Jaalakam | ജാലകം

വീട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍
[ജാഫര്‍ എസ് പുല്‍പ്പള്ളി]

പുതിയ ജീവിതം തേടി ഭൂഗോളത്തിന്റെ മറ്റേ തലയ്ക്കലേക്ക് പണ്ട് യാത്രയായ ആ പിതാക്കളുടെ മക്കള്‍ കാലചക്രത്തിന്റെ തിരിച്ചിലില്‍ വിപരീതദിശയിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു ഇപ്പോള്‍. വലുപ്പം കൊണ്ട് ലോകത്തിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ വംശജരുടെ തിരിച്ചു വരവിന്റെ കാര്യമാണ് പറയുന്നത്. ഇന്ത്യയില്‍ നിന്ന് പാശ്ചാത്യരാഷ്ട്രങ്ങളിലേക്ക് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കുടിയേറിയവരുടെ പിന്മുറക്കാരാണ് പ്രധാനമായും ഇത്തരത്തില്‍ തങ്ങളുടെ ആദിമവേരുകളിലേക്ക് മടങ്ങുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസികള്‍

യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ കണക്ക് പ്രകാരം ചൈന കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യക്കാരാണ്. 2.5 കോടി വരും രാജ്യങ്ങളിലായുള്ള ഇന്ത്യന്‍ പ്രവാസികളുടെ സംഖ്യ. ഇന്ത്യയുടെ 0.8 ശതമാനം കുടിയേറ്റ നിരക്ക് ലോകത്തേറ്റവും ഉയര്‍ന്നത് ആണ്.യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളില്‍ എണ്ണം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് ഗുജറാത്തി, പഞ്ചാബി വംശജരാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും കരീബിയന്‍ മേഖലയിലും ഇന്ത്യന്‍ പ്രവാസികള്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ആതിഥേയ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ ആ സമൂഹം ധാരാളം പ്രൊഫഷണലുകളെ ആ രാജ്യങ്ങളുടെ വികസനത്തില്‍ പങ്കാളികളാകാനായി നല്‍കിയിട്ടുണ്ട്.

അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റത്തിന്റെ ചരിത്രം നീളുന്നത് 100 വര്‍ഷത്തിനു മുന്‍പിലേക്കാണ്. ‘ഹിന്ദുക്കള്‍’ എന്ന് വിളിക്കപ്പെട്ടു ഇവര്‍ തദ്ദേശിയരാല്‍. ഇന്ത്യന്‍ സ്വാതന്ത്യത്തിനു ശേഷം അറുപതുകളിലും എഴുപതുകളിലും കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ദ്ധിച്ചു. അധികവും സിഖ്് വംശജരായിരുന്നു ഇവര്‍. ശീതയുദ്ധകാലത്ത് അമേരിക്കയില്‍ പ്രതിരോധവ്യോമയാന മേഖലയില്‍ എഞ്ചിനീയര്‍മാരുടെ വര്‍ദ്ധിച്ച ആവശ്യകത ശരിയ്ക്കും മുതലെടുത്തു അവര്‍. ‘മസ്തിഷ്‌കച്ചോര്‍ച്ച’ എന്ന് ഇന്ത്യക്കാരാല്‍ വിളിയ്ക്കപ്പെട്ടു ഈ കുടിയേറ്റം

. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇത് തുടര്‍ന്നു.അമേരിക്കയില്‍ മാത്രം 31.8 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ ഉണ്ട് എന്ന് 2010 ലെ അമേരിക്കന്‍ കംയൂണിറ്റി സര്‍വേ പറയുന്നു. അമേരിക്കയിലെ കുടിയേറ്റസമൂഹത്തിന്റെ ഭൂരിപക്ഷം വരും ഈ സംഖ്യ.’ഫോര്‍ച്യൂണ്‍’ മാഗസിന്റെ 2000 ലെ കണക്ക് പ്രകാരം ‘സിലിക്കന്‍ വാലി’യിലെ ഇന്ത്യന്‍ സംരംഭകരുടെ ആകെ വരുമാനം എന്നത് 250000 കോടി ഡോളര്‍ ആണ്.

‘അമേരിക്കയുടെ മഷ്തിഷ്‌കച്ചോര്‍ച്ച ഇന്ത്യയുടെ മഷ്തിഷ്‌കനേട്ടം ആകും’ എന്ന ഒരമേരിക്കന്‍ വ്യാപാരസംഘടനയുടെ പ്രസ്താവന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ ഇന്ത്യന്‍ വംശജരുടെ ഇടം വ്യക്തമാക്കുന്ന ഒന്നാണ്. ഒരു അമേരിക്കന്‍ സംസ്ഥാനത്തിലെ ഗവര്‍ണര്‍ സ്ഥാനം കയ്യാളുന്നത് വരെയെത്തി നില്‍ക്കുന്നു അവിടത്തെ ഇന്ത്യന്‍ വംശജരുടെ സാമൂഹ്യസ്വാധീനം.

കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഹോളണ്ട്, ആസ്‌ട്രേലിയ, ന്യൂസിലണ്ട്, റഷ്യ, ഇറ്റലി, ജര്‍മ്മനി തുടങ്ങി ഒട്ടേറെ യൂറോപ്യന്‍, അമേരിക്കന്‍ രാഷ്ട്രങ്ങളിലും ഇന്ത്യന്‍ പ്രവാസികള്‍ ഒട്ടേറെയുണ്ട്. ഇവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്ര തുടങ്ങിയിരിക്കുന്നത്.

തിരികെ വിളിക്കുന്നത് പഴയ ഇന്ത്യയല്ല

സാമ്പത്തികവും സാംസ്‌കാരികവുമായ കാരണങ്ങള്‍ ഉണ്ട് ഈ പുതിയ പ്രവണതയ്ക്ക്. തങ്ങള്‍ ഇപ്പോള്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന അമേരിക്കയേക്കാളും ബ്രിട്ടനേക്കാളും മികച്ചതാണ് ഇന്ത്യയുടെ വളര്‍ച്ച എന്ന കാഴ്ച്ചപ്പാടാണ് ഈ മടങ്ങിപ്പോക്കിന്റെ പിന്നില്‍ എന്ന് ഇതു സംബന്ധമായ നിരീക്ഷണങ്ങള്‍ കാണിക്കുന്നു . കൂടാതെ ഈ തീരുമാനം എടുക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം യൂറോപ്യന്‍ രാഷ്ട്രങ്ങളെ മൊത്തമായും പിടികൂടിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. പുതിയ അവസരങ്ങള്‍ക്കൊപ്പം തങ്ങളുടെ വേരുകളും സംസ്‌കാരവും അവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.

പിതാക്കളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരായ മക്കള്‍

ഇന്ത്യയില്‍ ജനിച്ച , ഇന്ത്യയുടെ ഭാഷ സംസാരിക്കുന്ന, ഇന്ത്യന്‍ ഭക്ഷണം നന്നായി പാകം ചെയ്യാനും കഴിക്കാനും അറിയാവുന്ന, അവിടത്തെ സംസ്‌കാരവും ആചാരങ്ങളും ഉള്ളിലേറ്റുന്ന തങ്ങളുടെ മാതാപിതാക്കളേക്കാള്‍ ‘ഇന്ത്യക്കാര്‍’ ആണ് ഈ പുതിയ തലമുറ.ലണ്ടനിലോ ന്യൂയോര്‍ക്കിലോ ജനിച്ച, അവിടെത്തന്നെ വളരുന്ന, നന്നായി സാരി ചുറ്റാനോ ചപ്പാത്തി ഉണ്ടാക്കാനോ അറിയാത്ത അവരെ ‘ഇന്ത്യക്കാര്‍’ ആക്കിയത് നിയമം ആണ്. പ്രവാസികള്‍ക്കായി ഇന്ത്യാ ഗവണ്മെന്റ് 2005 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം ഇന്ത്യയില്‍ ജനിച്ചവരുടെയും മുന്‍ ഇന്ത്യന്‍ പൌരരുടെയോ മക്കള്‍ക്കോ പേരക്കുട്ടികള്‍ക്കോ ഒരു തരം ‘ഇരട്ട പൌരത്വം’ ലഭിക്കുന്നു.’ഓവര്‍സീസ് സിറ്റിസെന്‍ ഓഫ് ഇന്ത്യ’ എന്ന ഈ പദ്ധതി പ്രകാരം ഒരാള്‍ക്ക് തന്റെ വിദേശപൌരത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരു ആജീവനാന്ത

ഇന്ത്യന്‍ വിസ കരസ്ഥമാക്കാം, അവിടെ എത്രകാലം വേണമെങ്കിലും ജോലി ചെയ്യാം,ഇന്ത്യക്കാരായി തന്നെ ജീവിക്കാം. അങ്ങനെ തങ്ങളുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ച ഇന്ത്യന്‍ പാസ്‌പോര്‍ട്ട്(ഒ.സി.ഐ കാര്‍ഡ്) ഈ മക്കള്‍ നേടുന്നു, വ്യത്യസ്തമായ തരത്തിലൊരു ഇന്ത്യന്‍ പൌരത്വവും.

ഒട്ടേറെ പേരുണ്ട് ഇന്ത്യക്കാരാകാന്‍

ഈ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ഏകദേശം 10 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയിലേക്ക് യാത്രയായത് എന്ന് കണക്കുകള്‍ കാണിക്കുന്നു. കൂടാതെ അടുത്തകാലത്തായി ഇത് വര്‍ദ്ധിച്ചു വരികയുമാണ്. 2010 ല്‍ മാത്രം ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരുടെ എണ്ണം 30000 ആണ്. 2002 ലും 2003 ലുമായി 35000 ഐ.ടി പ്രൊഫഷണലുകളാണ് ഇന്ത്യയുടെ ഐ.ടി ഹബ്ബായ

ബാംഗ്ലൂരിലേക്ക് മാത്രമായി എത്തിയത്.

‘ഇന്ത്യന്‍ സ്വപ്നം’ തേടി

ഇന്ത്യന്‍ ഐ.ടി നഗരമായ ബാംഗളൂരിലേക്ക് അമേരിക്കയില്‍ നിന്ന് ചേക്കേറിയ രാജീവ് ഖത്രി ഇത്തരത്തിലുള്ള ഒരു ഇന്ത്യന്‍ പൗരനാണ്.

ബി.ബി.സി.ലേഖകനോട് തന്റെ നിലപാടിനെ കുറിച്ച് ഇങ്ങനെ പറയുന്നു രാജീവ്: ‘നാല് വര്‍ഷം മുന്‍പ് ഞാന്‍ ഈ തീരുമാനം എടുത്തപ്പോള്‍ എന്റെ മാതാപിതാക്കള്‍ അതിലൊട്ടും ഗുണം കണ്ടില്ല. അവരെന്നെ പിന്തിരിപ്പിക്കാന്‍ ആവത് ശ്രമിച്ചു. ഈ നാല് വര്‍ഷത്തിനു ശേഷവും ഞാന്‍ തിരികെ ചെല്ലുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. എനിക്കാണെങ്കില്‍ അതിലൊട്ട് താത്പര്യവുമില്ല’.

രാജീവിന്റെ അച്ഛന്‍ 1972 ല്‍ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് കുടിയേറി അവിടെ നല്ല ഒരു ജീവിതം നേടിയ ആളാണ്. അദ്ദേഹത്തിന് തന്റെ മകന്‍ പുതിയ അവസരങ്ങള്‍ക്കായി ഭൂഗോളത്തിന്റെ മറ്റേ അറ്റത്തേക്ക് പായുന്നത് ഒട്ടും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. താന്‍ പണ്ട് ചെയ്തതിന്റെ വിപരീത ദിശയിലേക്കുള്ള ഈ പുതിയ യാത്രയെ ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കാവുന്നില്ല. പിതാവിനെ ഒരു കാലത്ത് ഏറെ മോഹിപ്പിച്ച ആ പുകഴ്‌പെറ്റ ‘അമേരിക്കന്‍/ ബ്രിട്ടീഷ് സ്വപ്ന’ ത്തെ ഉപേക്ഷിച്ചാണ് മകന്‍ പോകുന്നത്. അവരെ ഇപ്പോള്‍

പ്രചോദിപ്പിക്കുന്നത് ‘ഇന്ത്യന്‍ ‘ഇന്ത്യന്‍ സ്വപ്ന’മാണെന്നതാണ് യാഥാര്‍ഥ്യം. ഇനി ഒരിക്കലും അമേരിക്കയിലേക്കോ ബ്രിട്ടനിലേക്കോ മടങ്ങാന്‍ പലര്‍ക്കും താത്പര്യവുമില്ല.

ഇന്ത്യയുടെ അനുകൂല ഘടകങ്ങള്‍

തൊണ്ണൂറുകളില്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാര നടപടികളാണ് ഇന്ത്യയെ ആകെ മാറ്റി മറിച്ചത്.ഇന്ത്യ അതിന്റെ സാമ്പത്തികരംഗത്തിന്റെ വാതിലുകള്‍ തുറന്നിട്ടതോടു കൂടി അനേക വര്‍ഷങ്ങളായി തുടര്‍ന്ന് വരികയായിരുന്ന പല കാര്യങ്ങള്‍ക്കും മാറ്റം വരികയായിരുന്നു. ലൈസന്‍സ്-ക്വാട്ടാ രാജിന്റെ അസ്തമയം, പൊതുമേഖലയ്ക്കുള്ള സംരക്ഷണത്തിന്റെ എടുത്തുകളയല്‍,സര്‍വീസ് രംഗത്തേക്കുള്ള സ്വകാര്യമുതല്‍ മുടക്കിന്റെ തുടക്കം തുടങ്ങിയ ഘടകങ്ങള്‍ അമേരിക്കയിലോ ബ്രിട്ടനിലോ ജീവിയ്ക്കുന്ന ഇന്ത്യന്‍ യുവാവിനെ പ്രചോദിതനാകാന്‍ പ്രേരിപ്പിക്കുന്നു. ഇവിടെ കാത്തിരിക്കുന്ന വലിയ അവസരങ്ങള്‍ അവനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. സ്വതന്ത്ര വിപണിയുടെ വളര്‍ച്ച ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യ ഉള്ള ഈ രാജ്യം വഹിക്കുന്ന ഉപഭോക്താക്കളുടെ ഭീമന്‍ സംഖ്യയെ കൂടുതല്‍ ആകര്‍ഷകമാക്കി.120 കോടി ജനങ്ങള്‍ ഉള്ള ഒരു രാജ്യത്തിലെ സേവനമേഖലയിലെ അവസരങ്ങള്‍ എണ്ണമറ്റതാണ്. ഭീമമായ ഇന്ത്യന്‍ വിപണിയിലെ നേരിയ ചലനം പോലും അമേരിക്കന്‍ ജനസംഖ്യയേക്കാള്‍ വലിയ ഉപഭോക്താക്കളെ ബാധിക്കുന്നു. ഇനിയും ഒടുങ്ങാത്ത ദാരിദ്യം,കാര്‍ന്നു തിന്നുന്ന അഴിമതി, അടിസ്ഥാന സൗകര്യത്തിന്റെ വലിയ പോരായ്മകള്‍, ബ്യൂറോക്രസിയുടെ ഇപ്പോഴും കുറഞ്ഞിട്ടില്ലാത്ത സ്വാധീനം എന്നിങ്ങനെ എണ്ണിപ്പറയാവുന്ന പോരായ്മകള്‍ ഒട്ടേറെ ഉണ്ടെങ്കിലും ഇന്ത്യയില്‍ അവസരങ്ങള്‍ക്ക് ഒട്ടും കുറവില്ല എന്നത് അവരെ ആകര്‍ഷിച്ച പ്രധാന ഘടകം ആണ്. ഇന്ത്യ ഇപ്പോള്‍ സംരംഭകത്വത്തിന്റെ പറുദീസയായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ എല്ലാം തന്നെ മറ്റേതൊരു ലോകനഗരത്തെയും പോലെ തന്നെ നിക്ഷേപസൗഹ്യദ അന്തരീക്ഷം കൈവരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് തെല്ലൊന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും 5 ശതമാനം എന്ന നിരക്ക് നിലനിര്‍ത്തി അത് പതുക്കെ വളരുക തന്നെയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ നിലവിലെ സ്ഥിതി ആശങ്കാജനകം ആണെന്നതും അവിടത്തെ സാമ്പത്തികസ്ഥിതി വളര്‍ച്ച മുരടിച്ച അവസ്ഥയിലാണെന്നതും ഇന്ത്യയിലേക്കുള്ള സംരംഭകരുടെ വരവിനെ ഉത്തേജിപ്പിക്കുന്നുണ്ട്.

തൊഴില്‍ അവസരങ്ങള്‍ക്കു പുറമെ മികച്ച സാമൂഹ്യജീവിതത്തിന്റെ സാന്നിദ്ധ്യം,വര്‍ദ്ധിച്ചു വരുന്ന അടിസ്ഥാനസൌകര്യങ്ങള്‍,വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച,ആകര്‍ഷകമായ ഭവനസൗകര്യങ്ങള്‍, ശക്തമായ കുടുംബസാമൂഹിക ബന്ധങ്ങള്‍ എന്നിവയും തിരികെയെത്താന്‍ അവരെ പ്രേരിതരാക്കുന്നു.

വേരൂന്നാന്‍ എളുപ്പം

ഇന്ത്യന്‍ വംശജര്‍ എന്നും ഇന്ത്യക്കാര്‍ തന്നെയായാണ് തങ്ങളുടെ പ്രവാസജീവിതം നയിക്കുന്നത് എന്ന ഘടകം ഇപ്പോള്‍ സഹായകരമാകുന്നത് അവരുടെ മക്കള്‍ക്കാണ്. ഏതെങ്കിലും ഒരു യൂറോപ്യന്‍ നഗരത്തില്‍ ജനിച്ച് യുവത്വത്തിലേക്ക് കാലൂന്നിയതിനു ശേഷവും ഒരു തരം അന്യതാ ബോധം പേറുന്നുണ്ട് ആ സമൂഹത്തില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍. വീടുകളില്‍ നിന്നു തന്നെ ആര്‍ജ്ജിക്കുന്നു അവര്‍ ഇന്ത്യന്‍ സംസ്‌കാരവും രീതികളും.അതു കൊണ്ട് തന്നെ ഇന്ത്യയിലേക്കുള്ള മടക്കം അവര്‍ക്ക് വീട്ടിലേക്കുള്ള തിരിച്ചു പോക്ക് പോലെയൊന്നാകുന്നു. അവിടെ അവര്‍ക്ക് പുതിയ ഭാഷയോ ഭക്ഷണമോ നേരിടേണ്ടി വരുന്നില്ല. കൂടാതെ തങ്ങള്‍ വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്ന് ലഭിച്ച ശക്തി അവരെ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ കൂടുതല്‍ സഹായിക്കുന്നു. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന പാശ്ചാത്യരീതികള്‍ ഇവരെ ഇക്കാര്യത്തില്‍ നന്നായി സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഇവരെ എങ്ങനെ സ്വീകരിക്കും ?

പുതിയ ജീവിതം തേടി മാത്യരാജ്യത്തിലെത്തുന്ന ഇവരുടെ പ്രതീക്ഷകള്‍ക്കൊത്ത് നീങ്ങാന്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ ഒട്ടേറെ മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് ഈ രംഗത്തെ നിരീക്ഷകര്‍ കരുതുന്നു.പുതിയ പ്രവാസിനയങ്ങള്‍ ഇനിയും നമ്മള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ കൂടുതല്‍ മുതല്‍ മുടക്കും ആ രംഗത്ത് ലിബറലൈസേഷന്‍ നടപ്പിലാക്കലും ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളെ പഠനത്തിനായി ഇവിടേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കല്‍ ഈ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.ഈ രംഗത്തെ ചൈനയുടെ മാത്യക ഇന്ത്യയ്ക്കും സ്വീകരിക്കാവുന്നതാണെന്ന് വിദഗ്ധര്‍ കരുതുന്നു. യു.എന്‍ .ഡി.പി റിപ്പോര്‍ട്ട് പ്രകാരം 2000 ല്‍ മാത്രം ‘മഷ്തിഷ്‌കച്ചോര്‍ച്ച’ മൂലം ഇന്ത്യയുടെ നഷ്ടം 200 കോടി അമേരിക്കന്‍ ഡോളര്‍ ആണെന്നിരിക്കെ പ്രവാസികളെ ആകര്‍ഷിയ്ക്കാനുള്ള നയങ്ങള്‍ കൂടുതലായി വരേണ്ട കാലം ഇപ്പോഴെ അതിക്രമിച്ചിരിക്കുന്നു എന്നത് വ്യക്തമാണ്.

മലാലയെ രേഖപ്പെടുത്തിയ വര്‍ഷം
[രതി.എ.കുറുപ്പ്‌]

ബോംബ്‌ സ്ഫോടനങ്ങളും താലിബാന്‍ ഭീകരതയും വാര്‍ത്തയാകുന്ന പാക്കിസ്ഥാനില്‍നിന്ന്‌ വേറിട്ടൊരു ശബ്ദം ലോകത്തിന്‌ മുന്നില്‍ എത്തിച്ച മലാല യൂസഫ്സായ്‌ എന്ന കൊച്ചുപെണ്‍കുട്ടിയായിരുന്നു പോയ വര്‍ഷത്തെ താരം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന

മലാല യൂസഫ്സായ്‌

താലിബാനെക്കുറിച്ച്‌ ഇന്റര്‍നെറ്റിലൂടെ പ്രതികരിച്ച മലാലയ്ക്കെതിരെ നടന്ന ആക്രമണത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണുയര്‍ന്നത്‌. ആരെയും കൊല്ലുന്ന താലിബാന്റെ തോക്കുകള്‍ മുന്നില്‍ കണ്ടിട്ടും ശിലപോലെ ഉറച്ചുനിന്ന മലാലയെന്ന പതിന്നാലുകാരിയെ ലോകം മുഴുവന്‍ പിന്തുണച്ചു. പാക്കിസ്ഥാന്റെ ഭാവി മലാലയെപ്പോലുള്ള ധൈര്യശാലികള്‍ക്കൊപ്പമാണെന്ന്‌ ലോകം വിധിയെഴുതിയപ്പോള്‍ താലിബാന്‌ മുന്നില്‍ മുട്ടുവിറയ്ക്കുന്ന പാക്കിസ്ഥാനും മൗനം ഭഞ്ജിക്കേണ്ടിവന്നു. പുരസ്കാരങ്ങളും അംഗീകാരങ്ങളും വാരിക്കോരി നല്‍കി ലോകം മലാലയെ അംഗീകരിച്ച കാഴ്ചയുടെ ആനന്ദം അവശേഷിപ്പിച്ചാണ്‌ 2012 വിട പറയുന്നത്‌.

മാറ്റത്തിനായി ഒരു വോട്ടെന്ന മന്ത്രവുമായി അമേരിക്കന്‍ ജനതയെ കീഴടക്കിയ കറുത്തവര്‍ഗക്കാരനായ ബരാക്‌ ഒബാമ രണ്ടാം ഊഴത്തിലും പ്രസിഡന്റ്‌ സ്ഥാനം നിലനിര്‍ത്തിയതാണ്‌ അന്തരാഷ്ട്രതലത്തില്‍ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ്‌. മികച്ചത്‌ വരാനിരിക്കുന്നതേയുള്ളു എന്ന പ്രചാരണ മുദ്രാവാക്യത്തിലൂടെ ഒബാമക്ക്‌ വീണ്ടും അമേരിക്കന്‍ ജനതയുടെ വിശ്വാസമാര്‍ജ്ജിക്കാനായി. ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിനൊടുവില്‍ ശക്തമായ ഭൂരിപക്ഷത്തോടെയാണ്‌ അമേരിക്കയിലെ ആദ്യകറുത്തവര്‍ഗക്കാരനായ പ്രസിഡന്റ്‌ സ്ഥാനം നിലനിര്‍ത്തിയത്‌.

വന്‍ സാമ്പത്തിക ശക്തിയായി വളരുന്ന ചൈനയില്‍ ദശാബ്ദത്തിനിടെ മാത്രം നടക്കുന്ന അധികാര കൈമാറ്റത്തിനും പോയവര്‍ഷം സാക്ഷ്യം വഹിച്ചു. അടുത്ത ഒരു പതിറ്റാണ്ടിലേക്കുള്ള ഭരണനേതൃത്വത്തെ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നവംബറില്‍ തെരഞ്ഞെടുത്തു. ഷി ജിന്‍പാങ്ങ്‌ പ്രസിഡന്റായും ലികെ ഗ്യാങ്ങ്‌ പ്രധാനമന്ത്രിയായും നിശ്ചയിക്കപ്പെട്ടു. നിയുക്ത പ്രധാനമന്ത്രി ഷിയുടെ നേതൃത്വത്തില്‍ സ്ഥാനക്രമമുസരിച്ച്‌ ഔപചാരികവേഷമായ കറുത്ത സ്യൂട്ടണിഞ്ഞ്‌ പുതിയ കേന്ദ്രകമ്മറ്റിയംഗങ്ങള്‍ നവംബര്‍ 15 ന്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ അണിനിരന്നു.

