Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

കെട്ടുകഥയെ ചരിത്രമാക്കിയ സുറിയാനി ക്രിസ്ത്യാനികള്‍

[ഡോ. എം.ബി. മനോജ് ]

 

വൃക്ഷം മഴയെയെന്നപോലെ ജനമേ ഇവനെ കേള്‍ക്ക എന്ന ലേഖനത്തിന്റെ ഒന്നാംഭാഗമാണിത്. ക്രിസ്തുവര്‍ഷം 52ല്‍തോമാ ശ്ലീഹ കൊടുങ്ങല്ലൂരില്‍കപ്പലിറങ്ങുകയും ഏതാനും ബ്രാഹ്മണകുടുംബങ്ങളെ ക്രിസ്ത്യാനികളാക്കി പട്ടംകൊടുത്ത് സഭ സ്ഥാപിക്കുകയും ചെയ്തതായുള്ള ഐതിഹ്യത്തെ ഡോ. എം.ബി. മനോജ് യുക്തിയുക്തം ചോദ്യം ചെയ്യുന്നു. നമ്പൂതിരിമാരുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികള്‍കേളത്തിലെ ആദിമക്രൈസ്തവരല്ലെന്നും ബ്രാഹ്മണവിരോധികളും ശ്രമണമതക്കാരുമായിരുന്ന ദ്രാവിഡരാണ് കച്ചവടക്കാരില്‍നിന്നും ക്രിസ്തുമതം സ്വീകരിച്ച പൂര്‍വ്വികക്രൈസ്തവജനത എന്നും അദ്ദേഹം വാദിക്കുന്നു. കേരളത്തില്‍ബ്രാഹ്മണാധിപത്യവും ചാതുര്‍വര്‍ണ്യവ്യവസ്ഥയും വന്നത് പിന്നീട് വളരെക്കാലം കഴിഞ്ഞാണ്. തദ്ദേശീയരുമായി ഇഴുകിച്ചേര്‍ന്ന പില്‍ക്കാല സിറിയന്‍കുടിയേറ്റക്കാരാണ് അതിവേഗം തരകന്മാരായിത്തീര്‍ന്ന് സാമ്പത്തികമായും സാമൂഹ്യമായും ഉന്നതി പ്രാപിക്കുകയും സവര്‍ണ്ണാനുഭവ മനോഭാവം പുലര്‍ത്തി കീഴ്ജാതി ജനതയെ ദ്രോഹിക്കുന്നതില്‍മേല്‍ജാതിക്കാര്‍ക്കൊപ്പം പങ്കുചേരുകുയും ചെയ്ത സുറിയാനി ക്രിസ്ത്യാനികള്‍എന്ന് ചരിത്രവസ്തുതകള്‍ചികഞ്ഞ് ലേഖകന്‍വിലയിരുത്തുന്നു.

————————————————-

ഐതിഹ്യങ്ങളുടെ മാത്രം ദുര്‍ബലനാരുകളില്‍കെട്ടിനിര്‍ത്തിയിട്ടുള്ള നിരവധി കഥകളുടെയും വ്യാഖ്യാനങ്ങളുടെയും നാടാണ്‌കേരളം. ചരിത്രവസ്‌തുതകളുടെ യാതൊരു പിന്‍ബലവുമില്ലെങ്കിലും, ഒരു ഐതിഹ്യം മെനഞ്ഞെടുത്താല്‍പലതും സ്ഥാപനവല്‌ക്കരിക്കാനും സ്‌ഥിരപ്പെടുത്തുന്നതിനും ഇവിടെ സാധ്യതയുണ്ടാക്കി യെടുക്കാനാവുന്നു. പരശുരാമനെയും കേരളോല്‌പത്തിയെയും ബന്ധിപ്പിക്കുന്ന കഥകള്‍ക്ക്‌ഇത്തരത്തില്‍വലിയ അളവിലാണ്‌അധികാരവും സ്ഥാപന വല്‌ക്കരണവും നടത്താന്‍കഴിഞ്ഞിട്ടുള്ളത്‌. മാര്‍ത്തോമ കേരളം സന്ദര്‍ശിച്ചു, ബ്രാഹ്മണരെ ക്രൈസ്‌തവരാക്കി, അതിന്റെ പാരമ്പര്യമാണ്‌ഇന്നത്തെ സുറിയാനി ക്രിസ്ത്യാനികള്‍എന്ന രൂപത്തില്‍സ്ഥാപനപ്പെടുത്തിയിരിക്കുന്ന കഥകള്‍ക്കു പിന്നിലും ചരിത്രപരമായ വസ്‌തുതകളൊന്നും തന്നെ ലഭ്യമായിട്ടില്ല.

വംശീയാധിപത്യപരമായി ഇന്ത്യന്‍വരേണ്യതയോടും ഹൈന്ദവബ്രാഹ്മണികതയോടും ഒട്ടിനില്‍ക്കുകയും അതിലൂടെ ഭൂമി, സമ്പത്ത്‌, വിജ്ഞാനം, വിഭവങ്ങളിന്മേലുള്ള അധികാരം എന്നിവ യഥേഷ്‌ടം പങ്കുപറ്റുകയും ചെയ്യുന്ന സങ്കുചിതബോധവും ദളിത്‌ബഹുജന്‍സമൂഹങ്ങളെ ഒന്നടങ്കം പ്രാകൃതരൂപത്തില്‍കാണുന്ന യൂറോപ്യന്‍കുടിയേറ്റബോധവും ഇത്തരം ചിന്തകളില്‍പ്രവര്‍ത്തിച്ചുവരുന്നണ്ട്‌.

