Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

മാണിക്യക്കല്ല് (Manikyakkallu)

 [ഹരി]

ഏറെ ജനപ്രീതി നേടിയ ‘കഥ പറയുമ്പോള്’ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം എം. മോഹനന്റെ സംവിധാനത്തില് പുറത്തിറങ്ങിയ ചിത്രമാണ് ‘മാണിക്യക്കല്ല്’. ശ്രീനിവാസനായിരുന്നു ആദ്യ ചിത്രത്തില് രചനയെങ്കില് ഇവിടെ എം. മോഹനന് തന്നെ ചിത്രത്തിനു വേണ്ടി കഥ-തിരക്കഥ-സംഭാഷണ രചന നിര്വ്വഹിച്ചിരിക്കുന്നു. സംവൃത സുനിലും പ്രിഥ്വിരാജുമാണ് ചിത്രത്തില് നായികാനായകന്മാരായി വേഷമിടുന്നത്. നെടുമുടി വേണു, സലിം കുമാര്, ജഗതി ശ്രീകുമാര് തുടങ്ങി നീണ്ടൊരു താരനിരതന്നെ ഇവര്ക്കൊപ്പം ചിത്രത്തിലുണ്ട്. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില് എ.എസ്സ്. ഗിരീഷ് ലാലാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. ഒരു ഉള്നാടന് ഗ്രാമത്തിലെ സര്ക്കാര് സ്കൂളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തിലെ അപാകതകള് തുറന്നു കാട്ടുവാനാണ് സംവിധായകന്റെ ശ്രമം.

ശ്രീനിവാസന്റെ രചനയില് സിബി മലയില് സംവിധാനം നിര്വ്വഹിച്ച ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം'(1986) എന്ന ചിത്രമാണ് സിനിമ കഴിഞ്ഞപ്പോള് പെട്ടെന്ന് ഓര്മ്മയിലെത്തിയത്. അതേ മട്ടിലൊരു കഥ തന്നെയാണ് എം. മോഹനന് ഇതിലും പറയുന്നത്. ശോചനീയമായ അവസ്ഥയിലുള്ള ഒരു സര്ക്കാര് വക സ്കൂള്, നായകന്റെ പരിശ്രമഫലമായി മികച്ച ഒരു വിദ്യാലയമായി മാറുന്നു. രണ്ട് ചിത്രങ്ങളിലേയും കഥാപാത്രങ്ങളേയും നമുക്ക് വേണമെങ്കില് ചേരുംപടി ചേര്ക്കാം, അവര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില് മാറ്റങ്ങളുണ്ടെന്നു മാത്രം. സിബി മലയില് ചിത്രത്തില് ചിരിയോടൊപ്പം ചിന്തയുമുണര്ത്തുന്ന കുറേയധികം മുഹൂര്ത്തങ്ങള് ഉണ്ടായിരുന്നെങ്കില് (‘സാള്ട്ട് മാംഗോ ട്രീ’യെന്ന് സാറു പഠിപ്പിക്കുന്നതും, അതു കേട്ട് പാചകക്കാരി ചിരിക്കുന്നതും ഇപ്പോഴും ഓര്മ്മയിലില്ലേ?) ‘മാണിക്യക്കല്ലി’ല് അത്തരം രംഗങ്ങള് നന്നേ കുറവാണ്. പിന്നെ ചില കാര്യങ്ങള് പറഞ്ഞുവെയ്ക്കുന്നുണ്ട്, അതിനായി എഴുതിച്ചേര്ത്തിരിക്കുന്ന സംഭാഷണങ്ങള് പലപ്പോഴും ഉപദേശിപ്രസംഗം ആയിപ്പോവുന്നത് ഒരു ന്യൂനതയാണെന്നു മാത്രം. കഥ ഇങ്ങിനെയൊക്കെയെങ്കിലും; ഇതോടൊപ്പം മനസില് തൊടുന്ന ചില രംഗങ്ങളുമുള്ളത് കാരണമായി കാണികള്ക്ക് ഒരല്പം ഇഷ്ടം ചിത്രത്തോട് തോന്നിക്കൂടായ്കയുമില്ല.

