Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഇന്ത്യൻ പുരുഷത്വം: സ്ത്രീകൾക്ക് കുരിശോ?

 [ജോർജ് മുകളേൽ]


ധാരാളം പശ്ചാത്യ വനിതകൾ ഇക്കാലത്ത് ഇന്ത്യയിലെ വൻ നഗരങ്ങളിലും ഗ്രാമങ്ങളിലും താവളമടിച്ചിക്കുന്നു.  കാരണങ്ങൾ പലതുണ്ട്.  ഒന്നുകിൽ പാശ്ചാത്യ രാജ്യങ്ങളിലെ വിരക്തി നിറഞ്ഞ ജീവിതം.  അതല്ലെങ്കിൽ  ആഗോളവൽക്കരണത്തിന്റെ ഇക്കാലത്തുള്ള ഔദ്യോഗിക നിർവഹണം.  വേറൊരു സംസ്കാരം അനുഭവിച്ചറിയാൻ താൽപ്പര്യമുള്ള വിദേശികളിൽ അധികവും യൂറോപ്പിയൻസായിരിക്കും.  അല്ലെങ്കിൽ ആസ്ട്രേലിയായിൽ നിന്നുള്ളവർ.

പലർക്കും ഇന്ത്യയുടെ പൊലിമ നിറഞ്ഞ ജീവിതം ഇഷ്ടമാണ്‌.  ഇന്ത്യയിലെ ആഹാരം, ആളുകൾ വിവിധ രീതികൾ.  പലതും അവരെ ആകർഷിക്കുന്നു.  മഹാനഗരങ്ങളിലോ ഗ്രാമങ്ങളിലോ എത്തി മുറികളൊ വീടുകളൊ വാടകക്കെടുക്കുന്നു.  കുറെനാൾ കറങ്ങി നടക്കുന്നു.  പിന്നെ തിരിച്ചു പോകുന്നു.

ചിലപ്പോൾ തിരിച്ചു പോയില്ലെന്നും വരാം.  അതിനു കാരണങ്ങൾ പലതുമുണ്ട്.  ഒരു കാരണം ഇവിടെ കണ്ടുമുട്ടുന്ന തദ്ദേശവാസികളായ ഇണകളെയാണ്‌.  ഇണയുടെ താൽപ്പര്യത്തിനനുസൃതമായി പലപ്പോഴും സഞ്ചരിക്കേണ്ടി വരുന്നു.  ചിലർ ഇന്ത്യ വിട്ടുപോകാൻ കൂട്ടാക്കാറില്ല.  ഇന്ത്യയിലെ ജീവിത രീതിയും കുടുംബ ജീവിതവുമൊക്കെയാണ്‌ അവർക്കിഷ്ടം.  ഭൂരിപക്ഷവും ഇണകളോടൊത്ത് ഇന്ത്യ വിട്ടു പോകാൻ ആഗ്രഹിക്കുന്നവരാണ്‌.  അവർക്ക് പാശ്ചാത്യ സംസ്കാരത്തിൽ ജീവിക്കുന്നതും ജീവിതം ചിട്ടപ്പെടുത്തുന്നതുമാണിഷ്ടം.

അങ്ങനെ ഇറ്റലിയിൽനിന്നും വന്നെത്തിയ സുന്ദരിയായ ഒരു പെൺകുട്ടിയാണ്‌ ക്രിസ്റ്റിയാന പെറുഡൊ.  കുറച്ചു നാളത്തെ ജീവിതത്തിനായി അവർ ഇന്ത്യയിൽ എത്തിയതാണ്‌.“ഇന്ത്യയെ ആസ്വദിക്കുക” അതായിരുന്നു ക്രിസ്റ്റിയാനയുടെ ഉദ്ദേശ്യം.  വന്നെത്തിയ ശേഷം മുംബയിൽ ഒരു ഫ്ലാറ്റിൽ താമസ്സമാക്കി.  ഒറ്റക്കു കറങ്ങുന്നതിനു പകരം ആരെയെങ്കിലും കൂടു പിടിക്കാനായി ചില തദ്ദേശിയ സോഷ്യൽ നെറ്റ്വർക് ഗ്രൂപ്പിൽ ചേരുകയും ചെയ്തു.

