Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

തകഴിയുടെ നിഴലും മറഞ്ഞു

[പി. അഭിലാഷ് ]

“കാത്തമ്മോ… ഉമ്മറത്തേക്കൊന്നു വന്നേ…” തകഴിച്ചേട്ടന്റെ ആ വിളികേള്‍ക്കുമ്പോള്‍ കാത്തയ്ക്കറിയാം കൈയില്‍ കരുതേണ്ടത് വെറ്റിലച്ചെല്ലമാണോ അതോ ചൂടു ചായയാണോ എന്നത്. അത്രയ്ക്ക് പൊരുത്തമായിരുന്നു അവരുടെ മനസ്സുകള്‍ തമ്മില്‍. കുട്ടനാട്ടിലെ നെടുമുടിയില്‍ നിന്ന് പതിനേഴാം വയസ്സില്‍ തകഴി കൈപിടിച്ചു കൊണ്ടുവന്നതാണ് തറവാട്ടിലേക്ക്. അന്നുതുടങ്ങി അദ്ദേഹത്തിന്റെ അവസാനശ്വാസം വരെയും കാത്തമ്മ ഒപ്പമുണ്ടായിരുന്നു, ഒരു നിഴലായി, നിശ്വാസമായി.

1917 ധനുമാസത്തിലെ പുണര്‍തം നക്ഷത്രത്തില്‍ പിറന്ന കമലാക്ഷിയമ്മയെ വീട്ടുകാര്‍ കാത്ത എന്നു വിളിച്ചു തുടങ്ങി. എളുപ്പമുള്ള ഒരു പേരായിട്ടാണ് കാത്ത കമലാക്ഷിയമ്മയുടെ മുന്നിലെത്തിയത്. പതിയെപ്പതിയെ ‘കമലാക്ഷിയമ്മ’ വിസ്മൃതിയിലായി. പകരം കാത്ത മാത്രം. തകഴിക്കും ഏറെയിഷ്ടം കാത്ത എന്നു വിളിക്കാനായിരുന്നു. ഇഷ്ടം കൂടുമ്പോള്‍ കാത്ത കാത്തമ്മയാവും. നീട്ടിവിളിക്കുമ്പോഴും കാത്തമ്മയെ ആയിരുന്നു തകഴിച്ചേട്ടനിഷ്ടം. ‘കമലാക്ഷിയമ്മേ…’ എന്ന് അദ്ദേഹം എപ്പോഴെങ്കിലും വിളിച്ചിട്ടുണ്ടോ എന്നത് ഓര്‍ത്തു നോക്കേണ്ടിയിരിക്കുന്നു സമകാലീനരായ സുഹൃത്തുക്കള്‍ക്ക്.

തിരുവനന്തപുരത്ത് പ്ളീഡര്‍ഷിപ്പിന് പഠിക്കുന്ന കാലത്താണ് തകഴി കാത്തയെ ജീവിതസഖിയാക്കിയത്. ചെറുപ്പം മുതല്‍ സാഹിത്യ രംഗത്ത് ശ്രദ്ധനേടിത്തുടങ്ങിയ ശിവശങ്കരപ്പിള്ള മാസികകളിലും മറ്റും കഥകളും നോവലുകളും എഴുതി ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരുന്ന കാലംകൂടിയായിരുന്നു അത്. ശങ്കരമംഗലത്തു നിന്ന് കാത്തയ്ക്ക് ഒരാലോചന വന്നപ്പോള്‍ അതിരറ്റ സന്തോഷത്തിലായി കുടുംബാംഗങ്ങള്‍. കൂടുതലൊന്നും ആലോചിക്കാനില്ലാതെ കാത്തയുടെ വീട്ടുകാര്‍ സമ്മതം മൂളി. തകഴിക്കന്ന് വയസ്സ് 34. അങ്ങനെ 1934 സെപ്തംബര്‍ 15ന് കാത്ത നെടുമുടിയില്‍ നിന്ന് തകഴിയിലേക്ക് കുടിയേറി. ആര്‍ഭാടകരമായിരുന്നു ആ വിവാഹം. വഞ്ചിപ്പാട്ടുമൊക്കെ പാടി വള്ളത്തിലായിരുന്നു വരന്റെ വീട്ടുകാര്‍ കാത്തയുടെ നാട്ടിലേക്കെത്തിയത്.

കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന അരീപ്പുറത്ത് കുടുംബത്തിലേക്കായിരുന്നു വധൂവരന്‍മാര്‍ ഗൃഹപ്രവേശം നടത്തിയത്. ഇപ്പോഴത്തെ ശങ്കരമംഗലം തറവാടിന്റെ അടുത്തുതന്നെയായിരുന്നു അരീപ്പുറത്ത് കുടുംബം. ആഹ്ളാദം നിറഞ്ഞുതുളുമ്പിയ ജീവിതാരംഭം. കൂട്ടുകുടുംബത്തിലെ ഒരംഗമാവാന്‍ ദിവസങ്ങള്‍ കൊണ്ടുതന്നെ കാത്തയ്ക്കു കഴിഞ്ഞു. ആ ജീവിതത്തെപ്പറ്റി തകഴി പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു, “കാത്തയ്ക്ക് ഒരു മനംമടുപ്പും ഉണ്ടായിരുന്നില്ല. എല്ലാ ജോലിയും അവള്‍ ചെയ്യുമായിരുന്നു, ദുര്‍മുഖമില്ലാതെ, പരാതിയില്ലാതെ. അമ്മയ്ക്ക് നല്ല വിശ്രമം കിട്ടി…”

പഠനശേഷം അമ്പലപ്പുഴ കോടതിയിലായിരുന്നു പ്രാക്ടീസ്. 1950കളുടെ തുടക്കമായപ്പോള്‍ പുതിയ വീടുവച്ച് താമസം മാറുന്നതിനേപ്പറ്റി തകഴി ആലോചിച്ചു തുടങ്ങി. കാത്ത ചേച്ചിയും സമ്മതം മൂളി. അങ്ങനെ ശങ്കരമംഗലം തറവാടിന് ആദ്യ കല്ലുപാകി, തകഴിയുടെ സാഹിത്യ ജീവിതത്തിന്റ രണ്ടാം ഭാഗത്തിനും.
Before buying an enhancement purchase viagra in australia pill one must be aware with how erectile dysfunction stops him from gaining erections. No one knows best but cialis price online your general practitioner. For easier assistance, this sexual health disorder is cost of viagra 100mg mainly occurs in men. Good news is that it is no buy levitra viagra more untreated health condition these days.
നാടിന് സാംസ്കാരികബോധം പകര്‍ന്നു നല്‍കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന സാഹിത്യ, സാംസ്കാരിക നായകന്‍മാരില്‍ പലരുടെയും ദാമ്പത്യജീവിതം ഒട്ടുമേ അനുകരണീയമല്ലെന്നിരിക്കെ, എക്കാലവും സ്ഫടികത്തിന്റെ തിളക്കമുള്ളൊരു ജീവിതമായിരുന്നു തകഴിയുടെയും കാത്തയുടെയും. കുട്ടനാട്ടുകാരുടെ നാടന്‍ ജീവിതം അതേപടി പകര്‍ത്തിയ പച്ചമനുഷ്യരായിരുന്നു ഇരുവരും. “സാഹിത്യ വാസനയുള്ള ഭാര്യയാണ് എനിക്കുണ്ടായിരുന്നതെങ്കില്‍ ഞാന്‍ തകര്‍ന്നു പോയേനെ” എന്നാണ് തകഴി തന്റെ ആത്മകഥയില്‍ കാത്തച്ചേച്ചിയെപ്പറ്റി പറയുന്നത്.