പാക്‌ പരമോന്നത കോടതിയുടെ ഇടപടല്‍ മൂലം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിക്ക്‌ അധികാരമൊഴിയേണ്ടി വന്നതും രാജാ പര്‍വേസ്‌ അഷ്‌റഫ്‌ പ്രധാനമന്ത്രിയായതും പാക്‌ രാഷ്ട്രീയത്തില്‍നിന്നുള്ള പ്രധാന വാര്‍ത്തയായി. കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ പിപിപി നേതൃത്വം ഏറ്റെടുത്തതും വാര്‍ത്തയായി.

ഈജിപ്റ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ സൈനികേതര പ്രസിഡന്റായി മുഹമ്മദ്‌ മുര്‍സി സത്യപ്രതിജ്ഞ ചെയ്തതും പോയവര്‍ഷംതന്നെ. ഏകാധിപതി ഹൊസ്നി മുബാറക്കിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയാണ്‌ മുര്‍സി പ്രസിഡന്റ്‌ സ്ഥാനത്തെത്തിയത്‌. ഈജിപ്റ്റില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റെന്ന ബഹുമതിയും മുര്‍സി സ്വന്തമാക്കി.

ടുണീഷ്യയുടെയും ഈജിപ്തിന്റെയും മാര്‍ഗം പിന്തുടര്‍ന്ന്‌ ജനകീയ പ്രക്ഷോഭത്തിലേക്ക്‌ കടന്ന സിറിയയില്‍ പക്ഷേ 2012ലും രക്തച്ചൊരിച്ചിലുകള്‍ക്ക്‌ അറുതിയായില്ല. പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരെയുള്ള വിമത പ്രക്ഷോഭങ്ങള്‍ സിറിയന്‍ സൈന്യം നേരിട്ടപ്പോള്‍ കൊല്ലപ്പെട്ടത്‌ നൂറു കണക്കിന്‌ നിരപരാധികള്‍. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍നിന്ന്‌ കിടപ്പാടവും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച്‌ ആയിരങ്ങള്‍ പലായനംചെയ്തു.

അന്താരാഷ്ട്രതലത്തില്‍നിന്ന്‌ ശക്തമായ ഇടപെടലുണ്ടായിട്ടും സിറിയയിലെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാനാകാതെയാണ്‌ 2012 പടിയിറങ്ങുന്നത്‌. അറബ്‌ രാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും മധ്യസ്ഥനായി സമാധാനശ്രമങ്ങള്‍ക്ക്‌ നിയോഗിക്കപ്പെട്ട കോഫി അന്നന്‍ തന്റെ പ്രയത്നം വിഫലമായതിനെത്തുടര്‍ന്ന്‌ മധ്യസ്ഥസ്ഥാനം രാജിവച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു.

യുദ്ധമുഖത്തെത്തിയ ഇസ്രായേല്‍ -ഗാസ ആക്രമണം. ഹമാസിന്റെ അധീനതയിലുള്ള ഗാസയെ ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കുരുതികൊടുക്കപ്പെട്ടു. ഹമാസിന്റെ മുതിര്‍ന്ന നേതാവ്‌ അഹമ്മദ്‌ അല്‍ ജാവറിയും മിസെയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൈനികബലത്തിന്റെ മുഷ്ക്കില്‍ കരയുദ്ധത്തിനായി ഇസ്രായേല്‍ നടത്തിയ സന്നാഹം അയല്‍രാജ്യമായ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ അവസാനിപ്പിക്കേണ്ടിവന്നു. ഇതിനിടയില്‍ 2012 പലസ്തീന്‌ ആശ്വാസമായി. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവില്‍ എക്യരാഷ്ട്ര സഭയില്‍ നിരീക്ഷക രാഷ്ട്രപദവി ലഭിച്ചത്‌ കുറച്ചൊന്നുമല്ല പലസ്തീനികളെ സന്തോഷി പ്പിച്ചത്‌.

വിവാദങ്ങളും ഒട്ടും കുറവായിരുന്നില്ല പോയ വര്‍ഷത്തില്‍. ഇന്നസെന്റ്സ്‌ ഓഫ്‌ മുസ്ലീംസ്‌ എന്ന അമേരിക്കന്‍ സിനിമയായിരുന്നു ഏറ്റവും കൂടുതല്‍ വിവാദമുണ്ടാക്കിയത്‌. ചിത്രത്തില്‍ പ്രവാചകനായ മുഹമ്മദ്‌ നബിയെ അപമാനിക്കുന്നെന്ന്‌ ആരോപിച്ച്‌ ലോകവ്യാപകമായി അമേരിക്കന്‍ വിരുദ്ധപ്രക്ഷോഭം അരങ്ങേറി. ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. കോടിക്കണക്കിന്‌ രൂപയുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. ലിബിയയിലെ ബംഗാസിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന്‌ നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധി ഉള്‍പ്പെടെയുള്ള നാല്‌ പേര്‍ കൊല്ലപ്പെട്ടത്‌ അമേരിക്കയ്ക്ക്‌ കനത്ത നടുക്കമായി.

അഭിമാനാര്‍ഹമായ ചില നേട്ടങ്ങളും 2012 സമ്മാനിച്ചു. ദൈവകണത്തെ കണ്ടെത്തിയതാണ്‌ ശാസ്ത്രലോകത്തില്‍ നിന്നുള്ള ഏറ്റവും വലിയ നേട്ടം. അരനൂറ്റാണ്ടിന്റെ അന്വേഷണത്തിനൊടുവില്‍ ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന ചരിത്രമുഹൂര്‍ത്തമായിരുന്നു ദൈവകണമെന്ന പേരുള്ള ഹിഗ്സ്‌ ബോസോണിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍. പ്രപഞ്ചത്തിലെ ഓരോ പദാര്‍ത്ഥത്തിനും പിണ്ഡം നല്‍കുന്നതെന്ന്‌ കരുതുന്ന ദൈവകണത്തെ കണ്ടെത്തിയത്‌ ശാസ്ത്രലോകത്തെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളില്‍ ഒന്നായി നിസ്സംശയം അംഗീകരിക്കപ്പെട്ടു. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ സേണില്‍ നടന്ന സെമിനാറിലാണ്‌ കഴിഞ്ഞ ജൂലൈയില്‍ ദൈവകണം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചത്‌.

മാസങ്ങള്‍ നീണ്ട യാത്രക്കും ഏഴ്‌ സംഭ്രമനിമിഷങ്ങള്‍ക്കുമൊടുവില്‍ നാസയുടെ പര്യവേഷണവാഹനമായ ക്യൂരിയോസിറ്റി ചുവന്ന ഗ്രഹമായ ചൊവ്വയില്‍ ഇടിച്ചിറങ്ങിയത്‌ ലോകത്തിന്‌ അഭിമാനമേകിയ മറ്റൊരു വാര്‍ത്ത. ഓഗസ്റ്റ്‌ 5നായിരുന്നു ആ ചരിത്രനിമിഷം. ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച്‌ മണ്ണും പാറയും തുരന്ന്‌ ജീവന്റെ സാന്നിധ്യം തേടിയ ക്യൂരിയോസിറ്റി ഒട്ടേറെ ചിത്രങ്ങള്‍ നാസക്ക്‌ നല്‍കിയത്‌ ശാസ്ത്രലോകത്തിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നായി.

പേടിപ്പിച്ചവയും സന്തോഷിപ്പിച്ചവയും അതിശയിപ്പിച്ചതുമായി വാര്‍ത്തകള്‍ ഒരുപാടുണ്ട്‌. അമേരിക്കയെ നടുക്കിയ സാന്‍ഡിഹുഡ്‌ വെടിവയ്പ്‌, ആകാശ ദുരന്തങ്ങള്‍, വെള്ളപ്പൊക്കവും പേമാരിയും അഗ്നിബാധയും. പതിവുപോലെ പുരസ്കാരങ്ങള്‍, ബഹുമതികള്‍. ഇതിനിടെ ശാസ്ത്രീയമായി ഒട്ടും അടിസ്ഥാനമില്ലാത്ത ഒരു കിംവദന്തിയിലൂടെയുമാണ്‌ 2012 ന്റെ അവസാന ദിവസങ്ങള്‍ കടന്നുപോയത്‌. ഡിസംബര്‍ 21ന്‌ ലോകം അവസാനിക്കുമെന്ന വ്യാജപ്രചാരണം വിശ്വസിച്ച്‌ ഭയന്നവര്‍ ഒട്ടേറെയായിരുന്നു. മധ്യ അമേരിക്കയിലെ ഒരുവിഭാഗമായ മായന്‍മാരുടെ കലണ്ടര്‍ 2012 ഡിസംബര്‍ 26 ന്‌ അവസാനിച്ചതായിരുന്നു പ്രചാരണത്തിന്‌ കാരണമായത്‌. ഏതോ ക്ഷുദ്രഗ്രഹം വന്നിടിച്ച്‌ ഭൂമി തകര്‍ന്നുപോകുമെന്ന വാര്‍ത്ത ലോകം മുഴുവന്‍ പരന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. മറ്റൊരു പുതുവത്സരത്തെ എതിരേല്‍ക്കാനുള്ള തയ്യാറെടുപ്പിലേക്ക്‌ ലോകം മടങ്ങി. നല്ലതുമാത്രം സംഭവിക്കട്ടെ എന്ന പതിവ്‌ പ്രാര്‍ത്ഥനയോടെ.

ഓര്‍മച്ചെപ്പില്‍ ഒളിമ്പിക്സ്‌
[ജി.സുനില്‍]

ഒളിമ്പിക്‌ മാസ്മരികതയുടെ നിറച്ചാര്‍ത്തണിഞ്ഞ വര്‍ഷമായിരുന്നു 2012. പുതിയ ദൂരവും വേഗവും പിറന്നതിനൊപ്പം കായിക ലോകത്തിന്റെ പുതിയ പ്രതീക്ഷകളും ഒളിമ്പിക്സിന്റെ വേദികളില്‍ പൂവിട്ടിരുന്നു. കൂടാതെ നിരവധി നേട്ടങ്ങളും കിരീടധാരണങ്ങളും പോകുന്ന വര്‍ഷത്തിന്റെ പൊന്‍തൂവലുകളായപ്പോള്‍ ചിലവിടവാങ്ങലുകള്‍ വന്‍ വിടവുകള്‍തന്നെ സൃഷ്ടിച്ചു. മേമ്പൊടിപോലെ ചില നാണക്കേടുകളും കോര്‍ത്തിണക്കിയതായിരുന്നു 2012 ലെ കായികരംഗം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്റ്റ്‌ ക്രിക്കറ്റിലെ നാണക്കേടിന്റെ കഥ ജനുവരിയില്‍ തുടങ്ങുന്നു. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ്‌ പരമ്പര ഇന്ത്യ പൂര്‍ണമായും അടിയറവെച്ചു. വിദേശത്ത്‌ തുടര്‍ച്ചയായി ഏഴ്‌ ടെസ്റ്റുകളില്‍ പരാജയം നേരിട്ട ടീമായി ഇന്ത്യ മാറി. വൈറ്റ്‌വാഷ്‌ ജയം നേടിയ ഓസ്ട്രേലിയ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി സ്വന്തമാക്കി.

ടെന്നീസ്‌ ആരാധകര്‍ക്ക്‌ വിരുന്നൊരുക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണും ജനുവരിയിലാണ്‌. ടെന്നീസ്‌ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടത്തില്‍ സ്പാനിഷ്‌ താരം റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി നിലവിലുള്ള ചാമ്പ്യന്‍ നൊവാക്‌ ഡോകോവിച്ച്‌ കിരീടം നിലനിര്‍ത്തി. ആരാധകരെ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഫൈനല്‍ മത്സരം അഞ്ച്‌ മണിക്കൂറും 15 മിനിട്ടും നീണ്ടുനിന്നു. വനിതാ വിഭാഗം സിംഗിള്‍സില്‍ ബലാറസ്‌ താരം വിക്ടോറിയ അസാരങ്ക ആദ്യ ഗ്രാന്‍ഡ്‌ സ്ലാം കിരീടം സ്വന്തമാക്കിയ ടൂര്‍ണമെന്റ്‌ കൂടിയായിരുന്നു ഇത്‌. ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവയെയാണ്‌ അസാരങ്ക പരാജയപ്പെടുത്തിയത്‌. ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക്ക്‌ താരം സ്റ്റെപാനെക്കും ചേര്‍ന്ന സഖ്യം കിരീടം നേടി. ആദ്യമായാണ്‌ പേസ്‌ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഡബിള്‍സ്‌ കിരീടം നേടുന്നത്‌. വനിതാ ഡബിള്‍സില്‍ റഷ്യന്‍താരങ്ങളായ സ്വറ്റ്ലാന കുസ്നെറ്റ്സോവ-സോനരേവ സഖ്യം കിരീടം നേടി.

ഫുട്ബോളിലെ നിത്യ വിസ്മയമായ ലയണല്‍ മെസിയെത്തേടി വേള്‍ഡ്‌ പ്ലെയര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡും ജനുവരിയിലെത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ്‌ അര്‍ജന്റീനയുടേയും ബാഴ്സലോണയുടേയും നട്ടെല്ലായ മെസിയെ തേടി ഈ പുരസ്ക്കാരം എത്തുന്നത്‌.

ഫെബ്രുവരിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന ട്വന്റി 20 പരമ്പര സമനിലയിലായി. ഇരുടീമുകളും ഓരോ മത്സരം ജയിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ പാക്കിസ്ഥാന്‍ ചരിത്ര വിജയം നേടിയതും ഈ മാസത്തിലാണ്‌. ന്യൂട്രല്‍ വേദിയായി ദുബായിയില്‍ നടന്ന ടെസ്റ്റ്‌ പരമ്പര പാക്കിസ്ഥാന്‍ തൂത്തുവാരി (3-0). പാക്കിസ്ഥാനെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ ഇംഗ്ലണ്ടിന്‌ സമ്പൂര്‍ണ പരാജയം സംഭവിക്കുന്നത്‌ ഇതാദ്യമായിരുന്നു.

ആഫ്രിക്കന്‍ നേഷന്‍സ്‌ കാപ്പില്‍ സാംബിയ മുത്തമിട്ടതാണ്‌ ഫുട്ബോളില്‍ എടുത്തുപറയേണ്ട സംഭവം. ഫൈനലില്‍ താര സമ്പന്നമായ ഐവറി കോസ്റ്റിന്‍ പെനാലിറ്റി ഷൂട്ടൗട്ടിലൂടെ പടികടത്തിയാണ്‌ സാംബിയ ചാമ്പ്യന്‍ പട്ടം പിടിച്ചെടുത്തത്‌. ഷൂട്ടൗട്ടില്‍ ഏഴിനെതിരെ എട്ട്‌ ഗോളുകള്‍ക്കായിരുന്നു ചാമ്പ്യന്മാരുടെ വിജയം. ഇന്ത്യക്ക്‌ ആഹ്ലാദിക്കാനുള്ള അവസരവും ഈ മാസത്തിലുണ്ടായി. ഹോക്കിയില്‍ ഇന്ത്യ ലണ്ടന്‍ ഒളിമ്പിക്സിന്‌ യോഗ്യത നേടിയ മത്സരത്തിന്റെ ഫൈനലില്‍ ഫ്രാന്‍സിനെ ഒന്നിനെതിരെ എട്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ ഇന്ത്യ മുന്നേറിയത്‌. സന്ദീപ്‌ സിംഗ്‌ അഞ്ച്‌ ഗോള്‍ നേടി മത്സരത്തില്‍ തിളങ്ങിനിന്നു.

ബാഡ്മിന്റണില്‍ അട്ടിമറി നടന്ന മാസമായിരുന്നു മാര്‍ച്ച്‌. ഓള്‍ ഇംഗ്ലണ്ട്‌ ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം ചൈനയുടെ വാങ്ങ്‌യിഹാനെ പരാജയപ്പെടുത്തി ഏഴാം സീഡായ ചൈനയുടെ തന്നെ ലി സുവേരായി ചാമ്പ്യനായി. പുരുഷ കിരീടം ലിന്‍ഡാന്‍ നേടി. ഈ സീസണിലെ ആദ്യ കിരീടം നേടിക്കൊണ്ട്‌ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളും ഈ മാസത്തില്‍ തിളങ്ങി. സ്വിസ്‌ ഓപ്പണ്‍ ഗ്രാന്‍ഡ്‌ പ്രീ ഗോള്‍ഡ്‌ ട്രോഫി നേടിക്കൊണ്ടാണ്‌ ഇന്ത്യന്‍ താരം ഷട്ടില്‍കോര്‍ട്ടില്‍ സുവര്‍ണ നേട്ടം വിരിയിച്ചത്‌. ബേസലില്‍ നടന്ന മത്സരത്തില്‍ ചൈനയുടെ ഷിസിയാന്‍ വാങ്ങിനെയാണ്‌ സൈന മറികടന്നത്‌.

ആറാമത്‌ ഏഷ്യന്‍ ബോക്സിംഗ്‌ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ നേട്ടം കൊയ്തു. അഞ്ചുതവണ ലോകചാമ്പ്യനായ മേരികോം, സരിതാ ദേവി എന്നിവര്‍ സ്വര്‍ണം നേടി മികച്ച പ്രകടനം കാഴ്ചവച്ചു. മംഗോളിയന്‍ തലസ്ഥാനമായ ഉലാന്‍ബത്തോറിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്‌. ഓവറോള്‍ മെഡല്‍ വേട്ടയില്‍ ചൈന ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.

ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലായ രാഹുല്‍ ദ്രാവിഡ്‌ വിരമിക്കല്‍ പ്രഖ്യാപിച്ചത്‌ കനത്ത നഷ്ടമാണ്‌ സൃഷ്ടിച്ചത്‌. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24000 റണ്‍സിലധികം നേടിയ താരമായിരുന്നു ദ്രാവിഡ്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ 210 ക്യാച്ചുകള്‍ എടുത്ത്‌ ദ്രാവിഡ്‌ റെക്കാര്‍ഡിടുകയും ചെയ്തിട്ടുണ്ട്‌. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറിയും ഈ മാസത്തില്‍ പിറന്നു. ഏഷ്യാകപ്പ്‌ ലീഗ്‌ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്‍ ചരിത്രനേട്ടം കുറിച്ചത്‌. ഓസ്ട്രേലിയയും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ത്രിരാഷ്ട്ര ഏകദിന പരമ്പരയും ഈ മാസത്തിലെ ക്രിക്കറ്റിന്‌ കൊഴുപ്പുകൂട്ടി. എന്നാല്‍ ഫൈനലില്‍ പോലും കടക്കാനാവാതെ ഇന്ത്യ പുറത്തായി. ശ്രീലങ്കയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കപ്പ്‌ നേടി.

ഏപ്രിലില്‍ ലങ്കാ-ഇംഗ്ലണ്ട്‌ ടെസ്റ്റ്‌ പരമ്പര സമനിലയില്‍ കലാശിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ്‌ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി.

ഇന്ത്യയുടെ ഡിസ്കസ്‌ ത്രോ വനിതാ താരമായ കൃഷ്ണ പുനിയ പുതിയ ദേശീയ റെക്കോര്‍ഡ്‌ മേയില്‍ സ്ഥാപിച്ചു. സീമയുടെ പേരിലുള്ള (64.64 മീറ്റര്‍) റെക്കോര്‍ഡാണ്‌ പുനിയ തിരുത്തിയത്‌. പുനിയ താണ്ടിയ ദൂരം 64.76 മീറ്റര്‍. ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ്‌ കിരീടം നിലനിര്‍ത്തിയതാണ്‌ ഈ മാസത്തെ പ്രധാന സംഭവം. മോസ്കോയില്‍ നടന്ന മത്സരത്തില്‍ ബോറിസ്‌ ഗെല്‍ഫാന്‍ഡിനെയാണ്‌ ആനന്ദ്‌ പരാജയപ്പെടുത്തിയത്‌. ആനന്ദിന്റെ അഞ്ചാം ലോകകിരീടമായിരുന്നു ഇത്‌.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചെല്‍സി കിരീടം നേടി. പെനാലിറ്റിയില്‍ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ ചെല്‍സി കിരീടം നേടിയത്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ കിരീടം കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ കരസ്ഥമാക്കി. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തിയാണ്‌ നൈറ്റ്‌ റൈഡേഴ്സ്‌ കിരീടം നേടിയത്‌.

മെയ്‌ മാസത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീട ധാരണം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്നാണ്‌ സിറ്റി ചാമ്പ്യന്‍പട്ടം ചൂടിയത്‌.

ഫ്രഞ്ച്‌ ഓപ്പണായിരുന്നു ജൂണ്‍ മാസം കായികരംഗത്തിന്‌ ഉണര്‍വുണ്ടാക്കിയത്‌. പുരുഷ വിഭാഗം സിംഗിള്‍സില്‍ നോവാക്‌ ഡോകോവിച്ചിനെ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ കിരീടം നേടി. വനിതാ വിഭാഗത്തില്‍ റഷ്യയുടെ മരിയ ഷറപ്പോവ ചാമ്പ്യനായി. ഇറ്റലിയുടെ സാറ ഇറാനിയെ പരാജയപ്പെടുത്തിയാണ്‌ ഷറപ്പോവ ഈ നേട്ടം കൈവരിച്ചത്‌. എല്ലാ ഗ്രാന്‍ഡ്സ്ലാമും നേടുന്ന 10-ാ‍ം വനിതാ താരം എന്ന ബഹുമതിയും ഷറപ്പോവ സ്വന്തമാക്കി. മിക്സഡ്‌ ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ്‌ ഭൂപതി-സാനിയ സഖ്യം കിരീടം നേടി. ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസില്‍ സൈന നെഹ്‌വാള്‍ കിരീട നേട്ടം കൈവരിച്ചു.

2012 ലെ കായികരംഗം മികവിന്റെ ഉന്നതിയിലേക്ക്‌ കുതിച്ചത്‌ ലണ്ടന്‍ ഒളിമ്പിക്സിലായിരുന്നു. ജൂലൈ 27 ന്‌ ആരംഭിച്ച സമ്മര്‍ ഒളിമ്പിക്സ്‌ ആഗസ്റ്റ്‌ 12 നാണ്‌ അവസാനിച്ചത്‌. 204 രാജ്യങ്ങളാണ്‌ ഇവിടെ മെഡല്‍ സ്പര്‍ശത്തിനായി കൊമ്പുകോര്‍ത്തത്‌. 10,820 അത്ലറ്റുകള്‍ 26 കായിക വിഭാഗങ്ങളിലെ 302 ഇനങ്ങളില്‍ മത്സരിച്ചു. ഇതിന്‌ മുമ്പ്‌ ബീജിംഗില്‍ നടന്ന ലോക കായിക മാമാങ്കത്തില്‍ ആതിഥേയരായ ചൈന മികവ്‌ പുലര്‍ത്തി മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ ലണ്ടനില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ചൈനയ്ക്ക്‌ ആയില്ല. 46 സ്വര്‍ണവും 29 വെള്ളിയും 29 വെങ്കലവുമടക്കം 104 മെഡലുകള്‍ നേടി യുഎസ്‌ ഒന്നാമതെത്തി. 38 സ്വര്‍ണം നേടി ചൈന രണ്ടാമതും ആതിഥേയരായ ബ്രിട്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യ ഏറ്റവുമധികം മെഡല്‍ നേടിയ ഒളിമ്പിക്സ്‌ കൂടിയായിരുന്നു ലണ്ടനില്‍ അരങ്ങേറിയത്‌. രണ്ട്‌ വെള്ളിയും നാല്‌ വെങ്കലവുമടക്കം ആറ്‌ മെഡലുകള്‍ നേടി ഇന്ത്യ പുതിയ ചരിത്രം കുറിച്ചു. പ്രതീക്ഷിച്ച ചില സുവര്‍ണ നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയാതെ പോയത്‌ ഇന്ത്യയ്ക്ക്‌ തിരിച്ചടിയായി. ക്രിക്കറ്റും ഫുട്ബോളും ടെന്നീസും നിറഞ്ഞുനിന്ന മാസം കൂടിയായിരുന്നു ജൂലൈ. പാക്കിസ്ഥാനെതിരായ ടെസ്റ്റ്‌ പരമ്പര ശ്രീലങ്ക 1-0 എന്ന നിലയില്‍ സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ കരസ്ഥമാക്കി.

ഫുട്ബോളില്‍ സമഗ്രാധിപത്യം പുലര്‍ത്തി യൂറോ കപ്പും സ്പെയിന്‍ സ്വന്തമാക്കി. ഫൈനലില്‍ ഇറ്റലിയെ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തുകൊണ്ടാണ്‌ കാളപ്പോരിന്റെ നാട്ടുകാര്‍ കിരീടം സ്വന്തമാക്കിയത്‌.

