Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

മലയാളിയുടെ ലൈംഗികതൃഷ്ണ

[സ്പെഷ്യൽ റിപ്പോർട്ടർ]

അമേരിക്കന്‍ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ വെമ്പുന്ന ഒരു വിഭാഗം ജനതയും, മലയാളിയുടെ തനതായ സംസ്‌കാരവും മൂല്യങ്ങളും മുറുകെ പിടിക്കാന്‍ നിര്‍ബന്ധിക്കുന്ന വേറൊരു വിഭാഗവും.

മലയാളക്കരയിലെ ഇന്നത്തെ സാമൂഹ്യ ജീര്‍ണ്ണതയ്ക്കും ലൈംഗിക അതിപ്രസരത്തിനുംകാരണമെന്ത് എന്ന അന്വേഷണമാണ് ഇങ്ങനെയൊരു കുറിപ്പെഴുതാന്‍പ്രേരിപ്പിച്ചതു. വീണ്ടും ഒരു കുരുന്നുകൂടി കാമത്തിന്റെ ബലിയാടായിരിക്കുകയാണ് ആര്യ എന്ന പെണ്‍കുട്ടിയെ മരണശേഷവും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതില്‍ നിന്ന് നാമെന്താണ് മനസ്സിലാക്കേണ്ടത്. കാമം മറ്റെല്ലാ ആലോചനകളെയും തൂത്തെറിയുന്നു. ഇനിയും ചികിത്സ നല്‍കിയില്ലെങ്കില്‍ സമൂഹമനസ്സ് മുഴുഭ്രാന്തിലേക്ക് മൂക്കുകുത്തി വീഴുമെന്ന് തീര്‍ച്ചയാണ്.നരവംശ പരിണാമ ചരിത്രത്തില്‍ രതി വിവിധ കാലഘട്ടങ്ങളിലായി വിവരിയ്ക്കപ്പെട്ടിട്ടുണ്ട്. ജയദേവരുടെ ഗീതാഗോവിന്ദം, കാളിദാസന്റെ കുമാരസംഭവം എന്നീ പ്രാചീന ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ ഏറ്റവും സൗന്ദര്യാത്മകമായ രീതിയില്‍ ലൈംഗികതയെ പ്രതിപാദിച്ചിട്ടുണ്ട്.

സമകാലീന കേരളം നേരിടുന്ന ഏറ്റവും ദയനീയമായ യാഥാര്‍ത്ഥ്യം ലൈംഗിക ദാരിദ്ര്യമാണ്. ഇന്ന് നല്ലൊരു ശതമാനം കുടുംബങ്ങളിലും ദാമ്പത്യജീവിതത്തില്‍ ഇഷ്ടമില്ലാത്ത ലൈംഗിക ബന്ധങ്ങളാണ് നടക്കുന്നത്. ഒന്നുകില്‍ ഒരു വലിയ വഴക്കിനൊടുവിലുള്ള കോംപ്രമൈസ്. അല്ലെങ്കില്‍ ടെന്‍ഷന്‍ പിടിച്ച ആലോചനകളില്‍ നിന്നും മുക്തി നേടാനൊരു ഉറക്കമരുന്ന്. അതുമല്ലെങ്കില്‍ ഏതെങ്കിലും മനസ്സിനിണങ്ങിയ ഇണയെ ഓര്‍ത്തു കൊണ്ടൊരു വേഴ്ച. അമിത മദ്യപാനവും, രക്തസമ്മര്‍ദ്ദവും പ്രമേഹവും ലൈംഗികതയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് വിഷാദരോഗിയോ അക്രമാസക്തരോ ആയി മാറുന്ന സ്ത്രീകളും ഇന്ന് കേരളത്തില്‍ കൂടുതലാണ്. മറ്റൊരു വിഭാഗം പലകാരണങ്ങള്‍കൊണ്ട് ലൈംഗിക വിരക്തിയിലെത്തിയ സ്ത്രീകളാണ്. ഇവരുടെ രൂക്ഷമായ നിയന്ത്രണത്തെ ശപിച്ചു കഴിയുന്ന പുരുഷത്വങ്ങള്‍. ഇങ്ങനെ പോകുന്നു മലയാളിയുടെ ലൈംഗികത.

അറിവ് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പാതയാണ്. അത് നേടുന്തോറും സ്ത്രീ സ്വതന്ത്രയാവാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്തരക്കാരുടെ കുടുംബജീവിതങ്ങള്‍ പൊതുവെ ശിഥിലമാകുന്നതാണ് കണ്ടുവരുന്നത്. കുടുംബമെന്ന വ്യവസ്ഥയില്‍ നിന്നുകൊണ്ടുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് അധികമാരും ചിന്തിച്ചു കാണുന്നില്ല. അല്ലെങ്കില്‍ അതിനു മറ്റു കുടുംബാംഗങ്ങള്‍ തയ്യാറാകുന്നില്ല എന്നു വേണം കരുതാന്‍. ഇങ്ങനെ വരുന്ന അസ്വാതന്ത്ര്യം,അടിച്ചമര്‍ത്തല്‍, അസംതൃപ്തി എന്നിവയ്ക്കിടയില്‍പെട്ട് സംഘര്‍ഷാവസ്ഥയില്‍ എത്തുന്ന കുടുംബങ്ങളില്‍ നിന്ന് ലൈംഗികത അപ്രത്യക്ഷമാകുന്നു. വൈകാരികതയ്ക്ക് പുതിയ മാനങ്ങള്‍ തേടുന്നു. ഈ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യാനോ പരിഹാരം തേടാനോ മലയാളി തയ്യാറല്ല.

