Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ചൈനാടൗണ് (Chinatown)

[ഹരി]

റാഫി മെക്കാര്ട്ടിന്മാരുടേതായി ഒടുവില് തിയേറ്ററുകളിലെത്തിയ ‘ലവ് ഇന് സിംഗപ്പോര്’, ഇരുവര്ക്കും എത്രത്തോളം താഴേക്ക് പോവാം എന്നു വെളിവാക്കിയ ചിത്രമായിരുന്നു. അതില് നിന്നും ഏറെയൊന്നും മെച്ചം പറയുവാനില്ലാത്ത മറ്റൊരു ചിത്രം, അതാണ് രണ്ടായിരത്തിപതിനൊന്നിലെ വിഷുക്കണിയായി സംവിധായകദ്വയം വെച്ചു നീട്ടുന്ന ‘ചൈനാടൗണ്’. പ്രധാന വേഷത്തില് മോഹന്ലാല്, കൂട്ടിന് ജയറാം, ദിലീപ്; മേമ്പൊടിക്ക് നായികമാരായി കാവ്യ മാധവനും പൂനം ബാജ്വയും ദിപാഷയും; വില്ലനായി ‘ഗജിനി’ ഫെയിം പ്രദീപ് രാവത്ത്; താരസമ്പന്നതയില് ഒട്ടും പിന്നിലല്ല ചിത്രം. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് പിശുക്കു കാട്ടാതെ മുതല് മുടക്കിയിട്ടുമുണ്ട്. താരങ്ങളുടെ ആരാധകര്ക്കു വേണ്ടി താരങ്ങളുടെ ആരാധകരായ സംവിധായകരും നിര്മ്മാതാവുമൊക്കെ ചേര്ന്ന് പിടിച്ചിരിക്കുന്ന ഈ ചിത്രം, താരങ്ങളുടെ കടുത്ത ആരാധകര്ക്ക് മാത്രം കണ്ടു നിര്വൃതികൊള്ളുവാനുള്ളതാണ്. വഴിയേ പോവുന്ന വയ്യാവേലി, കാശുകൊടുത്ത് കീശയിലാക്കുന്ന പരിപാടി ശീലിച്ചിട്ടില്ലാത്ത സാധാരണക്കാര്ക്ക് പറഞ്ഞിട്ടുള്ളതല്ല ‘ചൈനാടൗണെ’ന്നു സാരം.

കഥ, തിരക്കഥ എന്നൊക്കെ മനസിലാക്കുവാന് പരുവത്തിന് എന്തെങ്കിലും വേണമെന്ന് രചന കൂടി നിര്വ്വഹിച്ചിരിക്കുന്ന റാഫിക്കും മെക്കാര്ട്ടിനും നിര്ബന്ധമുണ്ടെന്ന് ചിത്രം കാണുന്നവര്ക്ക് തോന്നില്ല. അത്രയും അലക്ഷ്യമായാണ് ഇതിനായി ഇരുവരും ചേര്ന്ന് കഥയൊരുക്കിയിരിക്കുന്നത്. അന്തവും കുന്തവുമില്ലാതെ പറഞ്ഞുപോവുന്ന കഥ വെള്ളം തൊടാതെ വിഴുങ്ങിയാല് മതി, മറിച്ചൊരു ചോദ്യവും വേണ്ട എന്നാണെന്നു തോന്നുന്നു ഇരുവരുടേയും നിലപാട്. തുടക്കവും ഒടുക്കവും ഒഴികെ ഇടയ്ക്കുള്ള ഭാഗങ്ങള് മുഴുവനായും ‘ദി ഹാങ്ങ്ഓവര്’ എന്ന ഇംഗ്ലീഷ് കോമഡി ചിത്രം കണ്ടതിന്റെ കെട്ടുവിടാതെ എഴുതി ചേര്ത്തതാണ്. പക്ഷെ ദോഷം പറയരുത്, അതിലുള്ളത് അപ്പാടെ പകര്ത്തിയാല് കൈപൊള്ളും എന്നതുകൊണ്ടാവണം, എന്തൊക്കെയോ കുറേ കാട്ടിക്കൂട്ടലുകള് എന്നതിനപ്പുറം നായകര് മൂവരുടേയും ചെയ്തികള്ക്ക് യഥാര്ത്ഥ ചിത്രവുമായി കടുകുമണിയോളവും സാമ്യമില്ല.

