Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

സാധാരണക്കാരനായെത്തി സഭയെ നയിച്ച സന്ന്യാസി ശ്രേഷ്ഠന്‍

[ന്യുസ് ഡസ്ക്]

ഒന്നര ദശാബ്ദത്തിലേറെക്കാലം സീറോ മലബാര്‍ സഭയില്‍ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷം പ്രദാനം ചെയ്യാനും സഭയെ കാലത്തിന്റെ വെല്ലുവിളികളെ നേരിട്ട് മുന്നോട്ടുനയിക്കാനും ശ്രമിച്ച ഭരണാധിപനും ആത്മീയാചാര്യനുമായിരുന്നു കഴിഞ്ഞ ദിവസം കാലം ചെയ്ത കര്‍ദ്ദിനാള്‍മാര്‍വര്‍ക്കി വിതയത്തില്‍. 1996ല്‍സീറോ മലബാര്‍സഭയെ നയിക്കാനായി മാര്‍വര്‍ക്കി വിതയത്തില്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍സഭയില്‍ആഭ്യന്തര ഭിന്നതയുടെയും അധികാരത്തര്‍ക്കത്തിന്റെയും ശബ്ദകോലാഹലങ്ങള്‍രൂക്ഷമായിരുന്നു. ചങ്ങനാശേരി അതിരൂപതയും എറണാകുളം അതിരൂപതയും ഇരുപക്ഷത്തും നിന്ന് ആരാധനാ ക്രമത്തിന്റെയും അധികാരവാഴ്ചയുടെയും പേരില്‍പോരടിക്കുമ്പോഴാണ് സഭയെ നയിക്കാനായി വര്‍ക്കി വിതയത്തില്‍എന്ന ചെറിയ മനുഷ്യന്‍നിയുക്തനാകുന്നത്. 

1996 ഡിസംബര്‍18ന് സീറോ മലബാര്‍സഭയുടെയും എറണാകുളം അങ്കമാലി അതിരൂപതയുടെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി വര്‍ക്കി വിതയത്തില്‍നിയമിതനായപ്പോള്‍ഇദ്ദേഹമാരെന്ന് സഭയിലെ വിശ്വാസികളില്‍മഹാഭൂരിപക്ഷത്തിനും അറിയില്ലായിരുന്നു. സീറോ മലബാര്‍സഭയിലെ വൈദീകര്‍ക്കും വര്‍ക്കി വിതയത്തില്‍എന്ന സന്ന്യാസിക്കുറിച്ച് വലിയ അറിവില്ലായിരുന്നു. റോം ആസ്ഥാനമായി ലാറ്റിന്‍കാതോലിക് സഭയ്ക്ക് കീഴിലുള്ള റിഡംപ്റ്ററിസ്റ്റ് സന്ന്യാസി സമൂഹത്തില്‍അംഗമായ വര്‍ക്കി വിതയത്തില്‍അറിയപ്പെടുന്ന പ്രസംഗകനോ ഭരണാധിപനോ പണ്ഡിതനോ ഒന്നും ആയിരുന്നില്ല. റോമിലെ ഭരണാധികാരികള്‍ക്ക് വിശ്വസ്തനായ സന്ന്യാസി ശ്രേഷ്ഠന്‍എന്നതിലുപരി വലിയ കഴിവും പ്രാഗത്ഭ്യവും തെളിയിക്കാന്‍ശ്രമിക്കാത്ത ഒരു സാധാരണ ആത്മീയപുരുഷന്‍മാത്രമായിരുന്നു അദ്ദേഹം. 