ഒരു ‘നോര്‍ത്തി’ പെണ്‍കുട്ടി മലയാളിയുടെ കണ്ണുകൊണ്ടുള്ള ഉഴിച്ചില്‍ കണ്ടാല്‍ ഉടന്‍ പറയും ‘യെ മല്ലു ഹെ’ ,ഇതിന്റെ കാരണങ്ങള്‍ ഈ അടക്കിവയ്ക്കല്‍ തന്നെയാണ്. ഇത് അര്‍ബുദം പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് ഇടയാക്കുന്നു. സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം, ഗര്‍ഭാശയ രോഗങ്ങള്‍, പുരുഷന്മാര്‍ക്ക് കരള്‍, മസ്തിഷ്‌ക രോഗങ്ങള്‍, രക്താര്‍ബുദം എന്നിവയൊക്കെയായി ഈ സമ്മര്‍ദ്ദം പരിണമിക്കുന്നു. ശരീരത്തിനുള്ളിലെ ഊര്‍ജ്ജ സ്രോതസ്സുകളെ തടഞ്ഞു നിര്‍ത്തിയാല്‍ അത് ദുഷിച്ചു പൊട്ടും. ദേഷ്യമായാലും സങ്കടമായാലും രതി ചിന്തയായാലും അത് പുറത്തേക്ക് ഒഴുകിപോവുകതന്നെ വേണം. മാനസികമായും ശാരീരികമായും എന്ത് അടക്കിവയ്ക്കുന്നുവോ അത് മാരകമായ രോഗമായി മാറുമെന്ന് മെഡിക്കല്‍ സയന്‍സ് പറയുന്നു. അഷ്ടാംഗഹൃദയത്തിലും അത് തന്നെയാണ് പറയുന്നത്.

സ്വയംഭോഗം ശീലമായതു കൊണ്ടാണ് എന്റെ തല പൊട്ടിത്തെറിക്കാത്തതെന്ന് ഈ ലേഖനമെഴുതുന്നതിനായുള്ള അന്വേഷണത്തിനിടെ എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി. ഇദ്ദേഹം അതിപ്രശസ്തനും മാന്യനുമാണ്. സമൂഹം ഈ മാന്യവേഷം കല്‍പിച്ചു നല്‍കിയതുകൊണ്ടു കൂടിയായിരിക്കും തന്റെ കാമനകള്‍ അദ്ദേഹം സ്വയംപരിഹരിക്കേണ്ടി വരുന്നത്. കേരളമാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍, സംഭോഗസമയം കൂട്ടാനും മറ്റുമുള്ള മരുന്നുകളുടെ കമ്പോളം എന്നു കൂടി അറിയേണ്ടതുണ്ട്.ശീഘ്രസ്ഖലനം എന്നത് ബാല്യകാലത്തു തന്നെ പിടികൂടുന്ന ഒരു മാനസിക അവസ്ഥയാണെന്ന് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടികാണിക്കുന്നുണ്ട്. അതിന് ശാസ്ത്രീയമായി തയ്യാറാക്കിയ ചില ഉപാധികളൊക്കെ ഉണ്ടെന്നിരിക്കെ കമ്പോളത്തിലെ വ്യാജമരുന്നുകള്‍ തേടി മലയാളി അലയുന്നു. അത്തരം മരുന്നുകള്‍ കഴിച്ച് രോഗിയായി തീര്‍ന്ന ചില മധ്യവയസ്‌കരെ പ്രകൃതി ചികിത്സാലയത്തില്‍ വച്ച് കണ്ടുമുട്ടാനിടയായിട്ടുണ്ട്.

ലൈംഗികബന്ധം വെറും ശാരീരികമായ വേഴ്ച മാത്രമല്ല മാനസികതലം കൂടി പരിഗണിക്കേണ്ടതുണ്ട് എന്ന് നമ്മില്‍ പലര്‍ക്കും അറിയില്ല. ഇണയുടെ അഭിരുചികള്‍ എന്താണെന്നുപോലും നോക്കാതെ തങ്ങളുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പിക്കുന്നതും അനാരോഗ്യകരമായ ലൈംഗികതൃഷ്ണ വളര്‍ന്നു വരാന്‍ കാരണമാകുന്നുണ്ട്. ഇറച്ചിയോടുള്ള ആക്രാന്തം പോലെ തന്റെ ഇണയോടു പെരുമാറുന്നതോടു കൂടി മാനസിക വൈകല്യമുള്ള പ്രകൃതക്കാരായി ഇണ ചേരുന്ന സ്ത്രീയും പുരുഷനും മാറുന്നു. ഇത് പ്രകൃതിവിരുദ്ധ ലൈംഗികതയിലേയ്ക്കുള്ള ഒരു ചവിട്ടു പടി കൂടിയാണ്. പണ്ട് വടക്കന്‍ കേരളത്തില്‍ മാത്രം ധാരാളമായി കണ്ടിരുന്ന ഹോമോസെക്‌സികള്‍ ഇന്ന് കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ധാരാളമായുണ്ട് എന്നത് സെക്‌സിന്റെ അതിപ്രസരത്തിന് തെളിവാണ്.

കൂടുതല്‍ റിസ്‌ക്കുള്ള സ്ത്രീപുരുഷ ബന്ധങ്ങള്‍ ഒഴിവാക്കി പുരുഷന്‍ പുരുഷനെയും സ്ത്രീ സ്ത്രീയെയും തെരഞ്ഞെടുക്കുന്ന പുതിയ ട്രെന്‍ഡ് ഭയാനകം തന്നെ. പുരുഷശുക്ലം ഭക്ഷിക്കുന്ന പുരുഷന് സൗന്ദര്യവും പൗരുഷവും ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയും എന്നൊരു പ്രചരണം പുരുഷന്മാര്‍ക്കിടയിലുണ്ട്. ഇത് മൂലം ഈ ദിവ്യ ഔഷധം തേടിയും പുരുഷന്മാര്‍ സ്വവര്‍ഗ്ഗ രതിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന അപകടാവസ്ഥയും ഈ കലികാല കേരളത്തിന്റെ ഉല്‍പന്നമാണ്. മലയാളിയുടെ കപടസദാചാരം അമ്മയുടേയും സഹോദരിയുടെയും നഗ്‌നത വരെ വിറ്റു കാശാക്കുന്ന നിലയില്‍ അധഃപതിച്ചിരിക്കുന്നു.

