Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

വിചിത്രമായ ചാനൽമലയാളം

[വെട്ടിപ്പുറം മുരളി]

മലയാളഭാഷയുടെ വികാസത്തിനു വേണ്ടി ഒത്തിരി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. ശ്രേഷ്ഠഭാഷാപദവിയും മലയാളം സര്‍വകലാശാലയും മറ്റും ഇതിന്‌ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്യാം. എന്നാല്‍ ഭാഷയുടെ ഇന്നത്തെ ദുരവസ്ഥയെപ്പറ്റി ആഴത്തിലുള്ള പഠനമോ പരിഹാരിനിര്‍ദ്ദേശമോ ഉണ്ടാകുന്നില്ല. ഭാഷയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് അധികൃതരുടെ കൂടെക്കൂടെയുള്ള പ്രഖ്യാപം. അതേസമയം ഭാഷയുടെ നിലനിൽപ്പ്തന്നെ അപകടപ്പെടുത്തുന്ന തരത്തിലാണ് മിക്ക മലയാളം ചാനലുകളും ഭാഷ കൈകാര്യം ചെയ്യുന്നത്.

കുട്ടികളെ മലയാളം പഠിപ്പിക്കാനാഗ്രഹിക്കുന്ന പ്രവാസികളായ രക്ഷിതാക്കള്‍ക്കു ഉദാഹരിക്കാനാവുന്നതല്ല ചാനല്‍മലയാളം. മുമ്പൊക്കെ ചില പത്രങ്ങള്‍ ചൂണ്ടിക്കാട്ടി, ഇതില്‍ എഴുതിയിരിക്കുന്ന മലയാളം നല്ല മലയാളമാണ് എന്നു മുതിര്‍ന്നവര്‍ കുട്ടികളെ ഉപദേശിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ഏതെങ്കിലും ഒരു മാധ്യമം ചൂണ്ടിക്കാട്ടി ഇതില്‍ പ്രയോഗിക്കുന്ന മലയാളം പഠിക്കുക എന്നു പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഭാഷയുടെ അപചയത്തിന്‌ ആക്കം കൂട്ടുന്നതാണ് കേരളത്തിലെ ചാനലുകളും അവയിലെ പരിപാടികളും മറ്റും. ചാനലുകളില്‍ കൃത്യമായി മലയാളം ഉച്ചരിക്കുന്നത് ശിക്ഷാര്‍ഹമാണോ എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് വാര്‍ത്താവായനയും പരിപാടികളുടെ അവതരണവും.

ഒരു ടിവി വാര്‍ത്തയിലെ പ്രയോഗം നോക്കുക: ‘ബൂഗര്‍ബ്ബ’ ജലം. ഇതു ഭൂഗര്‍ഭജലമാണെന്നു പ്രേക്ഷകര്‍ വേണമെങ്കില്‍  മനസ്സിലാക്കണം, ഞങ്ങള്‍ക്കു വലിയ നിര്‍ബന്ധമൊന്നുമില്ല എന്നമട്ടിലാണ് ടിവി വായനക്കാര്‍. ഭ എന്ന അക്ഷരത്തെയാണ് ഇവിടെ പടിയിറക്കി വിട്ടിരിക്കുന്നത്. ഏതെങ്കിലും ഒരു ചാനലിലെ വാര്‍ത്താവായനക്കാരനോ/ കാരിയോ, അവതാരകരോ ‘ഭ’ ഉച്ചരിച്ചാല്‍ അത്ഭുതം എന്നു തന്നെ കരുതണം. അത്രയ്ക്കു ദയനീയമായ അവസ്ഥയിലാണ് ‘ഭ’ യും മറ്റു പല അക്ഷരങ്ങളും. ചില ഭാഷകളില്‍ ചില അക്ഷരങ്ങള്‍ ഇല്ലാത്തതുപോലെ മലയാളത്തില്‍ ‘ഭ’ ഇല്ലെന്നാണ് മിക്ക ചാനലുകളുടെയും ഭാവം. പകരം ‘ബ’ യാണ് നാവില്‍ വഴങ്ങുന്നത്. യാതൊരു കൂസലുമില്ലാതെ ബാരദത്തിന്റെ ബാസുരബാവി എന്നാണ് ചാനലുകളില്‍  വായിക്കുന്നത്. ഇതാകട്ടെ കാലങ്ങളായി ആവര്‍ത്തിക്കുകയും ചെയ്യുന്നു.

