Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഭാഷയിലെ തന്മയത്വം

[പി കെ സബിത്ത്]

ബെന്യാമിന്‍ ഈ തൂലികാനാമം ഇന്ന് ആസ്വാദകരും അനുവാചകരുമായ മലയാളിയുടെ ഹൃദയത്തില്‍ ആലേഖനം ചെയ്തിരിക്കുകയാണ്. എഴുത്ത്  വായന ഇത് മലയാണ്മയുടെ സ്വത്വമാണ്. അതിന്റെ അന്തര്‍ധാരകള്‍ കാലത്തെ ഉല്ലംഘിച്ചുകൊണ്ട് നിലകൊള്ളുന്നു. വായന മറ്റ് പല മേഖലകളിലേയ്ക്കും ചേക്കേറിയിരിക്കുകയാണ് എന്ന ചര്‍ച്ച മൂര്‍ധന്യത്തിലെത്തി നില്‍ക്കുമ്പോഴാണ്, ആടുജീവിതം എന്ന നോവല്‍ മലയാളി ആഘോഷത്തിമിർപ്പോടെ വരവേല്‍ക്കുന്നത്. ഭാഷാവ്യവഹാരങ്ങളില്‍ അധിഷ്ഠിതമായ ഒരസ്തിത്വം മലയാളിയുടെ സംസ്‌ക്കാരമാണ്. പലതരം ബാഹ്യഘടകങ്ങളും മലയാളിയുടെ അസ്തിത്വത്തിന്റെ നിദര്‍ശനമായ വായനയില്‍ നിന്നും അകലുന്നതിനു കാരണമായിട്ടുണ്ടാകാം. അതൊരിക്കലും മലയാളത്തനിമയുടെ സ്ഥായീഭാവമായിരുന്നില്ല. അനുകൂല സാഹചര്യങ്ങള്‍; വായനയുടെ നവീനാനുഭൂതി; വേറിട്ട അനുഭവങ്ങള്‍ ഇതെല്ലാം മലയാളിയെ വീണ്ടും അസ്വാദനത്തിന്റെ പുത്തന്‍ വാതായനങ്ങളിലേക്കു നയിച്ചു. ചാരംമൂടിക്കിടന്ന കനലുകളിലേയ്ക്ക് ഇളം തെന്നല്‍ പതിച്ചതോടെ അത് പൂര്‍വകാല പ്രൗഢിയോടെ കനലുകളായി രൂപാന്തരം പ്രാപിച്ചു. ബെന്യാമിന്‍ മലയാളത്തില്‍ സൃഷ്ടിച്ചത് ഒരു ഇളം തെന്നലാണ്. നിയോഗത്തിന്റെ ഇളം തെന്നല്‍ വാക്കുകള്‍കൊണ്ട് വിവരണാതീതമായ ആത്മചോദന എഴുത്തായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. ബെന്യാമിനിലെ എഴുത്തുകാരന്‍ എങ്ങനെ ഉണ്ടായി…..? എഴുത്തുകാരനുപോലും അജ്ഞാതമായ പ്രഹേളികയാണത്. നിഗൂഢമായ പ്രേരണ  നിമിത്തം  നിയോഗം ഇത്തരം ആത്മനിഷ്ഠമായ ഉത്തരങ്ങളില്‍ അവ ഉടക്കി നില്‍ക്കും. എഴുത്തുകാരനായി മാറാനുള്ള ബാഹ്യമായ ഭൗതിക പരിസ്ഥിതിയൊന്നും തന്നെ ബെന്യാമിനുണ്ടായിരുന്നില്ല. അനുഭവങ്ങള്‍; ഓര്‍മ്മകള്‍, ചിന്തകള്‍, എല്ലാം ഇവിടെ സ്വരചേര്‍ച്ചയോടെ സന്നിവേശിക്കുന്നു. ഓര്‍മകളിലെ കുട്ടിക്കാലം തെളിഞ്ഞുവരുന്നു. ഗൃഹാതുര സ്മരണകളില്‍, ഏകാന്തപഥികനായ എഴുത്തുകാരന്റെ ജീവിതം ഓര്‍മ്മയുടെ തീരത്തേയ്ക്ക് അലകളായി വന്നെത്തുന്നു.

