Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഒസാമ ബിന്‍ ലാദന്‍

How Do You ID a Dead Osama

[ന്യുസ് ഡസ്ക്]

ഒസാമ എന്നാല്‍’സിംഹം’ എന്നാണര്‍ഥം. അളവില്ലാത്ത മതഭക്‌തി ഉള്ളിലൊതുക്കി അമേരിക്കയ്‌ക്കു നേരേ ചീറിയടുക്കുമ്പോഴും കണ്ണുകളില്‍ഒരേസമയം ശാന്തതയും ക്രൗര്യവും സ്വഭാവത്തില്‍അനേകം പ്രത്യേകതകളും കാത്തുസൂക്ഷിച്ചിരുന്നു ലോകം കണ്ട ഏറ്റവും വലിയ ഭീകരനെന്നു മുദ്രകുത്തപ്പെട്ട ഒസാമ ബിന്‍ലാദന്‍.

2001 സെപ്‌റ്റംബര്‍11 ന്‌അമേരിക്കയില്‍മൂവായിരം പേരുടെ മരണത്തിനിടയാക്കിയ വേള്‍ഡ്‌ ട്രേഡ്‌സെന്റര്‍ആക്രമണത്തോടെയാണു ഒസാമ ബിന്‍ലാദന്‍ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്‌. ലോകത്തിലെ ഏറ്റവും വെറുക്കപ്പെടുന്നതും ഭയപ്പെടുന്നതുമായ വ്യക്‌തിത്വമായി സൗദിയിലെ ഈ കോടീശ്വരപുത്രന്‍മാറിയതും വളരെ പെട്ടെന്നാണ്‌.

സൗദിരാജവംശവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കോടീശ്വരനായ ബിസിനസുകാരന്‍മൊഹമ്മദ്‌ബിന്‍ലാദന്റെയും പത്താം ഭാര്യ ആലിയ ഗാനെം എന്ന ഹമീദ അല്‍ അത്താസിന്റെയും ഏക സന്താനമായി 1957 ല്‍സൗദിയിലാണ്‌ഒസാമ ബിന്‍ലാദന്റെ ജനനം. പിതാവിന്റെ 52 മക്കളില്‍പതിനേഴാമന്‍. യെമനില്‍നിന്നും നന്നേ ചെറുപ്പത്തില്‍തന്നെ സൗദിയിലേക്കു കുടിയേറിപ്പാര്‍ത്ത മൊഹമ്മദിനായിരുന്നു സൗദി അറേബ്യയിലെ എണ്‍പതു ശതമാനം റോഡുകളുടേയും നിര്‍മാണച്ചുമതല. മൊഹമ്മദിന്റെ മക്കളില്‍അഗാധമായ മതഭക്‌തി വച്ചുപുലര്‍ത്തിയിരുന്നയാളായിരുന്നു ലാദന്‍. ചെറുപ്പത്തില്‍തന്നെ ഖുറാനും ജിഹാദും വായിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും ലാദന്‍അതീവ തല്‍പരനായിരുന്നു.

1968 ല്‍മൊഹമ്മദ്‌ഒരു ഹെലികോപ്‌റ്റര്‍അപകടത്തില്‍കൊല്ലപ്പെട്ടു. പിതാവിന്റെ മരണശേഷം കോടിക്കണക്കിനു ഡോളറിന്റെ സമ്പത്ത്‌യുവാവായ ഒബാമയെ തേടിയെത്തി.

ജിദ്ദയിലെ കിംഗ്‌അബ്‌ദുള്‍അസീസ്‌സര്‍വകലാശാലയിലെ സിവില്‍ എന്‍ജിനീയറിംഗ്‌പഠനകാലത്ത്‌ഇസ്ലാമിലെ യാഥാസ്‌ഥിതിക വിഭാഗത്തില്‍പെട്ട അധ്യാപകരും സഹപാഠികളുമായി ലാദന്‍ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ഇവിടെനിന്നുതന്നെ സാമ്പത്തികശാസ്‌ത്രത്തിലും ബിസിനസ്‌അഡ്‌മിനിസ്‌ട്രേഷനിലും ലാദന്‍ബിരുദം നേടി.

