Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

അവസരങ്ങള്‍തേടി പോയിട്ടില്ല

 [സ്വന്തം ലേഖകന്‍]

 പഴ്സണലായി പറഞ്ഞാല്‍ലാലു അലക്സ് സിനിമയിലെത്തിയിട്ട് 25 വര്‍ഷത്തിലധികമായി. ഈ ഗാനം മറക്കുമോ എന്ന സിനിമയില്‍ നിന്ന് ആരംഭിച്ച ചലച്ചിത്ര ജീവിതം ‘ഇന്ത്യന്‍റുപ്പി’യില്‍എത്തിനില്‍ക്കുമ്പോഴും താരത്തിളക്കത്തിന് മങ്ങലില്ല.  ‘കൂടുതല്‍ സുന്ദരനായതുപോലെ’ എന്ന് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ഉടന്‍വന്നു മറുപടി. ‘നമുക്കും പിടിച്ചു നില്‍ക്കേണ്ടേ’. പുതിയ സിനിമകളിലും നിറഞ്ഞ ചിരിയോടെ  പ്രത്യേക സ്റ്റൈലില്‍ ലാലു അലക്സ് തിളങ്ങുമ്പോള്‍മിമിക്രിക്കാര്‍ സന്തോഷത്തിലാണ്. ‘പേഴ്സണലായി പറഞ്ഞാല്‍’ അവര്‍ക്കും ജീവിക്കേണ്ടേ എന്ന പതിവു മട്ടിലുള്ള മറുപടിയോടെ  ലാലു അലക്സ് വിശേഷങ്ങള്‍പങ്കുവച്ചു.

 ഓടി നടന്ന്  അഭിനയിക്കുകയാണെന്ന് പറയുന്നതല്ലേ  സത്യം?

 (ചോദ്യം കേട്ട് ഉറക്കെ ചിരിച്ചു) അങ്ങനെയൊന്നുമില്ല. രഞ്ജിത്തിന്റെ ‘ഇന്ത്യന്‍റുപ്പി’, മനുവിന്റെ  ‘സാന്‍വിച്ച്’, തുളസീദാസിന്റെ ‘കില്ലാടി രാമന്‍’ എന്നീ സിനിമകളിലാണ് അഭിനയിക്കുന്നത്. ഇതൊക്കെയാണ് സിനിമാ വിശേഷങ്ങള്‍. പുതിയ സിനിമകള്‍വരുന്നുണ്ട്. വരട്ടെ ചെയ്യാം.

 അന്നും  ഇന്നും സിനിമയില്‍സ്വന്തമായൊരു പ്ളാറ്റ്ഫോം നിലനിറുത്തുന്നു?

 അങ്ങനെയൊന്നുമില്ല. സ്വന്തമായി പ്ളാറ്റ്ഫോം നിലനിറുത്തുന്നുണ്ടെന്ന്  പറഞ്ഞുകേള്‍ക്കുമ്പോള്‍സന്തോഷമുണ്ട്.  ഇരുപത്തിഅഞ്ചുവര്‍ഷത്തിലധികമായി സിനിമയില്‍വന്നിട്ട്. ഇത്രയുംകാലം പിടിച്ചു നില്‍ക്കാന്‍കഴിഞ്ഞതുതന്നെ  ഈശ്വരാനുഗ്രഹമാണ്.

 പൊലീസ് വേഷങ്ങളോട് ഇഷ്ടം കൂടുതലുണ്ടെന്ന് തോന്നാറുണ്ട്?

 ശശിയേട്ടന്റെ (ഐ.വി ശശി) ഈനാട് എന്ന സൂപ്പര്‍ഹിറ്റ് സിനിമ മുതലാണ് ലാലു അലക്സ് എന്ന നടനെ പ്രേക്ഷകര്‍ അറിഞ്ഞുതുടങ്ങിയത്.  സൂപ്പര്‍ഡയലോഗാണ് ഞാന്‍അവതരിപ്പിച്ച അലക്സാണ്ടര്‍എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍പറയുന്നത്. ഞാന്‍മാത്രമുള്ള വലിയ പോസ്റ്റര്‍വരെ ഉണ്ടായിരുന്നു. ആ കഥാപാത്രം പ്രേക്ഷകരില്‍സൃഷ്ടിച്ച സ്വാധീനം വളരെ വലുതാണ്. 15 സിനിമകളില്‍മാത്രമേ ഞാന്‍പൊലീസ് വേഷങ്ങള്‍ചെയ്തിട്ടുള്ളൂ. ഇപ്പോള്‍പൊലീസ് വേഷങ്ങള്‍ചെയ്യുമ്പോള്‍പ്രേക്ഷകര്‍ക്ക് ഞാന്‍അവതരിപ്പിച്ച  അലക്സാണ്ടര്‍. ഐ.പി. എസ്. മനസ്സിലെത്തും.  അതാണ് പൊലീസ് വേഷങ്ങളോട് എനിക്ക് ഇഷ്ടം കൂടുതലാണെന്ന് തോന്നിപ്പിക്കുന്നത്. അത്രയ്ക്ക്  പെര്‍ഫെക്ടായിരുന്നു ആ കാരക്ടര്‍.

