Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഐ.ടി.യും ജോബ് സെക്യൂരിറ്റിയും

ബെഞ്ചാലി

പരീക്ഷ കഴിഞ്ഞു എല്ലാവരും പുതിയ അധ്യായനത്തെ കുറിച്ച് ഗൌരവമായി ആലോചിക്കുന്നു. തങ്ങളുടെ മക്കൾക്ക്, സഹോദരി സഹോദർന്മാർക്ക് ഗൈഡ് നൽകേണ്ടവർ ഭാവി ജീവിതം പച്ചപിടിപ്പിക്കാൻ വേണ്ടത് ഏത് വിഭാഗത്തിൽ പെട്ട വിദ്യാഭ്യാസമാണെന്ന് തലപുകഞ്ഞാലോചിച്ച് തിരഞ്ഞെടുക്കുന്നത് സ്വസ്ഥതയുള്ള ഒരു ഭാവി ലക്ഷ്യമിട്ടാണെങ്കിലും യഥാർത്ഥത്തിൽ കണ്ടുകൊണ്ടിരിക്കുന്നത് സ്വസ്ഥത നഷ്ടപെട്ട മനുഷ്യർ സ്വസ്ഥതക്ക് വേണ്ടിയല്ല ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും എന്നതാണ്. വൈറ്റ് കോളെർ ജോലി.. തലക്കകത്തുള്ളത് ഇളകിമറിഞ്ഞാലും വേണ്ടില്ല, ശരീരമിളകാത്ത ജോലി. അതാണ് നമ്മൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത് എന്നതാണ് ഈ വിഷയത്തെ അനലൈസ് ചെയ്താൻ നമുക്ക് മനസ്സിലാകുന്നത്.സാമ്പത്തികമായി ഉയർന്നുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ പ്രധാനപെട്ട വരുമാന മേഖലയില് കമ്പ്യൂട്ടറ് സെക്ടറും ഉള്പെടുന്നു. കമ്പ്യൂട്ടറ് സംബന്ധമായ ജോലികളില് മലയാളികളാണ് എവിടേയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. മെട്രൊ നഗരങ്ങളില് മാത്രമല്ല, വിദേശ രാഷ്ട്രങ്ങളിലെ ഐ.ടി. വിഭാഗത്തിൽ ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ കൂടുതലായി കാണാൻ കഴിയുന്നു. ഒരു കാലത്ത് ടൈപ് റൈറ്ററുകളിലായിരുന്നു ഇങ്ങിനെ ഒരു ആധിപത്യം സ്ഥാപിച്ചിരുന്നത്. കമ്പ്യൂട്ടറിന്റെ വരവോട് കൂടി ടൈപ് റൈറ്ററുകൾ മാറ്റപെട്ടു എങ്കിലും മലയാളികൾ മാറ്റപെട്ടില്ല എന്നത് മേഖലയിൽ മലയാളികളുടെ താല്പര്യമാണ് എടുത്ത് കാണിക്കുന്നത്.

