Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

മരുമക്കത്തായമേ വിട…..

[എം. ബിജുകുമാര്‍]

“പയ്യന്നൂര്‍ഗ്രാമത്തിലെ പതിനാറ് നമ്പൂതിരി ബ്രാഹ്മണ കുടുംബങ്ങള്‍നിലവിലുള്ള മരുമക്കത്തായ ആചാരങ്ങള്‍മാറ്റി മക്കത്തായ ആചാരങ്ങള്‍സ്വീകരിക്കുന്നത് എനിക്കു പരിപൂര്‍ണ സമ്മതമാണ്”- 2010 ഫെബ്രുവരി 28ന് ആഴ്വാഞ്ചേരി രാമന്‍വലിയ തമ്പ്രാക്കള്‍ഒപ്പിട്ടയച്ച അനുമതിപത്രം പയ്യന്നൂരിലെ കേളികേട്ട താഴക്കാട്ടു മനയുടെ പത്തായപ്പുരയില്‍കിട്ടി. അതോടെ കാലത്തിന്റെയും ചരിത്രത്തിന്റെയും ഒരു യുഗത്തിനു കൂടി തിരശ്ശീല വീഴുകയായിരുന്നു. മലപ്പുറം ജില്ലയിലെ ആതവനാട്ടെ ആഴ്വാഞ്ചേരി മനയിലെ വലിയ തമ്പ്രാക്കള്‍ക്കാണ് കേരളത്തിലെ ബ്രാഹ്മണരുടെ ആചാരങ്ങള്‍സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശം. രാമന്‍വലിയ തമ്പ്രാക്കള്‍കാലയവനികയില്‍മറയും മുമ്പ് ഒപ്പിട്ടയച്ച കത്ത് ആചാരങ്ങളില്‍കുടുങ്ങി നേര്‍ത്തുപോയ ഒരു ജനസമൂഹത്തിനു പിടിവള്ളിയാവുകയായിരുന്നു.

Tuition for a year alone is nearly forty thousand dollars, as per their estimates. sildenafil prices Safeguards: There are a few safeguards that you have tadalafil viagra to take while utilizing this medicine. Confidence – No matter what a woman tells you about the benefits of any root complex, the first thing you need to do is turning off the power. low cost levitra http://davidfraymusic.com/project/watch-davids-new-video-for-schubert-fantaisie/ It is great for both men and women. price of sildenafil

പരശുരാമനോളം പഴക്കമുള്ള ഒരാചാരം, പ്രതാപം നശിച്ച ഒരു ബ്രാഹ്മണ സമൂഹത്തെ അല്‍പാല്‍പമായി നിഗ്രഹിക്കുകയായിരുന്നു. തലമുറകള്‍കുറ്റിയറ്റ് അംഗങ്ങളില്ലാതെ അവര്‍നാശത്തിലേക്കു നീങ്ങി. ആണ്‍കുട്ടികള്‍ക്കു വേള്‍ക്കാന്‍പെണ്‍കുട്ടികളെ കിട്ടാനില്ല. പെണ്‍കുട്ടികളെ വേളികഴിക്കാന്‍ആണുങ്ങളുമില്ല. അങ്ങനെ കേരളോല്‍പത്തി ചരിത്രത്തില്‍രേഖപ്പെട്ടുകിടക്കുന്ന ഒരു സമൂഹം നാളെണ്ണിക്കഴിയുകയായിരുന്നു.
“പരശുരാമന്‍പരദേശങ്ങളില്‍നിന്നു ബ്രാഹ്മണര്‍മുതലായ പല ജാതിക്കാരെയും കേരളത്തില്‍കൊണ്ടുവന്നു. വേഷത്തിലും ആചാരങ്ങളിലും അനേകം മാറ്റങ്ങള്‍വരുത്തി. കേരള രാജ്യത്തില്‍തെക്ക് മുപ്പത്തിരണ്ടും വടക്ക് മുപ്പത്തിരണ്ടും ഇങ്ങനെ അറുപത്തിനാലു ഗ്രാമങ്ങളായി വിഭജിച്ച് അവിടങ്ങളില്‍താമസിപ്പിക്കുകയും ചെയ്തു” എന്ന് കേരളോല്‍പത്തിയില്‍പറയുന്നു. കേരള രാജ്യത്തെ ഈ 32 ഗ്രാമങ്ങളില്‍ഒന്നാമത്തേതാണ് പയ്യന്നൂര്‍എന്നാണ് നിഗമനം.

