Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

നിതാഖാത്തും ഇന്ത്യന്‍ എംമ്പസിയും -അറിവിലേക്കായി ചില ചിന്തകള്‍.!!

Changing hormone levels, chemical changes in the brain, vitamin deficiencies, diet, and body mechanics may all play a role. my page viagra no prescription This medicine is available in purchase generic cialis 25mg, 50mg and 100mg dose and one should determine a dose after consulting a physician. When nitric buy cialis tadalafil oxide is secreted, it allows the muscles in the penile region are not allowed to relax and receive blood. A few issue like low sans prescription viagra thyroid hormone production.

[ഫൈസല്‍ ബാബു]
ആറു മാസങ്ങള്‍ക്കുമുമ്പ് പത്രത്താളുകളിലും ടെലിവിഷന്‍ , വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു സൗദി അറേബ്യയിലെ നിതാഖാത്തും അനുബന്ധ ചര്‍ച്ചകളും. ​സൗദി അറേബ്യയില്‍ എന്തോ വലിയ യുദ്ധസമാനമായ അന്തരീക്ഷമാണ് എന്നും, കര്‍ശനപരിശോധന മൂലം ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്നില്ല, താമസസ്ഥലങ്ങളില്‍ വരെ കയറി പരിശോധന നടത്തുന്നതുകാരണം പലരും പട്ടിണിയാണ് എന്നുംവരെ ആവേശത്തില്‍ ന്യൂസ് ഹവറുകാര്‍ സ്ക്രോള്‍ ന്യൂസ്‌ പായിപ്പിച്ചു. പ്രവാസലോകത്തിലെങ്ങും  ഒരു ശോകഭാവം. തിരിച്ചു വരുന്നവരെ സ്വീകരിക്കാനും  സൗദിയിലെ “ഗുരുതര പ്രതിസന്ധി” അപ്ഡേറ്റ് ചെയ്യാനും ചാനലുകള്‍ മത്സരിച്ചു. ചെറിയ തോതിലെങ്കിലും റിയല്‍ എസ്റ്റേറ്റ് രംഗവും ഒന്ന് തണുത്തു. അപ്രതീക്ഷിതമായ നിയമം പല പ്രവാസികുടുംബങ്ങളിലും നിരാശയുടെ കരിനിഴല്‍ വീഴ്ത്തി, ആശങ്കകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് നിതാഖാത്ത് കാലാവധി  നീട്ടിയ വാര്‍ത്ത  ഭരണാധികാരിയുടെ ആശ്വാസമുള്ള വാക്കുകളായി പുറത്തു വന്നത് പലര്‍ക്കും പുതിയ പ്രതീക്ഷ നല്‍കി.
സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇത്രയും ഉദാരമായ ഒരു സമീപനം ഇതിനു മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്