These include pelvic floor exercises into a routine that can help men for enhancing generic viagra generic visit my store now erectile function. It’s no secret that Organic Acai in effects of viagra the US is being marketed mainly as a Weight Loss Product. Here is a cialis sale brief review of the hair treatment I tried. The problem with erectile dysfunction among men has been enchased by surgeons, who claim that enlargement surgery is generic sildenafil canada the only treatment option available to you.
ടൈപിങ് പരിജ്ഞാനം മലയാളികളെ ഓഫീസ് ജോലികളില് നിലനിര്ത്താന് വളരെ സഹായിച്ചിട്ടുണ്ട്. ഓഫീസ് അപ്ളികേഷനുകള്ക്കപ്പുറം കമ്പ്യൂട്ടറില് ഉയര്ന്ന നിലയിലുള്ള പഠനം ആഗ്രഹിച്ചാണ് പലരും പ്രോഗ്രാം കോഡിങ്ങ് പഠിക്കാനിറങ്ങുന്നത്. പ്രോഗ്രാമിങ് ലോജിക്ക് ആലോചിച്ചു ടെൻഷനടിച്ചു ചെറുപ്പത്തിലെ മനുഷ്യനെ വൃദ്ധരാക്കുന്ന തരത്തിലുള്ള ജോലികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഇന്ന് നാട്ടില് വളരെ പരിതാപകരമായ നിലയിലേക്ക് വരുന്ന സാമൂഹിക സാമ്പത്തിക വിഷയങ്ങളില് പഠിക്കുകയാണെങ്കില് സ്വന്തം നാട്ടില് സേവനം ചെയ്യാന് കഴിയുമെന്ന് മാത്രമല്ല സേവനം സ്വന്തം നാടിന് വേണ്ടിയാകുമ്പോള് മഹത്തായതായി മാറുന്നു. ഇന്നത്തെ കണക്കുകളില് സാമൂഹിക വിഷയങ്ങളില് മാസ്റ്റര് ഡിഗ്രി എടുത്തവരുടെ കണക്ക് വളരെ ഭയാനകമാണ്. ആ വിഷയങ്ങള്ക്ക് മൂന്നാങ്കിട പരിഗണന നല്കി എല്ലാവരും മാറ്റി നിര്ത്തുന്നു. വരും കാലങ്ങളില് സാമൂഹിക വിഷയങ്ങള്ക്ക് കൂടുതല് പ്രാധാന്യം ലഭിക്കും. ഇന്നു പഠിക്കാന് കുട്ടികളെ ലഭിക്കാത്ത ഇത്തരം വിഷയങ്ങള്ക്കാവും നാളെ മാര്കറ്റ്. അതിനാൽ ഈ അദ്ധ്യായന വർഷം വിഷയം സെലക്ട് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക എന്നുമാത്രമാണ് ഈ വിഷയത്തിൽ ബെഞ്ചാലിയിലൂടെ നിങ്ങളോട് എനിക്ക് ഉണർത്താനുള്ളത്.

ഐ.ടി. മേഖല :

ചില കമ്പനികളിൽ പ്രോഗ്രാമിങ് എന്നാൽ റൺ ചെയ്തുകൊണ്ടിരിക്കുന്ന പ്രോഗ്രാമുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ അത് ശരിയാക്കുക എന്ന ജോലിയായിരിക്കും ഉണ്ടാവുക. ചില സെക്ടറുകളിൽ കാര്യമായി ജോലികളില്ലാതെ വിലസുന്ന നെറ്റ് വർക്ക് തുടങ്ങിയ ഏതാനും കുറച്ച് ഫീൽഡിലുള്ളവരെ കണ്ടാണ് നല്ല സുഖമുള്ള ജോലി എന്ന നിലക്കാണു നാം നമ്മുടെ വേണ്ടപെട്ടവരെ പ്രോഗ്രാമിങ് ഫീൽഡിലേക്ക് പറഞ്ഞയക്കുന്നത്. നാം കാണുന്ന തരത്തിലുള്ള കമ്പനികളും പൊസിഷനുകളും വേണ്ടപെട്ടവർക്ക് ലഭിച്ചുകണമെന്നില്ല.

വിദേശ രാജ്യങ്ങളെ ലക്ഷ്യമിട്ട് നാട്ടിൽ ഉയർന്നു വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതലും കമ്പ്യൂട്ടറ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ്. അതിൽ ഓഫീസ്, സെക്രട്ടറിയൽ ജോലികളെ ലക്ഷ്യമിട്ട് ഓഫീസ് ആപ്ളികേഷൻസ് പഠിക്കുന്നവരുണ്ടെങ്കിലും കൂടുതൽ പേരും കമ്പ്യൂട്ടറിലെ ഉയർന്ന നിലവാരത്തിൽ എത്തുക എന്നനിലക്ക് ‘പ്രോഗ്രാമിങ്ങ് ‘ ലെവലിലേക്ക് കളം മാറിച്ചവിട്ടുന്നവരാണ്.

