Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

നടുക്കടലിൽ കടുവയുമൊത്ത്: ലൈഫ് ഓഫ് പൈ

[ജോർജ് മുകളേൽ]

കപ്പൽ തകർന്ന് നടുക്കടലിൽ തനിയെ കടുവയുമൊത്തൊരു ബോട്ടിൽ 227 ദിവസങ്ങൾ കഴിച്ചുകൂട്ടിയ പൈ പട്ടേലിന്റെ കഥയാണ് ആങ് ലീ എന്ന സുപ്രസിദ്ധ ഹോളിവുഡ് സംവിധായകൻ ‘ലൈഫ് ഒഫ് പൈ’ എന്ന തന്റെ പുതിയ സിനിമയിലൂടെ പറയുന്നത്.  120 മില്ല്യൺ ഡോളർ മുടക്കി നിർമ്മിച്ച ഈ സിനിമ, ബോക്സോഫീസിൽ കാര്യമായി വിജയിക്കുന്നില്ലെങ്കിലും അടുത്ത ഓസ്കാ‍റിന് കുറഞ്ഞത് പത്ത് നോമിനേഷനെങ്കിലും വാരികൂട്ടുമെന്ന് നിരൂപകർ കരുതുന്നു.

തായ്‌വാനിൽ ജനിച്ചു വളർന്ന്, അമേരിക്കയിൽ ഫിലിം പ്രൊഡക്ഷൻ പഠിച്ച്, ഹോളിവുഡിൽ വിജയക്കൊടി പറപ്പിക്കാൻ കഴിഞ്ഞ ‘വിദേശി’യായ ആങ് ലീ, താൻ നിർമിച്ച അനേകം ഹോളിവുഡ് ചിത്രങ്ങളുടെകൂടെ, ഇന്ത്യൻ പശ്ചാത്തലവും അഭിനയക്കാരുമായി, വ്യതിരിക്തത നിറഞ്ഞ അവതരണ ശൈലിയുമായി, ലോക ചലച്ചിത്രവേദി പങ്കിടുകയാണ്.  അനേകം മൂലകങ്ങൾ കൂട്ടി മെനഞ്ഞെടുത്ത് സൃഷ്ടിച്ചതാണ് ‘ലൈഫ് ഓഫ് പൈ’. ഈസോപ്പിയൻ കഥാതന്തുക്കൾ,പാശ്ചാത്യ- പൗരസ്ത്യ സങ്കൽപ്പങ്ങൾ, ജനറേഷൻഗ്യാപ്പ്‌ എന്ന വൈരുദ്ധ്യാന്മകത, തുടങ്ങി പല സങ്കരഘടകങ്ങൾ ഈ ചിത്രത്തെ വ്യത്യസ്തതയുള്ള ചലച്ചിത്രമാക്കുന്നു.

പൈയുടെ ഓർമകളിൽനിന്നും പോണ്ടിച്ചേരിയിൽ ആരംഭിക്കുന്ന കഥ അവസാനം വന്നെത്തി നിൽക്കുന്നത് കാനാഡയിൽ.  പോണ്ടിച്ചേരിയുടേയും മൂന്നാറിന്റേയും പ്രകൃതിഭംഗി ചിത്രത്തിൽ ഒപ്പി എടുത്തിരിക്കുന്നു. ഇതിലെ കഥാപാത്രങ്ങളെല്ലാം നവാഗതർ.  ഹൈ ടെക്നിക്കൽ ഇഫക്ടും സിനിമറ്റോഗ്രാഫിയുടെ ഉയർന്ന നിലവാരവും മറ്റ് സാങ്കേതിക മികവും ഈ സിനിമയെ മറ്റുള്ള സിനിമയിൽനിന്നും വേർതിരിക്കുന്നുണ്ട്.  അടുത്തകാലത്തിറങ്ങിയ മറ്റ് പല ഹോളിവുഡ് സിനിമയേക്കാൾ മേന്മ ഈ സിനിമക്കുള്ളതിനാൽ ഭൂരിപക്ഷം നിരൂപകരും ഉയർന്ന റേറ്റിങ്ങാണ് നൽകിയിരിക്കുന്നത്.