ഉമ്ര വിസയ്ക്കു വന്ന് വര്‍ഷങ്ങളോളം രേഖകള്‍ ഇല്ലാത്തവര്‍ക്ക് പോലും നിയമാനുസൃതമായ വിസയിലേക്ക് മാറാം.അതുപോലെ ശമ്പളമോ ജോലിയോ നല്‍കാതെ പീഡിപ്പിക്കുന്ന സ്പോണ്‍സര്‍മാരില്‍ നിന്നും അവരുടെ അനുവാദമില്ലാതെതന്നെ സുരക്ഷിതമായ മറ്റ് കമ്പനികളിലേക്കോ സ്ഥാപനങ്ങളിലേക്കോ സ്പോണ്‍സര്‍ഷിപ്പ് മാറാം. ലേബര്‍, മസ്ര (കൃഷിപ്പണി), ഹൗസ് ഡ്രൈവര്‍ തുടങ്ങിയ വിസയിലുള്ളവര്‍ക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള പ്രൊഫഷനിലേക്ക് മാറാം.  (നാട്ടില്‍നിന്നും “ഫ്രീ” വിസക്ക് കയറിവരുന്ന
എന്‍ജിനീയര്‍മാര്‍ക്കുപോലും അവരുടെ ഇക്കാമയില്‍ (റെസിഡന്റ്റ്  പെര്‍മിറ്റ്‌)ഉണ്ടായിരുന്നത് ലേബര്‍ അല്ലെങ്കില്‍  മസ്ര ഒക്കെയായിരുന്നു. ഇതിനു സര്‍ട്ടിഫിക്കേറ്റോ ഫീസോ ( ഇളവു വരുന്നതിനു മുമ്പ്  പ്രൊഫഷന്‍ മാറുന്നതിനായി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ എമ്പസിയിലും സൗദി മിനിസ്ട്രി ഓഫ് എക്സ്ടെര്‍ണലിലും സ്റ്റാമ്പ് ചെയ്തു 1000 റിയാല്‍ ഫീയും  അടക്കേണ്ടിയിരുന്നു) ഇല്ലാതെ എല്ലാ രേഖകളും ശരിയാക്കാം. അത് മാത്രമല്ല ഇത്തരം രേഖകള്‍ ഇല്ലാത്തവര്‍ക്ക് അവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഇല്ല എങ്കില്‍ സ്വദേശത്തേക്ക് മടങ്ങാവുന്നതാണ് .ഇങ്ങിനെ മടങ്ങുന്നവര്‍ക്ക് മറ്റു വിസകളില്‍ തിരിച്ചുവരുന്നതില്‍ 5 വര്‍ഷം വരെ കാത്തിരിക്കണമെന്ന നിയമവും ഇളവു ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ യാതൊരു പഴികള്‍ക്കും ഇടവരാത്തരീതിയിലായിരുന്നു ആ നിയമം കൊണ്ടുവന്നിരുന്നത്. നിയമപ്രശ്നങ്ങളിലും തൊഴില്‍ നൂലാമാലകളില്‍ കുടുങ്ങിയവര്‍ക്കും ഇത്രയും നല്ലൊരവസരം ഇനി കിട്ടില്ല എന്നതാണ് സത്യം.
ഇളവുകാലാവധിക്കുള്ളില്‍ വിവിധ രേഖകള്‍ ശരിയാക്കി  കൊടുക്കുന്നതിനായി വളരെ വലിയ സംവിധാനമായിരുന്നു ഭരണാധികാരികള്‍ ഒരുക്കിയിരുന്നത്. രാവിലെ 7 മണി മുതല്‍ രാത്രി വൈകി 10 മണി വരെ ലേബര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ആത്മാര്‍ഥമായി ജോലി ചെയ്തു, ആഴ്ചയിലെ ഏഴു ദിവസങ്ങളും അവര്‍ക്ക് പ്രവൃത്തിദിനമായിരുന്നു. ലേബര്‍ ഓഫീസര്‍ മുതല്‍ ക്ലാര്‍ക്കുമാര്‍  വരെ സജീവമായി രംഗത്തുവന്നു അതോടൊപ്പം സ്വദേശികള്‍ തങ്ങളുടെ വിദേശതൊഴിലാളികളുടെ രേഖകള്‍ ശരിപ്പെടുത്തുന്നതിനായി പാസ്പോര്‍ട്ട് ഓഫീസുകളിലും ലേബര്‍ ബ്യൂറോകളിലും മണിക്കൂറുകള്‍ ചിലവഴിക്കുന്നതും സ്ഥിരം കാഴ്ചകളായിരുന്നു.സ്വദേശികളെക്കുറിച്ച് കൂടുതല്‍ ആദരവ് തോന്നിയ ദിവസങ്ങളായിരുന്നു അത്.
