Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

രാജ്യദ്രോഹത്തിന്‍റെ രസതന്ത്രം

[നാമൂസ്]

ബിനായക് സെന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍റെ കാരാഗ്രഹവാസമാണ് രാജ്യദ്രോഹ പരമ്പരയുടെ എപ്പിസോഡില്‍മായാതെ നില്‍ക്കുന്ന അവസാന ചിത്രം. ഇടക്കെപ്പോഴോ അരുന്ധതി റോയ് പ്രമോഷന്‍ലഭിച്ചു പട്ടികയില്‍ഇടം നേടിയെങ്കിലും ഇപ്പോള്‍അവധിയിലാണ്. ഇന്ത്യയുടെ വിവിധ കാരാഗ്രഹങ്ങളില്‍വര്‍ഷങ്ങളായി വിചാരണ പോലുമില്ലാത്ത അനേകം രാജ്യദ്രോഹികള്‍വിലപ്പെട്ട ജീവിതം തള്ളി നീക്കുന്നു.

ഇന്ത്യ മഹാരാജ്യത്തിന്‍റെ ജനാധിപത്യ മനുഷ്യാവകാശ മഹിമകൊണ്ട് നിരവധി വര്‍ഷങ്ങളുടെ കാരാഗ്രഹ വാസത്തിന്നൊടുവില്‍ഗവണ്‍മെണ്ടു ചിലവില്‍ഓട്ടോറിക്ഷയും മറ്റു പാരിതോഷികങ്ങളും നല്‍കി മാപ്പും പറഞ്ഞു വിട്ടയക്കുന്ന കാഴ്ചയും ഈ മഹാ രാജ്യത്ത് വിരളമല്ല.

ഹേമന്ത് കര്‍ക്കരെ എന്ന വിലപ്പെട്ട ജീവന് പകരം മോചിപ്പിക്കപ്പെട്ട രാജ്യദ്രോഹികള്‍ഏറെ ശ്രദ്ധയാകര്‍ഷിച്ചത് നമ്മുടെ ഓര്‍മ്മയിലുണ്ട്. ഭാരതീയ ഋഷിപരമ്പരയിലെ “ലോകോ സമസ്തോ സുഖിനോ ഭവന്തു” സന്ദേശത്തിന്‍റെ പിന്‍ഗാമികളില്‍പെട്ട അസിമാനന്ദമാരുടെ കാരുണ്യവും രാജ്യദ്രോഹികള്‍ക്ക് തുണയാകുന്നതും അതുവഴി ചിലര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യപ്പെടുന്നതും സമീപ കാല സംഭവ വികാസങ്ങളാണ്.

ഇടക്കൊരശരീരി പോലെ കര്‍ക്കരെയേ കൊന്നതാര്..? പാര്‍ലമെണ്ടാക്രമണത്തിന്‍റെ പുകമറയില്‍സംഭവിച്ചതെന്ത്..? എന്നൊക്കെ ചില ദോഷൈക ‘ഭീകര’ ദൃഷ്ടികള്‍ചോദ്യമുന്നയിക്കുന്നത് തികച്ചും സ്വാഭാവികം…!!!!!

സാമൂഹ്യ ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുണ്ടായേക്കാവുന്ന ആശങ്കകള്‍ഇവിടെയവസാനിക്കുന്നില്ല. സ്വാതന്ത്ര്യ സമരങ്ങള്‍ഒതുക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ആവിഷ്കരിച്ച കോളനി വാഴ്ചയുടെ ബാക്കിപത്രമായ നിയമമാണ് 124Aവകുപ്പ്. സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിയഞ്ചാം വര്‍ഷത്തിലും ചില രാജ്യദ്രോഹികളെ പടച്ചെടുക്കുന്നതില്‍അവരെ കൈകാര്യം ചെയ്യുന്നതില്‍മഹാ രാജ്യത്തിന്‍റെ ഭീകര വിരുദ്ധ യജ്ഞത്തില്‍ഈ നിയമം അകമ്പടി സേവിക്കുന്നുവെന്ന സുപ്രീം കോടതിയുടെ ഈ അടുത്ത സമയത്തെ പരാമര്‍ശം ബ്രിട്ടീഷ് ഭരണത്തിന്‍റെ നേട്ടങ്ങളില്‍എണ്ണാതെ പോയത് ഏറെ നിര്‍ഭാഗ്യകരമാണ്.