ആന്തരികമായ പാര്‍ശ്വവല്‍ക്കരണം

രോഗങ്ങള്‍ സമ്മാനിച്ച ഏകാന്തവാസം മറ്റുള്ളവരില്‍ നിന്നും ബഹിഷ്‌കൃതനാക്കുകയായിരുന്നു. ആന്തരികമായും ബാഹ്യമായും ഏകാന്തതയിലൂടെയുള്ള സഞ്ചാരം തന്നെയായിരുന്നു കുട്ടിക്കാലം. ഈ കൊച്ചിന്റെ ജീവിതം ഏതുനിമിഷവും തീര്‍ന്നുപോയേക്കാമെന്ന നിലയിലുള്ള അടക്കം പറച്ചിലുകളായിരുന്നു കാതിനകത്തേയ്ക്ക് ഇരുണ്ട സംഗീതം കണക്കെ ആര്‍ത്തലച്ച് വരുന്നത്. ആത്മനിഷ്ഠമായ ശാന്തതയിലേയ്ക്ക് പ്രവേശിച്ചുകൊണ്ട് എല്ലാം മറികടക്കുകയായിരുന്നു. ആശുപത്രി  കിടക്ക എന്നിവയുമായി താദാത്മ്യം പ്രാപിച്ച കുട്ടിക്കാലം സമപ്രായക്കാരുമൊത്തുള്ള ജീവിതവും സുഹൃത്ത്ബന്ധങ്ങളും വിദൂരസ്വപ്‌നം മാത്രം. ആന്തരികമായ പാര്‍ശ്വവല്‍ക്കരണത്തിന്റെ രുചി അറിഞ്ഞുകൊണ്ടുള്ള ജീവിതം. കൂട്ടിന് ആകെയുള്ളത് തന്നെക്കാള്‍ ഒരുപാട് മുതിര്‍ന്ന ചേച്ചിയാണ്. ഈ ഒറ്റപ്പെടലിന്റെതായ ലോകം ബെന്യാമിന്‍ എന്ന എഴുത്തുകാരനെ വാര്‍ത്തെടുക്കുന്നതിലെ പ്രസക്തമായ ഘടകം തന്നെയാകണം. പക്ഷേ, ഇതൊന്നും ഓര്‍ത്തുകൊണ്ടല്ല നമ്മളാരും ജീവിക്കുന്നത്. ഒറ്റപ്പെടലിന്റെതായ ലോകത്ത് നാം എത്തിപ്പെടുമ്പോഴാണ് നമ്മിലെ ആന്തരിക പ്രേരണയ്ക്ക് പുതുജീവന്‍ വെക്കുന്നത്. ക്ലാസ്മുറിയിലെ ഗണിതശാസ്ത്രം ഇഷ്ടപ്പെടുന്ന ഒരുകുട്ടി വലുതാകുമ്പോള്‍ എഴുത്തുകാരനാവുക വളരെ അകലെയുള്ള മോഹംപോലുമായിരുന്നില്ല. ഒരു വരിപോലും ചെറിയ ക്ലാസ് മുറികളില്‍ നിന്നും പിറവിയെടുത്തില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുതന്നെയാണ് പ്രതിഭയെ തൊട്ടറിഞ്ഞ എഴുത്തുകാരനെന്ന മേല്‍വിലാസത്തിന് അര്‍ഹനായ ഇക്കാലത്തും ബെന്യാമിന്‍ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നത്. പാരമ്പര്യത്തിന്റെ പൊന്‍കിരീടങ്ങളോ വലിയ സ്വപ്‌നങ്ങളോ ഒന്നുമില്ലാതെ വളരെ നിശബ്ദമായി ഒരു എഴുത്തുകാരന്‍ മലയാളത്തിന്റെ താളലയമായി മാറി. സൃഷ്ടിയുടെ നൈസര്‍ഗികമായ തലംതന്നെയാണിത്. ഒന്നിനും വേണ്ടിയല്ലാതെ ഒരു ബാഹ്യപ്രേരണയുമില്ലാതെ….. ആന്തരികമായ ചോദനകൊണ്ടുമാത്രം  ബെന്യാമിന്‍ എഴുതിക്കൊണ്ടേയിരുന്നു. പാരമ്പ്യത്തിന്റെ ചുറ്റുപാടും സാഹചര്യങ്ങളും ഒന്നും അവിടെ അനുകൂലഘടകമായി മാറിയില്ല.

