Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ദളിതരെ ഒതുക്കിയ സുറിയാനി പാരമ്പര്യം

[ഡോ. എം. ബി. മനോജ്‌]

വൃക്ഷം മഴയെയെന്നപോലെ ജനമേ ഇവനെ കേള്‍ക്ക എന്ന ലേഖനത്തിന്റെ രണ്ടാംഭാഗമാണിത്. മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികള്‍ഊറ്റംകൊള്ളുന്ന തോമാ ശ്ലീഹായുടെ പാരമ്പര്യം വെറും കെട്ടുകഥയാണെന്ന് ഉറപ്പിക്കുന്ന ഡോ. എം¬.¬ബി. മനോ¬ജ് സാവര്‍ണ്ണ്യത്തിന്റെ പടവുകളില്‍സ്വയം അവരോധിച്ച പുത്തന്‍കൂറ്റ് ക്രിസ്ത്യാനികള്‍എങ്ങനെയാണ് ബുദ്ധമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്ത പൌരാണിക കേരള ക്രൈസ്തവരെ ദളിതത്വത്തില്‍തളച്ചിട്ടതെന്ന് തുടര്‍ന്ന് എഴുതുന്നു. ലേഖനത്തിന്റെ ആദ്യഭാഗം  വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഏ.ഡി. എട്ടാം നൂറ്റാണ്ടുമുതല്‍ഹൈന്ദവീയത ഈ ജനതയെ കുടുക്കിയിട്ടു എങ്കില്‍, ക്രൈസ്‌തവ സവര്‍ണ്ണര്‍1930 ഓടു കൂടിയാണ്‌ദളിതരെ പ്രതീകാത്മകമായും പരോക്ഷമായും കടുക്കിയിട്ടു തുടങ്ങിയത്‌. പടിപ്പുരകെട്ടുവാനുള്ള അവകാശം, സൈനികാംഗങ്ങളായി ചാന്നാന്മാരെപ്പോലുള്ള ബഹുജനങ്ങളെ അണിനിരത്തുക, ആയുധം ധരിച്ചുനടക്കുക, തോക്ക്‌, നായാട്ട്‌തുടങ്ങിയവയ്‌ക്കുള്ള സ്വാതന്ത്ര്യം, സ്വര്‍ണ്ണംകൊണ്ടുള്ള മുടിപ്പൂവുകള്‍ചൂടുന്നതിനുള്ള സ്വാതന്ത്ര്യം, മറ്റാരേയും വണങ്ങേണ്ടാത്ത സമൂഹം, ദേവാലയത്തിനുപുറത്ത്‌ആയുധപ്പുരയെന്നു തോന്നും വണ്ണം ആയുധങ്ങള്‍അഴിച്ചുവച്ചിട്ട്‌ആരാധന നടത്തുകയും തിരികെ പോകുമ്പോള്‍എടുക്കുകയും ചെയ്യുന്നരീതി (പു. 410-413)1 തുടങ്ങിയവയിലെല്ലാം ക്രൈസ്‌തവ സവര്‍ണര്‍സാമൂഹ്യമായി നിലനിര്‍ത്തിയിരുന്ന പ്രത്യക്ഷാധികാരത്തിന്റെ സൂചനകളുണ്ട്‌.

ഡോ. സ്‌കറിയ സക്കറിയയുടെ നിരീക്ഷണം ശ്രദ്ധിക്കുക, നമ്പൂതിരിമാരുടെ നേതൃത്വത്തില്‍ജാതിവ്യവസ്ഥ കേരളത്തില്‍നടപ്പിലായകാലത്ത്‌, സാമ്പത്തികമണ്‌ഡലത്തില്‍നസ്രാണികള്‍വലിയൊരുശക്തിയായിരുന്നു. ഈ സാഹചര്യം ക്രിസ്‌ത്യാനികളെ ജാതിവിഭജനത്തിനു പ്രേരിപ്പിച്ചു. അവരും അയിത്തം ആചരിച്ചു തുടങ്ങി. ദ്രാവിഡ ജാതികളില്‍നിന്നും അകന്നു നില്‍ക്കുവാന്‍അവര്‍തീരുമാനിച്ചു. വര്‍ഗ്ഗപരമായ ഔന്നത്യം തെളിയിക്കുന്നതിന്‌നമ്പൂതിരിമാരുടെയും മറ്റും സാമൂഹ്യസാഹചര്യങ്ങള്‍ആവോളം അനുകരിച്ചു. (പു. 22)2

ഇവിടെ രണ്ട്‌കാര്യങ്ങള്‍വ്യക്തമാകുന്നു ദ്രാവിഡ-ബൗദ്ധ ജനക്രൈസ്‌തവര്‍ആയിരുന്നില്ല സുറിയാനി ക്രിസ്ത്യാനി കേന്ദ്രിത ക്രൈസ്‌തവര്‍. ഒന്നാമത്തെ കൂട്ടര്‍വര്‍ണ്ണ- ജാതി വ്യവസ്ഥയോട്‌കലഹിച്ച്‌സ്വന്തം ജനതയോടൊപ്പം അടിമകളായി നിര്‍ജ്ജീവമായപ്പോള്‍, രണ്ടാമത്തെക്കൂട്ടര്‍സമ്പന്ന- സവര്‍ണ്ണകേന്ദ്രിതരായി പില്‍ക്കാലത്ത്‌ത്രൈവര്‍ണകരില്‍നിന്നും ഉടലെടുക്കുകയായിരുന്നു.

ക്രിസ്‌തുത്വം കളിഞ്ഞുകുളിച്ച, വംശീയമായിമാത്രം, ക്രൈസ്‌തവരായ ഒരു ജനതയെ ആണ്‌ഇവരില്‍കാണാന്‍കഴിയുക. ക്രിസ്‌തു വിശ്വാസം അനുസരിച്ച്‌ഇവര്‍മരണമഞ്ഞു കഴിഞ്ഞിരിക്കുന്നു. ഭൗതിക സാധ്യതയെ കേന്ദ്രീകരിക്കുന്ന ഇത്തരം വംശീയ സമൂഹങ്ങള്‍ക്ക്‌എടുത്തണിയുവാനും അഴിച്ചുവയ്‌ക്കുവാനുമുള്ള ആടയാഭരമായി ക്രിസ്‌തു മാറികഴിഞ്ഞിരുന്നു. വംശമഹിമയും സാമ്പത്തുമധികാരവും കൂടികുഴഞ്ഞ നന്മയുടെ സഹനത്തിന്റെയും പ്രതീകമായി വര്‍ത്തിച്ചത്‌.

ഇത്തരം വിരുദ്ധലോകത്തില്‍നിന്നും ഭിന്നമായിരുന്നില്ല. ഇംഗ്ലീഷുകാരുടെ തലവന്‍രാജാവ്‌ആയിരുന്നു. അതില്‍നിന്നും സഭയും രാഷ്‌ട്രീയാധികാരവും ഒന്നിന്റെ രണ്ട്‌ഭാഗങ്ങളാണെന്ന്‌വ്യക്തമാക്കുന്നു. (പു. 29)3 മാത്രമല്ല ഇംഗ്ലീഷുകാരെ സംബന്ധിച്ചിടത്തോളം ദളിത്‌ജാതിബോധത്തില്‍നിന്നും ഒട്ടും ഭിന്നമല്ലാത്ത സമീപനങ്ങള്‍സിഎംഎസ്സ്‌സഭയിലും പ്രവര്‍ത്തനക്ഷമമായി എന്നതാണ്‌ചരിത്രം നല്‍കുന്ന പാഠം.

ആയിരത്തി എണ്ണൂറുകളിലെ ബഹുജന്‍മുന്നേറ്റങ്ങള്‍, പ്രധാനമായും വൈകുണ്‌ഠ സ്വാമികളുടെ മുന്നേറ്റവും ചാന്നാര്‍മുന്നേറ്റങ്ങളും തിരുവിതാംകൂറില്‍ചെറുതല്ലാത്ത തിരിച്ചറിവുകള്‍ക്ക്‌കാരണമാക്കുകയുണ്ടായി. ദളിതര്‍ക്കിടയില്‍നിലനിന്നിരുന്ന ആയിരക്കണക്കിനു വായ്‌മൊഴിഗാനങ്ങളും കഥകളും വിശ്വാസരീതികളും കാണിച്ചുതരുന്നതും ഇടതടവില്ലാത്ത പ്രതിരോധങ്ങളുടെ തുടര്‍ച്ചയെയായിരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ക്കും ആത്മാന്വേഷണങ്ങള്‍ക്കും വ്യക്തിത്വനിര്‍ണയനങ്ങള്‍ക്കുമുള്ള സാധ്യതകൂടിയായിരുന്നു മതസ്വീകരണത്തിലൂടെ ദളിത്‌ബഹുജനങ്ങള്‍കണ്ടിരുന്നത്‌. അടിമത്വത്തില്‍നിന്നുള്ള മോചനം എന്നത്‌ഭൗതികമായ ഒരു ലോകത്തിന്റെ സ്ഥലവ്യതിയാനം മാത്രമായിരുന്നില്ല.