“ഇപ്പോള്‍പയ്യന്നൂര്‍ഗ്രാമത്തില്‍ജനപുഷ്ടി കൊണ്ടും ധനപുഷ്ടി കൊണ്ടും പ്രസിദ്ധന്‍മാരായിരിക്കുന്നത് താഴക്കാട്ട് ഇല്ലക്കാരാണ്. ആ ഇല്ലത്ത് ഇപ്പോള്‍ധാരാളം ആളുകളും കണക്കില്ലാത്ത ധനവുമുണ്ട്.” ‘ഐതിഹ്യമാല’യില്‍’പയ്യന്നൂര്‍ഗ്രാമം’ എന്ന തലക്കെട്ടില്‍കൊട്ടാരത്തില്‍ശങ്കുണ്ണി കുറിച്ചുവെച്ച അതേ താഴക്കാട്ടുമന അന്വേഷിച്ചാണ് ഞങ്ങള്‍പയ്യന്നൂര്‍ഗ്രാമത്തിലെത്തിയത്.

പ്രതാപം എന്നോ അസ്തമിച്ചുപോയ ഇളമ്പച്ചിയിലെ അവശേഷിക്കുന്ന പത്തായപ്പുരയുടെ മുറ്റത്തു ഞങ്ങള്‍നിന്നു. പാട്ടവും വാരവും കുന്നുകൂടിയിരുന്ന സമ്പന്നമായ താഴക്കാട്ടു മനയെന്ന പതിനാറുകെട്ടിന്റെ പുല്ലുകയറിക്കിടക്കുന്ന അസ്തിവാരത്തോടു ചേര്‍ന്ന് അന്നത്തെ പ്രതാപത്തിന്റെ പത്തായപ്പുര മാത്രം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. പരശുരാമന്റെ മാതൃഹത്യാപാപം തീര്‍ക്കാന്‍മാതൃദായക്രമം പിന്തുടര്‍ന്ന് സ്വയം അസ്തമിച്ചുകൊണ്ടി രിക്കുന്ന ഒരു സമൂഹത്തിന്റെ മുതിര്‍ന്ന പ്രതിനിധിയായി 80ലേക്കു കാലൂന്നിയ തളിയില്‍മനയില്‍കുഞ്ഞിപരമേശ്വരന്‍തിരുമുമ്പ് ഇരിക്കുന്നു. ആചാരങ്ങളുടെ കെട്ടുപാടില്‍തട്ടിമുട്ടി തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍നില്‍ക്കുന്ന ഒരു സമുദായം ചരിത്രം പറയുമ്പോള്‍പുതിയ കാലത്തിന്റെ പ്രതിനിധിയായ പേരക്കുട്ടി ജയശങ്കര്‍മുന്നില്‍നിന്നു. ഭൂതകാലത്തിന്റെ പ്രവാഹത്തിന് ഇപ്പോള്‍എന്തോ സംഭവിച്ചിരിക്കുന്നു എന്നു മാത്രം അറിയാവുന്നതാണ് ജയശങ്കറിന്റെ ബാല്യം.

