Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

തുണിയുടുക്കണോ എന്ന് ഞാന് തീരുമാനിക്കും; ഹിമാ ശങ്കര് പ്രതികരിക്കുന്നു

കൊച്ചി: ഹിമ ശങ്കറിന്റെ അര്‍ദ്ധ നഗ്‌നചിത്രങ്ങള് ഉണ്ടാക്കിയ വിവാദങ്ങളും അതിന് ഹിമ നല്‍കിയ മറുപടിയും ഉണ്ടാക്കിയ കോലാഹലങ്ങള് തീര്‍ന്നിട്ടില്ല. അതിന് മുമ്പേ വീണ്ടും വിവാദ പോസ്റ്റുമായി ഹിമ ഫേസ്ബുക്കിലെത്തി. ശരീര പ്രദര്‍ശനത്തിന് ചരിത്രത്തിന്റെ പിന്‍ബലം തേടുകയാണ് ഹിമ. നൂറ് കൊല്ലം മുമ്പ് വരെ ഇവിടെ ആണും പെണ്ണും അടക്കം hima shankarഉള്ളവര് പാതി വസ്ത്രങ്ങള് മാത്രമേ ധരിച്ചിരുന്നുള്ളൂ. ബ്രിട്ടീഷുകാരുടെ വരവിന് ശേഷമാണ് നമ്മുടെ കാലാവസ്ഥക്ക് യോജിക്കാത്ത വസ്ത്രങ്ങള് ധരിക്കാന് തുടങ്ങിയതെന്നും ഹിമ പറയുന്നുണ്ട്. നമ്മള് സ്വാഭാവികമായ പലതില് നിന്നും മാറിയെന്നും സ്ത്രീകള് വീട്ടിനുള്ളിലെ ഉകരണങ്ങള് മാത്രമായെന്നും ഹിമ ശങ്കര് അഭിപ്രായപ്പെടുന്നു. സര്‍ഗ്ഗാമത്മകതയുടെ വഴിയിലേക്ക് എത്തി നോക്കിയ സ്ത്രീകള്‍ക്ക് ശരീരം ഭാരമായി. ധൈര്യം കാണിച്ചവരെ തേവിടിശ്ശികളക്കിയെന്നും ചരിത്രത്തെ പിന്‍പറ്റി ഹിമ പറഞ്ഞുവയ്ക്കുന്നുണ്ട്. ഇനി പറയുന്നത് ഹിമ സ്വന്തം ശരീരത്തെപ്പറ്റിയാണ്.

അത് തന്റെ സ്വന്തം ശരീരമാണ് മറ്റാരുടേയും അല്ല. തന്റെ ശരീരം തുണിയുടുപ്പിക്കണോ, ഉടുപ്പിടാതെ ഇരിക്കണോ, ഒരു കഥാപാത്രം ചെയ്യുമ്പോള് എങ്ങനെ അഭിനിയിക്കണം എന്നെല്ലാം വേറെ ആര്‍ക്കും തീരുമാനിക്കാന് പറ്റില്ലെന്നും ഹിമ പറയുന്നു. എല്ലാ പെണ് ശരീരവും ഒരു പോലെയാണ്. എല്ലാ ആണ്‍ശരീരവും ഒരു പോലെയാണ്. സ്വന്തം അനിയത്തിയെ തുണിയില്ലാതെ കണ്ടാല് കെട്ടുപോകുന്ന മനസ്സുള്ളവരാണ് പലരും. ആറ് മാസം പ്രായമായ കുഞ്ഞിനെ കണ്ടാല് പോലും കാമം ഇളകുന്നവര് എങ്ങനെ ഉണ്ടായി എന്ന സംശയംവും ഹിമ ഉന്നയിക്കുന്നുണ്ട്.