എയര്‍ ഇന്ത്യയുടെ കാര്യം പറയുമ്പോഴുണ്ടാകുന്ന ഒരു തരം നിസ്സംഗതയാണ് പലപ്പോഴും ഇന്ത്യന്‍ എംബസി യുടെ കാര്യം പറയുമ്പോഴും മിക്കവരിലും ഉണ്ടാവാറുള്ളത്. ഇന്ത്യന്‍ എംബസിയല്ലേ,​ ഒക്കെ കണക്കാ എന്ന മട്ടിലായിരുന്നു പലരും.എന്നാല്‍ അവിശ്വസനീയമായ പ്രവര്‍ത്തനമായിരുന്നു ഈ കാലത്ത് ഇന്ത്യന്‍ എംബസികാഴ്ചവച്ചത് എന്ന് പറയാതെവയ്യ. ഇളവുവന്ന തൊട്ടടുത്ത ദിവസം തന്നെ രാജ്യത്തെ  വിവിധ പ്രദേശങ്ങളിലെ എമ്പസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗങ്ങള്‍ക്കും പ്രാദേശിക പ്രവാസി കൂട്ടായ്മക്കും ഇ-മെയില്‍ വഴിയും ഫോണ്‍ വഴിയും മെമ്പര്‍മാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അറിയിച്ചു കൊടുത്തു.എംബസികള്‍ക്ക് പുറമേയുള്ള പ്രദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി പാസ്പോര്‍ട്ട് അനുവദിക്കുന്നതിനും തൊഴില്‍പരമായ പ്രശ്നങ്ങളില്‍ പരാതി ബോധിപ്പിക്കുന്നതിനുമായി അഞ്ഞൂറും ആയിരവും കിലോമീറ്ററുകള്‍ യാത്ര ചെയ്ത് പ്രവാസികൂട്ടായ്മകളുടെ സഹായത്തോടെ ക്യാമ്പയിന്‍ നടത്തുകയുംവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു .ഈ കാലയളവില്‍  പലതവണ  എംബസി  വെല്‍ഫെയര്‍ വിംഗ് തുടരെത്തുടരെ സ്ഥിതിഗതികള്‍ അപ്ഡേറ്റ്‌ ചെയ്തുകൊണ്ടിരുന്നു. ഏത് പാതിരാത്രിയിലും പേര്‍സണല്‍ ഫോണിലേക്ക് വിളിക്കാനുള്ള സ്വാതന്ത്ര്യം പോലും അവരനുവദിച്ചു. E C പാസ്പോര്‍ട്ട് അനുവദിക്കാനും അത് ലഭിച്ചവര്‍ക്ക് വിസയടിച്ച് നാട്ടില്‍ പോവുന്നതിനുമുള്ള അവസരം ഒരുക്കുന്നതില്‍ ഇന്ത്യന്‍ എംബസിയോളം കഠിനപ്രയത്നം നടത്തിയ മറ്റൊരു എംബസിയും ഉണ്ടാവില്ല എന്ന്  തോന്നുന്നു.
ശ്രദ്ധേയമായ ഒന്നായിരുന്നു വിവിധ കമ്പനികള്‍ക്ക്  വിദഗ്ദ്ധതൊഴിലാളികളെ കണ്ടെത്താന്‍ അവസരമൊരുക്കിയ ലേബര്‍ സെലക്ഷന്‍ ക്യാമ്പ്​. ജിദ്ദ എംബസിയില്‍ ഒരുക്കിയ ഈ തൊഴില്‍മേളയില്‍ നിരവധിപേര്‍ക്ക് തൊഴില്‍ കണ്ടെത്താനും അതതു കമ്പനികളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാനും കഴിഞ്ഞു. അതുപോലെ, ഒരാള്‍ പോലും അവസരം പ്രയോജനപ്പെടുത്താതെ പോവരുത്  എന്ന ഉറച്ച തീരുമാനം നടപ്പിലാക്കിയപ്പോള്‍ അതൊരു ചരിത്രവിജയമായി മാറുകയായിരുന്നു. ജിദ്ധ ഇന്ത്യന്‍ എംബസിയില്‍ വെല്‍ഫെയര്‍ എന്ന ഒരു സെക്ഷന്‍ ഉണ്ട് എന്ന് പ്രവര്‍ത്തനത്തില്‍ക്കൂടി കാണിച്ചുകൊടുത്ത ഉദ്യോഗസ്ഥനായിരുന്നു ശ്രീ. എസ് ഡി മൂര്‍ത്തി. മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹം ശ്രീലങ്കയിലേക്ക് സ്ഥലം മാറി പോയപ്പോള്‍ പ്രവാസസംഘടനകള്‍ അദ്ദേഹത്തിനു നല്‍കിയ യാത്രയയപ്പ് വികാര നിര്‍ഭരമായിരുന്നു. ഇത്രയും അര്‍പ്പണമനോഭാവമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഇതിനുമുമ്പ് ജിദ്ദ ഇന്ത്യന്‍ എംബസിയില്‍ വന്നിട്ടില്ല എന്നതായിരുന്നു അതിനു കാരണം. കാര്യങ്ങള്‍ അല്‍പ്പംകൂടി വേഗതയിലാക്കാന്‍ അദേഹത്തെ രണ്ടാഴ്ച ശ്രീലങ്കയില്‍നിന്നും തിരിച്ചുവിളിച്ചതും വളരെ പ്രയോജനപ്പെട്ടു.