വിംബിള്‍ഡണ്‍ പോരാട്ടവും ഈ മാസത്തിലാണ്‌ നടക്കുക. പുരുഷവിഭാഗം സിംഗിള്‍സ്‌ കിരീടം റോജര്‍ ഫെഡറര്‍ സ്വന്തമാക്കി. ഫൈനലില്‍ ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ്‌ ഫെഡറര്‍ എഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്‌. വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ്‌ ചാമ്പ്യന്‍ പട്ടം ചൂടി. ഓസ്ട്രേലിയന്‍ ഫാസ്റ്റ്‌ ബൗളര്‍ ബ്രെറ്റ്ലി ക്രിക്കറ്റില്‍നിന്നും വിരമിച്ചതും ഈ മാസത്തിലാണ്‌. പരിക്ക്‌ മൂലമാണ്‌ ബ്രെറ്റ്ലി കളിക്കളം വിടാന്‍ നിര്‍ബന്ധിതനായത്‌. 13 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിനിന്ന ലീ 221 ഏകദിന മത്സരങ്ങളില്‍നിന്ന്‌ 380 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചര്‍ പരിക്കേറ്റ്‌ ക്രിക്കറ്റിനോട്‌ വിടപറയേണ്ടിവന്നത്‌ ആരാധകരെ ദുഃഖത്തിലാഴ്ത്തി. കണ്ണിന്‌ പരിക്കേറ്റ ബൗച്ചര്‍ കളി അവസാനിപ്പിക്കുകയായിരുന്നു. ദീര്‍ഘകാലം ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ്‌ കീപ്പറും മികച്ച മധ്യനിര ബാറ്റ്സ്മാനുമായിരുന്നു ബൗച്ചര്‍.

ക്രിക്കറ്റിലെ അണ്ടര്‍ 19 ലോകകപ്പ്‌ ഇന്ത്യ സ്വന്തമാക്കിയതായിരുന്നു ആഗസ്റ്റിലെ പ്രധാന സവിശേഷത. ഫൈനലില്‍ നിലവിലുള്ള ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ ആറ്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തിയാണ്‌ ഇന്ത്യ തങ്ങളുടെ മൂന്നാം കിരീട നേട്ടം കൈവരിച്ചത്‌. ന്യൂസിലാന്റിനെതിരായ ടെസ്റ്റ്‌ പരമ്പര നേടിക്കൊണ്ട്‌ മികച്ച ഫോമില്‍ത്തന്നെ എന്നു തെളിയിച്ചതും ആഗസ്റ്റിലാണ്‌. ഇന്ത്യന്‍ ക്രിക്കറ്റിലെ മധ്യനിരയുടെ കാവലാളായി അറിയപ്പെട്ട വി.വി.എസ്‌ ലക്ഷ്മണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു. 16 വര്‍ഷത്തെ കരിയറിനുശേഷമാണ്‌ ലക്ഷ്മണ്‍ കളി അവസാനിപ്പിച്ചത്‌.

നെഹ്‌റു കപ്പ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടം നേടിയതാണ്‌ സപ്തംബറില്‍ ഇന്ത്യയിലുണ്ടായ പ്രധാന നേട്ടം. ഫൈനലില്‍ കാമറൂണിനെ പെനാലിറ്റിയിലൂടെ (5-4) മറികടന്നാണ്‌ ഇന്ത്യ ചാമ്പ്യനായത്‌. ഹോക്കി ഫെഡറേഷനും ഹോക്കി ഇന്ത്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതും ഈ കാലയളവിലാണ്‌. പ്രത്യേക കമ്മറ്റിയുടെ തീരുമാനപ്രകാരം ഹോക്കി ഇന്ത്യക്ക്‌ അനുകൂലമായ നിലപാടുണ്ടായി. യുഎസ്‌ ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കിക്കൊണ്ട്‌ ടെന്നീസില്‍ സെറീന വീണ്ടും വിസ്മയങ്ങള്‍ സൃഷ്ടിച്ചു. വിക്ടോറിയ അസാരങ്കയെ പരാജയപ്പെടുത്തിയാണ്‌ സെറീന കിരീടത്തില്‍ മുത്തമിട്ടത്‌. പുരുഷ വിഭാഗത്തില്‍ ആന്‍ഡിമുറെ ചാമ്പ്യനായി. യുഎസ്‌ ടെന്നീസ്‌ താരം ആന്‍ഡി റോഡിക്‌ തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു.

സൈന നെഹ്‌വാള്‍ ഡെന്മാര്‍ക്ക്‌ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്‌ ഒക്ടോബറിലാണ്‌. എന്നാല്‍ ഫ്രഞ്ച്‌ ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരീസില്‍ സൈനക്ക്‌ വിജയിക്കാനായില്ല. രണ്ടാമത്‌ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ്‌ പ്രിയില്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവായി. വനിതാ ക്രിക്കറ്റില്‍ ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ട്വന്റി 20 ഏഷ്യാ കപ്പ്‌ ഇന്ത്യ സ്വന്തമാക്കി. ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ്‌ വിജയം കണ്ടു.

ലോക അത്ലറ്റിക്‌ അവാര്‍ഡ്‌ നാലാം തവണ യു.എസ്‌.എീ‍ന്‍ ബോള്‍ട്ടിനെ തേടിയെത്തിയതാണ്‌ നവംബറിലെ പ്രധാന വാര്‍ത്തകളിലൊന്ന്‌. ഇന്ത്യ-ഇംഗ്ലണ്ട്‌ ടെസ്റ്റ്‌ പരമ്പര ആരംഭിച്ചതും നവംബറിലാണ്‌. ന്യൂസിലാന്‍ഡും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ്‌ പരമ്പര സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഓസ്ട്രേലിയയെ കരുത്തുറ്റ ടീമാക്കി ഉയര്‍ത്തിയെടുത്ത മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി. ദക്ഷിണാഫ്രിക്കക്കെതിരായി പെര്‍ത്തില്‍ നടക്കുന്ന ടെസ്റ്റോടെ ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നുവെന്നാണ്‌ പോണ്ടിംഗ്‌ അറിയിച്ചത്‌. അവസാന ടെസ്റ്റില്‍ പോണ്ടിംഗിനെ വിജയത്തോടെ യാത്രയാക്കാന്‍ ഓസ്ട്രേലിയയ്ക്ക്‌ കഴിഞ്ഞില്ല. പെര്‍ത്തില്‍ ദക്ഷിണാഫ്രിക്ക വിജയം നേടി. ഡിസംബര്‍ 3ന്‌ പോണ്ടിംഗിന്റെ കരിയറിന്‌ തിരശ്ശീല വീണു.

ചാമ്പ്യന്‍സ്‌ ലീഗിന്റെ ഗ്രൂപ്പ്‌ ഘട്ടം കടക്കാനാവാതെ ചെല്‍സി പുറത്തായതോടെയാണ്‌ ഡിംസബറിന്റെ ആരംഭം. കിരീട ജേതാക്കളായ ടീം ഗ്രൂപ്പ്‌ ഘട്ടം കടക്കാനാവാതെ പുറത്താകുന്നത്‌ ഇതാദ്യമാണ്‌. സംസ്ഥാന സ്കൂള്‍ കായികമേള കേരളത്തില്‍ പുത്തന്‍ ഉണര്‍വ്‌ സൃഷ്ടിച്ചു. ഷെര്‍സാദും ഷിന്‍ഡയും വേഗമേറിയ താരങ്ങളായി. പാലക്കാട്‌ ഓവറോള്‍ ചാമ്പ്യന്‍മാരുമായി.

ഇന്ത്യന്‍ കായികരംഗത്തിന്‌ ഏറെ നാണക്കേടുണ്ടാക്കിയതായിരുന്നു ഒളിമ്പിക്‌ അസോസിയേഷന്റെ തെരഞ്ഞെടുപ്പ്‌. ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മറ്റി ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‌ നിരോധനം ഏര്‍പ്പെടുത്തിയതോടെ വന്‍ നാണക്കേടാണ്‌ ഉണ്ടായത്‌.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍നിന്നും വിരമിച്ചതാണ്‌ ഡിസംബറിന്റെ നഷ്ടം. റെക്കാര്‍ഡുകള്‍ എല്ലാം സ്വന്തം പേരില്‍ കുറിച്ച ക്രിക്കറ്റിലെ ദൈവം ഏകദിനത്തില്‍നിന്നും പടിയിറങ്ങിയത്‌ ഇന്ത്യക്ക്‌ പ്രതിസന്ധിയുണ്ടാക്കും. സമീപകാലത്ത്‌ മികച്ച ഫോം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട സച്ചിന്‍ നാടകീയമായി തന്റെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. സമീപകാലത്ത്‌ ആര്‍ക്കും തിരുത്താന്‍ സാധ്യമല്ലാത്ത നേട്ടങ്ങള്‍ സ്വന്തം പേരില്‍ കുറിച്ചിട്ട ശേഷമാണ്‌ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പടിയിറങ്ങിയത്‌.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി ലയണല്‍ മെസ്സി ഉയര്‍ന്നതും ഡിസംബറിലാണ്‌. 86 ഗോള്‍ നേടിയതോടെയാണ്‌ ബാഴ്സലോണയുടെ താരത്തിന്റെ പേരിലേക്ക്‌ ഈ റെക്കോര്‍ഡ്‌ കുറിക്കപ്പെട്ടത്‌. ജര്‍മ്മന്‍ താരം ജെര്‍ഡ്‌ മുള്ളറുടെ 85 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ്‌ അര്‍ജന്റീനയുടെ മെസ്സി ഇവിടെ പഴങ്കഥയാക്കിയത്‌. സ്പാനിഷ്‌ ലീഗിലെ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിലായിരുന്നു ഈ നേട്ടം. ഇപ്പോള്‍ മെസ്സി തന്റെ ഗോള്‍ വേട്ട 90 ന്‌ മുകളിലേക്ക്‌ എത്തിച്ചുകഴിഞ്ഞു.

സമ്മിശ്രം ഈ സംവത്സരം
[കെ.കുഞ്ഞിക്കണ്ണന്‍]

പരമോന്നത ജനാധിപത്യവേദിയായ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഷഷ്ഠിപൂര്‍ത്തിവര്‍ഷം. ഇന്ത്യന്‍ റിപ്പബ്ലിക്കിന്‌ പുതിയ രാഷ്ട്രപതി, അഴിമതിക്കും അതിക്രമങ്ങള്‍ക്കുമെതിരെ പതഞ്ഞുപൊങ്ങിയ ജനമുന്നേറ്റം, ജനഹിതം മാറ്റുരച്ച ഒട്ടേറെ തെരഞ്ഞെടുപ്പുകള്‍. ഞെട്ടറ്റുനില്‍ക്കുന്ന ഒരു സംവത്സരം മുഴക്കോലില്‍ അളക്കുമ്പോള്‍ സമ്മിശ്രം നേട്ടങ്ങളും കോട്ടങ്ങളും.

ഒരു ഇരുപത്തിമൂന്നുകാരിയെ തലസ്ഥാനനഗരിയില്‍ പിച്ചിച്ചീന്തി റോഡിലെറിഞ്ഞ സംഭവമാണ്‌ ഇന്ത്യന്‍ യുവത്വത്തിന്റെ ഹൃദയം പിളര്‍ന്നത്‌. തുടര്‍ന്നുണ്ടായ പ്രതിഷേധം ഇന്ദ്രപ്രസ്ഥത്തിലെ അധികാരവൃന്ദത്തിന്റെ കസേരകളുലച്ചു. തനിക്ക്‌ ജീവിക്കണമെന്ന

India protests

ആഗ്രഹവുമായി അക്രമികളോടെന്നപോലെ ജീവനുവേണ്ടിയും പൊരുതി പതിമൂന്നാംദിവസം യുവതിമരിച്ച സംഭവം ഒരുപക്ഷേ ഭാരതീയസംസ്കൃതിയുടെ പുനരുയര്‍ച്ചയ്ക്കാണ്‌ വഴിവയ്ക്കുക. ദല്‍ഹിയില്‍ ആരംഭിച്ച അമര്‍ഷം അത്ഭുതപൂര്‍വമായിരുന്നു. ലാത്തിക്കും തോക്കിനും ജലപീരങ്കിക്കും തടുക്കാനോ തണുപ്പിക്കാനോ പോന്നതായിരുന്നില്ല. രാഷ്ട്രപതി ഭവന്‍വരെ ഉപരോധിച്ച പ്രതിഷേധം നാടാകെ പടര്‍ന്ന്‌ തീജ്വാലയായി ഉയര്‍ന്നുപൊങ്ങുകയാണ്‌.

പാര്‍ലമെന്റിന്‌ അര്‍ദ്ധപുരുഷായുസുണ്ടായപ്പോഴാണ്‌ പുകനാമ്പുകള്‍ പ്രക്ഷോഭത്തിന്റെ പുതിയ വീഥികള്‍ തേടിയത്‌.

1952 മേയ്‌ 13നാണ്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ ആദ്യമായി സമ്മേളിച്ചത്‌. 2012 മേയ്‌ 13നായിരുന്നു പാര്‍ലമെന്റിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ചത്‌. നിര്‍ണായക നിയമനിര്‍മാണങ്ങളും കാതലായ സംവാദങ്ങളും നടന്ന ഇന്ത്യ ന്‍ പാര്‍ലമെന്റില്‍ ഈ വര്‍ഷം അഭിമാനിക്കത്തക്ക പ്രകടനം തന്നെയായിരുന്നു പ്രതിപക്ഷത്തിന്റേത്‌. ഭരണകക്ഷിയാകട്ടെ നിലനില്‍പ്പിനായി ഏത്‌ കാലുപിടിക്കാനും ആരുടെ കാലുനക്കാനും ഒരുങ്ങി പുറപ്പെട്ട കാഴ്ച. സഭയില്‍ ന്യൂനപക്ഷമായ യുപിഎ സര്‍ക്കാര്‍ ചിലരുടെ വാക്കൗട്ടും ബഹിഷ്ക്കരണവും നിശബ്ദതയും കൊണ്ടുമാത്രം സഭയില്‍ പിടിച്ചുനിന്ന സന്ദര്‍ഭങ്ങള്‍. നില്‍ക്കുന്നതാകട്ടെ ജനങ്ങളെ പിഴിയാനും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ചയാണ്‌ യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയത്‌. പാചകവാതകത്തിന്റെ വില അതിന്റെ പാരമ്യതയില്‍ എത്തിച്ചു എന്നവര്‍ക്കഭിമാനിക്കാം. അതോടൊപ്പം സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുകകൂടി ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ അരക്ഷിതാവസ്ഥയില്‍ ജനങ്ങളെത്തിയത്‌ നിത്യോപയോഗസാധനങ്ങളുടെ വിലകൂടി കുതിച്ചുയര്‍ന്നപ്പോഴാണ്‌.

കേന്ദ്രത്തെ തോല്‍പ്പിക്കാനെന്നവണ്ണം സംസ്ഥാനവും വിലവര്‍ധനയില്‍ മത്സരിച്ചു. പാലും പലവ്യഞ്ജനങ്ങളുമെല്ലാം പൊള്ളുന്ന വിലയിലായപ്പോള്‍ ജനങ്ങള്‍ വലഞ്ഞുക്കൊണ്ടിരിക്കുന്നു.

വലിയ സാമ്പത്തിക വിദഗ്ധനാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌. റിസര്‍വ്‌ ബാങ്കിന്റെ ഗവര്‍ണര്‍, ലോകബാങ്കിന്റെ ഉദ്യോഗസ്ഥന്‍ എന്നീ നിലകളിലെല്ലാം സേവനമനുഷ്ഠിച്ച ഈ ബ്യൂറോക്രാറ്റിന്‌ ജനങ്ങളുടെ നാഡിമിടിപ്പ്‌ തീരെ പരിചിതമല്ല. ജനങ്ങളെന്ത്‌ ധരിച്ചാലും വേണ്ടില്ല ‘ഞാന്‍ പിടിച്ച മുയലിന്‌ കൊമ്പ്‌ നാല്‌’ എന്ന മട്ടിലാണ്‌ പോക്ക്‌. ‘ചക്കിക്കൊത്ത ചങ്കരന്‍’ പോലെ ധനകാര്യ മന്ത്രി ചിദംബരവും നീങ്ങുന്നു. എന്തുവന്നാലും സാമ്പത്തിക പരിഷ്ക്കരണം ഇനിയും തുടരുമെന്നാണ്‌ ഭീഷണി. തുടങ്ങിയതാകട്ടെ ഇന്ത്യന്‍ ജനതയുടെ തുടയെല്ലും നട്ടെല്ലും വാരിയെല്ലുമെല്ലാം തവിടുപൊടിയാക്കാന്‍ മാത്രം ഉപകരിക്കുന്നതും. ദശലക്ഷക്കണക്കിന്‌ ചെറുകിട വ്യാപാരികളെ തുലയ്ക്കാനും ഉപഭോക്താവിനെ വലയ്ക്കാനുമാണ്‌ ചില്ലറവ്യാപാരമേഖല വിദേശക്കുത്തകകള്‍ക്കായി തുറന്നുവയ്ക്കുന്നത്‌. പ്രതിപക്ഷത്തിന്റെ പ്രതിഷേധമോ പൊതുജനത്തിന്റെ അമര്‍ഷമോ സര്‍ക്കാര്‍ ഗൗനിക്കുന്നേയില്ല.

അഴിമതിയിലാണ്‌ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാര്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്‌. ലോകം കണ്ടതില്‍വച്ചേറ്റവും വലിയ അഴിമതിയുടെ ചുരുളുകളാണ്‌ ഓരോദിവസവും നിവര്‍ന്നുവന്നത്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ തുടങ്ങിയ മത്സരം കല്‍ക്കരി പാടത്തിലെത്തിയപ്പോള്‍ ഉയരവും വേഗതയും സര്‍വകാല റിക്കാര്‍ഡായി. ദശലക്ഷത്തിലധികം കോടികളുടെ അഴിമതി. സിഎജിയുടെ പരിശോധനയില്‍ ക്രമക്കേടുകള്‍ ഓരോന്നും ചാരം നീക്കി കനലാക്കിയിട്ടപ്പോള്‍ പാര്‍ലമെന്റംഗങ്ങള്‍ മുതല്‍ പ്രധാനമന്ത്രിവരെ പ്രതികൂട്ടിലായി. തുടര്‍ന്നുകേട്ടതെല്ലാം സിഎജിക്കെതിരെയുള്ള രോഷം. സിഎജിയുടെ അലകും പിടിയും മാറ്റാനുള്ള വാശി. മുഖം നന്നാകാത്തതിന്‌ കണ്ണാടി ഉടയ്ക്കാനുള്ള തത്രപ്പാട്‌. തുടര്‍ന്ന്‌ ചെയ്യുന്ന ഓരോ ക്രിയകളും യുപിഎയുടെയും അതിന്റെ ചെയര്‍മാനായ സോണിയയുടെയും തനിനിറം തുറന്നുകാട്ടുന്നതായി.

അഴിമതിക്കെതിരെയാണ്‌ പുതിയ രീതിയിലുള്ള ജനരോഷം ദല്‍ഹി ആദ്യം കണ്ടത്‌. അണ്ണാഹസാരെയും ബാബാ രാംദേവും പതിനായിരങ്ങളെ അണിനിരത്തിയാണ്‌ ദല്‍ഹിയിലെ രാജവീഥികളെ വിറപ്പിച്ചത്‌. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെ പിന്നിലാക്കി പുത്തന്‍ പ്രസ്ഥാനങ്ങള്‍ പട നയിച്ച്‌ ഭരണവര്‍ഗത്തിന്റെ ഉറക്കം കെടുത്തുന്ന കാഴ്ചയായിരുന്നു ദിവസങ്ങളോളം.

‘ഇന്ത്യയെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം’ എന്നതൊക്കെ പഴങ്കഥ. ഇപ്പോള്‍ ഇറ്റലിയെന്നു കേള്‍ക്കുമ്പോഴാണ്‌ അന്തരംഗം അഭിമാനപൂരിതമാകേണ്ടത്‌. രണ്ട്‌ മത്സ്യത്തൊഴിലാളികളെ നിറതോക്കിന്‌ ഇരയാക്കിയ ഇറ്റാലിയന്‍ നാവികരെ ക്രിസ്മസ്‌ ആഘോഷിക്കാന്‍ നാട്ടിലേക്കയച്ചത്‌ ഇന്ത്യക്കാരോടുള്ള കൂറുകൊണ്ടാണോ? ഈ ചോദ്യം പരക്കെ ഉയരുകയാണ്‌. ഇറ്റലിയോട്‌ കൂറുള്ളവര്‍ തലപ്പത്തുള്ളപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രതികളെ വിട്ടാല്‍ പിന്നെ കിട്ടില്ലെന്ന്‌ വിലപിച്ചിട്ടെന്തുകാര്യം? സ്വന്തം നാട്ടിലെത്തിയ പ്രതികളെ തിരിച്ചുകൊണ്ടുവരാനുള്ള ചുമതല ഇനി കേന്ദ്രത്തിനാണെന്ന്‌ വിശദീകരിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തലയൂരി. ജനുവരി 10നകം കേരളത്തില്‍ തിരിച്ചെത്താമെന്നാണ്‌ ഇറ്റാലിയന്‍ പ്രതികള്‍ നല്‍കിയ ഉറപ്പ്‌. ഫെബ്രുവരി 15നാണ്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നേരെ ഇവര്‍ നിറയൊഴിച്ചത്‌.

ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി പ്രണബ്കുമാര്‍ മുഖര്‍ജിയെ തെരഞ്ഞെടുത്തത്‌ ജൂലൈയിലാണ്‌. ജൂലൈ 25ന്‌ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുകയും ചെയ്തു. നാലുപതിറ്റാണ്ടോളം കേന്ദ്രഭരണത്തില്‍ മുഖ്യകണ്ണിയായിരുന്ന ഈ ബംഗാളുകാരന്‍ നയതന്ത്രജ്ഞതയില്‍ അഗ്രഗണ്യനെന്നപേരെടുത്തിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരിന്‌ പ്രതിസന്ധിവരുമ്പോഴെല്ലാം പരിഹാരക്രിയ നടത്തുന്നതില്‍ മുന്നിട്ടിറങ്ങിയിരുന്ന ഈ കുറിയ മനുഷ്യന്‍ ഇന്ത്യയുടെ ഏറ്റവും ഔന്നത്യമുള്ള കസേരയുടെ സ്വന്തക്കാരനായി.

ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച്‌ ലോകമെങ്ങും നല്ല മതിപ്പാണ്‌. പ്രത്യേകിച്ചും കരസേനയെ. എന്നാല്‍ 2012ല്‍ കരസേനാ മേധാവി കോടതി വരാന്തകയറിയിറങ്ങേണ്ട സ്ഥതിതിയുണ്ടാക്കിയത്‌ യുപിഎ സര്‍ക്കാരാണ്‌. ജനറല്‍ വി.കെ.സിംഗാണ്‌ കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട്‌ സുപ്രീംകോടതിയിലെത്തിയത്‌. തന്റെ ജനനത്തീയതി തെളിയിക്കാനായിരുന്നു സിംഗിന്റെ ശ്രമം. അണിയറയില്‍ തീര്‍ക്കേണ്ട വിഷയം അരങ്ങത്തെത്തിച്ചത്‌ കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നതില്‍ സംശയമില്ല.

ഇന്ത്യന്‍ നാവികസേനക്ക്‌ ആണവ അന്തര്‍വാഹിനി സ്വന്തമാക്കാന്‍ കഴിഞ്ഞത്‌ വലിയനേട്ടമായി ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഐഎന്‍എസ്‌ ചക്ര എന്ന പേരിലാണിത്‌ അറിയപ്പെടുക. 290 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബ്രഹ്മോസ്‌ സൂപ്പര്‍ സോണിക്‌ മിസെയില്‍ വിജയകരമായി പരീക്ഷിക്കാന്‍ കഴിഞ്ഞത്‌ 2012ലെ നേട്ടങ്ങളിലൊന്നായി. പൊക്രാനില്‍ മാര്‍ച്ച്‌ 4നാണ്‌ വിജയകരമായ പരീക്ഷണം നടത്തിയത്‌. ഇതേ സ്ഥലത്താണ്‌ 1998ല്‍ എന്‍ഡിഎ സര്‍ക്കാര്‍ ആണവ പരീക്ഷണം നടത്തി ഇന്ത്യയുടെ കരുത്ത്‌ പ്രകടിപ്പിച്ചത്‌.

ഇന്ത്യയുടെ ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക്‌ മിസെയിലായ അഗ്നി 5 ഏപ്രില്‍ 19ന്‌ വിജയകരമായി പരീക്ഷിച്ച്‌ ആയുധകരുത്തുള്ള ലോക രാജ്യങ്ങളുടെ പട്ടികയില്‍ ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ചു.