ഹിമ പറയുന്നു:

എന്റെ ഒരു സിനിമയുടെ പോസ്റ്റര് ഫേസ്ബുക്കിലും, what’s ആപ്പിലും കുറച്ചു നാളുകളായി ഹോട്ട് ലിസ്റ്റില് ഇടം പിടിച്ചു എന്നെ പ്രശസ്ത ആക്കിക്കൊണ്ടിരിക്കുന്നു..Mr.Rupesh Paul സംവിധാനം നിര്‍വഹിക്കെണ്ടിയിരുന്ന ആ മൂവി 4 വര്ഷം മുമ്പ് ചെയ്യേണ്ടിയിരുന്ന ഒരു സിനിമ ആയിരുന്നു.. അത് ഷൂട്ട് ചെയ്യാന് പറ്റാതെ പോയ ഒരു സിനിമ ആയിരുന്നു.. അതിന്റെ Still shoot മാത്രമേ finish ആയിട്ടുള്ളൂ.. അത് ഒരു തരത്തിലും ഒരു കമ്പി പടം ആയിരുന്നില്ല എന്ന് ആദ്യമേ അറിയിക്കട്ടെ.. അദ്ധേഹത്തിന്റെ ഭാര്യയും എഴുത്തുകാരിയും ആയ Indu Menon ന്‍റെ ” ഹിന്ദു എന്ന് തോന്നിക്കുന്ന മുസ്ലിം കഥ ” എന്നതിന്റെ ചലച്ചിത്ര ആവിഷ്കാരം ആയിരുന്നു ആ കഥ..

കേരളത്തിലെ കമ്പി പ്രസ്ഥാനക്കാര് 4 വര്‍ഷത്തിനു ശേഷം ആ ഫോട്ടോ കണ്ടുപിടിക്കുകയും/ ഞാന് പോലും മറന്നിരുന്ന സമയത്ത് എന്നെ വല്ലാതെ പ്രശസ്ത ആക്കികളഞ്ഞു എന്നതിനും നന്ദി പറയുന്നതോടൊപ്പം അത് കണ്ടു എന്നെ അന്വേഷിച്ചു എത്തിയവരോട് മറുപടി പറഞ്ഞു ഞാന് മടുത്തു എന്നത് കൊണ്ടും, ആ സിനിമ റിലീസ് ആവും എന്ന് വിചാരിച്ചിരിക്കുന്ന പലര്‍ക്കും ” ഷൂട്ട് ചെയ്യാത്ത സിനിമ ” ആണ് എന്ന് ബോധ്യപ്പെടുത്താനും , ഫോട്ടോ മാത്രം കണ്ടു തൃപ്തിപ്പെടുക എന്ന് പറയാനും ഈ അവസരം ഞാന് ഉപയോഗപ്പെടുത്തുന്നു.. ആ ഫോട്ടോയെ ഒരു artistic work ആയി കണ്ട എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില് നന്ദി.. ഇനി അല്ലാതെ സ്വല്പം തുണിയില്ല എന്നതുകൊണ്ട് ഞാനെന്തോ അരുതാത്തത് ചെയ്തു എന്ന് പറഞ്ഞു കളിയാക്കാനും, അന്വേഷിക്കാനും വരുന്നവരോട് ഒരു വാക്ക്… എന്റെയോ നിങ്ങളുടെയോ നഗ്നത ഒരു പാപമാണ് എന്ന് ഞാന് വിശ്വസിക്കുന്നില്ല.  I THINK I M A PROFFESSIONAL ARTIST AND I BELIEVE BODY IS THE TOOL FOR AN ARTIST.എന്റെ ശരീരം എനിക്ക് കാണിക്കാന് തോന്നുന്നു എങ്കില് ഒരു നല്ല ആര്‍ട്ട് വര്‍ക്ക് ആണെങ്കില് ചിലപ്പോള് ഞാന് കാണിക്കും.. അതിനുള്ള അധികാരം എന്നില് നിക്ഷിപ്തമാണ്..

