Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

നവവിധാനത്തിലൂടെ നാടിന്റെ പുരോഗതി..

[ജോർജ് മുകളേൽ]


നവവിധാനം അഥവാ ഇനൊവേഷന്റെ പ്രസക്തി ഇന്ത്യയിൽ എത്രമാത്രമുണ്ടെന്ന് ഓർത്തു നോക്കുക. റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഇന്ത്യയിൽ ഒരു തമാശയാണ്‌.  നമ്മൾ നമുക്കുവേണ്ടി സ്വന്തമായി സൃഷ്ടിക്കുന്നതിനു സമയം ചിലവഴിക്കുന്നതിനേക്കാൾ ഉപരി, മറ്റുള്ളവരുടെ ഉൽപ്പന്നങ്ങൾ കടം എടുത്ത് അതിന്റെ ‘കോപ്പികാറ്റ്‌’ സൃഷ്ടിച്ചെടുക്കുന്ന നവവിധാനത്തിലാണ്‌ നമുക്ക് താൽപ്പര്യം.  ഇന്ത്യയുടെ ഏതു മേഖലയിലേക്കും നോക്കൂ.  മറ്റുള്ളവരുടെ ഇനൊവേഷന്റെ മുദ്രകൾ എല്ലാ തുറകളിലും കണ്ടെന്നിരിക്കാം.

ദി ഇൻഡസ് ഏന്ത്രപ്രനേഴ്സ്  [ The Indus Entrepreneurs (TIE) ]  സിലിക്കോൺ വാലി ശാഖയുടെ പ്രസിഡന്റ് വിഷ് മിശ്രയുടെ അഭിപ്രായം, അനുകൂല സാഹചര്യം ലഭ്യമല്ലെങ്കിൽ കഴിവും കഠിനാദ്ധ്വാനവും വൃഥാവിലാകുമെന്നാണ്‌. ഇന്ത്യൻ ശാസ്ത്രസാങ്കേതിക വിദഗ്ധർക്ക് ഇനൊവേഷനുള്ള സാഹചര്യം, പണം, സ്വാതന്ത്ര്യം, പ്രോൽസാഹനം, റെഡ്റ്റേപ്പിൽ കുരുങ്ങിക്കിടക്കാതെയുള്ള അവസ്ഥ എന്നിവപോലുള്ള പ്രചോദനാന്മക കാര്യങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നില്ല.  അഥവാ, പ്രചോദനാന്മക അന്തരീക്ഷം സൃഷ്ടിച്ചാൽപ്പോലും ‘ഇവിടെ ഇതൊക്കെ എന്തിന്‌’ എന്ന മനോഭാവം ബാക്കിയും.  എന്നാൽ ഈ ശാസ്ത്രസാങ്കേതിക വിദഗ്ധർ ഇന്ത്യ വിട്ട് പുറത്തോട്ടിറങ്ങിയാൽ ഈ മനോവൈകൃതം മാറുന്നു.  അനുകൂല സാഹചര്യം കൈവരിക്കുമ്പോൾ അവർ അവരുടെ  കർമ്മത്തിന്റെ ഉന്നതങ്ങളിൽ എത്തുന്നു.

 അമേരിക്കയിലെത്തി നോബൽ പ്രൈസ് നേടിയ ഇന്ത്യാക്കാരെ ശ്രദ്ധിച്ചു നോക്കൂ. സുബ്രഹ്മണ്യൻ ചന്ദ്രശേഖർ, ഹർഗോബിന്ദ് ഖൊറാന, വെങ്കി രാമകൃഷ്ണൻ, അമർത്യ സെൻ എന്നിവരെ കൂടാതെ പെന്റിയം ചിപ്പ് സൃഷ്ടിച്ചെടുത്ത വിനോദ് ദാം, ഹോട്ട്‌മെയിലിന്റെ ഉപജ്ഞാതാവ് സബീർ ഭാട്ടിയ, എ. റ്റി ആന്റ് റ്റി-ബെൽ ലാബ്സിന്റെ (അനേകം കമ്പ്യൂട്ടർ പ്രോഗ്രാം ലാംഗ്വേജ്‌ ഉണ്ടാക്കിയെടുത്തവർ) പ്രസിഡന്റ് അരുൺ നേത്രാവല്ലി, മൈക്രോസോഫ്റ്റ് ടെസ്റ്റിങ്ങ് ഡയറക്ടർ സജ്ഞയ് തേജ്‌രിക, സൺ മൈക്രോസിസ്റ്റം കൊഫൗണ്ടർ വിനോദ് ഖോസ്‌ല തുടങ്ങിയവർ ഇന്ത്യയിൽനിന്നും പോയവരാണ്‌.

