Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭാവി

 [കെ പി വിജയകുമാര്‍]

ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പുഫലം അറിയുന്നതോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതീവഗുരുതരമായ പ്രതിസന്ധിയിലകപ്പെടാന്‍ പോവുന്നു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനേക്കാള്‍ വലിയ പ്രതിസന്ധിയായിരിക്കുമിത്. കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ജന്മാവകാശം പേറുന്ന സി.പി.ഐയേക്കാളും പാര്‍ട്ടി പിളര്‍ന്നു രൂപീകരിച്ച സി.പി.എമ്മിനായിരിക്കും രൂക്ഷമായ കുഴപ്പം സംഭവിക്കാന്‍ പോവുന്നത്. പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ഈ പ്രതിസന്ധി രാജ്യത്തെ കമ്മ്യൂണിസ്റ് പാര്‍ട്ടികളെ ഒരു പൊട്ടിത്തെറിയിലേക്കു നയിച്ചാല്‍ അദ്ഭുതപ്പെടാനില്ല. അതൊക്കെ സ്വന്തം പാര്‍ട്ടികളില്‍ മാത്രം ഒതുങ്ങുന്ന സംഭവങ്ങളായിരിക്കും. ദേശീയരാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ തകര്‍ച്ച സമീപകാലങ്ങളില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ പോവുന്നില്ല.

സാമ്രാജ്യത്വത്തിനും അടിമത്തത്തിനും ജന്മിത്വത്തിനും എതിരായി രാഷ്ട്രീയ അവബോധം വളര്‍ത്തുകയും എണ്ണമറ്റ സമരങ്ങള്‍ സംഘടിപ്പിക്കുകയും ഒട്ടേറെ രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത പ്രസ്ഥാനമാണു കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍. ഐക്യകേരള പിറവിക്കും ഭൂപരിഷ്കരണത്തിനും വേണ്ടി നിലകൊണ്ട പ്രസ്ഥാനം; കൃഷിക്കാരെയും തൊഴിലാളികളെയും പാവപ്പെട്ട ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് അവരെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ കഠിനമായി പരിശ്രമിച്ച പ്രസ്ഥാനം; കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയുമില്ലാത്ത മതനിരപേക്ഷസര്‍ക്കാരുകളെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച പ്രസ്ഥാനം. ബി.ജെ.പിയെ ഒഴിച്ചുനിര്‍ത്തി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഗവണ്‍മെന്റിനു പിന്തുണ നല്‍കിയ കക്ഷികള്‍. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിനകത്തു നിരന്തരമായ പോരാട്ടം നടത്തിയ പാരമ്പര്യം. ഇങ്ങനെയുള്ള കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ നടത്തിയ സേവനങ്ങള്‍ പെട്ടെന്ന് ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല.

എന്നാല്‍, ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്കു മുന്നേറാന്‍ പ്രയാസമാണ്. അനുദിനം തിരിച്ചടികള്‍ നേരിടേണ്ടിവരുന്നു. ബുദ്ധിജീവികളും പ്രതിഭാശാലികളും മറ്റും പാര്‍ട്ടികളെ കൈയൊഴിയാന്‍ തുടങ്ങിയിട്ടു കാലമേറെയായി. ഇതിനൊക്കെ പ്രധാന കാരണം സാര്‍വദേശീയതലത്തില്‍ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിനു വന്നുഭവിച്ച തകര്‍ച്ചതന്നെയാണ്. മാര്‍ക്സിയന്‍ സാമ്പത്തികശാസ്ത്രത്തിലും വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിലും ചരിത്രപരമായ ഭൌതികവാദത്തിലും അടിയുറച്ചു വിശ്വസിക്കുന്നവരുടെ ഒരു പാര്‍ട്ടിയായാണു കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചത്. തൊഴിലാളിവര്‍ഗത്തിന്റെ സര്‍വാധിപത്യം സ്ഥാപിക്കുന്നതിലൂടെ മാത്രമേ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാത്ത ഒരു സമൂഹം ആവിര്‍ഭവിക്കുകയുള്ളൂവെന്നു 1848ല്‍ പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ് മാനിഫെസ്റോ വ്യക്തമാക്കുന്നു. മാനവരാശിയുടെ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണെന്നും മുതലാളിത്തത്തിനുശേഷം സോഷ്യലിസമെന്നത് ചരിത്രത്തിന്റെ അനിവാര്യതയാണെന്നുമുള്ള തത്ത്വശാസ്ത്രം മാര്‍ക്സിസം മുന്നോട്ടുവച്ചു. 1917ല്‍ സഖാവ് ലെനിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണം സമ്പത്ത് മുഴുവന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കി.