ലോകത്ത് നഗ്നരായി നടന്ന ജീവികളായിരുന്നു നമ്മളെല്ലാം .. കാറ്റും , മണ്ണും , പ്രകൃതിയും നമ്മളില് നിന്ന് അന്യം ആയിരുന്നില്ല..ലോകത്ത് മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങള് ആഹാരവും,വസ്ത്രവും,പാര്‍പ്പിടവും മാത്രമല്ല പ്രണയിക്കാനും , ലൈംഗിക ബന്ധത്തില് ഏര്‍പ്പെടാനും ഉള്ള സ്വാതന്ത്ര്യം കൂടിയാണ്.. അതിനു സ്വാഭാവികമായ ഒഴുക്ക് ഇല്ലാത്തതുകൊണ്ടാണ് ഇത്രയധികം പ്രോബ്ലെംസ് ഇവിടെ ഉണ്ടാകുന്നതു ..അത് എന്ന് ഇവിടെ അധികാരികള്‍ക് Hima-Shankar-FB-Postമനസിലാകുന്നോ അന്ന് മാത്രേ ഇവിടെ മാറ്റം സംഭവിക്കുകയുള്ളൂ.. പറഞ്ഞു ബോര് അടിപ്പിക്കുന്നില്ല.. Aesthetics, എന്ന മൂവി ഷൂട്ട് ചെയ്യപ്പെട്ടിട്ടില്ല.. ഇനി ആരും അത് കണ്ടു ദേ ഇപ്പൊ ഞാന് “തല്പരകക്ഷിയാണ് ” എന്നുള്ള ഭാവത്തില് എന്നെ ശല്യപ്പെടുത്താന് വരരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..Vulgur glamour എന്താണ് എന്ന് എനിക്ക് പൂര്‍ണബോധ്യം ഉണ്ട്.. So pls excuse me from the questions based on that movie.. മറുപടി പറഞ്ഞു മടുത്തു.അതുകൊണ്ടാ . ഒന്ന് രണ്ടു ഇന്റര്‍വ്യൂവിലും ഞാന് ഇത് പറഞ്ഞിട്ടുണ്ട്….

എനിക്ക് തോന്നുന്നു ” ലോകത്തിലെ ഏറ്റവും മികച്ച കമ്മ്യുണിസ്റ്റ് ദമ്പതികള് ” എന്ന സങ്കല്പത്തിന് ഏറ്റവും അനുയോജ്യരായിട്ടുള്ള മതാധിഷ്ടിതമായ ഒരു സങ്കല്‍പം “അര്‍ദ്ധനാരീശ്വരം” ആണെന്ന് .. ഒരു സ്ത്രീയെ ഒരു പുരുഷന് എങ്ങനെ സ്നേഹിക്കണം , ബഹുമാനിക്കണം , ആരാധിക്കണം , പ്രണയിക്കണം എന്നും , തിരിച്ചു ഇത് പോലെ പുരുഷനെ എങ്ങനെ കാണണം എന്ന് പഠിപ്പിച്ചു തരുന്ന താന്ത്രിക രഹസ്യങ്ങള് നമുക്കിന്നും , വെറും “മന്ത്രം” മാത്രമായി അവസാനിക്കുന്നു . അതിന്റെ ജീവിതത്തില് പകര്‍ത്തേണ്ട വശം ഇപ്പോഴും മിക്കവര്‍ക്കും അജ്ഞാതം ആണ്. സമത്വ ചിന്താഗതിയുള്ള എല്ലാവരും ഇക്കാര്യങ്ങളെ വേണ്ട വിധത്തില് പഠിക്കേണ്ട സമയം കഴിഞ്ഞു . സമത്വം, സ്ത്രീപുരുഷ സമത്വം കൂടിയാണ് , അതിന്റെ താത്വികമായ വശം മുതല് , വികാരപരമായ വശങ്ങളില് വരെ…നമ്മുടെ തത്വസംഹിതകളോട് എല്ലാവരും കാത്തു സൂക്ഷിക്കേണ്ട ബഹുമാനം ജാതിക്കും , മതത്തിനും , പാര്‍ട്ടിക്കും അതീതമായി എല്ലാവരും കാത്തു സൂക്ഷിക്കണം എന്നാണു എനിക്ക് പറയാനുള്ളത് .