ബാഹ്യസ്വപ്‌നങ്ങളുടെ നുകംപേറാതെ

മാതാപിതാക്കള്‍ക്ക് നമ്മെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുണ്ട്. എങ്കിലും സാഹിത്യത്തിന്റെതായ ലോകത്ത് എനിക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. മാതാപിതാക്കള്‍ ഒരിക്കലും ഞങ്ങളുടെ മുന്നില്‍ അഭിനയിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. അവര്‍ സത്യസന്ധമായി ജീവിച്ചുകാണിച്ചു. രക്ഷാകര്‍ത്താക്കളുടെ എടുത്താല്‍ പൊങ്ങാത്ത സ്വപ്‌നങ്ങളുടെ നുകംപേറുന്നവരായി മാറേണ്ടിവന്നില്ല എന്നത് വലിയ ഭാഗ്യമാണ്. അവരുടെ സ്വപ്‌നങ്ങളെ കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചില്ല. പലപ്പോഴും മാതാപിതാക്കളുടെ സ്വപ്‌നങ്ങളാണ് കുട്ടികള്‍ക്ക് ഏറ്റവും വലിയ ഭാരമായി മാറുന്നത്. അത് നിറവേറ്റാന്‍വേണ്ടി ആണ് അവരുടെ ജീവിതം. ഇത്തരമൊരു സാഹചര്യത്തില്‍ അവര്‍ ആയിത്തീരാന്‍ ഉദ്ദേശിക്കുന്നത് എന്താണോ അത് സംഭവിക്കാതെ പോവുകയാണ്. ഞാന്‍ എന്തായിത്തീരണമോ അങ്ങനെതന്നെയാവാന്‍ എന്റെ മാതാപിതാക്കള്‍ എന്നെ അനുവദിച്ചു. ഒരര്‍ഥത്തില്‍ ആന്തരികവും ബാഹ്യവുമായ സ്വാതന്ത്ര്യം അനുഭവിച്ചു. എഴുത്തുകാരനെ ഉണര്‍ത്തുന്നതിലെ പ്രാഥമികമായ പ്രേരണതന്നെയാകണം ഇത്.