2900 ലധികം തിയേറ്ററുകളിലായി ഓടുന്ന ഈ ത്രീഡി സിനിമ, യാൻ മാർഷേലിന് 2002 ൽ ബുക്കർ പുരസ്കാരം നേടികൊടുത്ത ‘ലൈഫ് ഓഫ് പൈ’ എന്ന നോവലിനെ ആധാരമാക്കിയാണ്.  ഡേവിഡ് മഗീ (ഫൈൻഡിങ്ങ് നെവർലാണ്ട്) തിരക്കഥ രചിച്ചിരിക്കുന്ന ഈ സിനിമ തുടങ്ങുന്നത് ബോംബേ ജയശ്രീ പാടിയ  തമിൾ താരാട്ട്പാട്ടോടെയാണ് (ഒരു ഹോളിവുഡ് സിനിമയിൽ ആദ്യമായാണ്‌ തമിൾ പാട്ടും തമിൾ-മലയാളം സംഭാഷണങ്ങളും കേൾക്കുന്നത്‌!).  ഒരു കനേഡിയൻ എഴുത്തുകാരൻ (റാഫേ സ്പാൽ) കാനഡായിലുള്ള പൈയുടെ ഇപ്പോഴുള്ള വീട്ടിലെത്തി പൈയുടെ ജീവിതകഥ കേൾക്കാൻ താൽപ്പര്യപ്പെടുന്നതോടെയാണ് സിനിമയുടെ ആരംഭം.  മൃഗങ്ങളിൽ ദൈവത്തേയും ആന്മാവിനേയും കാണുന്ന പൈയുടെ കഥ എഴുത്തുകാരന് കേൾക്കാൻ താൽപ്പര്യം, എഴുത്തുകാരനായ തനിക്കും ദൈവത്തോടുള്ള വിശ്വാസം വർദ്ധിക്കുമെന്ന് കരുതിയാണത്രേ!

കഥാനായകനായ പിസിൻ മോളിറ്റർ പട്ടേൽ (പൈ പട്ടേലിന്റെ ശരിയായ പേർ) ജനിച്ചതും വളരുന്നതും ഫ്രഞ്ച് പ്രദേശമായ പോണ്ടിച്ചേരിയിലാണ്.  മുത്തഛന്റെ നീന്തൽകുളത്തിന്റെ പേരാണ് തനിക്ക് തന്റെ അഛൻ നൽകിയത്.  സഹപാഠികളുടെ ‘പിസ്സിങ്ങ് പട്ടേൽ’ എന്ന കളിയാക്കിയുള്ള വിളിയിൽനിന്ന് രക്ഷപെടാനായി ആ പേര് ക്രമേണ സ്കൂളിൽ പഠിക്കുമ്പോൾതന്നെ മാറ്റി, ഗ്രീക്ക് അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമായ ‘പൈ’ എന്ന അപരനാമം സ്വീകരിക്കുന്നു.  പൈയുടെ പോണ്ടിച്ചേരിയിലെ ജീവിതവും അവിടുത്തെ പ്രകൃതിഭംഗിയും ക്ലോഡിയോ മിറാണ്ഡ (സിനിമറ്റോഗ്രാഫർ) തന്റെ ക്യാമറായിൽ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.

1970 കളിൽ പോണ്ടിച്ചേരിയിൽ ജീവിച്ചിരുന്ന പൈക്ക് പെട്ടെന്ന് എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിൽനിന്നും സ്വന്തം അഛനോടും(അദിൽ ഹുസ്സൈൻ) അമ്മയോടും (തബു) മൂത്തസഹോദരനോടുമൊപ്പം കാനഡായിലേക്ക് കുടിയേറിപ്പാർക്കേണ്ടി വരുന്നു. അഛന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മൃഗശാലയിലെ മൃഗങ്ങളേയും കാനഡായിലേക്ക് കപ്പലിൽ കൊണ്ടുപോവുകയാണ്.