1979 ഡിസംബറില്‍അഫ്‌ഗാനിസ്‌ഥാനില്‍സോവിയറ്റ്‌യൂണിയന്‍നടത്തിയ കടന്നുകയറ്റമാണു ലാദന്റെ ചിന്തകളും ജീവിതവും മാറ്റിമറിച്ചത്‌. അഫ്‌ഗാനിസ്‌ഥാനിലെത്തിയ ഒസാമ മുജാഹിദീനുമായി ചേര്‍ന്നു കമ്യൂണിസ്‌റ്റ് വിരുദ്ധ യുദ്ധത്തിനു തുടക്കം കുറിച്ചു. ലാദന്റെ ഈ നീക്കത്തിന്‌അമേരിക്കന്‍ പിന്തുണയുണ്ടായിരുന്നെന്നും ആയുധവും പണവും പരിശീലനവും നല്‍കി ലാദനെ വളര്‍ത്തിയത്‌ അമേരിക്കയാണെന്നും ആക്ഷേപങ്ങളുണ്ട്‌. കമ്യൂണിസ്‌റ്റ് വിരുദ്ധ യുദ്ധം അവസാനിച്ചപ്പോഴേക്കും ലാദന്റെ കാഴ്‌ചപ്പാടുകളില്‍കടലോളം മാറ്റം വന്നിരുന്നു. തുടര്‍ന്ന്‌1988 ല്‍അല്‍ക്വയ്‌ദ എന്ന സംഘടനയ്‌ക്കു രൂപം നല്‍കി. ഇതിനിടെ അമേരിക്കയുമായുള്ള ബന്ധത്തില്‍വിള്ളല്‍വീണുതുടങ്ങിയിരുന്നു. ബിന്‍ലാദനെ ഇനിയും വളരാന്‍അനുവദിക്കുന്നത്‌ആപത്താണെന്നു തിരിച്ചറിഞ്ഞ അമേരിക്ക ലാദനെതിരേ കരുക്കള്‍ നീക്കിത്തുടങ്ങി. അമേരിക്കന്‍സമ്മര്‍ദത്തേത്തുടര്‍ന്ന്‌94 ല്‍ലാദനെ സൗദിയില്‍നിന്നു പുറത്താക്കി. സുഡാനില്‍അഭയം പ്രാപിച്ചെങ്കിലും പിടിച്ചുനില്‍ക്കാനാകാതെ വന്നതോടെ 1996 ജനുവരിയില്‍പഴയ വിഹാരകേന്ദ്രമായ അഫ്‌ഗാനിസ്‌ഥാനിലേക്കു ചേക്കേറി.

അരാജകത്വം നടമാടിയിരുന്ന അഫ്‌ഗാനിസ്‌ഥാനാകട്ടെ താലിബാന്‍ഉള്‍പ്പെടെയുള്ള വിവിധ ഇസ്ലാമിക വിഭാഗങ്ങളുടെ വിളനിലം കൂടിയായിരുന്നു. ലാദനെ താലിബാന്‍നിറഞ്ഞ മനസോടെയാണു സ്വീകരിച്ചത്‌. അല്‍ ക്വയ്‌ദ പ്രവര്‍ത്തനങ്ങള്‍ക്കായി ലാദന്‍സ്വന്തം സമ്പത്തുതന്നെ ചെലവഴിച്ചു. അമേരിക്കക്കാരെയും അവരെ സഹായിക്കുന്നവരെയും കൊന്നൊടുക്കുകയാണു മുസ്ലിംകളുടെ കടമ എന്നറിയിച്ചുകൊണ്ട്‌1998 ഫെബ്രുവരിയില്‍ലാദന്‍ഫത്‌വ പുറപ്പെടുവിച്ചു.
The first symptom viagra price uk is the inconsistency of one’s weight with her age, build, and height. Men’s raindogscine.com soft tabs viagra self-respect is highly wrapped up in their capacity to attain and keep up an erection. Assistant Secretary of State for African Affairs, Ambassador Johnnie Carson Assistant Secretary Carson with Congressman Ed Royce, Chairman, House Foreign Affairs Committee Assistant Secretary Johnnie Carson and Congresswoman Karen Bass with Representatives of the African Diplomatic Corps Discussion with African Poets and Writers (Maaza Mengiste) – March 21, 2013 As part of extensive relationship of viagra cost the Conversation with African Writers and Poets program, The Africa and Middle Eastern Division of the Library of Congress. I have tried many medicines which cheap brand levitra did not give the user an automatic erection.
ആറു മാസത്തിനുശേഷം കെനിയയിലേയും തന്‍സാനിയായിലേയും അമേരിക്കന്‍എംബസികളില്‍ ലാദന്‍നടത്തിയ ബോംബാക്രമണത്തില്‍224 പേര്‍കൊല്ലപ്പെട്ടു. അയ്യായിരം പേര്‍ക്കു പരുക്കേറ്റു. അമേരിക്ക നടത്തിയ ശക്‌തമായ തിരിച്ചടിയില്‍നിന്നു ലാദന്‍കഷ്‌ടിച്ചാണു രക്ഷപ്പെട്ടത്‌. തങ്ങളുടെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞ ലാദനെ അവസാനിപ്പിക്കാന്‍ അമേരിക്ക എല്ലാ അടവുകളും പയറ്റാന്‍തുടങ്ങി. എഫ്‌.ബി.ഐയുടെ ‘മോസ്‌റ്റ് വാണ്ടഡ്‌’ പട്ടികയില്‍ഇടംനേടിയ ലാദന്റെ തലയ്‌ക്ക് 2.5 കോടി ഡോളറാണ്‌ഇനാമായി പ്രഖ്യാപിച്ചത്‌. കിഴക്കന്‍അഫ്‌ഗാനിസ്‌ഥാനിലെ ലാദന്റെ ആറു പരിശീലന കേന്ദ്രങ്ങളില്‍ അമേരിക്ക മിസൈല്‍വര്‍ഷം നടത്തിയെങ്കിലും ലാദന്‍തലനാരിഴയ്‌ക്കു രക്ഷപ്പെട്ടു. മിസൈല്‍വര്‍ഷം തുടങ്ങുന്നതിന്‌ഒരു മണിക്കൂര്‍മുമ്പു ലാദനും സംഘവും താവളം മാറിയതാണ്‌അമേരിക്കയ്‌ക്കു തിരിച്ചടിയായത്‌. 93 ല്‍ന്യൂയോര്‍ക്കിലെ വേള്‍ഡ്‌ ട്രേഡ്‌സെന്ററിലുണ്ടായ ബോംബ്‌സ്‌ഫോടനം, 95 ല്‍റിയാദിലുണ്ടായ കാര്‍ബോംബ്‌ സ്‌ഫോടനം, 19 അമേരിക്കന്‍സൈനികര്‍മരിച്ച സൗദിയിലെ സൈനിക ക്യാമ്പ്‌സ്‌ഫോടനം എന്നിവയ്‌ക്കു പിന്നിലെല്ലാം പ്രവര്‍ത്തിച്ചതു ലാദന്റെ കൈകളായിരുന്നു.

