Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ക്രൈസ്തവ വിശ്വാസത്തിന്റെ അകംപുറങ്ങള്‍

ജോസഫ് പുലിക്കുന്നേലുമായി കിരൺ തോമ്പിൽ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

 

 കേരളത്തിലെ ആദിമ ക്രൈസ്‌തവര്‍ആരാണ്‌എന്നറിയാനുള്ള ആകാംക്ഷ ഉണ്ട്‌. ബഹുഭൂരിപക്ഷം പേരും ഇന്ന്‌വിശ്വസിക്കുന്നത്‌യേശുവിന്റെ ശിഷ്യനായ തോമസ്‌ കേരളത്തില്‍എത്തി സുവിശേഷം പ്രചരിപ്പിച്ചു എന്നതാണ്‌. എന്നാല്‍തോമസ്‌ വന്നിട്ടില്ല എന്ന്‌ഒരു വിഭാഗം പറയുന്നു. എന്താണ്‌താങ്കളുടെ അഭിപ്രായം?

Joseph Pulikkunnel

ഓരോ ക്രൈസ്‌തവനും

കേരളത്തിലെ ആദിമ ക്രൈസ്‌തവരെ സംബന്ധിച്ച്‌കൃത്യമായ ഒരു വിവരം ഇതുവരെ ആര്‍ക്കും നല്‌കാന്‍കഴിഞ്ഞിട്ടില്ല എന്നതാണ്‌യാഥാര്‍ത്ഥ്യം. പേര്‍ഷ്യയിലെ മനിക്കേയന്‍മതപ്രചാകരനായ മാനി രണ്ടാം നൂറ്റാണ്ടില്‍ഇവിടെ എത്തിയിരുന്നു എന്ന്‌ചരിത്രം പറയുന്നു. അയാളുടെ മതത്തിന്‌ക്രൈസ്‌തവ ദര്‍ശനങ്ങളുമായി ഒരുപാട്‌സാമ്യമുണ്ട്‌. ഏതായാലും അഞ്ചാം നൂറ്റാണ്ടില്‍ഇവിടെ ക്രൈസ്‌തവര്‍ഉണ്ടായിരുന്നു എന്ന്‌ചരിത്രരേഖകളുണ്ട്‌. കച്ചവടത്തിനായി വിദേശത്തുനിന്നും ജൂതന്മാര്‍മറ്റും ഇവിടെ എത്തിയിരുന്നു.

അപ്പോള്‍മാര്‍ത്തോമ്മാ കേരളത്തില്‍വന്നു എന്നും ബ്രാഹ്മണരെ മാമ്മോദീസാ മുക്കി എന്നുമുള്ള വാദങ്ങള്‍ക്ക്‌ഒരു പ്രസക്തിയുമില്ലേ?

മാര്‍ത്തോമ്മാ വന്നു എന്നത്‌ഇന്നും തെളിയിക്കപ്പെടാനാകാത്ത കേവലം ഒരു മിത്തായി മാത്രമേ നിലനില്‍ക്കുന്നുള്ളൂ. പിന്നെ മാര്‍ത്തോമ്മായുടെ കാലഘട്ടത്തില്‍കേരള ത്തില്‍ബ്രാഹ്മണന്മാര്‍ഉണ്ടായിരുന്നില്ല, ആര്യന്മാര്‍കേരളത്തില്‍എത്തിയത്‌ഏഴാം നൂറ്റാണ്ടിലാണെന്നാണ്‌ചരിത്രകാരന്മാര്‍ പറയുന്നത്‌.

അപ്പോള്‍ആദിമ നൂറ്റാണ്ടില്‍ക്രൈസ്‌തവമതം പ്രചരിപ്പിക്കപ്പെട്ടത്‌ അന്നിവിടെ ഉണ്ടായിരുന്ന ദ്രാവിഡരുടെ ഇടയിലാകാനാണ്‌സാധ്യത. മാര്‍ത്തോമ്മാ കേരളത്തില്‍വന്ന്‌പള്ളികള്‍സ്ഥാ പിച്ചു എന്നതും കുരിശ്‌ പ്രചരിപ്പിച്ചു എന്നതുമൊക്കെ വിശ്വാസയോഗ്യമേ അല്ല. ആദിമക്രൈസ്‌തവ സമൂഹം കുരിശ്‌ഒരു ക്രൈസ്‌തവ ബിംബമായി കരുതിയി രുന്നേയില്ല.

കോണ്‍സ്റ്റന്റൈന്‍ചക്രവര്‍ത്തിയുടെ കാലത്താണ്‌കുരിശ്‌ക്രൈസ്‌തവചിഹ്നമായി ഉപയോഗിച്ച്‌തുടങ്ങിയത്‌. അതിനുമുമ്പ്‌ക്രൈസ്‌തവരുടെ ചിഹ്നം മീന്‍ ആയിരുന്നു.

അങ്ങനെയെങ്കില്‍ഇവിടുത്തെ ആദിമ ക്രൈസ്‌തവ സമൂഹം എങ്ങനെയുള്ളതായിരുന്നു? അവരുടെ ആരാധനാ രീതികള്‍എന്തായിരുന്നു? ഏത്‌ഭാഷയിലാണ്‌ അവര്‍ആരാധന നടത്തിയിരുന്നത്‌?

പോര്‍ട്ടുഗീസ്‌മിഷണറിമാരുടെ രേഖകളില്‍നിന്നാണ്‌കേരളത്തിലെ ക്രൈസ്‌തവരുടെ സമൂഹ സംവിധാനത്തെക്കുറിച്ചും ആരാധനാരീതിയെക്കുറിച്ചും നാം അറിയുന്നത്‌. ആ രേഖകള്‍വെച്ച്‌ക്രൈസ്‌തവ സമൂഹത്തിന്‌ തെരഞ്ഞെടുക്കപ്പെട്ട ഒരു മേലധ്യക്ഷനുണ്ടായിരുന്നു. പള്ളിവക വസ്‌തുക്കള്‍ ഭരിച്ചിരുന്നത്‌പള്ളിയോഗമെന്ന തിരഞ്ഞെടുക്കപ്പെട്ട സമിതിയായിരുന്നു.