മക്കളുടെ മാംസത്തിന് വില പറയുന്ന അച്ഛനമ്മമാരേയും നാം കണ്ടു കഴിഞ്ഞു. വമ്പിച്ച ഉപഭോക്തൃസംസ്‌കാരം എങ്ങനെയോ ചേക്കേറിയതോടെ വന്‍ വിലകൊടുത്ത് ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനായി പണമുണ്ടാക്കാന്‍ ഏതുമാര്‍ഗ്ഗവും സ്വീകരിച്ചു തുടങ്ങി മലയാണ്മയുടെ നന്മനിറഞ്ഞവര്‍ എന്നു വേണം കരുതാന്‍. ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍ ഇവിടെയാണ് തുടങ്ങുന്നത്. ഒന്ന് പണത്തോടുള്ള ആര്‍ത്തി. മറ്റൊന്ന് ആഡംബരത്തോടുള്ള പ്രിയം. ഈ മാനസികാവസ്ഥയില്‍ എത്തിചേരാന്‍ മാത്രം സത്യത്തില്‍ എന്താണ് മലയാളിക്ക് സംഭവിച്ചതു എന്ന് ആഴത്തില്‍ പഠിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ചുകൊണ്ട് ഏയ്, ഞങ്ങളുടേത് സംതൃപ്ത കുടുംബമാണ് എന്ന് വീമ്പിളക്കി എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന മട്ടിലുള്ള ഒരു അഗ്‌നിപര്‍വ്വതമായി കേരളത്തിലെ മധ്യ ഉപരി വര്‍ഗ്ഗങ്ങള്‍ കാലം കഴിക്കുകയാണ്.

മൊബെയിലില്‍ ഒരു സെക്‌സ് വീഡിയോ എങ്കിലും ഇല്ലാത്ത യുവതലമുറയെ ഇന്ന് കാണാന്‍ പ്രയാസമാണ്. കോപ്പണ്‍ ഹേഗണ്‍ ആസ്ഥാനമായി നിര്‍മ്മിക്കപ്പെടുന്ന സെക്‌സ് വീഡിയോ ഇന്ന് ഇന്റര്‍നെറ്റില്‍ സുലഭമാണ്. ലിംഗവ്യത്യാസമില്ലാതെ ഏതു പ്രായക്കാരും ഈ കാഴ്ചാനുഭവം ഗൗരവമായി തന്നെ ആസ്വദിക്കുന്നു. ഏറ്റവും വലിയ ബ്ലൂഫിലിം മാര്‍ക്കറ്റും കേരളം തന്നെയാണ്. മനുഷ്യന്‍ അന്യോന്യം അറിയുവാന്‍, തന്റെ ശരീരത്തിന്റെ സൗന്ദര്യവും വൈരുദ്ധ്യവും തിരിച്ചറിയുന്നതിന് നഗ്‌നത ഉപാധിയാക്കി ക്ഷേത്രങ്ങളുടെ പുറം ചുവരുകളില്‍ രതിശാസ്ത്രങ്ങള്‍ മനോഹരമായ ശിലാരൂപങ്ങളാക്കി പ്രതിഷ്ഠിച്ചതു മനുഷ്യന്റെ ലൈംഗികതൃഷ്ണ ക്ഷേത്രത്തിനു പുറത്തുള്ള ഈ രതി സാമ്രാജ്യത്തിലൂടെ തൂത്തെറിഞ്ഞതിനു ശേഷം ശാന്തനും നിര്‍മ്മനുമായി ശ്രീകോവിലില്‍ ഈശ്വരനു മുന്നില്‍ എത്തിച്ചേരുക എന്ന ഉദ്ദേശ്യത്തോടെയാണ്.

പീഡനമോ ബലാത്സംഗമോ ഇല്ലാത്ത ഒരു സാമൂഹ്യക്രമം കുറഞ്ഞ നൂറ്റാണ്ടുകള്‍ക്ക് മുമ്പുവരെ ഉണ്ടായിരുന്നു. അന്നത്തെ വസ്ത്രധാരണ രീതികളില്‍ സൗന്ദര്യത്തിന്റെ സുതാര്യതയും മനോഹാരിതയുമുണ്ടായിരുന്നു. ഒരേ കുളത്തിന്റെ രണ്ടു കടവുകളില്‍ സ്ത്രീയും പുരുഷനും സ്‌നാനം നടത്തിയിരുന്നതും, തോട്ടുവക്കിലും വഴിയോര നീരുറവകളിലും ദേഹശുദ്ധിവരുത്തുന്നതും ഈ അടുത്തകാലംവരെ നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നു. സൗന്ദര്യവും രതിയും ഒരേ പാതയിലെ സഞ്ചാരികളാണ്. ഇത്തരം കാഴ്ചകളും സമീപനങ്ങളും രതി തൃഷ്ണകള്‍ക്കുള്ള ശമന ഔഷധങ്ങളായി നാമറിയാതെ നമുക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നു വേണം കരുതാന്‍. ഇന്ന് മനുഷ്യന്‍ പരസ്പരം മതില്‍കെട്ടി കൂടുതല്‍ ഉള്‍വലിയുകയും വികല വസ്ത്രധാരണങ്ങളും ഹിജഡ വേഷങ്ങളും കട്ടിയുള്ള ആവരണങ്ങള്‍ പാദം മുതല്‍ തലവഴി മൂടിയും ഇന്ത്യന്‍ സ്ത്രീകളെ നമ്മുടെ സൗന്ദര്യലഹരി പോലുള്ള അലങ്കാര ശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നും ഒന്നും ഉള്‍ക്കൊള്ളാനാവാതെ എങ്ങനെയോ എത്തിച്ചേരുന്ന പ്രേതവേഷഭൂമികയാക്കി. നേരത്തെ സൂചിപ്പിച്ച മലയാളിയുടെ കപടസദാചാരത്തിന്പിരിമുറുക്കം കൂട്ടുന്ന ഇത്തരം പ്രവണതകള്‍ രതിവൈകൃതങ്ങളിലേയ്ക്കും അതുമായി ബന്ധപ്പെട്ട മറ്റ് അതിക്രമങ്ങളിലേയ്ക്കും നമ്മളെ നയിച്ചുകൊണ്ടിരിക്കുകയാണ്.

ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ക്കും, സെക്‌സ്‌തെറാപ്പിസ്റ്റുകള്‍ക്കും ഈ കെട്ടകാലം കൊയ്ത്തുകാലമാണ്. അല്‍പകാലം ജീവിതം സുഖിച്ചു ജീവിക്കുക എന്ന പുതിയ മുദ്രാവാക്യം വ്യാപകമായി നടപ്പാക്കി വരുന്നു. എന്റെ സുഹൃത്തിന്റെ ഒരനുഭവം പങ്കുവച്ചതിങ്ങനെയാണ്. ഒരു ദീര്‍ഘയാത്രയ്ക്കിടയില്‍ കര്‍ത്താവിന്റെ മണവാട്ടിയായ ഒരുവള്‍ ക്ഷീണം ഭാവിച്ച് മടിയില്‍ തല ചായ്ക്കുകയും ഒടുവില്‍ വദനസുരതത്തില്‍ ആര്‍ത്തിയോടെ ഇടപെടുകയും ചെയ്തുവെന്നതാണ്. ഈ വിവരണം സെക്‌സ് എന്ന ജൈവപരമായ കാമനയെക്കുറിച്ച് എന്നെ ഏറെ ചിന്തിപ്പിച്ച വിഷയമാണ്.

ഹിന്ദുപുരാണത്തില്‍ ഒരു വിവരണമുണ്ട്. ശിവലിംഗപ്രതിഷ്ഠയോട് സാമ്യപ്പെടുന്ന ആ വിവരണം ഇങ്ങനെയാണ്. സ്ത്രീയുടെ യോനി ഒരു തടമായും ലിംഗം തടത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹമായും പ്രാണന്‍ അതിന്റെ പ്രതിഷ്ഠയായും സ്‌നേഹം പൂക്കളായും രതിക്രീഢകള്‍ അര്‍ച്ചനയായും സങ്കല്‍പിക്കുന്നു.വാത്സ്യായനന്‍ കാമസൂത്രം എഴുതുന്നത് ഭിത്തിയിലെ ഒരു ചെറിയ ദ്വാരത്തിലൂടെ നോക്കി താഴെ നില്‍ക്കുന്ന തന്റെ ശിഷ്യന് അപ്പപ്പോള്‍ റണ്ണിംഗ് കമന്ററിയായി പറഞ്ഞുകൊടുത്ത് എഴുതിച്ചതാണ്. 64 ഭോഗരീതികളെക്കുറിച്ച് പറയുന്ന വാത്സ്യായനന്‍ 64മത്തെ സുരതക്രിയയില്‍ ഇണചേരുന്ന രണ്ടുപേരും വായുവില്‍ നിന്നുകൊണ്ട് ഭോഗിക്കുന്നതായാണ് കാണുന്നത്.
In case, you still have strong morning erections, there are chances that erectile issues shall have a psychological cause. price of viagra tablet If the procedure is affected because of prostate radiation remedy, then the person cheap cialis generic will have problems achieving erection. Communicate with your children about becoming cheap soft viagra safer and smarter drivers. The availability of Kamagra is not canadian cialis limited to one country online.
ഈ അത്യത്ഭുതകരമായ കാഴ്ചയിലാണ് കാമസൂത്രത്തിന്റെ അവസാന അധ്യായം എഴുതിത്തീര്‍ക്കുന്നത്. ഭോഗത്തിനു മുമ്പുള്ള രതികളില്‍ നീണ്ട നേരം കഴിഞ്ഞ് ശരീരഭാരം കുറഞ്ഞ രണ്ടാത്മാക്കള്‍ വായുവിലേക്ക് ഉയരുന്നത് മനോഹരമായി കാമശാസ്ത്രത്തിലും രതിശാസ്ത്രത്തിലും കുമാരസംഭവത്തിലും തെളിച്ചെഴുതിയിട്ടുണ്ട്.(നാലപ്പാട്ട്, കുട്ടികൃഷ്ണമാരാര്‍ എന്നിവരുടെ തര്‍ജ്ജമ) ഇത്ര ഉദാത്തമായ ഒരു പ്രക്രിയയെയാണ് കേവലം ശാരീരികമായ ആവശ്യം മാത്രമാക്കി മാറ്റി വൈകൃതവത്കരിച്ചിരിക്കുന്നത്.കേരളത്തിലെ സെക്‌സ് അതിപ്രസരത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വെളിപ്പെട്ട മറ്റൊരു സംഭവം (ഒരു മനഃശ്ശാസ്ത്രജ്ഞനില്‍ നിന്നും ലഭ്യമായതാണ്! മൂന്നു പുരുഷന്മാരുടെ അണ്ടര്‍വെയറിന്റെ പരസ്യകട്ട്ഔട്ട് കണ്ട ഒരു പെണ്‍കുട്ടി ചാഞ്ഞു കിടക്കുന്ന ഒരു തെങ്ങില്‍ രണ്ടു വശത്തും കാല്‍ വിടര്‍ത്തിയിരുന്ന് താഴോട്ടും മേലോട്ടും ആടി സ്വയംഭോഗം ചെയ്തുവേന്നാണ്.