‘ഞാന്‍എല്ലായ്‌പ്പോഴും അമേരിക്കക്കാരെ കൊല്ലുന്നത്‌, അവര്‍ഞങ്ങളെ കൊല്ലുന്നതുകൊണ്ടാണ്‌’ എന്നായിരുന്നു പലപ്പോഴും ഈ നരഹത്യകള്‍ക്കു ലാദന്‍ നല്‍കിയ വിശദീകരണം. അമേരിക്കക്കാരെ ആക്രമിക്കുമ്പോള്‍ ഒരുക്കലും മറ്റു ജനങ്ങളെ മുറിവേല്‍പ്പിക്കുകയില്ലെന്നും ലാദന്‍പറയുമായിരുന്നു. എന്നാല്‍നെയറോബിയിലും ഡാറെസ്‌സലാമിലും നടത്തിയ ആക്രമണത്തില്‍ഈ വാദം പൊളിഞ്ഞു. അന്നവിടെ ജീവനറ്റു വീണവരില്‍ഏറിയ പങ്കും ആഫ്രിക്കന്‍വംശജരായിരുന്നു.

ലോകം ലാദനെ അതിക്രൂരനായി മുദ്രകുത്തിയ ദിനമാണ്‌2001 സെപ്‌റ്റംബര്‍11. അല്‍ക്വയ്‌ദ തട്ടിയെടുത്ത രണ്ടു വിമാനങ്ങള്‍വാണിജ്യ വ്യാപാര കേന്ദ്രമായ വേള്‍ഡ്‌ട്രേഡ്‌ സെന്ററിന്റെ ഇരട്ട ടവറുകളിലേക്ക്‌ഇടിച്ചിറങ്ങിയപ്പോള്‍അമേരിക്കയ്‌ക്കൊപ്പം ലോകമാകെ ഞെട്ടി. മൂവായിരത്തിലേറെപ്പേരാണ്‌അന്നു മരണമടഞ്ഞത്‌. ഇതോടെ എന്തുവിലകൊടുത്തും താലിബാനെ തുടച്ചുനീക്കുക എന്ന തീരുമാനത്തിലേക്ക്‌അമേരിക്ക എത്തിച്ചേര്‍ന്നു. ഈ ലക്ഷ്യത്തോടെ 2001 അമേരിക്കന്‍സേന അഫ്‌ഗാനിസ്‌ഥാന്‍ ലക്ഷ്യമാക്കി നീങ്ങി. അതേസമയം തോറാബോറയില്‍അമേരിക്ക നടത്തിയ ആക്രമണത്തില്‍ ലാദന്‍കൊല്ലപ്പെട്ടുവെന്നും അഭ്യൂഹങ്ങളുയര്‍ന്നു. എന്നാല്‍ഈ ആക്രമണത്തില്‍നിന്നു ലാദന്‍കഷ്‌ടിച്ചു രക്ഷപ്പെട്ടു.

