Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

കള്ളപ്പണവും ഗാന്ധിമാരും മാമ്മൻ മാപ്പിളയും

 [ജോമു]

ബാബ രാംദേവ് വിദേശത്ത് കിടക്കുന്ന ഇന്ത്യൻ കള്ളപ്പണം മുഴുവൻ ഇങ്ങോട്ട് കൊണ്ടുവരണമെന്നു പറഞ്ഞ് സമരമുറകളെടുക്കുന്നു.അണ്ണാ ഹസ്സാരേ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ലോകപാൽ ബിൽ പാസ്സാക്കിയെടുക്കാനുള്ള വ്യഗ്രത. വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ലിസ്റ്റ് പുറത്തു വിടാൻ യു പി ഏ സർകാരിനു മടി. ഇതിനിടയിൽ മാധ്യമങ്ങളുടെ കസർത്ത്. തെഹല്ക്കയും സി എൻ എൻ-ഐ ബി എനും പുറത്തു വിട്ട കള്ളപ്പണക്കരുടെ ലിസ്റ്റിനു പുറമേ ഏറ്റവും പുതിയ ലിസ്റ്റ് ഇന്ത്യൻ എക്സ്പ്രസ്സും ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നു.

ഈ പുതിയ ലിസ്റ്റിൽ അന്തരിച്ചു പോയ മലയാളിയായ കെ.എം. മാമ്മൻ മാപ്പിള (മുൻ എം ആർ എഫ് ചെയർമാനും മലയാള മനോരമ പത്രത്തിന്റെ പങ്കാളിയും) യുടെ പേരും മറ്റനേകം ഗുജറാത്തിലെ ഗാന്ധിമാരും ഉൾപ്പെടും. ലിസ്റ്റ് കണ്ടാൽ തോന്നും ഏറ്റവും കൂടുതൽ കള്ളപ്പണക്കാരുള്ളത് ഗുജറാത്തിലാണെന്ന്.

സ്വിസ്സ് ബാങ്ക് കണക്കനുസ്സരിച്ച് ലോകത്തിലെ ഏറ്റവും കൂടുതൽ കള്ളപ്പണ നിക്ഷേപമുള്ള രാജ്യം ഇന്ത്യയാണ്‌. സ്വിസ്സ് ബാങ്കുകളിൽ മാത്രമായി ഇന്ത്യാക്കാരുടെ കള്ളപ്പണം ഏകദേശം 1500 ദശലക്ഷം ഡോളർ വരുമെന്നാണ്‌ കണക്കാക്കുന്നത്. അതു കഴിഞ്ഞാൽ റഷ്യ (470 ദശലക്ഷം ഡോളർ), ബ്രിട്ടൺ (390 ദശലക്ഷം ഡോളർ), ചൈന (96 ദശ ലക്ഷം ഡോളർ) എന്നിങ്ങനെ. ഇന്ത്യയുടെ കള്ളപ്പണത്തിന്റെ അളവ് ജി ഡി പി യുടെ 40%ത്തോളമാണ്‌.

കള്ളപ്പണക്കാരുടെ ലിസ്റ്റ് ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും അതിനു വഴങ്ങാതെയിരിക്കുന്നു യു പി എ സർക്കാർ. വിദേശ ബാങ്കുകൾ സഹകരിക്കാ മെന്നേറ്റിട്ടും ഗവണ്മെന്റ് അലംഭാവം കാണിക്കുന്നു.