മധ്യവയസ്സിലെത്തിയവരും അറുപതു കഴിഞ്ഞ മുതിര്‍ന്നവരും ലൈംഗികശേഷി നഷ്ടപ്പെട്ടവര്‍ വരെ (ശേഷിയില്ലെങ്കിലും മനസ്സില്‍ തൃഷ്ണ നിലനില്‍ക്കുമെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്) ബാഹ്യകേളികള്‍ക്കായി തിരിച്ചറിവില്ലാത്ത കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ പുരുഷന്മാരെ മാത്രം അടിസ്ഥാനപ്പെടുത്തി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ശതമാനത്തില്‍ ഒരു പക്ഷെ കൂടുതലായിരിക്കാമെങ്കിലും സ്ത്രീകള്‍ വളരെ ഗോപ്യമായി ലൈംഗികത ആസ്വദിക്കുന്നവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏതൊരു പുരുഷനോടും നിങ്ങളുടെ ആദ്യത്തെ ലൈംഗികബന്ധം എന്നായിരുന്നു, ആരുമായിട്ടായിരുന്നു എന്നു ചോദിക്കുമ്പോള്‍ 98 ശതമാനം പുരുഷന്മാരും 12വയസ്സിനും 18 വയസ്സിനും ഇടയില്‍ അത് സംഭവിച്ചവരാണ്. അതില്‍ ഒരു ശതമാനം കഴിച്ചുള്ളവരെല്ലാം തന്നെക്കാള്‍ പത്തും ഇരുപതും വയസ്സിന് മൂപ്പുള്ള സ്ത്രീകളുടെ പ്രേരണയാല്‍ രതിയിലേര്‍പ്പെട്ടവരാണ്.ഇതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്?  പുരുഷന്മാര്‍ക്ക്ചാരിത്ര്യബോധമോ പാതിവ്രത്യനഷ്ടബോധമോ ഇല്ലാത്തതുകൊണ്ടും ലൈംഗികതയെ ഏതൊരു സാഹചര്യത്തിലും അവര്‍ സ്വാഗതം ചെയ്യുന്നതുകൊണ്ടുമാണ് പുറംലോകം അതറിയാത്തത്. ഈ അനുഭവം തിരിച്ചാണെങ്കില്‍ അതായത് ഒരു ചെറിയ പെണ്‍കുട്ടിയെ മുതിര്‍ന്നൊരു പുരുഷന്‍ ലൈംഗികമായി ഉപയോഗപ്പെടുത്തിയാല്‍ എന്തെല്ലാം ഭൂകമ്പമാണ് സംഭവിക്കുന്നത്?

സ്ത്രീക്ക് കന്യാകത്വവും വിവാഹശേഷം പാതിവ്രത്യവും കല്‍പിച്ചു നല്‍കുന്ന സമൂഹം അവളെ എന്നും ചങ്ങലയ്ക്കിടാന്‍ ശ്രമിക്കുമ്പോള്‍, രക്തബന്ധത്തിനോ ആത്മബന്ധത്തിനോ പോലും വിലകല്‍പിക്കാതെ അവള്‍ തന്റെ മുന്നില്‍ എത്തിപ്പെടുന്ന ബാലനെപോലും ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്? ഇത്തരം ബാലന്മാര്‍ മുതിരുമ്പോള്‍ കൊച്ചുപെണ്‍കുട്ടികളെ കടന്നു പിടിച്ചാല്‍ അതിശയിക്കാനെന്തിരിക്കുന്നു? ലൈംഗികച്ചോദനകളെ അടിച്ചമര്‍ത്തുകയും സ്ത്രീയും പുരുഷനും അനാവശ്യമായ വേര്‍തിരിവുകള്‍ കല്‍പിക്കുകയും ചെയ്യുമ്പോള്‍ ആരും ഓര്‍ക്കാതെ പോകുന്നത്, ഏതൊരു ജീവിയുടേയും ജന്മാവകാശമായ ലൈംഗികതയെ എത്ര അടിച്ചമര്‍ത്തിയാലും ഏതെങ്കിലും വിധത്തില്‍ അവരത്ത് പൂര്‍ത്തീകരിക്കും എന്നുള്ളതാണ്.

നിഷേധിക്കുന്നതിനെ സ്വന്തമാക്കാനുള്ള തൃഷ്ണ ഏതൊരു മനുഷ്യനിലുമുണ്ട്.നാമിപ്പോള്‍ നില്‍ക്കുന്നത് ഒരു ട്രാന്‍സിഷ്യന്‍ പിര്യേഡിലാണ്. അമേരിക്കന്‍ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ വെമ്പുന്ന ഒരു വിഭാഗം ജനതയും, മലയാളിയുടെ തനതായ സംസ്‌കാരവും മൂല്യങ്ങളും മുറുകെ പിടിക്കാന്‍ നിര്‍ബന്ധിക്കുന്ന വേറൊരു വിഭാഗവും. ഈ രണ്ടു മാനസികതലങ്ങളിലെ സംഘര്‍ഷങ്ങളും അടിച്ചമര്‍ത്തലുകളും ,പൊട്ടിച്ചെറിയാനുള്ള ത്വരയും ഒരു കുരുക്ഷേത്രയുദ്ധത്തിലകപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. കാലത്തിനൊത്തുള്ള മാറ്റങ്ങള്‍ അനിവാര്യമാണ്.

ലാസ്റ്റ് ടെമ്പ്‌റ്റേഷന്‍ ഓഫ് െ്രെകസ്റ്റ് എന്ന് പ്രശസ്ത നോവലില്‍ കസാന്‍ സാക്കിസ് പറയുന്നത് സംഭോഗം ആവശ്യമായ ഒരു മനുഷ്യനും, അത് സ്ത്രീയായാലും പുരുഷനായാലും നിഷേധിക്കരുത്, കൊടുംപാപമാണ് എന്നാണ്. പ്രത്യേകിച്ച് വിധവകള്‍ക്കും ഭാര്യമാരില്ലാത്ത പുരുഷന്മാര്‍ക്കും.ഈ തിരിച്ചറിവില്‍ നിന്ന് പുതിയൊരാശയം. ജൈവമനുഷ്യന്റെ വിശപ്പ് എന്ന അവസ്ഥ തരണം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഭോഗമാണ് ഏറ്റവും അത്യാവശ്യമായിട്ടുള്ളത്(ഇന്നത്തെ സാഹചര്യത്തില്‍ ഭോഗമാണ് വിശപ്പിനേക്കാള്‍ പ്രധാനം എന്നു തോന്നും).