വൈ. റ്റി. വിനയരാജ്‌ഇങ്ങനെ വിലയിരുത്തുന്നു, പള്ളിയുടെ പുതിയ ഉപയോഗക്രമം, ബൈബിള്‍, പ്രാര്‍ത്ഥനാപുസ്‌തകങ്ങള്‍, വിശുദ്ധര്‍, വെളുത്തവസ്‌ത്രം തുടങ്ങിയവയിലൂടെയൊക്കെ ആധുനികമായ ഒരു സാധ്യതയുടെ സാന്നിദ്ധ്യങ്ങളാണ്‌തുറക്കപ്പെട്ടത്‌. പാപത്തില്‍നിന്നുള്ള മോചനം, വെല്ലുവിളികളില്‍നിന്നുള്ള അതിജീവനം തുടങ്ങിയവയിലൂടെ മിഷനറിമാര്‍ഒരു സാമൂഹ്യജീവിതമാണ്‌ഇവര്‍ക്കായി തുറക്കാന്‍ശ്രമിച്ചത്‌. ആത്മാഭിമാനത്തിന്റേയും, സാമൂഹ്യ ബന്ധങ്ങളുടേയും പുതിയ ഒരു ലോകത്തെ തുറന്നു കൊടുക്കുകയെന്നതായിരുന്നു ദൈവികവേലയുടെ പ്രവര്‍ത്തനതലം. (p.45-46)4 സാമൂഹ്യ നവോദ്ധാനത്തിന്റെ ചെറുതും വലുതുമായ രൂപങ്ങള്‍പ്രത്യക്ഷമായിക്കൊണ്ടിരിക്കുക. ദളിതരുടെ ചരിത്രത്തിലും സംസ്‌കാരത്തിലുമുടനീളം ആത്മാഭിമാനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും തദ്ദേശ ജനതയാണ്‌തങ്ങളെന്നതിന്റെയും ആന്തരികചോദനകള്‍പ്രവര്‍ത്തിക്കുക, ഇതിലേയ്‌ക്കാണ്‌മിഷനറിപ്രവര്‍ത്തനത്തിന്റെ ആധുനികലോകബോധം പ്രവര്‍ത്തിക്കുന്നത്‌.

എന്നാല്‍ക്രൈസ്‌തവസവര്‍ണ്ണതയാകട്ടെ ആധുനികതയുടെയും വിദേശമിഷനറിമാരുടെയും പുതിയലോകബോധത്തിന്റെ തലത്തിലല്ല പ്രവര്‍ത്തിച്ചിരുന്നത്‌. ജാതിവ്യവസ്ഥയുടെ നടത്തിപ്പുകാരും അടിമസമ്പ്രദായത്തിന്റെ ഗുണങ്ങള്‍ സ്വീകരിച്ചവരും അയിത്തം നിലനിര്‍ത്തി വന്നിരുന്ന മനുഷ്യവിരുദ്ധരുമായ ഈ ക്രൈസ്‌തവ സവര്‍ണ്ണര്‍ബൈബിളിനെത്തന്നെ അധിക്ഷേപിക്കുകയായിരുന്നു. വൈ. റ്റി. വിനയരാജ്‌സൂചിപ്പിക്കുന്നത്‌, ബൈബിളിന്റെ ആന്തരിക സത്തയെ ശെരിയായവണ്ണം വായിച്ചെടുത്തത്‌പൊയ്‌കയില്‍കുമാരഗുരു (പൊയ്‌കയില്‍അപ്പച്ചന്‍) ആയിരുന്നു എന്നാണ്‌. അടിമത്തത്തെ വിമോചനാടിത്തറയാക്കിക്കൊണ്ടാണ്‌, പരമ്പരാഗത സവര്‍ണ്ണ ക്രൈസ്‌തവതയെ പൊയ്‌കയില്‍അപ്പച്ചന്‍വെല്ലുവിളിച്ചത്. (p. 46)5

എന്നാല്‍പ്രാദേശിക ക്രൈസ്‌തവ സവര്‍ണ്ണതയും അതിന്റെ ബ്രാഹ്മണാധികാരത്തിനുമപ്പുറത്ത്‌ഇന്ത്യയെ ദേശീയമായി അഴിച്ചുപണിയാന്‍സാധ്യമാക്കുന്ന ചില ഇടപെടലുകള്‍ക്കെങ്കിലും മിഷണറിമാര്‍ക്ക്‌കഴിഞ്ഞിട്ടുണ്ട്‌. ജെ. രഘു ഇവയെ വിലയിരുത്തുന്നുണ്ട്‌. 19-ാം നൂറ്റാണ്ടിലെ ക്രൈസ്‌തവ പരിവര്‍ത്തനം ഏറ്റവും കൂടുതല്‍നടന്നിരുന്നത്‌അധഃസ്ഥിത വിഭിഗങ്ങളില്‍നിന്നായിരുന്നു. സവര്‍ണ്ണരും അവര്‍ണ്ണരും തമ്മില്‍നടന്നിരുന്ന പരമ്പരാഗത അധികാര/ പുറത്താക്കല്‍ബന്ധങ്ങളെ ഇത്‌അട്ടിമറിച്ചു. ക്രിസ്‌തുമതം സ്വീകരിച്ച അവര്‍ണ്ണ വിഭാഗങ്ങള്‍സവര്‍ണ്ണാധികാരത്തെ ചോദ്യം ചെയ്‌തു തുടങ്ങി. ബ്രിട്ടീഷ്‌അധികൃതര്‍അതേസമയം സവര്‍ണ്ണാധികാരങ്ങളെ സംരക്ഷിക്കുന്നതിലും തെക്കന്‍ഇന്ത്യയില്‍മിഷനറി പ്രവര്‍ത്തനത്തിന്‌ചിലവിലക്കുകള്‍പോലുമുണ്ടായി. സഭകള്‍ക്കകത്ത്‌അധസ്ഥിതജനത സഭാസവര്‍ണതയെ ചോദ്യം ചെയ്‌തു തുടങ്ങി. ദേശീയമായ സവര്‍ണ്ണ ബ്രാഹ്മണിക നിലപാടുകളില്‍അഴിച്ചുപണിക്കു നിരവധി പ്രതിഫലനങ്ങള്‍ക്ക്‌ഇത്തരം ചലനങ്ങള്‍വഴിവച്ചു. പുരോഹിതന്മാരും രാജാക്കന്മാരും ചേര്‍ന്നു പങ്കുവയ്‌ക്കുന്ന നിരവധി തരത്തിലുള്ള അധികാരങ്ങളെക്കുറിച്ച്‌ റസ്സല്‍ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പള്ളിക്കുമുകളില്‍വളര്‍ച്ചമുറ്റിയ പുരോഹിതകേന്ദ്രിത അധികാരങ്ങളെക്കുറിച്ച്‌റസ്സല്‍വ്യക്തമാക്കുന്നുണ്ട്‌. (p. 35-50)6 ജനങ്ങള്‍ക്കുമുകളില്‍പ്രവര്‍ത്തിക്കുന്ന ഇത്തരം അധികാരം, ആത്മീയതയ്‌ക്കു വേണ്ടിയെന്നു പ്രഖ്യാപിക്കുമ്പോഴും ഭൗതികം- സാമൂഹ്യം എന്നീ ബോധങ്ങളില്‍കെട്ടുപിണഞ്ഞാണ്‌ഇതു നിലനില്‍ക്കുന്നത്‌. നന്മതിന്മകളേയും സ്വര്‍ഗ്ഗങ്ങളേയും കുറിച്ചുള്ള മുഴുവന്‍ബിംബങ്ങളും പ്രവര്‍ത്തിക്കുന്നത്‌, ഭൗതികസാമഗ്രികളെ കേന്ദ്രീകരിച്ചായിരിക്കുന്നത്‌ഈ ആത്മീയതക്കുള്ളില്‍അവരറി യാതെ / അറിഞ്ഞുകൊണ്ട്‌, വര്‍ത്തിക്കുന്നത്‌ഭൗതീകതയാണ്‌എന്നതിനാലാണ്‌.

ആത്മീയതയുറപ്പിക്കുവാനായി കേരള സുറിയാനി ക്രിസ്ത്യാനികള്‍നിരവധി കുടിയേറ്റങ്ങള്‍നടത്തുകയും ഭൗതീകവസ്‌തുക്കള്‍ശേഖരിക്കുകയും ചെയ്യുന്നത്‌കേരളത്തിനു പുതുമയായ കാഴ്‌ചയല്ല. 1928 മുതല്‍കുടിയേറ്റം ആരംഭിച്ചു. 1975-ല്‍എത്തുമ്പോള്‍ഇതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ഇതിനെക്കുറിച്ച്‌പി. കെ. മൈക്കിള്‍തരകന്‍ഇങ്ങനെ വിലയിരുത്തുന്നു. തോട്ടങ്ങള്‍സമ്പാദിക്കുവാനുള്ള ശ്രമം, ഏക്കറിന്‌697 ഉം 807, 1247 കയും മൂവാറ്റുപുഴയിലും തൊടുപുഴയിലും ഉള്ളപ്പോള്‍, 2 ഉും 4 ഉും കയായിരുന്നു വയനാട്ടില്‍ഉണ്ടായിരുന്നത്‌. വന്‍കിടക്കാര്‌, കോട്ടയം, കോഴിക്കോട്‌, തലശ്ശേരി രൂപതയടക്കം പതിനായിരക്കണക്കിന്‌ഭൂമിയാണ്‌ സമ്പാദിച്ചത്‌(പു. 144)7.

