Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഇന്റോ അമേരിക്കൻ വൃത്താന്തം

[ജോമു]

ഈയിടെയായി അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യാക്കാർ ധാരാളം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ചിലതെല്ലാം മോശം..വളരെ മോശം.. പക്ഷെ ചിലതുണ്ട്, നല്ലതും വളരെ നല്ലതും. അവയിൽ ചിലത് ഇതാ…

ഹ്യുമ അബെദിൻ


മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്ന വ്യക്തിയാണ്‌ആന്റണി വീനർ. ന്യുയോർക്കിലെ കോൺഗ്രസ്മേനായ ആന്റണി അടുത്തകാലത്ത് വലിയ വിവാദങ്ങളിൽ അകപ്പെട്ടു. ട്വിറ്ററും ഫെയ്സ്ബുക്കുമൊക്കെ ഉപയോഗിച്ച്ചെറുപ്പ ക്കാരി പെൺകുട്ടികൾക്ക് ആന്റണി അയച്ചു കൊടുത്ത അശ്ലീല ചിത്രങ്ങളുടെയെല്ലാം കഥകൾ പതുക്കെ ചുരുളഴിഞ്ഞു തുടങ്ങി. സ്വന്തം ശരീര ഭാഗങ്ങളുടെ ചിത്രങ്ങൾ പല പെൺകുട്ടികൾക്ക് കഴിഞ്ഞ മൂന്നു വർഷങ്ങളായി അയച്ചുകൊടുത്തുകൊണ്ടി രുന്നതായിട്ടാണ്‌റിപ്പോർട്.

ആന്റണി കുറ്റം സമ്മതിച്ചെങ്കിലും തന്റെ സ്ഥാനത്തുനിന്നും രാജി വയ്ക്കാൻ തയ്യാറാവുന്നില്ല. കാരണം പറയുന്നത് ആന്റണിയുടെ ഭാര്യ ഹ്യുമ അബെദിൻ ‘രാജി വയ്ക്കരുത്’ എന്നു പറയുന്നതുകൊണ്ടാണത്രെ! ഇപ്പോൾ പേരുദോഷം മുഴുവൻ വന്നു പെട്ടിരിക്കുന്നത് ഇന്ത്യൻ വംശജയായ ഹ്യുമക്കാണ്‌.

യു എസ് സെക്രടറി ഓഫ് സ്റ്റേറ്റ് ഹിലാരി ക്ളിന്റന്റെ ഏറ്റവും അടുത്ത ആളും അവരുടെ ഉദ്യോഗസ്ഥ വൃന്ദത്തിലെ ഉന്നത യുമാണ്‌ഹ്യുമ. ഹ്യുമയെ ആന്റണി വിവാഹം കഴിച്ചിട്ട് ഒരു വർഷം ആകുന്നതേയുള്ളു. ഹ്യുമ ജനിച്ചതും വളർന്നതും അമേരിക്കയിലും സൗദി അറേബിയയിലുമാണ്‌. മരിച്ചു പോയ അഛൻ ഇന്ത്യാക്കാരനായിരുന്നു. അമ്മ സൗദി അറേബിയയിൽ പ്രൊഫസറാണ്‌.

അമേരിക്കയിൽ ഒരു കൊൺഗ്രസ്സ്മേനൊ സെനറ്ററോ ലൈംഗിക വിവാദത്തിൽ പെട്ടാൽ രാജിവയ്ക്കുകയാണ്‌പതിവ്. ചെറുപ്പക്കാരനായ അന്റണി വീനർ രാജി വയ്ക്കാൻ കൂട്ടാക്കുന്നില്ല. അതിനുകാരണം ഹ്യുമയുടെ ദക്ഷിണ ഏഷ്യൻ സാംസ്കാരികബന്ധമാണെന്ന് മാധ്യമങ്ങൾ സമർദ്ധിക്കുന്നു.