‘ഘ’യാണ് മറ്റൊരു ഇര. ‘ഗട്ടംഗട്ട’മായി ‘ഘ’ എന്ന അക്ഷരത്തെ ഇല്ലാതാക്കുകയാണ് ചാനലുകള്‍. ഈ ഗട്ടംഗട്ടം മിക്ക ചാനലുകളും കൂടെക്കൂടെ ആവര്‍ത്തിക്കുന്നുണ്ട്. ആരും ഇക്കാര്യത്തില്‍ പിന്നിലാവാന്‍ പാടില്ലല്ലോ.  പെണ്‍കുട്ടി ആത്മഹത്യ ‘ചെയ്യപ്പെട്ടു’ എന്നു ഒരു ടിവി വാര്‍ത്തയില്‍ ലേഖകന്‍ ആവര്‍ത്തിക്കുന്നു. ഇതു ശരിയല്ല, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു എന്നു മതി.

ഒരു ചാനലിലെ സംഗീതപരിപാടിയുടെ അവതാരക പറയുന്നു: ഇനി നിങ്ങളുടെ ഫേവറൈറ്റായ ഒരു ബ്യൂട്ടിഫുള്‍  സോങ്ങ് എന്‍ജോയ് ചെയ്യാം- എന്ന്. മലയാളം ചാനലില്‍ ഭാഷയ്ക്കുണ്ടായ അപചയത്തിന്റെ ആഴം ഇതില്‍നിന്നു വ്യക്തമാണ്.  ചിലരുടെ ഭാഷ അവരുടെ വായില്‍ നിന്നു പുറത്തുവരാതെ അതേ നാവില്‍തന്നെ തളര്‍ന്നും മുറിഞ്ഞും വീണ് അകാലചരമമടയുന്നു. ചില അവതാരകര്‍ സംസാരിക്കുന്നതു കേട്ട്  ഇംഗ്ളീഷോ മലയാളമോ എന്നറിയാതെ കുഴങ്ങാനാണു പ്രേക്ഷകരുടെ വിധി.

നിശ്ചയം, വൃശ്ചികം നിശ്ചലം തുടങ്ങിയ വാക്കുകളെ ‘നിച്ചയം, വൃച്ചികം, നിച്ചലം’ എന്ന് ഉച്ചരിക്കുന്നവരാണ് ഏറെയും. വൃച്ചികപ്പുലരിയില്‍ ശബരിമല നടതുറന്നു, സന്നിദാനം ബക്തജങ്ങളെക്കൊണ്ടു നിറഞ്ഞു എന്ന് എല്ലാ ചാനലുകളും ആവര്‍ത്തിച്ചു പറഞ്ഞു. മണ്ഡലകാലത്തുപോലും വൃശ്ചികവും സന്നിധാനവും മനസിലാക്കാന്‍ സാധിക്കാത്തവരാണ് ചാനലുകാര്‍. മലയാളിയുടെ നാവില്‍ നന്ദി ഉദിക്കുന്നില്ല, പകരം നന്നിയാണ് വിലസുന്നത്. ചന്ദം എന്ന വാക്കി ‘ചന്നം’ ആക്കുന്നു. ഇന്ദിരയെ ‘ഇന്നിര’യാക്കി മാറ്റും. സ്ഫോടനത്തിന്‌ ശക്തിപകരാന്‍  ‘സ്പോട’മാക്കുന്നു. വായനയിലും എഴുത്തിലും ‘ഗ്രഹവും’ ‘ഗൃഹവും’ തമ്മിലുളള വ്യത്യാസം തിരിച്ചറിയാത്തവര്‍ ഉണ്ടെന്നത് അതിശയോക്തിയല്ല. ശ്രദ്ധിച്ചു എന്നത് പലരും ‘സ്രദ്ധിച്ചു’ എന്നാണ് ഉച്ചരിക്കുന്നത്.

