Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

കാവ്യപുനര്‍വിവാഹിതയാകുന്നുവെന്ന് വ്യാജവാര്‍ത്ത ചമച്ചയാള്‍ അറസ്റ്റില്‍

കൊച്ചി: നടി കാവ്യാ മാധവന്‍ പുനര്‍ വിവാഹാതയാകുന്നു എന്ന വ്യാജവാര്‍ത്തയുണ്ടാക്കി വെബ്‌സൈറ്റില്‍ ഇട്ട ആള്‍ കൊച്ചിയില്‍ അറസ്റ്റില്‍.

 ഇടപ്പള്ളി സ്വദേശിയായ സ്റ്റീഫനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫോറം.ബിസാറ്റ്.കോം എന്ന വെബ്‌സൈറ്റിന്റെ ഉടമസ്ഥനാണ് സ്റ്റീഫന്‍.

ആദ്യ ഭര്‍ത്താവായ നിശാല്‍ ചന്ദ്രയില്‍ നിന്നും വിവാഹമോചിതയായ കാവ്യ പുനര്‍വിവാഹിതയാകാന്‍ പോകുന്നതായി ഒക്ടോബര്‍ അവസാനത്തോടെയാണ് വാര്‍ത്തകള്‍ വന്നത്.
What is more, it can cure all kinds of prostatitis including which can’t be online generic cialis cured by antibiotics. As men age, parts of their viagra 100mg for sale http://secretworldchronicle.com/2019/09/ body can slow down or start to experience difficulties functioning. Cayenne http://secretworldchronicle.com/2018/05/03/ cialis samples pepper is one among the commonly suggested herbal remedies for joint pain. In case you are unaware of the dosage Running the dose lowest priced cialis according to the prescribed manner under the medical supervision.
ക്യാമറാമാന്‍ സഞ്ജീവ് മേനോനെ കാവ്യ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്ത. ഇത് ഫെയ്‌സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ സജീവമാവുകയായിരുന്നു.

തുടര്‍ന്ന് തന്നെ അപകീര്‍ത്തിപെടുത്തുന്നതാണ് വാര്‍ത്തയെന്ന് ചൂണ്ടിക്കാട്ടി കാവ്യ ഐ.ജി. പത്മകുമാറിന് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് സ്റ്റീഫനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നീലേശ്വരംകാരിയായ കാവ്യ ബാലതാരമായാണ് സിനിമയിലെത്തുന്നത്. പൂക്കാലം വരവായി ആയിരുന്നു ആദ്യചിത്രം. ലാല്‍ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ഉയര്‍ന്ന കാവ്യ പിന്നീട് മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറി.

Leave a Reply