‘അമ്മക്കിളിക്കൂടി’ല് അല്ലെങ്കില് ‘പുതിയ മുഖ’ത്തിന്റെ തുടക്കത്തില്; ഇതിലൊക്കെ കണ്ട പ്രിഥ്വിരാജിനെ തന്നെ നമുക്കിതിലും കാണാം, വിനയചന്ദ്രനെന്നാണ് ഇതിലെ പേരെന്നു മാത്രം. കഥാപാത്രമായി മാറുന്നതില് മോഹന്ലാലും മറ്റും ആദ്യകാലങ്ങളില് കാട്ടിയിരുന്ന മിടുക്ക് പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില് കാണുവാനില്ല. (ഇപ്പോള് കഥാപാത്രങ്ങള് ലാലായി മാറുകയാണ് എന്നുമുണ്ട്.) നായകനെ ഏകദിശയില് പ്രണയിക്കുക എന്ന ജോലി പല സിനിമകളില് ചെയ്തിട്ടുള്ള സംവൃത സുനിലിന് അതല്ലാതെ എന്തെങ്കിലും ചെയ്യുവാനുണ്ട് ഇതില് ചാന്ദ്നിയായി. വാറ്റുകാരനായ പുത്തന് പണക്കാരനെ ജഗതി ശ്രീകുമാര് നന്നായി അവതരിപ്പിച്ചു വന്നെങ്കിലും, ഒടുവിലത്ര വിശ്വസനീയമല്ലാത്ത രീതിയില് അവസാനിക്കുന്നു. നെടുമുടി വേണുവിന്റെ ഹെഡ് മാസ്റ്ററും, ഇന്ദ്രന്സിന്റെ ചായക്കടക്കാരനുമെല്ലാം പതിവിന്പടി തന്നെ. സലിം കുമാറിന്റെ പ്യൂണ്, അനില് മുരളി, കോട്ടയം നസീര്, അനൂപ് ചന്ദ്രന് എന്നിവരുടെ അധ്യാപകര്; ഈ കഥാപാത്രങ്ങള് മികച്ചു നിന്നു. ജഗദീഷ്, മുത്തുമണി, ബിന്ദു പണിക്കര്, ശശി കലിംഗ, പി. ശ്രീകുമാര്, സുരേഷ് കൃഷ്ണ, KPAC ലളിത, സായി കുമാര് തുടങ്ങിയവരൊക്കെയാണ് മറ്റു വേഷങ്ങളില്. ഇവരെയൊക്കെക്കാളും ചിത്രത്തില് മികവു പുലര്ത്തുന്നത്; സ്കൂള് വിദ്യാര്ത്ഥികളായി അഭിനയിച്ച കുട്ടികളാണ്. തീര്ച്ചയായും അവരൊരു നല്ല കൈയ്യടി അര്ഹിക്കുന്നു.

വണ്ണാന്മല എന്ന ഗ്രാമത്തിന്റെ പ്രകൃതിഭംഗി, മനോഹരമായ ഫ്രയിമുകളിലാക്കി പി. സുകുമാര് നമുക്കായി ഒരുക്കിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ഭംഗികൊണ്ടു മാത്രമാണ് പല രംഗങ്ങളും ഗാനങ്ങളും ഇരുന്ന് കാണുവാന് ക്ഷമയുണ്ടാവുന്നത്. സായി കുമാര് അവതരിപ്പിച്ച ഡി.ഇ.ഓ. കഥാപാത്രം വരുന്ന രംഗങ്ങളൊക്കെ രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്തു കളയാവുന്നതായിരുന്നു. അത്തരം അനാവശ്യ രംഗങ്ങളും, അനാവശ്യ ഗാനങ്ങളുമൊക്കെയായി ചിത്രം സാമാന്യം നന്നായി ഇഴയുന്നുണ്ട്. രഞ്ജന് എബ്രഹാമാണ് ചിത്രസന്നിവേശകന്. വണ്ണാന്മല സ്കൂളിന് ഭൗതികമായി ഉണ്ടാവുന്ന മാറ്റങ്ങള് വിശ്വസിനീയമായി കൊണ്ടുവരുവാന് കലസംവിധായകന് സന്തോഷ് രാമന് നന്നായി അധ്വാനിച്ചിരിക്കുന്നു. എന്നിരുന്നാലും വര്ഷമേറെക്കഴിഞ്ഞിട്ടും നായകന്റെ അച്ഛന്റെ കല്ലറ ഇന്നലെ കെട്ടിയ മട്ടിലായത് വിചിത്രമായി തോന്നി. കഥാപാത്രങ്ങള്ക്കിണങ്ങുന്ന ചമയങ്ങളും വേഷങ്ങളുമായി മോഹന് സുരഭിയും സുരേഷ് ഫിറ്റ്വെല്ലും ഒപ്പമുണ്ട്. എം. ജയചന്ദ്രന് ഒരുക്കിയ പശ്ചാത്തലസംഗീതം ചിത്രത്തിന് നന്നായിണങ്ങുന്നു.

അനില് പനച്ചൂരാന്, രമേഷ് കാവില് എന്നിവരെഴുതി എം. ജയചന്ദ്രന് ഈണമിട്ട നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പുതുതായി സ്കൂളിലെത്തുന്ന മാഷ് കുട്ടികളുമായി കൂട്ടുകൂടിയാല് ഉടനെയൊരു യാത്ര, ഒരു പാട്ട്; പുതിയ മാഷ് സ്കൂള് പെയിന്റടിക്കുന്നു, പാട്ട്; ഈ മാഷിന് കൈയ്യടി കിട്ടിയാല് കാമുകിക്ക് സന്തോഷം, പാട്ട്; ഈ പതിവു രീതികളൊക്കെ ഈ ചിത്രത്തിലും ആവര്ത്തിക്കുന്നു. സ്കൂള് വൃത്തിയാക്കുമ്പോഴുള്ള പാട്ടു മാത്രം ചിത്രത്തില് ആവശ്യമുള്ളതായുണ്ട്. ശ്രെയ ഗോശാലും രവി ശങ്കറും ചേര്ന്നു പാടുന്ന “ചെമ്പരത്തി…” എന്ന പാട്ട് കേട്ടിരിക്കുവാന് കൊള്ളാം. കലയും ദിനേശും സുജാതയും ചേര്ന്ന് ഈ പാട്ടിനിടയ്ക്ക് പ്രിഥ്വിയേയും സംവൃതയേയും ഡാന്സ് കളിപ്പിച്ചത് പരമബോറായി. ഷെര്ദിന് ആലപിച്ച “നാടായാലൊരു…” എന്ന ഗാനത്തിനൊരു രസമൊക്കെയുണ്ട്. ഈ ഗാനരംഗത്തില് കലയും കൂട്ടരും ചേര്ത്തിട്ടുള്ള ചുവടുകളും നന്ന്.