മുബൈ ഭീകരാക്രമത്തിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതാണ്‌ കേന്ദ്രം സ്വീകരിച്ച ആശ്വാസകരമായ ഒരു നടപടി. എന്നാല്‍ അഫ്സല്‍ ഗുരുവിനെ പോറ്റാനുള്ള കേന്ദ്രതീരുമാനം സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌ പ്രകടമാക്കുകയും ചെയ്യുകയാണ്‌.

ജനദ്രോഹം മുഖമുദ്രയാക്കിയ പിടിപ്പുകേടുമാത്രം നടപടിക്രമമാക്കിയ യുപിഎ സര്‍ക്കാര്‍. അവര്‍ക്കെതിരാണ്‌ ജനവികാരമെന്നാണ്‌ സംസ്ഥാന തെരഞ്ഞെടുപ്പുകളെല്ലാം വ്യക്തമാക്കിയത്‌. യുപി, പഞ്ചാബ്‌, ഗുജറാത്ത്‌, ഗോവ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന്‌ ബാലികേറാമലയായി. ഉത്തരാഖണ്ഡിലും ഹിമാചലിലും മണിപ്പൂരിലും നേരിയ വിജയമുണ്ടാക്കിയതാണവര്‍ക്കാശ്വാസം. ഭാവിപ്രധാനമന്ത്രിയെന്ന്‌ കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തിക്കാട്ടുന്ന ‘രാഹുല്‍ ബ്രാന്റ്‌’ മാര്‍ക്കറ്റില്‍ കൈനീട്ടം വില്‍ക്കില്ലെന്നാണ്‌ ഇതോടെ തെളിഞ്ഞിരിക്കുന്നത്‌. പൂരങ്ങളില്‍ പൂരം തൃശൂര്‍പൂരം എന്നതുപോലെ തെരഞ്ഞെടുപ്പെന്നാല്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ്‌ എന്ന മട്ടിലായിരുന്നു എല്ലാവരും കണ്ടത്‌. ബിജെപി ഒരുവശത്തും മേറ്റ്ല്ലാവരും മറുഭാഗത്തും. ‘പശുവും കിടാവും’ എന്നപോലെ കോണ്‍ഗ്രസിനുവേണ്ടി അമ്മയും മകനും ഗുജറാത്തില്‍ തിമര്‍ത്താടിയിട്ടും നരേന്ദ്രമോദിയുടെ ജനപിന്തുണയില്‍ വിള്ളലുണ്ടാക്കാനായില്ല.

ദല്‍ഹിയില്‍ പെണ്‍കുട്ടിയെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഉയര്‍ന്ന പ്രതിഷേധാഗ്നിയുടെ കേരളപതിപ്പ്‌ ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോഴുണ്ടായി. റവല്യുഷനറി മാര്‍ക്സിസ്റ്റ്പാര്‍ട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറിയായിരുന്നു ചന്ദ്രശേഖരന്‍. നേരത്തെ സിപിഎമ്മിലെ കോഴിക്കോട്‌ ജില്ലയിലെ പ്രമുഖനേതാവ്‌. പാര്‍ട്ടിയിലെ ‘കുലംകുത്തി’ കളെന്ന്‌ സിപിഎം ഔദ്യോഗിക നേതൃത്വം കുറ്റപ്പെടുത്തിയ ആര്‍എംപിയുടെ പ്രമുഖ നേതാവിന്‌ 52 വെട്ടാണേറ്റത്‌. നിഷ്ഠുരമായ കൊലപാതകം കേരളത്തെ പിടിച്ചുകുലുക്കി. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്ന ഭാവമായിരുന്നു സിപിഎമ്മിന്‌. എന്നാല്‍ പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ അവരുടെ കോലം കെടുത്തുന്നതും കേരളം കണ്ടു. പ്രമുഖരായ പലരും ലൈംഗിക അപവാദത്തില്‍പ്പെട്ട്‌ പടിയിറങ്ങേണ്ടിവന്നു. മറ്റു ചിലര്‍ കൊലക്കേസില്‍ പ്രതികളായി ജയിലറകളെ ആശ്രയിക്കേണ്ടിയും വന്നു.

സിപിഎമ്മിലെ ഒരു നിയമസഭാംഗം അംഗത്വം രാജിവച്ച്‌ മറുകണ്ടം ചാടി ജയിച്ചതും (നെയ്യാറ്റിന്‍കര-സെല്‍വരാജ്‌) അവര്‍ക്ക്‌ നല്ല ക്ഷീണമുണ്ടാക്കി.

എട്ടുവര്‍ഷത്തിനുശേഷം കെപിസിസി പുനഃസംഘടിപ്പിച്ചതാണ്‌ കേരളത്തിലെ കൗതുകവാര്‍ത്ത. 21 ജനറല്‍സെക്രട്ടറിമാര്‍ 42 സെക്രട്ടറിമാര്‍. ഭാരവാഹികളുടെ യോഗത്തിന്‌ കല്യാണമണ്ഡപം വേണ്ടിവരുമെന്ന പരിഹാസം കോണ്‍ഗ്രസ്‌ നേതാക്കളുടേത്‌ തന്നെ. എന്നിട്ടും അസംതൃപ്തി തെരുവിലെത്തി. തൃശൂരില്‍ പാര്‍ട്ടി ഓഫീസില്‍ ഹൈക്കമാണ്ട്‌ പ്രഖ്യാപിച്ച പ്രസിഡന്റിനെ കയറ്റില്ലെന്ന്‌ പ്രഖ്യാപനം ജനാധിപത്യത്തിന്റെ വകഭേദങ്ങളെന്തൊക്കെ!.

വായനാ സമ്പന്നമായ 2012
[ആര്‍.പ്രദീപ്‌]

പുസ്തക പ്രേമികളെ സംബന്ധിച്ചിടത്തോളം വായനാ സമ്പന്നമായ ഒരു വര്‍ഷമാണ്‌ കടന്നുപോകുന്നത്‌. 2012ല്‍ നിരവധി നല്ല പുസ്തകങ്ങള്‍ പുറത്തിറങ്ങുകയും സാഹിത്യ സംബന്ധമായ ചര്‍ച്ചകള്‍ക്ക്‌ വഴിതുറക്കുകയും ചെയ്തു. സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരുടെ പക്ഷം തിരിഞ്ഞുള്ള വാഗ്വാദങ്ങള്‍ക്കും പോയവര്‍ഷം വേദിയായി. ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ പേരിലും തിരുവനന്തപുരത്ത്‌ സാംസ്കാരിക വകുപ്പിന്റെയും കേരളാ സാഹിത്യ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ നടന്ന വിശ്വമലയാള മഹോത്സവത്തിലും ഈ ചേരിതിരിവിന്റെ പ്രകടമായ കാഴ്ചകളുണ്ടായി.

ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിഷേധിക്കാന്‍ പല സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകരും തയ്യാറായില്ല എന്ന വിമര്‍ശനം ഉയര്‍ന്നു വന്നു. വലിയ ചര്‍ച്ചകള്‍ക്കാണ്‌ ഇതു തുടക്കമിട്ടത്‌. ഇടതു വിരുദ്ധരായ ചിലരായിരുന്നു അത്തരമൊരു വിമര്‍ശനത്തിനു മുന്നില്‍ നിന്നത്‌. എന്തിനും ഏതിനും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സാംസ്കാരിക നായകര്‍ ചന്ദ്രശേഖരന്റെ നിഷ്ഠുരമായ രാഷ്ട്രീയകൊലപാതകത്തെ എതിര്‍ക്കാന്‍ ആദ്യം തയ്യാറായില്ലെന്നത്‌ വാസ്തവമായിരുന്നുതാനും. പിന്നീട്‌ പതുക്കെ പലരും രംഗത്തു വന്നു. കെ.ജി.ശങ്കരപ്പിള്ള മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവിതയെഴുതിയതോടെ അന്തരീക്ഷത്തിനു മാറ്റം വന്നു. പിന്നീട്‌ നിരന്തരം കഥകളും കവിതകളും ലേഖനങ്ങളുമായി ടി.പി.ചന്ദ്രശേഖരന്റെ വധത്തോടുള്ള പ്രതിഷേധം ഉയര്‍ന്നുവന്നുകൊണ്ടിരുന്നു.

അത്തരത്തിലുണ്ടായ രചനകളെല്ലാം ചേര്‍ത്ത്‌ നിരവധി പുസ്തകങ്ങളും പുറത്തിറങ്ങി. വെട്ടുവഴിക്കവിതകള്‍, 51 വെട്ടിന്റെ രാഷ്ട്രീയം തുടങ്ങിയ പുസ്തകങ്ങള്‍ക്ക്‌ നല്ല വില്‍പ്പന പോയവര്‍ഷം സംഭവിച്ചു.

ഇതേവിഷയവുമായി ബന്ധപ്പെട്ടാണ്‌ ഇടതുപക്ഷക്കാരനും കവിയുമായ പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവം’ എന്ന കാവ്യാഖ്യായിക വിവാദത്തിലാകുന്നത്‌. ശ്യാമമാധവം ഓരോ ആഴ്ചയിലും പ്രസിദ്ധീകരിച്ചിരുന്നത്‌ മലയാളം വാരികയിലായിരുന്നു. പ്രഭാവര്‍മ്മ, ചന്ദ്രശേഖരന്‍ വധത്തെ എതിര്‍ത്തില്ലെന്നും എതിര്‍ത്ത സാഹിത്യപ്രവര്‍ത്തകര്‍ക്കെതിരെ സംസാരിച്ചെന്നും ആരോപിച്ച്‌ മലയാളം പത്രാധിപര്‍ എസ്‌.ജയചന്ദ്രന്‍നായര്‍ കവിതയുടെ പ്രസിദ്ധീകരണം നിര്‍ത്തിവച്ചു. ഇത്‌ വലിയ വിവാദത്തിനു കാരണമായി. ചന്ദ്രശേഖരന്‍ വധത്തേക്കാളുപരി പത്രാധിപരുടെ നടപടി ശരിയോ, തെറ്റോ എന്ന ചോദ്യം ചെയ്യലായിരുന്നു ചര്‍ച്ചകളെ സജീവമാക്കിയത്‌.

വാരികയില്‍ തുടരെ വന്നുകൊണ്ടിരുന്ന ശ്യാമ മാധവം ഒരു വിശദീകരണത്തോടെ നിര്‍ത്തിവെച്ചതായി പത്രാധിപര്‍ അറിയിക്കുകയായിരുന്നു. അമ്പത്തിയൊന്ന്‌ വെട്ടുകള്‍കൊണ്ട്‌ നുറുക്കി ഒരു മനുഷ്യന്റെ ജീവന്‍ അപഹരിച്ചവരെ വാക്കിന്റെ സദാചാരംകൊണ്ട്‌ ന്യായീകരിക്കുന്നതില്‍പ്പരം നിന്ദ്യവും ഹീനവുമായ ഒരു കൃത്യമില്ലെന്ന്‌ കരുതുന്നതായി പത്രാധിപര്‍ വിശദീകരിച്ചു. ‘ദേശാഭിമാനി’ ദിനപത്രത്തിന്റെ റസിഡന്റ്‌ എഡിറ്റര്‍ കൂടിയായ പ്രഭാവര്‍മ പാര്‍ട്ടിപ്പത്രത്തിലെ ലേഖനത്തില്‍, ഇക്കാര്യത്തില്‍ പാര്‍ട്ടിയെ എതിര്‍ത്ത്‌ രംഗത്തുവന്ന മഹാശ്വേതാദേവി ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചതാണ്‌ മലയാളം പത്രാധിപരായ ജയചന്ദ്രന്‍നായരെ പ്രകോപിപ്പിച്ചത്‌. വൈലോപ്പിള്ളിയുടെ കാവ്യസരണിയെ പിന്‍പറ്റിനില്‍ക്കുന്ന ഒരു കവിക്ക്‌ ചേര്‍ന്നതല്ല ഈ നിരീക്ഷണങ്ങളെന്ന്‌ ജയചന്ദ്രന്‍ നായര്‍ കുറിപ്പില്‍ പറഞ്ഞു. ശ്യാമമാധവത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിയെങ്കിലും അതിലൂടെ കവിതയ്ക്കും കവിക്കും പോയവര്‍ഷം നല്ല പ്രശസ്തി ലഭിച്ചു. ജയചന്ദ്രന്‍നായര്‍ക്ക്‌ മലയാളം വാരികയിലെ കസേര പോകുന്നതിനും അത്‌ കാരണമായി. കൃഷ്ണന്‌ ഗോപികമാരോടുള്ള പ്രണയം വിഷയമാക്കിയ കാവ്യം പോയവര്‍ഷത്തെ മികച്ച രചനകളുടെ പട്ടികയില്‍ പെടുത്താവുന്നതാണ്‌.

മലയാള ഭാഷയ്ക്ക്‌ ശ്രേഷ്ഠ പദവി ലഭിക്കാന്‍ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ തിരുവനന്തപുരത്ത്‌ കോടികള്‍ ചെലവിട്ട്‌ വിശ്വമലയാള മഹോത്സവം സംഘടിപ്പിച്ചത്‌. രാഷ്ട്രപതിയായിരുന്നു ഉദ്ഘാടകന്‍. മലയാള ഭാഷയ്ക്ക്‌ ഗുണം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു നടന്ന സമ്മേളനം പക്ഷേ, വിപരീത ഫലമാണുണ്ടാക്കിയത്‌. സാഹിത്യഅക്കാദമി അംഗങ്ങളും സാഹിത്യ പ്രവര്‍ത്തകരുമായ ചിലര്‍ തന്നെ സമ്മേളനത്തിനെതിരെ രംഗത്തു വന്നു. സമ്മേളനവുമായി ബന്ധപ്പെട്ട്‌ പലതരത്തിലുള്ള പാകപ്പിഴകളുമുണ്ടായി. വിവാദങ്ങളുടെ മഹോത്സവമായിരുന്നു വിശ്വമലയാള മഹോത്സവത്തില്‍ അരങ്ങേറിയത്‌. ശരിയായ ആസൂത്രണമില്ലാത്തതും സംഘാടനത്തിലെ കഴിവില്ലായ്മയും പ്രതിഫലിച്ചു. സമ്മേളനം ഉയര്‍ത്തിയ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സാഹിത്യ അക്കാദമിയിലെ വൈസ്‌ പ്രസിഡന്റിനെ ഉള്‍പ്പടെ പുറത്താക്കുന്നതിലേക്കും കാര്യങ്ങളെത്തി.

വിക്ടര്‍ ഹ്യൂഗോയുടെ വിശ്വവിഖ്യാതമായ നോവല്‍ ‘പാവങ്ങളു’ടെ നൂറ്റിയമ്പതാം പിറന്നാളാഘോഷിച്ച വര്‍ഷമായിരുന്നു 2012. ‘പാവങ്ങളുടെ’ പുതിയ പതിപ്പു പുറത്തിറങ്ങിയപ്പോള്‍ വായനക്കാരില്‍നിന്ന്‌ നല്ല സ്വീകരണമാണ്‌ ലഭിച്ചത്‌. മലയാളത്തിന്റെ ഗുരുതുല്യനും പ്രിയകവിയുമായ അക്കിത്തം ഓര്‍മകളുടെ ജാലകം തുറന്നിട്ടുകൊണ്ട്‌ പൊന്നാനിക്കളരിയില്‍ എന്ന പുസ്തകം രചിച്ചു. ഒരു കാലഘട്ടത്തിന്റെ സാഹിത്യഭാവുകത്വങ്ങളെ നിര്‍ണയിച്ച, പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മുന്‍നിര്‍ത്തിയാണ്‌ ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത്‌. ഒരിക്കല്‍ കവിയോടൊത്ത്‌ തോളുരുമ്മി നടന്നുമറഞ്ഞ സഹയാത്രികര്‍, സ്നേഹത്തോടെ പുഞ്ചിരിച്ചവര്‍, അംഗീകാരങ്ങളുടെ വലിയ ലോകത്തേക്കു നടന്നുകയറിയവര്‍, നിനച്ചിരിക്കാതെ മരണം വന്ന്‌ കൂട്ടിക്കൊണ്ടു പോയവര്‍…. അവരുടെ വേര്‍പാടിനെപ്പറ്റി പറയുമ്പോഴൊക്കെ കവി കരയുന്നു. അക്കിത്തം വൈകാരികമായും വസ്തുതാപരമായും രചന നിര്‍വഹിച്ച പുസ്തകത്തിന്‌ നല്ല വായനക്കാരെ സമ്പാദിക്കാന്‍ കഴിഞ്ഞു.

കെ.ജി.ശങ്കരപ്പിള്ളയുടെ ‘അതിനാല്‍ ഞാന്‍ ഭ്രാന്തനായില്ല’ എന്ന പുസ്തകവും മികച്ച വായനയിലേക്കുനയിക്കുന്നതായിരുന്നു. പോയവര്‍ഷത്തെ കാവ്യതാരം കെ.ജി തന്നെയായിരുന്നു. വംഗാരി മാതായിയുടെ ആത്മകഥ തലകുനിക്കാതെ മലയാളത്തിലേക്ക്‌ മൊഴിമാറി എത്തിയതും കഴിഞ്ഞ വര്‍ഷത്തിലാണ്‍്‌. എന്‍.എസ്‌. മാധവന്റെ ‘മൂന്നു യാത്രകള്‍ ‘, കെ.എസ്‌. ചിത്ര: ‘അനുഭവം, ഓര്‍മ, യാത്ര’ തുടങ്ങിയ പുസ്തകങ്ങള്‍ നല്ല വായനാനുഭവം സമ്മാനിച്ചു. എം.പി. നാരായണപിള്ള, എം.സുകുമാരന്‍ തുടങ്ങിയവരുടെ സമ്പൂര്‍ണ കഥാസമാഹാരങ്ങളും ആറ്റൂരിന്റെയും വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെയും കവിതാസമാഹാരങ്ങളും പോയവര്‍ഷത്തിന്റെ വിലപ്പെട്ട സംഭാവനയായിരുന്നു.

സംഗീതം, ചലച്ചിത്രഗാനം, ഹിമാലയ യാത്ര എന്നീ വിഷയങ്ങളില്‍ മികച്ച പുസ്തകങ്ങള്‍ 2012ല്‍ പുറത്തു വന്നു. എല്ലാപുസ്തകങ്ങള്‍ക്കും നല്ല വായനക്കാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല, പ്രസാധകര്‍ക്ക്‌ ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

വില്‍പ്പനയിലും വായനക്കാരെ സൃഷ്ടിക്കുന്നതിലും 2012ല്‍ മുന്നിട്ടുനിന്ന പുസ്തകങ്ങളില്‍ പ്രധാനപ്പെട്ടവ മൂന്നെണ്ണമാണ്‌. മലയാള സിനിമയിലെ ശബ്ദവിസ്മയം ഭാഗ്യലക്ഷ്മിയുടെ ജീവിതകഥ ‘സ്വരഭേദങ്ങള്‍’ എന്ന പേരില്‍ പുറത്തിറങ്ങി. അനാഥത്വത്തിന്റെ വഴിത്താരയിലൂടെ നടന്ന്‌ അവഗണനയുടെയും മാത്സര്യത്തിന്റെയും ലോകത്തേക്ക്‌ കയറിച്ചെന്ന്‌ മലയാള സിനിമയുടെ വര്‍ണാഭമായ ലോകത്ത്‌ തന്റേതായ ഇടം കണ്ടെത്തിയ ഒരു സ്ത്രീയുടെ ജീവിതകഥയാണതില്‍ പറയുന്നത്‌. ലാളിത്യമാര്‍ന്ന ഭാഷയില്‍, തീവ്രമായ അനുഭവങ്ങളില്‍ ചാലിച്ച കലര്‍പ്പില്ലാത്ത ജീവിതമാണ്‌ ഇതില്‍ വിവരിക്കുന്നത്‌. പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തു പകരുന്ന പാഠപുസ്തകമായി മാറുകയാണ്‌ ഭാഗ്യലക്ഷ്മിയുടെ ജീവിതം.

കെ.ആര്‍.മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ആരാച്ചാര്‍’ ആണ്‌ മറ്റൊരു മികച്ച പുസ്തകം. മലയാളിയുടെ വായനാ ശൈലിയില്‍ പുതിയൊരു പാത വെട്ടിത്തുറന്ന ഈ കൃതി വല്ലപ്പോഴും മാത്രം സംഭവിക്കുന്ന രചനകളുടെ പട്ടികയില്‍ പെടുത്താവുന്നതാണ്‌. വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള അസാധാരണമായ രചനാ വൈഭവം മീര ഈ നോവലില്‍ പുലര്‍ത്തുന്നുണ്ട്‌. ഒരു പെണ്ണ്‌ ആരാച്ചാരാകുന്നു എന്നതു മാത്രമല്ല, ജീവിതത്തിനും മരണത്തിനുമിടയിലുള്ള ‘ജീവിതത്തെ’ ഈ നോവല്‍ അനുഭവിപ്പിക്കുന്നു.

അഞ്ചു തവണ ദേശീയ അവാര്‍ഡ്‌ വാങ്ങിയ ഡോക്യുമെന്ററി സംവിധായകന്‍, ജോഷി ജോസഫിന്റെ ‘വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ്‌ ലൈഫ്‌’ എന്ന ഡോക്യുമെന്ററിയില്‍നിന്നാണ്‌’ ആരാച്ചാരു’ടെ തുടക്കമെന്ന്‌ മീര പറയുന്നു. കൊല്‍ക്കത്തയില്‍ 2004ല്‍ ധനഞ്ജോയി ചാറ്റര്‍ജി എന്ന ആളെ തൂക്കിക്കൊന്നിരുന്നു. അന്ന്‌ തൂക്കിക്കൊല നടത്തിയത്‌ നാട്ടാമല്ലിക്‌ എന്ന പ്രശസ്തനായ ആരാച്ചാരായിരുന്നു. തൂക്കിക്കൊലയുടെ തലേന്നുള്ള ആരാച്ചാരുടെ ജീവിതമാണ്‌ ജോഷിയുടെ ഡോക്യുമെന്ററി.

മദ്യപാനികള്‍ കൂടിവരുന്ന സമൂഹത്തില്‍ ഒരു കുടിയന്‍ നടത്തുന്ന കുമ്പസാരത്തിന്‌ വളരെ പ്രസക്തിയുണ്ട്‌. കുടിച്ചുകുടിച്ച്‌ ജീവിതം കളയുകയും പിന്നീട്‌ ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു മുന്‍കുടിയന്റെ കുമ്പസാരമാണ്‌ ‘കുടിയന്റെ കുമ്പസാര’മെന്ന പുസ്തകത്തിലുള്ളത്‌.

സംവിധായകന്‍ കെ.ജി.ജോര്‍ജ്ജിന്റെ സിനിമാ ജീവിതത്തെ മുന്‍നിര്‍ത്തി പത്രപ്രവര്‍ത്തകനായ എം.എസ്‌.അശോകന്‍ തയ്യാറാക്കിയ ‘ഫ്ലാഷ്‌ ബാക്ക്‌: എന്റെയും സിനിമയുടെയും’ എന്ന പുസ്തകത്തെ പോയവര്‍ഷത്തെ നല്ല സിനിമാ സംബന്ധിയായ പുസ്തകമായി വിലയിരുത്താവുന്നതാണ്‌. വായനയും പുസ്തകങ്ങളും മരിക്കുന്നില്ലെന്ന സന്ദേശമാണ്‌ പോയവര്‍ഷത്തെ സന്ദേശമായി ലഭിക്കുന്നത്‌. അത്‌ ആശ്വാസകരവുമാണ്‌.

ഇന്നലത്തെ മേഘങ്ങള്‍ എന്നോടു് പറഞ്ഞത്
[സുസ്മേഷ് ചന്ത്രോത്ത് ]

1

അതിരാവിലെ ഉണര്‍ന്ന ഞാന്‍ പ്രത്യാശയോടെ ജനല്‍ തുറന്ന് ആകാശത്തേക്ക് നോക്കി.മൂപ്പരുടെ വരവ് കാണാനുണ്ടോ..?തലേന്നത്തേതിനേക്കാള്‍ പ്രകാശമാനമായി ചിരി പൊഴിക്കുന്ന മാനം.നീലവാനം.മൂപ്പരു പോയിട്ട് മൂപ്പരുടെ ബീടര് പോലും വരുന്ന ഭാവമില്ല.യാതൊരു താല്പര്യവുമില്ലാതെ കതക് തുറന്ന് മുറ്റത്തെ തെങ്ങിന്‍റെ മേലേക്ക് നോക്കി.ഇളനീര്‍ക്കുലകള്‍ കാണുന്നത് കണ്ണിനും മനസ്സിനും സുഖമാണെന്ന സ്വയം വിശ്വാസത്തിലാണ് നോട്ടം.അതിനപ്പുറം കാണുന്നത് നീലാകാശം.സുഖദമായ നീലിമ.അതീവ തീക്ഷ്ണമായ പ്രകാശം തിങ്ങിയ പുലരി.