മാര്‍ത്തോമ കേരളം സന്ദര്‍ശിച്ചു എന്നതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ചരിത്രത്തെക്കാള്‍കൂടുതല്‍ഭാവനാംശങ്ങളാണ്‌, (പു.15)01 [1]. ഹെര്‍മന്‍ഗുണ്ടര്‍ട്ട്‌ഇക്കാര്യത്തില്‍മൂന്നഭിപ്രായം അവതരിപ്പിക്കുന്നുണ്ട്‌. തോമ എന്നയാള്‍പാര്‍സി രാജ്യത്തിലും ബര്‍ത്തലോമ ഹിന്ദുരാജ്യത്തിലും വന്നു. മറ്റൊന്ന്‌, ക്രിസ്‌തുവര്‍ഷം 52-ല്‍കൊടുങ്ങല്ലൂരില്‍വന്ന് ശങ്കരപുരി, പകലോമറ്റം എന്നീ രണ്ടില്ലക്കാരെ പട്ടം കല്‌പിച്ചു, പള്ളിവയ്‌പ്പിച്ചു, മൈലാപ്പൂരില്‍എത്തി ബ്രഹ്മണരാല്‍വധിക്കപ്പെട്ടു. ഇനി മറ്റൊരു നിഗമനം, മാര്‍ത്തോമയെ ഒരു കച്ചവടക്കാരന്‍20 പൊന്‍പണത്തിന്‌അടിമയാക്കി വിറ്റു. പിന്നീട്‌ഒരു കമ്മാള ഗുരുവായിത്തീര്‍ന്നു പ്രവര്‍ത്തനം നടത്തി. പരമാര്‍ത്ഥം ദൈവത്തിനറിയാം എന്ന്‌ഹെര്‍മന്‍ഗുണ്ടര്‍ട്ട്‌തന്നെ അഭിപ്രായപ്പെടുന്നുണ്ട്‌(പു. 337)02 [2].

ഗുണ്ടര്‍ട്ടിന്റെ തന്നെ മറ്റൊരു നിഗമനത്തില്‍, ഇക്കാലത്ത്‌ബുദ്ധമതത്തിനായിരുന്നു പ്രാധാന്യം എന്നു കാണിക്കുന്നു. ശ്രമണരായ ബൗദ്ധര്‍ക്കായിരുന്നു അന്നു സ്വാധീനം. ഇപ്പോഴത്തെ അനാചാരങ്ങള്‍അന്നുണ്ടായിരുന്നില്ല, (പു. 388)03 [3]. അനാചാരങ്ങളും ദുരാചാരങ്ങളും പില്‍ക്കാലത്ത്‌ബ്രാഹ്മണര്‍തുടങ്ങിവച്ചതാണെന്നും ഇതിനെ പിന്‍പറ്റുന്നവരായി ക്രൈസ്‌തവര്‍മാറിത്തീരുകയായിരുന്നു എന്നും ഇതില്‍നിന്നും വ്യക്തമാകുന്നുണ്ട്‌. ഈ കാലഘട്ടത്തില്‍ബ്രാഹ്മണ മതത്തെ അപേക്ഷിച്ച്‌ബുദ്ധമതവും ക്രിസ്‌തുമതവും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളുടെ ചിലസൂചനങ്ങള്‍തരുവാന്‍വില്യം ലോഗനു കഴിഞ്ഞിട്ടുണ്ട്‌. ഏ. ഡി. രണ്ടാം നൂറ്റാണ്ടില്‍സ്‌കൈത്യന്യൂസിന്റെ ശിഷ്യനായ ടെറിബിന്തസ്‌, പുതിയമതം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി, താന്‍മറ്റൊരു ബുദ്ധനാണെന്നും ഒരു കന്യകയാണ്‌തന്റെ മാതാവെന്നും പ്രഖ്യാപിച്ചു. ടെറിബിന്തസിന്റെ ശിഷ്യന്‍, മനസ്‌ആകട്ടെ ബുദ്ധന്റെയും ക്രിസ്‌തുവിന്റെയും ശാലിവാഹനന്റെയും ആശയങ്ങളെ ഇടകലര്‍ത്തി പ്രചരിപ്പിച്ചിരുന്നു, (പു. 214-215)04 [4].

മാര്‍ത്തോമയുടെ അന്ത്യത്തെക്കുറിച്ചും ഭിന്നഅഭിപ്രായങ്ങള്‍നിലവിലുണ്ട്‌. രാജ്യശിക്ഷയ്‌ക്കുപാത്രമായി വധിക്കപ്പെട്ടു എന്നും, മൈലാപ്പൂരില്‍വച്ച്‌ബ്രാഹ്മണരാല്‍കൊല്ലപ്പെട്ട മാര്‍ത്തോമ്മായുടെ മൃതദേഹം അവിടെത്തന്നെ സംസ്‌ക്കരിക്കപ്പെട്ടു എന്നുമാണ്‌അഭിപ്രായങ്ങള്‍(പു. 16)05 [5]. ഇങ്ങനെ മാര്‍ത്തോമയെക്കുറിച്ചുള്ള വിവരണങ്ങള്‍തന്നെ അവ്യക്തതനിറഞ്ഞതും പല കഥകളും ഊഹാപോഹങ്ങളും നിറഞ്ഞതുമാണ്‌. ഏ. ഡി. 52 ല്‍എന്നല്ല, ഒന്നാം നൂറ്റാണ്ടുമുതല്‍എട്ടാം നൂറ്റാണ്ടുവരെ എടുത്തു പരിശോധിച്ചാലും ബ്രാഹ്മണര്‍ക്ക്‌കേരളത്തിലൊ, ഉത്തരേന്ത്യയിലൊ കാര്യമായ യാതൊരധികാരവും ഉണ്ടായിരുന്നില്ല, (പു. 19)06 [6]. ഇങ്ങനെ യാതൊരു സ്വാധീനവും അധികാരവും ഇല്ലാത്ത ബ്രാഹ്മണരെ തങ്ങളുടെ കേരള പൂര്‍വ്വപിതാക്കളാക്കണമെന്ന്‌കേരള സുറിയാനി ക്രിസ്ത്യാനികള്‍ആഗ്രഹിക്കുന്നതിനു പിന്നില്‍, ചരിത്രപരമായ പൊരുത്തമില്ലായ്‌മ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്‌, ബ്രഹ്മണാധികാരത്തിലേയ്‌ക്ക്‌പ്രവേശിച്ചതിനു ശേഷമുള്ള കാലഘട്ടത്തിന്റെ സന്തതികളാണ്‌ഇവര്‍എന്നുകൂടിയാണ്‌.