പാമ്പുകള്‍ പണ്ടുകാലം മുതല്‍ക്കേ നമ്മുടെ രതി സങ്കല്‍പങ്ങളില്‍ ഇടംപിടിച്ച ഇറോട്ടിക്ക് സിംബല്‍ ആണ്. രാജവെമ്പാലയിലെ പെണ്‍വര്‍ഗം, ആയിരക്കണക്കിന്പാമ്പുകളെ തമ്മില്‍ തല്ലി കൊന്നിട്ടുള്ള ആണിനെയാണ് സംഭോഗത്തിന് തിരഞ്ഞെടുക്കുന്നത്. ഈ വീരശൂരപരാക്രമിയായ ആണ്‍ രാജവെമ്പാലയുമായി 18മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മനോഹര വേഴ്ചയാണ് സംഭവിക്കുന്നത്. അതിനായി വൃത്തിയും വെടിപ്പുമുള്ള ഒരു സ്ഥലം അവര്‍ തിരഞ്ഞെടുക്കുന്നു. മൃഗങ്ങളായാലും പക്ഷികളായാലും ഉരഗങ്ങളായാലും ഇണ ചേരുക എന്നത് ഏറ്റവും പരിപാവനമായ ഒരുപ്രക്രിയായി കരുതുന്നത് നിരീക്ഷണത്തില്‍ വ്യക്തമാകുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ കേരളത്തില്‍ അഞ്ചു ഭര്‍ത്താക്കന്മാരുള്ള സ്ത്രീ, കളരിയും മറ്റു കായികാഭ്യാസങ്ങളും കലകളും അറിയുന്ന ഈ അഞ്ചു ഭര്‍ത്താക്കന്മാരും കൂടി ഭാര്യയുടെ ഇരുവശത്തുമായി രണ്ടുപേര്‍ വീതവും മുമ്പില്‍ ഒരാളുമെന്ന നിലയില്‍ നീലേശ്വരം അങ്ങാടിയില്‍ ഷോപ്പിംഗിന് ഇറങ്ങിയിരുന്നതെന്ന് ഡച്ച് ചരിത്രകാരനായ ലോര്‍ഡ് ഗിബ്ബോണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീക്ക് എത്ര കായബലമുള്ള പുരുഷന്മാരുണ്ടോ അത് അലങ്കാരമായി കണ്ടിരുന്നു നമ്മള്‍. ഒരു വീട്ടിലെ എല്ലാ പുരുഷന്മാര്‍ക്കും കൂടി ഒരു ഭാര്യ എന്ന ചരിത്രവും നമുക്കുണ്ട്. ഇത് കേരളത്തിന്റെ ചെന്തെണ്ടു പോലുള്ള പെണ്ണിന്റെ മുലകള്‍ മറയ്ക്കാത്ത കാലത്തെ ചരിത്രം. അന്ന് മണ്ണിന്റെ നിറമുള്ള കുശവസ്ത്രീകള്‍ മണ്‍കലങ്ങള്‍ തലയിലേറ്റി വരുമ്പോള്‍ നിറകുടങ്ങള്‍ പോലുള്ള മുലകളുടെ ചാഞ്ചാട്ടം നോക്കി നിന്നിട്ടുള്ള അച്ഛന്റെ കഥ അഭിമാനത്തോടെയാണ് അമ്മ എനിക്കു പറഞ്ഞു തന്നിട്ടുള്ളത്. അന്നത്തെ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ അത്തരം ലീലകളില്‍ പ്രതിഷേധമില്ലായിരുന്നു. അത് പൗരുഷത്വത്തിന്റെ അടയാളമായി അവര്‍ കണ്ടിരുന്നു. അന്ന് ബലാത്സംഗവും ഇത്രമേല്‍ ഇല്ലായിരുന്നു. ഇന്നതല്ല സ്ഥിതി. ഭര്‍ത്താവിന്റെ നോട്ടം പോലും ഒന്നു പിഴച്ചാല്‍ ഇരുതലമൂര്‍ച്ചയുള്ള വാളുമായി ഭാര്യ ചാടി വീഴും. അതോടെ അവന്റെ പുരുഷത്വം കാപട്യത്തിന്റെ മുഖം മൂടി ധരിക്കും എന്നത് എത്ര ഭാര്യമാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും? ഈ തിരിച്ചറിവ് പരസ്പരം ഉണ്ടാകുമ്പോള്‍ ഇവിടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയും.  അക്രമങ്ങള്‍ കുറയും. പെണ്‍വാണിഭങ്ങളില്‍ കുടുങ്ങുന്നവര്‍ പ്രലോഭനങ്ങളില്‍പെട്ടു പോകുന്നതിന്റെ പിന്നിലും അസംതൃപ്തിയുടെ ദയനീയവസ്ഥയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. പെണ്‍വാണിഭം നടക്കുന്നതു തന്നെ ഈ ദരിദ്രാവസ്ഥ മുതലെടുത്തുകൊണ്ടാണല്ലോ?