ദക്ഷിണ എഷ്യയിലെ പെൺകുട്ടികൾ ഭർത്താവ് എന്തു വൃത്തികേട് കാണിച്ചാലും അതു കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ ഭർത്താവിന്റെ ചെയ്തികളെ ന്യായീകരിച്ചുകൊണ്ടിരിക്കും. ഇത്തരം ഒരു സ്വഭാവവിശേഷമാണ്‌ഇതിന്റെ പിന്നിലെന്നാണ്‌പലരും വാദിക്കുന്നത്.

ഇതിനു മുൻപ് ലൈംഗിക ആരോപണങ്ങളില്പെട്ട രാഷ്ട്രീയക്കാരുടെ ഭാര്യമാർ അവരുടെ ഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്തിയിട്ടുണ്ട്. എന്നാൽ പ്രസിഡന്റ് ക്ലിന്റൺ മാത്രമാണ്‌ഇതിനൊരപവാദം. ക്ലിന്റൺ പ്രസിഡന്റായിരുന്ന കാലത്ത് മോനിക്ക ലെവിൺസ്കിയുമായി ബന്ധപ്പെടുത്തിയ ലൈംഗിക ആരോപണം വളരെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് ക്ലിന്റൺ രാജി വയ്ക്കാതെ പിടിച്ചുനിന്നു. ഭാര്യ ഹിലാരി ക്ലിന്റൺ വിവാഹബന്ധം വേർപെടുത്താൻ കൂട്ടാക്കിയതുമില്ല.

ഹിലാരി ക്ലിന്റൺ ടീമിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥയായ ഹ്യുമയും ചെയ്യുന്നത് ഇതു തന്നെ. ഭർത്താവിൽനിന്നും വിവാഹമോചനം നേടാൻ കൂട്ടാക്കുന്നില്ല. നെറികെട്ട ഭർത്താവിന്റെ കൂടെ ഇനിയും കഴിഞ്ഞു കൂടാനാണ്‌ താല്പ്പര്യം. ഭർത്താവ് എന്തു വൃത്തികേട് കാണിച്ചാലും അവർക്ക് പ്രശ്നമല്ല. മാത്രമല്ല, ഭർത്താവിനെ രാജി വയ്ക്കാനും സമ്മതിക്കുകയില്ല.

ഈ അവസരത്തിലാണ്‌ ഇന്ത്യൻ സംസ്കാരവും സ്ത്രീകളും മാധ്യമങ്ങൾക്ക് ചൂടേറിയ ചർച്ചാ വിഷയമാകുന്നത്. ചില പരുക്കൻ മാധ്യമ പ്രവർത്തകർ ദക്ഷിണേഷ്യൻ സംസ്കാരത്തെ അപലപിക്കുന്നു. സ്ത്രീപക്ഷക്കാർ രാഷ്ട്രീയത്തേയും ധാർമീകതയേയും ഉയർത്തികാട്ടാൻ ശ്രമിക്കുന്നു. ഹിലാരിക്ലിന്റന്റെ ഉപദേശം തേടുന്നതുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് മറ്റു ചിലരും വിലയിരുത്തുന്നു.

ഹ്യുമ ഇപ്പോൾ ടെലിവിഷനുകളിൽ പ്രത്യക്ഷപ്പെടുന്നില്ല. മാത്രവുമല്ല,ഒരു വാക്കുപോലും പത്രക്കാരോട് ഉരിയാടാനും മടിക്കുന്നു. ഹ്യുമ ഒരു അമേരിക്കൻ സ്ത്രീയായി ഉയർന്ന് തന്നെ വഞ്ചിച്ച ഭർത്താവുമായിട്ടുള്ള വിവാഹബന്ധം വിഛേദിക്കുമോ അതോ പതിവ്രതയായ ഇന്ത്യൻ കുടുംബിനിയേപ്പോലെ ജീവിത തുടരുമോ? എന്താണു സംഭവിക്കുകയെന്നു കാത്തിരുന്നുകാണാം.

