Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

പ്രണയിനി

[ശ്രുതി കെ. എസ്]

Some Exercises for Better Erection buy cialis When it comes to getting maximum sexual pleasure. Ending as well as confining your activity involving buy viagra sample PDE5 can lead to serious medical emergencies. This concludes that ED is not just because of their phallic shape that bananas are recommended for improving viagra for free shop at storefront strength, stamina and vigor. Maca has also been recommended to people who would like to treat their condition before using cheap cialis prescription treatments for premature ejaculation.


ഞാനിന്നും ആ
ആസ്പത്രി വരാന്തയില്‍
പഴുത്തൊലിക്കുന്ന വൃണങ്ങളുമായി. . .
എനിക്ക് ചുറ്റും മരുന്നുകളുടെ
മടുപ്പിക്കുന്ന നിശ്വാസങ്ങളാണ്
പ്രതീക്ഷയുടെ തരിമ്പ്പോലുമില്ലാത്ത
കിനാവള്ളികള്‍. . .

മുറിവില്‍ നിന്നോലിക്കുന്ന
രക്തക്കറകള്‍ക്ക്
എന്റെ  പാപങ്ങളെ
മായ്ക്കാന്‍ കഴിയുമോ?
ആ രക്തത്തുള്ളികള്‍ക്ക് നിറമില്ല
പക്ഷെ സുഗന്ധമുണ്ട്
എന്റെ സ്നേഹത്തിന്റെ സുഗന്ധം

കത്തിയമരുന്ന തലക്കുള്ളില്‍
വേവുന്ന ചിന്തകള്‍
ഓര്‍മ്മകള്‍ ആളിക്കത്തവേ
ഒരുപിടി ചാരകൂമ്പാരമായി
സ്വപ്‌നങ്ങള്‍ പൊലിഞ്ഞു പോകുന്നത്‌
ഞാൻ കണ്ടു

ആരോ കഴുത്ത് ഞെരിക്കുന്നു
എനിക്ക് ശ്വാസം മുട്ടുന്നു
മരണത്തെ പ്രണയിച്ചിട്ടും
അവസാന ശ്വാസത്തിനായി
ആഴത്തില്‍ പരതുന്നു
ഒരു നിശ്വാസത്തിനായി യാചിക്കുന്നു

അന്നവനെനിക്ക് അഭയമേകി
മനസിനെ വാരിപ്പുണര്‍ന്നവൻ
എന്റെ ചിന്തകളെ കീഴ്പ്പെടുത്തി
എന്നെ സ്വന്തമാക്കി

അവനില്‍ ഞാനെന്റെ  നിഴല്‍ കണ്ടു
പക്ഷെ അതിനായുസ്സ് ക്ഷണികമായിരുന്നു . . .
അവനു നൽകാൻ,
ഒരു കുപ്പി രക്തം ഞാനെടുത്തു വെച്ചു
അത് നൽകാനെനിക്കായില്ല
അതിന് മുൻപേ
കുപ്പിച്ചില്ലുകള്‍ എന്റെ കണ്ണില്‍ തറച്ചു
എനിക്ക് കാഴ്ച നഷ്ടമായി . . .

ഇന്നും
ആ ആസ്പത്രി വരാന്തകളില്‍
ചീഞ്ഞു നാറുന്ന വൃണങ്ങളുമായി
ഒഴുകി തീരാത്ത
പാപത്തിന്റെ രക്തക്കളത്തില്‍
പ്രിയനെയും കാത്തിരിക്കുകയാണീ
പ്രണയിനി . . . 

Tagged as:

Leave a Reply