Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ബി ജെ പി ക്ക് വൻവിജയം

ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍  ബി.ജെ.പി തരംഗം. ദല്‍ഹിയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

ദല്‍ഹിയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തകരുന്ന കാഴ്ച്ചയാണ് കണ്ടത്. മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്തിനെ ഒരു വര്‍ഷം മാത്രം മുമ്പ് വന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പരാജയപ്പെടുത്തുന്ന കാഴ്ച്ചയും ദല്‍ഹി കണ്ടു.

കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി.

ആം ആദ്മി പാര്‍ട്ടിയുടെ വരവോടെ ത്രികോണ മത്സരത്തിന് വേദിയായ ദല്‍ഹിയില്‍ 15 വര്‍ഷം നീണ്ട ഭരണമാണ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കുന്നത്. വെറും എട്ടിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്.

34 മണ്ഡലങ്ങളില്‍ ബി.ജെ.പിയും 26 ഇടങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയും വിജയിച്ചു. കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലായിരുന്നു ദല്‍ഹിയില്‍ യഥാര്‍ത്ഥ പോര് നടന്നത്.

മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മൂന്നാമതും ബി.ജെ.പി അധികാരത്തിലെത്തി. കേവലഭൂരിപക്ഷത്തിന് 116 സീറ്റ് വേണ്ട ഇവിടെ ബി.ജെ.പിക്ക് 149 സീറ്റും കോണ്‍ഗ്രസിന് 69 സീറ്റും മറ്റ് പാര്‍ട്ടികള്‍ക്ക്  9 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്.

ഗുജറാത്തില്‍ മോഡിയുടെ ഹാട്രിക് വിജയത്തിന് ശേഷം ഒരു സംസ്ഥാനത്തില്‍ ഹാട്രിക് വിജയം നേടി ബി.ജെ.പി നേതൃനിരയില്‍ തന്റെ സ്വാധീനം തെളിയിച്ചിരിക്കുകയാണ് ശിവരാജ് സിങ് ചൗഹാന്‍.

Psoriasis usually occurs as red, scaly, Get More Info levitra no prescription crusty patches that show fine silvery scales when scraped or scratched. Just go ahead with Extream-X and make your dreams comes true. viagra no prescription cheap Some of the rare and severe side effects that makes using them a bad idea. canadian viagra store You should be able to choose the best route which actually means the shorter one so having a navigation system levitra from canadian pharmacy helps you to save time and money. രാജസ്ഥാനിലും ബി.ജെ.പി തരംഗം അലയടിച്ചു. നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ ഒന്നുമല്ലാതാക്കിയായിരുന്നു രാജസ്ഥാനില്‍ ബി.ജെ.പിയുടെ വിജയം. രാജസ്ഥാനിലെ നിലവിലെ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ബി.ജെ.പി മുന്നേറിയത്.

ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. 157 ഇടങ്ങളില്‍ ബി.ജെ.പി മുന്നിട്ട് നിന്നപ്പോള്‍ വെറും 23 ഇടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.

ഛത്തീസ്ഗഡായിരുന്നു കോണ്‍ഗ്രസിന് ഏക പ്രതീക്ഷയുണ്ടായിരുന്ന സംസ്ഥാനം ഇന്നലെയും ഇന്ന് പകുതിവരേയും കോണ്‍ഗ്രസ് വിജയിച്ചേക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്.

എന്നാല്‍, പുതിയ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുസരിച്ച് ബി.ജെ.പി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നാണ് സൂചന. 51 വോട്ടുകള്‍ നേടി ബി.ജെ.പി ഛത്തീസ്ഗഡില്‍ അധികാരം നിലനിര്‍ത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന് 38 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്.

വോട്ടിങ് നില

ദല്‍ഹി: ആകെ സീറ്റ്: 70, കോണ്‍ഗ്രസ്8, ബി.ജെ.പി 33, ആം ആദ്മി പാര്‍ട്ടി 27
മധ്യപ്രദേശ് : ആകെ സീറ്റ്:230, കോണ്‍ഗ്രസ്63, ബി.ജെ.പി-159, മറ്റുള്ളവര്‍ 8
ഛത്തീസ്ഗഡ്: ആകെ സീറ്റ്: 90, കോണ്‍ഗ്രസ് 37, ബി.ജെ.പി 52, മറ്റുള്ളവര്‍ 1
രാജസ്ഥാന്‍: 200, കോണ്‍ഗ്രസ് 24, ബി.ജെ.പി 160, മറ്റുള്ളവര്‍ 16

 

Tagged as: ,

Leave a Reply