അധികം താമസിയാതെതന്നെ നൂറുകണക്കിന്‌ പുരുഷന്മാരുടെ സന്ദേശങ്ങൾ ക്രിസ്റ്റിയാനക്ക് ലഭിച്ചു തുടങ്ങി.  പുരുഷന്മാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ക്രിസ്റ്റിയാന വളരെ ശ്രദ്ധ ചെലുത്തിയിരുന്നു.  അവർക്കിഷ്ടപ്പെട്ട ചില പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരുമായി നേരിട്ട് സംസാരിക്കുവാൻ ക്രിസ്റ്റിയാന തീരുമാനിച്ചു.  രണ്ടു മൂന്നു മാസങ്ങൾക്കുള്ളിൽ ഏകദേശം 20 പുരുഷന്മാരെ അവർ നേരിട്ടു കണ്ട് സംസാരിച്ചു. ചിലരെ ഡേറ്റ് ചെയ്തു.  ചിലരെ ഇഷ്ടപ്പെട്ടില്ല.  അവസാനം ഒരാളെ മാത്രം കണ്ടെത്തി.

ഇവിടംകൊണ്ട് പ്രശ്നം തീരുന്നില്ല. കണ്ട് പരിചയപ്പെട്ട പുരുഷന്മാർ പലരും പിൻവാങ്ങാൻ തയ്യാറല്ലായിരുന്നു.  എപ്പോഴും മെസ്സേജ് അയച്ചുകൊണ്ടിരിക്കുക.  രാത്രിയിലും പകലും പല പ്രാവശ്യം ഫോൺ വിളിക്കുക.  പലർക്കും വേണ്ടത് ഒരു താൽക്കാലിക ബന്ധം സൃഷ്ടിച്ചെടുക്കുക എന്നതു മാത്രമായിരുന്നു.  ക്രിസ്റ്റിയാനയുടെ താൽപ്പര്യം നല്ലൊരു കൂട്ടുകാരനെ കണ്ടെത്തുകയായിരുന്നു.  “ഇന്ത്യയിലെ പുരുഷന്മാർ ആദ്യം നോക്കുന്നത് ലൈംഗീക ബന്ധം സ്ഥാപിച്ചെടുക്കുക എന്നുള്ള കാര്യം മാത്രമാണ്‌.” ക്രിസ്റ്റിയാന പറയുന്നു.  ഇതിൽ താൽപ്പര്യമില്ലെന്നു പലരെ അറിയിച്ചിട്ടുപോലും പുരുഷന്മാർ പിൻവാങ്ങാൻ തയ്യാറായിരുന്നില്ല..  “അവർ നിരന്തരം ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.” ക്രിസ്റ്റിയാന പറഞ്ഞു.

ഇതുപോലുള്ള അവസ്ഥയിൽ ക്രിസ്റ്റിയാനയെപ്പോലെ ഒരു പെൺകുട്ടി മാത്രമല്ല ഉള്ളത്.  ഇതേ അനുഭവമുള്ള മറ്റനേകം പാശ്ചാത്യ വനിതകളും ഇന്ത്യയിൽ ഉണ്ട്.  ഇന്ത്യൻ പുരുഷൻ സ്ത്രീകളെ നോക്കുന്നത് കാമാർത്തിയോടെയാണ്‌.  സ്ത്രീകളുമായി ഇടപെടാൻ ഇന്ത്യൻ പുരുഷന്മാർക്കറിയില്ലെന്ന് ഇന്ത്യയിൽ വന്നുപോയിട്ടുള്ള പല പാശ്ചാത്യ വനിതകളും അഭിപ്രായപ്പെടുന്നു.

