Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

രഘുവിന്റെ റസിയ – വിനയനുവേണ്ടി ഒരു സങ്കടഹരജി

[ബി അബുബക്കര്‍]

ആദ്യമേ  പറയട്ടെ, സിനിമയെക്കുറിച്ചു പറയുവാനല്ല, സിനിമയ്ക്കുപിന്നിലെ ചില കളികളെക്കുറിച്ചു പറയുവാനാണ് ഇക്കുറി ഈ പംക്തി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ഇതില്‍ സിനിമയെവിടെ എന്നു ചോദിക്കരുത്. അല്ലെങ്കില്‍ തന്നെ വിനയന്റെ ചിത്രത്തില്‍ സിനിമ അന്വേഷിക്കുന്നവന്റെ തലയില്‍ നെല്ലിക്കാത്തളം വയ്ക്കണം.

വിനയന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ രഘുവിന്റെ സ്വന്തം റസിയ കാണാന്‍ തീരുമാനിക്കുംമുന്‍പേ അറിയാമായിരുന്നു, ഇതൊരു മണുകുണാപ്പന്‍ പടമായിരിക്കുമെന്ന്. ഈ പടം കാണാന്‍ ഒരു ധൈര്യത്തിനു കൂട്ടുവിളിച്ച കൂട്ടുകാരെല്ലാം നിഷ്കരുണം ഒഴിഞ്ഞുമാറിക്കളഞ്ഞു. അങ്ങനെ ഒടുവില്‍ ധൈര്യം സംഭരിച്ച്, പടം റിലീസായി ഒന്നാം വാരപൂര്‍ത്തിക്കു തൊട്ടുമുന്‍പുള്ള ദിവസമാണ് തിയറ്ററിലേക്കെത്തിയത്. അന്നത്തെ ദിവസം കഴിഞ്ഞുപോയാല്‍, കടിച്ചുപിടിച്ചുനില്‍ക്കുന്ന തിയറ്റര്‍ ജീവനക്കാരുടെ ക്ഷമപോലും ഇല്ലാതാകുമെന്നും അതിനാല്‍ തിയറ്ററില്‍ പടം ഇല്ലാതാകുമെന്നും ഉറപ്പുണ്ടായിരുന്നു. അങ്ങനെ പടം കണ്ടു. ഒരു കാര്യം ഉറപ്പായി. ബി.അബുബക്കര്‍ എന്തൊക്കെ പാപം ചെയ്തിട്ടുണ്ടെങ്കിലും നരകം ലഭിക്കില്ല. കാരണം, ഭൂമിയില്‍ വച്ച് രഘുവിന്റെ സ്വന്തം റസിയ കണ്ട ഒരാളെന്ന നിലയില്‍ പരലോകത്ത് ശിക്ഷയില്‍ ഇളവുകിട്ടും.

എന്നിട്ടും എന്തിനാണു വിനയന്റെ പടം കാണാന്‍ പോയത് എന്ന ചോദ്യത്തിനുള്ള മറുപടി മാത്രമാണിനി പറയാനുള്ളത്. വിനയന്‍ മാക്ടയുടെ അമരത്തിരിക്കുമ്പോള്‍ പല പണികളും കാട്ടിയിട്ടുണ്ടെങ്കിലും ഫെഫ്ക രൂപീകരിക്കപ്പെടുകയും വിനയനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തപ്പോള്‍ വിനയനോട് ഒരു സഹതാപം തോന്നിപ്പോയി. അതിനുപുറമേ, ഫെഫ്ക ഭീകരന്മാരുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കാതെ സിനിമകളെടുക്കുകയും അതിന്റെ സെന്‍സര്‍ഷിപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കായി നിയമപോരാട്ടം നടത്തുകയും ചെയ്ത വിനയന്‍ ഒരു പ്രത്യേകതരത്തില്‍ ബഹുമാനം തോന്നിപ്പിച്ചിരുന്നു.