ക്രൈസ്‌തവരുടെ ആരാധന ഭാഷതമിഴും മലയാളത്തിന്റെ ആദ്യരൂപവുമായിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക ദൈവശാസ്‌ത്രം ഇവര്‍പിന്തുടരുന്നു എന്ന്‌കരുതാനാകില്ല. യേശുവിനെ തങ്ങളുടെ ഇഷ്‌ടദേവനായി അവര്‍സ്വീകരിച്ചിരുന്നു. പാശ്ചാത്യസഭയിലെ പാത്രിയാര്‍ക്കീസിന്‌തുല്യനായ ഒരാളെ ജാതിക്ക്‌കര്‍ത്തവ്യന്‍എന്ന പേരില്‍അവര്‍തെരഞ്ഞെടുത്തിരുന്നു. അദ്ദേഹമായിരുന്നു സഭയുടെ തലവന്‍.

താങ്കള്‍പറഞ്ഞ പ്രകാരമായണെങ്കില്‍നമുക്ക്‌ഒരു സുറിയാനി പാരമ്പര്യം ഉണ്ടാകാന്‍പാടില്ലല്ലോ അതെങ്ങനെ ഉണ്ടായി?

അഞ്ചാം നൂറ്റാണ്ടില്‍പേര്‍ഷ്യയില്‍നടന്ന മത പീഡനത്തെത്തുടര്‍ന്ന്‌പേര്‍ഷ്യക്കാരായ അനേകം ക്രൈസ്‌തവര്‍കേരളത്തില്‍ അഭയം പ്രാപിക്കുകയുണ്ടായി. നാശോന്മുഖമായ പ്രേഷ്യന്‍സഭയ്‌ക്ക്‌പണം പിരിക്കാനായി അവിടെനിന്ന്‌പേര്‍ഷ്യന്‍മെത്രാന്മാര്‍ഇവിടെ വന്നിരുന്നു. ഇങ്ങനെ വന്ന മെത്രാന്മാരില്‍നിന്നാണ്‌മെത്രാന്‍പദവി എന്ന ഒന്ന്‌ക്രൈസ്‌തവര്‍ക്കുണ്ട്‌ എന്ന്‌ഇവിടെയുള്ളവര്‍അറിയുന്നത്‌.

ക്രമേണ അവിടെനിന്ന്‌വരുന്ന മെത്രാന്മാര്‍ദൈവികസ്ഥാനം ഉണ്ട്‌എന്ന്‌ഇവിടെയുള്ള ക്രൈസ്‌തവര്‍വിശ്വസിക്കുന്ന ഒരു സ്ഥിതിയിലേക്ക്‌കാര്യങ്ങള്‍എത്തി. കാരണം കൈവെയ്‌പ്‌വഴിയേ ഈ പദവി കിട്ടുകയുള്ളൂ എന്ന വിശ്വാസവും ഈ കാലഘട്ടത്തില്‍ ബലപ്പെട്ടു.

അപ്പോള്‍ഇവിടെയുള്ള ക്രൈസ്‌തവ സമൂഹം ഇന്നത്തെ യാക്കോബായ സഭയായി മാറിയിരുന്നുവോ?

ഒരിക്കലുമില്ല. അങ്ങനെ മാറുന്നത്‌കൂനന്‍കുരിശ്‌സത്യത്തിന്‌ശേഷമാണ്‌. കൂനന്‍കുരിശ്‌സത്യത്തെ തുടര്‍ന്ന് ഒരു വിഭാഗം ക്രൈസ്‌തവര്‍(ഇന്നത്തെ സീറോ-മലബാര്‍സഭാവിഭാഗം) കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടു. കൂനന്‍കുരിശ്‌സത്യത്തില്‍ഉറച്ചുനിന്നവരുടെ പിന്‍ഗാമികളാണ്‌അവിഭക്ത യാക്കോബായ സഭയിലെ അംഗങ്ങള്‍.

കൂനന്‍കുരിശ്‌ സത്യത്തിന്റെ കാലത്ത്‌ജാതിക്ക്‌കര്‍ത്തവ്യനായിരുന്ന തോമ്മായെ പന്ത്രണ്ട്‌ കത്തനാരനമാര്‍കൈവെച്ച്‌മെത്രാനായി വാഴിക്കുകയായിരുന്നു. പിന്നീട്‌ജെറൂശലേമിലെ ഒരു മെത്രാന്‍ഇവിടെ വന്ന്‌ഒന്നാം മാര്‍ത്തോമ്മായ്‌ക്ക്‌കൈവെയ്‌പ്‌നല്‍കി. അങ്ങനെ ഈ വിഭാഗം അന്ത്യാക്യോ സഭയുടെ ഭാഗമായി മാറി.

അപ്പോള്‍ കത്തോലിക്കാ സഭയില്‍ചേര്‍ന്ന ക്രൈസ്‌തവര്‍ക്ക്‌മെത്രാനെ ഒന്നും കിട്ടിയില്ലേ?

ഒന്നാം മാര്‍ത്തോമ്മായായി വാഴിക്കപ്പെട്ട ജാതിക്ക്‌കര്‍ത്തവ്യന്റെ ഒരു അനന്തരവനായ പറമ്പില്‍ചാണ്ടിക്കത്തനാരെ കത്തോലിക്കാ വിഭാഗത്തിന്റെ മെത്രാനായി നിയോഗിക്കപ്പെട്ടു. എന്നാല്‍അദ്ദേഹത്തിന്റെ കാലശേഷം രണ്ടര നൂറ്റാണ്ടോളം കാലം കത്തോലിക്കാസഭ തദ്ദേശീയ മെത്രാന്മാരെ വാഴിച്ചിരുന്നില്ല. വിദേശ മെത്രാന്മാരായിരുന്നു കത്തോലിക്കാസഭയെ ഭരിച്ചിരുന്നത്‌. 1896-ലാണ്‌ കത്തോലിക്കാ വിഭാഗത്തിന്‌തദ്ദേശീയനായ ഒരു മെത്രാനെ ലഭിക്കുന്നത്‌.

