Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

മൂന്ന്‌ കവിതകൾ

[നീതു രാഘവൻ]

പരസ്പരം

കാലങ്ങൾ തൻ ഓളത്തിൽ നീന്തി നാം
സന്ധ്യയയിൽ ഒത്ത്‌ ചേർന്നപ്പോൾ
വീണ്ടും പരസ്പരം നോക്കി ഇരിക്കുന്നു
മിഴികൾ തൻ ആഴത്തിലേക്കോ?
മറ്റേതോ ജന്മത്തിലേക്കോ?
അണയട്ടെ സൂര്യനിന്നെനിക്കു
നിൻ മിഴിവെട്ടമുള്ളപ്പോൾ..
അണയട്ടെ ജീവനും.
നിന്മടിയിൽ തല
ചായ്ച്ചുറങ്ങുമ്പോൾ
നോക്കിയിരിക്കാം പരസ്പരം
മിഴികളടഞ്ഞു വീഴുംവരെ..
മറ്റൊരു ജന്മത്തിലേക്ക്‌…

**

VIBGYOR

V വിരൽ

തൂങ്ങി നടക്കാൻ പഠിച്ച ഒരു വിരലുണ്ട്‌.
പതിയെ അതിനെ അകറ്റുമ്പോൾ
അത്‌ വിദൂരതയിലേക്ക്‌ മായുന്നത്‌ അറിഞ്ഞില്ല…
അവസാനമായ്‌, ഒരു മാംസ കഷ്ണം മാത്രമായ്‌,
അത്‌ മാറിയ നാൾ വരെ.

I ഐ

ഞാൻ മാത്രമായിരുന്നു കേമൻ.
മിടുക്കനും ഞാൻ തന്നെ.
ഒരിക്കൽ ഒരിരുണ്ട കിണറിലേക്ക്‌ വീണപ്പോൾ..
അവൾ പിടിച്ചുയർത്തി.
ഞാൻ അവൾ ചാരിയിരുന്ന
എന്റെ തോളിൽ തട്ടി സ്വയം പ്രശംസിച്ചു..
എഴുന്നേല്പിച്ചത്‌ അവളായിരുന്നെങ്കിലും..
അവളെ ആകർഷിച്ചത്‌ ഞാൻ അല്ലെ….

B ബന്ധം

“നീയും അവളും തമ്മിൽ എന്താ ബന്ധം?”..
ഇഷ്ട്മായിരുന്നു..
വിവാഹം ചെയ്തു.
മകൻ ഒരിക്കൽ മടിയിൽ വന്നിരുന്ന്‌ ചോദിച്ചു
“അച്ഛനും അമ്മയും തമ്മിൽ എന്താ ബന്ധം?”
പിന്നീട്‌ ഞാനാ വാക്ക്‌ കേട്ടത്‌ കോടതിയിൽ വച്ചായിരുന്നു
“ഞാനും നിങ്ങളും തമ്മിൽ ഇനി ഒരു ബന്ധവും ഇല്ല!!!!!”

G ഗൃഹം

എവിടെയും പ്രശ്നങ്ങൾ..
ഒരു ജ്യോത്സ്യനെ കാണാൻ പോയി..
ജാതകം തൊടാൻ കൊടുത്തു രൂപ 500.
ഒരോ വാക്കിനും അഞ്ഞൂറ്‌.
ഒടുവിൽ തിരുവാ മൊഴിഞ്ഞു:
“ഗൃഹനാഥന്റെ ഗ്രഹത്തിന്റെ
കിടപ്പത്ര ശരിയില്ലാത്തതിനാൽ
The NBN has webbed the maximum portion of nation with fiber or other forms of fixed broadband (Business Bundle Broadband), supportively the private telecommunication companies. tadalafil 20mg from india cialis sample This drug is mainly found in online pharmacies. Total exposure (AUC) and half-life tab sildenafil of azithromycin following the single oral tablet dose of 1200 mg this drug(2 x 600 mg ZITHROMAX tablets) had no significant effect on the pharmacokinetics of indinavir (800 mg indinavir tid for 5 days) in healthy adult subjects. Brainwave entrainment program is definitely more reliable and effective than any other expensive alternatives sildenafil rx available. ഗൃഹം പൊളിച്ചു പണിയണം”
പിന്നെ ആ വഴിക്ക്‌ പോയില്ല.

