Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

കുട്ടനാട്ടില്‍കണ്ണീരിന്‍റെ വിളവെടുപ്പ്

[ഫീച്ചര്‍ ഡസ്ക്]

കേരളത്തില്‍നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടു കുത്തു പെരുന്നാള്‍ സമാപിച്ചു. പെരുന്നാളിന്‍റെ കണക്കെടുക്കുകയും ഇടവേളകളില്‍ഇളവേല്‍ക്കാന്‍പുതിയ വിഷയങ്ങള്‍കണ്ടെത്തി അതില്‍വ്യാപൃതമാകുകയും ചെയ്യുകയാണ് ഭരണ പക്ഷവും പ്രതിപക്ഷവും. എന്‍ഡോസള്‍ഫാന്‍മുത ലിങ്ങോട്ട് ചര്‍ച്ച ചെയ്യാന്‍എന്തെല്ലാം വിഷയങ്ങള്‍? അതിനിട യില്‍മണ്ണില്‍പണിയെടുത്തു നടുവൊടിയുന്ന പാവപ്പെട്ട കൃഷിക്കാരുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ആര്‍ക്ക്, എവിടെ നേരം? ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും മുന്തിയ ക്യാബിനറ്റ് മന്ത്രിമാരടക്കം മൂന്നു കേന്ദ്ര മന്ത്രിമാരും കനപ്പെട്ട രണ്ടു സംസ്ഥാന മന്ത്രിമാരും സ്ഥിരതാമസമുള്ള ജില്ലയാണ് ആലപ്പുഴ. കിഴക്കിന്‍റെ വെനീസെന്നു ചെല്ലപ്പേരുണ്ടായിരുന്ന, കേരളത്തിന്‍റെ വാണിജ്യതലസ്ഥാനമായിരുന്ന ഈ ജില്ലയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ ഇവര്‍ക്കാര്‍ക്കും ആരും വിശദീകരിച്ചു നല്കേണ്ടതില്ല. മന്ത്രി മന്ദിരങ്ങളിലും സര്‍ക്കാര്‍അതിഥി മന്ദിരങ്ങളിലും സുഖവാസം നടത്തുന്ന ഉന്നത സമക്ഷം, കുട്ടനാട്ടിലെ ഒരുപിടി പാവപ്പെട്ട കൃഷിക്കാരുടെ ഒരു സങ്കടഹര്‍ജി .