നഗ്നത ഒരു പാപമായി ഞാന് കാണുന്നില്ല.. ഇവിടെ എഴുതിയ പല മാന്യന്മാരും ഈ” vulgur “ആയ ഫോട്ടോ കണ്ടു കംബിയവുകയോ മാസ്റ്റുർബേറ്റ് ചെയ്യുകയോ ചെയ്തില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. culture-നെ കൂട്ട് പിടിക്കുന്നവരോട് ഒരു ചോദ്യം.. ഇവിടെ 100 കൊല്ലം മുമ്പ് വരെ ഇവിടെത്തെ നിങ്ങളുടെ പലരും പകുതി തുണി ഉടുത്തു തന്നെയാണ് നടന്നിട്ടുള്ളത്..

ആണും , പെണ്ണും, ബ്രിടീഷുകാരുടെ വരവിന്റെ ഭാഗമായി നമ്മള് നമ്മുടെ കാലാവസ്ഥയ്ക്ക് ചേരാത്ത വസ്ത്രങ്ങള് ധരിക്കാന് തുടങ്ങി.. കേരളം വലിയ ഉപഭോഗ സംസ്കാരം പുറം രാജ്യങ്ങളില് നിന്ന് കടമെടുത്തു..സ്വാഭാവികമായ പാളത്തിൽ നിന്നും നമ്മള് മാറി.. മറച്ചു വക്കലുകള് തുടങ്ങി..സ്ത്രീകള് പലരും വീട്ടിനുള്ളിലെ ഉപകരണങ്ങള് ആയി.. അവരുടെ അസ്തിത്വം , ഭര്‍ത്താവില് മാത്രം ഒതുങ്ങി..പെണ്മക്കള് വീടിന്റെ സ്വത്തുക്കളും , പ്രതാപം കാണിക്കാന് പൊന്നു ഇട്ടു മൂടി സുരക്ഷിതമായി കൈ പിടിച്ചു നടക്കുന്ന ഒരു വസ്തു മാത്രമായി അധപതിച്ചു .. അവളുടെ ആഗ്രഹങ്ങള് വീട്ടിലെ അടുക്കളകളില് കരിയും പുകയുമേറ്റ് മങ്ങിപോയി..
There are many benefits of dates, but many people have started living with it, it is very useful in diseases levitra shop uk of respiratory system like wheezing and cough. If any medicine affects your sex life, then you can consult a urologist to find the cause behind it. check these guys out levitra 60 mg Do not take chances by getting the therapy on continue reading these guys cheapest levitra own. In the event of this type of surgery, the canadian pharmacy for viagra ability to achieve an erection will also take time, but many men will see an improvement in their erections over time, especially men who had no difficulty achieving a good erection before the surgery.
സര്‍ഗാത്മകതയുടെ വഴികളിലേക്ക് എത്തി നോക്കിയ പല പെണ്ണുങ്ങള്‍ക്കും ഏറ്റവും വലിയ ഭാരം സ്വന്തം ശരീരം ആയിരുന്നു.. നോട്ടങ്ങള് പോലും തെറ്റിദ്ധരിക്കപ്പെട്ടു.. ധൈര്യം കാണിച്ചവര് തെവിടിശ്ശികളായി.. അവരെ കണ്ടു പഠിക്കരുത്.. വീട്ടില് അടങ്ങി ഇരുന്നോലനം.. അച്ഛനെയും അമ്മയെയും അനുസരിച്ച് ജീവിച്ചാല് നല്ല കുട്ടി.. അല്ലേല് വൃത്തികെട്ടവള്..ഇതൊക്കെ കുറെ കേട്ടും അനുഭവിച്ചും ചെവി എന്തായാലും തഴമ്പിച്ചു.. നിങ്ങളൊക്കെ എന്ത് പറഞ്ഞാലും.. ഞാന് പറയുന്നത് സത്യമാണെന്ന് ഭൂരിഭാഗത്തിനും അറിയാം.. I am talking about my body , not your body.. എന്റെ ശരീരം തുണിയുടുപ്പിക്കണോ, ഉടുപ്പിക്കാതെ ഇരിക്കണോ , ഒരു കഥാപാത്രം ചെയ്യുമ്പോള് എങ്ങനെ അഭിനയിക്കണം എന്നെല്ലാം എന്തായാലും നിങ്ങള്ക്ക് തീരുമാനിക്കാന് പറ്റില്ല.. സാധാ സദാചാരം പറയുന്നവര് ഭാരതത്തിന്റെ പാരമ്പര്യത്തെ കുറിച്ച് ഒന്ന് തിരിഞ്ഞു നോക്കുക.. സ്ത്രീയെ മാത്രമല്ല പുരുഷനെയും അവന്റെ വികാരങ്ങള്‍ക്ക് മേല് കടിഞ്ഞാണില്ലാതെ പായാന് പ്രേരിപ്പിക്കുന്നത് അവന്റെ ശരീരം തന്നെ ആണ്.. എല്ലാ പെണ്ണുങ്ങളുടെയും ശരീരം ഒന്ന് തന്നെ ആണ്.. എല്ലാ പുരുഷന്മാര്‍ക്കും ഒരേ തരത്തിലുള്ള ശരീരം ആണുള്ളത്..

