Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

അണ്ഡം വില്‍ക്കാനുണ്ട് ! [രമ്യ മേരി ജോർജ്]

[രമ്യ മേരി ജോർജ്]

ദൈവം ഭൂമിയിലേക്ക്‌
പകച്ചു നോക്കി
തന്തയില്ലാക്കുഞ്ഞുങ്ങള്‍.
അല്ല…
തന്തയും,തള്ളയുമില്ലാക്കുഞ്ഞുങ്ങള്‍
തെരുവില്‍ പെരുകുന്നു…

അവിടുന്ന്
കൈവെള്ളയിലേക്ക്
തുറിച്ചു നോക്കി
അവരുടെ പേര്‍
അതില്‍
ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല !!!

*** *** **** **** ****

വന്ധ്യതാ ക്ലിനിക്കി,നെതിര്‍വശം
ശീതീകരിച്ച
കുടുസ്സു മുറിയില്‍
അവളിരിപ്പുണ്ട്

സുന്ദരിയാണ്
വാ തോരാതെ
ഇന്ഗ്ലീഷും ,മംഗ്ലീഷും
സംസാരിക്കും.

ബുദ്ധിയുമുണ്ട്!
അല്ലെങ്കില്‍
ഈ ചെറു പ്രായത്തില്‍
ധൂര്ത്തടിക്കുവാന്‍
അപ്പന്റെ പോക്കറ്റനക്കാതെ
കാശുണ്ടാക്കുന്നതെങ്ങനെ ???

ഊം …എന്താ ..
നിന്റെ ചുണ്ടിന്‍ കൊണിലൊരു
വക്രിച്ച ,പരിഹാസച്ചിരി ?

വീകെന്‍ഡുകള്‍
പണമുണ്ടാക്കാന്‍
ബീച്ചിലും,പാര്‍ക്കിലും
കറങ്ങുന്നുവെന്നാണോ.?

ഹേ..ഇവള്‍ ഒരു വേശ്യയല്ല..!
പക്ഷെ…
ശരീരം വിറ്റ് ജീവിക്കുന്നു .

നേര്ച്ച കാഴ്ചകള്‍ക്ക് നേരെ
ദൈവം കണ്ണടക്കുമ്പോള്‍
മരവിച്ച മുഖങ്ങള്‍
അവളെ തേടിയെത്തുന്നു .

സുന്ദരിയാണ്..
ബുദ്ധിയുമുണ്ട്…
ഇവളുടെ കനി വേസ്റ്റ്‌ ആവില്ല
Erectile dysfunction or ED is the inability to develop or maintain an erection of the penis satisfactorily. buy cialis levitra pharmacy online viagra Erectile dysfunction, as well called as impotence, has become an ordinary condition among men; especially, among older men. This is why there is testosterone replacement therapy as a viagra online delivery means of recovery. Tiny scratches, fissures levitra pill and tears in the muscle fibres. പക്ഷെ…
ആര്‍ത്തി കൂടുതലായിരിക്കും
കണ്ടില്ലേ?
പേശി,പ്പേശി
ലക്ഷങ്ങള്‍ അമ്മാനമാടുന്നത് ?

തുരന്നെടുത്തു കൊള്‍ക
പക്ഷെ,
മയക്കം വിടും മുന്‍പേ
വേണം..പിടയ്ക്കുന്ന
പുത്തനുകള്‍..!!

ജീവാംശം
ടെസ്റ്റ്‌ ട്യുബിലേറി
ലാബിലേക്ക്
യാത്രയാകുമ്പോള്‍ …
അവള്‍
അടുത്ത മണിക്കൂറില്‍
സ്വന്തമാവുന്ന
പര്‍പ്പിള്‍ കളറുള്ള സ്കൂട്ടിയെ
താലോലിക്കുകയായിരുന്നു

വഴുത്ത വെള്ളത്തില്‍
കുതിര്‍ന്ന കനി
ചുറ്റും നോക്കി …
പല വലുപ്പത്തില്‍
മത്സരിച്ചു വളരുന്ന
ജീവനുകള്‍ !

കുറെ അണ്ഡങ്ങള്‍
ബീജം കാത്തു
ചില്ല് കൂട്ടില്‍
കിടക്കുന്നു ..
ഭ്രൂണങ്ങള്‍
ഗര്‍ഭപാത്രത്തെയും !
[അതും വാടകയാവാം]

നന്നായ് വളര്‍ന്നാല്‍
തനിക്കു കൊള്ളാം
തൊട്ടു നോക്കി,തട്ടി നോക്കി
നല്ലതൊന്നെടുത്തു
ബാക്കിയൊക്കെയും
കുപ്പയില്‍ തളളും !

*** *** *** *****

നാളെ മകന്‍
അമ്മയെ
റേപ്പ് ചെയ്തെന്നു വരാം
അച്ഛന്‍ മകളെ
ഭാര്യയാക്കിയെന്നും വരാം
കാരണം,
രക്തം,രക്തത്തെ തിരിച്ചറിയുന്നില്ല !

***

Tagged as: ,

Leave a Reply