കപ്പലിൽ യാത്ര ചെയ്തിരുന്ന ഇവരുടെ എല്ലാം കടലിലുണ്ടായ കൊടുങ്കാറ്റിൽപ്പെട്ട് നഷ്ടപ്പെടുന്നു. അവസാനം പൈയും ‘റിച്ചാർഡ് പാർക്കർ’ എന്ന കടുവായും മാത്രം ഒരു ബോട്ടിൽ, കടലിന്റെ നടുവിൽ, ജീവിതത്തിനും മരണത്തിനുമിടക്ക്, സർവ ദൈവങ്ങളേയും സാക്ഷിയാക്കി അനേകനാൾ കഴിച്ചുകൂട്ടുന്നു.  റിച്ചാർഡ് പാർക്കറെ കൊല്ലാൻ  പല പ്രാവശ്യവും പൈ തുനിഞ്ഞതാണെങ്കിലും ആ മൃഗത്തിൽ ദൈവികത്വം ദർശിച്ച്  അവനെ ജീവിക്കാൻ അനുവദിക്കുന്നു.  വന്യജീവിയായ റിച്ചാർഡ് പാർക്കറെ അവസാനം പൈ മെരുക്കി എടുക്കുന്നതിൽ വിജയിക്കുന്നുണ്ട്.  ജീവിക്കാനുള്ള ഇരുവരുടേയും മൽസരത്തിനിടയിൽ പരസ്പരം കൈവരിക്കുന്ന സ്നേഹവും വിശ്വാസവും പ്രതീക്ഷയും ഈ കഥയെ മനോഹരമായ ഒരു ദൃശ്യാവിഷക്കാരമായി രണ്ട് മണിക്കൂർ കൊണ്ട് സംവിധായകനായ ആങ് ലീയും പിന്നണി പ്രവർത്തകരും ഇന്ത്യൻ തത്ത്വചിന്തയിൽ അധിഷ്ടിതമായ വ്യാഖ്യാനത്തിലൂടെ പാശ്ചാത്യലോകത്തിനുവേണ്ടി  ഒരു സിനിമയാക്കി മാറ്റുന്നു.

The medicament is cute-n-tiny.com cialis viagra generico for utilization by grown-up men just. Stress is one of the cheap viagra main causes for heart disease, eye disease, lung or kidney disease; taking other drugs that contain nitrates must stop taking this pill you won t required water, person just have to place the drug order and this will help you to avoid the adverse developments of the drug you should discuss with your doctor if your condition persists or worsens. But, they also said free generic cialis that their guys are not at all serious to their problem. cute-n-tiny.com cheapest online cialis With certain precautions and proper follow up with the latest demands for prospect individuals. കൗമാരക്കാരനായ പൈയുടെ ഉൾക്കാഴ്ചകളേയും ആന്തരിക വിഹ്വലതകളേയും പ്രേക്ഷകരുടെ ആകാംക്ഷക്ക് വിള്ളലേൽപ്പിക്കാതെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ആങ് ലീയുടേയും, സൂരജ് ശർമയുടേയും വിജയം.  പൈയുടെ വിവിധ പ്രായത്തെ പ്രതിനിധീകരിക്കുവാൻ മൂന്ന് പേരാണ് വേഷമിടുന്നത്.  ചെറിയ കുട്ടിയായി ആയുഷ് ടാണ്ടനും, കൗമാരപ്രായക്കാരനായി സൂരജ് ശർമയും, മദ്ധ്യവയസ്കനായി ഇർഫാൻ ഖാനും വേഷമിടുന്നു.

റിച്ചാർഡ് പാർക്കർ എന്ന ടൈഗറിന്റെകൂടെയുള്ള ജീവിതം ഒറ്റക്ക് നേരിടേണ്ടി വരുന്നത് കടലിന്റെ നടുവിലാണ്.  പൈ നേരിടുന്ന വെല്ലുവിളി, നിസ്സഹായവസ്ഥ, സാഹസികത എന്നിവയെല്ലാം സൂരജ് ശർമ ഭംഗിയായി കൈകാര്യം ചെയ്തു.