എന്തിന്‌ 3.22 മില്ല്യൺ ഇന്ത്യാക്കാരുള്ള അമേരിക്കയിലെ ഡോക്ടർമാരിൽ 38% വും, ശാസ്ത്രജ്ഞന്മാരിൽ 12% വും, നാസ ശാസ്ത്രജ്ഞന്മാരിൽ 36% വും, മൈക്രോസോഫ്റ്റ് ജീവനക്കാരിൽ 34% വും, ഐ ബി എം ജീവനക്കാരിൽ 28% വും, ഇന്റെൽ ശാസ്ത്രജ്ഞന്മാരിൽ 17% വും, സീറോക്സ് ജീവനക്കാരിൽ 13% വും ഇന്ത്യൻ വംശജർ തന്നെ.  മാസച്ച്സെറ്റ്സ് ഇൻസ്റ്റിറ്റൂട് ഓഫ് ടെക്നോളജിയുടെ കമ്പ്യൂട്ടർ സയൻസ് ആന്റ് ആർട്ടിഫിഷൽ ഇന്റലിജെൻസ്‌ ലബോറട്ടറിയുടെ ഡയറക്ടർ ആനന്ദ് അഗർവാൾ (ഏകദേശം 900 ശാസ്ത്രജ്ഞന്മാരുടെ മേൽനോട്ടം), ബരാക്ക് ഒബാമായുടെ നാഷണൽ അഡ്വൈസറി കൗൺസിൽ ഓൺ ഇനൊവേഷൻ ആന്റ് ഏന്ത്രപ്രനേർഷിപ്പിന്റെ കൊചെയർമാൻ ഗുരുരാജ് ദേശപാണ്ഡേ, യു എസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ ഡയറക്ടർ സുബ്ര സുരേഷ് തുടങ്ങിയവരും അമേരിക്കൻ ഇനൊവേഷനെ നിയന്ത്രിക്കുന്നവരാണ്‌.

അമേരിക്കക്കുള്ളപോലെ ഇനൊവേഷൻ കപ്പാസിറ്റി നമ്മുടെ ഇന്ത്യക്കുമുണ്ട്‌.  പക്ഷേ ഇന്ത്യാക്കാർക്ക് കൂടുതൽ താൽപ്പര്യം ഇന്ത്യക്ക് പുറത്തുപോയി ഇനൊവേറ്റീവ് ആകാനാണ്‌.  അവരെ ഇവിടെ പിടിച്ചു നിർത്താനോ അതുമല്ലെങ്കിൽ വിദേശത്ത് സേവനം ചെയ്യുന്ന ഇന്ത്യൻ ശാസ്ത്രസാങ്കേതിക വിദഗ്ധരെ എങ്ങനെ ഇന്ത്യയിലേക്ക് തിരിച്ച്‌ആകർഷിക്കാമെന്നോ വേണ്ടപ്പെട്ടവർ ചിന്തിക്കുന്നില്ല.  അമേരിക്കയിൽനിന്നും തിരിച്ചെത്തിയ സാം പിട്രോഡയെപ്പോലുള്ളവരെ എങ്ങനെ ഉപയോഗപ്പെടുത്തി നേട്ടങ്ങൾ കൈവരിച്ചുവെന്ന്‌ നാം ഓർക്കുക. മൻമോഹൻസിങ്ങ് ഇപ്പോഴും സാം പിട്രോഡയെ കൈവിടാൻ തയാറായിട്ടില്ല. സാം പിട്രോഡയുടെ നേതൃത്വത്തിലുള്ള നാഷണൽ ഇനൊവേഷൻ കൗൺസിൽ 2010 – 2020 കാലഘട്ടത്തിലേക്കുള്ള ഇനൊവേഷൻ നടപ്പാക്കാൻ ചുമതല ഏറ്റെടുത്തിരിക്കുന്നത് വളരെ ആശ്വാസം പകരുന്നതാണ്‌.