ഫോണില്‍ ഒരു മിസ്ഡ് കോള്‍ വന്നതിന് വഴക്കടിച്ച് 14 ദിവസത്തോളം സ്വന്തം ശരീരം പങ്കുവയ്ക്കാന്‍ ഭര്‍ത്താവിനെ അനുവദിക്കാതിരുന്ന ഒരു ഭാര്യയെ എനിക്കറിയാം. വ്യക്തി ഒരു വസ്തുവല്ലെന്നും ഇഷ്ടാനുസരണം എടുത്തു മാറ്റിവയ്ക്കാനോ രൂപാന്തരം വരുത്തുവാനോ കഴിയുന്നതല്ലെന്ന് ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. ഭാര്യാഭര്‍ത്തൃബന്ധങ്ങള്‍ കുറെക്കൂടി വിശാലവും സുദൃഡവുമാക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകള്‍ പിഡനം ഒരു ലാഭക്കച്ചവടമായി കാണുന്ന പുതിയ ട്രെന്റും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവിവാഹിതനായ ഒരു മുതിര്‍ന്ന പുരുഷനെ ലൈംഗികമായി ഉപയോഗിക്കുകയും പണം കൈപ്പറ്റുകയും ചെയ്തിരുന്ന ഒരു സ്ത്രീ അവര്‍ പ്രായപൂര്‍ത്തിയായ രണ്ട് ആണ്‍മക്കളുടെ അമ്മയുമാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ഈ പുരുഷന്‍ വേറെ വിവാഹം കഴിക്കാനൊരുങ്ങിയപ്പോള്‍ പിഡനത്തിന് കേസ്സുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത് എനിക്ക് നേരിട്ടറിയാവുന്നതാണ്.

സ്ത്രീപിഡനത്തിന് നല്‍കുന്ന വമ്പിച്ച ആനുകൂല്യം കച്ചവടമാക്കാനും ഈ കലികാലം ഒരുങ്ങുന്നു. അന്വേഷണത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു സംഭവം 80 വയസ്സുകഴിഞ്ഞ വൃദ്ധ സുഹൃത്തിന്റെ വിവരണമാണ്. 40 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സംഭവം. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ലൈംഗിക ബന്ധത്തോടുള്ള താല്‍പര്യം കുറഞ്ഞുവന്നു. പുസ്തകവായനയിലായി കമ്പം. ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അയാള്‍ ഒരിക്കല്‍ അക്കാര്യം പങ്കാളിയോട് ചര്‍ച്ച ചെയ്തു. ഭാര്യയുടെ അസംതൃപ്തി അടുക്കളയിലെ പാത്രങ്ങളിലും കുട്ടികളുടെ പുറത്തും തീര്‍ത്തുവരുന്ന അവസരത്തിലായിരുന്നു അത്. അയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടത് മറ്റൊരാളെ ഇതിനായി ഉപയോഗിക്കാനായിരുന്നു. ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് അവര്‍ ശാരീരികാവശ്യത്തിന് മറ്റൊരാളെ കൂടി ജീവിതത്തില്‍ കൂട്ടി. പിന്നോട്ടുള്ള അവരുടെ ജീവിതം അത്യാഹ്ലാദകരമായിരുന്നുവത്രെ. ഭര്‍ത്താവിന്റെ ഇഷ്ട വിഭവങ്ങള്‍ പാചകം ചെയ്യുന്നതു മുതല്‍ എല്ലാ കാര്യങ്ങളില്‍ ചുറുചുറുക്കും സാമര്‍ത്ഥ്യവും വന്നു. സ്‌നേഹത്തിന്റെയും സംതൃപ്തിയുടേയും വര്‍ഷങ്ങളായിരുന്നു പിന്നീട് . ഇതുകേട്ടപ്പോള്‍ ഞാനൊരു ചോദ്യമെറിഞ്ഞു. നിങ്ങള്‍ക്ക് സങ്കടം തോന്നിയില്ലേ? ഭാര്യയെ മറ്റൊരാള്‍? എന്തിനാണത്? അവള്‍ എന്റേതാണ്. പക്ഷെ അത് ഞാന്‍ വാങ്ങിയ വസ്തുവല്ല. സ്‌നേഹിക്കുന്ന വ്യക്തിയാണ്. അവളുടെ ഏത് സങ്കടവും പരിഹരിക്കുകയെന്നത് എന്റെ കര്‍ത്തവ്യമാണ്. ഞാനാ സുഹൃത്തിന്റെ കണ്ണുകളില്‍ അത്ഭുതത്തോടെ നോക്കി.

എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇത്ര ഉദാത്തമായി ചിന്തിക്കാന്‍ കഴിഞ്ഞ ഒരാളെന്ന നിലയില്‍ എനിക്ക് ബഹുമാനം തോന്നി. ഇത് ഞാനെഴുതിയത് ഒരു ഓപ്പണ്‍ സെക്‌സ് വേണമെന്ന് ചിന്തിക്കുന്നതുകൊണ്ടല്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ പ്രത്യേകതകളുണ്ടാവും. അത് മറ്റൊരാള്‍ക്ക് അടിയറവച്ചുകൊണ്ട് ജീവിതം നരക തുല്യമാക്കാന്‍ ശ്രമിക്കരുത് എന്ന ഉദ്ദ്യേശത്തോടെയാണ്. ആരേയും വേദനിപ്പിക്കാതെ, ദ്രോഹിക്കാതെ സംതൃപ്തമായി കഴിഞ്ഞുപോയ ആ വൃദ്ധ സുഹൃത്ത് എന്തെങ്കിലും തെറ്റായി ചെയ്തുവെന്ന് എനിക്കു തോന്നുന്നില്ല. നല്ല സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുകയും എല്ലാ ബന്ധങ്ങളും ലൈംഗികപരമല്ല എന്ന് തിരിച്ചറിവുണ്ടാവുകയും വേണം. വേര്‍തിരിവുകള്‍ പരസ്പരം ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത കൂടും.