സംവിധായകന്റെ ആദ്യ ചിത്രമായ ‘കഥ പറയുമ്പോളു’മായി തട്ടിച്ചു നോക്കിയാല് ഏറെ പിന്നിലാണ് ഈ ചിത്രം. സംവിധായകനെന്ന നിലയില് എം. മോഹനന് പുറകോട്ടു പോയതാണോ, അതോ രചനയില് കൂടി കൈവെച്ചതിന്റെ ഫലമാണോ; ഇതിലേത് കാരണമായാണ് ഇങ്ങിനെ സംഭവിച്ചതെന്നേ സംശയമുള്ളൂ. ഇതു രണ്ടും കാരണമായിക്കൂടെന്നുമില്ല. ഒടുവില് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുവാന് എല്ലാവരും കൂടി നായകനെ തേടിവരുന്ന ക്ലൈമാക്സ് രംഗമൊക്കെ കാണുമ്പോള്, എങ്ങിനെ ഇതൊന്ന് തീര്ക്കണമെന്നറിയാതെ വിഷമിക്കുന്ന സംവിധായകനെ പരിചയപ്പെടാം. പിന്നെ, മലയാളത്തില് ജനപ്രിയതയില് മുന്നില് നില്ക്കുന്ന പല ചിത്രങ്ങളും പ്രേക്ഷകരെ വെറുപ്പിച്ചാണ് അവസാനിക്കുന്നതെങ്കില് ഇത് അങ്ങിനെയാവുന്നില്ല എന്നൊരു ആശ്വാസമുണ്ട്. ചാരം മൂടിയ മാണിക്യക്കല്ലുകളാണ് ഇത്തരം സ്കൂളുകളിലെ വിദ്യാര്ത്ഥികള്, അവരെ പൊടിതട്ടി തിളക്കമുള്ളവരാക്കണം; ഗംഭീരമായ ആശയമൊക്കെയാവാം ‘മാണിക്യക്കല്ലെ’ന്ന പേരിനു പിന്നില്. പക്ഷെ, ആ ഗാംഭീര്യമൊന്നും ചലച്ചിത്രത്തിനില്ല എന്നതുകൊണ്ട് എത്ര നാള് ഈ ‘മാണിക്യക്കല്ല്’ തിയേറ്ററുകളില് പ്രകാശിക്കുമെന്നേ സംശയമുള്ളൂ!

  • • നായിക ചാന്ദ്നിക്ക് ജോലി കിട്ടുന്നത് അച്ഛന്റെ മരണശേഷം; പക്ഷെ കളിക്കൂട്ടുകാരനുമായുള്ള കുട്ടിക്കാലം ഓര്ത്തെടുക്കുമ്പോള്, കൂട്ടുകാരന്റെ അച്ഛന് ഓര്മ്മയിലെത്തുമ്പോഴും, സ്വന്തം അച്ഛന് എവിടെയും വരുന്നില്ല! എന്താ കഥ!
  • • ഇവരുടെ കുടുംബങ്ങള് ഒരുമിച്ചൊരു വീട് പങ്കിടുകയായിരുന്നോ? ഒടുവില് അതിനു മുന്നില് നായകന്റെ അച്ഛന്റെ കല്ലറ, നായികയാവട്ടെ മറ്റൊരു വീട്ടില്. അപ്പോള് ആ വീട് ആരുടെയാണ്? സിനിമ തീര്ന്നാലും കണ്ഫ്യൂഷനുകള് തീരുന്നില്ല!
  • – ‘സംവിധായകന് പോലും ഇതൊന്നും ചിന്തിച്ചിട്ടില്ല, പിന്നെ നിനക്കൊന്നും വേറേ പണിയില്ലേ?’ കാണികളോടാണ് ചോദ്യം!

It is very online cialis india important to have realistic expectations. This medicine is used to solve only levitra professional samples amerikabulteni.com one purpose so do not take this medicine for any other purpose. Most hair transplant procedures can be completed without sedation and in order viagra on line under a few hours. So, Kamagra has no such cheap viagra without prescription ads and it is the alternative drug that goes side by side the company or shop is offering the best brand to a reasonable price.
Overall Movie Rating: 5/10

Tagged as: ,

Leave a Reply