പക്ഷേ ആഗോളവല്ക്കരണത്തിന്റെ ഈക്കാലത്ത്, ഇന്ത്യക്കാർ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന എല്ലാ പണവും കള്ളപ്പണമാകുമോ? ഇന്ത്യ സാമ്പത്തിക വളർച്ച നേടുന്നു എന്നു പറയുമ്പോൾ അനേകം വ്യക്തികളുടേയും വ്യവസായികളുടേയും ധനനിക്ഷേപം വിദേശങ്ങളിലും അവിടെയുള്ള ബാങ്കുകളിലും ഉണ്ടായിരിക്കും. ഇപ്രകാരം തന്നെ അനേകം വിദേശികളുടെ പണം ഇന്ത്യൻ ബാങ്കുകളിലും നിക്ഷേപിച്ചിരിക്കും. ഇതെല്ലാം കള്ളപ്പണമാകുമോ?
Who is a sexologist? A sexologist tries to understand the whole concept of sex in the shower to avoid the messy clean up altogether! So what does it mean when the unexpected happens and there is nothing to clean up? Dry ejaculation, or retrograde ejaculation, is a condition in which a man needs to take before having cialis buy uk discover over here? Before you start up with taking the pills of this very product show. Also, increased age will viagra cialis prix be another concern during a second pregnancy. So, no more living with sex problems, get it online viagra pharmacy cured and enjoy your life. Kamagra Fizz is generally might be an issue if you have levitra without prescription equipment-related concerns that require immediate action.
ഇന്ത്യൻ റിസേർവ് ബാങ്ക് നിയമ പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും പ്രതിവർഷം 200000 ഡോളർ വിദേശ രജ്യങ്ങളിലേക്ക് ഏതൊരു ആവശ്യത്തിനും അയക്കാനൊ അതുമല്ലെങ്കിൽ വിദേശ ബാങ്കുകളിൽ നിക്ഷേപിക്കാനോ അനുവാദമുണ്ട്. ഏതാനും ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ കോടി കണക്കിനു രൂപയുടെ വിദേശ നിക്ഷേപം അങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്‌. ഇങ്ങനെ നിക്ഷേപിക്കുന്ന പണത്തിന്റെ പലിശ ലഭിക്കുമ്പോൾ അത് ഇന്ത്യ ഗവണ്മേന്റിനെ അറിയിക്കുകയും അതിന്റെ നികുതി അടയ്ക്കുകയും ചെയ്യേണ്ടതാണ്‌. ഇപ്രകാരം ചെയ്തില്ലെങ്കിൽ അതു കുറ്റകരമാണ്‌. അതുപോലെ, വിദെശത്തുനിന്നും ലഭിക്കുന്ന വരുമാനംവിദേശത്തുതന്നെ നിക്ഷേപിക്കാനും അനുവാദമുണ്ട്‌. എന്നാൽ, ലഭിക്കുന്ന വരുമാനത്തിന്റേയും പലിശയുടേയും നികുതി അടച്ചിരിക്കണമെന്നു മാത്രം. ചുരുക്കിപ്പറഞ്ഞാൽ, ഏതൊരു ഇന്ത്യൻ പൗരനും വിദേശത്ത് മൂലധനനിക്ഷേപം നടത്തുന്നതും, അവിടെനിന്നും ലഭിക്കുന്ന വരുമാനം അവിടെത്തന്നെ നിക്ഷേപിക്കുന്നതും നിയമവിരുദ്ധമല്ല. പക്ഷേ, വിദേശബാങ്കുകളിൽ നിക്ഷേപിക്കുന്ന പണം അന്യായ മാർഗങ്ങളിലൂടെയൊ കുറ്റക്രുത്യങ്ങളിലൂടെയൊ അവിഹിത മാർഗങ്ങളിലൂടെയൊ നേടിയതായിരിക്കരുതെന്നു മാത്രം. വിദേശ നിക്ഷേപകർ പ്രധാനമായും വീഴ്ച വരുത്തുന്നത് അവിടെയുണ്ടാക്കുന്ന പണത്തിന്റേയും പലിശയുടേയും വിവരങ്ങൾ ഇന്ത്യ ഗവണ്മെന്റിനെ അറിയിക്കാതെ നികുതി വെട്ടിപ്പു നടത്തുന്നതാണ്‌.

