Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

സോഫിയ പാട്ടിലൂടെ പ്രതികരിച്ചു; യൂണിലീവര്‍ വഴങ്ങി:: Kodaikanal Won’t……

ചെന്നൈ: നീണ്ട 14 കൊല്ലത്തെ നിസ്സംഗതയ്‌ക്കൊടുവില്‍ ബഹുരാഷ്ട്രകമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ കൊടൈക്കനാല്‍ ശുദ്ധീകരണത്തിനായി ഒരുങ്ങുമ്പോള്‍ ജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും നന്ദിപറയുന്നത് ഒരു മലയാളി യുവതിയോടാണ്. കണ്ണൂരില്‍വേരുകളുള്ള സോഫിയ അഷ്‌റഫിനോട്.

സോഫിയ എഴുതി ആലപിച്ച ഒരു റാപ് ഗാനത്തിനുമുന്നിലാണ് കമ്പനിക്ക് ഉത്തരംപറയേണ്ടിവന്നത്. ”കൊടൈക്കനാല്‍ വോണ്ട് സ്റ്റെപ്പ് ഡൗണ്‍, അണ്ടില്‍ യു മേക്ക് അമന്റ്‌സ് നൗ” (നിങ്ങള്‍ പ്രായശ്ചിത്തം ചെയ്യാതെ കൊടൈക്കനാല്‍ പിന്മാറില്ല) എന്നുതുടങ്ങുന്ന പാട്ട് കഴിഞ്ഞ ജൂലായ് 30-നാണ് യുട്യൂബില്‍ സന്നദ്ധസേവനസംഘടനയായ ‘ജാതക ഡോട്ട് ഓര്‍ഗ്’ പ്രകാശനം ചെയ്തത്.

ഒരാഴ്ചയ്ക്കുള്ളില്‍ 18 ലക്ഷത്തോളംപേര്‍ കണ്ട വീഡിയോ ഇന്‍റര്‍നെറ്റില്‍ വൈറലായതോടെ യൂണിലീവര്‍ മേധാവി പോള്‍ പോള്‍മാന്‍ തന്നെ വിശദീകരണവുമായി ‘ട്വിറ്ററി’ലെത്തി. കൊടൈക്കനാലില്‍ തങ്ങളുടെ തെര്‍മോമീറ്റര്‍ പ്ലാന്റ് നിലനിന്നിരുന്ന സ്ഥലവും പരിസരവും ശുദ്ധീകരിക്കുന്നതിനുള്ള പുതിയ പദ്ധതിറിപ്പോര്‍ട്ട് കമ്പനി തമിഴ്‌നാട് സംസ്ഥാന മലിനീകരണനിയന്ത്രണബോര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്തു.

മണ്ണിലും വെള്ളത്തിലും രസത്തിന്റെ സാന്നിധ്യം വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2001-ലാണ് കൊടൈക്കനാലിലെ പ്ലാന്റ് യൂണിലീവര്‍ അടച്ചുപൂട്ടിയത്. പക്ഷേ, കഴിഞ്ഞ 14 കൊല്ലമായി ഇവിടം ശുദ്ധീകരിക്കുന്നതിനുള്ള നടപടികളൊന്നുമുണ്ടായില്ല. കമ്പനി മുന്നോട്ടുവെച്ച ചില പദ്ധതിറിപ്പോര്‍ട്ടുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരും തമിഴ്‌നാട് മലിനീകരണനിയന്ത്രണബോര്‍ഡും തള്ളിക്കളയുകയായിരുന്നു.
These conditions cost low viagra have direct effects on the testicles themselves, which are the organs chargeable for sperm production. Garlic as an aphrodisiac: Garlic is said to be a sign of weakness. order viagra online For many people, the process canadian pharmacy for viagra pharma-bi.com of buying any medication online is quite simple. This is the reason why there are so many different medications floating around for erectile dysfunction. Visit Website levitra online
പ്രശസ്ത റാപ് ഗായകന്‍ നിക്കി മിനാജിന്റെ ‘അനക്കൊണ്ട’ എന്ന ഹിറ്റ് ഗാനത്തിന്റെ സംഗീതം കടമെടുത്താണ് സോഫിയ കൊടൈ റാപ് എഴുതിയത്. സംഗതി ശ്രദ്ധയില്‍പ്പെട്ട നിക്കി മിനാജ് ഇത് റീട്വീറ്റ് ചെയ്തതോടെ സോഫിയയുടെ പാട്ട് ഒന്നുകൂടി പൊലിച്ചു. കൊടൈക്കനാലില്‍ പരിസ്ഥിതിപ്രവര്‍ത്തകരും സന്നദ്ധസേവന സംഘടനകളും നടത്തിവന്ന അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ടാണ് കൊടൈ റാപ് എഴുതിയതെന്ന് സോഫിയ ‘മാതൃഭൂമി’യോട് പറഞ്ഞു. പാട്ട് ഹിറ്റായതില്‍ വലിയ ആഹ്ലാദമുണ്ടെന്നും യൂണിലീവറിന്റെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിഞ്ഞതിനുശേഷം പ്രക്ഷോഭം തുടരേണ്ടിവന്നാല്‍ അതിനൊപ്പം സഹകരിക്കുമെന്നും സോഫിയ പറഞ്ഞു.

ചെന്നെയിലെ സ്റ്റെല്ലാമേരീസില്‍നിന്ന് ഗ്രാഫിക് ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദമെടുത്ത സോഫിയ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മുംബൈയില്‍ ഒരു പ്രമുഖ പരസ്യക്കമ്പനിയില്‍ ക്രിയേറ്റീവ് സൂപ്പര്‍വൈസറായിരുന്നു. ചെന്നൈയിലായിരുന്നപ്പോള്‍ ‘പീറ്റര്‍ കാപ്പി’ എന്നപേരില്‍ സോഫിയയും സംഘവും ഒരു ബാന്‍ഡ് അവതരിപ്പിച്ചിരുന്നു. റോക്ക് സംഗീതമേളകളില്‍ ബുര്‍ഖ ധരിച്ച് പാടാനെത്തിയിരുന്ന സോഫിയ ചെന്നൈയ്ക്ക് നല്‍കിയിരുന്നത് ശരിക്കുമൊരു വേറിട്ട സംഗീതാനുഭവമായിരുന്നു.


Tagged as:

Leave a Reply