Texas drivers ed was the first step, but as parents, we order cialis on line mouthsofthesouth.com play a major role in assisting our teenagers become safe drivers. Similarly cialis online generic is not recommended for patients using nitrate drug for chest pain or heart congestion.Men suffering from kidney disease or liver troubles are not recommended the consumption of this medicine.Do not use this tablet, if you are suffering from erectile dysfunction used to use some Ayurvedic medicines. It cialis professional uk can also improve blood circulation, thereby promoting healthy blood flow, thus giving better erections. Like all other diseases and conditions in this category, male viagra without mouthsofthesouth.com sexual dysfunction frequently occurs. അതേ സമയം, വികലമലയാളത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ചാനലുകള്‍ക്കു വേണ്ടി കേരളത്തിന്‌ പുറത്തുനിന്നു -വിദേശങ്ങളില്‍ നിന്നും- വാര്‍ത്തയും വിവരങ്ങളും നല്‍കുന്നവര്‍ മികച്ച മലയാളത്തില്‍ സംസാരിക്കുന്നത് സാധാരണയാണ്. കേരളത്തിന്‌ പുറത്തു ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും മലയാളത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കും വിധമാണ് ലേഖകരുടെ വിവരണങ്ങള്‍. എന്നാല്‍ കേരളത്തിലുള്ളവര്‍ ഭാഷയെ ചിത്രവധം ചെയ്തു രസിക്കുന്നു.

വാഹനാപകടത്തില്‍ രണ്ടു പേര്‍ ‘കൊല്ലപ്പെട്ടു’ എന്ന രീതിയില്‍ വാര്‍ത്ത വായിക്കുന്നതു സാധാരണയാണ്. ആരോ ബോധപൂര്‍വ്വം നടത്തിയ അപകടവും കൊലപാതകവും ആണ് ഇതെന്ന ധ്വനിയാണ് ഇവിടെ കാണുന്നത്. അപകടത്തില്‍ മരിച്ചു എന്നു പറയുന്നതാണ് നല്ലത്. എന്നാല്‍ അപകടമരണം ആരെങ്കിലും ആസൂത്രണം ചെയ്തതാണെങ്കില്‍ കൊല്ലപ്പെട്ടു എന്നുതന്നെ പ്രയോഗിക്കാം. ‘കണ്ടു’ എന്നതിന്‌ പകരം കാണപ്പെട്ടു എന്നു പ്രയോഗിക്കുന്നതും വ്യാപകമാണ്. ആവശ്യമില്ലാത്ത എല്ലാ തലങ്ങളിലും ക്രിയാപദത്തിന്റെ കൂടെ ‘പെട്ടു’ ചേര്‍ത്തു കര്‍മ്മണിയാക്കിയാലേ മിക്കവര്‍ക്കും തൃപ്തിയാകൂ. ഞങ്ങള്‍ അതേക്കുറിച്ചു ചര്‍ച്ച ചെയ്യപ്പെട്ടു എന്നു ടിവിയില്‍ ഒരാള്‍ അഭിപ്രായം പറയുന്നു. ഇതെങ്ങനെ ശരിയാകും. ഞങ്ങള്‍ അതേക്കുറിച്ചു ചര്‍ച്ച ചെയ്തു എന്നു പറഞ്ഞാല്‍ മാത്രം മതി അര്‍ത്ഥം വ്യക്തമാകും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയായതിനെത്തുടര്‍ന്ന് ‘പച്ചിമഗട്ടസംരഷ്ഷണം’ വ്യാപകമായി.