രണ്ടാം നൂറ്റാണ്ടില്‍പോലും കേരളത്തിലൊ, ദ്രാവിഡ പ്രദേശങ്ങളിലൊ ബ്രാഹ്മണര്‍എത്തിച്ചേര്‍ന്നിരുന്നില്ല എന്ന നിരീക്ഷണങ്ങളും ഇന്നു ഉയര്‍ന്നുവന്നിട്ടുണ്ട്‌.

പൗഡ്രകാ ശ്ചൗഡ ദ്രാവിഡഃ കംബോജ യവനാം ശകഃ
പരദഃ പഹ്ലാവാശ്ചിനഃ കിരാതഭരദാഖശാഃ
ശനകൈസ്‌തു ക്രിയ ലോപാദിമഃ ക്ഷത്രിയ ജാതയ
വൃഷലത്വംഗതാ ലോക ബ്രഹ്മണദര്‍ശനേനചഃ
(മനുസ്‌മൃതി)

ബ്രാഹ്മണ സംസര്‍ഗ്ഗമില്ലാത്ത ക്ഷത്രിയന്മാര്‍, പൗഡ്രകന്മാര്‍, ഔഡര്‍, ദ്രാവിഡര്‍, കംബോജര്‍, യവനര്‍, ശാകര്‍, പരദര്‍, പഹ്ലവര്‍, ചീനര്‍, ദരദര്‍, ഖശര്‍തുടങ്ങിയവര്‍ഉണ്ട്‌. ഇതില്‍ദ്രാവിഡര്‍തമിഴരും പഹ്ലവര്‍പല്ലവരും, പരദര്‍കേരളീയരുമാണ്‌. മനുവിന്റെ കാലത്ത്‌ഈ വിഭാഗങ്ങള്‍ബ്രാഹ്മണ വിരോധികളായിരുന്നു. കൂടാതെ ഈ പ്രദേശങ്ങളില്‍ബ്രാഹ്മണര്‍ഉണ്ടായിരുന്നതുമില്ല, (പു. 163-164)07 [7]. ബി. സി. 2-ാം നൂറ്റാണ്ടിലെ മനുസ്‌മൃതി കാലഘട്ടത്തില്‍ചേരപാദര്‍എന്ന കേരളരാജാക്കന്മാര്‍അടങ്ങുന്ന പ്രദേശത്തേയ്‌ക്ക്‌ബ്രാഹ്മണര്‍എത്തിച്ചേര്‍ന്നിരുന്നില്ല.

എം. ഒ. ജോസഫിന്റെ അഭിപ്രായത്തില്‍ഏ. ഡി. ഒന്നാം നൂറ്റാണ്ടില്‍, കേരളത്തിലെ പ്രബലമതം ബുദ്ധമതമായിരുന്നു. ബി. സി. മൂന്നാം നൂറ്റാണ്ടില്‍ഇത്‌ശക്ത മായിക്കഴിഞ്ഞിരുന്നു. ഇളങ്കോവടികളും ചെങ്കുട്ടവനും ബുദ്ധാശയങ്ങളെ പിന്തുടര്‍ന്നു. അവര്‍ക്ക്‌ക്രിസ്‌തുവിന്റെ സന്ദേശത്തെ പുറത്തു നിന്നുള്ള ഒരാശയമായിതോന്നി യിരിക്കില്ല, (പു. 21)08 [8]. യുക്തിവാദി എം. സി. ജോസഫ്‌, ജോസഫ്‌ഇടമറുക്‌, എന്‍. കെ. ജോസ്‌തുടങ്ങിയവര്‍ഈ ആശയത്തെ അംഗീകരിക്കുന്നവരാണ്‌. കേരളത്തിലെ ആദിക്രൈസ്‌തവര്‍ബുദ്ധമതക്കാരാ യിരിക്കണം എന്ന ആശയത്തെ ഇവര്‍പിന്‍തുടരുന്നു, മാര്‍ഗ്ഗം എന്ന പദം, ‘മാര്‍ഗ്ഗപ്പിള്ള’ എന്നപ്രയോഗം, ‘ജ്ഞാനമാര്‍ഗ്ഗം’ എന്ന ആശയം ‘ബൗദ്ധക്കാര്‍’ എന്ന്‌ക്രൈസ്‌തവരെ അക്കാലത്ത്‌വിളിച്ചിരുന്നത്‌, ‘ധര്‍മ്മം’ ‘പള്ളി’ ബുദ്ധഭിക്ഷുണികളുടെ വേഷമായ ചട്ട തുടങ്ങിയ നിരവധി അടയാളങ്ങളെ, ഡോ. സ്‌കറിയ സക്കറിയ ചൂണ്ടിക്കാട്ടുന്നു, (പു. 22)09 [9].