നായകനെ തല്ലുവാന് നടക്കുന്ന ശത്രുക്കള് ഗ്രൂപ്പ്ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മട്ടില് കാത്തു നില്ക്കുന്നു; വിളി വരുന്നതോടെ തല്ലുവാനായി നിരനിരയായി പുറപ്പെടുകയായി. കാണുന്നത് കാര്ട്ടൂണോ സിനിമയോയെന്ന് സംശയിച്ചു പോവും ഇത്തരത്തില് പല രംഗങ്ങള് കാണുമ്പോഴും. അനാവശ്യമായ രംഗങ്ങള്, അനവസരത്തിലെ ഗാനങ്ങള്, ഒട്ടും യുക്തിയില്ലാത്ത കുറേയധികം സംഘട്ടനങ്ങള്, ചിലതിനൊക്കെ ചിരിപൊട്ടുമെങ്കിലും ഏച്ചുകെട്ടല് മാത്രമായ നര്മ്മങ്ങള്; കഥയില്ലായ്മയോടൊപ്പം ഇതൊക്കെ കൂടിയാവുമ്പോള് പലപ്പോഴും സഹിക്കാവുന്നതിലും അപ്പുറമാണിത്. മൂന്നു കുട്ടികള്, ഇവരുടെ അച്ഛന്മാരെ വില്ലന് കൊന്നു കളയുന്നു, അച്ഛന്മാരുടെ സുഹൃത്തായ നാലാമന് വര്ഷങ്ങള്ക്കു ശേഷം ഇവരെ വീണ്ടും ഒരുമിപ്പിക്കുന്നു; ആദ്യ അരമണിക്കൂറിലെ കഥയിത്രയും കാണുമ്പോള് തന്നെ ആര്ക്കും ബാക്കി പറയാം. അതെങ്ങിനെ മൂവരും ചേര്ന്ന് സാധിക്കുന്നു എന്നതാണ് അവശേഷിക്കുന്ന കൗതുകം. അതിത്രയും പരിതാപകരമായി ചെയ്തുവെച്ചു എന്നതില് അഭിമാനിക്കുവാന് വകയുണ്ടെന്ന് റാഫിക്കും മെക്കാര്ട്ടിനും തോന്നുന്നുണ്ടെങ്കില് പിന്നെന്തു പറഞ്ഞിട്ടും കാര്യമില്ല.