തൊണ്ണൂറുകളില്‍നടന്ന ചില ഉദാഹരണങ്ങള്‍ക്കുള്ളിലും അധികാരത്തിന്റെ പുതിയ ബലതന്ത്രങ്ങളെ, ക്രൈസ്‌തവ സവര്‍ണ്ണസമൂഹം നേരിടുന്നതിന്റെ ചിലസൂചനകള്‍ലഭ്യമാകുന്നുണ്ട്‌. 2002 ലെ ആര്‍. എസ്‌. എസ്‌ക്രിസ്‌ത്യന്‍പരിപ്രേക്ഷ്യ കൂടിച്ചേരല്‍(RSS-Christian Perspective Meet) ഇതിന്റെ ഒരുദാഹരണമാണ്‌. ദേശീയതലത്തില്‍ഹിന്ദുത്വ, സംഘപരിവാര്‍ശക്തികളിലേയ്‌ക്ക്‌അധികാരം കേന്ദ്രീകൃതമായപ്പോള്‍അതിനോട്‌അടുത്തുനില്‍ക്കുന്നതിനും തങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെയും സ്വഭാവം ഈ കൂടിച്ചേരലില്‍പ്രവര്‍ത്തിക്കുന്നുണ്ട്‌. ആര്‍. എസ്‌. എസ്‌, വിശ്വഹിന്ദുപരിഷത്ത്‌, ഭാരതീയവിചാരകേന്ദ്രം തുങ്ങിയ പ്രസ്ഥാനങ്ങളെ ക്ഷണിച്ചുവരുത്തുന്നതിനും ക്രൈസ്‌തവ സവര്‍ണ്ണരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും മുന്‍കയ്യെടുത്തവര്‍, സുപ്രീം കോടതി മുന്‍ജഡ്‌ജു മാര്‍, മുന്‍വൈസ്‌ചാന്‍സലര്‍മാര്‍, മുന്‍മന്ത്രിമാര്‍, ദേശീയ ന്യൂനപക്ഷകമ്മീഷന്‍അംഗങ്ങള്‍, കത്തോലിക്കാസഭാ, മാര്‍ത്തോമ സഭാ, സി. എസ്സ്‌. ഐ. സഭ തുടങ്ങിയവയുടെ പ്രധാന നേതൃത്വങ്ങളായിരുന്നു. ശങ്കരാചാര്യര്‍, ഇന്ത്യയിലെ ഋഷിവരന്മാര്‍ഇവരെ അംഗീകരിക്കുന്നു, ഓണം കൊണ്ടാടുന്നു, ഇന്ത്യയിലുടനീളം സൗഹൃദം ആഗ്രഹിക്കുന്നു, (P.6,7,8,15,16)8 തുടങ്ങിയവയെല്ലാം പ്രസ്‌തുതസമ്മേളനത്തില്‍ക്രൈസ്‌തവ പക്ഷത്തുനിന്നും പുറപ്പെടുവിക്കപ്പെട്ടു.

ഈ കൂടിച്ചേരലില്‍കെ. എസ്‌. സുദര്‍ശന്‍(സര്‍സംഘ്‌ചാലക്‌, ആര്‍.എസ്‌.എസ്‌) മുന്നോട്ടുവയ്‌ക്കുന്ന നിരീക്ഷണങ്ങള്‍ദളിത്‌വിരുദ്ധമായിത്തീരുന്നത്‌കാണാം. ജാതി പ്രവര്‍ത്തിച്ചിട്ടുള്ളത്‌ഹൈന്ദവര്‍ക്കിടയില്‍മാത്രമാണ്‌, ദളിത്‌ക്രൈസ്‌തവര്‍ക്ക്‌ സംവരണം അല്ല മറ്റുവല്ല വഴികളുമാണ്‌അവരുടെ ഉയര്‍ച്ചയ്‌ക്കായി കണ്ടെത്തേണ്ടത്‌, പട്ടികജാതിക്കാര്‍ക്കിടയിലെ ക്രിമീലയറിനെ സംവരണത്തില്‍നിന്നൊഴി വാക്കേണ്ടതുണ്ട്‌, (പു. 30,32)9.

ന്യൂനപക്ഷ സമൂഹങ്ങള്‍എന്ന അര്‍ത്ഥത്തില്‍രൂപം കൊള്ളുന്ന ചര്‍ച്ചകള്‍ക്കുള്ളില്‍ന്യൂനപക്ഷം ആര്‌ഏതെല്ലാം ന്യൂനപക്ഷങ്ങളാവുന്നു. എന്നകാര്യങ്ങള്‍പുനരാലോചിക്കേണ്ടിവരുന്നു. ഐക്യരാഷ്‌ട്രസംഘടനയുടെ ചാര്‍ട്ടിലെ പ്രാതിനിധ്യത്തില്‍, മതം, ഭാഷ, വംശീയന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നു (പു. 72)10 ലൂയിസ്‌വിര്‍ത്ത്‌എന്ന പണ്‌ഡിതന്‍രണ്ടാം ലോകയുദ്ധാനന്തരം ന്യൂനപക്ഷം എന്ന ആശയം നിര്‍വചിച്ചത്‌. ശാരീരികവും സാംസ്‌കാരികവുമായ സവിശേഷതകളാല്‍അവര്‍ജീവിക്കുന്ന സവിശേഷതകളില്‍നിന്ന്‌പുറത്താക്കപ്പെട്ടതും തുല്ല്യപരിഗണന ലഭിക്കാത്തതുമായ ജനവിഭാഗങ്ങളാണ്‌. ന്യൂനപക്ഷങ്ങള്‍എന്നാല്‍ഇന്ത്യയില്‍ഈ സവര്‍ണ്ണ ക്രൈസ്‌തവര്‍അതി പൊതു ബോധത്തിന്റെ (super public power) സംഘടിതവക്താക്കളാണ്‌. (പു. 72)11 ഇന്ത്യ ഒരു മതേതരരാജ്യം എന്ന നിലയില്‍എല്ലാവര്‍ക്കും തുല്ല്യപരിഗണന നള്‍കക്കൊണ്ടാണ്‌ന്യൂനപക്ഷത്തെക്കുറിച്ച്‌ചിന്തിക്കേണ്ടത്‌.

ബ്രിട്ടീഷ്‌വിരുദ്ധ കലാപം, അപ്പാര്‍ത്തിഡു മൂമെന്റ്‌ഇവയിലെല്ലാം ഉയര്‍ന്നുവന്ന ഒരാശയം വെള്ളക്കാരായ ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുന്നു എന്നായിരുന്നു. ബ്രാഹ്മണികതയുടെ മേല്‍ബഹുജന്‍ആശയം ഉയര്‍ത്തിയ വെല്ലുവിളികളും ഇതിനു സമാനമായിരുന്നു. ഗോത്രങ്ങള്‍, ദളിതര്‍, പാര്‍ശ്വവല്‍കൃതര്‍തുടങ്ങിയ ന്യൂനപക്ഷത്തിലെ അതിദുര്‍ബല ജനതയേയും ഹിന്ദുത്വയുടെ നിരന്തരപീഡനത്തിനിരയായ ബൗദ്ധ-ജൈന തുടങ്ങിയ ഇന്‍ഡ്യന്‍മതങ്ങളേയും നിര്‍ദാഷിണ്യം മൂടിക്കൊണ്ട്‌സംഭവിക്കുന്ന ന്യൂനപക്ഷമെന്ന പ്രത്യേക പദവിയില്‍സംഘടിതാവസ്ഥകള്‍ഏകപക്ഷീയമായി സംജാതമാകുന്നു. ഇതിന്റെ ശെരിയായ കാരണത്തെക്കുറിച്ച്‌ജോര്‍ജ്ജ്‌. കെ. അലക്‌സ്‌ഇങ്ങനെ വിലയിരുത്തുന്നു, �ഇത്‌ന്യൂനപക്ഷാവകാശത്തിന്റെ പ്രശ്‌നമല്ല, മറിച്ച്‌വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിന്റെ പ്രശനമാണ്‌.ദേശസാത്‌ക്കരണങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണിത്‌.(പു. 76)12

ദേശീയമായും പ്രാദേശികമായും നിരവധി ചലനങ്ങള്‍ക്കും പ്രതിപ്രവര്‍ത്തനങ്ങള്‍ക്കും വഴിവെച്ച സംഭവങ്ങളിലൂടെ ഇന്‍ഡ്യന്‍ക്രൈസ്‌തവീയത പ്രവര്‍ത്തിച്ചിട്ടുള്ളത്‌. നിരവധി യൂണിറ്റുകളുണ്ട്‌ഇന്‍ഡ്യന്‍ക്രൈസ്‌തവിയതയില്‍. അവയില്‍ഒന്ന്‌ബ്രാഹ്മണാധിഷ്‌ഠിത സുറിയാനി ക്രിസ്ത്യാനി യൂണിറ്റ്‌. പ്രായോഗികമായും ആശയപരമായും ഈ യൂണിറ്റാണ്‌ഇന്റ്യന്‍ക്രൈസ്‌തവിയതയിലുടനീളം സമാനമയിപ്രവര്‍ത്തിക്കുന്നു. മറ്റൊരു യൂണിറ്റ്‌ദളിതി ബഹുജന്‍യൂണിറ്റാണ്‌. ഇതില്‍ദളിത്‌കേന്ദ്രീകൃത യൂണിറ്റ്‌മാത്രമാണ്‌സജീവമായിരിക്കുന്നത്‌. ഇതരസമൂഹങ്ങള്‍നിശബ്‌ദരാണ്‌. ഇവരുമായി നിരവധി കൊടുക്കല്‍വാങ്ങലുകള്‍ക്ക്‌തയ്യാറാകാറുള്ള സവര്‍ണ്ണ യൂണിറ്റുകള്‍, ചരിത്രപരമായി എക്കാലത്തും പുറത്തു നിര്‍ത്തിയിട്ടുള്ളത്‌ദളിത്‌യൂണിറ്റിനെയാണ്‌.