‘ലോപവും ലോഭവും’ ഒരു ഭേദവുമില്ലാതെയാണ് മിക്കവരുടെയും നാവില്‍ വിളയാടുന്നത്.  ഇക്കൂട്ടരുടെ വിചാരങ്ങളെല്ലാം ‘വിജാര’മായി മാറുന്നു. അഗാധം, അഗതി എന്നിവ ‘അഗാദം, അഗദി’ എന്നുച്ചരിക്കുന്നു. പാഠം ചിലരുടെ നാവില്‍ ‘പാട’മായി വിലസുന്നു. പക്ഷേ, ‘പഷ്ഷേ’ ആകുന്നതും ‘സാദാരണം’. ഇതൊക്കെ എങ്ങനെ ‘ഷമിക്കും’. സൂക്ഷ്മം എന്നത് ‘സൂഷ്മം’ എന്ന് ഉച്ചരിക്കുന്നു. ലക്ഷ്മണന്‍ പലര്‍ക്കും ‘ലഷ്മണാകുന്നു.’ ‘വാസ്തവ’ത്തില്‍ ‘ത’ തന്നെ വേണം. അസ്ഥിക്ക് ‘ത’ ചേര്‍ക്കുന്നവര്‍ കുറവല്ല.

ഇനി ചിലരുടെ ഉച്ചാരണം കേട്ടാല്‍ ഇതേതുഭാഷയെന്നു ചിന്തിച്ചുപോകും. മലയാളത്തില്‍ ബലപ്പെടുത്തിയും അല്ലാതെയും ഉച്ചരിക്കേണ്ട അക്ഷരങ്ങളുണ്ട്. അവ ആ രീതിയില്‍ ഉച്ചരിക്കുമ്പോഴാണ് വാക്കിന്‌ ജീവന്‍ ഉണ്ടാകുന്നത്. ഇത് അര്‍ത്ഥത്തിന്റെ ധ്വനിയുണ്ടാക്കും. ചാനലുകളിലെ ഭാഷ ശ്രദ്ധിക്കുക. ഏതക്ഷരവും ഒരേ സ്വരത്തിലും ബലത്തിലുമാണ് അവര്‍ ഉച്ചരിക്കുന്നത്. നഖക്ഷതം ചാനലുകളിലൂടെ പുറത്തുവരുമ്പോള്‍ നഹഷ്ഷദമായി ചതഞ്ഞരഞ്ഞ് കിടക്കുന്നു. പുതിയതും പഴയതുമായ ഒരു ചാനലും മലയാളത്തിനെ വേണ്ടവിധം മാനിക്കുന്നില്ലെന്നു വ്യക്തമാണ്. വാര്‍ത്താവായനയില്‍പോലും നല്ല മലയാളം വേണമെന്നു ഇക്കൂട്ടര്‍ കരുതുന്നില്ലെന്നു കാണാവുന്നതാണ്.

ഭാഷയെ കൊത്തിനുറുക്കി തുണ്ടുതുണ്ടായി എറിഞ്ഞുകളിക്കുന്നവരാണ് അവതാരകര്‍ എന്നു നേരേത്തെ സൂചിപ്പിച്ചു. അവരുടെ വികലമായ ഭാഷാപ്രയോഗത്തില്‍ മനംമടുക്കാത്ത ഒരു ഭാഷാപ്രേമിയും ഉണ്ടാവില്ല. ഇത്തരം മലയാളം കേട്ടു പഠിക്കരുത് എന്നു കുട്ടികളെ ഉപദേശിക്കുകയല്ലാതെ വേറെ വഴിയില്ല, പ്രത്യേകിച്ചു പ്രവാസികള്‍ക്ക്. ആവശ്യമില്ലാത്ത ഘട്ടങ്ങളില്‍പോലും മറ്റു ഭാഷാപദങ്ങള്‍ കുത്തിത്തിരുകുന്നതുമൂലമുള്ള രസക്കേട് വേറെ. താരതമ്യേന ഭാഷാസ്ഹേം കുറഞ്ഞവരാണ് മലയാളികള്‍ എന്നു കരുതാന്‍ ന്യായങ്ങള്‍ ഏറെയാണ്.സര്‍ക്കാരും മലയാളിസംഘടനകളും ഭാഷാപഠനത്തിനായി പല പദ്ധതികളും തയ്യാറാക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ നല്ല മലയാളം പഠിപ്പിക്കാനാവണം പരിശ്രമിക്കേണ്ടത്.