കാര്യങ്ങളുടെ വിചിത്രമായ മറ്റൊരു മുഖം അബ്ദുന്നാസിര്‍ മ’അദനിയെന്ന സര്‍ട്ടിഫൈഡ് രാജ്യദ്രോഹി വരച്ചു കാട്ടുന്നു. രാമന്‍റെ വനവാസത്തെ അനുസ്മരിക്കും വിധമുള്ള കാരാഗ്രഹ വാസത്തിനൊടുവില്‍നിരപരാധി മുദ്ര ചാര്‍ത്തി മോചിപ്പിക്കപ്പെടുന്നു. അവര്‍ണ്ണ പക്ഷ രാഷ്ട്രീയത്തിന്‍റെയും, ദേശ സുരക്ഷയുടെയും, ജന സേവനത്തിന്‍റെയും ദൗത്യമേറ്റെടുക്കുകയും സംഭവിച്ചു പോയ അരാഷ്ട്രീയ അരാജക മനസ്സിന്‍റെ ബഹിസ്ഫുരണം അല്പം കടന്നു പോയന്ന സ്വയം വിമര്‍ശനത്തിന് തയ്യാറാവുകയും ചെയ്യുന്നു. കൊട്ടിഘോഷിച്ചു ജനതയും ജന പ്രതിനിധികളും, മന്ത്രിമാരും പൗര പ്രമുഖരും ചേര്‍ന്ന് തലസ്ഥാന നഗരിയില്‍സ്വീകരിക്കുന്നു. ഏറെക്കഴിയും മുമ്പ് വീണ്ടും തുറുങ്കിലടക്കപ്പെടുന്നു. തനിയാവര്‍ത്തനങ്ങള്‍നിര്‍ബാധം……..തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
This has demonstrated sheltered and successful from FDA and WHO that is wellbeing and medications affiliations. online sildenafil indiaprises of dynamic fixings named promotion Sildenafil Citrate that has the potential capacity to manage erectile disappointment of men. canadian viagra generic Change the hair style after some periods of times makes attractiveness in your personality.6. Bile acids initiate the irritating bile ducts, sphincter of Oddi, duodenum and even stomach, esophagus and colon. female viagra canada This medicine should be eaten 45-60 minutes before the sexual activity without any difficulty. generico cialis on line
പൂര്‍വ്വാശ്രമത്തിലെ കാട്ടാളന് മാനിഷാദ പാടാന്‍ അവസരമൊരുക്കിയ മണ്ണില്‍, കലിംഗ യുദ്ധത്തിന്‍റെ കറ കളഞ്ഞ് അഹിംസയുടെ അശോക ചക്രത്തിന് ഹൃദയ പതാകയിലഭയം നല്‍കിയ വിശ്വ ഭാരതത്തില്‍, ചമ്പല്‍കൊള്ളക്കാരി ജന പ്രതിനിധിയായി നിയമ നിര്‍മ്മാണം നടത്തിയ മഹാരാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന രാസമാറ്റമെതെന്താണ്..? ഒരു കാലത്തും മോചിപ്പിക്കപ്പെടാനാവാത്ത വിധം ആയിരത്തിന്‍റെ കറന്സിക്ക് ഗാന്ധിത്തലയെന്ന പോലെ ആഗോള ഭീകരതക്ക് അബ്ദുന്നാസിര്‍മദനി അടയാളവത്കരിക്കപ്പെടുന്നത് ചരിത്രാന്വേഷകര്‍ക്ക് പുതിയ ഗവേഷണ വിഷയമാവേണ്ടതുണ്ട്. ഇവിടെ, ബാലഗംഗാദരതിലകനെ അനുകൂലിച്ചവര്‍ക്ക് രാജ്യദ്രോഹത്തിന് കാരാഗ്രഹം നല്‍കിയ ബ്രിട്ടീഷ് രാജിന്‍റെ തന്നെ തുടര്‍ച്ചയാണോ തെഹല്‍ക പത്ര പ്രവര്‍ത്തക ഷാഹിനയുടെ അറസ്റ്റും എന്ന സംശയം പ്രകടിപ്പിക്കലും രാജ്യ ദ്രോഹത്തിന്‍റെ ഗണത്തില്‍ പെടില്ലെന്നു പ്രത്യാശിക്കാമോ..?