മികച്ചഭാഷ എഴുത്തുകാരന്റെ അനിവാര്യത

യാദൃശ്ചികമായാണ് വിദേശത്ത് പോകുന്നതും സാഹിത്യവുമായി യാതൊരുബന്ധവുമില്ലാത്ത മേഖലയില്‍ ജോലിയെടുക്കുന്നതും. ഈ സമയത്തെല്ലാം ഭാഷയോടും എഴുത്തിനോടും അറിയാതെ അടുക്കുകയായിരുന്നു. കുട്ടിക്കാലത്തെ വിദ്യാലയവും അനുഭവങ്ങളുമെല്ലാം മൂല്യമുള്ള ഒന്നായിമാറുന്ന സമയമാണിത്. ചെറിയ ക്ലാസില്‍ നിന്നും പഠിപ്പിച്ച മലയാളം അധ്യാപകനായ ഹരിക്കുട്ടന്‍മാഷെ ഇപ്പോഴും ഓര്‍ക്കുന്നു. അവര്‍ ചൊല്ലിപഠിപ്പിച്ച കഥകള്‍, അവരുടെ ഭാഷാശൈലി, ആംഗിക ചലനങ്ങള്‍ ഇതല്ലെമായിരിക്കാം പിന്നീട് ഭാഷയിലേയ്ക്ക് അടുപ്പിക്കുന്നത്. അന്നത്തെ അധ്യാപകരുടെ വിവരണങ്ങളും പ്രസക്തമായ ക്ലാസുകളും സ്വാധീനിക്കപ്പടുന്നു. അനുവാചകന്റെ ഹൃദയത്തെകൊണ്ട് വായിപ്പിക്കുക അത്തരമൊരു ഭാഷയുടെ വഴക്കം വായനയിലൂടെമാത്രം കരഗതമായ സിദ്ധിയാണത്. വായനക്കാരെ വായനയുടെ മാത്രമായ ലോകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോകണം. അതിനുപറ്റിയ മികച്ച ഭാഷ സൃഷ്ടിക്കേണ്ടത് എഴുത്തുകാരന്റെ അനിവാര്യതയാണ്. ഇതിനെല്ലാം ഉപരി ബാല്യകൗമാരങ്ങള്‍ കടന്നുപോയ ഗ്രാമീണ ജീവിതത്തിന്റെ സ്വച്ഛന്ദമായ അന്തരീക്ഷം. ഗ്രാമത്തനിമയുടെ ഹൃദ്യമായ ഭാഷ ആന്തരികതലത്തില്‍ നിറഞ്ഞുനിന്നിട്ടുണ്ടാവണം. ഗ്രാമജീവിതത്തിന്റെ വിനിമയ ഭാഷയുടെ സ്വാധീനം എഴുത്തിലേക്കും കടന്നു വന്നു. ഒരിക്കലും അനുകരണത്തിന്റെതായ പാത സ്വീകരിക്കേണ്ടി വന്നിട്ടില്ല. ബഷീര്‍കൃതികളുടെ സ്വാധീനതയൊന്നും അവിടെ പ്രസക്തമല്ല. അദ്ദേഹത്തിന്റെത് മറ്റൊരു തലമാണ്. എങ്കിലും വളരെ ഇഷ്ടമുള്ള എഴുത്തുകാരനാണ് ബഷീര്‍. എഴുത്തുകാരനിലെ ഭാഷ സൃഷ്ടിക്കപ്പെടുന്നത് അയാളുടെ മാത്രമായ സ്വാഭാവികപ്രേരണയാണ്. നല്ല ഭാഷ ഉണ്ടാക്കുന്നതിന് വേണ്ടിമാത്രമായുള്ള പ്രത്യേക പരിശീലനങ്ങളോ മറ്റോ ഒന്നും തന്നെയില്ല.

Quick climaxing has developed into pretty widespread trouble amidst adult men. order viagra overnight He is an expert in treating sexual dysfunctions in both men and tadalafil shop women. Hypertension (high blood pressure) is a chronic ailment in which the pfizer viagra tablets body is supposed to move. The body can enjoy the result of this is the dissatisfaction of viagra canada his female partner.