നമ്മുടെ ആളുകള്‍ക്ക് അറിയാത്ത ഒരു സിനിമാക്കാര്യമുണ്ട്. സിനിമയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലിരിക്കേണ്ട ഒരു കാര്യമാണ് സെന്‍സര്‍ഷിപ്പ്. എന്നാല്‍, സര്‍ക്കാരിന്റെ ബോഡിയായ സെന്‍സര്‍ബോഡിന്റെ അനുമതി ഒരു ചിത്രത്തിന് കിട്ടണമെങ്കില്‍ അതിന് ഫിലിം ചേമ്പറിന്റെ ശിപാര്‍ശക്കത്തു വേണം. ആ കത്തുണ്ടെങ്കിലേ ഫിലിം സെന്‍സര്‍ ചെയ്യാനെടുക്കൂ. അപ്പോള്‍ ആ ചേമ്പര്‍ സര്‍ക്കാരിന്റേതാകണമല്ലോ.

നമ്മുടെ സര്‍ക്കാര്‍ ചേട്ടന്മാര്‍ ഈ ചേമ്പറിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വിട്ടുകൊടുത്തിരിക്കുകയാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഒരു പടത്തിന് സെന്‍സര്‍ശിപാര്‍ശ കൊടുക്കണമെങ്കില്‍ അവര്‍ക്കു പൊന്നുമനസ്സു തോന്നുകയും പടത്തിന്റെ ബാനര്‍ അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാകുകയും വേണം. അങ്ങനെ രജിസ്ട്രര്‍ ചെയ്യാന്‍ ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ചെലവു വരും. അതായത്, ഒരുകാര്യവുമില്ലാതെ സിനിമാച്ചെലവ് ഒരുലക്ഷം അധികം. രണ്ടും മൂന്നും കോടി മുടക്കുന്ന പടത്തിന് ഇതുപ്രശ്നമാവില്ല. എന്നാല്‍, 20 ലക്ഷത്തിനും മറ്റും പടമെടുക്കാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നവന്റെ അടിവയറ്റില്‍ കൊള്ളുന്ന അടിയാണിത്. അതും, പടമെടുക്കാതെ ചുമ്മാ ഇരിക്കുന്ന ചില അണ്ണന്മാരാണ് ഈ ഓഫീസുകളൊക്കെ നടത്തുന്നത്.

ഏതായാലും അത്തരമൊരു ദുഷ്‌പ്രവണതയ്ക്കെതിരെ നിയമപോരാട്ടം നടത്തി വിജയം വരിച്ച ആളാണ് വിനയന്‍. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിന് സെന്‍സര്‍ഷിപ്പ് അനുവദിക്കാതിരുന്നപ്പോള്‍ വിനയന്‍ കോടതിയില്‍ പോയി. നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം കോടതി വിധിച്ചു, പടം സെന്‍സര്‍ ചെയ്യാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ശിപാര്‍ശ വേണ്ട. ഇത് മലയാളസിനിമാചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു വിധിയാണ്. ഇനി സിനിമയെടുക്കുന്ന ആര്‍ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മുന്നില്‍ തലചൊറിഞ്ഞുനില്‍ക്കേണ്ട ആവശ്യമില്ല.

ഇങ്ങനെയൊക്കെയുള്ള വിനയനോട് ധാര്‍മിക പിന്തുണ പ്രഖ്യാപിക്കാനാണ് അദ്ദേഹം ഈ ഫെഫ്കയോടും ഉണ്ണിക്കൃഷ്ണനോടും ഇടന്തടിച്ചുനിന്നെടുത്ത രഘുവിന്റെ സ്വന്തം റസിയ കാണാന്‍ പോകുന്നത്. പക്ഷേ, ഈ ചിത്രം കണ്ടുതീരുമ്പോള്‍ നമുക്കു മനസ്സിലാകും, വിനയന്റെ യഥാര്‍ഥശത്രു, ഫെഫ്കയോ ഉണ്ണിക്കൃഷ്ണന്‍ ബിയോ ഒന്നുമല്ല, വിനയന്‍ തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, വിനയന്‍ ചെയ്യേണ്ടത് ഭേദപ്പെട്ട, പ്രേക്ഷകരെ വെല്ലുവിളിക്കാത്ത സിനിമകളാണ്. അതിനുപകരം, സ്വന്തം സമാധിക്കുള്ള കുഴി സ്വയം തോണ്ടുന്ന വിനയനെയാണ് യക്ഷിയും ഞാനുമിലും ഇപ്പോള്‍ രഘുവിന്റെ സ്വന്തം റസിയയിലും ഒക്കെ കാണുന്നത്.