 

താങ്കള്‍പറഞ്ഞുവന്നത്‌അനുസരിച്ചാണെങ്കില്‍സീറോ മലബാര്‍സഭയ്‌ക്ക്‌ കിട്ടേണ്ടിയിരുന്നത്‌ഒരു പോര്‍ട്ടുഗീസ്‌ലാറ്റിന്‍പാരമ്പര്യമാണ്‌. കാരണം ഉദയംപേരൂര്‍സൂനഹദോസും മറ്റും നടത്താന്‍നേതൃത്വം വഹിച്ചത്‌പോര്‍ട്ടുഗീസുകാരാണ്‌. അവരാണ്‌ഇവിടുത്തെ ഒരു വിഭാഗം ക്രൈസ്‌തവരെ കത്തോലിക്കാസഭയിലേക്ക്‌ ചേര്‍ത്തത്‌.

ശരിയാണ്‌. പക്ഷേ സംഭവിച്ചത്‌മറ്റൊന്നാണ്‌. കത്തോലിക്കാ സഭയില്‍ചേര്‍ന്ന വിഭാഗം തങ്ങളുടെ പൂര്‍വപാരമ്പര്യങ്ങളിലേക്ക്‌ മടങ്ങാന്‍ആഗ്രഹിച്ചു. ലത്തീന്‍കുര്‍ബാനക്രമം അംഗീകരിക്കാന്‍അവര്‍ തയാറായിരുന്നില്ല. പേര്‍ഷ്യന്‍മെത്രാന്മാരുമായുള്ള സമ്പര്‍ക്കം മൂലം അവര്‍ക്ക്‌ സുറിയാനിയോട്‌വൈകാരികമായി ഒരു ബന്ധം ഉണ്ടായിരുന്നു.

ഇതിനെ ചൂഷണം ചെയ്‌തുകൊണ്ട്‌കൂനന്‍കുരിശ്‌സത്യത്തിനുശേഷം പേര്‍ഷ്യയിലെ കല്‍ദായറീത്തിലെ ആരാധനക്രമം അവരുടെമേല്‍പോര്‍ട്ടുഗീസുകാര്‍അടിച്ചേല്‍പ്പിച്ചു. കേരളസഭയ്‌ക്ക്‌ കല്‍ദായ പാരമ്പര്യം ഇല്ല. ഈ കല്‍ദായസഭ രൂപംകൊള്ളുന്നത്‌പതിനാറാം നൂറ്റാണ്ടിലാണ്‌ എന്നോര്‍ക്കുക. നാലാം നൂറ്റാണ്ടിനുമുമ്പ്‌രൂപം കൊണ്ട കേരളത്തിലെ ക്രൈസ്‌തവസഭയുടെ മേല്‍പതിനാറാം നൂറ്റാണ്ടില്‍രൂപംകൊണ്ട കല്‌ദായസഭയുടെ ആരാധനക്രമങ്ങള്‍ പോര്‍ട്ടുഗീസുകാര്‍കെട്ടിവെയ്‌ക്കുകയായിരുന്നു.

അപ്പോള്‍ കൂനന്‍കുരിശ്‌സതത്തിന്‌ശേഷമാണ്‌ഇവിടെ യാക്കോബായ സഭയും സീറോ മലബാര്‍സഭയും ഉണ്ടാകുന്നത്‌.

ശരിയാണ്‌. കൂനന്‍കുരിശ്‌സത്യത്തോട്‌കൂറു പുലര്‍ത്തിയവര്‍അന്ത്യോക്യന്‍ആരാധനാരീതികളും കത്തോലിക്കാസഭാവിഭാഗം കല്‍ദായ ആരാധനക്രമവും പിന്തുടര്‍ന്നു. ഉദയംപേരൂര്‍സൂനഹദോസിന്റെ കാലത്ത്‌അന്ത്യോക്യന്‍ ആരാധനാരീതിയും കല്‍ദായ ആരാധനാരീതിയും കേരളത്തിലെ ക്രൈസ്‌തവര്‍ ഉപയോഗിച്ചിരുന്നില്ല.

ഫ്രാന്‍സിസ്‌സേവ്യറിനെപ്പോലെയുള്ള മിഷണറിമാര്‍ തീരദേശം കേന്ദ്രീകരിച്ചാണ്‌മതപരിവര്‍ത്തനം നടത്തിയത്‌. തീരദേശത്തുള്ള സാധാരണക്കാരായ മത്സ്യത്തൊഴിലാളികളായിരുന്നു മാനസാന്തരപ്പെട്ടത്‌. ഇതിന്‌ രാഷ്‌ട്രീയമായ ചില കാരണങ്ങളുമുണ്ടായിരുന്നു. ഈ വിഭാഗം ലത്തീന്‍ആരാധനാക്രമം ഉപയോഗിച്ചുപോന്നു.

ഇനിയും കേരളത്തില്‍ഒരു കത്തോലിക്കാ റീത്തുകൂടിയുണ്ട്‌സീറോ മലങ്കരസഭ (മാര്‍ഈവാനിയോസ്‌കോളേജ്‌, പുഷ്‌പഗിരി മെഡിക്കല്‍ കോളേജ്‌ഇവയൊക്കെ നടത്തുന്ന സഭ) അതെങ്ങനെയുണ്ടായി?