സ്വന്തം അനിയത്തിയെ തുണി ഇല്ലാതെ കണ്ടാല് കെട്ടുപോകുന്ന മനസുള്ള പലരും , എന്തിനു 6 മാസം ഉള്ള കുട്ടിയെ കണ്ടാല് പോലും കാമം ഇളകുന്നവര് എങ്ങനെ ഉണ്ടായി..ആദ്യം ആണും പെണ്ണും തമ്മില് ആരോഗ്യകരമായ ബന്ധം ശരീരതിനപ്പുറത്തു ഉണ്ടാവണം..പ്രണയിക്കാന് പറ്റണം.. നമ്മുടെ നാട്ടില് തന്നെ പണ്ട് ദേവദാസികള്‍ക്കും, ഗണികകല്കും പ്രത്യകം സ്ഥാനം രാജകൊട്ടാരത്തില് തന്നെ ഉണ്ടായിരുന്നു.. അവരുടെ അഭിപ്രായങ്ങള് രാജ്യ കാര്യങ്ങളില് മാനിക്കപ്പെട്ടിരുന്നു.. മഹാഭാരതത്തിലും , രാമായണത്തിലും, ബഹു ഭര്‍തൃത്വം, ബഹുഭാര്യത്വം എന്നിവ ഉണ്ടായിരുന്നു.. പിന്നെ കര്‍മം അനുസരിച്ചുള്ള classification ഉണ്ടായി.. അത് പിന്നെ ജനനം അനുസരിച്ചായി.. അവിടെ വച്ചാണ് ഇന്ത്യ നശിപ്പിക്കപ്പെട്ടു തുടങ്ങിയത്.. സൂര്യപ്രകാശം മര്യാദക്ക് ശരീരത്തില് അടിക്കുന്നത് പോലും അസ്സല് രോഗനിവാരണി ആണ്.. വിദേശികള് വന്നു തുണിയില്ലാതെ കടപ്പുരത്തിരിക്കുമ്പോള് നമ്മള് കാമാപൂരിതമായ മനസോടെ അവരെ കാണാന് നില്കും.. നമ്മുടെ സൂര്യപ്രകാശത്തെ, കാറ്റിനെ , പ്രകൃതിയെ മനുഷ്യന്റെ ദുര നശിപ്പിച്ചു തുടങ്ങുന്നു.. ശരീരത്തിന് അപ്പുറത്ത് ബന്ധങ്ങളെയും , വ്യക്തികളെയും കാണാനുള്ള മനസ് നമുക്ക് കൈമോശം വന്നു പോയി.. എങ്ങനെ എന്ന് ഓരോരുത്തരും സ്വയം ചിന്തിക്കണം.. നിങ്ങള് കാമം എന്ന വികാരത്തിന്റെ പിടിയിലാണോ അല്ലെങ്കില് കാമം നിങ്ങളുടെ പിടിയിലാണോ എന്നതാണ് വിഷയം..

