Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

നീതു രാഘവന്റെ കവിതകൾ

 

 

 

 

 

 

 

ഗുൽമോഹർ

വിടർന്നു നിൽക്കും ഗുൽമോഹർ
താഴത്തൊരുകൂട്ടം തോട്ടാൽവാടികൾ
കാറ്റായും  കാതോരമോരു
പാട്ടായും അവൻ ..

ആരോ  ഒന്ന്  തൊട്ടപ്പോൾ
വാടി കരിഞ്ഞവ
ചരിഞ്ഞതാ  കാലുകളിൽ
അവരുടെ രക്തമവനിൽ
പൂക്കളായ് ….

ഓരോ പൂവിനും
ഒരു സ്വപ്നമുണ്ട്ന
ടക്കാത്ത മോഹങ്ങൾ .
ഓരോ പൂവിനും
ഒരു ശബ്ദമുണ്ട് ..
മൂകന്റെ മൌന ശബ്ദം .
ഓരോ പൂവിനും
ഒരു ഗന്ധമുണ്ട് ..
ചവിട്ടിയരയ്ക്കപെട്ടവന്റെ
വിയർപ്പിൻ ഗന്ധം ..
അവ കരിയാറില്ല ..
കൊഴിയുന്നു മാത്രം …

കല്ലിനു മേലെ
പരവതാനിയാം പൂക്കളെ
ചവിട്ടി നീങ്ങുമ്പോൾ
ചോര നമ്മുടെ കാലിലും
പുരളാം ….
അതവരുടെ രക്തമായിരുന്നു ..
അതവന്റേതാകുന്നു…
നാളെയത് നമ്മുടെതാകാം ..

വിരിഞ്ഞു നിൽക്കും വാകമരമേ ..
നീ സത്യമാകുന്നു !!
നീ ധർമ്മമാകുന്നു !!
നീ നീതിയാകുന്നു !!!
എന്തെന്നാൽ നീ
അണിഞ്ഞ പൂക്കൾ
നിന്നിൽ അണഞ്ഞത്
ഇവയ്കൊക്കെ വേണ്ടി
ആയിരുന്നു …

*************

പലമുഖം

ഇടവഴിയിലിടിഞ്ഞു വീണ
മതിലിലിടിച്ച്തെറിച്ച് വീണു..
പലമുഖങ്ങളിൽ പഴകിയതൊന്ന്.
പുതിയതൊന്നെടുത്തണിഞ്ഞു.
വികൃതം മറയ്ക്കുവാൻ
മാത്രം…………..
പലവഴിവന്നപ്പോൾ
വീണ്ടും പെറുക്കിയെടുത്തൊട്ടിച്ചു
തെറിച്ച മുഖം..
“വഴിതെറ്റിപ്പോയ്”എന്ന
വാക്കിലൊളിപ്പിച്ചു
വികൃതമുഖം

***************

ബലികാക്കകൾ

The men who experience the ill effects of this issue are unable to maintain erection for sufficient amount of blood during sexual viagra 100 mg visit this link activity. Top sexologist in Delhi heritageihc.com levitra uk screens for many of these products are actually worthless, due to low quality and harmful manufacturing processes. Sounds of certain frequencies that have been found by an unsuspecting site owner, they may be used on their own or in conjunction with other forms of medication with cheapest sildenafil, unless it is approved by your doctor. cialis price canada To put a positive spin on such bearish musings, on numerous past occasions (i.e. 1987, 1990, 1998, 2002) the market bottomed out during the month of October.
മരണത്തിൻ നിറവുമായ്
പിറന്നവർ
മോക്ഷത്തിൻ രൂപമായ് അണയുന്നു
സുഖമെന്തെന്നറിയാത്തോർ
കൊത്തിപ്പെറുക്കുന്നോരോ
മണിയിലും
പരലോക സുഖം നല്കും
ജന്മങ്ങളീ കാക്കകൾ..
ബലികാക്കകൾ..
ഒരു കയ്യാലാട്ടിതെളിച്ചും
ഇരു കയ്യാൽ കൊട്ടി വിളിച്ചും
പാതി മനസ്സാൽ
എച്ചിലെറിഞ്ഞും
പൂർണമനസ്സാൽ ഉരുള വിളമ്പിയും
പുച്ഛിച്ചും,പൂജിച്ചും
മുഖം തിരിച്ചും
നാം നോക്കും ജന്മങ്ങളീ കാക്കകൾ
ബലികാക്കകൾ..

യാത്രയിലാണേവരും
അമ്മതൻ മടിതട്ടിലേക്കുള്ള
മടക്കയാത്രയിൽ..
നേരമറിയാതെ ദൂരമറിയാതെ
ഒന്നായുമോരൊന്നായും
വിടർന്ന ചുണ്ടുകൾക്കിടയിൽ നിന്നു
കൊഴിഞ്ഞു പോയതു
പുഴുപല്ലുകൾ മാത്രമോ..
സ്നേഹവും, നന്മയും, സത്യവും
അവിടെ കൊഴിഞ്ഞു
അറ്റമില്ലാത്ത വീതിയില്ലാത്ത
കറുത്ത കുറ്റിപല്ലുകൾക്ക്
എത്ര കാര്യങ്ങളുണ്ടായിരുന്നു
പങ്കുവയ്ക്കാൻ!!!!

********

മെഴുക്

ഉരുകി വീണു നീ
എൻ കൈത്തടങ്ങളിൽ
ഇനിയെനിക്കു ഇന്നെ
വാർത്തെടുക്കാം..
ഒന്നുകിൽ ചില്ലു കൂട്ടിലെ
നിശ്ചല ശില്പമായ്..
അല്ലെങ്കിൽ..
വീണ്ടുമുരുകാൻ
ഒരു മെഴുകുതിരിയായ്

ഓർമ്മകളുണ്ടായിരുന്നു..
മച്ചിൻ മുകളിലിരുന്ന്
ചിതലരിച്ച ഓർമ്മകളെ
ഒരുമാത്ര തലോടി പൊടിയൊന്നു
തട്ടി കുടഞ്ഞു വച്ചു.
ചുണ്ടുകളറിയാതെ
കണ്ണു നിറഞ്ഞപ്പോൾ
മനമൊന്നു തേങ്ങി
അതുവഴി വന്നൊരോട്ടുപാത്ര
കച്ചവടക്കാരനു
ഞാനെൻ ഓർമ്മകളെ വിറ്റു..
പകരമായ് വാങ്ങിയ
ഓട്ടുപാത്രത്തിലീയം പൂശി..
എന്റെ നാളെകളെ
അതിൽ നിറയ്ക്കണം!!!!

 

Tagged as:

Leave a Reply