പരസ്പരപൂരകമായ എഴുത്തും വായനയും

എഴുത്തിന്റെ വഴിയിലേക്ക് എത്തിപ്പെടാനുള്ള യാതൊരു സാഹചര്യവുമില്ലാത്ത ബെന്യാമിന്‍ ബോധപൂര്‍വമല്ലാത്ത തന്റെ പ്രയാണത്തെ നിയോഗം എന്ന പദം കൊണ്ടാണ് വിശേഷിപ്പിക്കുന്നത്. പൂര്‍വിക പാരമ്പര്യം  സുഹൃത്ത്ബന്ധം  ചെറുതിലേയുള്ള വായനാക്കമ്പം  സാഹിത്യപ്രേമംഎഴുത്തുകാരുമായുള്ള ബന്ധം ഇത്തരം സാഹചര്യങ്ങളൊന്നും അതില്‍ ഉള്‍പ്പെടുന്നില്ലെന്നതാണ് ശ്രദ്ധേയം. ബെന്യാമിന്‍ എഴുത്തുകാരനായിത്തീരണം എന്ന നിര്‍ബന്ധം മറ്റാര്‍ക്കോ ഉള്ളതുപോലെ. അതിനപ്പുറമുള്ള വിശദീകരണം അപ്രാപ്യം. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എഴുത്തിലേക്ക് എത്തിച്ചേരുകയായിരുന്നില്ല. ബഹ്‌റനില്‍ എത്തിയപ്പോള്‍ ലഭിച്ച ജോലി ടെക്‌നിക്കല്‍ വിഭാഗത്തിലെ പ്രൊജക്ട് കോ ഓഡിനേറ്റരുടേതാണ്. മെക്കാനിക്കലും ഇലക്ട്രിക്കലുമാണ് മേഖല. അവിടെ ജീവവായു പോലെയാണ് നമ്മുടെ മാതൃഭാഷ. വിദേശത്ത് എത്തിയപ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി ആശയവിനിമയം നടത്താനുള്ള മാധ്യമം കത്താണ്. ആദ്യകാലത്ത് നിരന്തരം കത്തുകളെഴുതുമായിരന്നു. കൂട്ടുകാരൊക്കെ അത് വായിച്ച് മനോഹരമായ വരികളാണെന്നു പറയുമായിരുന്നു. അങ്ങനെയാണ് ഉള്ളിന്റെ ഉള്ളില്‍ ഒരു തോന്നലുണ്ടാകുന്നത്. ഞാന്‍ പറയുന്നതില്‍ എന്തോ കാര്യം ഉണ്ടെന്ന വിചാരം. അത്തരമൊരു നിമിഷത്തിലാണ് ഒരു ചെറിയ കഥയെഴുതുന്നത്. ആദ്യമായി എഴുതിയ കഥയാണ് ശത്രു. ഇങ്ങെന ബോധപൂര്‍വമല്ലാത്ത ക്രമേണയുള്ള പ്രവാഹമാണ് എഴുത്തിലേക്ക് നയിക്കുന്നത്. പലരും കരുതുന്നതുപോലെ ആടുജീവിതത്തിലൂടെ പൊട്ടിമുളച്ച നോവലിസ്റ്റല്ല ബെന്യാമിന്‍. എഴുത്തിന്റെ ലോകത്ത് അതെല്ലാം അസാധ്യമായ കാര്യമാണ്. കഠിനപ്രയത്‌നമാണ് യഥാര്‍ഥ വസ്തുത.