മുക്കാല്‍ നൂറ്റാണ്ടു നീണ്ടുനിന്ന സോവിയറ്റ് റഷ്യയിലെ ഭരണം, ജനാധിപത്യത്തിനു വേണ്ടിയുള്ള ജനങ്ങളുടെ പ്രക്ഷോഭഫലമായാണു തകര്‍ന്നത്. അധികാരങ്ങളൊക്കെ പാര്‍ട്ടിയില്‍ കേന്ദ്രീകരിക്കുന്ന കമ്മ്യൂണിസ്റ് സ്വേച്ഛാധിപത്യഭരണത്തിന്റെ വികൃതമുഖമാണ് അതോടെ പുറംലോകം കണ്ടത്. ഇതോടെ കിഴക്കന്‍ ജര്‍മനി, പോളണ്ട്, ചെക്കോസ്ളോവാക്യ, യുഗോസ്ളാവിയ, ഹംഗറി, റുമാനിയ, മംഗോളിയ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്നു. മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഒന്നൊന്നായി മുതലാളിത്തരാജ്യങ്ങളായി മാറി. കമ്മ്യൂണിസ്റ്റ് ചൈനയാണെങ്കില്‍ മുതലാളിത്ത വികസനപാതയില്‍ ബഹുദൂരം മുന്നേറി.

Silagra resolves buying cialis in spain the problem of erectile dysfunction increases. There are a few home remedies an ED sufferer can make use to improve his sexual health. viagra cipla 20mg Taking plentiful sleep- A person with good lifestyle and stress-free life enjoy the sleep to the fullest, which help him maintaining sexual health generic levitra check this pharmacy store now as well. In medical language, sexual dysfunction among women is known as one of the free viagra consultation embarrassing problem. ഈ അവസരത്തില്‍ ക്യൂബയും ഫിദല്‍ കാസ്ട്രോയുമായിരുന്നു ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റുകള്‍ക്ക് ആവേശവും പ്രചോദനവും. എന്നാല്‍ ക്യൂബന്‍ ജനത, പ്രത്യേകിച്ചും രാജ്യത്തെ ചെറുപ്പക്കാര്‍ വലിയൊരു പ്രക്ഷോഭത്തിലൂടെ കമ്മ്യൂണിസ്റ്റ് ഭരണം പിഴുതെറിയുമെന്നു മുന്‍കൂട്ടിക്കണ്ടാണു ക്യൂബന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ നൂറാം കോണ്‍ഗ്രസ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാക്കുന്ന പരിഷ്കരണ നടപടികള്‍ക്കു തുടക്കംകുറിച്ചത്. സ്വകാര്യസ്വത്ത് കൈവശംവയ്ക്കാനും ക്രയവിക്രയം ചെയ്യാനും നല്‍കിയ സ്വാതന്ത്യ്രം, വിദേശ മൂലധനനിക്ഷേപം പ്രോല്‍സാഹിപ്പിക്കല്‍, സ്വയംതൊഴില്‍ കണ്െടത്താനുള്ള സഹായങ്ങള്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പത്തുലക്ഷം പേരെ പിരിച്ചുവിടല്‍ തുടങ്ങിയ നടപടികളാണ് ഇപ്പോള്‍ കൈക്കൊണ്ടത്. താമസിയാതെ ഉത്തരകൊറിയയും വിയറ്റ്നാമും ഈ ദിശയിലേക്കു നീങ്ങുമെന്ന സൂചനകളാണു കാണുന്നത്. ശാസ്ത്രീയ സോഷ്യലിസത്തിലൂടെ ഒരു രാജ്യം കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ എത്തിച്ചേരുമെന്നും അതോടെ ഭരണകൂടം കൊഴിഞ്ഞു പോവുമെന്നുമുള്ള മാര്‍ക്സിയന്‍ കാഴ്ചപ്പാട് ലോകാനുഭവങ്ങളിലൂടെ വെറും സ്വപ്നം മാത്രമായി. ഇരു കമ്മ്യൂണിസ്റ് പാര്‍ട്ടികളും നേരിടുന്ന പ്രത്യയശാസ്ത്രപരമായ പ്രതിസന്ധി ഇതാണ്.