വിനയന്റെ കഥ (സിനിമയുടെ കഥയല്ല) വളരെ രസകരമാണ്. സിനിമയോടുള്ള ആവേശം കാരണം, അതിനെപ്പറ്റി കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ കൈയിലെ പണമെല്ലാം ചെലവാക്കി സ്വന്തമായി പടം നിര്‍മിക്കാനിറങ്ങിയയാളാണു വിനയന്‍. ആലിലക്കുരുവികള്‍ എന്ന ചിത്രമാണ് വിനയന്‍ നിര്‍മിച്ചത്. ശോഭന നായിക, പുതുമുഖം നായകന്‍. എസ് എല്‍പുരം ആനന്ദ് എന്നൊരാളായിരുന്നു സംവിധായകന്‍.

ആ സിനിമയുടെ നിര്‍മാണകാലത്ത് സിനിമയെപ്പറ്റി വിനയന്‍ പഠിച്ചു. അതിനുശേഷം ഒരു സോഫ്റ്റ് പോണോ ഫിലിം സ്വയം സംവിധാനം ചെയ്തുകൊണ്ടാണ് വിനയന്‍ അവതരിച്ചത്. ആയിരം ചിറകുള്ള മോഹം എന്നായിരുന്നു ചിത്രത്തിന്റെ പേര്. പില്‍ക്കാലത്ത് വിനയന്‍ തന്നെ സ്റ്റാര്‍ഡത്തിലേക്കുയര്‍ത്താന്‍ ശ്രമിച്ച പൃഥ്വിരാജിന്റെ അച്ഛന്‍ സുകുമാരനായിരുന്നു അതില്‍ പ്രധാനവേഷം ചെയ്തത്. ജയലളിത, ഹരീഷ് എന്നിവരും അഭിനയിച്ച ആ ചിത്രത്തിനുശേഷം ഒരുപിടി ചിത്രങ്ങള്‍ വിനയന്‍ ചെയ്തു. കുഞ്ഞിക്കുരുവി, അമ്മയുടെ സ്വന്തം കുഞ്ഞുമേരി, കന്യാകുമാരിയില്‍ ഒരു കവിത എന്നിങ്ങനെ ഒരുപിടി സിനിമകള്‍.

ഇതിനിടെ, മോഹന്‍ലാലിന്റെ ഡ്യൂപ്പ് അഭിനയിക്കുന്ന സിനിമ എന്ന പേരില്‍ സൂപ്പര്‍സ്റ്റാര്‍ എന്നൊരു സിനിമ ചെയ്തു വിനയന്‍. അതിന്റെ പേരില്‍ വിനയനെ തകര്‍ത്തു നശിപ്പിക്കാന്‍ ശ്രമം നടന്നെന്നാണു പറയപ്പെടുന്നത്. ഏതായാലും വര്‍ഷങ്ങളോളം സിനിമ ചെയ്യാന്‍ കഴിയാതെ പോയ  വിനയന്‍ തിരിച്ചുവരവു നടത്തിയത് ശ്രീനിവാസന്റെ രചന കൈയില്‍കിട്ടിയതുകൊണ്ടുമാത്രമാണ്. ശിപായി ലഹള എന്ന ആ ചിത്രത്തിന്റെ വിജയത്തിനു ശേഷം മിസ്റ്റര്‍ക്ലീന്‍ എന്നൊരു ചിത്രം കൂടി ആ ടീമിനെ വച്ച് വിനയന്‍ ചെയ്തെങ്കിലും വേണ്ടത്ര വിജയിച്ചില്ല. തുടര്‍ന്ന് ദിലീപിനെ നായകനാക്കി ചെയ്ത കല്യാണസൗഗന്ധികം നല്ല വിജയമായി. പിന്നെ, ദിലീപിനെ നായകനാക്കി അനുരാഗക്കൊട്ടാരം, സ്നേഹനിലാവ്, ഉല്ലാസപ്പൂങ്കാറ്റ് എന്നിങ്ങനെ കുറേ ചിത്രങ്ങള്‍ ചെയ്തെങ്കിലും അതെല്ലാം പരാജയപ്പെട്ടു.