ഈ നമ്പൂതിരി വിഭാഗത്തിലെ പുരുഷന്‍മാര്‍’തിരുമുമ്പ്’ എന്നും സ്ത്രീകള്‍’അമ്മ തിരുമുമ്പ്’ എന്നും അറിയപ്പെടുന്നു. മരുമക്കത്തായ സമ്പ്രദായം കേരളത്തില്‍നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. എങ്കിലും പരശുരാമന്‍കുടിയിരുത്തിയതായി ഐതിഹ്യം പറയുന്ന പയ്യന്നൂരിലെ 16 ബ്രാഹ്മണ കുടുംബങ്ങളായ തിരുമുമ്പുമാര്‍ക്ക് ആ ആചാരങ്ങളുടെ കെട്ടുപാടില്‍നിന്ന് പുറത്തുകടക്കാന്‍കഴിഞ്ഞില്ല. കേരളത്തിലെ ബാക്കി 31 ബ്രാഹ്മണ ഗ്രാമങ്ങളില്‍നിന്നു വ്യത്യസ്തമായി പരശുരാമന്‍നിര്‍ദേശിച്ചതായി വിശ്വസിക്കുന്ന ആചാരങ്ങളില്‍അവര്‍തളച്ചിടപ്പെട്ടു.

പയ്യന്നൂരിലെ 16 ബ്രാഹ്മണ കുടുംബങ്ങള്‍ക്കകത്തു മാത്രമേ പണ്ടുകാലത്ത് വിവാഹബന്ധങ്ങള്‍നിലനിന്നിരുന്നുള്ളൂ. മരുമക്കത്തായം മൂലം ഓരോ കുടുംബവും ക്ഷയിച്ചു. ഇപ്പോള്‍പത്തു മനകള്‍മാത്രമാണ് അവശേഷിക്കുന്നത്. താഴക്കാട്ടു മനയില്‍51 അംഗങ്ങള്‍ഉള്ളപ്പോള്‍കുഞ്ഞിമംഗലത്തു മനയില്‍ആറും താറ്റ്യേരി മനയില്‍നാലും കതുകില്‍മനയില്‍രണ്ടും കോക്കത്തു മനയിലും നൂഞ്ഞുക്കര മനയിലും പത്തു വീതവും താവത്തു മനയില്‍എട്ടും കുഞ്ഞിമംഗലത്തു മനയില്‍ആറും അംഗങ്ങളാണ് അവശേഷിക്കുന്നത്.

ഏതാണ്ട് അഞ്ച് പതിറ്റാണ്ടായി ഈ കുടുംബങ്ങളില്‍വിവാഹം കഴിച്ചയപ്പിക്കാനുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം കുറഞ്ഞുവരികയായിരുന്നു. മറ്റു ബ്രാഹ്മണ സമൂഹങ്ങളാകട്ടെ ഇവരുമായി വിവാഹബന്ധത്തില്‍ഏര്‍പ്പെടാനും മടിച്ചു. മാതൃദായക്രമം പിന്തുടരുന്നവരുമായുള്ള വിവാഹബന്ധം ആരും ഇഷ്ടപ്പെട്ടിരുന്നില്ല. പുറത്തുള്ള ബ്രാഹ്മണ കുടുംബങ്ങളില്‍നിന്നു പയ്യന്നൂരിലെ തിരുമുമ്പ് കുടുംബങ്ങളിലേക്ക് ദത്തെടുത്ത ശേഷം അവിടെ നിന്നു മറ്റു കുടുംബ ങ്ങളിലേക്ക് വിവാഹം കഴിച്ചയച്ചാണ് ഏറെക്കാലം കുടുംബങ്ങള്‍അ ന്യംനില്‍ക്കാതെ നിലനിര്‍ത്തിയത്.