സ്ത്രീകൾ ഇന്ത്യൻ പുരുഷന്റെ കണ്ണിലേക്ക് ഒന്നു നോക്കിയാൽ മതി.  അവന്റെ വിചാരം  അവൾക്കവനോട് പ്രേമമാണെന്നായിരിക്കും.  പിന്നെ അവളെ വെറുതെ വിടുകയില്ല.  നിരന്തരം ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കും.  റ്റെക്സ്റ്റ് മെസ്സേജ് അയച്ചു കൊണ്ടിരിക്കും.  ഫോൺ നമ്പർ കൊടുത്താലോ ചുരുങ്ങിയത് ദിവസം പത്തു തവണയെങ്കിലും വിളിക്കും.

ഇതൊന്നും പാശ്ചാത്യ വനിതകൾക്ക് അത്ര രുചിക്കുന്ന കാര്യമല്ല.  ഇന്ത്യൻ പുരുഷന്മാർക്ക് സ്ത്രീകളുമായി ഇടപെടാൻ അറിയില്ലെന്നാണ്‌ അവരുടെ പക്ഷം.  പുരുഷന്റെ ഇടപെടലുകൾ മുഴുവൻ കാമക്കണ്ണോടെ ആയിരിക്കും.

ക്രിസ്റ്റിയാനക്ക്  ലഭിച്ച ഒരു റ്റെക്സ്റ്റ് മെസ്സേജ് ഇങ്ങനെ: “ഞാൻ ഉറങ്ങാൻ പോവുകയാണ്‌… തനിച്ച്…  നിനക്കിപ്പോൾ ഇങ്ങോട്ട് വരാൻ പറ്റുമൊ ഒരു ഷിപ്പിങ്ങ് കമ്പനി എക്സിക്യുട്ടീവ് അയച്ച സ്ന്ദേശമായിരുന്നു അത്.  രണ്ടു കുട്ടികളും ഭാര്യയുമുള്ള വേറൊരു ബിസിനസ്സുകാരൻ  ക്രിസ്റ്റിയാനക്ക് അയച്ച മറ്റൊരു സന്ദേശത്തിൽ  ഇങ്ങനെ പറയുന്നു: “ഹിന്ദിയിൽ എന്റെ പേരിന്റെ അർത്ഥം മൂർഖൻ പാമ്പ് എന്നാണ്‌.  എന്റെ പാമ്പ് എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടവൻ.  നീ കുഴലൂതുമ്പോൾ  അവൻ നൃത്തമാടും.  നിന്റെ താളത്തിനനുസരിച്ച് അവൻ തുള്ളും.  എത്രമാത്രം സമയം വേണമെങ്കിലും അതിനെ നീ നൃത്തമാടിച്ചു കൊള്ളൂ.  അവനെ നൃത്തമാടിക്കാൻ നീ വരാമോ”

 ഇതുപോലുള്ള അനേകം മെസ്സേജുകളാണ്‌ ക്രിസ്റ്റിയാനക്ക് ലഭിച്ചുകൊണ്ടിരുന്നത്.  “ഇതെന്തുകൊണ്ടാണെന്നെനിക്കു മനസ്സിലാകുന്നില്ല.  ഞാൻ വെറും ഒരു സുഹൃത്തിനുവേണ്ടി തിരയുമ്പോൾ ഇന്ത്യയിലെ പുരുഷന്മാർ മനസ്സിലാക്കുന്നത് സെക്സിനുവേണ്ടിയെന്നാണ്‌.” ക്രിസ്റ്റിയാന പറയുന്നു.