ദളിത്‌ബഹുജനങ്ങളുടെ മനുസൂകി പ്രസ്ഥാനങ്ങള്‍(ആത്മാഭിമാനപ്രസ്ഥാനങ്ങള്‍) ബഹുകേന്ദ്രീകൃതമായിട്ടാണ്‌പ്രവര്‍ത്തിച്ചത്‌. തമിഴ്‌നാട്ടിലും ആന്ധ്രയിലും മഹാരാഷ്‌ട്രയിലും ബുദ്ധമതത്തെ തിരികെ കണ്ടെടുത്തുകൊണ്ടും, ദ്രവിഡചിന്തകള്‍, ചൊക്കമേള, രവിദാസ്‌തുടങ്ങിയ മനുസൂകി ഗുരുക്കന്മാരെ തിരികെ കണ്ടെത്തിക്കൊണ്ടുമാണ്‌അത്‌പ്രവര്‍ത്തിച്ചത്‌. കേരളത്തിലാകട്ടെ ഈ ബഹുകേന്ദ്രീകൃത വിമോചനപ്രസ്ഥാനങ്ങള്‍, മഹാത്മ അയ്യന്‍കാളി, പൊയ്‌കയില്‍അപ്പച്ചന്‍, പാമ്പാടി ജോണ്‍ജോസഫ്‌തുടങ്ങിയവരിലൂടെയും ക്ഷേത്രവിരുദ്ധ പ്രസ്ഥാനങ്ങള്‍(മഹാത്മ അയ്യന്‍കാളിയുടേത്‌), ക്രൈസ്‌തവവിരുദ്ധ പ്രസ്ഥാനങ്ങള്‍(പൊയ്‌കയില്‍കുമാരഗുരുദേവന്റേത്‌), സമുദായഅന്വേഷണപ്രസ്ഥാനങ്ങള്‍(പാമ്പാടി ജോണ്‍ജോസഫിന്റെ മുന്‍കയ്യില്‍), സവര്‍ണ്ണപള്ളികളില്‍നിന്നുള്ളമോചനവും സ്വത്വപ്രഖ്യപനവും (വി. ജെ. സ്റ്റീഫന്റെയും മറ്റും നേതൃത്വത്തില്‍നടന്നവ), മാനവമൈത്രികേന്ദ്രിതങ്ങള്‍(സഹോദരന്‍അയ്യപ്പന്‍പ്രസ്ഥാനങ്ങളിലൂടെയുള്ള മുന്നേറ്റം), അടക്കം മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ബഹുകേന്ദ്രിതങ്ങളായ മനുസൂകി പ്രസ്ഥാനങ്ങളാണ്‌, മനുസ്‌മൃതി ബോധത്തെ തിരസ്‌കരിച്ചുകൊണ്ട്‌മുന്നോട്ടുപോയത്‌.

ഇന്ത്യന്‍ദളിത്‌ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം വിവിധ സഭകളും പള്ളികളുമായി ഇവ പ്രവര്‍ത്തിക്കുന്നുണ്ടാവാം. ഇന്നാല്‍ഇതിന്റെയെല്ലാം ആന്തരിക ചോദനയില്‍ജാതിവ്യവസ്ഥ പ്രവര്‍ത്തിക്കുന്നുണ്ട്‌. നസ്രാണി-സിറിയന്‍കേന്ദ്രീകൃത മനുസ്‌മൃതി ബോധവും അതിന്റെ ചാലകങ്ങളും ബലതന്ത്രവും തന്ത്രാധികാരതന്ത്രങ്ങളും ഒരുവശത്തും ദളിത്‌ബഹുജന്‍കേന്ദ്രിത മനുസൂകി (ആത്മാഭിമാന)ധാര മറുവശത്തും നിലയുറപ്പിച്ചു. ഭൂമിയിലെ പീഡിതര്‍, അടിമകള്‍, അയിത്തക്കാര്‍, അസ്‌പൃശ്യര്‍, ജാതിയില്‍താഴ്‌ന്നവര്‍, അവര്‍ണ്ണര്‍എന്നിങ്ങനെയുള്ള അവസ്ഥകള്‍ബൈബിളിന്‌ആവശ്യമില്ലാത്തതായിത്തീര്‍ന്നു. ദരിദ്രര്‍എന്ന ഒറ്റ നാമത്തിലൂടെ സ്വന്തം വംശത്തിനായി മാത്രം അതു നിലകൊണ്ടു വര്‍ഗ്ഗം എന്ന ഒറ്റ ഏകകത്തിലൂടെ ഭൂമിയിലെ എല്ലാവരും ഒന്നാണെന്ന്‌പറഞ്ഞുകൊണ്ട്‌മാര്‍സി സ്റ്റുകള്‍സ്വന്തം പാര്‍ട്ടിക്കു വേണ്ടി മാത്രം നികൊള്ളുന്നതുപോലെ. അതു നിലകൊണ്ടു. സകലപാപങ്ങള്‍ക്കുവേണ്ടിയും യേശുക്രിസ്‌തു നിലവില്‍ക്രൂശിതനായതിന്റെ പശ്ചാത്തലത്തില്‍, ദളിതര്‍, ആദിവാസികള്‍, ബഹുജനങ്ങള്‍ഇവരോടു നടത്തിവന്ന ആത്മീയവിരുദ്ധ, ദൈവവിരുദ്ധ, മനുഷ്യവിരുദ്ധ പാപപ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍സഭകള്‍ഇടറുന്നില്ല. കാരണം അവരുടെ ദൈവശാസ്‌ത്രം അതിനെ ന്യായീകരിക്കുന്നു.

കവിയൂര്‍കെ. സി. രാജിന്റെ ആത്മരചനാസ്വഭാവത്തോടുകൂടിയതും, ഗവേഷണ സ്വഭാവത്തോടുകൂടിയതുമായ ഈ കൃതി ഇതിലേയ്‌ക്കു കൂടുതല്‍വെളിച്ചം വീശുന്നുണ്ട്‌. പില്‍ക്കാലത്ത്‌സി. എസ്സ്‌. ഐ എന്നറിയപ്പെട്ട, ആദ്യകാല സി. എം. എസ്സ്‌. സഭയില്‍1920 കളില്‍എണ്‍പതിനായിരത്തോളം ദളിതര്‍മതപരിവര്‍ത്തനം നടത്തിയവരായി ഉണ്ടായിരുന്നുഇവരെ അയിത്ത ക്രൈസ്‌തവര്‍എന്നു വിളിച്ചിരുന്നു, (പു. 4-5)13. ആംഗ്ലിക്കന്‍സഭയെക്കുറിച്ചെഴുതുന്ന കെ. ഐ. നൈനാന്റെ ചില നിരീക്ഷനങ്ങള്‍ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്‌. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനുശേഷം സംഭവിച്ച മാസ്‌മൂവ്‌മെന്റിന്റെ ഫലമായി സഭക്കുള്ളില്‍നാല്‌പതിനായിരമായി ഉയര്‍ന്നു. സുറിയാനി ക്രിസ്ത്യാനിക്കാര്‍മൂവായിരം 31. വിദ്യാഭ്യാസം ജീവന്റെ പൂര്‍ണ്ണതയ്‌ക്ക്‌മാത്രമായിരുന്നു. എങ്കിലും സുറിയാനി ക്രിസ്ത്യാനിക്കാര്‍ക്കായിരുന്നു കൂടുതല്‍ബലം, (പു. 45)14. സഭയുടെ അധികാര ബോഡിയായ കൗണ്‍സിലില്‍അംഗസംഖ്യയെക്കുറിച്ച്‌ഡോ. സ്റ്റീഫന്‍വട്ടപ്പാറ ഇങ്ങനെ എഴുതുന്നു, കൗണ്‍സിലിന്റെ അംഗസംഖ്യ 300 ആയിരുന്നുവെങ്കിലും പരിവര്‍ത്തന ക്രൈസ്‌തവ പ്രതിനിധികള്‍35 പേര്‍മാത്രമായിരുന്നു, (പു. 160)15.