‘ഹലോ’യിലേയും ‘ഛോട്ടാ മുംബൈ’യിലേയും കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്നു മോഹന്ലാലിന്റെ മാത്തുക്കുട്ടി എന്ന കഥാപാത്രം. മോഹന്ലാല് എന്ന നടനെ സംബന്ധിച്ചിടത്തോളം എടുത്തുപറയാവുന്ന മികവൊന്നും ഇതില് പറയുവാനില്ല. ആര്ക്കും അനുമാനിക്കാവുന്ന പോലെ മാത്തുക്കുട്ടിയുടെ നിഴല് മാത്രമാണ് ജയറാമും ദിലീപും അവതരിപ്പിച്ച സക്കറിയയും ബിനോയും. സക്കറിയയായി ജയറാമിനെ സഹിക്കാമെങ്കില് ദിലീപിന്റെ ബിനോയായുള്ള പ്രകടനം പലപ്പോഴും അരോചകമാണ്. അതിനോട് ഒപ്പം വെയ്ക്കാവുന്നതാണ് സുരാജിന്റെ സി.വി. എന്ന ഗുണ്ടാനേതാവ്. വില്ലനായെത്തുന്ന പ്രദീപ് രാവത്തിനെയും വേണ്ടവിധത്തില് ഉപയോഗപ്പെടുത്തുവാന് സംവിധായകര്ക്കായില്ല. ക്യാപ്റ്റന് രാജു, കാവ്യ മാധവന്, പൂനം ബാജ്വ, ദിപാഷ തുടങ്ങി മറ്റഭിനേതാക്കളും മികവൊന്നും പറയുവാനില്ലാതെ കടന്നുപോവുന്നു. തുടക്കത്തില് ചെറിയ വേഷങ്ങളില് ശങ്കറിനേയും ഷാനവാസിനേയും മറ്റുമൊക്കെയും കാണുവാനുണ്ട്. ശവപ്പെട്ടിയിലെ അവസാന ആണി എന്നൊക്കെ പറയുമ്പോലെ ഒടുവിലൊരു കോമാളി വേഷത്തില് ജഗതി ശ്രീകുമാര് കൂടിയെത്തുമ്പോള് അഭിനേതാക്കളുടെ നിര പൂര്ണം.
It works quickly in just buy viagra without consultation 15 minutes to give you and you cannot just resist having this medicine. They should also follow a healthy lifestyle with balanced diet and https://www.supplementprofessors.com/medicare_supplements/ sildenafil cheapest regular exercises. The women viagra cheap sale many times tend to get annoyed. However, the pills are only sanctioned for the impotence sufferer; its intake by the normal person must be avoided. cialis uk
ബോബന് ഒരുക്കിയിരിക്കുന്ന നിറപ്പകിട്ടാര്ന്ന ചൈനാടൗണെന്ന ഗോവയിലെ ചൂതാട്ട കേന്ദ്രം, അഴകപ്പന് പകര്ത്തി ഡോണ് മാക്സ് വെട്ടിച്ചേര്ത്ത് രാജാമണിയുടെ പശ്ചാത്തലത്തോടൊപ്പം തിരശീലയിലെത്തുമ്പോള്, തല പെരുക്കാത്തവര് ഭാഗ്യവാന്മാര്. വേലായുധന് കീഴില്ലത്തിന്റെ വസ്ത്രാലങ്കാരവും റോഷന്റെ ചമയവുമാണ് അഭിനേതാക്കളെ കഥാപാത്രങ്ങളാക്കുന്നത്. വയലാര് ശരത്ചന്ദ്ര വര്മ്മയും അനില് പനച്ചൂരാനും ചേര്ന്നെഴുതി ജാസി ഗിഫ്റ്റ് ഈണമിട്ടിരിക്കുന്ന ഗാനങ്ങളില് എം.ജി. ശ്രീകുമാര്, ചിത്ര എന്നിവര് പാടിയിരിക്കുന്ന ‘അരികെ നിന്നാലും…’ എന്ന ഗാനം കേള്ക്കുവാന് ഇമ്പമുള്ളതാണ്. മറ്റുള്ളവയൊക്കെ ആരാധകര്ക്ക് സിനിമ കാണുന്നിടയ്ക്ക് അല്പം വ്യായാമത്തിന് അവസരം നല്കുവാന് മാത്രം ഉദ്ദേശിച്ചുള്ളവയാവണം. ജാസിയുടെ ഈണത്തിനൊപ്പിച്ച് ബൃന്ദയും കൂട്ടരുമൊരുക്കിയിരിക്കുന്ന നൃത്തച്ചുവടുകള് ചിലതിനൊക്കെ പുതുമയുണ്ട്. ചിലപ്പോള് കാര്യമായും മറ്റുചിലപ്പോള് കളിയായും തോന്നുന്ന സംഘട്ടനരംഗങ്ങള്ക്കും ഏറെ മികവ് പറയുവാനില്ലാതെ പോവുന്നു. മെഷീന് ഗണ്ണുമായി പത്തിരുപത് പേര്ക്കിടയില് നില്ക്കുന്ന ജനപ്രതിനിധിയും സ്ഥലത്തെ പ്രധാന ഗുണ്ടയുമായ വില്ലനെ നായകന് വെറും കൈയ്യോടെ വന്ന് ഇടിച്ചൊതുക്കുന്നതൊക്കെ എത്ര കണ്ടതാണ് മാഷെ! (ആരാണോ സംഘട്ടനം, തിരക്കിനിടയില് ശ്രദ്ധിക്കുവാന് കഴിഞ്ഞില്ല.)