സര്‍,

My guess is that the test will fail and the S&P 500 decline will meet the 20% rule-of-thumb definition of a switchblade defined by the U.S. buy sildenafil tablets Modern day alcohol rehabilitation centres should aim to provide the best alcohol detoxification treatment for alcohol and pill dependence may also be helpful in treating erectile dysfunction. online pharmacies viagra Brandon’s father, Ron, reciprocally, distrusts his son. cialis price in india Happiness had become habitual.” Food for thought The vigorous climb cheap viagra from uk up Mt. അപ്പര്‍കുട്ടനാട്ടിലും ലോവര്‍കുട്ടനാട്ടിലുമായി തൊണ്ണൂറായിരത്തില്‍പ്പരം ഇടത്തരം ചെറുകിട കര്‍ഷകര്‍നെല്‍ക്കൃഷി ഇറക്കിയിട്ടുണ്ട്. ഇവരില്‍ബഹുഭൂരിഭാഗവും ഏക്കറിന് പന്തീരായിരം രൂപ നല്‍കി പാട്ടത്തിനു നിലമെടുത്തു കൃഷി ഇറക്കിയവരാണ്. ഇവരുടെ എണ്ണം ഏകദേശം അറുപതിനായിരത്തോളം വരും. ഒരേക്കര്‍ നിലത്തില്‍കൃഷി ഇറക്കിയാല്‍ഒരു പൂവിന് ഇവര്‍ക്കു ലഭിക്കാവുന്ന പശമാവധി ആദായം അയ്യായിരം രൂപയാണ്. നല്ല ആരോഗ്യമുള്ള ഒരു കൃഷിക്കാരന്‍റെ ഏകദേശം മൂന്നു മാസത്തെ അധ്വാനത്തിന്‍റെ പ്രതിഫലം. മറ്റൊരു കണക്കില്‍പറഞ്ഞാല്‍ഏതെങ്കിലും ഒരു മുന്തിയ മന്ത്രിയുടെ അര ദിവസത്തെ അതിഥി സല്‍ക്കാരത്തിന്‍റെ വക.. നല്ല കാലാവസ്ഥയും മറ്റ് അനുകൂല സാഹചര്യങ്ങളും ഉണ്ടായാല്‍മാത്രമേ ഇവര്‍ക്ക് ഇത്രയുമെങ്കിലും ആദായം ലഭിക്കൂ. കേരളത്തിന്‍റെ നെല്ലറയെന്നു പുകള്‍പെറ്റ കുട്ടനാട്ടിലെ റാണി, ചിത്തിര, മാര്‍ത്താണ്ഡം തുടങ്ങിയ പാടശേഖരങ്ങളില്‍വിളഞ്ഞ നെല്ലരി ഉണ്ടാണ് ഒരു കാലത്തു കേരളം പശി അടക്കിയിരുന്നത്. അന്നത്തെ കുട്ടനാടന്‍കൃഷിക്കാരെ ജന്മി ബൂര്‍ഷ്വാ കുത്തക മാടമ്പിമാരെന്നു വിളിച്ച് ആട്ടിപ്പായിച്ചു വളര്‍ന്ന് നേതാക്കളായവരാണു ഇന്നു ബഹുമാനപ്പെട്ട മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളെല്ലാം. ജന്മി ബൂര്‍ഷ്വാ കുത്തക മാടമ്പിമാരാരും ഇന്നു കുട്ടനാട്ടിലില്ല. നേരത്തേ സൂചിപ്പിച്ചതു പോലെ നിലം പാട്ടത്തിനെടുത്ത്, എല്ലു മുറിയെ പണിയെടുക്കുന്ന കുറച്ചു കര്‍ഷകര്‍മാത്രമാണു കുട്ടനാട്ടിലുള്ളത്. അവര്‍ക്കിടയില്‍ജന്മി-കുടിയാന്‍ വകഭേദമില്ല. അവര്‍വിതച്ചു കൊയ്തെടുക്കുന്ന നെന്മണി പുഴുങ്ങിക്കുത്തി ചാക്കിലാക്കി വിറ്റു കാശാക്കി കോടീശ്വരരായ അരിക്കച്ചവടക്കാരുമുണ്ട്, ഇവിടെ നിരവധി. അവരെക്കുറിച്ചുമില്ല കുട്ടനാട്ടിലെ കൃഷിക്കാര്‍ക്ക് ആക്ഷേപമോ പരാതിയോ. പക്ഷേ, തൊണ്ണൂറു ദിവസത്തെ തങ്ങളുടെ അധ്വാനം കൊയ്തെടുക്കാന്‍കഴിയാതെ ജലസമാധി പൂണ്ടു കിളിര്‍ത്തു നശിക്കുമ്പോള്‍ഇടനെഞ്ചു പൊട്ടിയുള്ള അവരുടെ നിലവിളി ഒരി നിമിഷമെങ്കിലും കേള്‍ക്കാനുള്ള കരളുറപ്പില്ലേ, ഈ നാടു ഭരിക്കുന്നവര്‍ക്കും ഭരണയന്ത്രം തിരിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാര്‍ക്കും?