ക്രൈസ്‌തവീയതയ്‌ക്കും ക്രിസ്‌തുവിനെ അറിയുന്നതിനും തടസ്സമായഘടകങ്ങള്‍, ഭൂമിയിലെ പീഡിതര്‍, അടിമകള്‍, അയിത്തക്കാര്‍, അസ്‌പൃശ്യര്‍, ജാതിയില്‍താഴ്‌ന്നവര്‍, അവര്‍ണ്ണര്‍എന്നിങ്ങനെയുള്ള സാമൂഹ്യ അവസ്ഥകളായിരുന്നു. പുറജാതിയെന്നും അകജാതി എന്നുമുള്ള ദ്വന്ദ്വങ്ങള്‍ഇന്ത്യന്‍ക്രൈസ്‌തവീയതയില്‍പ്രവര്‍ത്തിച്ചിരുന്നു. നൈനാന്റെ നിരീക്ഷണം ശ്രദ്ധിക്കുക, പുറജാതികളില്‍നിന്നും സഭയ്‌ക്കുള്ളില്‍ലേയ്‌ക്കു പ്രവഹിച്ചവരുടെ പ്രധാന ഉദ്ദേശ്യം സാമൂഹ്യ നേട്ടങ്ങളായിരുന്നുവെന്ന്‌പൊതുവെ കരുതാവുന്നതാണ്‌…. പുറജാതികളില്‍നിന്നു സ്‌നാനപ്പെട്ടവര്‍ക്ക്‌ ഇരിക്കാന്‍ആംഗ്ലിക്കന്‍പള്ളിയില്‍പ്രത്യേകം സ്ഥലം ഉണ്ടായിരുന്നു……. പുറജാതിക്കാരെ സുറിയാനി ക്രിസ്ത്യാനിപ്പള്ളിയില്‍പ്രവേശിപ്പിച്ചതിനെ എതിര്‍ത്തുകൊണ്ട്‌കോട്ടയത്തിനടുത്ത്‌കൊല്ലാട്ടും, പള്ളത്തും ഇടവകാംഗങ്ങളായ ആംഗ്ലിക്കന്‍സുറിയാനി ക്രിസ്ത്യാനിക്കാര്‍തങ്ങളുടെ പള്ളികള്‍ഉപേക്ഷിച്ചു സുറിയാനി ക്രിസ്ത്യാനി സഭയിലേയ്‌ക്കു മടങ്ങി, (പു. 26,27,43)16

ഇന്ത്യന്‍ക്രൈസ്‌തവരിലെ സവര്‍ണ്ണര്‍ഈപുറജാതികളെ (out caste) പിന്തുണയ്‌ക്കാന്‍തയ്യാറായിരുന്നില്ല. മിഷണറിമാരും ഇന്ത്യന്‍ക്രൈസ്‌തവരിലെ സുറിയാനി ക്രിസ്ത്യാനികളും തമ്മില്‍അഭിപ്രായ സങ്കീര്‍ണ്ണതകളിലേയ്‌ക്കു പ്രവേശിക്കുന്നത്‌ഇന്ത്യന്‍ജാതിവ്യവസ്ഥയെ ക്രൈസ്‌തവിയത എങ്ങനെ അഭിമുഖീകരിക്കും എന്നതുമായി ബന്ധപ്പെടുത്തിയാണ്‌. ബ്രിട്ടീഷ്‌മിഷണറിക്ക്‌പിന്തുണയുടെയും വാണിജ്യത്തിന്റെയും ഒക്കെ വിപുലമായ ഒരു ലോകം ഉണ്ടായിരിക്കെത്തന്നെ ഇന്ത്യന്‍ജാതിവ്യവസ്ഥയെ ഇളക്കുന്നതില്‍ചില ശ്രമങ്ങളെങ്കിലും അവര്‍നടത്തുകയായിരുന്നു. കെ. സി. രാജിന്റെ അഭിപ്രായത്തില്‍, ഈഴവര്‍, തെങ്ങുകയറ്റക്കാര്‍, ഉള്ളാടര്‍, വേട്ടുവര്‍, വാണിയര്‍, വിശ്വകര്‍മ്മര്‍, ചെട്ടികള്‍, ഗണകര്‍, മലവര്‍ഗ്ഗക്കാര്‍തുടങ്ങിയ ദളിത്‌ബഹുജന്‍സമൂഹങ്ങളാണ്‌ഒന്നാം ഘട്ടത്തില്‍സി. എം. എസ്സ്‌. സഭയില്‍എത്തിച്ചേരുന്നത്‌. രണ്ടു ശദകത്തിനു ശോഷമാണ്‌പുലയര്‍, പറയര്‍, കുറവര്‍തുടങ്ങിയവര്‍ക്കിടയിലേയ്‌ക്ക്‌മിഷണറി പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. 1854-ല്‍കുറുമ്പന്‍ദൈവത്താനും കുടുംബവും ജ്ഞാനസ്‌നാനം നടത്തി. ഹാബേല്‍എന്ന പേര്‌സ്വീകരിച്ചു. വിലാപം, ദുര്‍മരണം എന്നീ അര്‍ത്ഥങ്ങളുള്ള ഹാബേല്‍എന്ന നാമം ദളിതരുടെ വിലാപങ്ങള്‍ക്കും അനിഷ്‌ടങ്ങള്‍ക്കും തുടര്‍ച്ചകള്‍മാത്രം സമ്പാദിച്ചു നല്‍കി എന്ന്‌രചയിതാവ്‌നിരീക്ഷിക്കുന്നു, (പു. 46-47)17.

ഇന്ത്യയില്‍ഹിന്ദുസവര്‍ണ്ണരും ഇസ്ലാമിക സമ്പന്നരും ക്രൈസ്‌തവ സവര്‍ണ്ണരും അയിത്തജാതി- ബഹുജനങ്ങളെ അടിമകളാക്കിവയ്‌ക്കുകയും വില്‍ക്കുകയും ചെയ്‌തിരുന്നു. ഈ മതങ്ങള്‍ഒന്നടങ്കം ജാതി വ്യവസ്ഥ നിലനിര്‍ത്തിയിരുന്നു, എന്നാല്‍1950 കളില്‍ജാതിവ്യവസ്ഥയുടെ ഉത്തരവാദിത്ത്വത്തില്‍നിന്ന്‌ ക്രൈസ്‌തവര്‍സ്വയം കയ്യൊഴിയുന്നത്‌കാണാം. ഇന്ത്യയ്‌ക്കു പുറത്ത്‌1830 കള്‍വരെ ആംഗ്ലിക്കന്‍ചര്‍ച്ച്‌സൊസൈറ്റി അടിമക്കച്ചവടവും അടിമത്തവും നടത്തിവന്നിരുന്നു. അടിമകളുടെ നെഞ്ചില്‍ഇരുമ്പ്‌പഴുപ്പിച്ച്‌society എന്ന്‌എഴുതിയിരുന്നു. അടിമവ്യാപാരം രാജ്യത്തിന്റെ വളര്‍ച്ചയുടെ മൂലക്കല്ല്‌എന്ന്‌ആംഗ്ലിക്കന്‍ചര്‍ച്ച്‌പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌, (പു. 61) രാജ ഭരണം അവസാനിക്കുന്നതു വരെ തിരുവിതാം കൂറില്‍അടിമപ്പണം ഖജനാവില്‍സംരക്ഷിച്ചിരുന്നു. കേരള ക്രിസ്‌ത്യാനികളായ കത്തനാന്മാര്‍അടിമവ്യാപാരത്തിന്‌പിന്തുണനല്‍കിയിരുന്നു എന്ന്‌കെ. സി. രാജ്‌വ്യക്തമാക്കുന്നു, (പു. 50-51)18.

അദ്ദേഹത്തിന്റെ മറ്റൊരു നിരീക്ഷണം സുറിയാനി ക്രിസ്ത്യാനി ക്രൈസ്‌തവരില്‍ഒരു വിഭാഗം അടിമകളായിരുന്നു എന്നതിനെ സംബന്ധിക്കുന്നപാട്ടുകള്‍അവര്‍ക്കിട യില്‍നിലനിന്നിരുന്നു എന്നതാണ്‌. സി. എം. എസ്സ്‌. മിഷണറിമാരാണ്‌ഇവരെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ചത്‌. വിവിധങ്ങളായ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്‌ജാതിക്കൂട്ടങ്ങളായിരുന്നു. മൂപ്പന്മാര്‍ക്കായിരുന്നു ഇതില്‍പ്രാധാന്യം. ഇത്‌ഇന്ത്യയുടെ പൊതു അവസ്ഥയുമായിരുന്നു. മിഷണറിമാരുടെ വേദോപദേശത്തിന്‌ഒരു സാമൂഹ്യസ്വഭാവം നിലനിന്നിരുന്നു എന്ന്‌കെ. സി. രാജ്‌ചൂണ്ടിക്കാണിക്കുന്നു. സാമൂഹ്യപ്രശ്‌നങ്ങളില്‍നിന്നുള്ള പരിഹാരം എന്നനിലയ്‌ക്കായിരുന്നു മിഷണറിമാരിടെ ആദ്യത്തെ ഉപദേശം പ്രവര്‍ത്തിച്ചിരുന്നത്‌. വില്‍ക്കില്ല, കൊല്ലില്ല, വഴിനടക്കാം, ചന്തയില്‍പോകാം, മാറുമറയ്‌ക്കാം, മുട്ടിനുതാഴെ വസ്‌ത്രം ധരിക്കാം, കുട്ടികളെ പഠിപ്പിക്കാം, നിറമുള്ള വസ്‌ത്രം തരും, പടം എടുക്കും, ചവര്‍ക്കാരവും (സോപ്പ്‌) ആഹാരവും തരും, ഇതായിരുന്നു ആദ്യകാല വേദോപദേശം. (പു. 54,55)19

സാമൂഹ്യ പ്രശ്‌നങ്ങളാണ്‌ദളിത്‌ബഹുജനങ്ങളെ ക്രിസ്‌തുമതവുമായി ബന്ധിപ്പിച്ചത്‌എന്ന ധാരണ, സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയില്‍ഇന്നും നിലനില്‍ക്കുന്നു. സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച്‌അജ്ഞത നടിക്കാനാണെങ്കില്‍ഒരു മതത്തിന്റെ ആവശ്യമുണ്ടൊ എന്നകാര്യം പരിചിന്തിതമാണ്‌. കെ. ഐ. നൈനാന്‍ഇങ്ങനെ എഴുതുന്നു, ആംഗ്ലിക്കന്‍സഭയില്‍ചേര്‍ന്ന പലരുടെയും മതപരിവര്‍ത്തനം, വികാരപരമായിരുന്നതിനാലും ഉദ്ദേശം സാമൂഹ്യ നേട്ടങ്ങളായിരുന്നതിനാലും ആയിരിക്കണം അവര്‍ആ സഭയില്‍അധികംനാള്‍നില്‍ക്കാതെ മാറിപ്പോയത്‌. കര്‍ത്താവിലുള്ള വിശ്വാസം സ്വന്തമനോഭാവത്തിലും ജീവിതശൈലിയിലും കൂടി സമൂഹത്തില്‍തെളിയിച്ചു കാണിക്കാന്‍തയ്യാറല്ലാത്തവരെല്ലാം വികാരത്തിന്റെ തലത്തില്‍മാത്രം കര്‍ത്താവിനെ കാണുന്നവരാണ്‌. ഇക്കാലത്ത്‌പലരും സഭകള്‍വിട്ടുപോകാത്തത്‌അവരുടെ വിശ്വാസത്തിന്റെ ഉറപ്പും ക്രിസ്‌തീയ പ്രതിബദ്ധതയും കൊണ്ടല്ല, മറിച്ച്‌സാമൂഹികമായ പ്രതിബന്ധങ്ങള്‍കൊണ്ടാണ്‌(പു. 46)20.