പല കാര്യങ്ങളിലും പരമ്പരാഗത മരുമക്കത്തായ സമ്പ്രദായത്തി ല്‍നിന്നു മാറി മക്കത്തായത്തിന്റെ രീതികള്‍നടപ്പില്‍വന്നെങ്കിലും ഇതര ബ്രാഹ്മണ സമൂഹങ്ങളുമായുള്ള അകല്‍ച്ച നിലനിന്നു. തങ്ങള്‍മക്കത്താ യത്തിന്റെ രീതികള്‍പിന്തുടരുന്ന കാര്യം മറ്റുള്ളവര്‍അംഗീകരിക്കാത്ത തിന്റെ വേദന തിന്നു കഴിയുകയായിരുന്നു ആധുനിക യുഗത്തിലും അവര്‍. അങ്ങനെയാണ് ഏറെക്കാലത്തെ ആലോചനക്കു ശേഷം തലയ്ക്കു മുകളില്‍ആശങ്ക പരത്തിക്കിടക്കുന്ന ആചാരത്തിന്റെ മേലാപ്പ് മാറ്റാന്‍അവര്‍തയ്യാറായത്. ‘പയ്യന്നൂര്‍ഗ്രാമസമാജം’ എന്ന പേരില്‍അവര്‍ഉണ്ടാക്കിയ കൂട്ടായ്മ ഒടുവില്‍രംഗത്തുവന്നു.

പയ്യന്നൂരിലെ തെക്കേ തൃക്കരിപ്പൂര്‍ഇളമ്പച്ചിയിലുള്ള താഴക്കാട്ടു മനയുടെ പത്തായപ്പുരക്കു മുമ്പില്‍2011 മെയ് 10, 11 തിയ്യതികളില്‍വലിയൊരു പന്തല്‍ഉയര്‍ന്നു. കേരളത്തിലെ 32 ബ്രാഹ്മണ ഗ്രാമങ്ങളില്‍നിന്നുള്ള പ്രതിനിധികളും നാട്ടുകാരും ചരിത്രകാര•ാരുമെല്ലാം അവിടെ സമ്മേളിച്ചു. ഒരു ചരിത്ര സെമിനാറോടെ പണ്ഡിത•ാര്‍തലമുറകളെ ബന്ധിച്ച ആചാരങ്ങളുടെ നൂലിഴകള്‍കീറി പരിശോധിച്ചു. ഒരു സമൂഹത്തെ നാശത്തില്‍നിന്നു കരകയറ്റാനുള്ള ചരിത്രത്തിന്റെ ഒരു ചുവടുവെപ്പായിരുന്നു അത്.

മാടമ്പ് കുഞ്ഞുകുട്ടന്‍ഉദ്ഘാടനം ചെയ്ത ചരിത്ര സെമിനാറില്‍ചരിത്രകാര•ാരായ ഡോ. വി.വി. കുഞ്ഞികൃഷ്ണന്‍, പ്രഫ. എന്‍.എം. നമ്പൂതിരി, ഡോ. എം.വി. വിഷ്ണു നമ്പൂതിരി, ഡോ. ആര്‍.സി. കരിപ്പത്ത്, കുട്ടമത്ത് എ. ശ്രീധരന്‍എന്നിവര്‍വിവിധ വിഷയങ്ങള്‍അവലോകനം ചെയ്തു.

തുടര്‍ന്നു നടന്ന വൈദിക-പണ്ഡിത-ബ്രാഹ്മണ സദസ്സോടെ പയ്യന്നൂരിലെ തിരുമുമ്പ് കുടുംബങ്ങളെ മരുമക്കത്തായമെന്ന ആചാരത്തില്‍നിന്നു മോചിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
ഓരോ ബ്രാഹ്മണ ഗ്രാമത്തിന്റെയും പ്രതിനിധികളായെത്തിയ കൈമുക്ക് വൈദികന്‍ജാതവേദന്‍നമ്പൂതിരി, പന്തല്‍വൈദികന്‍കൃഷ്ണന്‍നമ്പൂതിരി, കപ്ളിങ്ങാട്ട് വൈദികന്‍ദിവാകരന്‍നമ്പൂതിരി, തൈക്കാട്ട് വൈദികന്‍കേശവന്‍നമ്പൂതിരി തുടങ്ങിയവര്‍ഒപ്പിട്ടതോടെ പയ്യന്നൂര്‍ഗ്രാമവാസികളായ ബ്രാഹ്മണര്‍മരുമക്കത്തായം ഉപേക്ഷിച്ച് മക്കത്തായം സ്വീകരിച്ചതായി ചരിത്രപരമായ പ്രഖ്യാപനമുണ്ടായി.