പൊളിച്ചെഴുത്ത് അഥവാ അപനിര്‍മാണം ഒരുകല

എഴുതിയ മിക്ക കൃതികളും വീണ്ടും വീണ്ടും എഴുതുമ്പോള്‍ അത് മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഒരേകഥ തന്നെ രണ്ടാമതൊരു എഴുത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. പുതിയ കാലത്ത് നമുക്ക് നമ്മളെ തന്നെ പൊളിച്ചെഴുതണമെന്ന് തോന്നുമ്പോള്‍ അത് ചെയ്യണം. എഴുത്തുകാരന് പ്രാപ്തിയുണ്ടെങ്കില്‍ വീടുകള്‍ പൊളിച്ച് പുതിയതെടുക്കുന്നതുപോലെ സാഹിത്യസൃഷ്ടികളെ പൊളിച്ചെഴുതാം. അബീശഗിന്‍ എന്ന നോവല്‍ വാരികയില്‍ പ്രസിദ്ധീകരിച്ച് വന്നതില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് പുസ്തകമായി ഇറങ്ങിയത്. തന്മയത്വമാര്‍ന്ന ഏത് കൃതിയിലും ഇത്തരം അപനിര്‍മ്മാണത്തിന്റെ സാധ്യത ദര്‍ശിക്കാം. നോവല്‍ വലിയൊരു ക്യാന്‍വാസാണ് അതിന്റെ അസ്തിത്വവും ദാര്‍ശനികതയും വളരെയധികം ബന്ധം പുലര്‍ത്തുന്നു. ആടുജീവിതത്തെ അപേക്ഷിച്ച് മഞ്ഞവെയില്‍ മരണങ്ങള്‍ക്കാണ് ദാര്‍ശനികത കാണാന്‍ കഴിയുന്നത് എന്നൊക്കെ പറയുന്നത് വായനക്കാരന്റെയോ നിരൂപകരുടെയോ അഭിപ്രായം മാത്രമാണ്. വായനക്കാരന് മുന്നില്‍ ഒരു മതില്‍കെട്ട് സൃഷ്ടിച്ചുകൊണ്ട് ഭാഷയെ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. നോവലിലൂടെ കാര്യങ്ങള്‍ പറയുന്നതില്‍ ഒരു ലക്ഷ്യമുണ്ട്. വെറുതെ ഒരു കഥ പറഞ്ഞു പോകാന്‍ വേണ്ടിയല്ല നോവല്‍ എഴുതുന്നത്. നമുക്ക് പറയാന്‍ ഒരു വിഷയമുണ്ട് അത് പറഞ്ഞു കഴിയുമ്പോള്‍ മനുഷ്യനുള്ളില്‍ ചില ധാരണകള്‍ രൂപം കൊള്ളണം. നോവലില്‍ ഒരു ജീവിതം ഉള്ളതുകൊണ്ട് മാത്രമല്ല നോവല്‍ ആകര്‍ഷകമാകുന്നത്. അതിനപ്പുറം ഒരു സന്ദേശം രഹസ്യമായി നല്‍കുന്നുണ്ട്. അതുകൊണ്ടാണ് അത് വായിക്കപ്പെടുന്നത്. ‘മഞ്ഞവെയില്‍ മരണത്തിന്റെ ആന്തരികതലം വിശാലമാണ് കഥാപാത്രങ്ങളുടെ നിര തന്നെയുണ്ട് മുന്നില്‍ അപ്പോള്‍ സ്വാഭാവികമായും അത് നല്‍കുന്ന സന്ദേശവും വ്യത്യസ്തമായിരിക്കും. അതിനകത്ത് ഒളിപ്പിച്ചു നിര്‍ത്തിയ സൂക്ഷ്മ രാഷ്ട്രീയത്തെ പറ്റിയൊന്നും എല്ലാവരും ബോധവാന്മാരായിരിക്കുകയില്ല. ആടുജീവിതം അല്‍പം കൂടി പ്രകടമാണ്. എന്നാല്‍ ഉറഞ്ഞുകൂടിയിരിക്കുന്ന ചിന്തകളെ ആവിഷ്‌കരിക്കുന്നത് മഞ്ഞവെയില്‍ മരണത്തിലാണ്. ആടുജീവിതത്തിലെ വര്‍ണനകളില്‍ ചാനല്‍ ദൃശ്യങ്ങളുടെയൊന്നും സ്വാധീനം ഒരിക്കലും ഉണ്ടായിട്ടില്ല. മക്കയിലേക്കുള്ള പാത എന്ന പുസ്തകം മാത്രം വായിച്ചാല്‍ മതി മരുഭൂമിയെപ്പറ്റിയുള്ള വലിയ ചിത്രം അവിടെ നിന്നും ലഭിക്കും. ചാനലുകളുടെ സ്വാധീനം എന്നതിനെക്കാള്‍ പുസ്തകങ്ങളുടെ സ്വാധീനമാണ് ഉണ്ടായത്. ആടുകളുടെ പരിപാലനത്തെപ്പറ്റിയുള്ള ആറോളം ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വളരെ ഗഹനമായ പഠനമാണ് നടത്തിയത്. മരുഭൂമിയുടെ സ്വഭാവത്തെ പറ്റി അറിയാന്‍ വലിയ ഗൃഹപാഠമാണ് നടത്തിയത്. കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളെ അപ്പാടെ നോവലില്‍ കുടഞ്ഞിടുകയല്ല. ഒരിക്കലും മനസിലാകാത്ത വിധം കഥാപാത്രങ്ങളുമായി സന്നിവേശിപ്പിച്ച് കഥാപാത്രം തന്റെ അനുഭവങ്ങളിലൂടെ കടന്നു പോകുംവിധമാണ് ആവിഷ്‌കരിക്കുന്നത്.