{ഇടക്ക് സ്വാതന്ത്ര്യ സമരത്തിന്‍റെ ആദ്യ കലാപത്തെ നേരിടുന്നതിനു വേണ്ടി നിയമം ക്രോഡീകരിച്ചപ്പോള്‍പോലും ഇല്ലായിരുന്ന 124A 1898ലാണ് നിലവില്‍വന്നതെന്നും ചേര്‍ത്തു വായിക്കപ്പെടെണ്ടാതാണ്. 1951ല്‍ഈ നിയമത്തിനെതിരായി ഭാരത ശില്പി നെഹ്രുവിന്‍റെ അഭിപ്രായ പ്രകടനവും പാര്‍ലമെണ്ടില്‍ ചര്‍ച്ചയ്ക്ക വന്നിട്ടുണ്ടെന്നതും ഇത് സംബന്ധിച്ച അനുബന്ധമാണ്‌.}

ബ്രിട്ടീഷ് ഭരണ കാലത്ത് ദേശാഭിമാനികളായ സ്വാതന്ത്ര്യ സമര നായകന്മാര്‍, കോണ്ഗ്രസ് ഭരണ കാലത്ത് മാര്‍കിസ്റ്റുകാര്‍, മാര്‍കിസ്റ്റ് ഭരണ കാലത്ത് നക്സലൈറ്റുകള്‍എന്നീ പരിണാമങ്ങള്‍ രാജ്യ ദ്രോഹത്തിന്‍റെ ചരിത്രത്തിലുണ്ട്. നവ സാമ്രാജ്യത്ത്വത്തിന്‍റെ കോളനിക്കണ്ണുകള്‍രാജ്യത്തിലെ ഭൂരിപക്ഷം വരുന്ന ഭരണ കര്‍ത്താക്കള്‍സ്വന്തം അജണ്ടയായി തിരഞ്ഞെടുത്തപ്പോള്‍ഭരണ കൂടത്തിന്‍റെ താത്പര്യത്തിന് വിഭിന്നമായി ചിന്തിക്കുന്നവര്‍, വിമര്‍ശിക്കുന്നവര്‍, അഭിപ്രായപ്രകടനം നടത്തുന്നവര്‍, ജനതയെ സംഘടിപ്പിക്കുന്നവര്‍രാജ്യ ദ്രോഹികളാകുന്ന ഭീതിജനകമായ സമകാലിക സാഹചര്യങ്ങളിലേക്ക് കാര്യം എത്തിച്ചേര്‍ന്നിരിക്കുന്നു.

ജനാധിപത്യത്തില്‍ഫാഷിസത്തിനിടമുണ്ട് എന്ന വായനയെ സാധൂകരിക്കും വിധം ജനാധിപത്യ മൂല്യങ്ങള്‍ക്ക് ചോര്‍ച്ച സംഭാവിച്ചതെവിടെ നിന്നാണ്..? അഭിപ്രായ സ്വാതന്ത്ര്യം ക്രിയാത്മക വിമര്‍ശനം എന്നിവ ജനാധിപത്യത്തിന്‍റെ പ്രാണവായു പോലെ പ്രധാനമാണെന്ന തിരിച്ചറിവ് ആര്‍ക്കാണ് നഷ്ടപ്പെട്ടത്..? സമരം ചെയ്യാനും, സംഘടിക്കാനും സംവദിക്കാനുമുള്ള അവസരം രാജ്യത്തിന്‍റെ ജനാധിപത്യ വികസനത്തിന്‍റെ സൂചകമാണെന്ന് തിരിച്ചറിയപ്പെടാതിരിക്കുന്നത് എന്ത് കൊണ്ടാണ്..?