ഫിലിപ്പൈന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളുടെ എംബസിയില്‍ പോയാലേ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ സാധിക്കൂ. പ്രവാസിവിഷയങ്ങള്‍ ചര്‍ച്ചക്ക് വരുമ്പോള്‍ പലരും എടുത്തുപറയുന്ന ഒന്നാണ് ഫിലിപ്പൈന്‍ എംബസിയുടെ പ്രവര്‍ത്തനം. എന്നാല്‍ നിതാഖാത്ത് പരിഹരിക്കുന്നതില്‍ അവര്‍ എത്രയോ പിറകില്‍ പോയി എന്നതാണ് വസ്തുത. E C പാസ്പോര്‍ട്ട്‌ എടുക്കാന്‍ വന്നവര്‍ തമ്മില്‍ പലതവണ വാക്ക് തര്‍ക്കവും സംഘര്‍ഷവും അവിടെ പതിവായിരുന്നു. നിതാഖാത്ത് സമയപരിധി വീണ്ടും നീട്ടണം എന്ന് നിരവധി രാഷ്ട്രങ്ങള്‍ വീണ്ടും ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലായിരുന്നു.മറ്റു മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍നിന്നും സൗദി അറേബ്യയിലെ പ്രവാസിസംഘടനകള്‍ വ്യത്യസ്തമാകുന്നത് അവരുടെ പ്രവര്‍ത്തനസ്വഭാവം കൊണ്ടാണ്. മാധ്യമശ്രദ്ധ ലഭിക്കാനും പേരിനും പ്രശസ്തിക്കും വേണ്ടി “ഷോകള്‍” കാഴ്ചവയ്ക്കുകയായിരുന്നില്ല നിതാഖാത്ത് കാലയളവില്‍ അവര്‍ ചെയ്തത്. സോഷ്യല്‍ മീഡിയകളില്‍ കൂടിയും ചെറുലഘുലേഖകളില്‍ കൂടിയും അടക്കം വിവിധ സംഘടനകള്‍ ബോധവല്‍ക്കരണം നടത്തി. ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ സംഘടനാപ്രവര്‍ത്തകര്‍ ഭക്ഷണവും സൗകര്യങ്ങളും എത്തിച്ചു.