ഭാരതത്തിന്റെ തത്വ സംഹിതകള് എല്ലാം പറയുന്നത് വികാരത്തെ മനസിലാക്കി അടക്കൂ.. എന്നാണ്.. ഈ മണ്ണില് ജനിച്ചു culture ,culture എന്ന് പറയുന്നവര് ഏറ്റവും വലിയ സമത്വവാദിയായ കൃഷ്ണനെ മനസിലാക്കിയിട്ടുണ്ടോ..സമഭാവന അത് വളര്‍ത്താന് പറഞ്ഞാല് അതിന്റെ അര്‍ഥം തുല്യത എന്നാണ്.. അത് ആണിനും പെണ്ണിനും ഒരുപോലെ തന്നെയാണ്.. സ്വന്തം ശരീരതിന്മേല് ഉള്ള അധികാരം വീട്ടുകാര്‍ക്കോ, നാട്ടുകാര്‍ക്കോ അല്ല എന്ന് ഒരു വ്യക്തി മനസിലാക്കുമ്പോള് ആണ് അയാള്‍ക്ക് ഉള്ളു തുറന്നു പ്രണയിക്കാന് പറ്റുക, ഒരു പെണ്ണിന്റെ കൂടെ സന്തോഷമായി സമയം ചിലവഴിക്കാന് പറ്റുക.. നിങ്ങള് കല്യാണം കഴിക്കുന്നത് കാശിനെ ആണോ. നിങ്ങളുടെ ആത്മാവിന്റെ പകുതി ആയിട്ടുള്ള Soulmate ആയ പെണ്ണിനെ ആണോ എന്നത് അനുസരിച്ചിരിക്കും വിവാഹജീവിതത്തിലെ സംതൃപ്തി..പിന്നെ എത്ര ശരീരങ്ങള് തിരഞ്ഞാലും അവനവന് ശാന്തി കിട്ടണം എങ്കില് അവനവന് തന്നെ സ്വന്തം emotione മനസിലാക്കണം എന്ന് പറഞ്ഞ culture ആണ് നമ്മുടേത്..അതുകൊണ്ട് culture പറഞ്ഞു കളിക്കുന്നവര് culture എന്താണ് എന്ന് ശരിയായി മനസിലാക്കുക..നിങ്ങളുടെ പ്രശ്നങ്ങള് അകറ്റാന് നിങ്ങള്‍ക്കെ കഴിയൂ..

തുണിയുരിഞ്ഞു ഒരിക്കലെങ്കിലും പ്രകൃതിയെ, പച്ചപ്പിനെ അറിഞ്ഞു നോക്കൂ..പ്രകൃതിക്ക് നിങ്ങളെ ശാന്തരാക്കാന് ഉള്ള കഴിവുണ്ട്..അത് കൊണ്ട് പ്രകൃതിയിലേക്ക് മടങ്ങിപോകൂ.. നിങ്ങളുടെ ശരീരത്തിന്റെ അധികാരി നിങ്ങള് മാത്രമാണ്..എന്റെ കര്‍മം തെറ്റാണു എന്ന് എനിക്കാണ് തോന്നേണ്ടത്.. എനിക്ക് ശരിയെന്നു തോന്നുന്നത് ഞാന് ചെയ്യും..അത് ഇതുവരെ ഉള്ള എന്ത് ആയാലും.. ഇവിടെ Aesthetics എന്നാ ചത്തകുഞ്ഞിന്റെ ജാതകം പരിശോടിക്കാന് താത്പര്യം ഇല്ലാഞ്ഞിട്ടാണ് ഞാന് ആ ഫോട്ടോ പോസ്റ്റ് ചെയ്യാത്തത്.. I like my body, എന്ത്  കുറവുണ്ടെങ്കിലും its beautiful for me.. ഈ ലോകത്ത് മരിക്കുന്നത് വരെ എന്റെ കൂടെ ഉള്ള ഒരേയൊരു വസ്തു.. അതിന്മേല് ഉള്ള അധികാരം മേലിലും എനിക്കാണ്.. നിങ്ങള്‍ക്കല്ല.. തുണിയില്ലാത്ത, അല്‍പ വസ്ത്രധരികലായ ദേവന്മാരെയും ദേവിമാരെയും നിങ്ങള്‍ക് ആരാധിക്കാം.. പക്ഷെ അവര് എന്താണ് പറഞ്ഞിട്ടുള്ളത് എന്ന് ആരും അന്വേഷിക്കില്ല.. കാശിയില് ചെന്നപ്പോള് Harishchadra ghat എന്ന ചുടലക്കളത്തില് ഞാന് കണ്ട കാഴ്ച ഒരു ബംഗാളിയുടെ താഴെ കത്തിയമര്‍ന്ന കാല് എടുത്തു ഒരു വടികൊണ്ട് കുത്തി തീയിലേക്ക് ഇടുന്നതാണ്.. നമ്മള് മൂടിവക്കുന്ന ഈ ശരീരത്തിന് ഒരു സമയത്ത് വിരകുകൊള്ളിയുടെ വിലയെ ഉള്ളൂ.. പ്രണയം മാത്രമാണ് ജീവിതത്തിലെ ശരിയായ സന്തോഷം.. അവനവനോടെങ്കിലും സ്നേഹമില്ലെന്കില് മനുഷ്യന് മൃഗത്തെക്കാള് അധപധിച്ചു പോകും.. So please let me make decisions regarding my body.

