1991 ജൂലൈ രണ്ടു മുതല്‍. രണ്ടു മാസം. അതിശയകരമായ രണ്ടു മാസം എന്നു പറയാം. അത് ഇന്ത്യയുടെ മുഖച്ഛായ അപ്പാടെ മാറ്റിക്കുറിച്ചു.
ഈ തീയതിക്കു പത്തു ദിവസം മുമ്പാണ് പി വി നരസിംഹ റാവുവിന്റെ നേരൃത്വത്തിലുളള കോണ്‍ഗ്രസ് ഗവണ്മെന്റ് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റത്. ഈ മന്ത്രിസഭയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഭൂരിപക്ഷമില്ലാതെ കേന്ദ്രത്തില്‍അധികാരത്തില്‍എത്തുന്ന ആദ്യത്തെ കോണ്‍ഗ്രസ് മന്ത്രിസഭ. കൂട്ടുകക്ഷികളടങ്ങിയ ന്യൂനപക്ഷ മന്ത്രിസഭ.
മന്ത്രിസഭയുടെ സത്യപ്രതിഞ്ജയും അതിശയത്തോടെയായിരുന്നു. രാഷ്ട്പതിഭവനിലെ അശോക് ഹാളില്‍നടന്ന ചടങ്ങില്‍മന്‍മോഹന്‍സിംഗിനെ സത്യപ്രതിഞ്ജയ്ക്കായി ക്ഷണിച്ചപ്പോള്‍അതിശയം വര്‍ധിച്ചു. അന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു സിംഗ്. പിറ്റേന്ന് സിംഗിനെ ധനമന്ത്രിയായി നിയമിക്കുകയും ചെയ്തു.
ഡോ മന്‍മോഹന്‍സിംഗിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഏറ്റെടുക്കുന്നതെന്ന അറിവോടെ അശേഷം ആശങ്കിയില്ലാതെയാണ് അദ്ദേഹം നോര്‍ത്ത് ബ്ളോക്കിലെ ഓഫീസ് മുറിയിലേയ്ക്ക് കടന്നത്. ധനകാര്യമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ്, ഇക്കണോമിക്ക് അഫയേഴ്സ് സെക്രട്ടറി, ആസൂത്രണക്കമ്മീഷന്‍ഉപാധ്യക്ഷന്‍, റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക ഭരണസംവിധാനത്തിലെ എല്ലാ മുഖ്യ സ്ഥാനങ്ങളും ഇതിനകം സിംഗ് വഹിച്ചുകഴിഞ്ഞിരുന്നുവെന്നതുതന്നെ കാരണം. അധികാരമേറ്റ് പത്താം ദിവസം അതായത് 1991 ജൂലൈ രണ്ടിന് റാവുവിന്റെ ന്യൂനപക്ഷ ഗവണ്മെന്റ് ആദ്യത്തെ ധീരമായ ചുവടു വച്ചു.
ഇന്ത്യന്‍രൂപയുടെ ഡോളറുമായുളള വിനിമയത്തില്‍9.5 ശതമാനം മൂല്യശോഷണം നടത്തിക്കൊണ്ട്. ഇതു തുടക്കമായിരുന്നു. തുടര്‍ന്ന് അടുത്ത രണ്ടു മാസങ്ങള്‍കണ്ടത് സാമ്പത്തിക പരിഷ്കാരങ്ങളുടെ ദിനങ്ങളാണ്. വ്യവസായത്തില്‍, വ്യാപാരത്തില്‍, ധനകാര്യമേഖലയില്‍… പരിഷ്കാരങ്ങളുടെ ഒരു കുത്തൊഴുക്കാണ് കണ്ടത്.
ഇത് ഇന്ത്യന്‍സമ്പദ്ഘനടയെ അടവുശിഷ്ടനില കുഴപ്പങ്ങളില്‍നിന്നു വളര്‍ച്ചയുടെ ഭ്രമണപഥത്തിലേയ്ക്ക് എത്തിക്കുന്നതിനുളള ബൂസ്ററുകളായി. ഇന്ത്യയുടെ സംരംഭകശക്തി കെട്ടഴിച്ചുവിടുവാന്‍ഇതു സഹായിച്ചു. ശേഷം ഇന്ത്യന്‍സമ്പദ്ഘടനയുടെ വളര്‍ച്ചയുടെ കഥയാണ്.