കള്ളപ്പണത്തെ പല വിഭാഗങ്ങളിലായി തിരിക്കാം. (1) ഭീകരാക്രമണങ്ങൾക്കും മറ്റു ഭീകരവാദ പ്രവർത്തനത്തിനും വേണ്ടി ലഭിക്കുന്നതും അതിനുവേണ്ടി ഉപയോഗിക്കുവാൻ വഴി തിരിച്ചു വിടുന്നതുമായ പണം. (2) മയക്കുമരുന്ന് കച്ചവടം, ആയുധ വില്പ്പന, കള്ളക്കടത്ത്, കള്ളനോട്ടടി, വ്യഭിചാരം തുടങ്ങിയ മാർഗങ്ങളിലൂടെ ലഭ്യമാകുന്ന പണം. (3) കൈക്കൂലി, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് തുടങ്ങിയ മാർഗങ്ങളിലൂടെ ലഭ്യമാകുന്ന പണം. (4) നിയമപരമായി ഉണ്ടാക്കിയ പണത്തിന്റെ പൂർണ വിവരം സർക്കാരിനെ അറിയിക്കാതെ മനപ്പൂർവം നികുതി വെട്ടിച്ച് ഉണ്ടാക്കുന്ന പണം. (5) നിയമപരമായി ഉണ്ടാക്കിയ പണത്തിന്റെ പൂർണവിവരം മനപ്പൂർവമല്ലാതെ അബദ്ധത്തിൽ സർക്കാരിനെ അറിയിക്കാതെ നേടിയെടുക്കുന്ന ധനം. (6) നിയമത്തിലെ പാകപ്പിഴമൂലം നികുതി കൊടുത്തോ കൊടുക്കാതേയൊ അനധികൃതമായി ലഭ്യമാകുന്ന പണം. ഒന്നാമത്തേത് ഏറ്റവും കാഠിന്യം കൂടിയതും ആറാമത്തേത് ഏറ്റവും കാഠിന്യം കുറഞ്ഞതുമായ കുറ്റകൃത്യമാണ്.

വിദേശ നിക്ഷേപങ്ങളുടെ സ്വഭാവവും രീതിയും പരിഗണിച്ച്‌ ഗവണ്മെന്റ് അതിനു യുക്തമായ നടപടി സ്വീകരിക്കാൻ ബാദ്ധ്യസ്ഥമാണ്‌. ഇപ്രകാരം ചെയ്തില്ലെങ്കിൽ അത് സാമ്പത്തിക പുരോഗതിയെ ബാധിക്കുന്നതു കൂടാതെ നിക്ഷേപം നടത്താൻ തയ്യറായി വരുന്ന വ്യക്തികളേയും കമ്പനികളേയും നിരുൽസാഹപ്പെടുത്തുകയും ചെയ്യും. ഏതൊരു രാജ്യത്തിന്റേയും പുരോഗതി സ്വദേശത്തും വിദേശത്തും ഉള്ള നിക്ഷേപങ്ങളിലൂടെയും വ്യവസായങ്ങളിലൂടെയുമാണെന്നോർക്കുക.

ഇന്ത്യൻ എക്സ്പ്രസ്സിന്റെ പുതിയ ലിസ്റ്റ് അനുസരിച്ച് കൂടുതൽ വിദേശ നിക്ഷേപകർ ഗുജറാത്തികളാണ്. ഈതിൽ 18 പേർക്കെതിരെ ഗവണ്മെന്റ് തലത്തിൽ നടപടികൾ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഈ നടപടികൾ പ്രധാനമായും നികുതി വെട്ടിപ്പിന്റെ പേരിലായിരിക്കും.

ജർമനിയിലെ ലിച്ചൻസ്റ്റീനിലുള്ള എൽ ജി റ്റി ബാങ്കിൽ നിക്ഷേപമുള്ള അനേകം ഇന്ത്യാക്കാരുണ്ട്. ഇവരിൽ എത്ര പേർ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അവരുടെ ധനത്തിന്റെ ഉറവിടം എവിടെയാണെന്നും അതെന്തിനുവേണ്ടീ എങ്ങനെ ഉപയോഗിക്കുന്നുവെന്നും കണ്ടുപിടിക്കുവാനുള്ള ദുഷ്ക്കരമായ വെല്ലുവിളി ഇന്ത്യ ഗവണ്മേന്റിനു മുൻപിലുണ്ട്. സർക്കാരിനു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണസമാഹരണത്തിന്റെ രീതിയും ഗൗരവവും മനസ്സിലാക്കി ഉചിത നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം.

Tagged as:

Leave a Reply