 ഫാന്റം’ എന്ന സിനിമയില്‍ഹ്യൂമര്‍മനോഹരമായി ചെയ്തു. പിന്നീട് കണ്ടില്ല?

 അതൊക്കെ വന്നു വീഴുന്നതാണ്. ഒന്നാമതായി അവസരങ്ങള്‍ക്കായി ഞാന്‍ഇടിച്ചു നില്‍ക്കുന്ന ആളല്ല. നമ്മളെ ഇഷ്ടപ്പെട്ട് വിളിക്കുമ്പോള്‍അതേ ഇഷ്ടത്തോടെ  വന്നുചെയ്യുന്നു. അങ്ങനെ വിളിക്കുന്ന സിനിമകളാണ് ചെയ്യുന്നത്. ഹ്യൂമര്‍വേഷങ്ങള്‍ചെയ്യാന്‍ഇനിയും കാലം കിടപ്പുണ്ടെന്ന  വിശ്വാസക്കാരനാണ് ഞാന്‍.

 അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ഏറ്റവും സംതൃപ്തി നല്‍കിയത്?

 ഞാന്‍അഭിനയിച്ച  സിനിമകളില്‍ 90 ശതമാനവും എന്റെ മനസ്സിന് സംതൃപ്തി നല്‍കിയതാണ്. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍നടന്‍എന്ന നിലയില്‍ഞാന്‍സംതൃപ്തനാണ്.

 എങ്കിലും ചെയ്യാന്‍ആഗ്രഹിക്കുന്ന കഥാപാത്രങ്ങളില്ലേ?

 ഒരായിരം  കഥാപാത്രങ്ങളുണ്ട്. ഒരു നടനെ  സംബന്ധിച്ചിടത്തോളം  അയാള്‍ചെയ്യാന്‍ആഗ്രഹിക്കുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ടാകും. വ്യത്യസ്തമായ  കഥാപാത്രങ്ങള്‍ചെയ്യാന്‍ആഗ്രഹിമില്ലാത്ത  ഒരു നടനുമുണ്ടാവില്ല.

 പഴയതും പുതിയതുമായ കാലത്ത് സിനിമയില്‍ഉണ്ടായ മാറ്റങ്ങള്‍എന്താണ്?

 പുതിയ കാലത്ത്  എല്ലാ ആളുകള്‍ക്കും തിരക്കാണ്. പഴയതിനെക്കാള്‍ ഫാസ്റ്റാണ് കാലം. അപ്പോള്‍സ്വാഭാവികമായി ഉണ്ടാവുന്ന മാറ്റങ്ങള്‍സിനിമയിലും ഉണ്ടായി. സ്നേഹബന്ധങ്ങളുടെ  കാര്യത്തിലൊക്കെ  വലിയ മാറ്റം വന്നു. സിനിമയില്‍ മാത്രമല്ല കുടുംബബന്ധങ്ങളിലുമെല്ലാം  വലിയ മാറ്റമാണ് ഉണ്ടാവുന്നത്. വായനശാലയില്‍പോയി  ഇന്ന് എത്രപേര്‍ പുസ്തകം വായിക്കുന്നു. ആളുകള്‍ക്ക് ഒന്നിനും സമയമില്ല.

 സിനിമയുടെ മറ്റു മേഖലകളിലേക്ക് ഇതുവരെ കണ്ടില്ല?

 വരുന്നുണ്ട്. എന്നാല്‍ ഗൌരവത്തോടെ  ആലോചിച്ചു തുടങ്ങിയിട്ടില്ല. തീര്‍ച്ചയായും  പ്രതീക്ഷിക്കാം.

 ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂടി’ലൂടെ  മകന്‍ബെന്‍സിനിമയിലേക്ക് വരുന്നു?

 ആ സിനിമയിലേക്കുള്ള അവസരം അവനെ  പലതവണ തേടിവന്നതുകൊണ്ട് ഞാന്‍സമ്മതിച്ചെന്ന് മാത്രം. ബെന്‍എന്‍ജിനിയറിംഗ് പഠനം കഴിഞ്ഞു. രണ്ടാമത്തെ മകന്‍സെന്‍  പ്ളസ് ടൂ കഴിഞ്ഞ് തുടര്‍പഠനത്തിന് തയ്യാറെടുക്കുന്നു. മകള്‍സിയ ഒന്‍പതാംക്ളാസില്‍പഠിക്കുന്നു. ഭാര്യ ബെറ്റി വീട്ടുകാര്യങ്ങളും മക്കളുടെ പഠനകാര്യങ്ങളും ഭംഗിയായി നിര്‍വഹിക്കുന്നു. മനസില്‍നൊസ്റ്റാള്‍ജിയ സൂക്ഷിക്കുന്ന  ആളാണ് ഞാന്‍. എന്റെ വീടിനോടും, കുടുംബത്തോടും, പിറവം എന്ന എന്റെ നാടിനോടും  അവിടത്തെ പുഴയോടുമെല്ലാം ഇഷ്ടം സൂക്ഷിക്കുന്നു. സിനിമയുടെ തിരക്ക് കഴിഞ്ഞാല്‍ അവിടേക്ക്  പോകാന്‍എന്റെ മനസ്സ് ഓര്‍മ്മപ്പെടുത്തും.’

Tagged as: ,

0 comments