നാള്‍വഴികള്‍
രാജ്യത്തിന്റെ വിദേശനാണ്യശേഖരം മൂന്നാഴ്ചത്തെ ഇറക്കുമതിക്കു തികയാത്ത അവസരത്തില്‍എത്തി നില്ക്കുന്ന സമയം. കൃത്യമായി പറഞ്ഞാല്‍130 കോടി ഡോളര്‍( ഇപ്പോള്‍31000 കോടി ഡോളറിന് മുകളിലാണ് വിദേശനാന്യശേഖരം). രാജ്യത്തിന്റെ മൊത്തം വിദേശകടമാകട്ടെ 7000 കോടി ഡോളറും. 30000 കോടി ഡോളറിന് താഴെയുളള ഒരു സമ്പദ്ഘടനയ്ക്ക് താങ്ങാവുന്നതിനുപ്പുറവും കടമെത്തി നില്ക്കുന്നു. കടത്തില്‍400 കോടി ഡോളര്‍ഹ്രസ്വകാല വായ്പയാണ്.
ലോകബാങ്കും ഐ എം എഫും പുതിയ വായ്പ അനുവദിക്കുവാന്‍തയാറാകാത്ത സാഹചര്യത്തില്‍കടം തിരിച്ചടവ് മുടങ്ങുമെന്ന അവസ്ഥ. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കു മുതിര്‍ന്നാല്‍മാത്രമേ വായ്പ നല്കുകയുളളുവെന്നതാണ് ഈ ധനകാര്യ ഏജന്‍സികളുടെ നിലപാട്.
1990 ആദ്യം തന്നെ ഇന്ത്യന്‍സമ്പദ്ഘടനയുടെ കുഴപ്പങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാമായിരുന്നു. പ്രശ്നം മുന്‍കൂട്ടി കണ്ട് അന്ന് അധികാരത്തിലിരുന്ന വി പി സിംഗിന്റെ നേതൃത്വത്തിലുളള നാഷണല്‍ഫ്രണ്ട് ഗവണ്മെന്റ് 55 കോടി ഡോളര്‍ഐ എം എഫില്‍നിന്ന് രഹസ്യമായി കടമെടുത്തിരുന്നുവെങ്കില്‍ അടവുശിഷ്ടനില മെച്ചപ്പെടുത്തുവാന്‍നടപടിയൊന്നുമെടുത്തിരുന്നില്ല.
കാര്യങ്ങള്‍കൂടുതല്‍വഷളാവുകയായിരുന്നു. ഇതിനിടയില്‍സിംഗ് സര്‍ക്കാരിന് പുറത്തുപോവേണ്ടി വന്നു. പകരം കോണ്‍ഗ്രസ് സഹായത്തോടെ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുളള ഗവണ്മെന്റ് അധികാരത്തിലെത്തി. യശ്വന്ത് സിംഗായിരുന്നു ധനമന്ത്രി. അടുത്ത വരുന്ന ബജറ്റില്‍സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കാമെന്ന് വാഗ്ദാനം നല്കി ഐ എം എഫില്‍നിന്ന് 78.52 കോടി ഡോളറിന്റെരണ്ട് വായ്പ തരപ്പെടുത്തി. ഫെബ്രുവരി മധ്യത്താടെ എന്നാല്‍കോണ്‍ഗ്രസ് ഗവണ്മെന്റിനുളള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പൂര്‍ണ ബജറ്റ് അവതരിപ്പിക്കുവാന്‍സിന്‍ഹയ്ക്ക് സാധിച്ചില്ല.
തുടര്‍ന്ന് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ജൂണിന് മുമ്പ് പുതിയ സര്‍ക്കാര്‍അധികാരത്തില്‍വരുകയില്ലെന്ന് ഉറപ്പായി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. വ്യവസായ-വ്യാപാരമേഖല ഇറക്കുമതി സാധ്യമല്ലാതെ ഏതാണ്ട് നിശ്ചലമായി. പല ഇറക്കുമതി ഓര്‍ഡറുകളും റദ്ദാക്കി.