സാമൂഹ്യനോട്ടം, വൈകാരികം, സാമൂഹിക പ്രതിബന്ധങ്ങള്‍എന്നീ മൂന്നു നിരീക്ഷണങ്ങളാണ്‌സുറിയാനി ക്രിസ്ത്യാനിബോധം ദളിത്‌ബഹുജന ങ്ങള്‍ക്കുമേല്‍ആരോപിക്കുന്നത്‌. ലോകമുടനീളം സുവിശേഷമറിയിക്കുക എന്ന ബൈബിളിന്റെ അന്തസത്തയെ ഇവിടെ സുറിയാനി ക്രിസ്ത്യാനികള്‍നര്‍ദ്ദാഷിണ്യം തള്ളിക്കളയുന്നു. ഇതിലൂടെ ബൈബിളിനെത്തള്ളിപ്പറയുന്നു. ചെട്ടികളെത്തോപ്പിച്ച്‌(നിലവിലുണ്ടായിരുന്ന കച്ചവടക്കാര്‍) പകരം സ്ഥാനം കൊടുത്ത പെരുഞ്ചെട്ടികള്‍(സുറിയാനി ക്രിസ്ത്യാനികള്‍) 8-ാം നൂറ്റാണ്ടുമുതല്‍ബ്രാഹ്മണരോട്‌ഒത്തുനിന്നു. ഇതിലൂടെ ബൈബിള്‍സാരാര്‍ത്ഥങ്ങളെ കയ്യൊഴിഞ്ഞു, എന്ന ഹെര്‍മന്‍ഗുണ്ടര്‍ട്ടിന്റെ മുന്‍ചൊന്ന നിരീക്ഷണം ഇവിടെ ശ്രദ്ധേയമാകുന്നു. സാമൂഹ്യനേട്ടങ്ങളുടെ അളവുകോല്‍സുറിയാനി ക്രിസ്ത്യാനികളിലായിരുന്നുവൊ, ബ്രാഹ്മണ രോട്‌കലഹിച്ച്‌അടിമകളാക്കപ്പെട്ട ബൗദ്ധ-ദ്രാവിഡരിലും 1854 ല്‍മതം മാറിയ കുറുമ്പന്‍ദൈവത്താനിലുമാണൊ കൂടുതലായി പ്രവര്‍ത്തിച്ചത്‌. എന്നറിയാന്‍ഈ നിരീക്ഷണം തന്നെ ധാരാളമാകുന്നു. ദ്വിഭാഷികളായെത്തിയ സുറിയാനി ക്രിസ്ത്യാനികളുടെ സ്വഭാവത്തെക്കുറിച്ച്‌, കെ. സി. രാജ്‌വ്യക്തമാക്കുന്നുണ്ട്‌. നിങ്ങള്‍ക്കെന്താണാവശ്യം, മിഷണറി ചോദിച്ചു. സായിപ്പിന്റെ ഭാഷയില്‍സംസാരി ക്കാന്‍പഠിക്കണം മൂപ്പന്‍മറുപടി പറഞ്ഞു. എന്നാല്‍ഉപദേശിയും ദൈവവേലക്കാരനുമായ ദ്വിഭാഷിയുടെ വിവര്‍ത്തനം മറ്റൊന്നാണ്‌, ഉപദേശി വളരെ കഷ്‌ടപ്പെട്ട്‌ഞങ്ങളെ വിളിച്ചുകൂട്ടുന്നു, അദ്ദേഹത്തിനു ഞങ്ങളുടെ അടുത്തുതാമസിക്കുവാനുള്ള സൗകര്യം നല്‍കണം (പു. 57)21. ഇവിടെ ദ്വിഭാഷിയായ സുറിയാനി ക്രിസ്ത്യാനി ഒളിപ്പിച്ചുവച്ച വൈകാരികത എന്തായിരുന്നു. വൈകാരികം ആണ്‌ദളിതരുടെ സമീപനം എന്ന്‌സവര്‍ണ്ണര്‍വിലയിരുത്തുമ്പോള്‍, ദളിതരില്‍പ്രകടനപരതയുടെ മനുഷ്യസ്വഭാവമുണ്ട്‌. മറിച്ച്‌ഒളിപ്പിച്ചുവയ്‌ക്കുന്ന സുറിയാനി ക്രിസ്ത്യാനി വൈകാരികത വിഷം നിറഞ്ഞതായിരുന്നു.

കൊടുക്കല്‍വാങ്ങലുകള്‍, മരിച്ചടക്കിയവര്‍, സാമ്പത്തിക ബാദ്ധ്യതകള്‍, പുറത്ത്‌്‌അവസരമില്ലാത്തവര്‍ഇങ്ങനെ പലപ്രതിബന്ധങ്ങള്‍കൊണ്ടും ദളിതര്‍സഭയില്‍ കെട്ടിക്കിടക്കുന്നു എന്നതാണ്‌മറ്റൊരു നിരീക്ഷണം. അവര്‍ക്കും കൂടി പുറത്ത്‌പോകാം എന്ന ഒരു ധ്വനിയും, തുടര്‍ന്ന്‌സഭാ സ്വത്തുക്കള്‍ഞങ്ങളുടേ തായിക്കൊള്ളും എന്ന വക്രോക്തിയും ഇതില്‍പ്രവര്‍ത്തിക്കുന്നുണ്ട്‌.

ഏതൊരു മതത്തിന്റേയും കടമയെക്കുറിച്ച്‌ഡോ. ബി. ആര്‍. അംബേദ്‌ക്കര്‍ഇങ്ങനെ വിലയിരുത്തുന്നു. അത്‌ജീവിതത്തിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാകണം, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഇവ ജീവിതദര്‍ശനമായുള്ളതായിരിക്കണം, ദാരിദ്ര്യവും കഷ്‌ടതയും നിറഞ്ഞ ഒരു ലോക ജീവിതമായിരിക്കരുത്‌ഒരു മതം വിഭാവനം ചെയ്യേണ്ടത്‌. (പു. 77,78)22.