പിന്നെയാണ് ആകാശഗംഗ എന്ന പ്രേതസിനിമ വരുന്നത്. അതും തുടര്‍ന്നുവന്ന ഇന്‍ഡിപെന്റന്‍സും വിജയിച്ചു. പിന്നെയും ചില പരാജയങ്ങള്‍ക്കുശേഷം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നിങ്ങനെയുള്ള ചിത്രങ്ങളുടെ വിജയം വിനയനെ വലിയ സംവിധായകനാക്കി. ആ വിജയമാണ് മമ്മൂട്ടിയെ നായകനാക്കി ദാദാസാഹിബും രാക്ഷസരാജാവും ഒരുക്കാന്‍ വിനയനെ പ്രാപ്തനാക്കിയത്. അതിനിടെ  മാക്ടയുടെ തലപ്പത്തെത്തുവാനും വിനയനായി. എന്നാല്‍ അവിടെ താന്‍പോരിമ കാട്ടിയ വിനയനെ മെല്ലെ സാങ്കേതികപ്രവര്‍ത്തകരിലെ ഈഗോ ഈടിനെടുത്തവര്‍ വെറുക്കാന്‍തുടങ്ങി. അതിന്റെയവസാനം വിനയന്റെ പതനവും ഫെഫ്കയുടെ ഉദയവും തുടങ്ങി.

വിനയനെ ചവിട്ടിമറിച്ചിട്ട് പുതിയ സംഘടനയുമായി എല്ലാവരും രക്ഷപ്പെട്ടപ്പോഴാണ് വിനയന് വെല്ലുവിളിയുമായി സിനിമയെടുക്കേണ്ട അവസ്ഥ വന്നത്. ഇതിനിടെ അമ്മയോട് എതിരിട്ട് അദ്ദേഹം സത്യം, അദ്ഭുതദ്വീപ്  പോലുള്ള ചിത്രങ്ങള്‍ ചെയ്തിരുന്നു. അമ്മയോടെന്ന പോലെ മാക്ടയിലെ മറ്റംഗങ്ങളോടും അദ്ദേഹം ഇടഞ്ഞു. അതോടെ മാക്ട തന്നെ പൊല്ലാപ്പിലായി. വിനയന്‍ പുതുസംഘടനയായ ഫെഫ്കയില്‍ അംഗത്വമില്ലാത്ത സംവിധായകനായി.
The prime reasons behind men becoming impotent are stressful lifestyle, alcoholism and diseases. generic levitra online This rather short effectiveness is considered to be better able to sidestep the detrimental results that are getting viagra online connected with these tendencies and characteristics. They have invented a kind of medicine that are similarly effective for cialis vs viagra in that particular disease. If she does not share a good rapport with her partner, the tension may even creep between the viagra price http://www.glacialridgebyway.com/windows/Green%20Lake.html sheets, and leave a woman feel little or not gratified at all.
ഈ സംഘടനാനേതാക്കളോട് യുദ്ധം പ്രഖ്യാപിച്ച് വിനയന്‍ ഇപ്പോഴും സിനിമയെടുത്തുകൊണ്ടിരിക്കുന്നു. യക്ഷിയും ഞാനും എന്ന ചിത്രവും ഇപ്പോള്‍ രഘുവിന്റെ സ്വന്തം റസിയയും. വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചതിന് തിലകന്‍ മുതല്‍ സ്ഫടികം ജോര്‍ജ് വരെയുള്ള നടന്മാരെ ഫെഫ്ക വിലക്കി. അതുപോലെ മേഘ്ന രാജിനെപ്പോലുള്ള നടിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. വിനയന്‍ ചിത്രത്തില്‍ സഹകരിക്കാതിരിക്കാന്‍ സാങ്കേതികപ്രവര്‍ത്തകരെയും നടീനടന്മാരെയും സ്വാധീനിക്കുന്നുണ്ടെന്ന ആരോപണം വളരെ ശക്തമാണ്. ഇതിനായി ഓഗസ്റ്റ് പതിനഞ്ച് എന്ന ചിത്രത്തിലേക്ക് മേഘ്നയെ കാസ്റ്റു ചെയ്യുകയും ആ പടത്തിന്റെ ഷൂട്ടിംഗ് സ്ഥലത്ത് എത്തി ഉണ്ണിക്കൃഷ്ണന്‍ ബി മേഘ്നയോട് മേലില്‍ വിനയന്‍ ചിത്രത്തില്‍ അഭിനയിക്കാതിരുന്നാല്‍ പത്തു ചിത്രങ്ങളില്‍ ഫെഫ്ക അവസരം തരാം എന്നു പറയുകയും ചെയ്തെന്ന് ആരോപണമുണ്ട്.