72 അടി നീളമുള്ള ഒരു ലൈഫ് ബോട്ടിന്റെ ഇങ്ങേതലക്കൽ കടുവയും അങ്ങേതലക്കൽ പൈയും മുഖത്തോട് മുഖം നോക്കി വിശപ്പിലും ദാഹത്തിലും കഴിയുന്നു.  കടുവ എപ്പോഴെങ്കിലും തന്നെ വിഴുങ്ങുമെന്ന ഭയത്തിലാണ് പൈ.  ഈ ഭയത്തിൽ അനേകം രാത്രിയും പകലും കൊഴിഞ്ഞു വീഴുന്നു.  ചുരുങ്ങിയ പരിധിയിലും സ്പേസിലും ജീവിച്ചഭിനയിക്കുന്ന 19 വയസ്സുകാരനായ പൈ എന്ന സൂരജ് ശർമ അഭിനയത്തിന്റെ മികവ് കാട്ടുന്നു.  രാത്രിയിലും പകലും കടലിനും അന്തരീക്ഷത്തിനും സംഭവിക്കുന്ന മാറ്റങ്ങൾ ത്രീ ഡിയിലൂടെ സൂക്ഷ്മതയിൽ കാണിക്കുന്നുണ്ട്.  ഭീമാകാരങ്ങളായ തിമിംഗലങ്ങൾ ചാടി മറിയുന്നതും പറക്കുന്ന മൽസ്യങ്ങൾ തങ്ങളുടെ നിറംകൊണ്ട് ജലാശയത്തെ നീല നിറമാക്കുന്നതും മനോഹര കാഴ്ചകളാണ്.  ഡിജിറ്റൽ ടെക്നോളജിയുടെ അപാരസാന്നിദ്ധ്യവും പ്രാഗൽഭ്യവും ഈ ചിത്രത്തെ മികച്ചതാക്കി.

കഥയുടെ ഭൂരിഭാഗവും റിച്ചാർഡ് പാർക്കറും പൈയും ജീവിക്കുന്ന ലൈഫ് ബോട്ടും, അതിന് ചുറ്റുമുള്ള മഹാസമുദ്രവും ആകാശവും നക്ഷത്രങ്ങളും, മൽസ്യങ്ങളും മാത്രമുള്ളതാണ്.  ഇത്രയുംകൊണ്ട് രണ്ട് മണിക്കൂർനേരം കഥ അവതരിപ്പിക്കുന്നതിൽ സംവിധായകനായ ആങ് ലീ സൃഷ്ടിച്ച പാടവം ഒരു മഹാപ്രതിഭയുടേതാണ്.  2005 ലെ ബ്രോക്ബാക് മൗണ്ടൻ എന്ന ചലചിത്രത്തിന് ഏറ്റവും നല്ല സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടിയതിനുശേഷം ആങ് ലീ സംവിധാനം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണിത്.  കഴിഞ്ഞ നാല് വർഷങ്ങളായി ലൈ ഓഫ് പൈയുടെ നിർമാണ പ്രക്രിയയിലായിരുന്നു 58 വയസ്സുള്ള ആങ് ലീ.  “ഒരു എപിക് ജേർണി”, ആങ് ലീ പറയുന്നു.  സി ജി ഐ ടെക്നോളജിയിലൂടെ സൃഷ്ടിച്ചെടുത്ത ബംഗാൾ ടൈഗറിന്റെ പിന്നാമ്പുറ ജോലികൾ ഭൂരിഭാഗവും തീർത്തത് മുംബയ്, ഹൈദ്രാബാദ് എന്നിവടങ്ങളിലും, ബാക്കി, ലാസ് ഏഞ്ചലസിലെ സ്റ്റുഡിയോയിലുമാണ്.

ആദ്ധ്യാന്മികതയുടെ പൊരുളുകൾ തേടി അലഞ്ഞു നടന്ന ഒരു കൗമാരക്കാരന്‌ (അതുകൊണ്ടാണല്ലൊ പൈ മൂന്നാറിൽ വെക്കേഷന്‌ പോയപ്പോൾ ക്രിസ്ത്യൻ പള്ളിയിൽ പോയതും, പിന്നെ പോണ്ടിച്ചേരിയിൽ മുസ്ലീം പള്ളിയിൽ പോകുന്നതുമൊക്കെ.  പൈയിക്ക്‌ എല്ലാ മതങ്ങളും ഇഷ്ടമായിരുന്നു.) പെട്ടെന്ന്‌ വിധിയുടെ ക്രൂരതക്കിരയാവുകയും,  അഛനും അമ്മയും സഹോദരനും നഷ്ടപ്പെട്ട്‌ കടലിന്‌ നടുവിൽ വന്യമൃഗവുമായി കഴിയേണ്ടി വരുകയും ചെയ്യുന്ന പൈയുടെ കഥ ചലചിത്രത്തിലാക്കുന്നത്‌ നിസ്സാരമായി സാധിക്കുന്ന ഒരു കാര്യമായിരുന്നില്ല.