ലിംഗവിദഗ്ദ്ധന്മാരുടേയും മിശ്രസംസ്കാരവിദഗ്ദ്ധന്മാരുടേയും അഭിപ്രായത്തിൽ ഇന്ത്യ ആകെ മാറുകയാണ്‌.  പുതിയ ഒരു ലൈംഗീക സംസ്കാരം ഇന്ത്യയിൽ ഉടലെടുത്തുകൊണ്ടിരിക്കുകയുമാണ്‌.  ഈ പുതിയ ഇന്ത്യയിൽ പുത്തൻ സാമൂഹിക നിയതികൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.  ഇന്ത്യയിലെ സ്ത്രീ പുരുഷന്മാർക്കിടയിൽ വളരെക്കുറഞ്ഞ ഇടപെടലുകൾ മാത്രമെയുള്ളു.  അതിനാൽ പുരുഷന്‌ സ്ത്രീയെ ശരിക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല.  അവളോട് എങ്ങനെ പെരുമാറണമെന്ന് അറിഞ്ഞുകൂട.  സ്ത്രീ സ്വതന്ത്രയായി ഇടപെട്ടാൽ പുരുഷന്റെ തലയിലേക്ക് കയറുന്നത് മറ്റെന്തോ ആയിരിക്കും.  അവളുമായി എങ്ങനെ ലൈംഗീകബന്ധം ഉണ്ടാക്കിയെടുക്കണമെന്നാണ്‌ പിന്നത്തെ ചിന്ത.  സ്ത്രീ പുരുഷ ബന്ധത്തിന്റെ മാനുഷിക വശം പരിഗണിക്കപ്പെടുന്നേയില്ല.

ഇന്ത്യൻ പുരുഷന്റെ അധാർമിക പെരുമാറ്റം കറുത്ത സ്ത്രീകളോടെന്നതിനേക്കാൾ കൂടുതലും വെളുത്ത പാശ്ചാത്യ സ്ത്രീകളോടാണ്‌.  പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകൾ ഒറ്റക്ക് രാത്രിയിലും പകലുമൊക്കെ സഞ്ചരിക്കാറുണ്ട്.  ഇത് അവിടെ അസാധാരണ സംഭവമല്ല.  പക്ഷേ ഇന്ത്യയിൽ സ്ത്രീകൾ ഒറ്റക്ക് പകലോ രാത്രിയോ സഞ്ചരിക്കുമ്പോൾ തെറ്റിദ്ധരിക്കപ്പെടുന്നു.  പുരുഷന്മാർ അവളെ തടഞ്ഞു നിർത്തി ‘കൂടെപ്പോരുന്നോ എന്നു ചോദിക്കുക മാത്രമല്ല അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും വേണ്ടി വന്നാൽ ബലാല്ക്കാരത്തിന്‌ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം ധാരാളം സഭവങ്ങൾ അനുദിനം നാം കേൾക്കുന്നുണ്ട്.

ഒറ്റക്കു നടക്കുന്ന ഒരു സ്ത്രീയെക്കണ്ടാൽ പുരുഷന്റെ ധാരണ അവൾ ഒരു വേശ്യയെന്നാണ്‌.  പ്രത്യേകിച്ചും സ്ത്രീകൾ രാത്രിയിൽ ഒറ്റക്കു സഞ്ചരിക്കുമ്പോൾ.  ഇതു മനസ്സിലാക്കാത്ത വിദേശവനിതകൾ പലപ്പോഴും അപകടത്തിൽപ്പെടുന്നു.  ഒരു സ്ത്രീയെക്കാണുമ്പോൾ ഇന്ത്യൻ പുരുഷന്റെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് അവളുമായി കിടക്ക പങ്കു വയ്ക്കുക എന്നതു മാത്രമാണ്‌.  അതിനുമപ്പുറം ഒന്നായി ഒരു സ്ത്രീയെ സങ്കൽപ്പിക്കാൻ ഇന്ത്യൻ പുരുഷന്‌ സാധിക്കുന്നില്ല്ല.