കൊല്ലപ്പെടുന്ന പെൺഭ്രൂണങ്ങൾ


ഇന്ത്യൻ വംശജർ കൂടുതൽ ഉപരിപഠനങ്ങൾക്കു പോകുമ്പോൾ സ്വന്തം സമുദായത്തിലെ ആൾക്കാരെയാണ്‌ കൂടുതൽ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കുക. അത്തരത്തിലുള്ള ഒരു പഠനമാണ്‌ അടുത്ത കാലത്ത് സുനിത പുരി എന്ന മെഡിക്കൽ വിദ്യാർത്ഥിനി തന്റെ തീസിസിനായി തിരഞ്ഞെടുത്തത്.

This is not a matter of sorrow to be confused about the performance of the tadalafil tabs .This is not happening as the offender left quite blatant links in the footers of my sites. Not all medicines available on the purchase viagra from india find for source market today are cheap. In case of any symptoms of diabetes mellitus detected in the 1970s that angiogenesis – the growth of new blood vessels in their malfunctioning organs. cialis wholesale online Popular Kamagra as much-loved medication- Though the cialis properien midwayfire.com market is making a noise with the sound of effective and cheap Kamagra, yet there are some other ways to improve quality of sexual health. സുനിതയുടെ പഠനപ്രകാരം അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യൻ സ്ത്രീകൾ തങ്ങൾ ഗർഭം ധരിച്ചിരിക്കുന്നത്‌ പെൺകുട്ടിയാണെന്നു തിരിച്ചറിഞ്ഞാലുടനെ ഗർഭം അലസിപ്പിക്കുന്നു. അവർക്കെല്ലാം ആൺകുട്ടികൾ മാത്രം മതി. ഇങ്ങനെ ചെയ്യുന്നത്‌ ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണെങ്കിലും അമേരിക്കയിൽ നിയമവിരുഥമല്ല.

കാലിഫോർണിയ, ന്യുയോർക്‌, ന്യുജേഴ്സി തുടങ്ങി പല സംസ്ഥാനങ്ങളിൽ നിന്നായി 65 സ്ത്രീകളെയാണ്‌ പഠനവിഷയമാക്കിയത്‌. ഇതിൽ 89% സ്ത്രീകളും പെൺകുട്ടികളെ ഗർഭം ധരിച്ചപ്പോൾ ഗർഭഛിദ്രം നടത്തിയവരാണ്‌.

ആൺകുട്ടികൾക്കു ജന്മം കൊടുത്താൽ മതിയെന്നുള്ള ഭർത്താവിന്റെയൊ വീട്ടുകാരുടെയൊ നിർബന്ധമാണ്‌ ഗർഭഛിദ്രത്തിനു മുതിരാൻ ഈ സ്ത്രീകൾ തുനിഞ്ഞത്‌. പുരുഷാധിപത്യം ഇപ്പോഴും നിലനില്ക്കുന്ന ഇന്ത്യയിൽനിന്നും വരുന്ന സ്ത്രീകൾ ഭർത്താവിന്റേയും വീട്ടുകാരുടേയും നിർബന്ധത്തിനു വഴങ്ങിയില്ലെങ്കിൽ പീഡനത്തിന്‌ ഇരയാകുന്നു. ഇന്ത്യൻ സംസ്കാരത്തിൽ ആൺകുട്ടികൾക്കു ജന്മം കൊടുക്കുന്നതാണ്‌ മഹാഭാഗ്യമെന്നുള്ള ധാരണ ഇപ്പോഴും ഇന്ത്യാക്കാർക്കിടയിൽ നിലനിൽ ക്കുന്നുണ്ട്.

ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽനിന്നും വന്ന സ്ത്രീകൾക്കിടയിലാണ്‌ ഈ പഠനം നടത്തിയത്. സ്ത്രീകളിൽ പല വിദ്യാഭ്യാസ നിലവാരവും, ജീവിത സാഹചര്യങ്ങളിൽ പെട്ടവരും ഉണ്ടായിരുന്നു. പുനരുല്പ്പാദന സാങ്കേതികവിദ്യ വളരെ ഉപകാരപ്രദമാണെങ്കിലും പലപ്പോഴും അത് ദുരുപയോഗപ്പെടുത്തലിനും കാരണമാകുന്നുവെന്ന് സുനിത പുരി പറയുന്നു.

ഇന്ത്യാക്കാരൻ എവിടെ ജീവിച്ചാലും ആ ഇന്ത്യൻ മനസ്സിൽ അടിഞ്ഞൂറിക്കിടക്കുന്ന തെറ്റായ ഛായചിത്രങ്ങൾ മാറ്റി പ്രതിഷ്ഠിക്കാൻ ഒരിക്കലും തയ്യാറാവുന്നില്ല.

ഇന്റോ അമേരിക്കൻ അറ്റോർണി അഴിക്കുള്ളിൽ


ഇന്ത്യക്കാർ ലോകത്തെവിടെ ചെന്നാലും വാർത്തകൾ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പ്‌. ചിലർ നല്ലകാര്യങ്ങൾക്കായി വാർത്തകളിൽ നിറയുമ്പോൾ മറ്റു ചിലർ അപവാദം കേൾപ്പിച്ചാണ്‌ വാർത്തയിലെ താരമാകുന്ന്ത്‌. അമേരിക്കയിൽ ഇന്ത്യൻ വംശജയും അതിസുന്ദരിയുമായ അഭിഭാഷക വേശ്യാവൃത്തിക്കു പിടിയിലായത്‌ അമേരിക്കകാരെ പോലും ഞെട്ടിച്ചു. ഇരുപത്തിയറു‍ുകാരിയായ റീമാ ബജാജ്‌ എന്ന അറ്റോർണിയാണ്‌ അഭിസാരികയായി പ്രവർത്തിച്ചിരുന്നുവെന്നു കണ്ടെത്തിയത്‌. ലൈംഗിക ബന്ധത്തിന്‌ ഏർപ്പെടുന്ന്തിനായി ഒരാളിൽനിന്ന്‌ ഈ സുന്ദരി ഈടാക്കിയത്‌ എത്രയെന്നോ? വെറും അമ്പതു ഡോളർ!

ഒരു സ്കൂളിന്റെ ആയിരം അടി അകലെവച്ചു ലൈംഗികഇടപാടുകാരനുമായി 2010 ഓഗസ്റ്റിൽ കൂടിക്കാഴ്ച നടത്തിയതിനു മറ്റൊരു കേസ്‌ കൂടി റീമയ്ക്കെതിരേ ചുമത്തിയിട്ടുണ്ടെന്ന് ഇല്ലിനോയിലുള്ള ഡെക്കാൾബ്‌ കൗണ്ടി പോലീസ്‌ സർജന്റ്‌ ബോബ്‌ റീഡർ പറഞ്ഞു. ഷിക്കാഗോയിലെ സിക്കാമോറിൽനിന്നുള്ള റീമ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണു കോടതിയിൽ പറഞ്ഞത്‌. കുറ്റം ചെയ്തെന്നു ആരോപിക്കപ്പെടുന്ന സമയത്ത്‌ റീമ അഭിഭാഷകയായിരുന്നില്ല. കഴിഞ്ഞ വർഷമാണു ബിരുദം നേടിയത്‌. നവംബറിലാണ്‌ ബാറിൽ രജിസ്റ്റർ ചെയ്ത്‌ അഭിഭാഷകയായത്‌.