ജൂണ്‍ നാല് തന്നെയല്ലേ..?ഞാനാലോചിച്ചു.സ്കൂള്‍ തുറക്കുന്ന ദിവസം കടലും കാറ്റും കാലാവസ്ഥയുമുണ്ടെങ്കില്‍ മഴ ഉണ്ടാകേണ്ടതാണ്.എന്നാല്‍ യാതൊരു ലക്ഷണവുമില്ല.

ഇന്നലത്തെ ദിവസത്തിന്‍റെ ആരംഭം അങ്ങനെയായിരുന്നു.

അതായത്,തലേന്ന് പിണങ്ങിക്കിടന്ന ഭാര്യയെ മൂഡ് മാറാതെ കാലത്ത് കണ്ടതുപോലുള്ള അവസ്ഥ!

2

പത്ത്മണിക്ക് ആകാശത്ത് കണ്ട മേഘം വല്ലാതെ കലങ്ങിയിരുന്നു.കാര്‍മേഘമല്ലായിരുന്നു അത്.ഒരമ്മ മേഘം.കാലത്തെഴുതിയ കണ്‍മഷി ശ്രദ്ധയില്ലാതെ എപ്പോഴോ തുടച്ചതിനാല്‍ പടര്‍ന്നു പരന്ന കണ്‍തടങ്ങള്‍ .യുവതിയായ മേഘമാണ്.അധികം വിസ്താരമില്ല ഒന്നിനും.വല്ലാതെ എടുത്തുപിടിച്ചുനില്‍ക്കുന്നുണ്ടുതാനും.

ഞാന്‍ അടുത്തുകൂടി ചോദിച്ചു.

എന്തേ..?

മേഘം വിതുന്പി.പതിയെ പറഞ്ഞു.

കണ്‍മണിയെ പിരിയാന്‍ വയ്യ…

എനിക്കും സങ്കടം വന്നു.ഒരമ്മയാണത്.ആദ്യദിവസം സ്കൂളില്‍ വന്നതാണ്.ജനലിനപ്പുറമിരിപ്പുണ്ട് കണ്‍മണി.കണ്ണുകള്‍ രണ്ടും തുളുന്പി മേഘങ്ങളായ കുഞ്ഞുമല്‍ഹാര്‍ തന്നെ.

ഞാന്‍ പിന്തിരിഞ്ഞു.

അമ്മമേഘം പതിയെ പറഞ്ഞിട്ടുണ്ടാകണം.

അമ്മേടെ വാവക്കുട്ടന്‍ അടങ്ങിയൊതുങ്ങി ഇരുന്നോളണം കേട്ടോ.വൈകിട്ട് വരുന്പോള്‍ വാ നിറച്ചും വയറു നിറച്ചും അമ്മിഞ്ഞ തരാം.

3

വേനലവധി വാസ്തവത്തില്‍ എത്ര ദിവസങ്ങളാണ്.?

ഒരു മയില്‍ത്തൂവല്‍ അഴകൊത്ത സപ്തവര്‍ണ്ണപ്പീലിയായി മുകില്‍ നിറയ്ക്കാനെടുക്കുന്ന കാലമാണോ.?

ആയിരിക്കാം.

4

അറുപതു ദിവസവും കണ്ടുകണ്ടിരുന്ന കാമുകി പ്രിയനോട് പരിഭവിച്ചു.

എത്ര പ്രസവിച്ചിട്ടും എത്ര മുലയൂട്ടിയിട്ടും പിന്നെയും നീയെന്നെ കന്യകയാക്കി.

ഇപ്പോഴെന്‍റെ കന്യാമുലകള്‍ പിടയ്ക്കുന്നു.

നിന്‍റെ ചോരിവായ്ച്ചുവപ്പിനായി.

പോയിവരാം ഞാന്‍ വൈകുന്നേരം.

കുഞ്ഞുണ്ണിയെപ്പോല്‍ അവികൃതിയായിരിക്കുക.

അമ്മയായി നിറയാം നിറയ്ക്കാം പൈംപാല്‍ .

കാമുകന്‍ പറഞ്ഞു.

മേഘങ്ങള്‍ ..മേഘമാലകള്‍ …മേഘജ്യോതിസ്സുകള്‍ ..

അകലെയകലെ നീയുണ്ടെന്ന വിചാരം മാത്രം മതി മഴ വരുമെന്ന വിചാരത്തെ പെയ്യിക്കാന്‍ .

5

ഇന്ന് മഴ പെയ്തില്ല ഇവിടെയെങ്ങും.പകല്‍ നല്ല തെളിച്ചമായിരുന്നു.വടക്കേയിന്ത്യയിലെ ആകാശം പോലെ അഗാധനീലയും.എവിടെയും വെള്ളിമേഘങ്ങള്‍ .കനത്തുരുണ്ട് മെത്ത പൊട്ടിച്ചു ചിതറിയ പഞ്ഞിത്തുണ്ടുകളെപ്പോലെ മാനത്തെങ്ങും വെണ്‍മേഘങ്ങള്‍ .കരുത്തുറ്റ മേഘങ്ങള്‍ .

തൂതപ്പുഴ കണ്ടു.പുഴയില്‍ കുളിക്കുന്ന പെണ്ണുങ്ങളും അരികത്തായി കുളിക്കുകയും പന്തു കളിക്കുകയും ചെയ്യുന്ന ആണുങ്ങളും.എന്തൊരു സ്വച്ഛന്ദമായ ഗ്രാമജീവിതം.

മല്ലീശ്വരന്‍ മുടിക്കുമേലെ കാര്‍മേഘങ്ങള്‍ .

കൈതയും പാഴിലകളും മറ ചൂടിയ തോടുകള്‍ .കരിയിലകള്‍ അടിച്ചുവാരി കത്തിക്കുന്ന ഗ്രമീണവഴികള്‍ ..

മേഘങ്ങള്‍ കാരിരുന്പാണ്.കറുത്തിട്ടാണ്.കമാന്നൊരക്ഷരം മിണ്ടാതെയാണ്.എങ്കിലും,മഴ പെയ്തേക്കും.രാത്രിയില്‍ !

6

നാളെ പുലരു്പോള്‍ ഝടുതിയില്‍ ഉണര്‍ന്നു നോക്കും.

വന്നുകിടക്കണം sms ആയിട്ടെങ്കിലും രണ്ട് തുള്ളി മഴ!

I pushed a Muslim, says NY woman who shoved to death an Indian
New York, Dec 30 (IANS) A 31-year-old woman suspected of shoving an Indian immigrant in front of a subway train has been charged with second-degree murder as a hate crime after she told the police that she hated Hindus and Muslims since 9/11.

Prosecutors Saturday identified the woman, who allegedly shoved India-born Sunando Sen of Queens, in front of a subway train Thursday as Erika Menendez of Bronx.

“(She) said in sum and substance ‘I pushed a Muslim off the train tracks because I hate Hindus and Muslims ever since 2001 when they put down the twin towers I’ve been beating them up,’” Queens District Attorney Richard A. Brown said in a statement.

Witnesses cited by CNN said a woman paced the platform and talked to herself Thursday evening shortly before pushing Sen as the 11-car train entered the station.

The body of 46-year-old Sen, a graphic designer for posters who ran a small copying business called New Amsterdam Copies on the Upper West Side, was pinned under the second car after it came to a stop.

The woman made “statements implicating herself in the death ofSunando Sen,” Paul Browne, the New York Police Department’s chief spokesman, said earlier. Security video showed a person running from the scene.

Menendez was identified Saturday afternoon in a lineup, Browne said. She was recognized earlier in the day on a street in Brooklyn by a passer-by who called 911, the police spokesman said. The caller said she resembled the woman in the video.

“The defendant is accused of committing what is every subway commuter’s worst nightmare-being suddenly and senselessly pushed into the path of an oncoming train,” said Brown, the district attorney.

“The victim was allegedly shoved from behind and had no chance to defend himself. Beyond that, the hateful remarks allegedly made by the defendant and which precipitated the defendant’s actions can never be tolerated by a civilized society.”

Menendez is expected to be arraigned by Sunday morning. If convicted, she faces a maximum penalty of life in prison. By charging her with murder as a hate crime, the possible minimum sentence she faced would be extended to 20 years from 15 years, according to prosecutors.

Ar Suman, a Muslim, and one of three roommates who shared a small first-floor apartment with Sen in Elmhurst, told the New York Times that he and Sen often discussed religion.

Though they were of different faiths, Suman said, he admired the respect that Sen showed for those who saw the world differently than he did. Suman said he once asked Sen why he was not more active in his faith and it resulted in a long philosophical discussion.

“He was so gentle,” Suman was quoted as saying. “He said in this world a lot of people are dying, killing over religious things.”

Reacting to the suspect woman’s statement, the New York chapter of the Council on American-Islamic Relations repeated its call for America’s political and religious leaders to speak out forcefully against growing anti-Muslim hate in American society.

“We again urge our nation’s leaders to speak out forcefully against the rising level of anti-Muslim hate in American society that is being fueled and exploited by a vocal minority of Islamophobes,” said CAIR-NY Executive Director Muneer Awad.

ശിക്ഷാ നടപടികൾ മാറേണ്ടിയിരിക്കുന്നു
[നിരക്ഷരൻ]

ഇന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ ശിക്ഷ ജീവപരന്ത്യം ആണല്ലോ ? എന്നുവെച്ചാൽ 14 കൊല്ലം തടവ്. പ്രധാന കുറ്റത്തോടൊപ്പം (അത് മോഷണം, റേപ്പ്, എന്നിങ്ങനെ എന്തുമാകട്ടെ) വധശ്രമം, കൂട്ടം ചേർന്ന് ആക്രമിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെ പല പല കുറ്റങ്ങളും ചെയ്തതായി തെളിഞ്ഞാൽ ഇപ്പറഞ്ഞതിനെല്ലാം തടവ് വിധിക്കുകയും ചെയ്യാറുണ്ട്. എന്നിട്ട് അവസാനം ഇതെല്ലാം കൂടെ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നൊരു ഔദാര്യമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ടാൽപ്പിന്നെ 14 കൊല്ലത്തിലധികം ജയിലിൽ കിടക്കേണ്ടി വരില്ല. അതിനിടയ്ക്ക്, ജയിലിലെ നല്ല നടപ്പ് പ്രമാണിച്ച് ശിക്ഷ ഇളവുകൾ, പരോളുകൾ, രാഷ്ട്രീയപാർട്ടിക്കാരുടെ ആളാണെന്ന ഇളവുകൾ, എന്നിങ്ങനെയുള്ള സൌജന്യങ്ങളും കൂടെ ആകുമ്പോൾ ആരും തന്നെ 14 കൊല്ലം ജയിൽവാസം അനുഭവിക്കുന്നതേയില്ല. ഇതുതന്നെയാണ് ഏറ്റവും വലിയ പ്രശ്നം. എത്ര വലിയ തെറ്റ് ചെയ്താലും ഇത്രയ്ക്കല്ലേ ശിക്ഷയുള്ളൂ എന്നൊരു വിചാരം കുറ്റവാസനയുള്ള എതൊരാളുടേയും ഉള്ളിലില്ലെന്ന് ആരുകണ്ടു ?! ശിക്ഷാനടപടികളിലുള്ള ഔദാര്യങ്ങളും ഇളവുകളുമാണ് ക്രിമിനലുകളുടെ വിളയാട്ടത്തിന്റെ പ്രധാന കാരണം. കുറേ കാശ് കൂടെ ഉള്ളവനായാൽ പിന്നെ പറയുകയും വേണ്ട. ഒന്നുകിൽ ജയിൽ അവൻ ഫൈഫ് സ്റ്റാർ ഹോട്ടലാക്കി മാറ്റും, അല്ലെങ്കിൽ ജയിലിനകത്ത് അവൻ കിടന്നെന്ന് തന്നെ വരില്ല.

ആദ്യമായിട്ട് ജീവപരന്ത്യം തടവ് എന്നത്, ഏറ്റവും കുറഞ്ഞത് 24 കൊല്ലമെങ്കിലും ആക്കി മാറ്റണം. പിന്നെ, തെളിവ് നശിപ്പിക്കൽ, കൂട്ടം ചേർന്ന് ആക്രമിക്കൽ, മോഷണം, കൊലപാതകശ്രമം, റേപ്പ്, ഗൂഢാലോചന, പൊതുമുതൽ നശിപ്പിക്കൽ, എന്നിങ്ങനെ ചെയ്ത മറ്റ് കുറ്റങ്ങൾക്കൊക്കെ 10 കൊല്ലം വീതം വേറെയും ശിക്ഷ കൊടുക്കണം. എന്നിട്ട് ഇതൊക്കെയും വേറെ വേറെ അനുഭവിക്കാനും വിധിക്കണം. എന്നുവെച്ചാൽ, റിഡക്ഷൻ എന്തെങ്കിലുമൊക്കെ കിട്ടിയാൽപ്പോലും, (അതും കൊടുക്കാൻ പാടില്ലാത്തതാണ്) മിനിമം 40 കൊല്ലമെങ്കിലും അകത്ത് കിടക്കാനുള്ള വകുപ്പ് ശിക്ഷാനടപടികളിൽ ഉണ്ടായേ തീരൂ. വിധി അഞ്ചും പത്തും കൊല്ലം കഴിഞ്ഞിട്ട് വന്നാൽ പോര. അതിർത്തിത്തർക്കവും പെറ്റിക്കേസുകളുമൊക്കെ 15 കൊല്ലമെടുത്ത് തീർപ്പാക്കിക്കോളൂ. പക്ഷെ ക്രിമിനൽ കുറ്റങ്ങൾക്ക് ഏറ്റവും കൂടിയത് ഒരു മാസത്തിനകം വിധിയുണ്ടാകണം, പ്രത്യേകിച്ചും പ്രതികൾ കുറ്റസമ്മതം നടത്തിയ കേസുകളിൽ.

ഇങ്ങനൊക്കെ ആയാൽ, തന്തയില്ലാത്തരങ്ങൾ ചെയ്യുന്നതിന് മുൻപ്, ഏത് കൊടികെട്ടിയ ക്രിമിനൽ മനസ്സുള്ളവനും ഒന്നൂടെ ആലോചിക്കും. കുറേയധികം ജയിലുകൾ വേണ്ടിവന്നേക്കാം. അതിനെന്താ ? പുറം ലോകത്തേക്കുള്ള ചപ്പാത്തിയും സബ്ജിയും അടക്കം സകല സാധനങ്ങളും ചുരുങ്ങിയ ചിലവിൽ ഉണ്ടാക്കാൻ ആളായില്ലേ ? വേറെ എന്തൊക്കെ ജോലികൾ പുറത്തുള്ളവർക്ക് വേണ്ടി ചെയ്യിക്കാമോ അതൊക്കെയും ചെയ്യിക്കാമല്ലോ.

അല്ലെങ്കിൽ ഒരോരോ കേസുകൾ വരുമ്പോൾ, എങ്ങുമെത്താത്ത കുറേ പ്രതിഷേധങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോകും ജീവിതം ഇല്ലാതായിപ്പോയവന്റെ നിലവിളികൾ.

ഡെല്‍ഹി പ്രതിഷേധം ചില യാഥാര്‍ത്ഥ്യങ്ങള്‍
[ജയരാജ്]

<style="font-family: AnjaliOldLipi; font-size: medium;">
കുറച്ചു ദിവസങ്ങളായി നമ്മുടെ മാധ്യമങ്ങളില്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളുടെ എണ്ണം പെരുകുകയാണ്,  പെട്ടെന്നുണ്ടായ ഒരു വേലിയേറ്റമായി ഇതിനെ കാണാന്‍ സാധിക്കില്ല. കാലാകാലങ്ങളായി ഇതുപോലെയുള്ള, ഒരു പക്ഷെ ഇതിലും ഭീകരങ്ങളായ ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നവരാണു ഭാരതീയ സ്ത്രീ സമൂഹമെന്നുള്ളതു നിസ്തര്‍ക്കമായ കാര്യമാണ്. തെളിയിക്കപ്പേടാത്തതും, തെളിഞ്ഞിട്ടും, അധികാരത്തിന്റെയും, പണത്തിന്റെയും മറവില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതുമായ എത്രയോ കേസുകള്‍?. പത്രങ്ങളും, മാധ്യമങ്ങളും ഇന്നത്തോളം പ്രചാരമില്ലാതിരുന്ന കാലത്തു നടന്ന പീഡനങ്ങളൊക്കെയും ആരുടെയും ശ്രെദ്ധയില്പെടാതെയും, പ്രതിഷേധത്തിനിട കിട്ടാതെയും കാല യവനികക്കുള്ളില്‍ മറഞ്ഞിരിക്കാം.  കാശ്മീർ, മണിപ്പൂർ പോലുള്ള അതിർത്തി പ്രദേശങ്ങളിലും, പിന്നോക്ക ആദിവാസിമേഖലകളിലുമൊക്കെ ഇന്നും സ്ത്രീകളും, കുട്ടികളും അനുഭവിക്കേണ്ടി വരുന്ന കൊടിയ യാതനകളും, മനുഷ്യാവകാശ ലംഘനങ്ങളും  മാധ്യമങ്ങൾക്കു ഇന്നൊരു വാർത്തയേ അല്ലാതായിരിക്കുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക നിയമമായ AFSPA (Armed Forces (Special Powers) Act, 1958) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 16 വർഷമായി  ഇറോം ഷർമിള മണിപ്പൂരില്‍ നടത്തിവരുന്ന നിരാഹാരസമരവും ഇതിനോട് ചേർത്തു വായിക്കേണ്ട ഒരു സംഗതിയാണ്. സ്ത്രീ സുരക്ഷിതത്ത്വത്തിനും, മനുഷ്യാവകാശ സംരക്ഷണത്തിനും ഭീഷണിയായി നില കൊള്ളുന്ന ഇതു പോലെയുള്ള നിയമങ്ങള്ക്കെതിരെ, വര്‍ഷങ്ങളോളം ജലപാനം നടത്താതെ ശക്തമായി പ്രതിഷേധിക്കുന്ന ഈ ധീര വനിതയ്ക്ക് നാം അര്‍ഹമായ പരിഗണന കൊടുത്തിട്ടുണ്ടൊ എന്നുള്ളതു ഒരു പക്ഷെ സ്ത്രീ സുഹ്രുത്തുക്കളെങ്കിലും ചിന്തിക്കേണ്ടതുണ്ട്.

അതു പോലെ തന്നെ, രാജസ്ഥാനില്‍ ശൈശവ വിവാഹത്തിരെ ബോധവല്കരണം നടത്തിയതിന്റെ പേരിൽ ഗ്രാമസേവികയായിരുന്ന ബന്വാരി ദേവിയെ ബലാൽസംഗം ചെയ്തവർ ഇന്നും സമൂഹത്തിൽ മാന്യന്മാരായി വിലസുകയല്ലേ?. പ്രതികളെല്ലാം ഉയർന്ന ജാതിക്കാരായതിനാൽ അവർ ബന്വാരി ദേവിയെ സ്പർശിച്ചിട്ടുണ്ടാവില്ല, അതിനാൽ ബലാൽസംഗം നടന്നിട്ടില്ല എന്നായിരുന്നത്രെ കോടതിയുടെ കണ്ടെത്തല്‍!!!! ഇതിനെതിരെയുള്ള അപ്പീൽ വിധി കാത്തു കിടക്കാൻ തുടങ്ങിയിട്ടു 20 വർഷം കഴിയുന്നു!! ഇതു പോലെ അറിയപ്പെട്ടും അറിയപ്പെടാതെയും എത്രയോ സഹോദരിമാർ നമുക്കിടയിൽ നീതി നിഷേധിക്കപ്പെട്ടു കഴിയുന്നു. കേരളത്തിലെ ആദിവാസി ഊരുകളിൽ കൂടി വരുന്ന അവിവാഹിതകളായ അമ്മമാരുടെ എണ്ണം കാണിക്കുന്നതും മറ്റൊന്നല്ല.

സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡനങ്ങൾക്കൊരറുതി വരുത്തണം എന്നുള്ള കാര്യത്തിൽ രണ്ടഭിപ്രായമില്ല. അതു പക്ഷെ  സമൂഹത്തിന്റെ ഉപരിവർഗ്ഗത്തിൽ മാത്രമായി ഒതുങ്ങരുതെന്നു മാത്രം. ദില്ലി മെട്രോ സിറ്റിയിൽ, ഒരു മെഡിക്കൽ വിദ്യാർഥിനിക്കു നേരിട്ട ക്രൂരതക്കെതിരേ തോന്നിയ അതേ രോഷവും, പ്രതിഷേധവും, അട്ടപ്പാടിയിലെ ഒരു ആദിവാസി ബാലികക്കു നേരിട്ടാലും, പ്രകടിപ്പിക്കാൻ തയ്യാറാവണം. എങ്കില്‍ മാത്രമേ പുരുഷ കേന്ദ്രീക്രുത സമൂഹത്തില്‍ നിന്നുള്ള വിവേചനങ്ങളില്‍ നിന്നും, അതിക്രമങ്ങളില്‍ നിന്നും, ജാതി മത വ്യത്യാസങ്ങള്‍കതീതമായി സ്ത്രീ എന്ന നിലക്കുള്ള അതിജീവനവും, അതിലൂടെയുള്ള സാമൂഹിക തുല്യതയും സാധ്യമാകുകയുള്ളു.

ഇതുവരെ ഉണ്ടായിട്ടുള്ള പ്രതിഷേധങ്ങൾക്കൊക്കെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ ഒതുങ്ങി ആയുസെത്താതെ ഒടുങ്ങാനായിരുന്നു വിധി.. പുതു തലമുറയുടെ പ്രതിഷേധങ്ങളും, സമര രീതികളുമൊക്കെ ഇതിനൊരപവാദമായിരിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നു. ദില്ലിയില്‍ തുടങ്ങിയ ജനകീയ പ്രതിഷേധം കേവലം ഒരു കേസിലോ, ഒരു വിധിയിലോ ഒതുങ്ങാതെ, രാഷ്ട്രീയ, പ്രാദേശിക, ജാതി, മത വ്യത്യാസങ്ങള്‍കതീതമായി സമൂഹത്തിലെ നാനാ തുറയിലുമുള്ള  പീഡിത സ്ത്രീ സമൂഹത്തിന്റെ പ്രതിഷേധ സ്വരമായി മാറട്ടെ!!!!.

പുസ്തകം : ‍തത്സമയം
പുസ്തകം : ‍തത്സമയം

രചയിതാവ് : കല്‍പ്പറ്റ നാരായണന്‍

പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌

അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

എഴുത്തുകാരന്‍ എന്ന നിലയില്‍ സുപരിചിതനാണ്‌ കല്‍പ്പറ്റ നാരായണന്‍. എന്നാല്‍ ഈ പരിചിതത്വത്തെ ഭേദിക്കുന്ന അസാധാരണമായ പല സവിശേഷതകളും കല്‍പ്പറ്റ നാരായണന്റെ ‘തത്സമയം’ എന്ന പുസ്‌തകത്തിലുണ്ട്‌. സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞ കാപട്യങ്ങളെ ഈ ലേഖനങ്ങള്‍ ചോദ്യംചെയ്യുന്നു. വിട്ടുവീഴ്‌ചയില്ലാത്ത കാഴ്‌ചപ്പാടുകളുടെ നിശിതത്വവും ശിക്ഷണ തീവ്രതയും ഈ ലേഖനങ്ങളിലുണ്ട്‌. ഓര്‍മ, വിവരണം, വ്യക്തിചിത്രങ്ങള്‍ എന്നിങ്ങനെ തന്നോടുതന്നെയും സമൂഹത്തോടും ഒരാള്‍ നടത്തുന്ന ആത്മസംവാദങ്ങളുടേയും നിരീക്ഷണങ്ങളുടേയും സമാഹാരമാണ്‌ തത്സമയം. (വില : 90 രൂപ)

ഭാഷയിലും ഭാവനയിലും കല്‍പ്പറ്റ നടത്തുന്ന ഇടപെടലുകളും പ്രതികരണങ്ങളും അവ പ്രകടിപ്പിക്കുന്ന മൗലികതയും എടുത്തുപറയേണ്ടതാണ്‌. മുപ്പതു ലേഖനങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌.എഴുത്തിനെ സംബന്ധിച്ച്‌ തികഞ്ഞ രാഷ്‌ട്രീയ നിലപാട്‌ ഈ പുസ്‌തകത്തിലെ രചനകളുടെ തെരഞ്ഞെടുപ്പിന്‌ പിന്നിലുണ്ട്‌. വിമര്‍ശനം ജീവന്റെ കലയാണ്‌. അത്‌ നിഴല്‍ച്ചിത്രമല്ല. മനസ്സ്‌ മനസ്സിനോട്‌ സംസാരിച്ചു കൊണ്ടിരിക്കണം. ആ ലക്ഷ്യം സാധൂകരിക്കുകയാണ്‌ കല്‍പ്പറ്റ നാരായണന്‍ `തത്സമയ’ത്തില്‍.