Y യോഗം

ഒരു ലോട്ടറി എടുത്തു.
സമയം മോശമാണെന്നറിഞ്ഞിട്ടും…
പക്ഷെ യോഗം ഇല്ല..
മേശയും അലമാരയും ഒക്കെ നോക്കി….
പക്ഷെ യോഗം ഇല്ലല്ലൊ…
ഒടുവിൽ കിട്ടി….
അടിച്ചു..
ലോട്ടറി അല്ല. ഷോക്ക്‌…
മേശക്കു മുകളിലുണ്ടായ ഇസ്ത്തിരിയിൽ നിന്നും…
യോഗം രണ്ടാഴ്ച്ച ആശുപത്രിയിൽ കിടക്കാൻ ആയിരുന്നു…

O ഓറഞ്ച്‌

ആശുപത്രിയിൽ
മേശപ്പുറത്തിരുന്ന ഓറഞ്ച്‌ നോക്കി ചിരിക്കുമ്പോൾ..
ഗ്ലൂക്കൊസ്‌ ശരീരത്തിലേക്ക്‌ ഇറ്റിറ്റ്‌ വീഴുന്നു..
കാണാൻ വരുന്നവരുടെ ചുണ്ടിൽ കയറി ഇരുന്ന്‌
അത്‌ ചിരിച്ചുകൊണ്ടേ ഇരുന്നു..
കളിയാക്കി കൊണ്ട്‌..

R റീത്ത്‌

പൂക്കൾ ഒത്തിരി ഇഷ്ടമായിരുന്നു….
റീത്തായ്‌ നെഞ്ചിൽ വീണ നാൾ വരെ.

**

 

ചിത്രം

കഷ്ടപ്പെട്ട്‌..
ചോര നീരാക്കി ഒടുവിൽ ഞാൻ ആ ചിത്രം പൂർത്തിയാക്കി..
പച്ചപ്പ്‌ നിറഞ്ഞ മലകൾ,
ഒഴുകുന്ന പുഴ,
കാടിന്റെയും നാടിന്റെയും ഭംഗി..
നീലാകാശം..
അതു ഗ്യാലറിയിലെക്ക്‌ കൊണ്ട്‌ പോയപ്പൊൾ ആരോ പറഞ്ഞു:
“ഈ മാതിരി ചിത്രങ്ങൾ ഇവിടെ ഇടൂല്ല..
ഇത്‌ മോഡേൺ ആർട്ടിനുള്ളതാണ്‌.”
അയാളുടെ കാലു പിടിച്ച്‌ ഒടുവിൽ സമ്മതിച്ചു.
കിട്ടിയ കാശുമായ്‌ ബാറിലേക്ക്‌ വിട്ടു..
തിരിച്ചു വന്നപ്പോൾ എന്റെ ചിത്രം കണ്ടില്ല..
സൂക്ഷിച്ച്‌ നോക്കിയപ്പോൾ അതാ കിടക്കുന്നു
എന്റെ ചിത്രം തലകീഴായ്‌.
“ആരാടാ എന്റെ ചിത്രം തലതിരിച്ച്‌ വച്ചത്‌?”
അത്‌ കേട്ട്‌ കൂട്ടം കൂടി നിന്നവരെല്ലാം വന്ന്‌
എന്നെ വാനോളം പുകഴ്ത്തി.
“അടിപൊളി…എക്സ്സ്സലന്റ്‌….ഗ്രേറ്റ്‌….”
എനിക്ക്‌ സ്വയം തലകീഴായ്‌ നിൽക്കാൻ തോന്നി..
തല തിരിഞ്ഞ ഭൂമി..
തലതിരിഞ്ഞ മനുഷ്യർ!!!!

 

Tagged as: ,

Leave a Reply