കാത്തിരിപ്പിന്റെ അര്‍ദ്ധവിരാമങ്ങള്‍

വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന ഗൃഹപാഠമാണ് പല നോവലുകള്‍ക്ക് വേണ്ടിയും നടത്തിയത്. അഞ്ചുവര്‍ഷത്തെ കഠിനമായ ശ്രമത്തിന്റെ ഫലമാണ് ‘മഞ്ഞവെയില്‍ മരണങ്ങള്‍’ എന്ന നോവല്‍ അന്ത്രേപ്പേരിന്റെ കുടുംബചരിത്രം എന്നു പറയുന്നത് ചരിത്രമാണ്. നന്ദ്യള്‍വട്ടം തോമാരാജാക്കന്മാരെ പറ്റി പറയുന്നത് അവരുടെ ചരിത്രമാണ്. വളരെ പുരാതനമായ ചരിത്രവസ്തുതകളെ പുതിയ കാലത്തില്‍ നിന്നുകൊണ്ട് തുന്നിച്ചേര്‍ക്കുകയും അതിന് ഫിക്ഷന്‍ മാനം നല്‍കുകയുമാണ് ചെയ്യുന്നത്. പക്ഷെ… ചരിത്രത്തെ നമ്മള്‍ എങ്ങനെ നോവലിനകത്തേക്ക് സന്നിവേശിപ്പിക്കും എന്നത് വലിയ വെല്ലുവിളി തന്നെയാണ് അത് ഉത്തരവാദിത്തത്തോടെ പൂര്‍ത്തീകരിച്ചു. നോവലില്‍ ചില ആത്മഗതങ്ങള്‍ നടത്തുന്നത് സൃഷ്ടിയും നോവലിസ്റ്റും തമ്മിലുള്ള ആത്മസംഘര്‍ഷമാണ്. മഞ്ഞവെയില്‍ മരണങ്ങളില്‍ നിരവധി ഇടങ്ങളില്‍ നോവലിസ്റ്റ് തന്നെയാണ് കടന്നു വരുന്നത്. എഴുത്തുമായി ബന്ധപ്പെട്ട ചില സന്ദേഹങ്ങള്‍ നോവലില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ അത് ബെന്യാമിന്റെ സന്ദേഹങ്ങള്‍ തന്നെയാണ്. എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന ആത്മനിഷ്ഠമായ ലോകമാണത്. അവിടേക്ക് വായനക്കാരന് നിഷ്പ്രയാസം കടന്നു വരാന്‍ കഴിയുന്നു… അനുഭവങ്ങളുടെ എഴുത്തിന് പുതിയ ഭാഷ്യം സൃഷ്ടിച്ചിരിക്കുകയാണ് ഈ എഴുത്തുകാരന്‍. വായന എന്ന സര്‍ഗാത്മക പ്രക്രിയ നവീന രഥ്യകള്‍ കണ്ടെത്തുന്നു. അനുവാചകന്റെ ഭാവനാലോകം എല്ലാ സീമകളെയും ഉല്ലംഘിക്കുന്നു. എഴുത്തില്‍ ആത്മസമര്‍പ്പണം നടത്തിയ ബെന്യാമിന് മുന്നില്‍ രചനാനിര്‍ഭരമായ നിരവധി വീഥികള്‍ തുറന്നു കിടക്കുന്നു. എണ്ണിയാലൊടുങ്ങാത്ത വഴിത്താരകളിലെ രചനകളുടെ അനുപമസൗന്ദര്യത്തിന്റെ ദൃഷ്ടാന്തമായ സര്‍ഗസൃഷ്ടിക്കള്‍ക്കായ് അനുവാചകര്‍ വെമ്പല്‍കൊള്ളുന്നു. ഹൃദയത്തില്‍ വിരചിതമായ ഭാഷയുടെ പ്രഭാവമാണത്. എഴുത്തുകാരന്റെ ഓരോ സൃഷ്ടിയുടെ പിറവിയും കാത്തിരിപ്പിന്റെ അര്‍ധവിരാമമാണ്. അത് വരാനിരിക്കുന്ന സൃഷ്ടിയുടെ വര്‍ണാഭമായ വസന്തത്തിലേക്കുള്ള ചെറിയ ഇടവേളയാണ്. ആത്മവിശുദ്ധിയുള്ള എഴുത്തുകാരന്റെ ഹൃദയത്തിലേക്ക് പാതകള്‍ക്കിരുവശത്ത് നിന്നും ചരിത്രത്തില്‍ നിന്നും കഥാപാത്രങ്ങള്‍ കഥാതന്തുക്കളും സന്നിവേശിക്കുന്നു.

 

Tagged as: ,

Leave a Reply