വിദേശ സപ്ളയര്‍മാര്‍ഇന്ത്യന്‍ബാങ്കുകള്‍നല്കുന്ന ലെറ്റേഴ്സ് ഓഫ് ക്രെഡിറ്റ് സ്വീകരിക്കുവാന്‍വിസമ്മതിക്കുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍നീങ്ങി. അല്ലെങ്കില്‍ഇന്റര്‍നാഷണല്‍ബാങ്കുകള്‍ഗാരന്റി നല്കണം. ഇതോടെ ഇറക്കുമതിച്ചെലവുകള്‍ഉയര്‍ന്നു. ചന്ദ്രശേഖര്‍ ഗവണ്മെന്റ് മൂണ്ട് വരിഞ്ഞുമുറുക്കി. ബാങ്ക് കെഡിറ്റുകള്‍ക്ക് നിന്ത്രണം വര്‍ധിപ്പിച്ചു.
ഇതേത്തുടര്‍ന്ന് മെയ് 13-ന് ഇന്ത്യന്‍ഫിനാന്‍സ് സെക്രട്ടറി എസ് പി ശുക്ളയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍എസ് വെങ്കിട്ടരമണനും വാഷിംഗ്ടണ്‍സന്ദര്‍ശിച്ചു. ഇന്ത്യ ഡിഫോള്‍ട്ട് ആകാതിരിക്കുവാന്‍700 കോടി ഡോളര്‍വായ്പ ലഭ്യമാക്കുകയെന്നതായരുന്നു ലക്ഷ്യം. സാമ്പത്തിക പരിഷ്കാരങ്ങള്‍നടപ്പാക്കത്തതില്‍ഐ എം എഫും വേള്‍ഡ് ബാങ്കും അസന്തുഷ്ടി പ്രകടിപ്പിച്ചു.
കാര്യങ്ങള്‍കൈവിട്ടു പോകുകയാണെന്ന് മനസിലായതോടെ എത്രയും നേരത്ത ഐ എം എഫ് ലോണ്‍ലഭ്യമാക്കുകയെന്നതാണ് പോം വഴിയെന്ന് ഗവണ്മെന്റിനും രഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിനും ബോധ്യമായി. രാജീവ് ഗാന്ധി. എല്‍കെ അദ്വാനി, വി പി സിംഗ്, ചന്ദ്രശേഖര്‍എന്നിവര്‍ഒരുമിച്ച് സംസാരിച്ച് ഐ എം എഫ് നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങുവാന്‍തീരുമാനിച്ചു.
എന്നാല്‍ഇതോടെയും ഇന്ത്യയുടെ നിര്‍ഭാഗ്യം മാറിയില്ല. രാജീവ് ഗാന്ധി മെയ് 21-ന് വധിക്കപ്പെട്ടു. രാജ്യം വീണ്ടും കുഴപ്പത്തിലേയ്ക്ക് നീങ്ങി. രാജീവ് ഗാന്ധിയുടെ മരണത്തേത്തുടര്‍ന്ന് തെരഞ്ഞെടുപ്പുകള്‍പുതിയ തീയതിയിലേയ്ക്ക് മാറ്റി വച്ചു. പുതിയ സര്‍ക്കാര്‍ജൂണ്‍അവസാനത്തോടെയെ അധികാരത്തില്‍വരികയുളളുവെന്ന സ്ഥിതിയായി.