ഇത്തരം വൈകല്യങ്ങള്‍ ഗായകരിലേക്കും പകര്‍ന്നിട്ടുണ്ട്. വാക്കിന്റെ ഉച്ചാരണവും വൈകാരിക അംശവും മസ്സിലാക്കാതെയാണ് പല ഗായകരും ആലാപം നടത്തുന്നത്. ഇതുമൂലമാകാം പുതിയ പാട്ടുകള്‍ സഹൃദയരുടെ മനസില്‍ ചലനം സൃഷ്ടിക്കാത്തത്. ആലാപവേദികളില്‍ കൊച്ചുകുട്ടികള്‍ പോലും പാടുന്നത് അവരുടെ രക്ഷിതാക്കളുടേയും മുത്തച്ഛന്മാരുടേയും തലമുറയില്‍ പെട്ട ഗാനങ്ങളാണ് എന്നതു ശ്രദ്ധേയമാണ്. അവയുടെ രചന, സംഗീതം, ആലാപം തുടങ്ങിയവ അത്രയ്ക്കു മികച്ചതായിരുന്നു. ആര്‍ക്കും എന്തുമാകാമെന്ന കാലമായപ്പോഴേക്കും ഗാനങ്ങളുടെ അപചയവും തുടങ്ങി. ഇത്തരം ഗാനരംഗങ്ങള്‍ ചാനലുകളില്‍ പ്രത്യക്ഷമാകുമ്പോള്‍ പ്രേക്ഷകര്‍ മറ്റുപലതും ശ്രദ്ധിക്കാന്‍ തുടങ്ങുകയോ ചാനല്‍ മാറ്റുകയോ ചെയ്യുന്നതു  സാധാരണയാണ്.  ഇത്തരം ഗാനങ്ങളിലെ ഭാഷാപരമായ ശോചനീയാവസ്ഥയും കാണാതിരുന്നു കൂടാ. നേരത്തെ ചലച്ചിത്രഗാനങ്ങള്‍ മലയാളസാഹിത്യത്തിന്‌ മുതല്‍ക്കൂട്ടായിരുന്നെങ്കില്‍ ഇന്നങ്ങനെ അഭിമാനിക്കാന്‍ വകയില്ലെന്നതാണ് വാസ്തവം. കൂടാതെ, ആവശ്യമില്ലാതെയും അര്‍ത്ഥമറിയാതെയും ഒട്ടേറെ വാക്കുകള്‍ പ്രയോഗിക്കുന്നതും പതിവാണ്. ഇപ്രകാരം പരിശോധിച്ചാല്‍ തെറ്റുകളുടെ ഘോഷയാത്രതന്നെ കാണാവുന്നതാണ്.

ചാനലുകളുടെ മലയാളം ചെലുത്തുന്ന ദുഷിച്ച പ്രവണതകള്‍ ഗൌരവമായിത്തന്നെ കാണണേണ്ടിയിരിക്കുന്നു. പുതുതലമുറയും പ്രവാസികളും അവരുടെ അനന്തരാവകാശികളും ഈ  വഴിതെറ്റിയ ഭാഷാരീതികളെ എതിര്‍ത്തു തോല്‍പ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ ഭാഷ നാശത്തിലേക്കു കൂപ്പു കുത്തും.  ചാനലുകളിലെ ഈ വികലമലയാളത്തെ തിരുത്താന്‍ പ്രേക്ഷകരും കൂട്ടായ്മകളും മുന്നോട്ടു വരേണ്ടതാണ്.

Tagged as: ,

Leave a Reply