മെഡിസിനെ പോലെ തന്നെ കമ്പ്യൂട്ടറിലും പലതരം സ്പെഷ്യലൈസ് ചെയ്ത പഠനങ്ങളുണ്ട്. ഹാർഡ് വേറ്, നെറ്റ് വേറ്, സോഫ്റ്റ് വേറ് എന്നീ പ്രധാനപെട്ട മൂന്ന് വിഭാഗങ്ങൾക്കുള്ളിൽ തന്നെ കണക്കറ്റ വ്യത്യസ്ഥ പഠന മേഖലകൾളുണ്ട്. സോഫ്റ്റ് വേറ് ഡിവിഷനാണ് ഏറ്റവും അപകടകരമായ ജോലി. ഈ സോഫ്റ്റ് വെയറ് വിഭാഗത്തിലുള്ള പ്രോഗ്രാമറ് ആണ് തല പുണ്ണാക്കുന്ന തരത്തിലുള്ള ജോലിയും അതിന്റെ കൂടെ ടെൻഷനും ഏറെ ലഭിക്കുന്നത്. ഒരു തലത്തിൽ പറഞ്ഞാൽ മെന്റലായി ഏറ്റവു കൂടുതൽ പണിയുന്നവനും എന്നാൽ ജോബ് സെക്യൂരിറ്റി ഏറ്റവും കുറഞ്ഞവനും പ്രോഗ്രാമറാണ്.

ഇന്ത്യയിലെ പ്രധാനപെട്ട ഐ.ടി. കമ്പനികളെ പരിശോധിക്കുകയാണെങ്കിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ ഡിഗ്രി കഴിഞ്ഞ യുവത്വം നിറഞ്ഞു നിൽക്കുന്ന ചെറുപ്രായകാരാണ്. . ടോപ് ലവലിലുള്ള ഐ.ടി. കമ്പനികൾ ചെറുപ്പക്കാരെ കോളേജുകളിൽ നിന്നും നേരിട്ട് റിക്രൂട്ട് ചെയ്യുകയും വേണ്ട ട്രൈനിങ്ങ് നൽകി അവരെ പരമാവധി ഉപയോഗപെടുത്തുകയും ചെയ്യുന്നു. എന്നാൽ കറവ പശുക്കളെ പോലെ അവർ ലക്ഷ്യമിട്ട രീതിയിൽ ഔട്ട് പുട്ട് ലഭിച്ചില്ലെങ്കിലും ഒരു പ്രത്യേക പ്രായ പരിധികഴിഞ്ഞാലും ഏതെങ്കിലും കാരണം പറഞ്ഞു ചവിട്ടി പുറത്താക്കുകയോ അതല്ലെങ്കിൽ വേറെ മേഖലയിലേക്ക് മാറ്റിവെക്കുകയോ ചെയ്യുന്നു. കാരണം യുവത്വത്തിന്റെ പ്രസരിപ്പും നന്നായി പ്രൊസസ് ചെയ്യുന്ന തലച്ചോറുമാണ് ഇത്തരം കമ്പനികൾക്കാവശ്യം.

ഇനി അതിനേക്കാൾ ഭീകരമായ അവസ്ഥയാണ് ഏതെങ്കിലും കാരണങ്ങൾകൊണ്ട് ഫീൽഡിൽ സംഭവിക്കുന്ന അസാന്നിധ്യം. മറ്റു ജോലികളിൽ നിന്നും വ്യത്യസ്ഥമായി സോഫ്റ്റ് വെയറിന്റെ ആളുകൾ എന്നും എപ്പോഴും അപ്ഡേറ്റഡ് ആവണം എന്നതാണ്. ഓരൊ വർഷവും പുതിയ സോഫ്റ്റ് വെയറുകൾ ഇറങ്ങി കൊണ്ടിരിക്കുന്നു. പുതിയ സോഫ്റ്റ് വയറുകൾ പഠിച്ചെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ അവൻ ആ ഫീൽഡിൽ ഒന്നുമല്ലാതെ ആയിത്തീരും.