ആഭ്യന്തര ക്രമസമാധാന പാലനം മുതല്‍രഹസ്യാന്വേഷണവും, ഇടക്കുള്ള കോടതി വിധികളുമെല്ലാം ഇരട്ട നീതി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ന്യൂനപക്ഷം വരുന്ന പോലിസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും മുഖ്യ ധാരാ നിഗമനങ്ങളെ പൊളിക്കുന്നു. ഗുജറാത്ത് വംശഹത്യയും, ബാബരീ ധ്വംസനവും, ‘ഇശ്രത്തു’ വ്യാജയേറ്റുമുട്ടലിന്‍റെ വെളിപ്പെടുത്തലുകളും അടങ്ങിയ പത്ര പാരായണം. ജീവിക്കാനുള്ള അവകാശം നിഷേധിച്ച് മാതാവാകാനുള്ള ആശയുപേക്ഷിച്ച് ദയാവധം പ്രതീക്ഷിച്ച് കഴിയുന്ന എന്‍ഡോ സള്‍ഫാനിരകളുടെ ദീനരോദനത്തെപ്പോലും കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടി ബലി കഴിക്കുന്ന മഹാജന സേവകര്‍. കൊടികളെഴുതാന്‍പൂജ്യം തികയാത്ത അഴിമതിക്കഥകള്‍, ഇറ്റി വീഴുന്ന മഴ നനയാതെ കിടക്കാന്‍ചേരികളിലും കടത്തിണ്ണകളിലും അഭയം പ്രാപിക്കുന്ന ഭാരതീയര്‍, ഈ കാഴ്ചകള്‍തീര്‍ക്കുന്ന മാനസിക വിഭ്രാന്തി അതില്‍നിന്നുത്ഭവിക്കുന്ന ആശങ്കകള്‍. ഇവയെല്ലാം പ്രതികരണത്തിനും പ്രധിഷേധത്തിനും പ്രേരിപ്പിക്കുന്ന മനസ്സാക്ഷി മരവിക്കാത്ത പൗരാവകാശ പ്രവര്‍ത്തകര്‍ഇടക്കെപ്പോഴോ ഇലക്ഷന്‍ ബഹിഷ്കരിച്ചതിന് അവരിന്നും വിചാരണ നേരിട്ട് കൊണ്ടിരിക്കുന്നു. പ്രാപ്തമായ പ്രബുദ്ധതയില്ലാത്ത രാഷ്ട്രീയ, മത മേലദ്ധ്യക്ഷന്മാര്‍………..

ഈ വിഷമ വൃത്തങ്ങള്‍തീര്‍ക്കുന്ന അരാജകത്വവും അരാഷ്ട്രീയ വാദവും രാജ്യ ദ്രോഹത്തിന്‍റെ പരിധിയിലുള്‍പ്പെടുത്താതിരിക്കാന്‍’ചൗരി ചൗരാ ‘ സംഭവത്തില്‍ആത്മ വിമര്‍ശനത്തിന് തയ്യാറായ ഗാന്ധിയന്‍ നീതിബോധത്തിന്‍റെ ആയിരത്തിലൊരംശം മനുഷ്യത്വം മരവിച്ച അഭിനവ രാജ്യ സേവകര്‍ക്കും രാജ്യ സ്നേഹികള്‍ക്കും ഉണ്ടാവുമോ..? അല്ലെങ്കില്‍ഈജിപ്തും യമനും നല്‍കുന്ന ചരിത്ര പാഠത്തിനെ നേരിടാന്‍ഇനിയും കരി നിയമങ്ങള്‍തുണയാകുമോ? ഇതാണ് ജനാധിപത്യ പൗരാവലിയില്‍അലയടിക്കേണ്ട പ്രധാന ചര്‍ച്ച. അല്ലാതെ വില്യം സായിപ്പിന്‍റെ രാജകീയ ചുംബനമല്ല.

Leave a Reply