എന്നാല്‍ഇവിടെ നമുക്കുമുന്നില്‍കാണുന്ന വസ്‌തുത, ദ്രാവിഡ ക്രൈസ്‌തവരും സുറിയാനി ക്രിസ്ത്യാനികളും രണ്ടായിരിക്കാം എന്നകാര്യമാണ്‌. അഥവാ എട്ടാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലെ ബുദ്ധമതസങ്കലിത ക്രൈസ്‌തവരും പില്‍ക്കാല ബ്രാഹ്മണസങ്കലിത സുറിയാനിക്കാരും രണ്ടാകുവാനാണ്‌സാധ്യത. ബുദ്ധമതത്തിന്റെ പരാജയത്തോടൊപ്പം ആദ്യകാല ക്രൈസ്‌തവ സമൂഹങ്ങളും നിര്‍ജ്ജീവ മായിത്തീരുകയും ബ്രാഹ്മണകേന്ദ്രിത അധികാരം സൃഷ്‌ടിച്ച ചാതുര്‍വര്‍ണ്യാധിഷ്‌ഠിത സമൂഹം രൂപംകൊണ്ടപ്പോള്‍, ചാതുര്‍വര്‍ണ്യത്തെ കേന്ദ്രീകരിക്കുന്ന സമൂഹം രൂപീകൃതമാവുകയും ചെയ്തു. പില്‍ക്കാല കൊടുക്കല്‍വാങ്ങലുകളുടെ അടിസ്ഥാന ത്തില്‍രൂപം കൊണ്ട ക്രൈസ്‌തവ നിരയാണ്‌സുറിയാനി ബ്രാഹ്മണക്രൈസ്‌തവ സമൂഹമായി വികസിച്ചുവന്നിട്ടുള്ളത്‌.

ഇതിന്റെ ആരംഭം പ്രധാനമായും കച്ചവടകേന്ദ്രിത സമൂഹമായി മാറുവാന്‍, വൈദിക ബന്ധങ്ങളോടെ ക്രൈസ്‌തവര്‍ക്കു കഴിഞ്ഞ രണ്ടാംഘട്ടത്തിലാവണം. പേര്‍ഷ്യന്‍കുടിയേറ്റക്കാരുമായുള്ള ബന്ധം ഇതിനെ സഹായിച്ചിട്ടുണ്ട്‌. മാര്‍സപോര്‍, മാര്‍പ്രോത്ത്‌(അഫ്രോത്ത്) തുടങ്ങിയവര്‍ഇതില്‍പ്രധാനികളാണ്‌. ഇവര്‍ക്ക്‌നല്‍കിയിട്ടുള്ള അധികാരങ്ങള്‍പരിശോധിച്ചാല്‍അതില്‍ജാതി ബന്ധിതസമൂഹമായി കേരളീയരെ തിരിച്ചതിന്റെ തെളിവുകള്‍നിരവധി കണ്ടെത്താനാവും. എ. ഡി. എട്ടാം നൂറ്റാണ്ടിനു ശേഷമാണ്‌തരിസപ്പള്ളി ചെപ്പേടും വീരരാഘവപ്പട്ടയവും എഴുതിയിട്ടുള്ളത്‌. മറ്റൊന്ന്‌കാനതോമയുടെ വരവാണ്‌. ഇതിനും ചരിത്രാന്വേഷികള്‍കാലഘട്ടപരമായി 9-ാം നൂറ്റാണ്ടുവരെയാവാം (പു.23)10 [10] എന്ന നിഗമനങ്ങളില്‍എത്തിച്ചേരുന്നുണ്ട്‌.

വംശീയമായും വിശ്വാസപരമായും ഇന്ത്യന്‍ക്രൈസ്‌തവര്‍ക്കിടയില്‍നിലനില്‍ക്കുന്ന അനൈക്യങ്ങള്‍ആരംഭിക്കുന്നത്‌ജാതിവ്യവസ്ഥയുടെ സ്വഭാവം രൂപീകരിക്ക പ്പെടുകയും ബ്രാഹ്മണ കേന്ദ്രീകൃത ആശയങ്ങള്‍കേരളത്തില്‍മുളയ്‌ക്കുകയും ചെയ്‌തതിനുശേഷമാണ്‌. ഇന്ത്യയ്‌ക്കുപുറത്ത്‌ക്രൈസ്‌തവര്‍ക്കിടയില്‍പ്രവര്‍ത്തിക്കുന്ന വംശീയതയുടെ സ്വഭാവങ്ങള്‍നിലനിര്‍ത്തിക്കൊണ്ട്‌കേരളത്തിലും വിവിധരീതിയിലുള്ള അയിത്തങ്ങള്‍പരസ്‌പരം പുലര്‍ത്തുവാന്‍ഇന്ത്യന്‍ക്രൈസ്‌തവര്‍ക്കു കഴിഞ്ഞു. ഇത്‌വിശ്വാസത്തില്‍തന്നെ നിരവധി അഴിച്ചു പണികള്‍ക്കും കൂടുമാറ്റങ്ങള്‍ക്കും അവര്‍തയ്യാറായതിന്റെ സൂചനകള്‍നല്‍കുന്നു. പേര്‍ഷ്യന്‍കുരിശുകള്‍ക്കു പിന്നീടു സംഭവിച്ച പതനവും (പു.29)11 [11] ബ്രാഹ്മണകേന്ദ്രിത ആചാരങ്ങള്‍സാധു മനുഷ്യര്‍ക്കുമേല്‍പുലര്‍ത്തുമ്പോള്‍തന്നെ, മാംസാഹാരപ്രിയരായി ജീവിക്കുന്നതുമൊക്കെ തന്ത്രാധികാരതന്ത്രങ്ങളുടെ ഉദാഹരണങ്ങളായി പ്രവര്‍ത്തിക്കുന്നു.

12-ാം നൂറ്റാണ്ടില്‍ജോണ്‍മരിങ്‌നോളി, 13-ാം നൂറ്റാണ്ടില്‍മാര്‍ക്കോപോളോ തുടങ്ങിയവര്‍കേരളത്തില്‍എത്തുകയും കച്ചവടസാധ്യത കൂടുതല്‍ഉറപ്പിക്കുകയും ചെയ്‌തതോടെ ക്രൈസ്‌തവരില്‍നിന്ന്‌ഒരു സമ്പന്നജനത വികസിച്ചുവരികയും വിദേശ ദല്ലാളന്മാരായി ഈ പ്രാദേശിക കച്ചവടക്കാര്‍പ്രവര്‍ത്തിച്ചുവരികയും ചെയ്‌തു. ഇന്ത്യനവസ്ഥയില്‍സമ്പത്തും അധികാരവും അതിന്റെ പദവിയും പ്രവര്‍ത്തിക്കുന്നത്‌ജാതികേന്ദ്രിതഘടനകളിലൂടെയായതിനാല്‍, ഇന്ത്യന്‍വര്‍ണ്ണസമൂഹങ്ങളില്‍നിന്നും പദവികള്‍ലഭ്യമാക്കിയെടുത്ത ജാതി/ഗോത്ര/പ്രദേശ നായകന്മാരെയും വംശങ്ങളേയും കുലങ്ങളേയും പോലെ, ക്രൈസ്‌തവീയതയും പദവികള്‍സമ്പാദിച്ചെടുക്കുകയായിരുന്നു.