ഐ എം എഫു ലോകബാങ്കും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവനകള്‍നടത്തിയെങ്കിലും ജൂണിന് മുമ്പ് ഇന്ത്യയ്ക്ക് വായ്പ ലഭിക്കുവാനിടയില്ലെന്ന് ഉറപ്പായി. വിദേശനിക്ഷേപശേഖരമാകട്ടെ 100 കോടി ഡോളറിന് താഴേയ്ക്ക് നീങ്ങി. ഏറ്റവും പരിഭ്രാന്ത്രമായ അവസ്ഥയില്‍കെയര്‍ടേക്കറായ ചന്ദ്രശേഖര്‍സര്‍ക്കാര്‍ഒരു കടുത്ത നടപടിക്ക് തയാറായി. സൂറിച്ചില്‍പണയം വച്ചിരിക്കുന്ന സ്വര്‍ണശേഖരത്തില്‍20 ടണ്‍സ്വര്‍ണം വില്ക്കുവാന്‍തീരുമാനിച്ചു. ആറുമാസത്തിനുള്ളില്‍വിറ്റ സ്വര്‍ണം തിരിച്ചെടുത്തുകൊളളാമെന്ന കരാറിലായിരുന്നു ഇത്. മെയ് 30-ന് വില്പന പൂര്‍ത്തിയാക്കി 24 കോടി ഡോളര്‍ലഭ്യമാക്കി. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി രഹസ്യത്തലായിരുന്നു വില്പന. രാജ്യം സ്വര്‍ണവില്പന അറിഞ്ഞത് ഒരാഴ്ച കഴിഞ്ഞാണ്. അങ്ങനെ കടം തിരിച്ചടവില്‍പിഴവ് വരുന്നത് തല്ക്കാലം ഒഴിവായി.
എന്നാല്‍പ്രശ്നം പുറത്തായതോടെ രാഷ്ട്രീയവിമര്‍ശനങ്ങള്‍ശക്തമായി. കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായിരുന്നു പ്രണബ് മുഖര്‍ജി സ്വര്‍ണവില്പനയെ വിമര്‍ശിക്കുന്ന ശക്തമായ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
സ്വര്‍ണവില്പനയെത്തുടര്‍ന്ന് ഡെറ്റ് ഡിഫോള്‍ട്ട് ഒഴിവായെങ്കിലും ഇന്ത്യയുടെ ആഗോള റേറ്റിംഗ് താഴുകയായിരുന്നു. സ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവര്‍ഇന്ത്യയുടെ ലോംഗ് ടേം റേറ്റിംഗ് സ്പെക്കുലേറ്റീവ് ഗ്രേഡിലേയ്ക്ക് താഴ്ത്തി. കടം അടയ്ക്കുന്നതില്‍ഇന്ത്യന്‍വീഴ്ച വരുത്തുവാനുളള സാധ്യത ഗണ്യമായി വര്‍ധിച്ചുവെന്ന വിലയിരുത്തലിലാണ് എസ് ആന്‍ഡ് പി റേറ്റിംഗ് താഴ്ത്തിയത്.
സ്വര്‍ണവില്പനയുടെ പശ്ചാത്തലത്തില്‍വിദേശ ഇന്ത്യക്കാരുടേയും മറ്റും 20000 കോടിയോളം രൂപ പിന്‍വലിക്കുപ്പെടുമെന്ന ഭയത്തിലായി ഇന്ത്യ. ഇത് കാര്യങ്ങള്‍കൂടുതല്‍വഷളാക്കുന്ന സ്ഥിതിയിലേയ്ക്ക് ഇന്ത്യയെ എത്തിക്കുമെന്ന വിലയിരുത്തലില്‍ഇനി സ്വര്‍ണ വില്പനയില്ലെന്ന് ധനമന്ത്രി യശ്വന്ത് സിന്‍ഹ ജൂണ്‍ഏഴിന് പ്രസ്താവന ഇറക്കി.