അനുഭവവും, അനുഭാവവും —- യഥാര്‍ത്ഥത്തില് പട്ടിണി കിടക്കുന്നതും , പട്ടിണിയെ കുറിച്ച് പറയുന്നതും രണ്ടാണ്..പട്ടിണി കിടക്കുന്നവനെ അതിന്റെ യഥാര്‍ത്ഥ വേദനയറിയൂ.. ആഴമറിയൂ…. അതുപോലെ ,ഒരു പെണ്ണ് പ്രതികരിക്കാന് ധൈര്യം കാണിക്കുന്നത് അവള് നേരിട്ട മോശം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് . പക്ഷെ പ്രതികരിക്കുന്നതിനെ കുറ്റം പറയുന്നവര് അവരുടെ മാനസികാവസ്ഥകളെ കുറിച്ച് അനുഭാവപൂര്‍വം ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല.. അവനവന് പ്രശ്നങ്ങള് അനുഭവിക്കുമ്പോള് മാത്രമേ അതിന്റെ ആഴം മനസിലാകൂ.. സ്ത്രീകള് പ്രതികരിച്ചു കാണുമ്പോള്, അവരെ തെറിയും പറഞ്ഞു , അവള് വെടിയാണെന്ന് പ്രഖ്യാപിച്ചു സ്വയം വിശ്വസിപ്പിക്കുന്ന , ഉറക്കം കിട്ടാത്ത ഞരമ്പ് രോഗികളോട് എനിക്ക് സഹതാപമാണ്.. കാരണം അവര് സമൂഹത്തിന്റെ മുറിവുകള് ഉണക്കാതെ അതില് വീണ്ടും വീണ്ടും കുത്തി പഴുപ്പിക്കുകയാണ്.

ഇനിയുള്ള വര്‍ഷങ്ങള് അടിച്ചമര്‍ത്തി വച്ചിരുന്നവരുടെ സ്വാതന്ത്ര്യ പ്രഖ്യപനത്തിനുള്ളതാണ്.. അവരെ IDENTIFY ചെയ്യുന്ന ഒരുപാട് ആളുകളുടെ മനസിലേക്ക് ആണ് മുറിവുകളില് വീണ്ടും വീണ്ടും കുത്തി മാനസികമായി വേദനിപ്പിച്ചു സുഖം കണ്ടെത്തുന്നവരുടെ വൃത്തികെട്ട വാക്കുകള് കയറുന്നത്.. ഇത് തിരിച്ചടിക്കാനുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ തൃഷ്ണയെ ആളിക്കത്തിക്കും… അതുകൊണ്ട് ഇനിയും വിമര്‍ശനങ്ങളുണ്ടാവട്ടെ , മാറ്റത്തിനുള്ള പടത്താവളത്തിലേക്ക് ചാവേറുകള് കൂട്ടം കൂട്ടമായി വന്നുകയറട്ടെ… പ്രതികരിക്കാന് ധൈര്യം കാണിക്കുന്ന എല്ലാവര്ക്കും പ്രത്യകിച്ചു സ്ത്രീകള്‍ക്ക് എന്റെ ആശംസകള്..

വാല്കഷ്ണം: ചെയ്തതില് ഖേദിക്കുന്നില്ല.

 

Tagged as:

Leave a Reply