ഇങ്ങനെയൊക്കെയുള്ളതുകൊണ്ട് വിനയന്റെ ചിത്രത്തെ, അതെത്ര കൂതറയായാലും ഒന്നു കണ്ട് വിജയിപ്പിക്കാന്‍ ശ്രമിച്ചുകളയാം എന്നു കരുതിയതുകൊണ്ട് രഘുവിന്റെ സ്വന്തം റസിയ കണ്ടത്. വിനയനു വേണ്ടി ഒരു സങ്കടഹരജി എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇതുപോലെയുള്ള സിനിമകളെടുക്കാനായിട്ടാണെങ്കില്‍ വിനയന്‍ ഇനി ഇവിടെ ചുറ്റിക്കറങ്ങേണ്ടതില്ലെന്നാണു പറയാനുള്ളത്.

നട്ടാല്‍ കുരുക്കാത്തൊരു നുണക്കഥ, എല്ലാ ദൗര്‍ബല്യങ്ങളോടെയും അതിനാടകീയതയോടെയും അമിതവൈകാരികതയോടെയും അതിഭാവുകത്വത്തോടെയും പറഞ്ഞുവച്ചിരിക്കുന്നു എന്നതിലപ്പുറം ഒന്നുമല്ല, രഘുവിന്റെ സ്വന്തം റസിയ. ഇതൊരു ചലച്ചിത്രനിരൂപണമല്ലെന്നറിയാം. അങ്ങനെ നിരൂപിക്കാനും മാത്രം ചലച്ചിത്രമൊന്നുമല്ല ഈ വിനയന്‍ ചിത്രം. ഏതായാലും നിങ്ങളുടെ നഗരത്തിലെ തിയറ്ററുകളില്‍ ഈ ചിത്രം ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ ചിത്രം കാണുന്നതു നന്ന്. അതുകൊണ്ട് രണ്ടു വിശേഷമുണ്ട്. ഒന്ന്, ഫെഫ്കയുടെ മാടമ്പിത്തരത്തിനെതിരെ ഒരു നിലപാടില്‍ പങ്കാളിയാകാം. രണ്ട്, ഒരു സിനിമ എങ്ങനെയാകരുത് എന്നു മനസ്സിലാക്കാം.

പോസ്റ്റ് സ്ക്രിപ്റ്റ്

ഫിലിം പദാവലി

1) ഹൈ ആംഗിള്‍ ഷോട്ട്

ലോകസിനിമയില്‍- കാഴ്ചപ്പെടുന്ന കഥാപാത്രത്തിന്റെ നിസ്സഹായതയും നിസ്സാരതയും ദ്യോതിപ്പിക്കാനുതകുന്ന ഷോട്ട്. ദൈവത്തിന്റെ നോട്ടം എന്നൊക്കെ പറയാവുന്ന ആംഗിള്‍.

വിനയന്‍ സിനിമയില്‍ – നായികയുടെ മാറിടവിടവും മാറിടത്തുളുമ്പലും കാഴ്ചപ്പെടുത്താന്‍ സഹായിക്കുന്ന ആംഗിള്‍.

2) ലോ ആംഗിള്‍ ഷോട്ട്

ലോകസിനിമയില്‍- വീക്ഷിക്കപ്പെടുന്ന കഥാപാത്രത്തിന്റെ ആധികാരിത ദ്യോതിപ്പിക്കാനുതകുന്ന ആംഗിള്‍.

വിനയന്‍ സിനിമയില്‍ – നായികയുടെ പാവാട വട്ടംവിരിഞ്ഞാല്‍ അവളുടെ കാല്‍മുട്ടും തുടക്കാമ്പും വെളിപ്പെടുത്താന്‍ സഹായിക്കുന്ന ആംഗിള്‍.

Leave a Reply