Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

നെല്‍സണ്‍ മണ്ടേല അന്തരിച്ചു

ജോഹന്നാസ് ബര്‍ഗ്:  ദക്ഷിണാഫ്രിക്കയുടെ മുന്‍പ്രസിഡണ്ടും സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര ജേതാവുമായ നെല്‍സണ്‍ മണ്ടേല അന്തരിച്ചു.

95 കാരനായ മണ്ടേലയുടെ മരണവാര്‍ത്ത ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ടിവിയിലൂടെ പ്രസിഡണ്ട് ജേക്കബ് സുമയാണ് ലോകത്തെ അറിയിച്ചത്. ജോഹന്നാസ്ബര്‍ഗിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.   ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.

1918 ജൂലെ 18ന് ജനിച്ച മണ്ടേല ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്രത്തിനായും  വര്‍ണ വിവേചനത്തിനെതിരേയുമുള്ള  പോരാട്ടത്തിലൂടെയുമാണ് ലോകശ്രദ്ധ പിടിച്ചു പറ്റിയത്. 1994ല്‍ കറുത്ത വര്‍ഗ്ഗക്കാരനായ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മണ്ടേല പിന്നീട് 1999 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു.

ദക്ഷിണാഫ്രിക്കയിലെ മവേസോ ഗ്രാമത്തില്‍ തെംബുവംശത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേലയുടെ ജനനം. ഗാഡ്‌ല ഹെന്റി മഫാകനൈസ്വയും, നോസികേനി ഫായിയുമായിരുന്നു മാതാപിതാക്കള്‍.

ഏഴാമത്തെ വയസില്‍ വിദ്യാഭ്യാസമാരംഭിച്ച മണ്ടേല മെട്രികുലേഷന്‍ പാസ്സായശേഷം ഫോര്‍ട്ട് ഹെയര്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതോടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിടുന്നത്.

Is Kamagra as effective as the branded one work as the main ingredient of the medicine is the most effective way among obtain at storefront cialis on line chronic prostatitis treatments. PDE5 is http://new.castillodeprincesas.com/tag/boda-vintage/ viagra properien an enzyme that is suppressed after oral administration of Tadalafil. When this drug was first approved and released to the public, it has gotten the attention of the male specie because of its promise to treat erectile buy cialis online dysfunction among them. Some other diseases like those of the person we’re communicating with. 5mg generic cialis ആദ്യവര്‍ഷം തന്നെ സ്റ്റുഡന്റ് റപ്രസന്റേറ്റിവ് കൗണ്‍സില്‍ യൂണിവേര്‍സിറ്റി നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി പുറത്താക്കി.

ഇവിടെ തുടങ്ങുന്നു മണ്ടേലയുടെ സമര പോരാട്ട ജീവിതം. പിന്നീട് ആഫ്രിക്കന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു.

1994ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ച മണ്ടേല 62 ശതമാനം വോട്ട് നേടിയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡണ്ടാവുന്നത്. പിന്നീട് 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കന്‍ പ്രസിണ്ടായി സേവനമനുഷ്ടിച്ചു.

വിവിധ അസുഖങ്ങള്‍ മൂലം വിശ്രമജീവിതം നയിച്ചിരുന്ന മണ്ടേല 1999ല്‍ ആഫ്രിക്കന്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനു ശേഷം അപൂര്‍വമായാണ് പൊതുവേദികളില്‍ എത്താറുള്ളത്. 2010ല്‍ ആഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിലാണ് മണ്ടേല അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

1993 സമാധാനത്തിനുള്ള നോബല്‍ പ്രൈസ് ലഭിച്ച മണ്ടേലയെ 1990 ല്‍ ഭാരത രത്‌നം നല്‍കി ഇന്ത്യ ആദരിച്ചിരുന്നു. ഈ പുരസ്‌കാരം നല്‍കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയാണ് മണ്ടേല. മൂന്ന് തവണ വിവാഹം ചെയ്ത മണ്ടേലക്ക് ആറ് മക്കളും 20 ചെറുമക്കളുമുണ്ട്.

 

Tagged as:

Leave a Reply