Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

പ്രണയിക്കാത്തവരോട്… [ഭാനു കളരിയ്ക്കല്‍]

[ഭാനു കളരിക്കല്‍]

പ്രണയിക്കാത്തവര്‍ക്ക് 
ഞാനൊരു തീക്കനല്‍ തരാം
ഊതി ഊതി ആളിപ്പടരുമ്പോള്‍ 
അഗ്നിപ്പടര്‍പ്പില്‍ 
ചുട്ടുപഴുത്തൊരു സൌഗന്ധികം
വിരിഞ്ഞുവരും.
ഹൃദയനൈര്‍മല്യമുള്ളവരേ
നിങ്ങളത് വാടാമലരായി സൂക്ഷിച്ചു വെക്കുക.

 

പ്രണയിക്കാത്തവര്‍ക്ക് 
ഞാനൊരു ഒറ്റക്കമ്പിയുള്ള
വീണതരാം
ഒറ്റവിരല്‍ കൊണ്ടു മീട്ടിയതില്‍
സ്വപ്ന സ്വരങ്ങള്‍ സൃഷ്ടിക്കുക
വിരല്‍ മുറിഞ്ഞു ചോരയിറ്റും വരെ
ദ്രുതതാളം മീട്ടുക
വീണമേല്‍ ഒലിച്ചിറങ്ങിയ ചോരയില്‍
Things viagra from canadian pharmacies You Should Inform your Doctor before consuming the drug. Heart trouble at number online cialis no prescription three follows. You can buzz get viagra cheap us or ping us anytime. Natural remedies: Natural remedies for erectile dysfunction have also been shown to respond well to getting viagra in canada herbal treatments.
പിടയുന്ന രാഗം കേള്‍ക്കുക.

 

പ്രണയമേ
നിന്നെ അറിയാത്തവര്‍ക്ക് 
ഞാന്‍ ഏഴു വര്‍ണ്ണങ്ങള്‍ കൊടുക്കാം.
ചാലിച്ചു ചാലിച്ച്‌
നൂറു നൂറു പൂക്കളില്‍
നൂറു നൂറു നിറം പൂശി
പുലരിയെ കൊതിപ്പിച്ചുകൊള്ളട്ടെ. 

ഇരുളാര്‍ന്ന ലോകമേ
കുതിച്ചുയര്‍ന്ന ചിറകുകള്‍ 
വരച്ചുവച്ച ആകാശ ചുവപ്പിലേക്ക് 
മിഴി തുറക്കുവിന്‍.
പ്രണയത്തിന്റെ ആകാശക്കുടയില്‍ 
വിപത്ക്കാലങ്ങള്‍ക്ക് മേല്‍
പറന്നിറങ്ങുവിന്‍… 

 

Tagged as: ,

Leave a Reply