എന്റെ അമ്മാവൻ സർവേയറായി ഗൾഫിൽ ജോലിചെയ്തു പിന്നീട് നാട്ടിൽ കൂടുകയും ബിസിനസ്സ് നടത്തി പത്ത് വർഷങ്ങൾക്ക് ശേഷം തിരിച്ച് ഗൾഫിലേക്ക് വന്നു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ നല്ല ശമ്പളത്തിൽ തുടർന്നും ജോലി ലഭിച്ചതും കണ്ടപ്പോൾ ആ ജോലി നൽകിയ ജോബ് സെക്യൂരിറ്റിയെ കുറിച്ചുള്ള ചിന്തയാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. ഒരു കമ്പ്യൂട്ടറ് പ്രോഗ്രാമറ് രോഗമോ മറ്റേതെങ്കിലും കാരണമോ കുറച്ചു വർഷങ്ങൾ മാറിനിന്നാൽ അവൻ ഒന്നിനും കൊള്ളാത്ത ഒരു ബിഗ് സീറോ ആകുമെന്നതിൽ സംശയമില്ല.

* * *

ഐ.ടി. രംഗങ്ങളിൽ അഭിമാനമായ നേട്ടമാണ് നമ്മുടെ രാജ്യത്തിനുള്ളത്, ആ മേഖലയിലുള്ള വരുമാനം എടുത്ത് കാട്ടി സാമ്പത്തിക ശാസ്ത്രജ്ഞന്മാര് വിശകലനം ചെയ്യുന്നത് കണ്ടു നാം ആ വാക്കുകൾക്ക് പുറകിൽ മറ്റു പല കണക്കുകളും ചേർക്കുന്നു. മൈക്രോസോഫ്റ്റിൽ ഇത്ര ശതമാനം ഇന്ത്യകാരാണ്, ഐ.ബി.എമ്മിൽ ഇത്രയുണ്ട്… എന്നിങ്ങനെ കണക്ക് നിരത്തി ‘പ്രൌഡ് റ്റു ബി ഇന്ത്യൻ‘ എന്ന ഗോൾഡൻ വാക്കുകളെ ബോൾഡ് ചെയ്ത് മെയിൽ നിരത്തുന്നു. സത്യത്തിൽ ആ കമ്പനികളിലൊക്കെ ഇന്ത്യക്കാർ വർക്ക് ചെയ്യുന്നുണ്ടെങ്കിലും അവിടെ സ്പെസിഫൈ ചെയ്യുന്ന മേഖലയിൽ മാത്രം ഒതുങ്ങി പോകുന്നു നാം. അത്തരം പാശ്ചാത്യ കമ്പനികളിൽ പാശ്ചാത്യരുടെ ലോജിക്ക് നടപ്പിലാക്കുന്ന തരത്തിൽ അവർ നമ്മുടെ ബ്രൈനുകളെ വേണ്ടുവോളം ഉപയോഗപെടുത്തി അവർക്ക് വേണ്ട രീതിയിൽ കോഡിങ് ചെയ്യിപ്പിക്കുന്നു. ചിന്തകൾ വറ്റിതുടങ്ങുന്നു എന്നു തോന്നുന്ന അവസ്ഥയിൽ പുറത്തക്കെറികയും ചെയ്യുന്നു.

നാം ആലോചിക്കേണ്ടതുണ്ട്, യഥാർത്ഥത്തിൽ സോഫ്റ്റ് വെയറ് മേഖലയിൽ പ്രൌഡ് ചെയ്യാനുള്ള കരുത്ത് ഇന്ത്യക്കാരായ നമുക്കുണ്ടോ? ഇല്ല എന്നു തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാം പ്രോഗ്രാമേർസ് എന്നു വിളിക്കുന്നത് കുത്തക കമ്പനികൾ സൃഷ്ടിച്ചെടുത്ത സോഫ്റ്റ് വെയറുകളിൽ കോഡ് എഴുതുന്നവരെയാണ്. അത്ര മാത്രമായി നാം സോഫ്റ്റ് വെയറ് മേഖലയിൽ ചുരുങ്ങിയിരിക്കുന്നു. ഇന്ത്യയിൽ സോഫ്റ്റ് വെയറുകളെ ഉപയോഗപെടുത്തുന്ന കോഡേർസ് ആണുള്ളത്. ഒരു യന്ത്രം കിട്ടിയാൽ ആ യന്ത്രത്തെ പരമാവധി നല്ല നിലക്ക് ഉപയോഗപെടുത്തുന്ന ഓപറേറ്റേർസും ആ യന്ത്രം ഉണ്ടാക്കിയവരും തമ്മിലുള്ള വ്യത്യാസമാണ് മുകളിൽ സൂചിപ്പിച്ചത്.

