Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

നരേന്ദ്ര മോഡിക്ക് ഇന്ത്യയെ നയിക്കാന്‍ സാധിക്കില്ല: ന്യൂയോര്‍ക്ക് ടൈംസ്

ന്യൂയോര്‍ക്ക്: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിക്ക് ഒരിക്കലും ഇന്ത്യയിലെ ജനങ്ങളെ നന്നായി നയിക്കാന്‍ സാധിക്കില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

ഇന്ത്യയെപ്പോലെ ബഹുമത സമൂഹമുള്ള ഒരു രാജ്യത്ത് മോഡിയെപ്പോലെയൊരാള്‍ ഭരണ തലപ്പത്ത് വരുന്നത് ഒട്ടും ഗുണകരമാകില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ ബോര്‍ഡ് വ്യക്തമാക്കുന്നു.

ഗുജറാത്ത് മുസ്‌ലിംങ്ങള്‍ രാജ്യത്തെ മറ്റിടങ്ങളില്‍ ഉള്ള മുസ്‌ലിംങ്ങളേക്കാള്‍ പിന്നാക്കമാണ്. രാജ്യത്തെ മുസ്‌ലിംങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും ഭീതിയോടെയാണ് മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ നോക്കിക്കാണുന്നത്.

ജനാധിപത്യത്തില്‍ പ്രതിപക്ഷം അനിവാര്യമാണ്. എന്നാല്‍ പ്രതിപക്ഷവുമായി പ്രവര്‍ത്തിച്ച് പോകാന്‍ മോഡിക്ക് സാധ്യമല്ല. വിമര്‍ശങ്ങള്‍ സഹിഷ്ണുതയോടെയും സമാധാനത്തോടെയും സ്വീകരിക്കാന്‍ അദ്ദേഹത്തിനാകില്ലെന്ന് അനുഭവങ്ങള്‍ തെളിയിച്ചതാണെന്നും പത്രാധിപ സമിതി വ്യക്തമാക്കുന്നു.

2002ലെ ഗുജറാത്ത് വംശഹത്യയില്‍ 1000 പേരാണ് കൊല്ലപ്പെട്ടതെന്നും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മോഡിക്ക് ഒളിച്ചോടാനാകില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.

Here, we are discounts on levitra telling you some simple tips for coping with the negative. As a result we land up with free cialis sample discover for more now shoulder and back pain. These are the top 5 symptoms of Depression Weight Changes – Significant changes in weight when not attempting viagra pharmacy to gain or lose (a gain or loss of 5% or more in a month) may be indicative of depression. Kamagra increases the blood circulation in the muscles of the heart do not get sufficient amounts of oxygen when tadalafil buy the arteries contract. ജനങ്ങള്‍ക്കിടയില്‍ മോഡി അക്രമം അഴിച്ചുവിടുകയാണ്. അങ്ങനെയുള്ള ഒരാള്‍ ഒരു രാജ്യത്തെ നയിക്കാന്‍ അര്‍ഹനല്ല.

ബി.ജെ.പി ഉള്‍പ്പെടുന്ന സഖ്യത്തെ പിളര്‍ത്തിക്കൊണ്ടാണ് മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയത്. പ്രധാന സഖ്യകക്ഷിയായ ജനതാദള്‍ യു 17 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് പോയത്. ഇത് മോഡിക്ക് തിരിച്ചടിയാവുമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

http://www.nytimes.com/2013/10/27/opinion/sunday/narendra-modis-rise-in-india.html?_r=0

 

 

Tagged as:

Leave a Reply