യാത്രാസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവ ക്രിയാത്മകതയെ വളര്‍ത്തുന്നതാണ്. അസ്വാതന്ത്ര്യം കാപട്യത്തെയും അക്രമത്തെയും സൃഷ്ടിക്കുന്നു. ലൈംഗികത തൊഴിലാക്കിയ ഒരു സ്ത്രീയുടെ പ്രസംഗം ഈയിടെ കേള്‍ക്കാനിടയായി. അവര്‍ പുസ്തകമെഴുതിയതു തന്നെ കസ്റ്റമറെ കൂടുതല്‍ കിട്ടാനാണെന്ന് പറയുകയുണ്ടായി. ഓരോ പുരുഷന്റെ പ്രത്യേകതയും ലൈംഗിക ആസക്തിയും വരെ വിവരിക്കുന്നതു കേട്ടു. അവരെ ഏര്‍പ്പാടാക്കുന്നവര്‍ക്കാണ് അവരേക്കാള്‍ കൂടുതല്‍ വരുമാനമെന്നും തുച്ഛമായ സംഖ്യയാണ് യഥാര്‍ത്ഥ തൊഴിലാളിക്ക് ലഭിക്കുന്നതെന്നും പരാതിപ്പെട്ടു. ഇത്തരം സ്ത്രീകളെ ലൈംഗിക തൊഴിലാളിയാണെന്ന് പറയാന്‍ മടിക്കാത്തവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഏതെങ്കിലും ഒരു സന്നദ്ധ സംഘടന തയ്യാറാവുകയും സര്‍ക്കാര്‍ തലത്തില്‍ നിന്നും ചെറിയ ഗ്രാന്റോടു കൂടി ഒരു ‘ലൈംഗിക ആശ്വാസ കേന്ദ്രം’ ആരംഭിക്കുകയും ചെയ്യേണ്ടതാണ്. കേരളത്തിലെ അക്രമാസക്തരായ ലൈംഗിക അത്യാവശ്യക്കാര്‍ക്ക് അതുപകരിക്കും. ബുദ്ധിപരവും ആസുത്രിതവുമായ നിയമാവലികളും ആരോഗ്യബോധവത്കരണവും ശുചിത്വനടപടികളുമൊക്കെയുള്ള മാഫിയക്കാര്‍ക്ക് കൈകടത്താന്‍ കഴിയാത്തവിധം കര്‍ശനമായ നിയന്ത്രണങ്ങളുമുള്ള ഒരു ആശ്വാസശാല, കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളില്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ സ്ത്രീ സാമീപ്യമില്ലാതെ സംഘര്‍ഷമനുഭവിക്കുന്നവര്‍ക്ക് ഉപകരിക്കും. ഇത്തരക്കാരെ വച്ച് കച്ചവടം ചെയ്യുന്ന പിമ്പുകളുടെ ചൂഷണം അവസാനിപ്പിക്കാനും ഒരു പരിധിവരെ ഇതുകൊണ്ട് സാധിക്കും.

കപടസദാചാരികള്‍ കൊടിപിടിച്ച് കൊണ്ട് ഇവിടെ വ്യഭിചാരം നടക്കാതിരിക്കുന്നില്ല. കൂടുതല്‍ വഷളായികൊണ്ടിരിക്കുന്ന സെക്‌സ് ഉപഭോക്താക്കള്‍ക്കു വേണ്ടി ഈ സ്ഥാപനം അത്യാവശ്യമാണ്. കേരളത്തിന് പുറത്ത് പല നഗരങ്ങളിലും അത്തരം സ്ഥാപനങ്ങളുണ്ടെന്നുള്ളത് നമുക്കറിയാവുന്നതാണ്. പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിന്റെ പരിസരത്തു താമസിക്കുന്ന എനിക്ക് ലൈംഗികകച്ചവടങ്ങളും പിമ്പും പോലീസിന്റെ പങ്കും നന്നായറിയാവുന്നതുകൊണ്ടുകൂടിയാണ് ഇതെഴുതുന്നത്. പൊതുസ്ഥലങ്ങളിലുള്ള ഇത്തരം ഏര്‍പ്പാടുകളെ കര്‍ശനമായി തടയാനുള്ള സംവിധാനവും ഇതോടൊപ്പം ഉണ്ടാവേണ്ടതാണ്.

ഭക്ഷ്യദാരിദ്ര്യം പോലെ തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട ഒന്നാണ് ലൈംഗിക ദാരിദ്ര്യം എന്നത് ഗൗരവമായി ചിന്തിക്കേണ്ട കാലം കഴിഞ്ഞു. ആ അവസ്ഥ ഇനിയും തുടര്‍ന്നാല്‍ പൊതുനിരത്തില്‍ സ്ത്രീകള്‍ ഇനിയും ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കും. എത്രയൊക്കെ പ്രതിരോധങ്ങള്‍ ഏര്‍പ്പെടുത്തിയാലും സമൂഹമനസ്സിന് സംഭവിച്ച ഈ വൈകല്യത്തിന് ചികിത്സ നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇനിയും നാം അനുഭവിക്കേണ്ടി വരും. നമുക്ക് കാലത്തിനൊത്ത് ചുവടു വയ്ക്കാം. അടച്ചു വച്ച കൂട്ടില്‍ നിന്നും അസംതൃപ്തിയുടെ കിളികളെ തുറന്നു വിടാം. മനസ്സ് ശാന്തമായാല്‍ ശരീരവും ശാന്തമാകും. ശരീരം ശാന്തമാകുന്നതോടെ ബുദ്ധിയും ബുദ്ധിശാന്തമാവുമ്പോള്‍ പ്രവൃത്തിയും പ്രവൃത്തി ശാന്തമായ കുചേല സമൂഹവും സമൂഹം ശാന്തമാകുമ്പോള്‍ ആ പ്രദേശം ശാന്തമാകും. ചിന്തിച്ചു നോക്കൂ…

Courtsey:
http://boolokam.com/archives/60158#ixzz2mKbtzBZH

 

Tagged as: ,

Leave a Reply