ഇന്ത്യക്ക് ഇന്നാവശ്യം കൂടുതൽ ഇനൊവേറ്റേഴ്സിനേയും ഏന്ത്രപ്രനേഴ്സിനേയുമാണ്‌.  ഇതില്ലാതെ തൊഴിൽവളർച്ചയും, കയറ്റുമതിയും, സാമ്പത്തിക ഉന്നമനവും അസാദ്ധ്യമാണ്‌. മാർക്കറ്റുമായി ബന്ധപ്പെട്ടു വേണം ഇനൊവേഷൻ രൂപപ്പെടേണ്ടത്.  എങ്കിൽ മാത്രമെ വ്യവസായങ്ങൾക്ക് അതുകൊണ്ട് ഫലമുണ്ടാവുകയുള്ളു.  റിസേർച്ചിലും ടെക്നോളജിയിലും ഇന്ത്യ വേണ്ടത്ര നിക്ഷേപം നടത്തുന്നില്ല.  ടി.ഐ. ഇ   സിലിക്കോൺവാലി പ്രസിഡന്റ് വിഷ്‌ മിശ്ര പറയുന്നത്‌ ഇന്ത്യയിലെ വൻകിട കോർപ്പറേഷനുകളൊന്നും റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റിലേക്ക്‌ വേണ്ടത്ര ധനം നീക്കിവയ്ക്കുന്നില്ലെന്നാണ്‌. 

റിസേർച്ച് ലാബുകൾക്ക് ആവശ്യമായ പണവും ലഭിക്കുന്നില്ല.  ലോകനിലവാരമുള്ള കുറച്ച് ഗവേഷണസ്ഥാപനങ്ങളേ ഇന്ത്യക്കുള്ളു.  റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റിന്‌ കൂടുതൽ തുക നീക്കി വയ്ക്കണം. അതിലും ഉപരി, റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റ് സ്ഥാപനങ്ങൾക്ക് കൂടുതൽ ധനസംബന്ധവും നിയന്ത്രണപരവുമായ സ്വയംഭരണാവകാശം ഉണ്ടായിരിക്കണം.  നല്ല വിദ്യാർത്ഥികളും അദ്ധ്യാപകരും, ഗവേഷണസ്ഥാപനങ്ങളും, ഗവണ്മെന്റ് സഹായവും, അക്കാഡമിക് സ്വാതന്ത്ര്യവും വന്നു ചേരുമ്പോൾ ഇനൊവേഷനും വളർച്ച ഉണ്ടാകും.

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ എത്ര മോശമായിരുന്നാൽപ്പോലും ഇനൊവേഷന്‌മനസ്സുണ്ടെങ്കിൽ രാജ്യപുരോഗതി സുഗമമാകും.  ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഇനൊവേഷന്‌ആവശ്യമുള്ളത്‌നയരൂപീകരണമാണ്‌.  അതിനു പറ്റിയ സാഹചര്യം ഒരുക്കുവാൻ പുതിയ നിയമങ്ങളുണ്ടാക്കുകയും ആവശ്യമില്ലാത്ത പഴയതെല്ലാം പൊളിച്ചു മാറ്റേണ്ടിയും വരും. പേറ്റന്റ് പ്രൊട്ടക്ഷൻ, റിസേർച്ച് എഞ്ചിനീയറിങ്ങ്, ഡിസൈൻ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ നല്ല വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ആകർഷിക്കേണ്ടതായിട്ടുണ്ട്.  ഇനൊവേഷനോട്‌ആഭിമുഖ്യമുള്ള ഒരു സമൂഹം (സ്വധർമ്മം അനുഷ്ടിക്കാത്ത ഒരു  രാഷ്ട്രവ്യൂഹം ഇനൊവേഷന്‌എപ്പോഴും ഒരു ഭീഷണി ആയിരിക്കും.), പരിസ്ഥിതിസംരക്ഷണ താൽപര്യം എന്നിവയൊക്കെ ഈ രംഗത്ത് വികസിപ്പിക്കണം.