മൂന്ന്‌ പ്രസിദ്ധ സംവിധായകർ (മനോജ്‌ നൈറ്റ്‌ ശ്യാമളൻ, അൽഫോൻസോ കുആറോൺ, ജീൻ-പിയർ ജെനെ) ഈ ദൗത്യത്തിൽനിന്ന്‌ നേരത്തെ പിന്മാറിയിരുന്നു.  അത്രക്കും വിഷമമുള്ള ഒരു സ്ക്രിപ്റ്റിന്റെ പ്രക്രിയയാണ്‌ ആങ് ലീ ഏറ്റെടുത്തത്‌.  ചലച്ചിത്രം കഠിനപ്രയത്നത്തിലൂടെ പൂർത്തിയാക്കിയ ആങ് ലീ പറയുന്നു: “മെക്സിക്കൻ കടൽതീരത്ത്‌ അവസാനം വന്നെത്തിയ പൈയുടെ മാനസികാവസ്ഥ തന്നെയാണ്‌ ഈ ചിത്രം പൂർത്തിയാക്കിയപ്പോൾ എനിക്കും ഉണ്ടായത്‌.”

ട്വൻടീത് സെഞ്ചുറി ഫോക്സ്, ലീയെ ചിത്രം നിർമിക്കാൻ സമീപിച്ചപ്പോൾ ആദ്യം അദ്ദേഹം തയ്യാറായില്ല.  ഇത്തരത്തിലൊരു ചിത്രം നിർമ്മിക്കാൻ സാധ്യമല്ല എന്ന തോന്നലായിരുന്നു ലീയിക്കാദ്യം ഉണ്ടായിരുന്നത്.  ഈ ദൗത്യം ഏറ്റെടുക്കാമെന്ന് പിന്നീട് തോന്നി.  അതിനുകാരണം പറ്റിയ ഒരു നടനെ കണ്ടെത്തിയതായിരുന്നു.  3000 ലധികം പേരെ സ്ക്രീൻ ചെയ്തിട്ടാണ് അവസാനം 19 വയസ്സുള്ള ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് വിദ്യാർത്ഥിയായ സൂരജ് ശർമയെ കണ്ടെത്തിയത്.  ഡേവിഡ് കാമറൂണിന്റെ 2009 ലെ ത്രീഡി ചിത്രമായ ‘അവതാർ’ വൻ വിജയത്തിൽ കലാശിച്ചിരുന്നു.  ലൈഫ് ഓഫ് പൈയും ത്രീഡിയിൽ പരീക്ഷിക്കാൻ ലീയിക്ക് ഇത് പ്രചോദനമായി. ത്രീഡിമൂലം ഒരു വലിയ പ്രേക്ഷക വൃന്ദത്തെ ലഭിക്കുമെന്ന പ്രത്യാശയായിരുന്നു.

എല്ലാ വിധത്തിലും ഒരു നല്ല ചിത്രം നിർമ്മിച്ച സായൂജ്യമാണ് ആങ് ലീയുടേത്.  അതുകൊണ്ട്തന്നെ ഈ ചിത്രം അനേകം ഓസ്കാർ നേടുമെന്ന ആത്മവിശ്വാസവും ലീയിക്കുണ്ട്.  ചിത്രം നിർമിക്കാൻ കേരളത്തിൽ അനേക ദിവസം ചിലവഴിച്ച ആങ് ലീയിക്ക് ഈ ചിത്രം ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും വൻ കളക്ഷൻ നേടുമെന്ന പ്രതീക്ഷയാണുള്ളത്.

Tagged as: ,

Leave a Reply