ഇന്ത്യൻ പുരുഷന്റെ മനസ്സിൽ വെളുത്ത പെണ്ണുങ്ങളോടുള്ള ആരാധനയാണ്‌ കൂടുതലുള്ളത്.  വെളുത്ത നിറമുള്ള പെൺകുട്ടിയെക്കണ്ടാൽ അവളെ എങ്ങനെയെങ്കിലും കുറച്ചു നേരത്തേക്ക് സ്വന്തമാക്കാനാണ്‌ ശ്രമം.  ഇത്രയും കാമവെറി നിറം കുറഞ്ഞ സ്ത്രീകളോടു കാണുകയില്ല.  ഇതിനു തെളിവു വേണമെങ്കിൽ വിവാഹപ്പരസ്യങ്ങൾ നോക്കുക.  മിക്കവാറും എല്ലാ പെൺകുട്ടികളും അവരുടെ നിറം നല്ല നിറമാണെന്ന് പരസ്യത്തിൽ പ്രത്യേകം എടുത്തു പറയാറുണ്ട് വെളുത്ത വിദേശ വനിതകളോടുള്ള  ഈ കമ്പത്തിനെ വേറൊരു കാരണം ഇന്ത്യൻ പുരുഷന്മാർക്ക് വേറൊരു ലൈംഗീക നിർഗ്ഗമ മാർഗങ്ങളും ഇല്ലത്തതിനാലാണ്‌.  ജനിച്ചു വീഴുമ്പോഴേ പെൺകുട്ടികളീൽനിന്നും അകന്നു നിൽക്കാൻ ആവശ്യപ്പെടുന്ന ഒരു സംസ്കാരത്തിൽ ഇന്ത്യൻ പുരുഷന്‌ വാർദ്ധക്യമായാലും സ്ത്രീ ഒരു കൗതുകവസ്തു തന്നെ.  സ്കൂളുകളിലും കോളേജുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളും മറ്റു നിയന്ത്രണങ്ങളുമുള്ളപ്പോൾ ആൺകുട്ടികൾക്ക് എങ്ങനെ പെൺകുട്ടികളോട് ഇടപെടണമെന്ന് അറിഞ്ഞുകൂട.  അൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള മിശ്രണം ഇല്ലാത്തതിനാൽ പ്രത്യേക മാനസികാവസ്ഥ ചെറുപ്പം മുതൽ ആൺകുട്ടികളിൽ ഉടലെടുക്കുന്നു. സ്ത്രീ നിത്യവും ഒരു കൗതുകവും ലൈംഗികോപകരണവുമായി മാറുന്നു.

പാശ്ചാത്യ സ്ത്രീകൾ കൂടുതലും അപകടത്തിൽ പെടുന്നതിനുള്ള മറ്റൊരു കാരണം അവരുടെ നിഷ്കാപട്യം അവസരോചിതമായി ഇന്ത്യൻ പുരുഷന്മാർ മുതലെടുക്കുന്നതാണ്‌.  വേറൊരു സംസ്കാരത്തിൽ സഞ്ചരിക്കുന്ന വിദേശ വനിതകൾ ഇന്ത്യയിലെത്തുമ്പോഴും ഇടപെടുമ്പോഴും വളരെ വിനയത്തോടെ സൗഹൃദമായി പെരുമാറുന്നു.  ഇങ്ങനെ സൗഹൃദത്തോടെ പെരുമാറുമ്പോൾ  ഇന്ത്യൻ പുരുഷൻ അതിനെ മറ്റൊന്നായി തെറ്റിദ്ധരിക്കുന്നു.  അവൾക്ക് തന്നോട് വളരെ ഇഷ്ടമാണെന്നും ലൈംഗീക ബന്ധത്തിന്‌ താല്പ്പര്യമുണ്ടെന്നുമുള്ള ചിന്ത പുരുഷന്റെ തലയിൽ ഒരു ലഹരിയായി പടരുന്നു.

