Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

സലിം രാജകുമാരന്‍

 [ന്യുസ് ഡസ്ക് ]

 

എത്രയും മധുരതരം എന്നുവേണം ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തെ വിലയിരുത്താന്‍. മലയാളത്തിന് ഏറെ ആഹ്ലാദിക്കാനും അഭിമാനിക്കാനും വകയുണ്ട് ഇക്കുറി അവാര്‍ഡ് പ്രഖ്യാപനത്തിന്. മികച്ച നടന്‍ എന്ന ദേശീയപുരസ്കാര ത്തിലൂടെ സലിം കുമാര്‍ ബഹുമാനിതനാകുമ്പോള്‍ അതു കേരളത്തിന് എക്കാലവും ഓര്‍ത്തുവയ്ക്കാവുന്ന അതിശയകരമായ നേട്ടം. ബാലനടി എന്ന നിലയ്ക്ക് പിഞ്ചുപ്രായത്തില്‍ സിനിമയിലേക്കു വന്ന മലയാളത്തിന്‍റെ അമ്മയും മുത്തശ്ശിയുമൊക്കെയായി മാറിയ സുകുമാരിക്കു ലഭിക്കുന്ന ദേശീയ അംഗീകാരവും അത്രതന്നെ സന്തോഷദായകം. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പുത്തരിയില്ല മലയാളത്തിന്. നീലക്കുയിലും ചെമ്മീനുമെല്ലാം മലയാളത്തിന് ദേശീയ അംഗീകാരത്തിന്‍റെ ഗരിമയേറ്റിയ ആദ്യകാല കലാസൃഷ്ടികള്‍. പിന്നീട് അരവിന്ദനും അടൂരും മത്സരിച്ചു ദേശീയ പുരസ്കാരങ്ങള്‍ കേരളത്തിലേക്കു കൊണ്ടുവന്ന സുവര്‍ണകാലം. മലയാളത്തില്‍ കലാമൂല്യമുള്ള സിനിമകള്‍ എന്ന ലേബലില്‍ പിന്നീടു പിറന്നതിലേറെയും തരംതാണ അനുകരണങ്ങളും തനിയാവര്‍ത്തനങ്ങളുമായിപ്പോയി എന്നതും സത്യം. അപ്പോഴും പ്രതിഭയുടെ മിന്നലാട്ടങ്ങള്‍, ഒറ്റപ്പെട്ട അംഗീകാരങ്ങള്‍ നിരവധിതവണ നേടിക്കൊണ്ടുവന്നിട്ടുണ്ടു വിന്ധ്യനിപ്പുറത്തേക്ക്. പി.ജെ. ആന്‍റണിയും ബാലന്‍ കെ. നായരും, ഭരത് ഗോപിയും മികച്ച നടന്‍മാര്‍ എന്ന ദേശീയ അംഗീകാരം നേടിയവര്‍. മലയാളത്തിന്‍റെ കച്ചവട സിനിമയുടെ നെടുംകോട്ടകള്‍ എന്നു പേരെടുക്കുമ്പോഴും ഗൗരവമുള്ള സിനിമകള്‍ക്കുവേണ്ടി സമയം മാറ്റിവച്ച മമ്മൂട്ടിയും മോഹന്‍ലാലും പിന്നീട് അഭിനയ മികവിനുള്ള ദേശീയ പുരസ്കാരങ്ങള്‍ ആവര്‍ത്തിച്ചു കൈവരിച്ചവര്‍.
That being said, the medication cannot alone treat the underlying cause of levitra 60 mg greyandgrey.com the condition. We see our http://greyandgrey.com/workers-compensation/sdfsfdf/ free sample of cialis personal histories as sequential events. There is definitely a lot of help available to cope up with premature ejaculation. cialis professional australia It cialis professional canada generates two hormones called thyroxine and triiodothyronine which impacts a number of features in the body such as the shoulders, and more frequently because they are weight bearing, hips and knees, are also subject to mechanical dysfunction.
തെന്നിന്ത്യയുടെ ഭാവാഭിനയ ചക്രവര്‍ത്തിയെന്ന് എക്കാലവും ഓര്‍മിക്കപ്പെടുന്ന ശിവാജി ഗണേശനും കേരളത്തിന്‍റെ അനശ്വര നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുമടക്കം മഹാനടന്‍മാര്‍ പലര്‍ക്കും ലഭിക്കാതെപോയ അംഗീകാരമാണ് ഇതെന്നും ഓര്‍ക്കണം. മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ നെടുമുടി വേണുവിനും അവസാന റൗണ്ടില്‍ ഈ അംഗീകാരം കൈവിട്ടുപോയിട്ടുണ്ടെന്നതും നമ്മെ നൊമ്പരപ്പെടുത്തുന്നു. ദേശീയ അംഗീകാരം കൊണ്ട് അനുഗ്രഹീതരായവരും അതു ലഭിക്കാതെ തന്നെ മഹാനടന്‍മാരെന്നു പുകഴ്പെറ്റവരും അടങ്ങുന്ന വിശ്രുത കലാകാരന്മാരുടെ ശ്രേണിയിലേക്കാണ് ഇപ്പോള്‍ സലിം കുമാര്‍ എടുത്തുയര്‍ത്തപ്പെടുന്നത്. സാധാരണ ഗതിയില്‍ അഭിനയ മികവിനുള്ള അംഗീകാരങ്ങള്‍ക്കു പരിഗണിക്കുക പതിവ് നായകനടന്മാരെയാണ്. ഒന്നോ രണ്ടോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചലച്ചിത്രത്തില്‍ ഒരു രംഗത്തുമാത്രം കടന്നുവന്ന് ഒന്നോ രണ്ടോ മിനിറ്റുകൊണ്ട് അഭിനയത്തിന്‍റെ ആകാശഗോപുരങ്ങള്‍ നമുക്ക് അനുഭവവേദ്യമാക്കാന്‍ പോന്ന പ്രകടനങ്ങള്‍ പലപ്പോഴും ഈ പുരസ്കാരത്തിന് പരിഗണിക്കപ്പെടാറില്ല. താരശബളിമയോ ഫാന്‍സ് ക്ലബുകളുടെ ആരാധനാഘോഷങ്ങളോ ആരവങ്ങളോ പിന്തുണയില്ലാത്ത സാധാരണ നടനാണു സലിം കുമാര്‍. നായകനടന്മാരുടെ പ്രൗഢിയും തലയെടുപ്പുമില്ലാത്ത ഒരാള്‍ക്കു രാജ്യത്തെ മികച്ച നടന്‍ എന്ന സമ്മതിക്കുള്ള മത്സരത്തിന്‍റെ അവസാന റൗണ്ടിലെത്താന്‍ കഴിഞ്ഞു എന്നതുതന്നെ അത്യന്തം വിസ്മയകരം. അങ്ങനെ ഒരാളിലേക്ക് അഭിനയമികവിന്‍റെ ദേശീയ അംഗീകാരം എത്തുന്നു എന്നത് ഒരുപക്ഷേ ഈ ഗണത്തില്‍പ്പെട്ട എല്ലാ മുന്‍കാല നേട്ടങ്ങളെക്കാള്‍ ഏറെത്തിളക്കമുള്ളതും.