2003 ല്‍ലാദന്റേതെന്ന്‌അവകാശപ്പെടുന്ന ഓഡിയോ ടേപ്പ്‌അല്‍ജസീറ ടിവി പുറത്തുവിട്ടു. ഇറാഖില്‍അമേരിക്ക നടത്തുന്ന അധിനിവേശത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍അമേരിക്കയ്‌ക്കെതിരേ വിശുദ്ധയുദ്ധം നടത്താന്‍ഇറാഖിലെ മുസ്ലിംകളോടു ലാദന്‍ആവശ്യപ്പെട്ടിരുന്നു.

അല്‍ക്വയ്‌ദ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും വേള്‍ഡ്‌ട്രേഡ്‌ സെന്റര്‍ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്‌ത ഖാലിദ്‌ ഷെയ്‌ഖ് മൊഹമ്മദ്‌2003 ല്‍പിടിയിലാകുന്നതോടെയാണു ബിന്‍ലാദന്‍വേട്ട പുതിയ വഴിത്തിരിവിലെത്തുന്നത്‌. 2004 മേയ്‌ജൂലൈ കാലയളവില്‍ബിന്‍ലാദനുവേണ്ടി അഫ്‌ഗാന്‍ അതിര്‍ത്തിയില്‍പാക്‌സേനയും തെരച്ചില്‍ശക്‌തമാക്കിയെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍പാക്‌സേനയുടെ പ്രവര്‍ത്തനങ്ങള്‍തണുപ്പന്‍മട്ടിലായി. ഇക്കാലയളവിലൊക്കെയും വളരെ ശ്രദ്ധയോടെയും അപൂര്‍വമായും മാത്രമേ ലാദന്‍ മാധ്യമങ്ങളില്‍പ്രത്യക്ഷ പ്പെട്ടിരുന്നുള്ളൂ.

അനുയായികളെ സംബന്ധിച്ചിടത്തോളം ബിന്‍ലാദന്‍എന്നാല്‍കൈക ളില്‍അനേകായിരങ്ങളുടെ രക്‌തക്കറ പുരണ്ട ഭീകരനായിരുന്നില്ല, മറിച്ച്‌ഇസ്ലാമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അമേരിക്കയ്‌ക്കും ഇസ്രയേലിനുമെതിരേ സന്ധിയില്ലാസമരം നടത്തുന്ന പോരാളിയായിരുന്നു. ലോകം ഭയന്ന ഈ ഭീകരന്‍സ്വഭാവത്തില്‍ഒട്ടേറെ സവിശേഷതകള്‍പുലര്‍ത്തിയിരുന്നയാള്‍ കൂടിയായിരുന്നു. ലളിതഭാഷിയും മൃദുലനും നയശീലനും മറ്റുള്ളവരോട്‌എല്ലായ്‌പ്പോഴും ബഹുമാനം പ്രകടിപ്പിക്കുന്നവനുമായിരുന്നു ലാദന്‍. ഇടംകൈയനായ ലാദന്‍സസ്യഭുക്കു കൂടിയായിരുന്നു എന്നു കേള്‍ക്കുമ്പോള്‍അത്ഭുതം തോന്നും. ആയുധം പിടിച്ചു തഴമ്പിച്ച ആ വിരലുകളില്‍നിന്നും മനോഹരമായ കവിതകളും പിറവിയെടുത്തിരുന്നു എന്നറിയുമ്പോള്‍അത്ഭുതം അതിന്റെ പാരമ്യത്തിലെത്തും. 1974 ല്‍പതിനേഴാമത്തെ വയസിലാണു ലാദന്റെ ആദ്യ വിവാഹം. ലാദന്‌നാലു ഭാര്യമാരും 25 മക്കളുമുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍പറയുന്നത്‌.

അഫ്‌ഗാന്‍മണ്ണില്‍ഭീകരതയുടെ തലപ്പത്ത്‌ സിംഹത്തേപ്പോലെ ജീവിച്ച്‌അമേരിക്കയുടേയും ലോകത്തിന്റെയാകെയും ഉറക്കം കെടുത്തിയ ലാദന്റെ മരണം ഭീകരവാദത്തിന്‌അന്ത്യംകുറിക്കില്ലെങ്കിലും അല്‍പകാലത്തേക്കെങ്കിലും ആശ്വാസത്തിന്റെ കുളിര്‍തെന്നലായെങ്കിലെന്ന പ്രതീക്ഷയിലാണു ലോകജനത.

1 Response »

  1. ??????????? ???????? ???????? ??????????????? ???????????????? ??????? ?????????????????????????????? ??????. ????????? ?????? ?????????? ?????????????? ????? ????????????????? ??????? ????????,But who made him terrorist? and we have any proof that he did all this actions?.Why America needed to kill him ?.

Leave a Reply