യാക്കോബായ സഭയില്‍നിന്ന്‌മാര്‍ഈവാനിയോസിന്റെ നേതൃത്വത്തില്‍1930കളില്‍കത്തോലിക്കാ സഭയില്‍ചേര്‍ന്നവരാണ്‌മലങ്കര റീത്തുകാര്‍. അവര്‍സീറോ മലബാര്‍സഭയില്‍ലയിക്കാന്‍ സന്നദ്ധരായില്ല. യാക്കോബായ സഭയിലെ അധികാരത്തര്‍ക്കത്തിന്റെ ഭാഗമായിരുന്നു ഈ പിളര്‍പ്പിന്റെയും പിന്നില്‍.
റോമാ അവരെ ഒരു പ്രത്യേക റീത്തായി അംഗീകരിച്ചു.

ഇനി നമുക്ക്‌യാക്കോബായ സഭയിലേക്ക്‌വരാം. എങ്ങനെയാണ്‌ഈ സഭ പിളര്‍ന്ന്‌രണ്ടായത്‌?

അന്ത്യോക്യയില്‍ നിന്ന്‌വന്ന പാത്രിയാര്‍ക്കാമാര്‍കേരളസഭയുടെമേല്‍ഭൗതികാധികാരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ്‌പിളര്‍പ്പിലേക്ക്‌നയിച്ചത്‌. സഭയ്‌ക്കുള്ളില്‍അധികാരത്തര്‍ക്കം ഉണ്ടായപ്പോള്‍അന്ത്യോക്യന്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച്‌പിരിഞ്ഞുപോയവരാണ്‌ഇന്നത്തെ യാക്കോബായക്കാര്‍.

ഓര്‍ത്തഡോക്‌സ്‌സഭയില്‍പിളര്‍പ്പ്‌ഉണ്ടായ സാഹചര്യം കുറച്ചുകൂടി വ്യക്തമാക്കാമോ?

അന്ത്യോക്യന്‍പാര്‍ത്രിയാര്‍ക്കീസിന്‌ കേരളത്തിലെ ഓര്‍ത്തഡോക്‌സ്‌സഭയുടെമേല്‍ഭൗതികാധികാരം ഉണ്ടെന്ന്‌അവകാശപ്പെട്ടതായി പറഞ്ഞല്ലോ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍അന്നത്തെ അന്ത്യോക്യാ പാത്രിയാര്‍ക്കീസായിരുന്ന അബ്‌ദുള്‍മിശിഹായുടെ `ഫിര്‍മാന്‍‘ (അംഗീകാരം) പിന്‍വലിച്ച്‌അദ്ദേഹത്തെ സ്ഥാനഭ്രഷ്‌ടനാക്കി.

തുടര്‍ന്ന്‌അബ്‌ദുള്ള എന്ന ഒരു പാത്രിയാര്‍ക്കീസിനെ വാഴിച്ചു. അബ്‌ദുള്ള പാത്രിയാര്‍ക്കീസ്‌ 1911-ല്‍ കേരളത്തില്‍വന്ന്‌സഭയുടെമേല്‍ഭൗതികാധികാരംകൂടി സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിച്ചു. ഇതിനെ എതിര്‍ത്ത മെത്രാന്മാരെ പാത്രിയാര്‍ക്കീസ്‌മുടക്കി. ഈ സാഹചര്യ ത്തില്‍മുടക്കപ്പെട്ട്‌അന്ത്യോക്യായില്‍കഴിയുന്ന അബ്‌ദുള്‍മിശിഹാ പാത്രിയാര്‍ക്കീസിനെ കേരളത്തിലേക്കു ക്ഷണിച്ചു.

രാജകല്‌പനയില്‍ പാത്രിയാര്‍ക്കാ സ്ഥാനം നഷ്‌ടപ്പെട്ടെങ്കിലും അബ്‌ദുള്‍മിശിഹാ പാത്രിയാര്‍ക്കീസിന്‌ദൈവികമായ കൈവെയ്‌പ്‌നഷ്‌ടപ്പെട്ടില്ല എന്നു വാദിച്ച്‌ഒരു വിഭാഗം മെത്രാന്മാരുടെ പിന്തുണയോടെ അബ്‌ദുള്‍മിശിഹാ പാത്രിയാര്‍ക്കീസ്‌ കേരളത്തില്‍ഒരു കാതോലിക്കയെ വാഴിച്ചു.

കാതോലിക്കാപക്ഷത്തിനുവേണ്ടി ഏറ്റവും കൂടുതല്‍പ്രവര്‍ത്തിച്ചിരുന്ന എം.എ.അച്ചന്‍എന്ന്‌അറിയപ്പെട്ടിരുന്ന പി.ടി. ഗീവര്‍ഗീസ്‌അച്ചനാണ്‌പിന്നീട്‌ഓര്‍ത്തഡോക്‌സ്‌സഭയില്‍മെത്രാനായത്‌. അദ്ദേഹം തന്നെയാണ്‌ഒരു വിഭാഗം അനുയായികളെയും ചേര്‍ത്ത്‌റോമാസഭയില്‍പുനപ്രവേശിച്ച്‌ മലങ്കര റീത്ത്‌
സ്ഥാപിച്ചത്‌. ഇന്ന്‌ഓര്‍ത്തഡോക്‌സ്‌സഭയുടെ തലവന്‍അങ്ങനെ അബ്‌ദുള്‍മിശിഹാ പാത്രിയാര്‍ക്കീസ്‌സ്ഥാപിച്ച്‌കാതോലിക്കാപദവിയിലാണ്‌സഭയുടെ മേലദ്ധ്യക്ഷനായി വാഴുന്നത്‌.

 

അപ്പോള്‍ഈ മാര്‍ത്തോമ്മാ സഭ എന്ന വിഭാഗമോ?

അവര്‍ഓര്‍ത്തഡോക്‌സ്‌സമൂഹത്തില്‍നിന്നും പ്രോട്ടസ്റ്റന്റ്‌ആശയങ്ങളുമായി പത്തൊമ്പതാം നൂറ്റാണ്ടില്‍പുറത്ത്‌പോയ സഭയാണ്‌.