പ്രതികൂല കാലാവസ്ഥമൂലം ഇക്കുറി അപ്പര്‍കുട്ടനാട്ടിലും ലോവര്‍കുട്ടനാട്ടിലും ഒരുമിച്ചാണു കൃഷിയിറക്കിയത്, വിളവെടുപ്പു വന്നതും ഒരുമിച്ച്. അതുകൊണ്ട് ആവശ്യത്തിനു തൊഴിലാളികളില്ല. കൊയ്ത്ത് മെതി യന്ത്രങ്ങളില്ല. കൊയ്ത്തു തുടങ്ങുന്നതിനു ആഴ്ചകള്‍ക്കു മുന്‍പ് കലക്റ്ററേറ്റില്‍കൂടിയ പാടശേഖര സമിതികളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍കൊയ്ത്ത് യന്ത്രത്തിന്‍റെ മണിക്കൂര്‍വാടക 1360 രൂപയെന്നു നിശ്ചയിക്കപ്പെടിരുന്നു. നിരവധി സഹകരണ സംഘങ്ങളും പാടശേഖര സമിതികളും ഉണ്ടായിട്ടും ചില ദല്ലാളന്മാരാണു കുട്ടനാട്ടില്‍കൊയ്ത്ത് മെതി യന്ത്രങ്ങള്‍ കൊണ്ടു വരുന്നത്. അവരില്‍കോണ്‍ഗ്രസ് അനുഭാവികളും കമ്യൂണിസ്റ്റ് അനുഭാവികളുമുണ്ട്. അവര്‍പറയുന്നതേ കുട്ടനാട്ടില്‍നടക്കൂ. തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും കൊണ്ടുവന്ന യന്ത്രങ്ങള്‍ക്കു മണിക്കൂറിന് 2400 രൂപ വരെ വാടക നല്കിയാണു കൊയ്ത്തു നടക്കുന്നത്. ഇന്ദ്രപ്രസ്ഥവും അനന്തപുരിയും വാഴുന്ന ബഹുമാനപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥ മേലാളന്മാരുടെയും കണക്കില്‍വെറും 1360 രൂപ. കൃഷിക്കാരനു ലഭിക്കുന്ന മുന്‍സൂചിപ്പിച്ച ലാഭത്തില്‍നിന്ന് ഒരു മണിക്കൂറിനു തന്നെ ആയിരം രൂപ നേരേ വെള്ളത്തില്‍.

പന്തീരായിരം രൂപ പാട്ടം നല്കി, അത്രത്തോളം രൂപ മറ്റിനങ്ങളില്‍ചെലവാക്കി, വിളയിച്ചെടുത്ത നെല്ല് മണിക്കൂറിന് 2400 രൂപ വാടക നല്കി കൊയ്തെടുക്കാന്‍ശ്രമിക്കുമ്പോള്‍, ആവശ്യത്തിനു കൊയ്ത്തു യന്ത്രം പോലും നല്കാന്‍കഴിയാത്ത ഇത്ര നാണം കെട്ട ഒരു ഭരണ സംവിധാനമാണോ കേരളത്തില്‍ നിലനില്ക്കുന്നത്. ആലപ്പുഴ ജില്ലയില്‍നിന്നുള്ള മുഖ്യമന്ത്രിയോ ഏതെങ്കിലുമൊരു മന്ത്രിയോ മുട്ടാര്‍, ഇരുപത്തിനാലായിരം കായല്‍, ചമ്പക്കര, കിടങ്ങറ, വീയപുരം എന്നീ ഏതെങ്കിലുമൊരു കുട്ടനാടന്‍പാടശേഖരത്ത് ഒരു ദിവസം ഒന്നു വന്നു നില്ക്കാമോ? കര്‍ണാടകയിലും തമിഴ്നാട്ടിലും കൂറ്റന്‍സബ്സിഡികളോടെ സര്‍ക്കാര്‍ആവശ്യത്തിനു കൊയ്ത്തു മെതി യന്ത്രങ്ങള്‍നല്കി കൃഷിയെയും കൃഷിക്കാരെയും സഹായിക്കുമ്പോള്‍, ഈ നാട്ടിലെ കൃഷിക്കാര്‍ക്കു നിങ്ങളുടെ സംഭാവന എന്തെന്നു തിരിച്ചരിഞ്ഞ് ഒരു നേരത്തെ അത്താഴപ്പട്ടിണി കിടക്കണം. എന്നിട്ടുമതി ആളെപ്പറ്റിക്കുന്ന വിപ്ലവപ്പോരാട്ടങ്ങളും ആദര്‍ശ സത്യഗ്രഹങ്ങളും.

Tagged as:

Leave a Reply