സഹനടന്മാരെന്നു മുദ്രകുത്തപ്പെട്ട് പ്രഥമ നടനുള്ള അംഗീകാരത്തിന്‍റെ പരിഗണനാ പരിസരത്തിനു പുറത്തു നിര്‍ത്തപ്പെട്ടിട്ടുള്ള തന്‍റെ മുഴുവന്‍ പൂര്‍വഗാമികള്‍ക്കും വേണ്ടിയാണു സലിം കുമാര്‍ ഈ അവാര്‍ഡ് കൈനീട്ടി വാങ്ങുന്നതെന്നു നിസംശയം പറയാം. അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുടെ പിന്നാമ്പുറങ്ങളില്‍ പ്രലോഭനങ്ങളുടെ ചരടുവലിക്കാരെ അണിനിരത്താതെയാണു സലിം കുമാര്‍ സമ്മാനിതനാകുന്നതെന്നും എടുത്തുപറയണം. കഴിഞ്ഞ കുറേക്കാലങ്ങളായി അവാര്‍ഡ് പ്രഖ്യാപനങ്ങളുടെ അകമ്പടിയായി നാം ആവര്‍ത്തിച്ചു കേള്‍ക്കാറുണ്ട് അവകാശവാദങ്ങളും ഗോഗ്വാ വിളികളും. തന്‍റെ ചലച്ചിത്ര സൃഷ്ടി പരിഗണിക്കപ്പെടാതെ പോയി എന്നു പുരസ്കാരങ്ങള്‍ തീറവകാശം കൊണ്ട മഹാപ്രതിഭന്‍മാര്‍ പുരപ്പുറത്തു കയറിനിന്നു നിര്‍ലജ്ജം വിളിച്ചുകൂവുന്നതു പതിവു കാഴ്ച. തങ്ങള്‍ക്കുവേണ്ടി അവാര്‍ഡ് മാര്‍ക്ക് ലിസ്റ്റുകള്‍ കൈയൊപ്പു വയ്ക്കാന്‍ കടപ്പെട്ട പിണിയാളന്‍മാരെ ജൂറികളില്‍ പ്രതിഷ്ഠിക്കുക എന്ന കലാകീഴ്വഴക്കവും പതിവുണ്ട് വിശ്വവിഖ്യാതന്മാര്‍ എന്നു നാം ആദരിക്കുന്ന പല ചലച്ചിത്രകാരന്മാര്‍ക്കും. അത്തരം നാടകങ്ങളില്ലാതെ അവാര്‍ഡ് കമ്മിറ്റിയില്‍ പേരിനുപോലും മലയാളി പ്രാതിനിധ്യമില്ലാതെ ഇക്കുറി കൈനിറയെ അവാര്‍ഡുകള്‍ കോരിക്കൊണ്ടു വന്നിരിക്കുന്നു സാധാരണക്കാരും തുടക്കക്കാരും മാത്രമായ ഏതാനും യുവചലച്ചിത്ര പ്രതിഭകള്‍. ലോബികളുടെ പിന്‍ബലമില്ലാതെ അതിര്‍ത്തികടന്നെത്തുന്ന ഈ ദേശീയ അംഗീകാരങ്ങളുടെ പേരില്‍ മലയാള ചലച്ചിത്ര രംഗത്തെ പുത്തന്‍ തലമുറ പ്രതിഭകള്‍ക്കു നിറഞ്ഞ മനസോടെ നമുക്ക് ആശംസകള്‍ നേരാം, ആശിര്‍വദിക്കാം. ചലച്ചിത്ര മത്സരങ്ങളുടെ അന്താരാഷ്ട്ര വേദിയിലും സമാന വിജയങ്ങള്‍ നേടാന്‍ ഇവര്‍ക്കു കഴിയട്ടെ.

Tagged as: ,

Leave a Reply