എന്നാല്‍അവര്‍ക്ക്‌ഒരു പ്രോട്ടസ്റ്റന്റ്‌ പാരമ്പര്യമല്ലല്ലോ. ഒരു എപ്പിസ്‌കോപ്പിക്കല്‍സ്വഭാവം ആ സഭയ്‌ക്കുണ്ടല്ലോ.

ഓര്‍ത്തഡോക്‌സ്‌സഭയിലെ ഒരു മെത്രാനായ അത്തനേഷ്യസിന്റെ നേതൃത്വത്തിലാണ്‌മാര്‍ത്തോമ്മാ സഭ സ്ഥാപിക്കപ്പെട്ടത്‌. അദ്ദേഹത്തിന്റെ കീഴിലുള്ള എല്ലാവരും ഈ സഭയിലേക്ക്‌മാറുകയാണുണ്ടായത്‌. അങ്ങനെ ഒരു എപ്പിസ്‌കോപ്പിക്കല്‍രീതി അവര്‍സ്വീകരിച്ചു.

എന്നാല്‍നമ്മള്‍ ഇന്ന്‌കാണുന്ന തീവ്ര പ്രോട്ടസ്റ്റന്റ്‌വിശ്വാസം ഈ സഭകളില്‍ ഇല്ലല്ലോ.

പെന്തിക്കോസ്‌ത്‌സഭകള്‍വ്യത്യസ്‌തമായ സാഹചര്യത്തില്‍വ്യത്യസ്‌തമായ വിശ്വാസം സ്വീകരിച്ചവരാണ്‌. അവര്‍ക്ക്‌ പ്രോട്ടസ്റ്റന്റ്‌സഭയുമായി ബന്ധമൊന്നുമില്ല. അവര്‍എപ്പിസ്‌കോപ്പല്‍രീതി പൊതുവേ സ്വീകരിച്ചിട്ടില്ല.

ആഗ്ലിക്കന്‍സഭ ഒരു ലൂഥറന്‍വിശ്വാസമുള്ള സഭയാണോ? ഞാന്‍മനസ്സിലാക്കിയിടത്തോളം അത്‌ഹെന്റി എട്ടാമന്‍രണ്ടാമത്‌ വിവാഹം കഴിക്കാന്‍ഉണ്ടാക്കിയ സഭയല്ലേ?

ലൂഥര്‍തന്റെ സഭാനവീകരണപ്രസ്ഥാനം യൂറോപ്പില്‍ആരംഭിക്കുമ്പോള്‍കത്തോലിക്കാസഭയോട്‌ഒട്ടിനിന്ന രാജാവായിരുന്നു ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന്‍. അദ്ദേഹം ലൂഥറിനെതിരെ ഒരു ഗ്രന്ഥംതന്നെ രചിച്ചു. ഇതിന്‌പാരിതോഷികമായി ഡിഫന്‍ഡര്‍ഓഫ്‌ഫെയ്‌ത്ത്‌(വിശ്വാസ സംരക്ഷകന്‍) എന്ന പദവി
മാര്‍പ്പാപ്പാ അദ്ദേഹത്തിന്‌നല്‍കി. എന്നാല്‍ഹെന്‍ട്രി എട്ടാമന്റെ വിവാഹമോചന പ്രശ്‌നത്തില്‍അദ്ദേഹം മാര്‍പ്പാപ്പായുമായി ഇടഞ്ഞു. തുടര്‍ന്നാണ്‌ആംഗ്ലിക്കന്‍സഭ സ്ഥാപിക്കപ്പെടുന്നത്‌. അത്‌ലൂഥറന്‍സഭയാണെന്ന്‌ അംഗീകരിക്കാന്‍വിഷമമുണ്ട്‌.

ഈ സി.എസ്‌.ഐ., സി.എന്‍.ഐ. തുടങ്ങിയ സഭകളോ?

ആംഗ്ലിക്കന്‍സഭയുടെ തലവന്‍ബ്രിട്ടീഷ്‌ രാജാവാണ്‌! ഇന്ത്യ സ്വതന്ത്രയായപ്പോള്‍ആംഗ്ലിക്കന്‍സഭ സൗത്ത്‌ഇന്ത്യന്‍സഭയെന്നും നോര്‍ത്ത്‌ ഇന്ത്യന്‍സഭയെന്നും രണ്ടായി തിരിഞ്ഞ്‌ദേശീയസഭയായി. അവര്‍ക്ക്‌ഇന്ന്‌ ആംഗ്ലിക്കന്‍സഭയുമായി സഹോദരസഭാബന്ധമേയുള്ളൂ.

ഇത്രയും സമയം നമ്മള്‍സഭകളെപ്പറ്റി സംസാരിച്ചു. ഇനി നമുക്ക്‌വിശ്വാസത്തെപ്പറ്റി സംസാരിക്കാം. ക്രൈസ്‌തവവിശ്വാസത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം യേശുക്രിസ്‌തു ദൈവമാണ്‌ അല്ലെങ്കില്‍ത്രിത്വത്തിന്റെ ഭാഗമാണ്‌. അദ്ദേഹമാണ്‌യഹൂദകുലത്തിന്‌വാഗ്‌ദാനം ചെയ്യപ്പെട്ട രക്ഷകന്‍എന്നാണ്‌. അപ്പോള്‍യഹൂദരും ത്രിത്വത്തില്‍വിശ്വസിക്കുന്നുണ്ടോ?