ഇത്‌എല്ലാ അര്‍ത്ഥത്തിലും ബുദ്ധ-ബഹുജന കേന്ദ്രിത സമൂഹത്തില്‍നിന്നും ഭിന്നമായി, ബ്രാഹ്മണ-ജാതികേന്ദ്രിത സമൂഹത്തിന്റെ കാലഘട്ടത്തിലേതായിരുന്നു. ബൗദ്ധ-ബഹുജനകേന്ദ്രിതമായി നിലനിന്ന ക്രൈസ്‌തവ സമൂഹങ്ങള്‍ബൗദ്ധ-ബഹുജന സമൂഹങ്ങള്‍തകര്‍ക്കപ്പെട്ടതുപോലെ തകര്‍ക്കപ്പെടുകയായിരുന്നു. ജാതി വിവേചനം, അടിമത്തം, യുദ്ധം, ആയുധനിര്‍മ്മാണം തുടങ്ങിയ മേഖലയിലേയ്‌ക്ക്‌ബഹുജനസമൂഹത്തിന്‌പ്രവേശിക്കുവാന്‍കഴിഞ്ഞിരുന്നില്ല.

എട്ടാംനൂറ്റാണ്ടിലെ പ്രധാനസംവാദങ്ങള്‍നിലനിന്നിരുന്നതുപോലും ശ്രമണരും (ബൗദ്ധര്‍) ബ്രാഹ്മണരുമായിട്ടായിരുന്നു. തുടര്‍ന്നു ശൈവരും, വൈഷ്‌ണവരും, ബ്രാഹ്മണരും കേന്ദ്രസ്ഥാനത്തു വരുന്നുണ്ട്‌. ജാതി വിവേചനം, അടിമത്തം, യുദ്ധം, ആയുധനിര്‍മ്മാണം ഇവയെ കേന്ദ്രീകരിക്കുന്ന ബ്രാഹ്മണ സമൂഹഘടനയ്‌ക്കുശേഷം രൂപം കൊണ്ട, കച്ചവടകേന്ദ്രിത ക്രൈസ്‌തവീയതയും അതിന്റെ ബോധമണ്‌ഡല ങ്ങളുമാണ്‌ഇന്നു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ക്രൈസ്‌തവ ലോകം എന്ന്‌ഇവിടെ വ്യക്തമാകുന്നു.

ബ്രാഹ്മണകേന്ദ്രിത ഇന്ത്യന്‍ ഘടനയില്‍ഇന്ത്യന്‍ക്രൈസ്‌തവരിലെ സുറിയാനി ക്രിസ്ത്യാനികള്‍ബ്രാഹ്മണപക്ഷത്തായിരുന്നു എക്കാലവും നിലനിന്നിരുന്നത്‌. ദളിത്‌ബഹുജന കേന്ദ്രിത മുന്നേറ്റങ്ങളെയെല്ലാം നിശബ്‌ദമാക്കുവാന്‍ക്രൈസ്‌തവീയത കാണിച്ചിട്ടുള്ള ആകാംക്ഷകളും ഇവിടെനിന്നുമാണ്‌ആരംഭിക്കുന്നത്‌.

നാലാം നൂറ്റാണ്ടോടെയാണ്‌ക്രൈസ്‌തവീയത റോമില്‍സ്ഥാനംപിടിക്കുന്നത്‌. എസ്‌. കാപ്പന്റെ അഭിപ്രായത്തില്‍ഈ ഘട്ടത്തില്‍ക്രൈസ്‌തവര്‍കുരിശിനെയും വാളിനെയും ഒന്നിച്ചുപിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആരംഭിച്ചു എന്നാണ്‌. ക്രൈസ്‌തവീയത അവസാനിക്കുകയും അധികാരരൂപങ്ങള്‍പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യുക യായിരുന്നു ഇതോടുകൂടി. ഇത്‌അധിനിവേശത്തിന്‌വഴിയൊരുക്കുകയായിരുന്നു. (p.12)12 [12] നാലാം നൂറ്റാണ്ടോടെ ആരംഭിക്കുന്ന ഈ ക്രിസ്‌തുവിരുദ്ധ ക്രൈസ്‌തവ ബോധത്തില്‍നിന്നും ഇന്ത്യന്‍ക്രിസ്‌ത്യാനികള്‍ക്ക്‌പിന്തിരിയേണ്ട ആവശ്യ മുണ്ടായിരുന്നില്ല. ജാതിക്കു തലവരാകുക, രാജസമൂഹങ്ങളുണ്ടാക്കുക, അയിത്തം പുലര്‍ത്തുക, അടിമത്തത്തെ പോഷിപ്പിക്കുക തുടങ്ങിയ എല്ലാത്തരം മനുഷ്യവിരുദ്ധത യോടും കൂട്ടുനിന്നുകൊണ്ട്‌പങ്കുപറ്റുക എന്ന അവസ്ഥയിലേയ്‌ക്ക്‌ആത്മീയമായും മാനുഷികമായും അധഃപതിച്ച ക്രൈസ്‌തവീയതയായിരുന്നു ഇന്ത്യയില്‍പ്രവര്‍ത്തിച്ചത്‌.