എല്ലാറ്റിനും തുടക്കം സ്കൂളുകളിൽനിന്നും കോളെജുകളിൽ നിന്നുമാകണം.  ഇതിനായി നമ്മുടെ വിദ്യാഭ്യാസരംഗവും വളരെ മാറ്റങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്.  കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ഐ ഐ ടി പോലുള്ള  സ്ഥാപനമുണ്ടെങ്കിൽ അനേകം കേരളീയർ ഈ രംഗത്ത് അവരുടെ കഴിവുകൾ തെളിയിച്ചെടുക്കുമെന്നുള്ളതിൽ സംശയിക്കാനില്ല.  ഇന്ത്യയിലെ ഐ ഐ ടികളിലും,  ടി. ഐ. ഇ യിൽ നിന്നും ടെക്നോപാർക്ക് പോലുള്ളിടത്തും ഇനൊവേഷനും ഏന്ത്രപ്രനേഴ്സിനും സഹായകരമായ ഇൻകുബേറ്റേഴ്സും മെന്ററിങ്ങ് പ്രോഗ്രാമും ലഭ്യമാകുന്നതുപോലെ യൂണിവേഴ്സിറ്റിതലത്തിലും ഇവ ലഭ്യമാക്കേണ്ടതാണ്‌.

ബ്രിട്ടീഷ് ഭരണത്തിനിടയിൽ  വളർന്നു പന്തലിച്ച ‘ശിപായി’ മെന്റാലിറ്റി ഇപ്പോഴും ധാരാളം ഇന്ത്യാക്കാരിലുണ്ട്.  ബിസിനസ്സും സ്വയം തൊഴിലും  എന്നുള്ളത് ഒട്ടും ഉൾക്കൊള്ളാൻ പറ്റാത്ത പദങ്ങളായിരുന്നു.  സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ഒരു ബിസിനസ്സ് തുടങ്ങുന്നതിന്‌ (ബിസിനസ്സ് തുടങ്ങാൻ മൂലധനം ഉണ്ടായിരുന്നാൽപോലും)  അറയ്ക്കുമായിരുന്നു. ഇന്ത്യയിലെ ഓരോ കുടുംബവും എപ്പോഴും ആഗ്രഹിച്ചിരുന്നത് തന്റെ പുത്രൻ അല്ലെങ്കിൽ പുത്രി ഗവണ്മെന്റ് ജീവനക്കാരനായിരുന്നാൽ മതിയെന്നുള്ളതായിരുന്നു.  ഗവണ്മെന്റ് ജോലിക്കാരനായി പെൻഷൻ പറ്റാനുള്ള ഇന്ത്യാക്കാരന്റെ അമിത മോഹത്തിന്‌ ഇപ്പോൾ കുറച്ച്  കുറവുണ്ടായിട്ടുണ്ടെന്നുള്ളത്‌ പ്രതീക്ഷ നൽകുന്നു. 

 ആധുനിക ഇന്ത്യയുടെ പുതിയ ഏന്ത്രപ്രനേറിയൽ സ്പിരിറ്റുമായി എത്തിയത് നാരായണ മൂർത്തിയും ഇൻഫോസിസും വിപ്രോയുമൊക്കെയായിരുന്നു.  ഇത് ധരാളം ഔട്ട്സോഴ്സിങ്ങിന്‌ കളമൊരുക്കി.  ഇതേ പാത പിന്തുടർന്ന് മറ്റനേകം ഇന്ത്യാക്കാരും ഏന്ത്രപ്രനേറിയൽ സ്പിരിറ്റുള്ളവരായി.   ധാരാളം ഔട്ട്സോഴ്സിങ്ങ് കമ്പനിയുമായി എത്തി.  ധാരാളം പേർക്ക് ജോലി കണ്ടെത്താൻ – ഇന്ത്യയിലും പുറത്തും – സഹായകമായി.