ഉത്സവ സീസണ് കണക്കാക്കി, കുറേയധികം പരസ്യപിന്തുണയുടെ കാറ്റടിച്ചു വീര്പ്പിച്ച്, ആളുകളെ മണ്ടന്മാരാക്കുന്ന സിനിമകള് മലയാളത്തില് പുറത്തിറങ്ങുന്നത് ഇതാദ്യമല്ല. എന്നാല് അതിലല്പം മര്യാദയൊക്കെ വേണ്ടേ? ആരാധകര് മാത്രം കണ്ടാല് മതി എന്ന മട്ടില് തീര്ത്തും നിരുത്തരവാദപരമായ രീതിയില് പടച്ചുവിടുന്ന ഇത്തരം സിനിമകളോട് മുഖം തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വീണ്ടും ഓര്മ്മപ്പെടുത്തുന്നു ‘ചൈനാടൗണ്’. ഓര്മ്മപ്പെടുത്തലുകള് പലതായിട്ടും സ്ഥിതിക്ക് മാറ്റമില്ല. പടമെത്ര മോശമായാലും, മുടക്കുമുതല് ഒരുവിധത്തിലല്ലെങ്കില് മറ്റൊരു വിധത്തില് നിര്മ്മാതാക്കള്ക്ക് പിരിഞ്ഞ് കിട്ടുമെന്നുള്ള സ്ഥിതി തുടരുന്നയിടത്തോളം ഇങ്ങിനെയുള്ള ചിത്രങ്ങള് പുറത്തുവന്നുകൊണ്ടിരിക്കും. അതല്ലെങ്കില് ഇതൊക്കെ പടച്ചു വിടുന്നവര് മാറി ചിന്തിക്കണം. ആ പ്രതീക്ഷയും നഷ്ടമായിട്ട് കൊല്ലങ്ങള് പലതായി. ചുരുക്കത്തില് വിഷുവിനു കണിയായി ഈ പടമൊക്കെ കാണേണ്ടിവരുന്ന മലയാളികളുടെ ഗതികേട് തുടരുന്നു, അല്ലാതെന്തു പറയാന്!

പടം നല്ലതോ കെട്ടതോ എന്നറിയുവാന് എത്ര തിയേറ്ററുകളില് റിലീസുണ്ടെന്ന് നോക്കിയാല് മതി. എണ്ണം കൂടൂന്നതനുസരിച്ച് പടത്തിന്റെ ഗുണം കുറയുമെന്നാണ് തിയറി. ഇതിനു പിന്നിലെ യുക്തിയെന്തെന്നാല് ഇനീഷ്യല് കളക്ഷന് മാത്രമേ കിട്ടുകയുള്ളൂ, അത് പരമാവധിയിടത്തു നിന്നും കിട്ടട്ടെന്നു കരുതി കൂടുതല് തിയേറ്ററുകളില് പടമെത്തിക്കുന്നു. കുറച്ചു പേര് കണ്ട് കള്ളി വെളിച്ചത്തായാല് പിന്നെ ആരും തിരിഞ്ഞു നോക്കില്ല. കൊള്ളാവുന്ന പടമാണെങ്കില് ആദ്യം തന്നെ പത്തഞ്ഞൂറ് തിയേറ്ററുകളില് തുടങ്ങേണ്ട കാര്യമില്ല, പറഞ്ഞു കേട്ടും വായിച്ചറിഞ്ഞുമൊക്കെ ആളുകളെത്തിക്കോളും, പടമോടുകയും ചെയ്യും.

Overall Film Rating: 2.5/10

Tagged as: ,

Leave a Reply