ഈ പശ്ചാത്തലത്തിലാണ് ഡോ മന്‍മോഹന്‍സിംഗ് ധനമന്ത്രിയായി ജൂണ്‍24-ന് ചാര്‍ജെടുക്കുന്നത്. അദ്ദേഹത്തിന്റെ മുമ്പിലുളള ഏക ദൌത്യം ആഗോള സമ്പദ്ഘടനയില്‍നഷ്ടപ്പെട്ടുപോയ ഇന്ത്യയുടെ വിശ്വാസം വീണ്െടടുക്കുകയെന്നതും രാജ്യത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്തുന്നതിനുളള നടപടികള്‍എടുക്കുകയെന്നതുമായിരുന്നു. അധികാരമേറ്റെടുത്ത ആഴ്ചയില്‍തന്നെ ധനകാര്യമന്ത്രലയത്തിലെ വിവിധ അംഗങ്ങളുമായി ചര്‍ച്ച നടത്തി. ഇന്ത്യയുടെ വളര്‍ച്ചാസാധ്യത വിലയിരുത്തി ഒരാഴ്ചയ്ക്കള്ളില്‍തന്നെ പുതിയ നയത്തിന്റെ ചട്ടക്കൂടിന് രൂപം നല്കി. ഇക്കാര്യത്തല്‍ധനമന്ത്രിക്ക് പൂര്‍ണ സ്വാതന്ത്യ്രമാണ് പ്രധാനമന്ത്രി നരസിംഹ റാവു നല്കിയിരുന്നത്.
റാവു ഗവണ്മെന്റ് അധികാരമേറ്റതിന്റെ പത്താം ദിവസം രൂപയുടെ ഡോളറുമായുളള വിനിമയനിരക്കില്‍9.5 ശതമാനം മൂല്യശോഷണം വരുത്തിക്കൊണ്ട് ആദ്യ നടപടി വന്നു. ഇരുപതു ശതമാനം മൂല്യശോഷണമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അത് കുറച്ചു നിര്‍ത്തുകയായിരുന്നു. ഈ ഒറ്റ നടപടികൊണ്ടുതന്നെ ഇന്ത്യ ആഗോള സമ്പദ്ഘടനയുടെ മുഖ്യ ശ്രദ്ധകേന്ദ്രമായി. ഇന്ത്യന്‍വ്യവസായലോകം ഇതിനെ സ്വാഗതം ചെയ്തു. കൂടുതല്‍നടപടികള്‍വേണമെന്ന് കോണ്‍ഫെഡറേഷന്‍ഇന്ത്യന്‍ഇന്‍ഡസ്ട്രി ആവശ്യപ്പെടുകയും ചെയ്തു
എന്നാല്‍ഇതുകൊണ്ടും പ്രശ്നങ്ങള്‍തീര്‍ന്നില്ല. പുതിയ നയം സമ്പദ്ഘടനയില്‍ഊര്‍ജം നിറച്ചുവെങ്കിലും ഇന്ത്യ കടം തിരിച്ചടവില്‍വീഴ്ച വരുത്തുന്നില്ലെന്ന് മന്‍മോഹന്‍സംഗിന് ഉറപ്പു വരുത്തുണ്േടതുണ്ടായിരുന്നു ഒരിക്കല്‍കൂടി ഇന്ത്യ സ്വര്‍ണം പണയം വയ്ക്കുവാന്‍തീരുമാനിച്ചു. ജൂലൈ ആറിന് 25 ടണ്‍സ്വര്‍ണം ലണ്ടനിലേയ്ക്ക് കൊണ്ടുപോയി. ബാങ്ക് ഓഫ് ഇംഗ്ളണ്ടില്‍പണയം വച്ച് 20 കോടി ഡോളറും ഒരാഴ്ചയ്ക്കുശേഷം 9.8 ടണ്ണും ജൂലൈ 18ന് വീണ്ടും 12 ടണ്ണും കൂടി പണയം വച്ച് 40 കോടി ഡോ ളറിന്റെ വായ്പ ലഭ്യമാക്കി.
ആറു ദിവസത്തിനുശേഷം മന്‍മോഹന്‍സിംഗ് തന്റെ കന്നി ബജറ്റ് ലോക്സഭയില്‍അവതരിപ്പിച്ചു. ഇന്ത്യന്‍സമ്പദ്ഘടനയുടെ മുഖച്ഛായ മറ്റിയ ബജറ്റ്. അന്നു തന്നെ പുതിയ വ്യവസായ നയവും പാര്‍ലമെന്റില്‍വന്നു. പിന്നീട് ഇന്ത്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അക്കാര്യത്തെപ്പറ്റി അടുത്തയാഴ്ച.
-ജെ.പി