്കുമ്പൊഴീ ലോകം തുറന്നിടൂ. നിശാഗീതം   മരണം വന്നുപോകുന്നു മദ്യശാലയിലെപ്പൊഴും. കരിം‌കുതിരകൾക്കൊപ്പം ദുഷ്ടരായ മനുഷ്യരും തിങ്ങിക്കടന്നുപോകുന്നൂ ഗിഥാറിൻ ...

ക്രീഡാജലം.. [ജയന്‍ കെ. സി]

[ജയന്‍. കെ.സി] കോണ്‍ക്രീറ്റ്‌ തടത്തിനുള്ളില്‍ തളയ്ക്കപ്പെട്ട ക്ലോറിനേറ്റഡ്‌ സ്നേഹം തൊലിവെട്ടത്തില്‍ മിന്നിയുരുളുന്ന പളുങ്കുമണികളുടെ സമൂഹരതി വരള്‍ചുണ്ടിനു- മിരുള്‍ക്കപ്പിനുമിടയ്ക്ക്‌ വെളിച്ചത്തിന്റെ കുഴല്‍ സ്വീകരണമുറിയില്‍ നിയോണ്‍ ടെട്രകളുടെ നീലച്ചിരി കിടപ്പുമുറിയിലും അടുക്കളയിലും തിക്കുമുട്ടുന്ന മിണ്ടാട്ടങ്ങളുടെ ചോര.