വികസിത രാജ്യങ്ങൾ ഇനൊവേഷനേയും ഹൈടെക് വിദ്യാഭ്യാസത്തേയും വളരെയധികം പ്രോൽസാഹിപ്പിക്കുന്നു. അമേരിക്കയിലുള്ള നാഷണൽ സയൻസ് ബോർഡിന്റെ കണക്കനുസരിച്ച് ശാസ്ത്ര സാങ്കേതിക രംഗത്തെ 57% പോസ്റ്റ് ഡോക്ടറൽ ഡിഗ്രികളും 2006 ൽ നൽകിയത് സ്റ്റുഡന്റ് വിസയുമായി അമേരിക്കയിലെത്തിയ വിദ്യാർത്ഥികൾക്കായിരുന്നു.  2004 നും 2007 നും ഇടക്ക് 89%  ഇന്ത്യാക്കാർക്കും 90% ചൈനക്കാർക്കും ഡോക്ടറൽ ഡിഗ്രി അമേരിക്കൻ യൂണിവേഴ്സിറ്റികളിൽനിന്ന്‌ ലഭിക്കുകയുണ്ടായി.  ഇവരിൽ ഭൂരിപക്ഷവും സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാതെ അമേരിക്കയിൽതന്നെ ജോലി കണ്ടെത്തി.  ഇവരെ തിരിച്ചു വിടാതിരിക്കാനും അമേരിക്കൻ ഗവണ്മെന്റ് വേണ്ട ഒത്താശകൾ ചെയ്യുന്നു.  ലോകത്തിലെ പ്രതിഭകളെ പഠിപ്പിച്ചെടുത്ത് അമേരിക്കയിൽത്തന്നെ കാത്തുസൂക്ഷിക്കുമ്പോൾ പുതിയ സാമഗ്രികളുടെ കണ്ടുപിടുത്തങ്ങൾ സാധ്യമാകുമെന്ന്‌ അവർ കരുതുന്നു.

വിദേശരാജ്യങ്ങൾ നല്ല അവസരം വാഗ്ദാനം ചെയ്യുമ്പോൾ ആ അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ വിദഗ്ധർ ശ്രമിക്കും.  ഇന്ത്യയിലെ ഐ ഐ ടി കളിൽ പഠിച്ചു പാസ്സായവർ വിദേശത്തേക്ക് – പ്രത്യേകിച്ചും അമേരിക്കയിലേക്കും കാനഡായിലേക്കും – കുടിയേറിയിരുന്നു.  അവരെ സംബന്ധിച്ച് മെച്ചപ്പെട്ട ഒരു ജോലിയോ റിസേർച്ചിനുള്ള സാഹചര്യമോ മത്രമാണവർ ആശിച്ചിരുന്നത്.  വൻകിട കമ്പനികൾക്കുവേണ്ടി കൃത്യനിഷ്ടയോടെ അവർ ജോലി ചെയ്യുകയും അവസരങ്ങൾ തനിക്ക് അനുകൂലമാക്കുകയും ചെയ്തു.  അടുത്തകാലത്ത് അമേരിക്കയിലെത്തുന്ന ഇന്ത്യാക്കാർ സിലിക്കോൺ വാലിയിൽ അനേകം കമ്പനികൾ സ്വന്തമായി സ്ഥാപിച്ച് പുതിയ പാതകൾ വെട്ടിത്തുറക്കുകയാണ്‌.  ഇവർ തിരിച്ചുവന്ന്‌ ഇന്ത്യയിൽ മൂലധനനിക്ഷേപം നടത്താനോ അതുമല്ലെങ്കിൽ അവരുടെ കമ്പനികളുടെ എക്സ്റ്റെൻഷൻ സ്ഥാപിക്കാനോ പ്രോൽസാഹിപ്പിച്ചാൽ മെച്ചപ്പെട്ട  നേട്ടങ്ങൾ  ഇന്ത്യക്ക്‌കൈവരിക്കാനാവും.