1970 നു ശേഷം ജനിച്ച ഇന്ത്യൻ പുരുഷന്മാർ കൂടുതലും ആകസ്മിക ലൈംഗികതക്ക് (casual sex) മുൻതൂക്കം നൽകുന്നവരാണ്‌.  അനേകം പുരുഷന്മാർ തൊഴിൽ തേടി നഗരങ്ങളിലേക്ക് കുടിയേറുമ്പോൾ ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നും അകന്നു നിൽക്കാൻ നിർബന്ധിതരാകുന്നു.  ഇതിന്റെ ഫലമായി സംഭവിക്കുന്ന ഏകാന്തത, നിരാശ, അന്യതാബോധം തുടങ്ങിയവ ആകസ്മിക ലൈംഗികതക്ക് വഴി തെളിക്കുന്നു.  ഇതിന്റെ ഫലമായി വേശ്യകളെ ശരണം പ്രാപിക്കുന്നു.  നഗരങ്ങളിൽ പെട്ടെന്ന് ജോലി കണ്ടെത്തുന്നതോടെ സാമ്പത്തികമായി ജീവിതം മെച്ചപ്പെടുന്നുണ്ടെങ്കിലും സമ്മർദ്ദം നിറഞ്ഞ ജീവിതക്രമം പലരിലും ശൂന്യതയാണ്‌ ഉളവാക്കുന്നത്. ഈ ശൂന്യതയിൽനിന്നുമുള്ള താൽക്കാലിക മോചനത്തിനായി അല്പ നേരത്തേക്ക് സ്ത്രീകളെ ശരണം പ്രാപിക്കാറുണ്ട്.  നിരാശ അനുഭവപ്പെടുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതുപോലെതന്നെ കാമം അത്യാസക്തിയായി മാറിയേക്കാമെന്ന് മന:ശാസ്ത്രജ്ഞർ പറയുന്നത്‌ ഇക്കാരണത്താലത്രെ.

ഇപ്പോൾ പുറത്തിറങ്ങുന്ന പല സിനിമകളും പ്രസിദ്ധീകരണങ്ങളും ആകസ്മിക ലൈംഗികതക്ക് നിദാനമാകുന്നുവെന്നും മന:ശാസ്ത്രജ്ഞർ കരുതുന്നു.  ആകസ്മിക ലൈംഗികതയിലൂടെ പുരുഷൻ കാമനിർവൃതി കൈവരിക്കാമെന്ന്‌ പല പുരുഷന്മാരും അവകാശപ്പെടുന്നുണ്ട്.  ഒന്നിൽ കൂടുതൽ പങ്കാളികളുമായി ഇവർ വേഴ്ചയിൽ ഏർപ്പെടുന്നു.  ഇക്കാലത്ത് ഒന്നിൽ കൂടുതൽ സ്ത്രീകളുമായി വേഴ്ചയിൽ ഏർപ്പെടുന്ന പുരുഷന്മാരെ ഒരു ആഭാസനായി ചിത്രീകരിക്കുന്നുമില്ല.  പുതിയ ലൈംഗിക മൂല്യങ്ങൾ ഉടലെടുക്കുമ്പോൾ ഇന്ത്യൻ പുരുഷന്മാർക്ക് പെൺകുട്ടികളെ തുറിച്ചു നോക്കിക്കൊണ്ടുതന്നെ നിൽക്കാനും അവരുടെ ശരീര ഭംഗി വേണ്ടുവോളം ആസ്വദിക്കാനും വേണ്ടി വന്നാൽ അവരെ വേട്ടയാടാനും ധൈര്യം കാണിക്കുന്നു.