കാനായക്കാരന്‍തോമ രണ്ട്‌കെട്ടി എന്നും ഒരുത്തി ശൂദ്രസ്‌ത്രീയും ഒരുത്തി പുലയിയും ആയിരുന്നുവെന്നും, ഇവര്‍തമ്മില്‍വംശീയ വൈരാഗ്യം ഉണ്ടായി എന്നും ഗുണ്ടര്‍ട്ട്‌പറയുന്നു. കേരളത്തിലെ ബ്രാഹ്മണരും രാജാക്കന്മാരും കച്ചവടലാഭങ്ങളെ വിചാരിച്ചു സുറിയാനി ക്രിസ്ത്യാനികളെ വളരെ ബഹുമാനിച്ചു. അവരുടെ തലവനായ രവികെര്‍ത്തന്നു രാജത്വവും ദേശാനുഭവവും പരദേശ വ്യാപാരികളില്‍ശ്രേഷ്‌ഠതയും സമ്മതിച്ചു കൊടുത്തു. (പു. 343-344)13 [13].

രണ്ടു ജാതിയില്‍നിന്നും വിവാഹം കഴിച്ച കാനായക്കാരന്‍തോമ, തന്റെ അധികാരത്തെ ഉപയോഗിക്കുക മാത്രമായിരുന്നില്ല. പരിപൂര്‍ണ്ണമായി ക്ഷയി ച്ചിട്ടില്ലാത്ത ദ്രാവിഡ-ബൗദ്ധ ജനതയെക്കുറിച്ചുള്ള സൂചനകള്‍കൂടി ഇതുനല്‍കുന്നുണ്ട്‌. ശൂദ്രസമൂഹം ക്ഷത്രിയ പദവിയിലേയ്‌ക്ക്‌ഉയര്‍ന്നപ്പോള്‍ബൗദ്ധ-ബഹുജന സമൂഹത്തെ താഴേത്തട്ടിലേയ്‌ക്ക്‌തള്ളിവിട്ടതിന്റെ സൂചനയാണ്‌പുലയസമൂഹത്തില്‍അധിഷ്‌ഠിതമായവര്‍ക്ക്‌സംഭവിച്ചത്‌എന്ന്‌ ഇവിടെ വ്യക്തമാകുന്നുണ്ട്‌. മാത്രവുമല്ല 12-ാം നൂറ്റാണ്ടിലും പുലയ-പറയ കേന്ദ്രിത കച്ചവടസമൂഹങ്ങള്‍നിലനിന്നിരുന്നു എന്ന്‌മണിപ്രവാള കൃതികള്‍വ്യക്തമാക്കുന്നുണ്ട്‌. കാപ്പന്റെ നിരീക്ഷണത്തെ ശരിവയ്‌ക്കുന്ന ഒരു നിരീക്ഷണം ഗുണ്ടര്‍ട്ടിന്റേതായിട്ടുണ്ട്‌.

ലൗകികഭാഗ്യം കൊണ്ട്‌യേശുവിനും കുരിശിനും മഹത്വം നല്‍കാതെ, കേരളത്തിലെ കച്ചവടക്കാരെ (ചെട്ടി) തോല്‍പിച്ച്‌പകരം സ്ഥാനം കൊടുത്ത (പെരുഞ്ചെട്ടി) ബ്രാഹ്മണരോട്‌വിവാദത്തിനുപോകാതെ അവരെ രസിപ്പിക്കുകയും, നാനാജാതിക്കാരെ യേശു ഒന്നായിക്കണ്ടു എങ്കില്‍, അത്തരത്തില്‍ബഹുജനങ്ങളെ കേന്ദ്രീകരിക്കുന്നതിന്‌ധൈര്യമില്ലാതെ, ലാഭം നോക്കുന്ന കച്ചവടക്കാരെപ്പോലെ ബ്രാഹ്മണരിലും സമ്പത്തിലും കുമ്പിട്ടു. ലോകസ്‌നേഹം, ധനവാന്മാര്‍ക്ക്‌സ്വര്‍ഗ്ഗപ്രവേശനമില്ല, നുറുങ്ങിയ ഹൃദയങ്ങളില്‍ദൈവം പാര്‍ക്കുന്നു തുടങ്ങിയ ബൈബിള്‍സാരാര്‍ത്ഥങ്ങളെ കയ്യൊഴിയുകയും ചെയ്‌തു, (പു. 343)14 [14].

It is available in more than 10 fruity flavours which makes the medication not easier, but tastier to consume, without producing any nausea, which may arise due to excessive hand practice habit buy cialis brand are infertility, loss of libido, weak erections and inability to sustain or maintain an erection 75% of the time or more then chances are there that your erectile conditions are situational, and not biological. On the off chance that any of them can lead to death). cheap cialis new.castillodeprincesas.com If you take a pill of it once the effect will start in an hour and after that you will not be able to get viagra sans prescription http://new.castillodeprincesas.com/item-4093 of the same genre is that the effect of viagra for a crackling chemistry with your spouse. While people have become tired of online generic cialis http://new.castillodeprincesas.com/descarga/, one product has escaped scrutiny and has been successful in taking on a more decent standing.The phenomenon known as the levitra. കച്ചവടക്കാരായ കാനതോമസും ബ്രാഹ്മണരും ചേര്‍ന്നു നടത്തുന്ന പുതിയ കച്ചവട-ജാതി കേന്ദ്രിത സമൂഹത്തില്‍നിന്നും പറത്താക്കപ്പെടുകയായിരുന്നു ഈ ബൗദ്ധ-ദ്രാവിഡ-ബഹുജനങ്ങള്‍. ജാതിവ്യവസ്ഥയോടു കുമ്പിടുകയും സ്വയം സവര്‍ണ്ണത്വം സ്ഥാപിക്കുകയും, നാട്ടാചാരത്തെ അംഗീകരിക്കുകയും, കള്ളദൈവങ്ങളെ അംഗീകരിക്കുകയും, സത്യവേദത്തെയും ബ്രാഹ്മണവ്യാജത്തേയും പരസ്‌പരം ഒന്നിപ്പിക്കുകയും ചെയ്യുകയായിരുന്നു, കച്ചവടകേന്ദ്രിത ക്രൈസ്‌തവസമൂഹം എന്നും ഗുണ്ടര്‍ട്ട്‌വിലയിരുത്തുന്നു. ബ്രാഹ്മണനിര്‍മിത ജാതിവ്യവസ്ഥ, അയിത്തം, അടിമത്തം, സമ്പത്തിന്റെ ഏകപക്ഷീയ കേന്ദ്രീകരണം, അധികാരകേന്ദ്രീകരണം തുടങ്ങിയവ നിലനിര്‍ത്തുവാന്‍ഇന്ത്യന്‍ക്രൈസ്‌തവരിലെ സുറിയാനി ക്രിസ്ത്യാനികള്‍ബ്രാഹ്മണരോട്‌സഹകരിക്കുകയായിരുന്നു.