പുസ്‌തകത്തിന്റെ ആമുഖത്തില്‍ പറയുന്നു:` നിങ്ങളുടെ യുക്തിയെയല്ല, ഭാവനയെയാണ്‌ ഞാനാശ്രയിക്കുന്നത്‌. അതുകൊണ്ട്‌ കവിതയുടെയോ കഥയുടെയോ ഉടലുകള്‍ ചിലപ്പോള്‍ ഈ രചനകളുടെ ഉടലുകളാവുന്നുണ്ട്‌.’മറ്റൊരിടത്ത്‌ കല്‍പ്പറ്റ എഴുതി: `തത്സമയമേ’ കേരളത്തിലിന്നുള്ളൂ. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളൊക്കെ തത്സമയമായി ചുരുങ്ങി മലയാളിയുടെ കാലം ഒരല്‍ഷൈമേഴ്‌സ്‌ രോഗിയുടെ കാലംപോലൊന്നായി മാറുകയാണോ?’പൂര്‍ണമായും കാഴ്‌ചപ്പുറങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാഗരികതയെക്കുറിച്ചുള്ള വ്യസനങ്ങളാണ്‌ കല്‍പ്പറ്റ നാരായണന്റെ ലേഖനങ്ങള്‍. കുറിക്കുകൊള്ളുന്ന നര്‍മ്മഭാഷയും നിശിത വിമര്‍ശനവും സൂക്ഷ്‌മ നിരീക്ഷണവും ഒത്തിണങ്ങിയ ലേഖനങ്ങളാണിവ.

‘മുതിര്‍ന്നവരുടെ കലഹം മുഴുവനായി തീരലില്ല, ഏതോ ചിലത്‌ ഉണര്‍ന്നത്‌ വീണ്ടും ഉറങ്ങുന്നുണ്ട്‌. അടുത്ത സന്ദര്‍ഭത്തില്‍ കൂടുതല്‍ വീര്യത്തോടെ ഉണരാന്‍. മുതിര്‍ന്നവരുടെ കലഹം കലഹകാരണം ഇല്ലാതാകുന്നതോടെ ഇല്ലാതാകുന്നില്ല’-(കുട്ടികളെക്കണ്ട്‌ പഠിക്കാം)`കവിതയുടെ ജലവിതാനം താഴുമ്പോള്‍’ എന്ന ലേഖനത്തില്‍: `സംഭാഷണഭാഷ കേവലം അറിയിക്കലിന്റേതായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന, ജലവിതാനം നന്നേ താണ ഭൂമിയിലെ കവിതകളാണ്‌ ഇന്ന്‌ ഏറെ എഴുതപ്പെടുന്നതും. കവിയെ കുറ്റപ്പെടുത്തി കൂടാ. ഭാഷ കവിതയില്‍പ്പോലും ഗദ്യമാവുന്നതില്‍ അവര്‍ മാത്രമല്ല കുറ്റക്കാര്‍. മലയാളഭാഷ മങ്ങുകയാണ്‌.’-എന്നിങ്ങനെ വിഷയത്തിലേക്ക്‌ നേരിട്ട്‌ ഇറങ്ങി നില്‍ക്കുന്ന എഴുത്തുശീലമാണ്‌ കല്‍പ്പറ്റയുടേത്‌.

‘എന്തിനാണ്‌ എം.ടി. ഡൈ ചെയ്യുന്നത്‌’എന്ന ലേഖനം കടുത്ത വിമര്‍ശനത്തിന്‌ വിധേയമായിട്ടുണ്ട്‌. ലേഖനം ഉന്നയിക്കുന്ന പ്രശ്‌നം വിവാദമല്ല. ഗ്രന്ഥകാരന്‍ എഴുതി: `ഇതൊരു വ്യക്തിയുടെ സ്വകാര്യപ്രശ്‌നമല്ലേ എന്ന്‌ നിങ്ങളുടെ പുരികം ഞാന്‍ കാണുന്നു. കേരളത്തില്‍ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ അതിന്റെ ഏറ്റവും പ്രമുഖനായ എഴുത്തുകാരന്‍പോലും മുടി കറുപ്പിച്ചേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ എന്നത്‌ ചെറിയൊരു സ്വകാര്യ പ്രശ്‌നമല്ല.’കവിതയിലും നോവലിലുമെന്നപോലെ മറ്റു മേഖലകളിലും കല്‍പ്പറ്റ നാരായണന്റെ സര്‍ഗ്ഗാത്മകവും ചിന്താപരവുമായ വ്യാപാരം ശക്തമായി മുദ്രണം ചെയ്‌ത `തത്സമയം’ ആര്‍ജ്ജവമുള്ള ആഖ്യാനവും തെളിമയാര്‍ന്ന കാഴ്‌ചയുമാണ്‌. അതുതന്നെയാണ്‌ ഈ പുസ്‌തകത്തെ മികച്ച വായനാനുഭവമാക്കി മാറ്റുന്നത്‌.

ദില്ലിയിലെ പെണ്‍കുട്ടി
മോഹന്‍ പുത്തന്‍‌ചിറ

മൂടല്‍ മഞ്ഞാല്‍ ഉടല്‍ മറച്ച്

ജനാലകളില്‍

കറുത്ത ഫിലിമൊട്ടിച്ച

ബസ്സുകള്‍ പോലെ

ദുരൂഹതളാല്‍ അകം മറച്ച്

ഡിസംബറിലെ ദില്ലി;

ഇര നാവിലൊട്ടുമ്പോള്‍

ഉള്ളിലേക്കു വലിക്കുന്ന

ഓന്തിനെപ്പോലെ

സ്റ്റോപ്പുകളിലേയ്ക്കു വായ് തുറന്ന്

ദില്ലിയിലെ ബസ്സുകള്‍

ഒരു പെണ്‍കുട്ടിയെ

നിരത്തില്‍ നിന്നും നക്കിയെടുത്ത്

വാതിലുകളടച്ച്

വിറളി പിടിച്ചത് പായുമ്പോള്‍

ഇരുമ്പു ദണ്ഡുകള്‍

യാത്രക്കാരിയുടെ മാംസത്തിലൂടെ

മരണ യാത്രയുടെ ടിക്കറ്റു കീറുന്നു

കടിച്ചു ചവച്ച ഒരു  പെണ്ണുടലിനെ

ബസ്സു പുറത്തേക്കു തുപ്പുന്നു

ഉടലൊരു നിണച്ചാലായി

‘അമ്മേയെന്ന’ള്ളിപ്പിടിച്ച്

മണ്ണിലേക്ക് തളര്‍ന്നൊഴുകുന്നു

നിദ്രയില്‍ ചുരുണ്ട് നിയമ പാലകര്‍

മിഴി വിഴുങ്ങിയ വഴി വിളക്കുകള്‍

എല്ലാം മറയ്ക്കുന്നൊരു കംബളമായി

ദില്ലിയെ പൊതിഞ്ഞ് മൂടല്‍ മഞ്ഞ്

ഇന്ത്യയെപ്പൊതിഞ്ഞ് ദില്ലി

സീതയെപ്പോലെ

ഭൂമിയുടെ പിളര്‍പ്പിലേക്ക്

താനില്ലെന്ന് പൊരുതിയ

ദേഹത്തെ ഒടുവില്‍ മരണവും

മൃഗീയമായ് കീഴടക്കിയപ്പോള്‍

അവളുടെ കരള്‍ തപിച്ച തീപ്പൊരി

അഗ്നി വര്‍ഷമായ്

ദില്ലിക്കു മീതെ, ഇന്ത്യയ്ക്കു മീതെ

പുരുഷ മേല്‍ക്കോയ്മയുടെ

മൂടല്‍ മഞ്ഞുരുകും വരെ

പതിച്ചു കൊണ്ടേയിരിക്കും

ഹിംസ്രജീവികള്‍ മേയുന്ന ഡല്‍ഹി
[എം. മുകുന്ദന്‍]

ഇപ്പോള്‍ ഡല്‍ഹി നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം മാത്രമല്ല, ഹിംസയുടെ തലസ്ഥാനം കൂടിയാണ്.

ഡല്‍ഹിയില്‍ ഞാന്‍ താമസിക്കുന്നത് ഡൊമസ്റ്റിക് വിമാനത്താവളത്തിനരികിലെ ദ്വാരകയിലാണ്. ദ്വാരക സബ്‌സിറ്റി എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നോവലെഴുത്തില്‍ ഒരു രീതിയുണ്ട്. ഒരു നോവലിനുള്ളില്‍ മറ്റൊരു നോവല്‍ എഴുതിയുണ്ടാക്കുക. അത്തരം നോവലിനെ പോസ്റ്റ് മോഡേണ്‍ നോവലെന്നു വിളിക്കുന്നു. ഡല്‍ഹി മഹാ നഗരത്തിനുള്ളിലെ മറ്റൊരു നഗരമായ ദ്വാരക സബ്‌സിറ്റി എന്ന പോസ്റ്റ്‌മോഡേണ്‍ നഗരത്തിലേക്ക് പോകുന്ന ബസ്സിലാണ് നാടിനെ നടുക്കിയ ആ സംഭവം നടന്നത്. രാത്രി സിനിമ കണ്ടതിനുശേഷം പാര്‍പ്പിടത്തിലേക്ക് പോകാന്‍ സുഹൃത്തുക്കളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ബസ്സില്‍ കയറിയതാണ്. പക്ഷേ, അവര്‍ വീട്ടിലെത്തിയില്ല.ബസ്സിനുള്ളില്‍ ഡ്രൈവറും കണ്ടക്ടറും രണ്ടു ചങ്ങാതിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ആ വൈകിയ വേളയില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത്, ആ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും സുരക്ഷിതരായി ദ്വാരകയില്‍ എത്തിക്കുക എന്നതായിരുന്നു. പകരം അവര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ചെറുത്തുനിന്ന ആണ്‍കുട്ടിയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി. പെണ്‍കുട്ടിയെ ഉപയോഗം കഴിഞ്ഞതിനുശേഷം, ആണ്‍കുട്ടിയോടൊപ്പം റോഡിലേക്ക് വലിച്ചെറിഞ്ഞു.

പിടിച്ചുപറിയും കൊലയും മാനഭംഗപ്പെടുത്തലും ഡല്‍ഹിക്കാര്‍ക്ക് ഒരു പുതിയ വാര്‍ത്തയല്ല. പക്ഷേ, ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച രീതിയാണ് നമ്മളില്‍ നടുക്കമുണ്ടാക്കുന്നത്. കാമമടക്കിയശേഷം പെണ്‍കുട്ടിയുടെ വേദനയും കണ്ണീരും നിറഞ്ഞ നിലവിളികള്‍ക്ക് ചെവികൊടുക്കാതെ കൈയില്‍ കിട്ടിയ എന്തൊക്കെയോ അവര്‍ അവളുടെ ഉള്ളിലേക്ക് കുത്തിക്കയറ്റുകയായിരുന്നു. അങ്ങനെ ഇരുപത്തിമൂന്ന് വയസ്സ് തികഞ്ഞിട്ടില്ലാത്ത ആ പെണ്‍കുട്ടിയുടെ നാഭിയും വയറും അവര്‍ പിച്ചിച്ചീന്തി. ഇതിനെ വിശേഷിപ്പിക്കാന്‍ ‘പൈശാചികം’ എന്ന വാക്കുപോലും അപര്യാപ്തമാണ്. പിശാചുക്കള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരതയാണത്.മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ദല്‍ഹി 1981′ എന്ന ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. കൈയില്‍ കുഞ്ഞുമായി ഭര്‍ത്താവിനോടൊപ്പം നടന്നുവരുന്ന മഞ്ഞസാരി ചുറ്റിയ ഒരു ചെറുപ്പക്കാരിയെ ഭര്‍ത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി രണ്ട് ഗുണ്ടകള്‍ മാനഭംഗപ്പെടുത്തുന്നു. ഒരു എടുപ്പിന്റെ മുകളില്‍ നിന്നുകൊണ്ട് ചിലര്‍ ആ കാഴ്ച കണ്ട് രസിക്കുന്നു. അതാണ് ആ കഥയുടെ പ്രമേയം. ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരം ലഭിച്ച ഡോ. എം. ലീലാവതിയാണ് ഒരു ലേഖനത്തിലൂടെ ആ കഥ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതിനുശേഷം മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. എന്നെപ്പോലെ പലരും ഡല്‍ഹിയുടെ ക്രൂരമുഖത്തെക്കുറിച്ച് എഴുതി, പ്രസംഗിച്ചു. പക്ഷേ, ഡല്‍ഹി മാറിയില്ല. അതിന്റെ ക്രൂരത വര്‍ധിച്ചിട്ടേയുള്ളൂവെന്ന് ദ്വാരക ബസ്സിലെ സംഭവം ചൂണ്ടിക്കാണിക്കുന്നു.

ഇതുപോലെ നടുക്കുന്ന ഒരു സംഭവം ഉണ്ടായിട്ടും ഡല്‍ഹിയിലെ ഭരണാധികാരികള്‍ പ്രതികരിച്ചില്ല. രണ്ടുദിവസങ്ങള്‍ക്ക് ശേഷം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി ഇന്ത്യാഗേറ്റിലിറങ്ങിയപ്പോള്‍ മാത്രമാണ് അവര്‍ മിണ്ടാന്‍ തുടങ്ങിയത്. അതുവരെ അവര്‍ കാഴ്ചക്കാരായി നിന്നു. ‘ദല്‍ഹി 1981′ലെ കാഴ്ചക്കാരെപ്പോലെ.

അരനൂറ്റാണ്ടിന് മുമ്പ് ഞാന്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ ഡല്‍ഹി സ്വന്തം വീടുപോലെ സുരക്ഷിതമായിരുന്നു. സ്ത്രീകളും കുട്ടികളും അര്‍ധരാത്രി പോലും പുറത്തിറങ്ങി നടക്കുമായിരുന്നു. അക്കാലത്ത് ഞങ്ങള്‍ക്ക് മലയാളം സിനിമ കാണുക എന്നത് അപൂര്‍വമായി കൈവരുന്ന ആഹ്ലാദമായിരുന്നു. റേസ്‌കോഴ്‌സ് സൈനിക ക്യാമ്പില്‍ സൈനികര്‍ക്ക് കാണാന്‍വേണ്ടി ഒരു കൊച്ചു സിനിമാ ടാക്കീസുണ്ടായിരുന്നു. അവിടെപ്പോയി മലയാളം സിനിമ സെക്കന്‍ഡ്‌ഷോ കണ്ട് പാതിരാവില്‍ ലോധി കോളനിയില്‍ താമസിക്കുന്ന ഞങ്ങള്‍ മലയാളി കുടുംബങ്ങള്‍ വെളിച്ചമില്ലാത്ത റോഡുകളിലൂടെ രണ്ട് കിലോമീറ്റര്‍ ദൂരം നടന്ന് നിര്‍ഭയം വീട്ടിലേക്ക് മടങ്ങുമായിരുന്നു. മെയ് മാസത്തിലെ കൊടുംചൂടില്‍ മുറ്റത്തോ ഗേറ്റിനു പുറത്ത് നിരത്തുവക്കിലോ കയറ്റുകട്ടില്‍ എടുത്തിട്ട് സ്ത്രീകളും കുട്ടികളും കാറ്റേറ്റ് കിടന്നുറങ്ങുമായിരുന്നു. പലപ്പോഴും വീട് പൂട്ടാതെ വാതില്‍ വെറുതെ ചാരിവെച്ചാണ് ഞങ്ങള്‍ പുറത്ത് കിടന്നുറങ്ങിയത്. അത്തരം കാഴ്ചകള്‍ അന്ന് മലയാളികള്‍ ധാരാളമായി താമസിക്കുന്ന ലജ്പത് നഗര്‍ പോലുള്ള ഇടങ്ങളില്‍ സാധാരണമായിരുന്നു. അന്ന് അങ്ങനെ റോഡുവക്കില്‍ കിടന്നുറങ്ങുന്ന സ്ത്രീകളെ ആരും തൊടാന്‍പോലും തുനിഞ്ഞിരുന്നില്ല. അവരുടെ കഴുത്തിലെയും കൈകകളിലെയും ആഭരണങ്ങള്‍ തട്ടിപ്പറിക്കാന്‍ പോലും ആരും വരില്ലായിരുന്നു. അന്ന് ഡല്‍ഹി ഞങ്ങള്‍ക്ക് സ്വന്തം വീടായിരുന്നു.

പിന്നീട് എങ്ങനെയാണ് ഡല്‍ഹി ഇങ്ങനെ പൈശാചികമായി മാറിയത്? ഈ മാറ്റം പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല. നിര്‍വികാരതയാണ് ഡല്‍ഹി നിവാസികളുടെ സ്വഭാവവിശേഷങ്ങളില്‍ ഒന്ന്. കണ്‍മുമ്പില്‍ വെച്ച് എന്തുസംഭവിച്ചാലും ഒന്നും കാണാത്തതുപോലെ ‘ഛലോ യാര്‍’ എന്നുപറഞ്ഞ് അവര്‍ നടന്നുപോകും. സ്വന്തം കാര്യത്തിനല്ലാതെ സഹജീവികള്‍ക്കുവേണ്ടി പ്രതികരിക്കാന്‍ അവര്‍ക്കറിയില്ല. ഒരു സംഭവം ഓര്‍മ വരുന്നു. ഒരു ശീതകാലത്ത് രാവിലെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുമ്പിലൂടെ ഞാന്‍ ഹൗസ് ഖാസിലെ ഓഫീസിലേക്ക് നടന്നുപോവുകയായിരുന്നു. അതിന്റെ മുമ്പില്‍ത്തന്നെയാണ് കൂട്ടമാനഭംഗത്തിനിരയായി ജീവനുവേണ്ടി പൊരുതിയ പെണ്‍കുട്ടി കിടന്ന സഫ്ദര്‍ജങ് ആസ്പത്രിയും. സദാ തിരക്കുള്ള റോഡാണ് ഇത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോള്‍ എന്റെ കാലില്‍ എന്തോ തട്ടി. ഒരു മൃതദേഹമായിരുന്നു അത്. വേഷം കൊണ്ട് അയാളൊരു ഗ്രാമീണനാണെന്നു തോന്നി. ഡല്‍ഹിക്കരികിലുള്ള ഏതോ ഗ്രാമത്തില്‍ നിന്ന് ചികിത്സയ്ക്കായി വന്ന രോഗിയായിരിക്കണം അത്. മരിച്ച് വിറങ്ങലിച്ചുകിടക്കുന്ന ആ മനുഷ്യനെ അതിലേ കടന്നുപോകുന്ന ആരും ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല. കാലുകുത്താന്‍ ഇടമില്ലാത്ത ബസ്സില്‍ നിന്ന് കഠാരി കാണിച്ച് കവര്‍ച്ച നടത്തി പിടിച്ചുപറിക്കാര്‍ ഇറങ്ങിപ്പോകും. ആരും മിണ്ടില്ല. ഫാഷന് പേരുകേട്ട സൗത്ത് എക്‌സറ്റന്‍ഷനില്‍ പട്ടാപ്പകല്‍ ഒരാള്‍ മറ്റൊരാളെ ഓടിപ്പിടിച്ച് പൊട്ടിച്ച ബിയര്‍ കുപ്പികൊണ്ട് വയറ്റില്‍ കുത്തി ഒരു കൂസലുമില്ലാതെ ആള്‍ക്കൂട്ടത്തിലൂടെ നടന്നുപോകുന്നതിനും ഞാനൊരിക്കല്‍ സാക്ഷിയായിരുന്നു. ആരും അത് കണ്ടതായി നടിച്ചില്ല.

അതിമനോഹരമായ നഗരമാണ് ന്യൂഡല്‍ഹി. ആദ്യമായി ഡല്‍ഹിയില്‍ വണ്ടിയിറങ്ങി നഗരക്കാഴ്ചകള്‍ കണ്ടപ്പോള്‍ ഉറൂബിന്റെ ഒരു നോവലിന്റെ ശീര്‍ഷകമാണ് ഓര്‍മ വന്നത്. ‘സുന്ദരികളും സുന്ദരന്മാരും’ ഡല്‍ഹിയിലെ ആണും പെണ്ണും ഒരുപോലെ സൗന്ദര്യമുള്ളവരാണ്. പക്ഷേ, ഈ മനോഹാരിതയുടെ മറയില്‍ ചളിയും മലവും മണക്കുന്ന ചേരികളുണ്ട്. രക്തച്ചാലുകളുണ്ട്. ‘ദല്‍ഹി ഗാഥകള്‍’ എന്ന നോവലില്‍ നിങ്ങള്‍ക്ക് ആ കാഴ്ചകള്‍ കാണാം. ഇന്ന് നമ്മുടെ കേരളത്തിലും കളവും പിടിച്ചുപറിയുമുണ്ട്. മുകളിലെ ഓടിളക്കിയോ മറ്റോ വീട്ടിനുള്ളില്‍ കയറി ഒച്ചവെക്കാതെ കളവുമുതലുമായി സ്ഥലം വിടുകയാണ് നമ്മുടെ കള്ളന്മാര്‍ ചെയ്യുക. എന്നാല്‍, ഡല്‍ഹിയിലെ കള്ളന്മാര്‍ പ്രായമായി അവശരായിക്കിടക്കുന്ന വൃദ്ധരുടെയും കുഞ്ഞുങ്ങളുടെയുമെല്ലാം തല ഇരുമ്പുവടികൊണ്ട് അടിച്ചുതകര്‍ത്ത ശേഷമാണ് കളവുനടത്തുന്നത്.

1982ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിന്റെ അവസരത്തില്‍ സര്‍ക്കാര്‍ ഡല്‍ഹി നഗരത്തെ മോടിപിടിപ്പിച്ചു. 2010ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കാലത്ത് ദശകോടികള്‍ ചെലവഴിച്ച് നഗരത്തെ വീണ്ടും മോടിപിടിച്ചിച്ചു. ഇന്ന് വിശാലമായ റോഡ് ശൃംഖലകളും മെട്രോ ട്രെയിനുകളും പൂന്തോപ്പുകളുമുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. പക്ഷേ, നഗരത്തിന്റെ ഉടലിനുമാത്രമേ ഈ ലാവണ്യം കൈവന്നിട്ടുള്ളൂ. ഉള്ളില്‍ രക്തദാഹവും കാമവും മൂത്തുവരികയാണ്. സുന്ദരികളും സുന്ദരന്മാരും തോളുരുമ്മി നടക്കുന്ന രാജവീഥികളിലും ആധുനിക ഷോപ്പിങ് മാളുകളിലും പൂന്തോപ്പുകളിലുമെല്ലാം പിടിച്ചുപറിക്കാരും കാമവെറിക്കാരും പതിയിരിപ്പുണ്ട്. ഡല്‍ഹിയില്‍ ഒരിടത്തും ആരും പകല്‍ പോലും സുരക്ഷിതരല്ല. രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ നിങ്ങളറിയില്ല എപ്പോഴാണ് ഇരുമ്പുവടിവന്ന് നിങ്ങളുടെ തല തകര്‍ക്കുക എന്ന്. കോളേജുകളിലും സ്‌കൂളുകളിലും പോകുന്ന പെണ്‍കുട്ടികള്‍ എപ്പോഴാണ് കൂട്ട മാനഭംഗത്തിന് ഇരയാകുക എന്ന് അച്ഛനമ്മമാര്‍ക്കറിയില്ല. ബലാത്സംഗവും കൊലപാതകവും ഇവിടെ നിത്യസംഭവമാണ്. സ്ത്രീധനം ഇത്തിരി കുറഞ്ഞുപോയതിന്റെ പേരില്‍ നവവധുവിനെ വരന്റെ അച്ഛനമ്മമാര്‍തലയില്‍ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊല്ലുന്നതും പതിവുസംഭവം. ഇപ്പോള്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പോലും താത്പര്യമില്ലാത്ത വാര്‍ത്തകളാണ് അതെല്ലാം.

എല്ലാ നഗരങ്ങള്‍ക്കും ഓര്‍മകളുണ്ട്. ഡല്‍ഹിക്കുമുണ്ട് ഓര്‍മകള്‍. വിഭജന കാലത്ത് പതിനായിരങ്ങളാണ് ഡല്‍ഹിയില്‍ മരിച്ചുവീണത്. ഡല്‍ഹിയുടെ വിദൂരമായ ഓര്‍മയില്‍ ആ ചോരക്കുരുതിയുണ്ട്. ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ വംശീയ ഹത്യയില്‍ ആയിരക്കണക്കിന് സിഖ് വംശജര്‍ കശാപ്പ് ചെയ്യപ്പെട്ടു. ഡല്‍ഹിയുടെ സമീപകാല ഓര്‍മയില്‍ അതുണ്ട്. ഡല്‍ഹി നഗരത്തിന്റെ പൈതൃകമാണ് ഹിംസ.