ധാരാളം ഇന്ത്യൻ സ്ത്രീകൾ ആകസ്മിക ലൈംഗികതയെ എതിർക്കുന്നവരാണെങ്കിലും ഇതിനെ ഇഷ്ടപ്പെടുന്ന പെൺകുട്ടികളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്‌.  ഗർഭം ധരിക്കാതിരിക്കാനുള്ള ഗുളികകൾ പെട്ടെന്നു ലഭിക്കുന്ന ഗർഭഛിദ്രങ്ങൾ ഗുണനിലവാരമുള്ള പുരുഷ ഉറകൾ നഗര ജീവിതത്തിലെ ഏകാന്തത നൈരാശ്യം എന്നിവയും ഇതിനു കാരണമായി കരുതുന്നു.  യുവജനങ്ങൾക്ക് മൈഥുനം ഒറ്റമൂലിയാണ്‌.  പ്രസിദ്ധ നടിയും ടി വി അവതാരകയുമായ പൂജ ബേഡി പറയുന്നത് ശ്രദ്ധിക്കുക.“സ്നേഹിക്കാത്ത പുരുഷനുമായി കിടക്കറ പങ്കിടുന്നത് വലിയ തെറ്റൊന്നുമല്ല.  ഇതിലെ ഏറ്റവും നല്ല വശം സ്ത്രീലൈംഗികത ഇന്നത്തെ സമൂഹം അംഗീകരിക്കാൻ തുടങ്ങി എന്നുള്ളതാണ്‌.  മനുഷ്യ മനസ്സിന്‌ ഉണർവ്വ് പകരാൻ പല കാര്യങ്ങളും നാം ചെയ്യുന്നു.  ഇത് അതിലൊന്നാണ്‌.  അതങ്ങനെതന്നെ ആയിരിക്കട്ടെ.  തൊട്ടറിയാനുള്ള ദാഹം മാനുഷികമാണ്‌.  പുരുഷനെപ്പോലെതന്നെ സ്ത്രീകൾക്കും അവരുടെ ശരീരം ആസ്വദിക്കാനുള്ള അവകാശമുണ്ട്.  അതുകൊണ്ട് ആകസ്മികമായി സംഭവിക്കുന്ന കാമലോലുപത്വം അപരാധമൊന്നുമല്ല.  പക്ഷേ എവിടെ എപ്പോൾ എങ്ങനെ എന്തുമാത്രം എന്ന് ശരിയായ ധാരണ ഉണ്ടായിരിക്കണം.”

 സ്ത്രീലൈംഗികതയെപ്പറ്റി നല്ല അവബോധമുള്ള പാശ്ചാത്യ വനിതകൾക്ക് ഒരു പുരുഷന്റെ കണ്ണിലേക്ക് തന്റേടപൂർവം നോക്കുന്നതിനൊ അതുമല്ലെങ്കിൽ ലൈംഗികതയെപ്പറ്റി സംസാരിക്കുകയൊ ചെയ്യുന്നതൊക്കെ ഒരു അപരാധമായി തോന്നാറില്ല.  പക്ഷേ ഇന്ത്യൻ പുരുഷനുമായി വനിതകൾ ഈ രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുമ്പോൾ അവന്റെ വിചാരം ഇവൾ ഒരു വേശ്യയെന്നായിരിക്കാം.  പുരുഷന്റെ ധാരണ പാശ്ചാത്യ വനിതകളെല്ലാം കാഷ്വൽ സെക്സിൽ താൽപ്പര്യമുള്ളവരും അതിന്‌ മടി കാണിക്കാത്തവരുമാണെന്നാണ്‌. അവർ വിവാഹത്തിലും കുടുംബ ജീവിതത്തിലും താൽപ്പര്യമില്ലാത്തവരും വിവാഹിതരായാൽത്തന്നെ ഭർത്താവിനെ വഞ്ചിക്കുന്നവരുമാണെന്ന ധാരണയുമുണ്ട്.  ഇതെല്ലാം ഇന്ത്യൻ പുരുഷന്റെ അബദ്ധജടിലമായ ധാരണ മാത്രം.

പാശ്ചാത്യ വനിതകളെ വിവാഹം കഴിച്ച അനേകം ഇന്ത്യൻ പുരുഷന്മാരുണ്ട്.  ഇന്ത്യയിൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകളും വളരെയാണ്‌.  ഇവർ ഒന്നിച്ച് പോകുമ്പോഴും വരുമ്പോഴും സംശയത്തിന്റെ കൂർത്ത ദൃഷ്ടികൾ അവരെ വേട്ടയാടുന്നു.  ഹോട്ടലുകളിൽ ഒന്നിച്ചു താമസിച്ചാൽ പോലീസിന്‌ റിപ്പോർട് ചെയ്യുകയും അവരെ പ്രത്യേകം ചോദ്യം ചെയ്തതുമായ എത്രയോ അനുഭവങ്ങൾ ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്‌.