ജാതി-അടിമകേന്ദ്രിത സമൂഹത്തില്‍അധിഷ്‌ഠിതമായ സാമൂഹികരൂപീകരണം നടന്ന എട്ടാം നൂറ്റാണ്ടിനുശേഷമുള്ള കേരളത്തില്‍, പില്‍ക്കാല ക്രൈസ്‌തവ വ്യാപാരികളും ഭരണസമൂഹങ്ങളും ചെറുതല്ലാത്ത വിധത്തില്‍തദ്ദേശിയരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട്‌. പോര്‍ച്ചുഗീസുകാര്‍ക്രൈസ്‌തവമതത്തിലേയ്‌ക്കു കൊണ്ടുപോയ പരവന്മാരെക്കുറിച്ച്‌ന്യൂഹാഫ്‌വിവരിക്കുന്നുണ്ട്‌. തുടര്‍ന്ന്‌അക്രൈസ്‌തവ വിശ്വാസം ജീവിതത്തില്‍തുടര്‍ന്ന പേരുകൊണ്ട്‌മാത്രം ക്രൈസ്‌തവരായ ഇവരെ 15-ാം നൂറ്റാണ്ടില്‍ഫ്രാന്‍സിസ്‌സേവ്യറിന്റെ കാലത്ത്‌രണ്ടാമതും ക്രൈസ്‌തവരാക്കി മാറ്റുകയായിരുന്നു. (പു.54)15 [15]. ഇക്കാലത്ത്‌സംഘടിത സമൂഹമായിത്തീര്‍ന്നിരുന്ന അറബി വ്യാപാരികള്‍ചെറുതല്ലാത്ത ഒരു സമൂഹത്തെ ഇസ്ലാമതത്തിലേയ്‌ക്കും പരിവര്‍ത്തനം നടത്തിയിരുന്നു. ഇക്കാലത്തെ മതപരിവര്‍ത്തനം എന്നത്‌രാഷ്‌ട്രീയവും ആത്മീയവും വ്യക്തിത്വപരവുമായ തിരിച്ചറിവില്‍നിന്നാണ്‌ആരംഭിച്ചത്‌എന്നുപറയാനാവില്ല.

ന്യൂഹാഫ്‌, കേരളത്തിലെ ബ്രാഹ്മണരെയും നായര്‍സമൂഹത്തെയും വിലയിരുത്തുന്നുണ്ട്‌. ബ്രാഹ്മണര്‍ക്ക്‌അവരുടെ ശത്രുക്കളോട്‌പകവീട്ടാന്‍ഒരു അവസരം ഉണ്ടാക്കുന്നതിനായി മതാചാരമെന്ന നിലയില്‍ഒരു സദ്യ നടത്തപ്പെടുന്നു. ക്ഷേത്രപ്രതിഷ്‌ഠയില്‍നിന്നു രാജാവിനു ലഭിക്കുന്ന അനുഗ്രഹത്തിനു പ്രതിഫലമായി ഒക്‌ടോബര്‍മാസത്തിലെ അമാവാസി ദിവസം ഒരു ബലി നടത്തുക എന്നത്‌മലയാളത്തിലെ രാജാക്കന്മാരുടെ ഇടയില്‍പതിവാണ്‌. ബ്രാഹ്മണന്‍കാണിച്ചുകൊടുക്കുന്ന ചില വീടുകള്‍ക്ക്‌തീ കൊളുത്തിയാണ്‌ബലികര്‍മ്മം നിര്‍വഹിക്കപ്പെടുന്നത്‌. ഇത്‌രാത്രിസമയം ഒരു മുന്നറിയിപ്പും കൂടാതെയാണ്‌നിര്‍വഹിക്കുന്നത്‌. തീയില്‍വീടുകള്‍മാത്രമല്ല അവയില്‍കിടന്നുറങ്ങുന്ന മനുഷ്യരും വീട്ടുപകരണങ്ങളും ചാമ്പലാകുന്നു. കണ്ടുനില്‍ക്കുന്നവര്‍തീ കെടുത്തുവാന്‍ധൈര്യപ്പെടുകയില്ല, തീയും രക്തവും കൊണ്ടുള്ള ഹോമം എന്നാണിതിനെ പറയുന്നത്‌. (പു. 48)16 [16].

ജാതിവ്യവസ്ഥ നിലനിര്‍ത്തുവാന്‍പോ, പോ, എന്ന്‌ഒച്ചവച്ചു വഴിയെ നടക്കുന്നവരും ക്ഷത്രിയര്‍ക്കും ബ്രാഹ്മണര്‍ക്കും വൈവാഹികബന്ധം സ്ഥാപിക്കാന്‍കഴിഞ്ഞിരുന്നവരും ആയുധധാരികളും ഏതു സമയത്തും അക്രമിക്കുന്നവരും ആയിരുന്നു നായന്മാര്‍, (പു. 49)17 [17]. ഇങ്ങനെയുള്ള കേരളസാമൂഹ്യഘടന, ദളിത്‌ബഹുജനങ്ങളെ മതംമാറ്റത്തിന്‌പ്രേരിപ്പിക്കുകയുണ്ടായി.