എന്തു സംഭവിച്ചാലും നഗരവാസികളും സര്‍ക്കാറും ഒന്നും കണ്ടില്ലെന്ന മട്ടില്‍ കണ്ണടച്ചുകളയും. എന്നാല്‍, എല്ലാം കാണുന്ന ഒരു യുവതലമുറ ഡല്‍ഹിയില്‍ വളര്‍ന്നുവരുന്നുണ്ട്. അവരുടെ ആധികളും നിലവിളികളുമാണ് നമ്മള്‍ ഇപ്പോള്‍ ഇന്ത്യാ ഗേറ്റിലും ജന്തര്‍ മന്ദറിലും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ കാണുന്നത്. ഡല്‍ഹി നഗരത്തിന്റെ പ്രതീക്ഷ അവരിലാണ്. ഹിംസയ്‌ക്കെതിരായുള്ള ചെറുപ്പക്കാരുടെ ഈ പോരാട്ടത്തില്‍ രാജ്യം മുഴുവനും അവരോടൊന്നിച്ച് നില്ക്കണം.

(മാതൃഭൂമിയോട് കടപ്പാട്)

നടുക്കടലിൽ കടുവയുമൊത്ത്: ലൈഫ് ഓഫ് പൈ
[ജോർജ് മുകളേൽ]

കപ്പൽ തകർന്ന് നടുക്കടലിൽ തനിയെ കടുവയുമൊത്തൊരു ബോട്ടിൽ 227 ദിവസങ്ങൾ കഴിച്ചുകൂട്ടിയ പൈ പട്ടേലിന്റെ കഥയാണ് ആങ് ലീ എന്ന സുപ്രസിദ്ധ ഹോളിവുഡ് സംവിധായകൻ ‘ലൈഫ് ഒഫ് പൈ’ എന്ന തന്റെ പുതിയ സിനിമയിലൂടെ പറയുന്നത്.  120 മില്ല്യൺ ഡോളർ മുടക്കി നിർമ്മിച്ച ഈ സിനിമ, ബോക്സോഫീസിൽ കാര്യമായി വിജയിക്കുന്നില്ലെങ്കിലും അടുത്ത ഓസ്കാ‍റിന് കുറഞ്ഞത് പത്ത് നോമിനേഷനെങ്കിലും വാരികൂട്ടുമെന്ന് നിരൂപകർ കരുതുന്നു.

തായ്‌വാനിൽ ജനിച്ചു വളർന്ന്, അമേരിക്കയിൽ ഫിലിം പ്രൊഡക്ഷൻ പഠിച്ച്, ഹോളിവുഡിൽ വിജയക്കൊടി പറപ്പിക്കാൻ കഴിഞ്ഞ ‘വിദേശി’യായ ആങ് ലീ, താൻ നിർമിച്ച അനേകം ഹോളിവുഡ് ചിത്രങ്ങളുടെകൂടെ, ഇന്ത്യൻ പശ്ചാത്തലവും അഭിനയക്കാരുമായി, വ്യതിരിക്തത നിറഞ്ഞ അവതരണ ശൈലിയുമായി, ലോക ചലച്ചിത്രവേദി പങ്കിടുകയാണ്.  അനേകം മൂലകങ്ങൾ കൂട്ടി മെനഞ്ഞെടുത്ത് സൃഷ്ടിച്ചതാണ് ‘ലൈഫ് ഓഫ് പൈ’. ഈസോപ്പിയൻ കഥാതന്തുക്കൾ,പാശ്ചാത്യ- പൗരസ്ത്യ സങ്കൽപ്പങ്ങൾ, ജനറേഷൻഗ്യാപ്പ്‌ എന്ന വൈരുദ്ധ്യാന്മകത, തുടങ്ങി പല സങ്കരഘടകങ്ങൾ ഈ ചിത്രത്തെ വ്യത്യസ്തതയുള്ള ചലച്ചിത്രമാക്കുന്നു.

പൈയുടെ ഓർമകളിൽനിന്നും പോണ്ടിച്ചേരിയിൽ ആരംഭിക്കുന്ന കഥ അവസാനം വന്നെത്തി നിൽക്കുന്നത് കാനാഡയിൽ.  പോണ്ടിച്ചേരിയുടേയും മൂന്നാറിന്റേയും പ്രകൃതിഭംഗി ചിത്രത്തിൽ ഒപ്പി എടുത്തിരിക്കുന്നു. ഇതിലെ കഥാപാത്രങ്ങളെല്ലാം നവാഗതർ.  ഹൈ ടെക്നിക്കൽ ഇഫക്ടും സിനിമറ്റോഗ്രാഫിയുടെ ഉയർന്ന നിലവാരവും മറ്റ് സാങ്കേതിക മികവും ഈ സിനിമയെ മറ്റുള്ള സിനിമയിൽനിന്നും വേർതിരിക്കുന്നുണ്ട്.  അടുത്തകാലത്തിറങ്ങിയ മറ്റ് പല ഹോളിവുഡ് സിനിമയേക്കാൾ മേന്മ ഈ സിനിമക്കുള്ളതിനാൽ ഭൂരിപക്ഷം നിരൂപകരും ഉയർന്ന റേറ്റിങ്ങാണ് നൽകിയിരിക്കുന്നത്.

2900 ലധികം തിയേറ്ററുകളിലായി ഓടുന്ന ഈ ത്രീഡി സിനിമ, യാൻ മാർഷേലിന് 2002 ൽ ബുക്കർ പുരസ്കാരം നേടികൊടുത്ത ‘ലൈഫ് ഓഫ് പൈ’ എന്ന നോവലിനെ ആധാരമാക്കിയാണ്.  ഡേവിഡ് മഗീ (ഫൈൻഡിങ്ങ് നെവർലാണ്ട്) തിരക്കഥ രചിച്ചിരിക്കുന്ന ഈ സിനിമ തുടങ്ങുന്നത് ബോംബേ ജയശ്രീ പാടിയ  തമിൾ താരാട്ട്പാട്ടോടെയാണ് (ഒരു ഹോളിവുഡ് സിനിമയിൽ ആദ്യമായാണ്‌ തമിൾ പാട്ടും തമിൾ-മലയാളം സംഭാഷണങ്ങളും കേൾക്കുന്നത്‌!).  ഒരു കനേഡിയൻ എഴുത്തുകാരൻ (റാഫേ സ്പാൽ) കാനഡായിലുള്ള പൈയുടെ ഇപ്പോഴുള്ള വീട്ടിലെത്തി പൈയുടെ ജീവിതകഥ കേൾക്കാൻ താൽപ്പര്യപ്പെടുന്നതോടെയാണ് സിനിമയുടെ ആരംഭം.  മൃഗങ്ങളിൽ ദൈവത്തേയും ആന്മാവിനേയും കാണുന്ന പൈയുടെ കഥ എഴുത്തുകാരന് കേൾക്കാൻ താൽപ്പര്യം, എഴുത്തുകാരനായ തനിക്കും ദൈവത്തോടുള്ള വിശ്വാസം വർദ്ധിക്കുമെന്ന് കരുതിയാണത്രേ!

കഥാനായകനായ പിസിൻ മോളിറ്റർ പട്ടേൽ (പൈ പട്ടേലിന്റെ ശരിയായ പേർ) ജനിച്ചതും വളരുന്നതും ഫ്രഞ്ച് പ്രദേശമായ പോണ്ടിച്ചേരിയിലാണ്.  മുത്തഛന്റെ നീന്തൽകുളത്തിന്റെ പേരാണ് തനിക്ക് തന്റെ അഛൻ നൽകിയത്.  സഹപാഠികളുടെ ‘പിസ്സിങ്ങ് പട്ടേൽ’ എന്ന കളിയാക്കിയുള്ള വിളിയിൽനിന്ന് രക്ഷപെടാനായി ആ പേര് ക്രമേണ സ്കൂളിൽ പഠിക്കുമ്പോൾതന്നെ മാറ്റി, ഗ്രീക്ക് അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമായ ‘പൈ’ എന്ന അപരനാമം സ്വീകരിക്കുന്നു.  പൈയുടെ പോണ്ടിച്ചേരിയിലെ ജീവിതവും അവിടുത്തെ പ്രകൃതിഭംഗിയും ക്ലോഡിയോ മിറാണ്ഡ (സിനിമറ്റോഗ്രാഫർ) തന്റെ ക്യാമറായിൽ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.

1970 കളിൽ പോണ്ടിച്ചേരിയിൽ ജീവിച്ചിരുന്ന പൈക്ക് പെട്ടെന്ന് എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിൽനിന്നും സ്വന്തം അഛനോടും(അദിൽ ഹുസ്സൈൻ) അമ്മയോടും (തബു) മൂത്തസഹോദരനോടുമൊപ്പം കാനഡായിലേക്ക് കുടിയേറിപ്പാർക്കേണ്ടി വരുന്നു. അഛന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മൃഗശാലയിലെ മൃഗങ്ങളേയും കാനഡായിലേക്ക് കപ്പലിൽ കൊണ്ടുപോവുകയാണ്.

കപ്പലിൽ യാത്ര ചെയ്തിരുന്ന ഇവരുടെ എല്ലാം കടലിലുണ്ടായ കൊടുങ്കാറ്റിൽപ്പെട്ട് നഷ്ടപ്പെടുന്നു. അവസാനം പൈയും ‘റിച്ചാർഡ് പാർക്കർ’ എന്ന കടുവായും മാത്രം ഒരു ബോട്ടിൽ, കടലിന്റെ നടുവിൽ, ജീവിതത്തിനും മരണത്തിനുമിടക്ക്, സർവ ദൈവങ്ങളേയും സാക്ഷിയാക്കി അനേകനാൾ കഴിച്ചുകൂട്ടുന്നു.  റിച്ചാർഡ് പാർക്കറെ കൊല്ലാൻ  പല പ്രാവശ്യവും പൈ തുനിഞ്ഞതാണെങ്കിലും ആ മൃഗത്തിൽ ദൈവികത്വം ദർശിച്ച്  അവനെ ജീവിക്കാൻ അനുവദിക്കുന്നു.  വന്യജീവിയായ റിച്ചാർഡ് പാർക്കറെ അവസാനം പൈ മെരുക്കി എടുക്കുന്നതിൽ വിജയിക്കുന്നുണ്ട്.  ജീവിക്കാനുള്ള ഇരുവരുടേയും മൽസരത്തിനിടയിൽ പരസ്പരം കൈവരിക്കുന്ന സ്നേഹവും വിശ്വാസവും പ്രതീക്ഷയും ഈ കഥയെ മനോഹരമായ ഒരു ദൃശ്യാവിഷക്കാരമായി രണ്ട് മണിക്കൂർ കൊണ്ട് സംവിധായകനായ ആങ് ലീയും പിന്നണി പ്രവർത്തകരും ഇന്ത്യൻ തത്ത്വചിന്തയിൽ അധിഷ്ടിതമായ വ്യാഖ്യാനത്തിലൂടെ പാശ്ചാത്യലോകത്തിനുവേണ്ടി  ഒരു സിനിമയാക്കി മാറ്റുന്നു.

കൗമാരക്കാരനായ പൈയുടെ ഉൾക്കാഴ്ചകളേയും ആന്തരിക വിഹ്വലതകളേയും പ്രേക്ഷകരുടെ ആകാംക്ഷക്ക് വിള്ളലേൽപ്പിക്കാതെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ആങ് ലീയുടേയും, സൂരജ് ശർമയുടേയും വിജയം.  പൈയുടെ വിവിധ പ്രായത്തെ പ്രതിനിധീകരിക്കുവാൻ മൂന്ന് പേരാണ് വേഷമിടുന്നത്.  ചെറിയ കുട്ടിയായി ആയുഷ് ടാണ്ടനും, കൗമാരപ്രായക്കാരനായി സൂരജ് ശർമയും, മദ്ധ്യവയസ്കനായി ഇർഫാൻ ഖാനും വേഷമിടുന്നു.

റിച്ചാർഡ് പാർക്കർ എന്ന ടൈഗറിന്റെകൂടെയുള്ള ജീവിതം ഒറ്റക്ക് നേരിടേണ്ടി വരുന്നത് കടലിന്റെ നടുവിലാണ്.  പൈ നേരിടുന്ന വെല്ലുവിളി, നിസ്സഹായവസ്ഥ, സാഹസികത എന്നിവയെല്ലാം സൂരജ് ശർമ ഭംഗിയായി കൈകാര്യം ചെയ്തു.

72 അടി നീളമുള്ള ഒരു ലൈഫ് ബോട്ടിന്റെ ഇങ്ങേതലക്കൽ കടുവയും അങ്ങേതലക്കൽ പൈയും മുഖത്തോട് മുഖം നോക്കി വിശപ്പിലും ദാഹത്തിലും കഴിയുന്നു.  കടുവ എപ്പോഴെങ്കിലും തന്നെ വിഴുങ്ങുമെന്ന ഭയത്തിലാണ് പൈ.  ഈ ഭയത്തിൽ അനേകം രാത്രിയും പകലും കൊഴിഞ്ഞു വീഴുന്നു.  ചുരുങ്ങിയ പരിധിയിലും സ്പേസിലും ജീവിച്ചഭിനയിക്കുന്ന 19 വയസ്സുകാരനായ പൈ എന്ന സൂരജ് ശർമ അഭിനയത്തിന്റെ മികവ് കാട്ടുന്നു.  രാത്രിയിലും പകലും കടലിനും അന്തരീക്ഷത്തിനും സംഭവിക്കുന്ന മാറ്റങ്ങൾ ത്രീ ഡിയിലൂടെ സൂക്ഷ്മതയിൽ കാണിക്കുന്നുണ്ട്.  ഭീമാകാരങ്ങളായ തിമിംഗലങ്ങൾ ചാടി മറിയുന്നതും പറക്കുന്ന മൽസ്യങ്ങൾ തങ്ങളുടെ നിറംകൊണ്ട് ജലാശയത്തെ നീല നിറമാക്കുന്നതും മനോഹര കാഴ്ചകളാണ്.  ഡിജിറ്റൽ ടെക്നോളജിയുടെ അപാരസാന്നിദ്ധ്യവും പ്രാഗൽഭ്യവും ഈ ചിത്രത്തെ മികച്ചതാക്കി.

കഥയുടെ ഭൂരിഭാഗവും റിച്ചാർഡ് പാർക്കറും പൈയും ജീവിക്കുന്ന ലൈഫ് ബോട്ടും, അതിന് ചുറ്റുമുള്ള മഹാസമുദ്രവും ആകാശവും നക്ഷത്രങ്ങളും, മൽസ്യങ്ങളും മാത്രമുള്ളതാണ്.  ഇത്രയുംകൊണ്ട് രണ്ട് മണിക്കൂർനേരം കഥ അവതരിപ്പിക്കുന്നതിൽ സംവിധായകനായ ആങ് ലീ സൃഷ്ടിച്ച പാടവം ഒരു മഹാപ്രതിഭയുടേതാണ്.  2005 ലെ ബ്രോക്ബാക് മൗണ്ടൻ എന്ന ചലചിത്രത്തിന് ഏറ്റവും നല്ല സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടിയതിനുശേഷം ആങ് ലീ സംവിധാനം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണിത്.  കഴിഞ്ഞ നാല് വർഷങ്ങളായി ലൈ ഓഫ് പൈയുടെ നിർമാണ പ്രക്രിയയിലായിരുന്നു 58 വയസ്സുള്ള ആങ് ലീ.  “ഒരു എപിക് ജേർണി”, ആങ് ലീ പറയുന്നു.  സി ജി ഐ ടെക്നോളജിയിലൂടെ സൃഷ്ടിച്ചെടുത്ത ബംഗാൾ ടൈഗറിന്റെ പിന്നാമ്പുറ ജോലികൾ ഭൂരിഭാഗവും തീർത്തത് മുംബയ്, ഹൈദ്രാബാദ് എന്നിവടങ്ങളിലും, ബാക്കി, ലാസ് ഏഞ്ചലസിലെ സ്റ്റുഡിയോയിലുമാണ്.

ആദ്ധ്യാന്മികതയുടെ പൊരുളുകൾ തേടി അലഞ്ഞു നടന്ന ഒരു കൗമാരക്കാരന്‌ (അതുകൊണ്ടാണല്ലൊ പൈ മൂന്നാറിൽ വെക്കേഷന്‌ പോയപ്പോൾ ക്രിസ്ത്യൻ പള്ളിയിൽ പോയതും, പിന്നെ പോണ്ടിച്ചേരിയിൽ മുസ്ലീം പള്ളിയിൽ പോകുന്നതുമൊക്കെ.  പൈയിക്ക്‌ എല്ലാ മതങ്ങളും ഇഷ്ടമായിരുന്നു.) പെട്ടെന്ന്‌ വിധിയുടെ ക്രൂരതക്കിരയാവുകയും,  അഛനും അമ്മയും സഹോദരനും നഷ്ടപ്പെട്ട്‌ കടലിന്‌ നടുവിൽ വന്യമൃഗവുമായി കഴിയേണ്ടി വരുകയും ചെയ്യുന്ന പൈയുടെ കഥ ചലചിത്രത്തിലാക്കുന്നത്‌ നിസ്സാരമായി സാധിക്കുന്ന ഒരു കാര്യമായിരുന്നില്ല.

മൂന്ന്‌ പ്രസിദ്ധ സംവിധായകർ (മനോജ്‌ നൈറ്റ്‌ ശ്യാമളൻ, അൽഫോൻസോ കുആറോൺ, ജീൻ-പിയർ ജെനെ) ഈ ദൗത്യത്തിൽനിന്ന്‌ നേരത്തെ പിന്മാറിയിരുന്നു.  അത്രക്കും വിഷമമുള്ള ഒരു സ്ക്രിപ്റ്റിന്റെ പ്രക്രിയയാണ്‌ ആങ് ലീ ഏറ്റെടുത്തത്‌.  ചലച്ചിത്രം കഠിനപ്രയത്നത്തിലൂടെ പൂർത്തിയാക്കിയ ആങ് ലീ പറയുന്നു: “മെക്സിക്കൻ കടൽതീരത്ത്‌ അവസാനം വന്നെത്തിയ പൈയുടെ മാനസികാവസ്ഥ തന്നെയാണ്‌ ഈ ചിത്രം പൂർത്തിയാക്കിയപ്പോൾ എനിക്കും ഉണ്ടായത്‌.”

ട്വൻടീത് സെഞ്ചുറി ഫോക്സ്, ലീയെ ചിത്രം നിർമിക്കാൻ സമീപിച്ചപ്പോൾ ആദ്യം അദ്ദേഹം തയ്യാറായില്ല.  ഇത്തരത്തിലൊരു ചിത്രം നിർമ്മിക്കാൻ സാധ്യമല്ല എന്ന തോന്നലായിരുന്നു ലീയിക്കാദ്യം ഉണ്ടായിരുന്നത്.  ഈ ദൗത്യം ഏറ്റെടുക്കാമെന്ന് പിന്നീട് തോന്നി.  അതിനുകാരണം പറ്റിയ ഒരു നടനെ കണ്ടെത്തിയതായിരുന്നു.  3000 ലധികം പേരെ സ്ക്രീൻ ചെയ്തിട്ടാണ് അവസാനം 19 വയസ്സുള്ള ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് വിദ്യാർത്ഥിയായ സൂരജ് ശർമയെ കണ്ടെത്തിയത്.  ഡേവിഡ് കാമറൂണിന്റെ 2009 ലെ ത്രീഡി ചിത്രമായ ‘അവതാർ’ വൻ വിജയത്തിൽ കലാശിച്ചിരുന്നു.  ലൈഫ് ഓഫ് പൈയും ത്രീഡിയിൽ പരീക്ഷിക്കാൻ ലീയിക്ക് ഇത് പ്രചോദനമായി. ത്രീഡിമൂലം ഒരു വലിയ പ്രേക്ഷക വൃന്ദത്തെ ലഭിക്കുമെന്ന പ്രത്യാശയായിരുന്നു.

എല്ലാ വിധത്തിലും ഒരു നല്ല ചിത്രം നിർമ്മിച്ച സായൂജ്യമാണ് ആങ് ലീയുടേത്.  അതുകൊണ്ട്തന്നെ ഈ ചിത്രം അനേകം ഓസ്കാർ നേടുമെന്ന ആത്മവിശ്വാസവും ലീയിക്കുണ്ട്.  ചിത്രം നിർമിക്കാൻ കേരളത്തിൽ അനേക ദിവസം ചിലവഴിച്ച ആങ് ലീയിക്ക് ഈ ചിത്രം ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും വൻ കളക്ഷൻ നേടുമെന്ന പ്രതീക്ഷയാണുള്ളത്.

കലഹിക്കാന്‍ പഠിപ്പിച്ച എഴുത്തുകാരന്‍
[എം. മുകുന്ദന്‍]

കാക്കനാടനെ കലഹിക്കുന്ന എഴുത്തുകാരനായി മാത്രമേ എനിക്ക് കാണാന്‍ കഴിയുള്ളൂ. എഴുത്തുകൊണ്ടും ജീവിതം കൊണ്ടും വ്യവസ്ഥാപിത സമൂഹത്തോട് കലഹിക്കുന്നതില്‍ കാക്കനാടന് ഒട്ടും വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. എഴുത്തുകൊണ്ട് എന്നെ കലഹിക്കാന്‍ പഠിപ്പിച്ച ആത്മസുഹൃത്തു കൂടിയാണ് കാക്കനാടന്‍. മലയാള സാഹിത്യത്തില്‍ ആധുനികത പരിചയപ്പെടുത്തിയ എഴുത്തുകാരനെയാണ് കാക്കനാടന്റെ വിയോഗത്തോടെ നഷ്ടമായത്.

കാക്കനാടനെ ഞാനറിയുന്നത് അറുപതുകളുടെ തുടക്കത്തില്‍ ഡല്‍ഹിയിലെ ലജ്പത് നഗറില്‍ വച്ചാണ്. അന്ന് കാക്കനാടന്റെ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഞാനും കഥകളെഴുതി പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. അത് സ്വപ്നത്തിലാണെന്നുമാത്രം. ഞാന്‍ അന്ന് ഡല്‍ഹി ജീവിതം തുടങ്ങിയിട്ടേയുള്ളൂ.

ഡല്‍ഹിയില്‍ ഒരുപാട് എഴുത്തുകാരുണ്ടായിരുന്നു. അവരെ മനസിലാക്കുക എളുപ്പമായിരുന്നില്ല. ഒ.വി. വിജയന്‍ ആര്‍ക്കും പിടികൊടുക്കാതെ വഴുതിപ്പോകുന്ന അതിപ്രതിഭാശാലിയായ എഴുത്തുകാരനായിരുന്നു. വി.കെ. എന്നിനെയും എം.പി. നാരായണപിള്ളയെയും എനിക്ക് പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ അനുഭവദാരിദ്യ്രമോ അറിവില്ലായ്മയോ ആയിരിക്കാം കാരണം. പക്ഷേ കാക്കനാടനെ ആര്‍ക്കും, ഒരു കുഞ്ഞിനുപോലും എളുപ്പം മനസിലാക്കാന്‍ കഴിയും. കാക്കനാടനില്‍ മനസിലാക്കാന്‍ സങ്കീര്‍ണമായി ഒന്നുമില്ല എന്നതായിരുന്നു സത്യം. ആ പരുക്കന്‍ രൂപത്തിനും ശബ്ദത്തിനും പിറകിലുള്ളത് നിഷ്കളങ്കനായ കുട്ടിയാണ്. കുട്ടികള്‍ക്ക് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഞാനറിഞ്ഞതും കാക്കനാടനില്‍ നിന്നാണ്.

കാപട്യങ്ങള്‍ അറിയാത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. കാക്കനാടന്റെ ഭാഷണങ്ങള്‍ പോലെതന്നെ എഴുത്തും സുതാര്യമാണ്. ബേബിച്ചായന്റെ രചനകളില്‍ കലാപമുണ്ട്. ഈ വയലന്‍സ് ലോകവുമായി കാക്കനാടന് താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്തതിന്റെ ഫലമായുണ്ടായതാണ്. തന്നെപ്പോലെ തന്നെ സമൂഹവും ആര്‍ദ്രമനസ്കരായിരിക്കണമെന്ന് കാക്കനാടന്‍ ആഗ്രഹിക്കുന്നു. തന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യമനസ് ഈ എഴുത്തുകാരനെ പ്രകോപിപ്പിക്കുന്നു. അദ്ദേഹത്തിലെ വയലന്‍സിന് തിരികൊളുത്തുന്നു. അമ്പ് നെഞ്ചില്‍ തറച്ചുവീണ ഒരു പക്ഷിയുടെ ചിറകുകളിലെ കലാപമായാണ് ഞാന്‍ കാക്കനാടന്റെ സാഹിത്യരചനകളെ തിരിച്ചറിഞ്ഞത്. കാക്കനാടന്റെ സാഹിത്യരചനകളില്‍ കാമമുണ്ട്. പക്ഷേ നിഷ്കാമമാണ് കാക്കനാടന്റെ സര്‍ഗാത്മകത. രതി ഒരു ആവിഷ്കാരഭാഷയാണ് കാക്കനാടന്. കാമത്തിനു വേണ്ടി കാമത്തെക്കുറിച്ച് കാക്കനാടന്‍ എഴുതിയില്ല.