യഹൂദര്‍ത്രിത്വത്തില്‍ വിശ്വസിക്കുന്നില്ല. യേശുവിനെ അവര്‍രക്ഷകനായോ പ്രവാചകനായോ അംഗീകരിച്ചിട്ടില്ല. അവര്‍ക്ക്‌ഒരു രക്ഷകനെക്കുറിച്ചുള്ള പ്രതീക്ഷയുണ്ടായിരുന്നു. അവര്‍ പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍അവരെ റോമന്‍അടിമത്വത്തില്‍നിന്ന്‌ മോചിപ്പിക്കുമെന്ന്‌അവര്‍വിശ്വസിച്ചു.

പഴയനിയമത്തിലും യഹൂദ വിശ്വാസത്തിലും മരണാനന്തര ജീവിതത്തെപ്പറ്റിപരാമര്‍ശം ഉണ്ടല്ലോ.

യഹൂദര്‍മരണാനന്തര ജീവിതത്തില്‍വിശ്വസിച്ചതായി തെളിവുകളില്ല. മനുഷ്യന്‌ആത്മാവ്‌ഉണ്ട്‌എന്നത്‌അവരുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നില്ല.

എന്നാല്‍യേശു മരണാനന്തര ജീവിതത്തെപ്പറ്റി ഒരുപാട്‌പറയുന്നുണ്ടല്ലോ?

തീര്‍ച്ചയായും. എന്നാല്‍അത്‌ ഒരിക്കലും സെമറ്റിക്ക്‌വീക്ഷണമല്ല. മനുഷ്യന് ആത്മാവ്‌ഉണ്ടെന്നും മരണാനന്തരം ആത്മാവ്‌നിലനില്‍ക്കുമെന്നുള്ള മതവീക്ഷണം പൊതുവെ ഭാരതീയമാണ്‌. യേശുവിന്റെ ജീവിതത്തില്‍12 വയസ്‌മുതല്‍30 വയസുവരെയുള്ള കാലഘട്ടം എവിടെ ജീവിച്ചു എന്നതിന്‌ തെളിവുകളില്ല.

യേശു ഇന്ത്യയില്‍വന്നു എന്നും അവിടെനിന്നാണ്‌ മനുഷ്യാത്മാവിനെക്കുറിച്ചുള്ള ധാരണ സ്വീകരിച്ചതെന്നുമുള്ള ഒരു വാദമുണ്ട്‌. യഹൂദ മതത്തിലെ ദൈവസങ്കല്‌പം ക്രൂരനും പ്രതികാരം ചെയ്യുന്നവുമായ ഒരു സത്തയാണ്‌.

യേശു ദൈവത്തെ കരുണാമയനായ ഒരു പിതാവായിട്ടാണ്‌അവതരിപ്പിച്ചത്‌. കരുണ, പരസ്‌പരസ്‌നേഹം, നീതി മുതലായ സങ്കല്‌പം മുതലായവ ബുദ്ധമത ആശയങ്ങളാണ്‌എന്നാണ്‌ ആധുനിക മതഗവേഷകര്‍പറയുന്നത്‌. യേശു ഈ ആശയങ്ങള്‍സ്വീകരിച്ചു എന്നാണ്‌പലരും ഇന്ന്‌ വാദിക്കുന്നത്‌.

അപ്പോള്‍താങ്കള്‍യേശവിനെ കാണുന്നത്‌ ദൈവമായിട്ടല്ലേ?

യേശുവിനെ വിവിധ വീക്ഷണങ്ങളില്‍നിന്നും നോക്കിക്കണ്ടവരുണ്ട്‌. അവരെയാണ്‌തിയോളജിയന്മാര്‍അല്ലെങ്കില്‍ ദൈവശാസ്‌ത്രജ്ഞനമാര്‍എന്നു വിളിക്കുന്നത്‌. ഈ ദൈവശാസ്‌ത്രജ്ഞന്മാരാണ്‌യേശുവിന്റെ പൂര്‍ണവ്യക്തിത്വത്തെ വികലമാക്കിയത്‌.

ദൈവം എല്ലാ നന്മകളുടെയും സമാഹാരണമാണെന്നാണ്‌മനുഷ്യന്‍വിശ്വസിക്കുന്നത്‌. അതുവരെ ആരും ദൈവത്തെ വിവരിക്കാത്തവിധം തലത്തില്‍കരുണാമയനായ ഒരു ദൈവസങ്കല്‌പമാണ്‌യേശു അവതരിപ്പിച്ചത്‌. തന്മൂലം യേശുവിനെ ദൈവപുത്രനായി പിന്‍കാല ദൈവശാസ്‌ത്രജ്ഞന്മാര്‍ വിവരിച്ചു.

യേശു ഒരിക്കലും താന്‍ദൈവപുത്രനാണ്‌എന്ന്‌പറഞ്ഞിട്ടില്ല. പക്ഷേ അവിടുത്തെ ഉന്നതമായ മനുഷ്യവ്യക്തിത്വം അദ്ദേഹത്തെ ഈശ്വരപുത്രസമാനനാക്കി. യേശു ദൈവപുത്രനാണോ എന്നത്‌ഒരു ദൈവശാസ്‌ത്ര വിവാദവിഷയമാണ്‌. പക്ഷേ അവിടുന്ന്‌ മനുഷ്യപുത്രനെന്ന നിലയില്‍ഈശ്വരനില്‍ആരോപിക്കപ്പെട്ട എല്ലാ നന്മകളും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ യേശു ദൈവപുത്രനായി.

അപ്പോള്‍ താങ്കള്‍ഒരു ഈശ്വരവാദിയാണോ? അങ്ങനെയങ്കില്‍താങ്കളുടെ ഈശ്വര സങ്കല്‌പം എങ്ങനെ?

തീര്‍ച്ചയായും ഞാന്‍ഈശ്വരവിശ്വാസിയാണ്‌. ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്‌എന്ന്‌ഞാന്‍വിശ്വസിക്കുന്നു. പരമകാരുണ്യവാനും, സ്‌തുതികളും ബലികളും ആഗ്രഹിക്കാത്തവനും, സര്‍വനന്മ സ്വരൂപിയുമായ ഈശ്വരനില്‍ഞാന്‍വിശ്വസിക്കുന്നു.