മറ്റൊന്ന്, ബഹുജനങ്ങള്‍ പാര്‍ട്ടികളില്‍ നിന്നു കൊഴിഞ്ഞുപോവുന്ന പ്രവണത തുടരുമ്പോള്‍ ദേശീയതലത്തില്‍ പാര്‍ട്ടികളുടെ വളര്‍ച്ച മുരടിച്ചുപോയി എന്നതാണ്. ബിഹാറിലും ആന്ധ്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കു സ്വാധീനമേഖലകളൊന്നും ഇല്ലാതായി. യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചപ്പോഴാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു ദേശീയതലത്തില്‍ വീണ്ടും പ്രസക്തിയുണ്ടായത്. പാര്‍ട്ടിനേതാക്കള്‍ ദേശീയമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ആണവകരാറിന്റെ പേരില്‍ ആ പിന്തുണ പിന്‍വലിച്ചപ്പോള്‍ തകര്‍ന്നത് പാര്‍ട്ടികളുടെ വിശ്വാസ്യതയാണ്. പിന്നെ, കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത് കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും ഭരണംമൂലമാണ്. ഈ ഭരണംകൊണ്ടു സമീപകാലങ്ങളിലുണ്ടായ നേട്ടം പാര്‍ട്ടികളില്‍ വിവിധങ്ങളായ ഗ്രൂപ്പുകള്‍ ഉടലെടുക്കുകയും അധികാരമോഹങ്ങളും അവസരവാദങ്ങളും മാറ്റാന്‍ കഴിയാത്ത ശീലമാവുകയും ചെയ്തതാണ്. ബംഗാളിലെ മുപ്പത്തിയഞ്ചു വര്‍ഷത്തെ കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ ഭരണം ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലങ്ങളില്‍ ഗൌരവപൂര്‍ണമായ ചര്‍ച്ചകള്‍ക്കു വിധേയമായി. പട്ടിണിയും ദാരിദ്യ്രവും തുടച്ചുനീക്കാനും ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിയാത്ത ഒരു ഭരണമായി നിഷ്പക്ഷമതികള്‍ പോലും വിലയിരുത്തി. ബംഗാളിലെ ഇടതുമുന്നണിക്കു സംഭവിച്ച തെറ്റുകളെയും വീഴ്ചകളെയും വിമര്‍ശനവിധേയമാക്കി. ബംഗാളില്‍ ഭരണവിരുദ്ധവികാരം അലയടിച്ചപ്പോള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കേന്ദ്രനേതൃത്വങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പ്രതിക്കൂട്ടിലായി.
സംസ്ഥാനത്തു നഷ്ടപ്പെട്ടുപോയ ബഹുജനാടിത്തറ വീണ്െടടുക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. ഭരണം മാറുന്നതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നു വലിയതോതില്‍ ജനങ്ങള്‍ വിടപറയുമെന്നത് ഉറപ്പാണ്.

കേരളത്തിലാണെങ്കില്‍ സി.പി.ഐ ഏതാനും ജില്ലകളില്‍ മാത്രം സ്വാധീനമുള്ള പാര്‍ട്ടിയാണ്. സംസ്ഥാനം മുഴുവന്‍ വേരോട്ടമുള്ള സി.പി.എം ആണെങ്കില്‍ സംഘടനാപരമായി കെട്ടുറപ്പില്ലാത്ത പാര്‍ട്ടിയായി മാറി. പാര്‍ട്ടി സെക്രട്ടറി തന്നെ വിവാദമായ ലാവ്ലിന്‍ കേസിലെ പ്രതിയാണ്. പ്രകടമായി ഇവിടെ രണ്ടു ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നു. പാര്‍ട്ടിയുടെ സമുന്നതസമിതിയില്‍ നിന്നു തരംതാഴ്ത്തപ്പെട്ട വി എസ് അച്യുതാനന്ദന്റെ പിറകെ പോവേണ്ട അവസ്ഥയായിരുന്നു പാര്‍ട്ടിക്ക്. പരാജയത്തില്‍ മുങ്ങിത്താഴാന്‍ പോവുമായിരുന്ന എല്‍.ഡി.എഫിനെ വലിയ പരിക്കില്‍ നിന്നു രക്ഷിക്കാന്‍ വി എസ് അച്യുതാനന്ദന്റെ പ്രതിച്ഛായക്കും അഭ്യാസങ്ങള്‍ക്കും കഴിഞ്ഞെന്നുവരും.

പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവരും പാര്‍ട്ടിവിരുദ്ധശക്തികളും മാധ്യമങ്ങളും വി എസിനു പിന്നില്‍ അണിനിരന്നപ്പോള്‍ പാര്‍ട്ടിനേതൃത്വത്തിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചാരണരംഗത്ത് ഒന്നുമല്ലാതാവുകയും വി എസ് മാത്രം പട നയിക്കുകയും ചെയ്ത സംഭവങ്ങള്‍ പാര്‍ട്ടിയുടെ സംഘടനാപരമായ തകര്‍ച്ചയെയാണു കാണിക്കുന്നത്. പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കാത്ത വി എസിനു പിറകെ പാര്‍ട്ടി ഒന്നടങ്കം അണിചേര്‍ന്നപ്പോള്‍ പാര്‍ട്ടിയിലെ അച്ചടക്കം തകര്‍ന്നുതരിപ്പണമായി.
വി എസിന്റെ സഹായത്തോടെ പാര്‍ട്ടിയുണ്ടാക്കുന്ന നേട്ടങ്ങള്‍ അതിനെ പൊട്ടിത്തെറിയിലേക്കു നയിക്കുമെന്നതു തീര്‍ച്ചയാണ്. പാര്‍ട്ടി പരാജയപ്പെട്ടാലും സംഘടനാപരമായ പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കും. അതുകൊണ്ടാണു കേരളത്തിലെയും ബംഗാളിലെയും തിരഞ്ഞെടുപ്പുഫലം കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നത്.

Tagged as: ,

Leave a Reply