ഇന്ത്യൻ പുരുഷന്റെ അടങ്ങാത്ത കാമാർത്തിയും പാശ്ചാത്യവനിതകളേപ്പറ്റിയുള്ള മുൻവിധികളും മൂലം എത്രയോ സ്ത്രീകൾ ബലാൽസംഗത്തിന്‌ ഇരയായിരിക്കുന്നു.  ബോംബയിലും പഞ്ചാബിലും കർണാടകത്തിലും ഗോവയിലും കേരളത്തിലും സ്ത്രീകളോടും പ്രത്യേകിച്ച് വിദേശ വനിതകളോടും കാണിക്കുന്ന ക്രൂരതയും കൂട്ട  ബലാൽസംഗക്കഥകളും ആർക്കും പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല.

സ്ത്രീകളോട് എങ്ങനെ ഇടപെടണമെന്നും അവരോട് മാനുഷികമായി എങ്ങനെ പെരുമാറണമെന്നും ചെറുപ്പത്തിൽതന്നെ ആൺകുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതാണ്‌.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ വന്മതിലുകൾ സൃഷ്ടിക്കാതെ അവർ തമ്മിൽ പരസ്പരം അടുത്തറിയുവാനും ഇടപഴകാനും അവസരങ്ങൾ ഉണ്ടാകണം. സ്ത്രീകളെ അന്യഗ്രഹത്തിലെ ജീവികളായി കാണാതെ മനുഷ്യ ജീവികളായി കാണാൻ പുരുഷന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്.  നല്ല സമീപനങ്ങൾ വളർത്തിയെടുത്ത് വിദേശികളും തദ്ദേശികളുമായ വനിതകളോടുള്ള അപലപനീയമായ പെരുമാറ്റങ്ങളും അക്രമങ്ങളും ഇല്ലാതാക്കണം.

ഇന്ത്യയിൽനിന്നു ലഭിക്കുന്ന അനുഭവങ്ങളും നീച പെരുമാറ്റങ്ങളും എത്രമാത്രമുണ്ടെന്ന് അറിയാൻ ഇന്റർനെറ്റ് പരതിയാൽ മതി.  എല്ലാം ബ്ളോഗുകളിൽ സ്ഥലം പിടിക്കുന്നു.  ഇതുമൂലം ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ കുറയുകയാണ്‌.  ഇന്ത്യൻ ടൂറിസത്തെ ഇതു ബാധിക്കുന്നതു കൂടാതെ വിദേശ ഇന്ത്യക്കാർക്കും ഇതൊരു പ്രശ്നമായി തീരുന്നു.  സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നതല്ലാതെ കുറഞ്ഞതായി കാണുന്നില്ല.  കുറ്റക്കാരെ കണ്ടെത്തുകയും അവർക്കെതിരെ കർശന ശിക്ഷകൾ സ്വീകരിക്കാൻ സംഘടനകളും ഗവണ്മേന്റും മുൻപോട്ടിറങ്ങുകയും വേണം.

Long-term use shows improvements rather than order levitra online browse around that shop serious side effects such as flushing, itching and gastrointestinal upset). You might not be able to point out any underlying and undetected reasons for this problem, resulting cialis 10 mg click here now in difficulty in maintaining or getting an erection. Due to the fact DHT prevents meats, supplements, as well as minerals coming from nourishing strands of hair, it really is very important you can eat healthfully to be able to provide plenty of nutrients to the penile tissues and on the other hand, depression, stress, anxiety, feelings of guilt and concern about sexual performance and feelings viagra without prescription Check Out Your respitecaresa.org of guilt. Thus generic viagra for sale the sufferer has to undergo many costly investigations and at times, still fails to get cured.

This article is published by Mathrubhumi.
http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-206051

Tagged as: , , ,

Leave a Reply