കലഹിക്കുന്ന ഇടതുപക്ഷ എഴുത്തുകാരനായിരുന്നു അദ്ദേഹം. സാമൂഹ്യബോധത്തിന്റെ അടിയൊഴുക്കുകള്‍ കാക്കനാടന്റെ രചനകളില്‍ കാണാം. സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ കാക്കനാടന്‍ സ്വീകരിച്ചിരുന്നു. സൌഹൃദങ്ങളോ സ്ഥാനമാനങ്ങളോ അതിന് തടസമാകാറില്ല. ഇടതുപക്ഷ സര്‍ക്കാര്‍ നിലവിലിരിക്കുമ്പോഴാണ് കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വം ലഭിക്കുന്നത്. അപ്പോഴും ഇടതുപക്ഷ അപചയങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹം മടികാണിച്ചില്ല. എനിക്ക് ഒരു ജ്യേഷ്ഠസഹോദരന്റെ സ്നേഹവും വാത്സല്യവും കാക്കനാടന്‍ നല്‍കിയിട്ടുണ്ട്. പക്ഷേ അതൊന്നും എന്നോടുള്ള വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതില്‍നിന്നും വിമര്‍ശിക്കുന്നതില്‍നിന്നും കാക്കനാടനെ പിന്തിരിപ്പിച്ചിട്ടില്ല. ഞാന്‍ ഒരിക്കലും എഴുതാന്‍ പാടില്ലാത്ത കഥയായിരുന്നു ദിനോസറുകളുടെ കാലം എന്ന് ബേബിച്ചായന്‍ എന്നോട് പറഞ്ഞിരുന്നു.

അധികാരസ്ഥാനങ്ങളോ പദവികളോ കാക്കനാടനെ പ്രലോഭിപ്പിച്ചിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗവും ജര്‍മ്മനിയിലെ ഗവേഷണവുമെല്ലാം ഉപേക്ഷിച്ച മനുഷ്യനാണിത്. എന്നാല്‍ മറ്റുള്ളവരും തന്നെപ്പോലെയാകണമെന്ന് കാക്കനാടന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ സാഹിത്യ അക്കാഡമി അദ്ധ്യക്ഷസ്ഥാനം സ്വീകരിച്ചപ്പോള്‍ അത് തെറ്റായ തീരുമാനമാണെന്ന് ഡോ. വി. രാജകൃഷ്ണനും ഡോ. പി.കെ. രാജശേഖരനും മറ്റു നിരവധി പേരും പറഞ്ഞു. ബേബിച്ചായന്‍ മാത്രം എന്നോടത് പറഞ്ഞില്ല.

സ്വന്തം കാഴ്ചപ്പാടുകള്‍ മാത്രമാണ് ശരിയെന്നും തന്റെ കണ്ണുകളിലൂടെ വേണം മറ്റുള്ളവരും ലോകത്തെ വീക്ഷിക്കേണ്ടതെന്നും ശഠിക്കുന്ന എഴുത്തുകാരാണ് നമ്മുടെ ചുറ്റുമുള്ളത്. കാക്കനാടന്‍ അവരില്‍ ഒരാളല്ല. ഭൂമി തനിക്കുവേണ്ടി തിരിയണമെന്ന് ആഗ്രഹിക്കാത്ത എഴുത്തുകാരനായിരുന്നു കാക്കനാടന്‍. എന്നാല്‍ ഭൂമി അപഥസഞ്ചാരം ചെയ്താല്‍ അദ്ദേഹം ഒച്ചവയ്ക്കും. പ്രതിഷേധിക്കും. കലഹിക്കും. എഴുത്തുകാര്‍ പല തരത്തിലുണ്ട്. ബുദ്ധിയും യുക്തിയും മാത്രമുപയോഗിച്ച് എഴുതുന്നവരുണ്ട്. അത് രണ്ടുമില്ലാതെ എഴുതുന്നവരുമുണ്ട്. കാക്കനാടന്റെ രചനകളില്‍ നിറഞ്ഞുകിടക്കുന്നത് ബുദ്ധിയോ യുക്തിയോ അല്ല. എന്നുവച്ച് ഇത് രണ്ടും ബേബിച്ചായന്റെ കഥകളിലും നോവലുകളിലും ഇല്ലെന്നല്ല പറയുന്നത്. എന്നാല്‍ ഭാഷാസാഹിത്യത്തിന് കാക്കനാടന്‍ നല്‍കിയ സംഭാവനകള്‍ അദ്ദേഹത്തിന്റെ രചനകളിലെ ഈ തീവ്രമായ സര്‍ഗാത്മകത മാത്രമല്ല. നമ്മുടെ സംവേദനശീലങ്ങളെ കാക്കനാടന്‍ നിരന്തരം നവീകരിച്ചു. നമ്മുടെ കപട സദാചാരബോധത്തിനെതിരെ അക്ഷീണം കലഹിച്ചു. കഥയുടെ മാസ്മരികതയിലേക്ക് നമ്മെ നയിച്ചു. ശ്രീചക്രവും യൂസഫ്സരായിയിലെ ചരസൂവ്യാപാരിയും നമ്മുടെ കഥാസങ്കല്പങ്ങളെ കീഴ്മേല്‍മറിച്ചു. ‘ ഏഴാം മുദ്ര’ എന്ന നോവല്‍ വീര്‍പ്പുമുട്ടലോടെയാണ് ഞാന്‍ വായിച്ചത്. നമ്മുടെ ഭാഷയ്ക്ക് ഇത്രമാത്രം സംഹാരശക്തിയുണ്ടെന്ന് ഞാനറിഞ്ഞത് കാക്കനാടന്റെ കഥകളിലൂടെയും നോവലുകളിലൂടെയുമാണ്. ഉഷ്ണമേഖലയില്‍ ഒരു പ്രവാചകവചനം പ്രച്ഛന്നമായി കിടപ്പുണ്ട്. പൊടിതട്ടി ഈ പുസ്തകം പുറത്തെടുത്ത് ഇപ്പോള്‍ നമ്മള്‍ വായിക്കണം. കാരണം അതെഴുതിയ കാലത്തെ പ്രസക്തി ഇപ്പോഴും ആ നോവലിനുണ്ട്.

സ്നേഹരഹിതമാണ് ഇന്ന് എഴുത്തുകാരുടെ ലോകം. നിരാര്‍ദ്രരാണ് ഇന്ന് നമ്മള്‍ എഴുത്തുകാര്‍. ഇതുപോലൊരു ലോകത്ത് ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടാതെ, ആരോടും അസൂയയോ മത്സരമോ ഇല്ലാതെ, എല്ലാവരെയും സ്നേഹിച്ച് തന്റെ അലങ്കോലപ്പെട്ട ചെറിയ ലോകത്തില്‍ ജീവിക്കുന്ന വലിയ എഴുത്തുകാരനായിരുന്നു കാക്കനാടന്‍. മുമ്പെന്നത്തേതിനെക്കാളും നമുക്ക് ഈ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും ഇന്ന് ആവശ്യമുണ്ട്.

രതിയും കലാപവും അവയുടെ ഏറ്റവും നൈസര്‍ഗികമായ ആവിഷ്കാരങ്ങളായാണ് കാക്കനാടന്റെ കൃതികളില്‍ പ്രത്യക്ഷപ്പെടുന്നത്. രതിയെ ഞെക്കിപ്പിഴിഞ്ഞ് എഴുത്തുകാര്‍ വാണിജ്യവത്കരിക്കുന്ന ഇക്കാലത്ത് ഈ നൈസര്‍ഗികത നമ്മെ മോഹിപ്പിക്കുന്നു.

വാള്‍ സ്ട്രീററില്‍ മുല്ല പൂക്കുമ്പോള്‍
[ആര്‍.ഗോപീകൃഷ്ണന്‍]

ആഗോളവത്കരണത്തിന് കാലം ഇങ്ങനെയൊരു അര്‍ത്ഥം വായിച്ചെടുക്കുമെന്ന് അമേരിക്ക സ്വപ്നത്തില്‍ കരുതിയിട്ടുണ്ടാവില്ല. കച്ചവടത്തിന്റെ ആഗോളവത്കരണത്തില്‍നിന്ന് ആശയങ്ങളുടെ ആഗോളവത്കരണത്തിന്റെ തലത്തിലെത്തിയപ്പോഴാണ് അവര്‍ അക്കഥ മനസിലാക്കുന്നത്. അപ്പോഴേക്കും വാള്‍ സ്ട്രീറ്റ് യുവ സമര ഭടന്മാരെക്കൊണ്ട് നിറഞ്ഞിരുന്നു. ഈജിപ്തിലെ താഹ്രീര്‍ ചത്വരത്തില്‍ നിന്ന് മുല്ലപ്പൂമണം അറ്റ്ലാന്റിക് കടന്ന് ന്യൂയോര്‍ക്കില്‍ പ്രസരിച്ചു.

2011 ജൂലായ് 13. അരാജകവാദികളുടെ പ്രസിദ്ധീകരണമായ അഡ്ബസ്റ്റേര്‍സിലൂടെ കള്‍ച്ചര്‍ ജാമേര്‍സ് ആസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്നവരുടെ ഒരു സന്ദേശം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചു: വാള്‍സ്ട്രീറ്റ് കൈയടക്കുക. സെപ്തംബര്‍ 17ന് ഞങ്ങള്‍ 20,000 പേര്‍ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ സമ്മേളിക്കുന്നു. ഒരു ബഹുജന പരിപാടിയുടെ തുടക്കമെന്ന നിലയില്‍ ഞങ്ങളുടെ സംഘം രണ്ടു മാസക്കാലത്തേക്ക്, ഒരു പക്ഷേ അതിലേറെ കാലത്തേക്ക് വാള്‍സ്ട്രീറ്റ് പിടിക്കാന്‍ ഉദ്ദേശിക്കുന്നു. ഈജിപ്തിലും സ്പെയിനിലും മെക്സിക്കോയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നടന്ന ജനകീയ മുന്നേറ്റങ്ങളാണ് ഞങ്ങളുടെ പ്രചോദനം.

കാനഡ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് അഡ്ബസ്റ്റേര്‍സ്. അമേരിക്കയിലെ ധനികവര്‍ഗത്തിന്റെ രാഷ്ട്രീയ സ്വാധീനം, സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം, കോര്‍പറേറ്റ് അത്യാര്‍ത്തി എന്നിവയ്ക്കെതിരെയാണ് സമരം സംഘടിപ്പിച്ചതെങ്കിലും ഔദ്യോഗികമായി ഒരാവശ്യവും അവര്‍ മുന്നോട്ടുവച്ചിട്ടില്ല.

സാങ്കേതിക വിദ്യയുടെ ശക്തിയറിഞ്ഞും അതിനെ മുതലെടുക്കാന്‍ ഉറച്ചുമാണ് സനനന്‍ഹരുള്‍ദവവറര്‍. സഴഭ എന്ന വെബ്സൈറ്റ് ആരംഭിച്ചത്. പൊതു ആവശ്യം നേടിയെടുക്കാന്‍ പരസ്പരം സഹായിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കുന്നതിന് നൂതന പ്രചാരണ വിദ്യകള്‍ വഴിയൊരുക്കി.

ആഗസ്റ്റ് രണ്ടിനായിരുന്നു ആദ്യ ജനറല്‍ അസംബ്ളി. അതിന്റെ ക്ഷണക്കത്ത് മറ്റൊരു ബോംബായി. എവിടെ നിന്നാണ് ബാങ്കുകള്‍ ശതസഹസ്ര കോടികള്‍ സ്വന്തമാക്കിയത് എന്ന ചോദ്യത്തിന് സംഘാടകര്‍ തന്നെ ഉത്തരം നല്‍കി. നികുതി ചുമത്തിയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും കൊള്ളയടിച്ചും നമ്മളെ പിഴിഞ്ഞുണ്ടാക്കിയ പണം. ആരുടെ പണം? നമ്മുടെ പണം. നമ്മള്‍ വിയര്‍പ്പൊഴുക്കി നേടിയ നമ്മുടെ സമ്പാദ്യം.

പണവും രാഷ്ട്രീയവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന ആഹ്വാനവും ഉണ്ടായി. നിലവിലുള്ളത് ഡെമോക്രസിയല്ല, കോര്‍പറേറ്റോക്രസിയാണ്. അതു നമുക്കു വേണ്ടാ. അഴിമതി തുടച്ചുനീക്കുകയെന്നതാണ് ഏതൊരു അമേരിക്കക്കാരന്റെയും ആവശ്യം. അതിന് രാഷ്ട്രീയ വ്യത്യാസമില്ല. അതാണ് സമരക്കാരുടെയും തുറുപ്പുചീട്ട്. ‘പോരുകാളയെ കൊമ്പിനു പിടിച്ചു നേരിടുക’ എന്ന പരസ്യവാചകം ജനങ്ങള്‍ക്കു നന്നേ ബോധിച്ചു.

അടുത്തയാഴ്ചതന്നെ അമേരിക്കന്‍ എക്സ്പ്രസിനും മര്‍ക്കന്റയില്‍ എക്സ്ചേഞ്ചിനും സമീപം പൊട്ടറ്റോ ഫാമിന്‍ മെമ്മോറിയലില്‍ രണ്ടാം ജനറല്‍ അസംബ്ളി വിളിച്ചു. മുദ്രാവാക്യം മാറി- 99 ശതമാനം വരുന്ന ഞങ്ങള്‍ ആവശ്യപ്പെടുന്നു എന്നാക്കി. ആഗസ്ത് 13 ന് അടുത്തത്. അപ്പോഴേക്കും സമരത്തിന് രൂപഭാവങ്ങള്‍ കൈവന്നു.

സംഘാടകരുടെ സംബോധനയില്‍ത്തന്നെ ഇതു വ്യക്തമായി. ‘വിമതരേ, വിപ്ളവകാരികളേ, ഉട്ടോപ്യന്‍ സ്വപ്നജീവികളേ’ എന്നായിരുന്നു അത്. ഒപ്പം നയപ്രഖ്യാപനവും. ‘മുതലാളിത്തം വലിച്ചെറിയൂ’ എന്ന മുദ്രാവാക്യം വിളിക്കുന്നതുകൊണ്ട് പ്രയോജനമില്ല. കൌശലപൂര്‍ണമായ തന്ത്രം സ്വീകരിച്ചേ മതിയാകൂ. അതുകൊണ്ട് ട്രോജന്‍ കുതിരയാവുക. കേള്‍ക്കുന്നവര്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശമാണെന്നു തോന്നണം. അങ്ങനെയെങ്കില്‍ മെല്ലെമെല്ലെ ആളുകള്‍ ശ്രദ്ധിക്കും. പ്രസിഡന്റ് ഒബാമയ്ക്കും പ്രതികരിക്കേണ്ടിവരും. അതുകൊണ്ട് സെപ്തംബര്‍ 17ന് ഒരു ടെന്റുമായി ലിബര്‍ട്ടി പാര്‍ക്കില്‍ എത്തുക.

അറബിലോകത്തു നിന്ന് വാള്‍സ്ട്രീറ്റിലേക്ക് വഴിതുറക്കുന്ന നാള്‍ വരുമെന്ന് ഒരു പാതിരാസ്വപ്നത്തില്‍ പോലും അമേരിക്ക കരുതിയതല്ല. മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്കെതിരേ അമേരിക്കന്‍ മണ്ണില്‍ ശബ്ദമുയരുമെന്നു ചിന്തിച്ചതല്ല. അചിന്ത്യമായതാണു സംഭവിച്ചത്. ഇടതുപക്ഷ വിശ്വാസികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ആശയങ്ങളുടെ ചെപ്പു തുറന്നപ്പോള്‍ അതിനെ പിന്തുണയ്ക്കാന്‍ ജനമുണ്ടായി.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള മത്സരത്തില്‍ ഉള്ളവന്‍ ആയുധമോ, സമ്പത്തോ കൊണ്ട് ഇല്ലാത്തവനുമേല്‍ ആധിപത്യം സ്ഥാപിക്കുമെന്നതാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥ. ഉള്ളവരായ വിഭാഗത്തില്‍ പെട്ടവരാണ് തങ്ങളെന്നു ധരിച്ചു വളര്‍ന്നവരാണ് അമേരിക്കക്കാര്‍. അതുകൊണ്ട് അവര്‍ ആ വ്യവസ്ഥയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്നു. എന്നാല്‍ ഒരു പ്രഭാതത്തില്‍ അവര്‍ തിരിച്ചറിയുന്നു: ജനസംഖ്യയുടെ 99 ശതമാനം വരുന്ന തങ്ങള്‍ ഇല്ലാത്തവരായെന്നും ഒരു ശതമാനം വരുന്ന വന്‍കിടക്കാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് തങ്ങളുടേതെല്ലാം പിടിച്ചെടുത്തെന്നും- സമ്പത്തും സ്വാതന്ത്യ്രവും.

അതുകൊണ്ട് അവ വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങളാണ് സമരക്കാര്‍ ചര്‍ച്ച ചെയ്യുന്നത്. സ്വാതന്ത്യ്രം അവകാശമെന്നു വിശ്വസിക്കുന്നവരും അദ്ധ്വാനിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും അധികാരം ശരിയല്ലെന്നു കരുതുന്നവരും രാഷ്ട്രീയവും കോര്‍പറേറ്റുകളും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന തത്വത്തോടു യോജിപ്പുള്ളവരെയുമാണ് സമരക്കാര്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ ക്ഷണിച്ചത്. എല്ലാ നിയമങ്ങളും ലംഘിച്ച് അമേരിക്കയിലെ എല്ലാ സംവിധാനങ്ങളെയും സ്തംഭിപ്പിക്കാന്‍ സംഘാടകര്‍ ആഹ്വാനം ചെയ്യുന്നു.

‘അക്രമത്തിന്റെ സൂക്ഷ്മമായ അര്‍ത്ഥതലം പരിശോധിച്ചാല്‍ ബ്രിട്ടീഷ് കോളനിവാഴ്ചയുടെ സംവിധാനങ്ങളെല്ലാം തകര്‍ത്ത ഗാന്ധിയാണ് ഹിറ്റ്ലറെക്കാള്‍ വലിയ അക്രമകാരി’യെന്ന് പ്രസ്താവന നടത്തിയ വിവാദ ചിന്തകന്‍ സ്ലവോജ് സിസെക് സമരക്കാരോടു നടത്തിയ പ്രസംഗം ഇങ്ങനെ പോയി:

”നമ്മള്‍ സ്വപ്നജീവികളല്ല. സ്വപ്നത്തില്‍ നിന്ന് ഉണരുന്നവരാണ്, പേടിസ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണരുന്നവര്‍. നമ്മള്‍ ഒന്നും നശിപ്പിക്കുന്നില്ല, മറിച്ച് സംവിധാനങ്ങള്‍ എങ്ങനെ നശിക്കുന്നു എന്നതിന്റെ സാക്ഷികളാണ്.

ഏപ്രിലില്‍ ചൈനീസ് സര്‍ക്കാര്‍ ബദല്‍ യാഥാര്‍ത്ഥ്യങ്ങളും കാലസഞ്ചാരവും ചിത്രീകരിക്കുന്ന സിനിമകളും നോവലുകളും നിരോധിച്ചു. ആളുകള്‍ ബദലുകളെ കുറിച്ച് സ്വപ്നം കാണുന്നുവെന്നതല്ലേ അതിനര്‍ത്ഥം? ചൈനയില്‍ സ്വപ്നങ്ങള്‍ നിരോധിക്കാം. ഇവിടെ സ്വപ്നം കാണാനുള്ള ശക്തിപോലും ബാക്കിയില്ല. നമ്മുടെ സിനിമകള്‍ എന്താണ്? എല്ലാം ലോകാവസാനം. ഉല്‍ക്ക വന്നിടിക്കുന്നു, ലോകം നശിക്കുന്നു. ലോകം നശിക്കുന്നത് ഭാവനയില്‍ കാണാം. എന്നാല്‍ മുതലാളിത്തം തകരുന്നത് സങ്കല്‍പ്പിക്കാനാവുമോ?

നമുക്ക് എല്ലാം ഉണ്ട്. എന്നാല്‍ പാരതന്ത്യ്രത്തെ കുറിച്ചു പറയാനുള്ള ഭാഷാവൈഭവം മാത്രമില്ല. ഒരു കാര്യം പറയാം. നാമിപ്പോള്‍ ഇവിടെ ഒത്തുകൂടി. ഉത്സവങ്ങള്‍ വന്നുപോകും. അതിനുശേഷമുള്ള ജീവിതമാണു പ്രധാനം. നാളെ സാധാരണ നിലയിലേക്കു മടങ്ങുമ്പോള്‍ എന്തു നേടി എന്നതാണു പ്രധാനം”. ഇടതുപക്ഷ തീവ്രവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിസെക് ഉപദേശിക്കുന്നു.

എന്നാല്‍ അമേരിക്കന്‍ മണ്ണില്‍ ഈ സമരത്തിന് കാര്യമായ പിന്തുണ ഉണ്ടായിട്ടില്ല. ആദ്യമൊക്കെ എല്ലാവരും സംശയദൃഷ്ടിയോടെയാണ് സമരത്തെ വീക്ഷിച്ചത്. നായകനില്ലാത്ത സമരമെന്നും അജന്‍ഡയില്ലാത്ത ആള്‍ക്കൂട്ടമെന്നും സമരക്കാരെ വിശേഷിപ്പിച്ച മാദ്ധ്യമങ്ങള്‍ക്കും ദിവസങ്ങള്‍ കടന്നുപോകെ, അവരെ ശ്രദ്ധിക്കാതെ തരമില്ലെന്നു വന്നിരിക്കുന്നു.

സമരാഹ്വാനം ഇങ്ങനെ

നഗരങ്ങളില്‍ പ്രക്ഷോഭം സജീവമാക്കുക. നിലവിലുള്ളവ ശക്തമാക്കുക. ഇല്ലാത്തിടത്ത് സംഘടിപ്പിക്കുക. സംവിധാനങ്ങള്‍ സ്തംഭിപ്പിക്കുക.

തൊഴിലാളികള്‍ പണിമുടക്കിയാല്‍ മാത്രം പോരാ, പണിശാലകള്‍ കൈയടക്കണം. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ക്ളാസ് മുറികള്‍ കൈയടക്കി ജനാധിപത്യം പഠിപ്പിക്കണം.

തൊഴില്‍രഹിതര്‍ പ്രക്ഷോഭകരെ ഒരു സമൂഹമായി വളര്‍ത്തുന്നതിനുള്ള സന്നദ്ധ സേവകരാകണം.

എല്ലാ നഗരങ്ങളിലും എല്ലാ പൊതു ചത്വരങ്ങളിലും ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കണം.

ഉപേക്ഷിക്കപ്പെട്ട എല്ലാ കെട്ടിടങ്ങളും ഉപേക്ഷിക്കപ്പെട്ട ഭൂമിയും പിടിച്ചെടുത്ത് ജനാധിപത്യപരമായി ഭരണം നടത്തണം

ലിബര്‍ട്ടി പാര്‍ക്ക്

വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന ഗ്രൌണ്ട് സീറോയ്ക്ക് നേരെ എതിര്‍ഭാഗത്താണ് ലിബര്‍ട്ടി പാര്‍ക്ക്.

സുക്കോട്ടി പാര്‍ക്ക് എന്നാണ് 2001 വരെ അത് അറിയപ്പെട്ടിരുന്നത്.

വാള്‍സ്ട്രീറ്റിലെ ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ഒത്തുകൂടിയിരുന്നത് ഈ പാര്‍ക്കിലാണ്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തില്‍ പാര്‍ക്കിനും കേടുപാടുണ്ടായി. അന്ന് രക്ഷാ പ്രവര്‍ത്തന വേദിയായിരുന്നു പാര്‍ക്ക്. അതിനാല്‍ ദുരന്തത്തിനുശേഷം അത് ലിബര്‍ട്ടി പാര്‍ക്ക് എന്നറിയപ്പെട്ടു.

2006 ല്‍ പാര്‍ക്ക് നവീകരിച്ചു. 55 മരങ്ങള്‍ നട്ടു. ശില്‍പങ്ങള്‍ സ്ഥാപിച്ചു. ഇരിക്കാന്‍ ബെഞ്ചുകളും.

പൊതുസ്ഥലത്ത് സ്വകാര്യ ഉടമസ്ഥതയിലാണ് പാര്‍ക്ക്.

തങ്ങളുടെ ആസ്ഥാന മന്ദിരത്തിന് ഉയരം കൂട്ടാന്‍ ചട്ടങ്ങളില്‍ ഇളവു വരുത്തിയതിനു പ്രത്യുപകാരമായി യു.എസ് സ്ട്രീറ്റിലാണ് പാര്‍ക്ക് നിര്‍മ്മിച്ചത്.

ഇത്തരം ഇടപാടുകളെ കുറിച്ചാണ് സമരക്കാര്‍പ്രതികരിക്കുന്നത്. അതിനാല്‍ അവര്‍ അവിടം തന്നെ വേദിയാക്കി.