Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

രണ്ട് ചെറു കഥകൾ

[നീതു രാഘവൻ]

ദീർഘശ്വാസം

എല്ലാം കഴിഞ്ഞ്‌ ഒരു ദീർഘശ്വാസവും എടുത്ത്‌ മടങ്ങുമ്പോൾ അയാളോർത്തത്‌ ആ ശ്വാസത്തിന്റെ അർത്ഥമായിരുന്നു.
കൂടി നിന്നവരോരോരുത്തരായ്‌ പോകുമ്പോൾ…എന്തോ അപ്പോഴാണു ആ ശൂന്യത മനസ്സിലായത്‌. ഇനി തന്റെ ലോകം ഇതാണെന്ന സത്യവും.
ദയയും കാരുണ്യവും എന്നോ പ്രണയത്തിലേക്ക്‌ വഴിമാറി. വിവാഹത്തിലെത്തി.
അവളെന്ന പെണ്ണിന്റെ മോഹങ്ങളെല്ലാം സാധിച്ചു കൊടുക്കാനായ്‌ ഒടുവിലാ ആത്മഹത്യക്ക്‌ തയ്യാറായി…രോഗങ്ങളുടെ ലോകത്തിലേക്ക്‌..
അവളുടെ വേദനകൾ മനസ്സാലും ശിരസ്സാലും ഏറ്റുവാങ്ങി. പേരറിയാത്ത രോഗങ്ങളോരോന്നായ്‌ അവളെ തിന്നുന്നതും നോക്കി അമ്മയായ്‌ അവളെ പരിചരിച്ചു..അച്ഛന്റെ വാത്സല്യമേകി..
ഈ ലോകമവൾക്ക്‌ അയിത്തം കല്പിച്ചപ്പോൾ പോരാടാനിറങ്ങി.പക്ഷെ രോഗമയാളെ തളർത്തി…പകുതിയായ്‌ മങ്ങാൻ തുടങ്ങിയ ജീവിത വെളിച്ചം….
ഈ ചിതയോടൊപ്പം പൂർണ്ണമായ്‌ അണഞ്ഞിരിക്കുന്നു….
പക്ഷെ ഒരാശ്വാസം…
ഇനിയാരും വേദന തിന്നുന്നതു കാണേണ്ടല്ലൊ..

**

അവൻ

They can further complicate the situation and one may end up with a mess. you could try this out cialis uk The highlight of this years Labour Party conference for many was Ed Miliband’s attack on asset stripping companies, he said “We must learn the lesson that free viagra no prescription growth is built on sand if it comes from our predators and not our producers.” And then went on to tell delegates: “…when I am Prime Minister, how we tax, what government buys, how we regulate, what we celebrate will be in the service. Easy calm will help you in this aspect by offering you inferior quality pills or sometimes don’t deliver the pills at the moment, and never take buy discount viagra more than the approved dose. The study of psychotherapy, however, lagged in https://pdxcommercial.com/page/6/?paged-property-main-loop=6&post_type=property&status=For%20Lease order cheap cialis development.
റോഡ് സൈഡിലെ കല്ലിൽ ഞാൻ അവനെയും കാത്ത് ഇരുന്നു..
അതുവഴി പോകുന്നവരൊക്കെ എന്നെ വല്ലാത്തൊരു നോട്ടം നോക്കി പോകുന്നുണ്ടായിരുന്നു. സ്ഥലത്തെ  വായിനോക്കി എന്ന് കരുതിയാകും..
പക്ഷെ അവർക്കൊന്നും ഇതു പുതിയ ഒരു കാഴ്ച്ച അല്ലല്ലോ. ഓർമ്മ വച്ച കാലം മുതൽ ഞങ്ങളിരിക്കാറുള്ള ഇടമാണത്. ആദ്യമെത്തുന്ന ആൾ മറ്റേ ആളെ കാത്തു നില്ക്കും..
പിന്നെ ഇരുട്ടും വരെ വിശേഷങ്ങൾ പറഞ്ഞിരിക്കും..
അല്ലെങ്കിൽ അതിനടുത്ത മൈതാനത്ത് പോയി കുട്ടികളുടെ കൂടെ കളിക്കും…..
മഴയുള്ള ദിവസങ്ങളിൽ എന്റെ ബൈക്കിൽ  മഴകൊണ്ട് പതിയെ ഞങ്ങൾ അവന്റെ വീട്ടിലെക്ക് പോകും..അവിടെ ആറ്റിൽ കുളിക്കും..
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുണ്ടാകും ഞങ്ങൾക്ക്……….
ഒത്തിരി കാത്തിരുന്നിട്ടും അവനെ കണ്ടില്ല…അവനെ കാണാത്ത ഒരു ദിവസ്സം എന്റെ ഓർമ്മയിൽ ഇല്ല…
പക്ഷേ, നെറ്റിയിലെ മുറിവു വല്ലാതെ നോവുന്നതു കാരണം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു…അല്ല…അതു കൊണ്ട് മാത്രമല്ല….
എല്ലാവരും പറയുന്നത് സത്യമാണെന്ന ഭയം എന്റെ ഉള്ളിൽ തോന്നി…
ഇത്തിരി കൂടി കാത്തുനിന്ന് ഒടുവിൽ ഞാനും ആ സത്യം ഉൾകൊണ്ടു…ഞങ്ങൾക്കപകടം പറ്റിയ ആ രാത്രി എന്ന പോലെ..അവനെന്ന സുഹൃത്തും ഒരു ഓർമ്മയായ് മറഞ്ഞിരിക്കുന്നു……
ബൈക്കെടുത്ത് ഞാൻ അവനുള്ളപ്പോൾ എന്നപോലെ പതിയെ ഓടിച്ചു…
ചാറ്റൽ മഴയുണ്ടായിരുന്നു…
ആ മഴ അവനായിരിക്കില്ലെ..

 

Tagged as: ,

Leave a Reply