​ ​
ജാതി മത രാഷ്ട്രീയ ചിന്തകള്‍ മറന്ന് എല്ലാവരും ഒന്നിച്ചു കൈകോര്‍ത്തപ്പോള്‍ നിരവധി പേര്‍ക്ക് അതൊരു ആശ്വാസത്തിന്റെ തണലായി.പലരും നിയമക്കുരുക്കില്‍ നിന്നും രക്ഷപെട്ടു നാടണഞ്ഞു.  അന്യനാടുകളിലെത്തുമ്പോള്‍ എല്ലാം മറന്ന് ഒന്ന് എന്ന് ചിന്തിക്കാന്‍ സാധിക്കുന്ന ഇത്തരം സംഘടനാ സാരഥികള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.അടുത്ത് പരിചയമുള്ള പലരും ഇത്തരത്തില്‍ ദിവസങ്ങളോളം സ്വന്തം ജോലിക്ക് അവധി നല്‍കി ഇവരെ സഹായിക്കാനിറങ്ങിയത് ഈ അവസരത്തില്‍ സ്മരിക്കുകയാണ്.  കര്‍ശനമായ പരിശോധനയും നിയമ നടപടികളും ഉണ്ടാവും എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇഖാമ കാലാവധി കഴിഞ്ഞവരെമാത്രമാണ് ആദ്യ ഘട്ടത്തില്‍ നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നത് ​.​ശരിയായ പ്രൊഫഷന്‍ അല്ലാത്തവര്‍ക്ക് ഒരവസരം കൂടി കൊടുത്തുകൊണ്ടുള്ള പരിശോധനയാണ് ഇപ്പോള്‍. ഇത്രയൊക്കെ ശക്തമായ മുന്നറിയിപ്പുകളും പ്രചരണങ്ങളും ഉണ്ടായിട്ടും ഒന്നും എനിക്ക് ബാധകമല്ല എന്ന രീതിയില്‍ നിസ്സംഗത പാലിച്ചവരുമുണ്ട് എന്ന് പറയാതെ വയ്യ.മുഹറം ഒന്നിന് കാലാവധി അവസാനിച്ചതിനുശേഷം ശക്തമായ പരിശോധന വന്നപ്പോള്‍ മാത്രം ബോധോദയം വന്നവരാണവര്‍.ഇനി എങ്ങിനെ നാട് പിടിക്കും എന്ന ചിന്തയില്‍ നില്‍ക്കുന്നവര്‍.

ഇവിടെ ഒരു കാര്യം പലരും മന:പൂര്‍വ്വം മറക്കുന്നു,ലക്ഷക്കണക്കിന് പേര്‍ക്ക് അന്നം നല്‍കുന്ന നാടാണ് ഗള്‍ഫ് രാജ്യങ്ങള്‍.മറ്റുരാഷ്ട്രങ്ങളിലുള്ളതുപോലെ അവര്‍ക്കും അവരുടേതായ ചില നിയമങ്ങളും ഭരണ സംവിധാനങ്ങളും ഉണ്ട്.അത്തരം നിയമങ്ങള്‍ അനുസരിക്കുക എന്നത് ഇവിടെ തൊഴില്‍ തേടി വരുന്നവരുടെ ബാധ്യതയാണ്.അത് അവഗണിക്കുക എന്നത് ആ രാഷ്ട്രത്തോട് ചെയ്യുന്ന  അനാദരവും.
മരുഭൂമിയില്‍ ഒട്ടക ജീവിതം നയിച്ചിരുന്ന ഹാറൂണിനെയും അലിയേയും ഓര്‍ക്കുന്നുണ്ടാവുമല്ലോ?നിതാഖാത്ത് വന്നപ്പോള്‍   ഹാറൂണിന്‍റെ ഒട്ടകജീവിതത്തിനു വിരാമമായി.നല്ലവനായ അയാളുടെ സ്പോണ്സര്‍ റിലീസ് നല്‍കുകയും, ഹറൂണിന്‍റെ കഥയറിഞ്ഞ ഒരു സുമനസ്സ് അദ്ധേഹത്തിന്റെ കമ്പനിയില്‍ ജോലി നല്‍കുകയും ചെയ്തു. അലി – ഒരു രേഖയും കയ്യില്‍ ഇല്ലാത്തതിനാല്‍ മറ്റു വഴികള്‍ ഇല്ലാതെ കൃഷിയിടത്തില്‍ കഴിഞ്ഞു വരുന്നതിനിടെ പരിശോധനയില്‍ പെടുകയും സ്വദേശമായ യമനിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു . നിതാഖാത്തിന്‍റെ രണ്ടു അവസ്ഥാന്തരങ്ങള്‍ !!.

http://oorkkadavu.blogspot.in/2013/11/blog-post_8794.html

Tagged as: ,

Leave a Reply