ഒരു സന്ന്യാസി ഈ വലിയ സഭയെ എങ്ങനെ നയിക്കുമെന്ന് അന്ന് നെറ്റിചുളിച്ചവരും പരസ്യമായി അഭിപ്രായപ്രകടനങ്ങള്‍നടത്തിയവരും ഏറെയാണ്. സമ്പത്തും സ്വാധീനവും സഭാമക്കളും ആവശ്യത്തില്‍ഏറെയുള്ള  സീറോ മലബാര്‍സഭയിലെ പ്രഗത്ഭരായ ഒട്ടേറെ ബിഷപ്പുമാരെയും ആര്‍ച്ച് ബിഷപ്പുമാരെയും തഴഞ്ഞാണ് റോമന്‍സഭാധികൃതര്‍വെറും വൈദീകന്‍മാത്രമായ വര്‍ക്കി വിതയത്തിലിനെ സഭയെ നയിക്കാനായി തെരഞ്ഞെടുത്തത്. സാധാരണ സന്ന്യാസി സമൂഹത്തില്‍പ്പെട്ട ആത്മീയാചാര്യന്മാരെ സഭാഭരണത്തിന്റെ സിംഹാഹനങ്ങളില്‍ഇരുത്തുക അപൂര്‍വവമാണ്. സഭയില്‍മെത്രാന്‍ആത്മീയാചാര്യന്‍മാത്രമല്ല സഭയുടെ സ്വത്തുക്കളും വസ്തുവകകളും സംരക്ഷിച്ച് പരിപാലിച്ച് പോഷിപ്പിക്കേണ്ട ആള്‍കൂടിയാണ്. വിശ്വാസികളെ സഭ അനുശാസിക്കുന്നതുപോലെ നേരായ വഴിക്ക് നടത്തുകയും ചെയ്യേണ്ട ചുമതല ബിഷപ്പിനാണ്. അതിനാല്‍ബിഷപ്പ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നയാള്‍ആത്മീയാചാര്യന്‍മാത്രമല്ല ശക്തനായ ഒരു ഭരണാധിപനും കൂടിയാകണം. അധികാരത്തിലെത്തുമ്പോള്‍മാര്‍വര്‍ക്കി വിതയത്തില്‍നൂറ് ശതമാനവും തികഞ്ഞ ഒരു ആത്മീയ മനുഷ്യനായിരുന്നു. മറ്റ് കഴിവുകളെല്ലാം അദ്ദേഹം തന്നെ ഏല്‍പ്പിച്ച കസേരയില്‍ഇരുന്ന ശേഷം ആര്‍ജ്ജിച്ചെടുത്തതാണ്. 

കര്‍ദ്ദിനാള്‍ജോസഫ് പാറേക്കാട്ടില്‍കാലം ചെയ്തപ്പോള്‍സഭയിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ആന്റണി പടിയറയെ ആണ് സീറോ മലബാര്‍സഭയെ നയിക്കാന്‍റോം ചുമതലപ്പെടുത്തിയത്. ആന്റണി പടിയറ കാലം ചെയ്തപ്പോള്‍സ്വഭാവികമായും സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയും പ്രഗത്ഭനുമായ മാര്‍ജോസഫ് പൗവ്വത്തില്‍ഈ സ്ഥാനത്തെത്തുമെന്നായിരുന്നു ഭൂരിപക്ഷം വിശ്വാസികളുടെയും കണക്കുകൂട്ടല്‍. എന്നാല്‍സീറോ മലബാര്‍സഭയ്ക്കുള്ളില്‍ചങ്ങനാശ്ശേരി ഗ്രൂപ്പെന്നും എറണാകുളം ഗ്രൂപ്പെന്നും ചേരിതിരിഞ്ഞുള്ള സമരകാഹളങ്ങള്‍ശക്തമായ ഇക്കാലത്ത് മാര്‍ജോസഫ് പൗവ്വത്തില്‍മേജര്‍ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തെത്തിയാല്‍സഭയ്ക്കുള്ളിലെ ചേരിപ്പോര് രൂക്ഷമാകുമെന്നും ചിലപ്പോള്‍സഭയില്‍ഭിന്നതയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകളാണ് നിലവിലുള്ള മെത്രാന്‍മാര്‍ആരെയും ഈ ചുമതല ഏല്‍പ്പിക്കാന്‍റോം തയ്യാറാകിതിരുന്നത്. മാര്‍ജോര്‍ജ്ജ് വലിയമറ്റം, ജേക്കബ് തൂങ്കുഴി തുടങ്ങിയ പ്രഗത്ഭരായ ബിഷപ്പുമാര്‍അക്കാലത്ത് സഭയില്‍ശക്തമായ സ്വാധീനം ചെലുത്തിയവരാണ്. 
Apart from these fuels, some other important things you can keep in mind is checking expire date after having a strip in your hand, taking the medicine viagra on line between 24 hours prior to the intercourse, not overdoing the medicine in any case, taking the medicine but the other jelly or chewing gum type work in 15inutes after taking the medicine and remains 4 to 6 hours of normal intercourse time. It is taken before 30 to generic in uk viagra 60 minutes before intercourse, increases blood flow to penile organ to receive blood for an erection. Still, many of the ED sufferers are deprived of the treatment pharmacy canada cialis and silently bearing this miserable condition. Up to 75% of people who have diabetic issues are afflicted by gastro paresis, which causes bloating, nausea, loss in appetite, as cialis tablets 20mg well as vomiting.
മാര്‍വര്‍ക്കി വിതയത്തില്‍സ്ഥാനമേറ്റപ്പോള്‍തുടക്കത്തില്‍നിസഹകരിച്ച് നിന്നവരെയെല്ലാം അദ്ദേഹം തന്റെ പ്രവര്‍ത്തനശൈലി കൊണ്ട് മാറ്റിയെടുക്കാന്‍ശ്രമിക്കുകയും ഭിന്നതകള്‍ചര്‍ച്ചകളിലൂടെയും കൂട്ടായ്മകളിലൂടെയും മാറ്റിയെടുക്കാന്‍പരിശ്രമിക്കുകയും ചെയ്തു. എങ്കിലും സഭയ്ക്കുള്ളില്‍നിന്ന ചില ആനാരോഗ്യ പ്രവണതകളെയും ക്രൈസ്തവികതയ്ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അതിരൂക്ഷമായല്ലെങ്കിലും വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസ പ്രശ്‌നമടക്കമുള്ള കാര്യങ്ങളില്‍ഏറെ വിമര്‍ശങ്ങള്‍കത്തോലിക്കാ സഭ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കച്ചവട വിദ്യാഭ്യാസത്തിനായി സഭയില്‍ഒരു പ്രബല വിഭാഗം നിലകൊണ്ടപ്പോള്‍എതിപ്പിന്റെ സ്വരം ഉയര്‍ത്താന്‍അദ്ദേഹം ശ്രമിച്ചു. മാര്‍വര്‍ക്കി വിതയത്തില്‍ഭരണമേറ്റ് ഒരു വര്‍ഷം കഴിഞ്ഞാണ് സീറോ മലബാര്‍സഭയുടെ ആസ്ഥാനമന്ദിരമായ മൗണ്ട് സെന്റ് തോമസ് കാക്കനാട്ട് ഉദ്ഘാടനം ചെയ്തത്. ആരാധനാക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1999 ഏപ്രിലില്‍മൗണ്ട് സെന്റ് തോമസ് കേന്ദ്രമാക്കി ലിറ്റര്‍ജിക്കല്‍റിസര്‍ച്ച് സെന്റര്‍സ്ഥാപിച്ചത്. ഇത് സീറോ മലബാര്‍സഭയില്‍ദീര്‍ഘ കാലമായി നിന്ന ലിറ്റര്‍ജീക്കല്‍തര്‍ക്കങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടാന്‍കഴിഞ്ഞിട്ടുണ്ട്. 