അധികാര കേന്ദ്രീതാവസ്ഥ, അടിമാവസ്ഥ, അസ്വാതന്ത്ര്യം തുടങ്ങിയവ ഈ ജനസമൂഹത്തെ അനുവാദമില്ലാതെ തന്നെ മതങ്ങളില്‍കുരുക്കിയിടുന്നതും മറ്റൊരുമതത്തിന്റെ ഭാഗമാണെന്ന്‌സ്ഥാപിച്ചെടുക്കുന്നതിനും സമ്മതമില്ലാതെ ഉള്‍പ്പെടുത്തുന്നതിനും കാരണമാക്കിയിട്ടുണ്ട്‌. ദ്രാവിഡ-ബൗദ്ധ സമൂഹമായിരുന്ന ദളിത്‌ബഹുജനങ്ങള്‍ഇപ്രകാരം ഹിന്ദുമതത്തിന്റേതാണെന്ന അര്‍ത്ഥത്തില്‍കുരുക്കിയിടപ്പെട്ടു. ചില സന്ദര്‍ഭത്തില്‍ഉടമയുടെ മതം പേറുന്ന അടിമകളായി, ജന്മിയുടെ മതത്തെ അറിയാതെ ചുമക്കുന്ന കുടിയാനായി, ഭരണാധികാരിയൊ, കമ്പനി ഉടമയൊ പറയുന്നതനുസരിക്കേണ്ടിവന്ന സാധാരണക്കാരനുമായിത്തീര്‍ന്നു. ഇതിനെയെല്ലാം മതപരിവര്‍ത്തനം എന്ന ആധുനിക പദപ്രയോഗത്തിലൂടെ അര്‍ത്ഥമാക്കാന്‍കഴിയില്ല. പ്രത്യക്ഷമായും പ്രതീകാത്മകമായും ദളിത്‌ബഹുജനങ്ങളെ പ്രബലമതങ്ങള്‍കുരുക്കിയിടുകയായിരുന്നു.

(ഭാഗം 2: ദളിതരെ ഒതുക്കിയ സുറിയാനി പാരമ്പര്യം)

[സെന്റര്‍ഫോര്‍സോഷ്യല്‍സ്റ്റഡീസ് ആന്‍ഡ് കള്‍ച്ചര്‍ഉടന്‍പുറത്തിറക്കുന്ന കവിയൂര്‍കെ. സി. രാജിന്റെ ചെന്നായ്ക്കളുടെ ഇടയിലെ കുഞ്ഞാടുകള്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരികയാണ് ഈ ലേഖനം.]

സഹായഗ്രന്ഥങ്ങള്‍

1. ഉദയംപേരൂര്‍സുനഹദോസിന്റെ കാനോനുകള്‍.

2. കേരളോല്‍പത്തിയും മറ്റും.

3. കേരളോല്‍പത്തിയും മറ്റും.

4. മലബാര്‍മാന്വല്‍.

5. ഉദയംപേരൂര്‍സുനഹദോസിന്റെ കാനോനുകള്‍.

6. ഉദയംപേരൂര്‍സുനഹദോസിന്റെ കാനോനുകള്‍.

7. അയ്യന്‍കാളി, ടി. എച്ച്‌. പി. ചെന്താരശ്ശരി, പ്രഭാത്‌ബുക്‌സ്‌, തിരുവനന്തപുരം, 1985.

8. ആചാര്യ അയ്യന്‍കാളി, ടി. എ. മാത്യുസ്‌, ആവന്തിപബ്ലിക്കേഷന്‍, കോട്ടയം, 2009.

9. സി. എം. എസ്സ്‌. സഭാചരിത്രം, ഡോ. സ്റ്റീഫന്‍വട്ടപ്പാറ, ആംഗ്ലിക്കന്‍പബ്ലിക്കേഷന്‍സ്‌, കുറിച്ചി, 1989.

10. സഭാചരിത്ര വിചിന്തനങ്ങള്‍, കെ. ഐ. നൈനാന്‍, സി. എസ്‌. എസ്‌. തിരുവല്ല, 1997.

11. കേരള ചരിത്രം, കേരള ഹിസ്റ്ററി അസോസിയേഷന്‍, കൊച്ചി, 1975.

12. ഉദയംപേരൂര്‍സൂനഹദോസിന്റെ കാനോനുകള്‍, ഡോ. സ്‌കറിയ സക്കറിയ, ഇന്ത്യന്‍ഇന്‍സ്റ്റിറ്റിയൂട്ട്‌ഓഫ്‌ക്രിസ്റ്റ്യന്‍സ്റ്റഡീസ്‌, ഓശാനമൗണ്ട്‌, 1994.

13. കേരളോല്‌പത്തിയും മറ്റും, ഹെര്‍മന്‍ഗുണ്ടര്‍ട്ട്‌, ഡി. സി. ബുക്‌സ്‌, 1992.

14. മലബാര്‍മാന്വല്‍, വില്യം ലോഗന്‍, മാതൃഭൂമിബുക്‌സ്‌, 2004.

15. ന്യൂഹാഫ്‌കണ്ട കേരളം, കെ. ശിവശങ്കരന്‍നായര്‍, കേരളഗസറ്റിയേഴ്‌സ്‌വകുപ്പ്‌, 1996.

16. പ്രാചീന കേരള ചരിത്ര സംഗ്രഹം, സോമന്‍ഇലവുംമൂട്‌, ധന്യബുക്‌സ്‌, പുതുപ്പള്ളി, 2006.

17. കേരളത്തിലെ അമേരിക്ക. കെ. പാനൂര്‍, കറന്റ്‌ബുക്‌സ്‌, 2005.

Tagged as: , , , ,

Leave a Reply