മുദ്രപത്രത്തില്‍ആ പ്രഖ്യാപനം ഇങ്ങനെ രേഖപ്പെടുത്തി: “പയ്യന്നൂര്‍ഗ്രാമത്തിലെ തിരുമുമ്പ് എന്ന സ്ഥാനപ്പേരോടു കൂടിയ നമ്പൂതിരി കുടുംബാംഗങ്ങളായ നിങ്ങള്‍…. കുന്നത്ത്, കോക്കുന്നം, കുഞ്ഞിമംഗലം, കതുകില്‍, താവത്ത് എന്നീ ഇല്ലങ്ങളിലുള്ളവര്‍അവരവരുടെ ഗോത്രസൂത്ര പ്രവരങ്ങള്‍പിതൃദായാനുസരണം തുടരാനും താഴക്കാട്ട്, താറ്റീരി, രയരമംഗലം, തളിയില്‍, നൂനിക്കര എന്നീ ഇല്ലങ്ങളില്‍തായ്വഴി ഭേദമനുസരിച്ച് വിവിധ ഗോത്രങ്ങള്‍നിലനില്‍ക്കുന്നതിനാല്‍വരുംതലമുറ പിതൃദായാനുസരണം ആചരിക്കാനും വിധിക്കുന്നു. യശശ്ശരീരനായ ആഴ്വാഞ്ചേരി രാമന്‍വലിയ തമ്പ്രാക്കള്‍അംഗീകരിച്ച ഈ പ്രഖ്യാപനം വിജ്ഞാപനം ചെയ്യുന്നു.”

ചരിത്രത്തിനും വര്‍ത്തമാനത്തിനും ഇടയിലെ പിടച്ചിലുകള്‍പങ്കിട്ടുകൊണ്ട് പത്തായപ്പുരയുടെ കോലായില്‍യുവതലമുറയുടെ പ്രതിനിധിയായി അധ്യാപകനായ ശങ്കരനാരായണന്‍തിരുമുമ്പ് അച്ഛന്‍കുഞ്ഞിപരമേശ്വരന്‍തിരുമുമ്പിന് അടുത്തായി ഇരുന്നു. ആചാരങ്ങളുടെ കെട്ടില്‍നിന്നു മോചനം കിട്ടിയതിന്റെ ആശ്വാസവുമായി കുഞ്ഞിപരമേശ്വരന്‍തിരുമുമ്പിന്റെ കൊച്ചുമകന്‍ജയശങ്കര്‍അവരോട് ചേര്‍ന്നുനിന്നു. അപ്പോഴേക്കും പത്തായപ്പുരയുടെ അകായില്‍നിന്ന് സാവിത്രി അമ്മതിരുമുമ്പ് നാട്ടുമാങ്ങ അരിഞ്ഞതും ജീരകവെള്ളവുമായി വന്നു. എല്ലാവരുടെ മുഖത്തും ആശ്വാസമായിരുന്നു, കാലത്തിന്റെ ഒരു മാറാപ്പ് വലിച്ചു നീക്കിയതിന്റെ…