‘സ്‌ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്’ എന്ന ആത്മകഥാപരമായ സംഭാഷണം പുസ്തകരൂപത്തില്‍പ്രസിദ്ധീകരിച്ചപ്പോള്‍ഇടതുപക്ഷത്തോട്, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന പരാമര്‍ശങ്ങള്‍ഇതിലുണ്ടെന്ന് പറഞ്ഞ് സഭയ്ക്കുള്ളില്‍നിന്നും അദ്ദേഹത്തിന് വിമര്‍ശനമേല്‍ക്കേണ്ടിവന്നു.  സീറോ മലബാര്‍സഭക്കുള്ളിലെ തര്‍ക്കങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഈ പുസ്തകത്തിലുണ്ടായിരുന്നു. വൈദികര്‍ക്കും സന്ന്യാസികള്‍ക്കും മൂല്യച്യുതി സംഭവിക്കുന്നുവെന്നും ഉപഭോഗസംസ്‌കാരം ആശ്രമങ്ങളിലേക്കും കടന്നുചെല്ലുന്നു എന്നുമുള്ള പരാമര്‍ശങ്ങള്‍വൈദികരടക്കമുള്ളവരെ അലോസരപ്പെടുത്തി.

കത്തോലിക്ക വിദ്യാഭ്യാസനയം സാമൂഹ്യനീതിയെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടിന് ഒരു പരിധിവരെ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപക അനധ്യാപക നിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനും സഭ കോഴവാങ്ങിയിട്ടുണ്ടെന്നും ഇത് അവസാനിപ്പിക്കാന്‍പറഞ്ഞിട്ടും സഭയിലെ ചിലര്‍സന്നദ്ധരായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സഭയില്‍ഒരു വിഭാഗം ഇടതുപക്ഷ വിരുദ്ധ നിലപാട് പരസ്യമായി സ്വീകരിച്ചപ്പോള്‍രാഷ്ട്രീയ നേതൃത്വങ്ങളോട് തികച്ചും സൗഹാര്‍ദ്ദപരമായ നിലപാടാണ് മാര്‍വര്‍ക്കി വിതയത്തില്‍സ്വീകരിച്ചത്.

Tagged as: , ,

Leave a Reply