നിര്‍ജ്ജീവമായതിന്റെയും മറ്റൊരാളാല്‍സ്വത്വം കണ്ടെത്താന്‍കഴിയുകയും ചെയ്യുന്ന പ്രജയുടെ രൂപത്തിലാണ്‌(objective) കോളനി ആധുനികതയിലും നവോത്ഥാന കാലത്തിലും പലസമീപനങ്ങളിലും ദളിത്‌ബഹുജനങ്ങളെ വ്യാഖ്യാനിച്ചിട്ടുള്ളത്‌. എന്നാല്‍ഇത്തരം ആഖ്യാനങ്ങള്‍ഇന്ന്‌പുനര്‍പാരായണം ചെയ്യപ്പെടുന്നുണ്ട്‌. അടിമകള്‍, അയിത്തക്കാര്‍, കുടിയാന്‍, ദരിദ്രര്‍എന്നിങ്ങനെ നിരവധി അവസ്ഥാനാമങ്ങളിലായിരിക്കുമ്പോഴും, അവര്‍ക്ക്‌അവരുടേതായ ചരിത്രവും സംസ്‌കാരവും ആത്മീയതയും സര്‍ഗ്ഗാത്മകതയും നിലനല്‍ക്കുന്നുണ്ട്‌. ഇതു പരിശോധിച്ചാല്‍പ്രതിരോധത്തിന്റേയും, ആത്മബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും നീതിയുടേയും മാനുഷികതയുടേയും നിരവധി ഘടകങ്ങള്‍വര്‍ത്തിക്കുന്നതു കാണാന്‍കഴിയും. അതുകൊണ്ടുതന്നെ ജീവശ്ചവങ്ങളായവര്‍ഏതെങ്കിലും സവര്‍ണ്ണമതങ്ങളുടെ ഉറക്കം കെടുത്തുവാനായി കയറിവരികയായിരുന്നു എന്ന രീതിയിലുള്ള നിരീക്ഷണങ്ങള്‍അര്‍ത്ഥ മില്ലാത്തവയാകുന്നു.
But the online pharmacies are supplying free levitra samples the medicine in cheap and the medicine is fully dependable and reliable. It must not be used when a man is pfizer viagra without prescription planning to have sexual activity and its recovery after exercise. There are several products available tadalafil online 40mg in the markets, which are helping out women to have satisfying sexual drives. In fact, it has been determined that around 7 out of http://mouthsofthesouth.com/wp-content/uploads/2017/10/MOTS-11.04.17-Byrd.pdf buy viagra prescription 10 users find this treatment best for them.
ആയിരത്തിയെണ്ണൂറുകള്‍മുതല്‍തന്നെ മിഷണറിനാരുടെ മുന്‍കയ്യില്‍വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ടെങ്കിലും ദളിത്‌ബഹുജനങ്ങള്‍ക്ക്‌പ്രവേശനം സാധ്യമാകുന്നത്‌നൂറുവര്‍ഷങ്ങള്‍ക്ക്‌ശേഷമാണ്‌. 1907 ല്‍സി.എം.എസ്സ്‌. സ്‌കൂളില്‍നാലുവിദ്യാര്‍ത്ഥികള്‍ക്ക്‌പഠിക്കുവാന്‍അവസരം ലഭ്യമാകുന്നുണ്ട്‌. എന്നാല്‍ഇതിനു മുമ്പുതന്നെ മഹാത്മാ അയ്യന്‍കാളിയുടെ മുന്‍കയ്യില്‍(1904) വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളും പ്രവേശനങ്ങളും ആരംഭിച്ചിരുന്നു (പു.13)23 മിഷണറിമാരും സുറിയാനി ക്രിസ്ത്യാനി പുരോഹിതരും ദീര്‍ഘകാലത്തോളം ഉന്നതവിദ്യാഭ്യാസത്തില്‍നിന്നും ദളിതരെ ഒഴിവാക്കി നിര്‍ത്തിയിരുന്നു. കെ. സി. രാജ്‌ഇതിനെ നിരീക്ഷിക്കുന്നുണ്ട്‌. സഭയുടെ പ്രധാന കേന്ദ്രങ്ങളില്‍ഇംഗ്ലീഷ്‌സ്‌കൂള്‍സ്ഥാപിച്ചില്ല, ഇംഗ്ലീഷ്‌സ്‌കൂളുകളില്‍പ്രവേശനം നല്‍കിയില്ല, കോളേജ്‌വിദ്യാഭ്യാസത്തിന്‌പ്രോത്സാഹനം നല്‍കിയില്ല, ജനസംഖ്യാനുപാതികമായി നിയമനങ്ങള്‍നിയമനങ്ങള്‍നള്‍കിയില്ല എന്നിങ്ങനെ, പ്രാതിനിധ്യജനാധിപത്യത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍മുന്നോട്ടു വയ്‌ക്കുവാന്‍ഇക്കാലത്ത്‌ദളിതര്‍ക്കു കഴിഞ്ഞിരുന്നു.

ഭൂമിയും അതിന്റെ അധികാരവും, പാട്ടക്കാരുടെ ഇടയിലെ അയിത്തം, പള്ളികളിലെ ജാതിവ്യത്യാസം, ഒരേ പുരയിടത്തിലെ ജാതിതിരിച്ചുള്ള ശ്‌മശാനങ്ങള്‍, ഒരേപുരയിടത്തിലെ ജാതിതിരിച്ചുള്ള പള്ളികള്‍, താഴ്‌ന്ന ജാതിക്കാരനായ പുരോഹിതരുടെ മേല്‍സവര്‍ണ്ണ വിശ്വാസികള്‍പുലര്‍ത്തിയിരുന്ന അയിത്തം, വിജ്ഞാനം നല്‍കാതിരിക്കുവാന്‍നടത്തിയ കൊലപാതകങ്ങള്‍തുടങ്ങിയ പലതിനെക്കുറിച്ചും അദ്ദേഹം എഴുതുന്നുണ്ട്‌.

1943 ലാണ്‌സെപ്പറേറ്റ്‌അഡ്‌മിനിസ്‌ട്രേഷന്‍എന്ന അവകാശം നേടിയെടുക്കുവാന്‍സി. എം. എസ്സ്‌. സഭയ്‌ക്കുള്ളില്‍ദളിത്‌പുരോഹിതരും നേതൃത്വങ്ങളും ശ്രമിക്കുന്നത്‌. ചരിത്രപരമായ ചുവടുവയ്‌പ്പായിരുന്നു ഇത്‌. 1930 കളില്‍ഡോ. അംബേദ്‌കറിന്റെ മുന്‍കയ്യില്‍നടന്ന സൈമണ്‍കമ്മീഷന്‍ചര്‍ച്ചകളോടും, ദഗാന്ധിജിക്കു മുന്നില്‍നിലപാടെടുത്ത സെപ്പറേറ്റ്‌റിസര്‍വേഷന്‍എന്ന പദ്ധതിയോടും ഇത്‌ഐക്യം പ്രഖ്യാപിക്കുന്നു. 1890 കളില്‍കറുത്തവര്‍ഉയര്‍ത്തിക്കൊണ്ടുവന്ന കറുത്ത ദൈവസങ്കല്‌പങ്ങള്‍ക്കും, 1950 കളില്‍വാഷിങ്ങ്‌ടണില്‍നടന്ന വെളുത്ത ക്രൈസ്‌തവരുടെ വംശീയതയ്‌ക്ക്‌എതിരെ കറുത്തവര്‍ഉയര്‍ത്തിയ ശ്രമങ്ങളും ഇവിടെ സമാനമായി കാണാന്‍കഴിയും.

വെള്ള വംശീയത ഗോത്രജനങ്ങളെ വിഭജിക്കുന്നതിന്‌ശ്രമിച്ചിട്ടുള്ളതുപോലെ, ദളിതരെ ഉപജാതികളായി തിരിക്കുന്നതിനും ജാതികള്‍ക്കിടയില്‍പ്രാദേശികമായി വിള്ളലുകളുണ്ടാക്കിയും ദളിതരുടെ നിരവധി മുന്നേറ്റങ്ങളെ സഭകള്‍തടയുകയുണ്ടായി. 1966 ല്‍സഭാചര്‍ച്ചകളില്‍പങ്കെടുക്കാന്‍എത്തിയ സി. എം. എസ്സ്‌. സെക്രട്ടറി, ഡോ. ജോണ്‍ടെയിലറെ വിദൂരത്തിലേയ്‌ക്കു സ്ഥലംമാറ്റിക്കൊണ്ടാണ്‌, ദളിതരുടെ കൂട്ടായ്‌മയില്‍നിന്ന്‌അദ്ദേഹത്തിന്റെ ശ്രദ്ധയകറ്റിയത്‌എന്ന്‌കെ. സി. രാജ്‌എഴുതുന്നു. കരിപ്പൂത്തട്ടു പ്രദേശങ്ങളില്‍സഭയ്‌ക്കുവേണ്ടി ജീവത്യാഗം ചെയ്‌തവരെയും മുതലകളുടെ വയറ്റില്‍അകപ്പെട്ട കറുത്ത മനുഷ്യരെയുംകുറിച്ച്‌സഭയിലെ സുറിയാനി ക്രിസ്ത്യാനി പുരോഹിതര്‍സംഘര്‍ഷപ്പെടുന്നില്ല. മറിച്ച്‌പില്‍ക്കാലത്ത്‌അവര്‍ചെളികുത്തിപ്പൊക്കി യെടുത്ത ഭൂമി വിറ്റുവിലവാങ്ങുന്നതിനു പില്‍ക്കാലത്ത്‌സഭ നടത്തിയസംഘര്‍ഷത്തെ ഗ്രന്ഥകാരന്‍പരിഹസിക്കുന്നുണ്ട്‌.

ഫാദര്‍വി. ജെ. സ്റ്റീഫനും സഹപ്രവര്‍ത്തകരും 1965-ല്‍ഇംഗ്ലണ്ടിലേയ്‌ക്ക്‌ അയച്ചകത്തില്‍80% ജനസംഖ്യാനുപാതിക പ്രാതിനിധ്യം സഭക്കുള്ളില്‍നല്‍കണ മെന്ന്‌വ്യക്തമാക്കുന്നുണ്ട്‌എന്നാല്‍സ്വാതന്ത്ര്യാനന്തരം, മിഷണറിമാര്‍മടങ്ങി പ്പോവുകയും, ഇന്ത്യന്‍ക്രൈസ്‌തവരില്‍കേന്ദ്രീകൃതമാവുകയും ചെയ്‌ത സഭാസമ്പത്തില്‍നിന്നും, 80% വരുന്ന ദളിതരെ ഒഴിവാക്കുവാന്‍സി. എസ്സ്‌. ഐ. സഭതീരുമാനിക്കുകയായിരുന്നു ഇതിനെക്കുറിച്ച്‌ശ്രീ കവിയൂര്‍കെ. സി. രാജ്‌ഇങ്ങനെ വ്യക്തമാക്കുന്നു, ഒട്ടുവളരെ വിലതീരാത്ത പള്ളികള്‍, ജലജന്തുക്കള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഇരയായി സമ്പാദിച്ച വസ്‌തുക്കള്‍, പ്രസ്സ്‌, കോളേജുകള്‍, സ്‌കൂളുകള്‍, ആസ്‌പത്രികള്‍, വ്യവസായ പരിശീലന കേന്ദ്രങ്ങള്‍വ്യവസായശാലകള്‍, സഭാപ്രവര്‍ത്തകരുടെ വീടുകള്‍, ബിഷോപ്പിന്റെ അരമന, ഡയോസിഷന്‍ഒഫീസ്‌, പ്രതിവര്‍ഷം വരുന്ന ലക്ഷക്കണക്കിനുള്ള സി. എം. എസ്സ്‌. ജനറല്‍ഗ്രാന്റ്‌, കെട്ടിടങ്ങളുടെ വാടക, വന്‍തുകകള്‍ക്കു ലഭിക്കുന്ന പലിശ, തുടങ്ങിയവയെല്ലാം വിട്ടുപോകുന്ന കര്‍ഷകത്തൊഴിലാളികളായ സഭാംഗങ്ങള്‍(പു. (പു. 187 )24

