Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

രസായനം

[വിജയലക്ഷ്‌മി]

വരെല്ലാവരുമുറക്കമാവുമ്പോൾ

 -പകലിൽ നിന്നൊരു വെയിൽപ്പാളി, നീല-
ക്കിളി നീരാടിയ കടലാമാകാശം,
ഇടവത്തിൻ കുടം കമഴ്ന്ന രാപ്പാതി,
മഴവില്ലിൻ നിറം പകർന്നാടും തൊടി,
മുറിവോളം ചെങ്ങിത്തുടുത്ത കാന്താരി,
മറവിയിൽ മാഞ്ഞുമറഞ്ഞ മഞ്ചാടി,
കളിമൺ പുറ്റു കൺമിഴിക്കും കാവുകൾ,
മുളങ്കൂട്ടത്തിൽക്കാറ്റുടക്കും നോവുകൾ,
മുറിവിൻ ചൂടാറ്റിയുണക്കും പിച്ചകം,
ധമനികൾക്കുള്ളൊന്നുണർത്തുമർജ്ജുനം,
പനിയാറ്റുന്ന ചിറ്റമൃതിൻ നേർത്തകൈ-
വിരലിൽക്കോർത്തിട്ട ദശമൂലം, ജലം,
സകലം നാരുടഞ്ഞലിഞ്ഞദൃശ്യമാം
പെരുംകിടാരത്തിൽക്കുറുകിച്ചേരുമ്പോൾ,  
അലാതചക്രത്താലുഴിഞ്ഞു, ചൈതന്യം
പകർന്നൊരുൽക്ക പിന്നിരുട്ടു കീറുമ്പോൾ

 തെളിഞ്ഞു കാൺമതോ രസായനം? ചെമ്പു
തകിടിൻ നൊമ്പരം? കനകം? നീറുന്ന
കരിയോ ചാമ്പലോ, കിനാവോ കാനലോ?
വെറുതേ കാഞ്ഞ മണ്ണടരോ? പ്രാണനോ?

 പുലരിയിൽ പൊള്ളിത്തുടുത്തു ബാക്കിയായ്‌
ഇളംതിണ്ണയ്ക്കുമേൽ മിഴിച്ചിരിക്കുന്നൂ
ഉടഞ്ഞ പാത്രവും, തകിടും; വാലറ്റം
വിഴുങ്ങും പാമ്പിന്റെ ചലനവും, ഞാനും.*

———————————————–

*അടിസ്ഥാന ലോഹങ്ങളിൽനിന്ന്‌ സ്വർണ്ണവും
വെള്ളിയും, സർവ്വരോഗസംഹാരിയായ രസായനവും
സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്ന ഗൂഢശാസ്ത്രജ്ഞൻ

No matter how hard hitting it might seem but the reality is that with the modernization, people have forgotten all about ethics and morals elders once used to swear by. levitra buy online It’s made with 100% herbal ingredients and is cialis tadalafil 5mg trusted by many people. This condition affects men of all various ages and buy viagra in stores takes place for a variety of reasons. These drugs have viagra viagra buy http://opacc.cv/opacc/wp-content/uploads/2013/03/documentos_Formacao2012_docs_Fiscalidade%20Cabo-verdiana_2012.pdf been also prepared with the similar key ingredient.

Tagged as:

Leave a Reply