അപ്പോള്‍തിന്മയില്ലാത്ത ഒരു മനുഷ്യനായി ഈശ്വരനെ കരുതാമോ?

തിന്മ എന്താണ്‌? അത്‌ ആപേക്ഷികമാണ്‌. ഉദാഹരണത്തിന്‌ഒരു ക്രിസ്‌ത്യാനിയുടെ മുമ്പില്‍പന്നി ഇറച്ചി വിളമ്പുന്നത്‌ഒരു നല്ല കാര്യമായി അയാള്‍കാണുന്നു. എന്നാല്‍ഒരു മുസല്‍മാന്റെ മുമ്പില്‍പന്നിയിറച്ചി വിളമ്പുന്നത്‌തിന്മയാണ്‌.

അതുപോലെ ഈശ്വരനെ ഓരോരുത്തരും ദര്‍ശിക്കുന്നത്‌ഓരോ വിധത്തിലാണ്‌. രോഗമുള്ളവന്‌ സൗഖ്യമുള്ളവനാക്കുന്നവനാണ്‌ഈശ്വരന്‍. ദാരിദ്ര്യമുള്ളവന്‌തന്റെ ദാരിദ്ര്യം നീക്കുന്നവനാണ്‌ഈശ്വരന്‍. മനസുഖമില്ലാത്തവന്‌മനസുഖമുള്ളവനാക്കുന്നവനാണ്‌ ഈശ്വരന്‍. അതുകൊണ്ട്‌ഈശ്വരദര്‍ശനം ആപേക്ഷികമായിരിക്കും. എന്താണ്‌സൗന്ദര്യം. ആര്‍ക്കും അത്‌വിശദീകരിക്കാനാവില്ല. സൗന്ദര്യത്തെക്കുറിച്ച്‌ഓരോരുത്തര്‍ക്കും ഓരോ സങ്കല്‌പനമാണ്‌ഉള്ളത്‌.

 

അപ്പോള്‍ഈശ്വരന്‍മനുഷ്യനല്ല. അങ്ങനെയെങ്കില്‍സൃഷ്‌ടി നടത്തിയത്‌ ദൈവമാണ്‌എന്ന്‌താങ്കള്‍വിശ്വസിക്കുന്നുണ്ടോ? ഓരോ സൃഷ്‌ടിയുടെയും പിന്നില്‍ ഈശ്വരനാണോ?

സൃഷ്‌ടി നടത്തിയത്‌ഈശ്വരനാണ്‌എന്ന്‌ വിശ്വസിക്കാം. എന്നാല്‍അത്‌പ്രത്യേക രീതിയിലാണ്‌. ഞാന്‍വിശ്വസിക്കുന്നത്‌ആദ്യ സൃഷ്‌ടി നടത്തിയത്‌ഈശ്വരനാകാം. പിന്നീട്‌അത്‌ഒരു ചെയിന്‍റിയാക്ഷനായി സൃഷ്‌ടി തുടരുകയാണ്‌.

ഈ ആശയം കുറച്ചുകൂടി വ്യക്തമാക്കാമോ?

ഒരു ഉദാഹരണം പറഞ്ഞാല്‍ഞാന്‍ഒരു പറമ്പില്‍ ഒരു ചെടി നടുന്നു. പിന്നീട്‌എന്റെ പങ്കാളിത്തമില്ലാതെ തന്നെ അതിന്റെ വിത്തില്‍ നിന്ന്‌പുതിയ ചെടികള്‍ഉണ്ടാകുന്നു. ഈ ഒരു രീതിയിലാണ്‌സൃഷ്‌ടി ദൈവം നടത്തിയത്‌ എന്നാണ്‌ഞാന്‍കരുതുന്നത്‌.

മനുഷ്യന്‌മരണാനന്തര ജീവിതം ഉണ്ടെന്ന്‌താങ്കള്‍കരുതുന്നുണ്ടോ? അതല്ലെങ്കില്‍ഭീകരമായ ഒരു നരകം ഉണ്ടോ?

മതഗ്രന്ഥങ്ങളില്‍പറയുന്നത്‌പോലെ ഒരു നരകം ഏര്‍പ്പെടുത്താന്‍കരുണാമയനായ ദൈവത്തിന്‌കഴിയില്ല എന്നാണ്‌എന്റെ വിശ്വാസം.

മനുഷ്യന്റെ ജീവിതം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്‌എന്ന്‌താങ്കള്‍ കരുതുന്നുണ്ടോ?

പൂര്‍ണമായും അങ്ങനെയല്ല എന്ന്‌ പറയാന്‍ കഴിയില്ല. പക്ഷേ, ആരാണ്‌ഇതിന്റെ സോഴ്‌സ്‌കോഡ്‌എഴുതിയതെന്ന്‌ചോദിച്ചാല്‍ എനിക്കറിയില്ല. ഇംഗ്ലണ്ടിലെ രാജാവിന്റെ മകനായി ചാള്‍സ്‌ജനിച്ചു. സാധാരണക്കാരനായ മത്തായിയില്‍നിന്നും വര്‍ക്കി ജനിക്കുന്നു. ഈ വ്യത്യാസം എന്തുകൊണ്ടാണ്‌?ഓരോരുത്തരും ഓരോ കര്‍മ്മങ്ങള്‍ചെയ്യാന്‍ വിധിക്കപ്പെട്ടവനാണെന്നാണ്‌ഞാന്‍വിശ്വസിക്കുന്നത്‌. എന്റെ ജീവിതത്തിലെ പല സംഭവങ്ങളും ഇങ്ങനെ വിധിയുടെ വിലാസമാണെന്ന്‌ഞാന്‍കരതുന്നു. ദേവഗിരി കോളേജില്‍നിന്നും ഞാന്‍പോരാനുണ്ടായ സാഹചര്യം തന്നെ ഒരു വിധിയായിട്ടാണ്‌ഞാന്‍ കരുതുന്നത്‌. അല്ലെങ്കില്‍ബൈബിള്‍പഠിക്കാത്ത എനിക്ക്‌ബൈബിള്‍തര്‍ജമ പ്രസിദ്ധീകരിക്കാന്‍കഴിയുമായിരുന്നില്ല.