ശ്രീ കവിയൂര്‍കെ. സി. രാജ്‌എഴുതിയതിന്റെ എത്രയോ മടങ്ങ്‌അദ്ദേഹത്തിന്‌ എഴുതുവാന്‍കഴിയാതെ പോയിട്ടുണ്ടാവാം. ചെറു കുറിപ്പുകളായും ഒറ്റവാക്കുകളായും പിന്നീട്‌എഴുതാം എന്നുകരുതി മാറ്റിവച്ചവ ഇന്ന്‌തിരിച്ചറിയാനാവാത്തവിധം മൂടപ്പെട്ടിരിക്കുകയാവുമൊ. ഗവേഷണങ്ങള്‍ക്ക്‌ഏറെ പ്രാധാന്യമുള്ള ഒരു വിഷയമായി ഇത്‌നിലനില്‍ക്കുന്നു. ബൗദ്ധര്‍ഹിന്ദുക്കള്‍ക്രൈസ്‌തവര്‍സിക്കുകാര്‍ദ്രാ വിഡര്‍എന്നിങ്ങനെ നിരവധി അല്ലികളില്‍, ദളിതര്‍ഇന്നും വര്‍ത്തിക്കുന്നു. എന്നാല്‍ അടിസ്ഥാന പരമായി ആന്തരീക സത്തയ്‌ക്ക്‌ഇന്നും വ്യതിയാനങ്ങളൊന്നു മുണ്ടായിട്ടില്ല. ഒരു ജനത, ഒരു ചരിത്രം, ഒരു സംസ്‌കാരം, ഒരു സമുദായം, ഡോ. ബി. ആര്‍. അംബേദ്‌കറുടെ ആശയാടിത്തറയിലേയ്‌ക്കാണ്‌ദളിതര്‍ക്ക്‌പ്രവേശിക്കു വാനുള്ളത്‌. അധികാര, വിഭവാധികാര പങ്കാളിത്തത്തിലേയ്‌ക്ക്‌അത്‌വികസിക്കേണ്ട തായിട്ടുണ്ട്‌. മതം-മതങ്ങള്‍, ജാതി- ജാതികള്‍, ഭാഷ-ഭാഷകള്‍ദളിതര്‍ക്കുമുന്നിലെ ഇത്തരം ഇല്ലാത്ത തടസ്സങ്ങളെ മറികടന്നേ മതിയാകു. ദേശീയവും സാര്‍വദേശീയ വുമായ തുറവികളിലേയ്‌ക്ക്‌അത്‌നമ്മെ ആനയിക്കും. ഗോത്രമൂപ്പന്മാരോട്‌മാപ്പുപറയുന്ന വെള്ള ആസ്‌ട്രേലിയന്‍ഭരണകൂടങ്ങള്‍നമുക്ക്‌മുന്നിലുണ്ട്‌. ഏതുസവര്‍ണ്ണതയുമാവട്ടെ അവര്‍നടത്തിയ കൊടും ക്രൂരതകളെയോര്‍ത്ത്‌പശ്ചാത്തപിക്കാന്‍അവസര മൊരുക്കേണ്ടത്‌മര്‍ദ്ദിതന്റെ ബാധ്യതയാണ്‌. അന്വേഷണങ്ങളുടെയും തിരിച്ചറിവുകളുടെയും യോജിപ്പിന്റെയും പുതിയഘട്ടമാണിത്‌. ചെന്നായ്‌ക്കള്‍ക്ക്‌മുന്നിലെ കുഞ്ഞാടുകളാവാന്‍, ഒരു ജീവിയേയും അനാഥമാക്കിക്കൂടാ. പുതിയ ചെന്നായ്‌ക്കളുടെ കാലമാണിന്ന്‌. കുഞ്ഞാടുകളെ കരുത്തുറ്റതാക്കാനും സിംഹങ്ങളേപ്പോലെഗര്‍ജ്ജിക്കുന്നതിനും സംഘങ്ങളായി കരുതിയിരിക്കുന്നതിനും വിശേഷവെളിച്ചമായിത്തീരുന്നുണ്ട്‌. ശ്രീ. കവിയൂര്‍കെ. സി. രാജ്‌സാറിന്റെ ഈ കൃതി. കൂടുതല്‍വിശേഷവെളിച്ചമായിത്തീരുവാന്‍ഈ കൃതിക്കു കഴിയുമാറാകട്ടെ.

സഹായകമായ പുസ്തകങ്ങള്‍

1. അയ്യന്‍കാളി, ടി. എച്ച്‌. പി. ചെന്താരശ്ശരി, പ്രഭാത്‌ബുക്‌സ്‌, തിരുവനന്തപുരം, 1985

2. ആചാര്യ അയ്യന്‍കാളി, ടി. എ. മാത്യുസ്‌, ആവന്തിപബ്ലിക്കേഷന്‍, കോട്ടയം, 2009

3. സി. എം. എസ്സ്‌. സഭാചരിത്രം, ഡോ. സ്റ്റീഫന്‍വട്ടപ്പാറ, ആംഗ്ലിക്കന്‍പബ്ലിക്കേഷന്‍സ്‌, കുറിച്ചി, 1989.

4. സഭാചരിത്ര വിചിന്തനങ്ങള്‍, കെ. ഐ. നൈനാന്‍, സി. എസ്‌. എസ്‌. തിരുവല്ല, 1997

5. കേരള ചരിത്രം, കേരള ഹിസ്റ്ററി അസോസിയേഷന്‍, കൊച്ചി, 1975

6. ഉദയംപേരൂര്‍സൂനഹദോസിന്റെ കാനോനുകള്‍, ഡോ. സ്‌കറിയ സക്കറിയ, ഇന്ത്യന്‍ഇന്‍സ്റ്റിറ്റിയൂട്ട്‌ഓഫ്‌ക്രിസ്റ്റ്യന്‍സ്റ്റഡീസ്‌, ഓശാനമൗണ്ട്‌, 1994

7. കേരളോല്‌പത്തിയും മറ്റും, ഹെര്‍മന്‍ഗുണ്ടര്‍ട്ട്‌, ഡി. സി. ബുക്‌സ്‌, 1992

8. മലബാര്‍മാന്വല്‍, വില്യം ലോഗന്‍, മാതൃഭൂമിബുക്‌സ്‌, 2004

9. ന്യൂഹാഫ്‌കണ്ട കേരളം, കെ. ശിവശങ്കരന്‍നായര്‍, കേരളഗസറ്റിയേഴ്‌സ്‌വകുപ്പ്‌, 1996.

10. പ്രാചീന കേരള ചരിത്ര സംഗ്രഹം, സോമന്‍ഇലവുംമൂട്‌, ധന്യബുക്‌സ്‌, പുതുപ്പള്ളി, 2006.

11. കേരളത്തിലെ അമേരിക്ക. കെ. പാനൂര്‍, കറന്റ്‌ബുക്‌സ്‌, 2005.

12. ദേശരാഷ്‌ട്രവും ഹിന്ദു കൊളോണിയലിസവും, ജെ. രഘു, സബ്‌ജകട്‌ആന്റ്‌ലാംഗ്വേജ്‌പ്രസ്സ്‌, കോട്ടയം, 2008

13. കറുത്തദൈവശാസ്‌ത്രം, മാമന്‍വര്‍ക്കി, വിചാര, മാവേലിക്കര, 1990

14. വിമോചനസമരം, ഒരു പഠനം, കെ. ജി. ഗോപാലകൃഷ്‌ണന്‍നായര്‍, ഡി. സി. ബുക്‌സ്‌, 2007

15. ദളിത്‌പഠനങ്ങള്‍, എഡി. ഡോ. എം. ബി. മനോജ്‌, ദളിത്‌സെന്റര്‍ഫോര്‍സോഷ്യല്‍ആന്റ്‌കള്‍ച്ചറല്‍ഇനിഷിയേറ്റീവ്‌സ്‌, കോട്ടയം, 1990.

16. വിദ്യാഭ്യാസം ജീവന്റെ പൂര്‍ണ്ണതയ്‌ക്ക്‌, ഡോ. ജോര്‍ജ്ജ്‌. കെ. അലക്‌സ്‌, സി. എസ്‌. എസ്‌, തിരുവല്ല, 2008.

17. Power, Bertrand Russel, London Unwin Paperbacks, 1983.

18. R.SS- Christian perspective Meet, Indian Institute of Christian Studies, Hosana mount, 2003.

19. Hindutva and indian Religious Traditions, S.Kappen, Manusam Publication, Changanacherry, 2000.

20. Re-imagining Dalit Teology, Post Modern Reading, Y. T. Vinaya Raj, C.S.S., Thiruvalla,2008.

(സെന്‍റര്‍ഫോര്‍സോഷ്യല്‍സ്റ്റഡീസ് ആന്‍ഡ് കള്‍ച്ചര്‍ഉടനെ ഇറക്കുന്ന കെ. സി രാജിന്റെ പുസ്കതത്തിന് എഴുതിയ അവതാരികയാണിത്.)

Tagged as: , , , , , ,

Leave a Reply