ശരിക്കും പ്രോഗ്രാമറ് എന്നാൽ ഒരു പ്രതിഭയാണ്. സർഗ്ഗശക്തിയും കാഴ്ച്ചപാടുകളും ഉള്ളവരാണ് പ്രോഗ്രാമറ്… നൂറ് കണക്കിന് കോഡുകൾ ഡിസൈൻ ചെയ്തെടുക്കുന്നവരാണവർ..

ആ ലെവലിലേക്ക് എത്തിപെടാന്‍നമുക്ക് ലോജിക്കുകളുടെ കുറവല്ല, മറിച്ച് നാം നേടിയെടുക്കുന്ന അറിവാണ് നമ്മെ പരിമിതപെടുത്തുന്നത്. കുത്തക കമ്പനികൾ ഓരോ വർഷവും പുതിയ സോഫ്റ്റ് വെയറുകൾ നൽകുന്നു, നാം വളരെ അഡ്വാൻസഡ് ആവാൻ അത്തരം സോഫ്റ്റ് വെയറുകളിൽ കോഡ് എഴുതി കാലം കഴിച്ച് കൂട്ടുന്നു.

കാലങ്ങളോളം ഉള്ള കണക്ക് പരിശോധിച്ചാൽ മൈക്രോസോഫ്റ്റിന് ഹോട്ട്മെയിൽ സിസ്റ്റം ഉണ്ടാക്കി വിറ്റ സബീർ ബാട്ട്യ എന്ന ഒറ്റപെട്ടവരല്ലാതെ എടുത്തുകാണിക്കാൻ ആരുണ്ട്? നമുക്ക് സ്വന്തമായി ഒന്നും തുടങ്ങാനില്ല. കാമുകി നഷ്ടപെട്ടത് കാരണമായി തുടങ്ങിയ ഫേസ് ബുക്കുകൾ ഉപയോഗപെടുത്തി അക്ഷരങ്ങൾ കുത്തിനിറക്കാൻ നാം മിടുക്ക് കാണിക്കുന്നു. മാറ്റം നാം ആഗ്രഹിക്കേണ്ടതുണ്ട്. മാറേണ്ടത് ഉപഭോഗ സംസ്കാരമാണ്, ക്രിയേറ്റിവിറ്റി നടപ്പിലാക്കാനുതകുന്ന തരത്തിൽ ആൽഗോരിതവും ലോജിക്കുകളും ഉയർത്തികൊണ്ടുവരുന്ന വിദ്യാഭ്യാസ രീതിയാണ് നമുക്ക് വേണ്ടത്. മറ്റുള്ളവരെ ആശ്രയിക്കുന്നതിന് പകരം സ്വാശ്രയമാണ് ലക്ഷ്യം വെക്കേണ്ടത്. ടൈയും കോട്ടും കോർപറേറ്റ് കമ്പനികളിലെ ലക്ഷങ്ങളുടെ ജോലികളേക്കാളും പരിഗണന നൽകേണ്ടത് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു മേഖല കണ്ടെത്തുന്നതിന്നായാൽ ഇന്നത്തെ കഷ്ടതകൾ നാളെ സന്തോഷത്തിന്റേതാകും. വരും കാലങ്ങളിൽ അത്തരത്തിൽ ചിന്തിക്കുന്നവർ നമുക്കിടയിൽ ഉണ്ടാവട്ടെ…

 

Leave a Reply