വാല്‍ക്കഷണം

ലോകത്ത് മറ്റൊരിടത്തും കാണാനാവാത്ത വിധം വിചിത്രവും അസ്വാഭാവികവുമായ ദാമ്പത്യവും ലൈംഗികബന്ധങ്ങളും ദായക്രമങ്ങളുമാണ് മരുമക്കത്തായത്തിന്റേത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും അച്ഛനും മക്കളും തമ്മില്‍ വ്യക്തിപരമോ സാമൂഹികമോ ആയ ബന്ധങ്ങള്‍ക്കൊന്നും സ്ഥാനമില്ല. വിവാഹത്തിന്റെ സ്ഥാനത്ത് താലികെട്ടും പുടവ കൊടുക്കലും മാത്രം. അതിനു മതപരമായോ നിയമപരമായോ സാധുതയില്ല. ഭാര്യവീട്ടില്‍ രാത്രികാലബന്ധം മാത്രമുള്ള ഭര്‍ത്താവ് വെറും സംബന്ധക്കാരന്‍ മാത്രം.
നമ്പൂതിരിമാര്‍ക്കിടയില്‍ മൂസ് എന്ന മൂത്ത സഹോദരനു മാത്രമേ സ്വജാതിയില്‍ നിന്നു വേളി കഴിക്കാന്‍ അധികാരമുള്ളൂ. മറ്റുള്ളവര്‍ നായര്‍ സ്ത്രീകളുമായി സംബന്ധ ത്തിലേര്‍പ്പെടുന്നു. സംബന്ധക്കാരന്‍ ഭാര്യക്കോ മക്കള്‍ക്കോ ചെലവിനു കൊടുക്കേ ണ്ടതില്ല. അവരുടെ വിദ്യാഭ്യാസം, വിവാഹം, സംരക്ഷണം തുടങ്ങിയ ഒരു കാര്യത്തിലും അയാള്‍ക്ക് പങ്കില്ല. മക്കള്‍ക്കാവട്ടെ അച്ഛനെന്നു വിളിക്കാനോ അയാളെ തൊടാന്‍ പോലുമോ അനുവാദമില്ല.

തറവാട് എന്ന കൂട്ടുകുടുംബമാണ് മരുമക്കത്തായത്തിന്റെ കേന്ദ്രം. തറവാട്ടില്‍ സ്ത്രീകളും അവരുടെ മക്കളും സഹോദരങ്ങളും ഒന്നിച്ചു താമസിക്കുന്നു. ഭര്‍ത്താക്കന്മാര്‍ക്കും സഹോദര ഭാര്യമാര്‍ക്കും അവരുടെ മക്കള്‍ക്കും അവിടെ സ്ഥാനമില്ല. എന്നാല്‍, എത്ര അകന്നതായാലും അമ്മ വഴി ബന്ധമുള്ള സ്ത്രീകള്‍ തറവാട്ടില്‍ അംഗങ്ങളായിരിക്കും. തറവാട്ടുസ്വത്ത് സ്ത്രീകളുടേതാണെങ്കിലും കാരണവരായിരുന്നു പരമാധികാരി. തറവാട്ടിലെ ഓരോ അംഗത്തിനും ചെലവിന് എന്തു നല്‍കണമെന്ന് കാരണവരായിരിക്കും തീരുമാനിക്കുക. തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന പുരുഷനാണ് കാരണവരാവുക.

ഇരുപതാം നൂറ്റാണ്ടിലെ നവോത്ഥാന ആശയങ്ങളുടെ വ്യാപനത്തോടെയാണ് ഇത്തരം അനാചാരങ്ങള്‍ രംഗമൊഴിഞ്ഞുതുടങ്ങിയത്. വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന നമ്പൂതിരി പരിഷ്കാരങ്ങളും എന്‍.എസ്.എസിന്റെ അനാചാരങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണങ്ങളും ഈ മാറ്റത്തെ ത്വരിതപ്പെടുത്തി.
കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റവും തൊഴില്‍ തേടി പുറംനാടുകളില്‍ ചേക്കേറേണ്ടിവരുന്ന പുതുതലമുറകളും ഈ പ്രക്രിയക്ക് വേഗം കൂട്ടി.
ഒരു കാലത്ത് വടക്കേ മലബാറിലെ മുസ്ലിം കുടുംബങ്ങളില്‍ വരെ മരുമക്കത്തായ ത്തിന്റെ സ്വാധീനം നിലനിന്നിരുന്നു. മുസ്ലിംലീഗ് നേതാവ് കെ.എം. സീതിസാഹിബ് നിയമസഭയില്‍ അവതരിപ്പിച്ച ബില്ലാണ് മുസ്ലിം ദായക്രമത്തില്‍ നിന്ന് ഈ അര്‍ബുദം കരിച്ചുകളഞ്ഞത്.
ജെ.കെ.

Tagged as: , , ,

Leave a Reply