Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

പാക് വിദേശമന്ത്രി ഹിന റബ്ബാനി

ഇന്ത്യ, പാക്‌ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കായി പാകിസ്താന്റെ ആദ്യ വനിതാ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖർ ഡൽഹിയിലെത്തി. ഭാവിയിൽ പരസ്പരം ഭാഗധേയമുള്ള നല്ല അയല്ക്കാരായി ഇന്ത്യക്കും പാകിസ്താനും വർത്തിക്കാനാകുമെന്ന്‌ അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

പാകിസ്താന്റെ ആദ്യത്തെ വനിതാ വിദേശകാര്യമന്ത്രി എന്ന നിലയിൽ ഈ 34കാരിയുടെ അരങ്ങേറ്റത്തെ ലോകം ഉറ്റുനോക്കുകയാണ്‌. പരിചയസമ്പന്നനായ എസ്‌.എം. കൃഷ്ണയുമായി അവർ ചർച്ചനടത്തി. പരസ്പര വിശ്വാസം വളർത്താനുള്ള നടപടികൾ, ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക, ജമ്മുകശ്മീർ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ഇരു മന്ത്രിമാരും ചർച്ചചെയ്തു.

വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും പാക്‌ വിദേശകാര്യ സെക്രട്ടറി സൽമാൻ ബഷീറും മന്ത്രിതല ചർച്ചയ്ക്കുള്ള വിഷയങ്ങൾക്ക്‌ അന്തിമരൂപം നൽകി. പാകിസ്താനിൽ നിന്ന്‌ വിട്ടു കിട്ടാനാഗ്രഹിക്കുന്ന കുറ്റവാളികളുടെ പട്ടിക ഇന്ത്യ ചർച്ചയ്ക്കിടെ കൈമാറുമെന്നാണ്‌ അറിയുന്നത്‌. 48 പേരാണ്‌ പട്ടികയിലുൾപ്പെട്ടിട്ടുള്ളത്‌.

ഇന്ത്യയിലെത്തിയ ഹിന പാകിസ്താൻ ഹൈക്കമ്മീഷൻ ആസ്ഥാനത്തുവെച്ച്‌ കശ്മീരിലെ വിഘടനവാദികളായ ഹുറിയത്ത്‌ തീവ്രവാദി വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്‌ വിവാദത്തിനിടയാക്കി. ഹിനയുടെ പ്രവൃത്തി മോശമായിപ്പോയെന്ന്‌ കേന്ദ്ര സർക്കാർവൃത്തങ്ങൾ അഭിപ്രായപ്പെട്ടു. രണ്ടു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കശ്മീരായിരുന്നു മുഖ്യചർച്ചാ വിഷയം. ഐ.എസ്‌.ഐ. ഏജന്റെന്ന്‌ ആരോപിക്കപ്പെടുന്ന കശ്മീർ വിഘടനവാദി ഗുലാം നബി ഫായിയെ പ്രതിരോധിച്ച്‌ പാക്‌വിദേശകാര്യ സെക്രട്ടറി സൽമാൻ ബഷീർ സംസാരിച്ചതും ഇന്ത്യയ്ക്ക്‌ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്‌. കശ്മീരിലെ ജനങ്ങൾക്ക്‌ ഫായി ചെയ്യുന്ന സേവനം ആദരവർഹിക്കുന്നതാണെന്നാണ്‌ ബഷീർ പറഞ്ഞത്‌.

ഹിന പാക്‌പഞ്ചാബിലെ പഴയ രാഷ്ട്രീയനേതാവ്‌ഗുലാം നൂർ റബ്ബാനിയുടെ മകളാണ്‌. പഞ്ചാബ്‌ഗവർണറായിരുന്ന ഗുലാം മുസ്തഫ ഖർ അമ്മാവനായിരുന്നു. ലാഹോർ സർവകലാശാലയിൽനിന്ന്‌ മാനേജ്‌മെന്റ്‌ സയൻസിൽ ബിരുദം നേടിയശേഷം ടൂറിസം ആതിഥ്യം എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയത്‌അമേരിക്കയിലെ മസാച്ചുസെറ്റ്‌സ്‌ സർവകലാശാലയിൽ നിന്നായിരുന്നു. പിതാവിന്റെ പ്രേരണപ്രകാരം പിന്നീട്‌ രാഷ്ട്രീയത്തിലേക്ക്‌ വന്നു. പാക്‌ മുസ്‌ലിം ലീഗിലായിരുന്നു ഹിന. 2008ലെ തിരഞ്ഞെടുപ്പിനു മുമ്പ്‌ പാകിസ്താൻ പീപ്പിൾസ്‌ പാർട്ടിയിൽ ചേർന്നു. അക്കൊല്ലത്തെ ആഗോള സാമ്പത്തിക ഫോറം, ലോകത്തിന്റെ വാഗ്ദാനമായി വിശേഷിപ്പിച്ച യുവനേതാക്കളുടെ പട്ടികയിൽ ഇവരുടെ പേരുമുണ്ടായിരുന്നു. വ്യവസായിയായ ഫിറോസ്‌ ഗുൽസറാണ്‌ ഭർത്താവ്‌.

പർവതാരോഹണം, കുതിരസവാരി , പോളോ തുടങ്ങിയ വിനോദങ്ങളുള്ള, ഉറുദുവിനേക്കാൾ നന്നായി ഇംഗ്ലീഷ്‌ സംസാരിക്കുന്ന ഹിന , പാകിസ്താന്റെ മുൻ പ്രസിഡന്റ്‌ ജനറൽ മുഷറഫിന്റെ നയങ്ങളെ പിന്തുണച്ചിരുന്നു. മുഷറഫും പഴയ പ്രധാനമന്ത്രി ഷൗക്കത്ത്‌ അസീസുമായി ബന്ധം പുലർത്തിയിരുന്നത്‌ നിലവിലുള്ള ഭരണകൂടത്തിൽ പലർക്കും നീരസമുളവാക്കിയിരുന്നു. ഇന്ത്യയുമായി ചർച്ചക്കെത്തും മുൻപ്‌, യു.എസ്‌. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണുമായി ഹിന ബാലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്താനും അമേരിക്കയുമായുള്ള ബന്ധം ഏകപക്ഷീയമാകരുതെന്ന്‌ അവർ പറഞ്ഞതായി റിപ്പോർട്ടുകളുമുണ്ടായി.

Treatment for these sexual problems is professional viagra available at the affordable prices. Devices currently used to discount buy viagra replace arms or legs lost to traumatic amputation are significantly more efficient and more comfortable that those of the past. In a business relationship, for example, when a seller sildenafil pfizer sells a product, he expects the buyer to pay. This is very important to make sure that you don’t come early.* CondomsA common complaint most men have about condoms is the decreased sensation during sex. tadalafil online canada
%%wppa%%

%%slide=5%%

Tagged as: ,

Categorised in: Photo Album, Uncategorized

Leave a Reply