എന്നാല്‍ബൈബിളിലും ഖുറാനിലുമൊക്കെ ഇതുപോലൊരു ആശയം കൊള്ളുന്ന വചനങ്ങള്‍ഉണ്ടല്ലോ? ബൈബിളില്‍യൂദാസിന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം.

യേശുവിനെ ഒറ്റിക്കൊടുക്കാന്‍യൂദാസിനെ വിധി നിയോഗിച്ചതാണ്‌എന്ന ഒരു വാദമുണ്ട്‌. പിന്നെ ബൈബിളും മറ്റ്‌മിക്ക മതഗ്രന്ഥങ്ങളും പിന്നീട്‌ക്രോഡീകരിച്ചവയാണ്‌. അപ്പോള്‍അത്‌ എഴുതിയവരുടെ ചിന്തകളും അതില്‍സ്വാധീനം ചെലുത്തിയേക്കാം. എല്ലാം പൂര്‍ണം എന്ന്‌ വിശ്വസിക്കുന്നിടത്തെ ഇത്തരം ചിന്തകള്‍ക്ക്‌പ്രസക്തിയുള്ളൂ.

പിന്നെ യൂദാസിന്റെ ഉദാഹരണം യൂദാസ്‌എന്താണ്‌ചെയ്‌ത തെറ്റ്‌. യേശിവിനെകാണിച്ച്‌കൊടുത്തതോ? അദ്ദേഹം പത്രോസിനെപ്പോലെ യേശുവിനെ അറിയില്ലാ എന്ന്‌പറഞ്ഞില്ലല്ലോ? യൂദാസിന്‌ യേശുവിനെ വിശ്വാസമായിരുന്നു. താന്‍അദ്ദേഹത്തെ കാട്ടിക്കൊടുത്താലും യേശുവിനെ പുരോഹിതര്‍ക്ക്‌ഒന്നും ചെയ്യാന്‍കഴിയില്ല എന്ന്‌യൂദാസ്‌വിശ്വസിച്ചിരിക്കണം ഇല്ലെങ്കില്‍അദ്ദേഹം മരിച്ചപ്പോള്‍കിട്ടിയ പ്രതിഫലവും വലിച്ചെറിഞ്ഞ്‌ ആത്മഹത്യ ചെയ്യാന്‍യൂദാസ്‌പോകുമോ? മതഗ്രന്ഥങ്ങളെ എങ്ങനെയാണ്‌കാണേണ്ടത്‌?

ഇനി അവസാനമായി ഒരു ചോദ്യംകൂടി

ഏതൊക്കെ മതഗ്രന്ഥങ്ങളില്‍നന്മയുടെ അംശമുണ്ടോ അവയൊക്കെ സ്വീകരിക്കുക. അവയില്‍എന്തെങ്കിലും തിന്മയുടെ അംശം ഉണ്ടെന്ന്‌കണ്ടാല്‍അവ കൂട്ടിച്ചേര്‍ക്കപ്പെട്ടതോ സ്വാര്‍ത്ഥ താല്‌പര്യപ്രകാരം എഴുതിയതോ ആണ്‌എന്നു കരുതി തള്ളിക്കളയുക.

മതഗ്രന്ഥങ്ങളെല്ലാം തന്നെ പിന്നീട്‌ ക്രോഡീകരിക്കപ്പെട്ടിട്ടുളളവയാകയാല്‍അത്‌എഴുതിയവരുടെ ചിന്തകളും സ്വാര്‍ത്ഥ താല്‌പര്യങ്ങളും അതില്‍ഉണ്ടാകാന്‍ഇടയുണ്ട്‌. ഉദാഹരണത്തിന്‌നമ്മുടെ ഇടയില്‍ ജീവിച്ച ശ്രീ നാരായണ ഗുരുവിനെ സംബന്ധിച്ച്‌വ്യത്യസ്‌തമായ പല വീക്ഷണങ്ങളും ഇന്ന്‌ നിലവിലുണ്ട്‌. ഒരു വിഭാഗം അദ്ദേഹം യുക്തിവാദിയാണ്‌എന്നു പറയുമ്പോള്‍മറുഭാഗം ആത്മീയവാദിയെന്ന്‌പറയുന്നു.

നമ്മുടെ ഇടയില്‍ജീവിച്ച ഒരാളെപ്പറ്റി ഇത്തരത്തില്‍അഭിപ്രായ വ്യത്യാസങ്ങള്‍ഉണ്ടാകുന്നു എന്നിരിക്കെ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ജീവിച്ച്‌, അവരുടെ കാലശേഷം നൂറ്റാണ്ടുകള്‍കഴിഞ്ഞ്‌ ക്രോഡീകരിക്കപ്പെട്ട ചെയ്‌ത ഗ്രന്ഥങ്ങളില്‍തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടായിക്കൂടെന്നില്ലല്ലോ.

Although the buy cialis Full Report occurrence of nights sweats may be the symptom of erectile dysfunction? This condition makes one down physically and attacks the sexual desires generated on the mind to form a physical relationship. Growing age cialis 5mg no prescription can be a reason of erectile brokenness is (if it be mental or anxiety brought on weakness), Kamagra Oral Jelly will help you paying little mind to the root of your condition and how and when you should take it only after consulting your physician. Here are some hidden cialis tadalafil online pamelaannschoolofdance.com signs of stress and anxiety level. It relieves you from depression and fatigue. cialis 10 mg pamelaannschoolofdance.com

Tagged as: ,

Leave a Reply