എടീ എന്നു പോലും തകഴി കാത്തയെ വിളിച്ചിട്ടില്ല. ഒന്നുകില്‍ കാത്ത, അല്ലെങ്കില്‍ കാത്തമ്മ. തകഴിച്ചേട്ടന് ഇങ്ങനെ വിളിക്കാന്‍ മാത്രമേ അറിയാമായിരുന്നുള്ളൂ. “മലയാള ഭാഷയ്ക്കു വേണ്ടി തകഴിയെ കാത്ത കാത്ത” എന്നാണ് സുകുമാര്‍ അഴീക്കോട് കാത്തച്ചേച്ചിയെ വിശേഷിപ്പിച്ചത്. കാത്തച്ചേച്ചി ഇടയ്ക്കിടെ തകഴിച്ചേട്ടനു മുന്നിലിരുന്നു പറയുന്ന ചില കൊച്ചുവര്‍ത്തമാനങ്ങളിലൂടെയാണ് പല കഥകളുടെയും തന്തു വീണുകിട്ടുന്നത്. കുട്ടനാടുമായി ബന്ധപ്പെട്ട ഒരുപാട് നാടന്‍കഥകളുടെ കലവറയായിരുന്നു കാത്തച്ചേച്ചി. ചേച്ചിയുടെ മനസ്സില്‍ നിന്ന് അടര്‍ന്നു വീഴുന്നവ ചേച്ചിയറിയാതെ തകഴി തന്റെ കഥകളാക്കി മാറ്റുകയായിരുന്നു. പക്ഷേ കഥകളില്‍ ഒന്നില്‍പ്പോലും കാത്ത തകഴിയുടെ കഥാപാത്രമായിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.

“ചിട്ടയായ ഭര്‍ത്തൃജീവിതം നയിക്കുന്ന കാലത്തും കാത്ത തന്റെ ജീവിതം ചിട്ടപ്പെടുത്തിയിരുന്നു” എന്നാണ് തകഴിച്ചേട്ടന്‍ സുഹൃത്തുക്കളോടു പറഞ്ഞിട്ടുള്ളത്. തനിക്ക് ഇഷ്ടമുള്ള ആഹാരം വച്ചു വിളമ്പുന്ന കാര്യത്തില്‍ തകഴിച്ചേട്ടന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലായിരുന്നു. അന്നന്നത്തെ ഇഷ്ടം നോക്കി വെച്ചുവിളമ്പാന്‍ ചേച്ചിക്ക് ഒരു പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്നു. തകഴിക്കു മാത്രമല്ല, തകഴിയുമായി കുശലം പറയാനും യാത്രയ്ക്കിടെ സൌഹൃദം പുതുക്കാനുമെത്തുന്നസാഹിത്യ കുലപതികള്‍ക്കു ഭക്ഷണമൊരുക്കുന്നത് കാത്ത ചേച്ചിക്ക് ഏറെ ഇഷ്ടമായിരുന്നു.

“എന്റെ സാഹിത്യ ജീവിതത്തില്‍ കാത്ത ഇടപെട്ടിട്ടില്ല. പുസ്തകങ്ങള്‍ അച്ചടിച്ചു വരുമ്പോള്‍ ഒരുപക്ഷേ വായിച്ചെന്നിരിക്കും. ചിലപ്പോള്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞെന്നുമിരിക്കും. അത്രമാത്രം. കാത്തയ്ക്ക് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നു ഞാന്‍ അന്വേഷിച്ചിട്ടില്ല. ഇല്ലായിരുന്നിരിക്കണം. അല്ലെങ്കില്‍ ഉണ്ടായിരുന്നിട്ടും അടിച്ചമര്‍ത്തപ്പെട്ട് കഴിഞ്ഞിരുന്നതായിരിക്കണം…” പ്രിയപത്നിക്ക് സ്വകാര്യ ജീവിതത്തില്‍ അനുവദിച്ചിരുന്ന സ്വാതന്ത്യ്രം തകഴി ഇങ്ങനെയാണ് വിശദീകരിച്ചത്.

Tagged as: , ,

Leave a Reply