 പൂന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘പ്രെസിഷ്യൻ ഓട്ടമേഷൻ ആന്റ് റോബോട്ടിക്സ് ഇന്ത്യ’ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥൻ രൺജിത് ദാത്തെ അമേരിക്കയിൽനിന്ന് റോബോട്ടിക്സിൽ ഡോക്ടറേറ്റ് നേടിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ഒരു ഏന്ത്രപ്രനേറാണ്‌.  ഈ വർഷം അദ്ദേഹത്തിന്റെ കമ്പനി 67 മില്ല്യൺ ഡോളറിന്റെ റോബോട്ടിക്സ് ഉൽപ്പന്നങ്ങളാണ്‌ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.

ആഗോള സമ്പദ്‌ വ്യവസ്ഥയിൽ ഇന്ത്യൻ കമ്പനികൾ അവരുടെ ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി രൺജിത് ഏടുത്ത്‌പറയുന്നു.  ഉയർന്ന സാങ്കേതിക ഉൽപ്പന്നങ്ങൾക്ക് വിദേശ ഡിമാൻഡ് കൂടുതലാണെന്നും, ഇന്ത്യൻ കമ്പനികൾ അതനുസരിച്ച് മൽസരബുദ്ധി പ്രകടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 കഴിഞ്ഞ വർഷം ചൈന 1.58 ട്രില്ല്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റി അയച്ചപ്പോൾ ഇന്ത്യയുടെ കയറ്റുമതി 246 ബില്ല്യൺ ഡോളർ ആയിരുന്നു.  ഇനൊവേഷൻ മെച്ചപ്പെട്ടാൽ കൂടുതൽ എഞ്ചിനീയറിങ്ങ് സാമഗ്രികൾ ഇന്ത്യക്ക് കയറ്റുമതി ചെയ്യാനാവും.

വിദേശങ്ങളിലേക്ക് കുടിയേറിയ കുറച്ചു പേരെങ്കിലും ശ്രമിച്ചാൽ ഇന്ത്യയിലെ ഇനൊവേഷനും നന്നാകില്ലേ?  അഥവാ, അവർ സഹായിച്ചില്ലെങ്കിലും ഇന്ത്യയിലെ ശാസ്ത്രസാങ്കേതിക  വിദഗ്ധർ മൽസരബുദ്ധി വർദ്ധിപ്പിച്ച്, ഇനൊവേറ്റീവായി, നമ്മുടെ തൊഴിൽരംഗവും കയറ്റുമതിയും എന്തുകൊണ്ട് മെച്ചമാക്കികൂടാ?  ഇതിനായി ഗവൺമെന്റ് സഹകരണവും ധനസഹായവും ചുവപ്പുനാടകളിൽ കുരുങ്ങാത്ത സമീപനവും മാത്രം മതി.  ബ്രെയിൻ ഡ്രെയിൻ നമുക്കൊരു വലിയ നഷ്ടം തന്നെ.
Published in Mathrubhumi dated September 11, 2011.
http://www.mathrubhumi.com/business/commentary_articles/the-need-of-innovation-in-india-article-by-george-mukalel-213984.html

Additionally, natural treatments for erectile dysfunction don’t have to reveal about their problem with anyone. buy levitra professional Here are some viagra prices canada herbs which offer enhanced result regarding this issue. What makes a hospital a perfect trauma hospital? You ask an orthopedic surgeon about the cialis generic australia qualities that make an affordable Trauma Surgery Hospital in Thane ideal. Many men consider it as a shame and cheap cialis generic avoid telling it to anyone because of embarrassment.

Tagged as: ,

Leave a Reply