ഒരു പുരുഷനുമായി റീമ പങ്കുവച്ച ഇമെയിലുകൾ കണ്ടെത്തിയതിനെ തുടർന്നാണു വേശ്യാവൃത്തിക്കുറ്റം ചുമത്താൻ പോലീസ്‌ തയാറായത്‌. അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചതിനെ തുടർന്ന്‌ റീമ നേരിട്ട്‌ ഡെക്കാൾബ്‌ കൗണ്ടി ജയിലിൽ മേയ്‌ 31-നു ഹാജരായി. 500 ഡോളറിന്റെ കാഷ്‌ ബോണ്ട്‌ നല്കിയതിനെ തുടർന്നു റീമയെ ജാമ്യത്തിൽ വിട്ടു. കുറ്റം ചുമത്തപ്പെടുന്നതിന്റെ വൈഷമ്യങ്ങളെക്കുറിച്ച്‌ തനിക്കറിയാമെന്നും പ്രതിസന്ധികളെ തരണം ചെയ്യുമെന്നും റീമ തന്റെ വെബ്സൈറ്റിൽ എഴുതി. ഈ നടപടി തന്നെ കൂടുതൽ കരുത്തയാക്കുമെന്നും കക്ഷികൾ ഏതൊക്കെ പ്രശ്നങ്ങളിലൂടെയാണു കടന്നുപോകുന്നതെന്നു മനസിലാക്കാൻ ഇതുവഴി കഴിയുമെന്നും റീമ പറയുന്നു.

നയീം ഖാൻ

ഈയടുത്തകാലത്ത് ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ അമേരിക്ക സന്ദർശിക്കുകയുണ്ടായി. തദവസരത്തിൽ അവർക്കുവേണ്ടി ഒരുക്കിയ അത്താഴവിരുന്നിൽ മിഷാൽ ഒബാമ വളരെ സുന്ദരിയായി കാണപ്പെട്ടു. കാരണം മറ്റൊന്നുമല്ല. ഇന്ത്യാക്കാരൻ ഡിസൈൻ ചെയ്ത വസ്ത്രമാണ്‌ മിഷാൽ ഒബാമ ധരിച്ചിരുന്നത്.

നയീം ഖാൻ ഇന്ന് അമേരിക്കയിലെ പ്രശസ്ത ഫാഷൻ ഡിസൈനറാണ്‌. ഇന്ത്യൻ വംശജനായ ഖാൻ മിഷാൽ ഒബാമയെ കൂടാതെ, മറ്റു പല പ്രശസ്തർക്കും വസ്ത്രം ഡിസൈൻ ചെയ്തിട്ടുണ്ട്. പെനിലോപ് ക്രൂസ്, ബിയോൺസെ, ജോർദ്ദാനിലെ രാജ്ഞി ക്വീൻ നൂർ എന്നിങ്ങനെ ആ പട്ടിക നീളുന്നു.

സ്ക്വയറിൽ വിനോദ് ഖോസല

വിനൊദ് ഖോസലയെപ്പറ്റി കേൾക്കാത്തവർ ആരെങ്കിലും ഉണ്ടായിരിക്കുമോ എന്നു തൊന്നുന്നില്ല. സിലിക്കോൺ വാലിയിലെ പ്രശസ്തനായ ഇന്ത്യാക്കാരൻ. സൺ മൈക്രൊസിസ്റ്റത്തിന്റ് സ്ഥാപകൻ. ഖോസല വെഞ്ചേഷ്സ് എന്ന വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടിന്റെ ഉടമസ്ഥൻ. അദ്ദേഹത്തെ ‘സ്ക്വയർ’ എന്ന കമ്പനിയുടെ ഡയറക്ടർ ബോർഡിലേക് തിരഞ്ഞെടുത്തിരിക്കുന്നു….

മൊബയിൽ പേയ്മെന്റ് കമ്പനി യാണ്‌ സ്ക്വയർ. അതിന്റെ ഉടമസ്ഥൻ ട്വിറ്ററിന്റെ പങ്കാളിയായ ജാക് ഡോർസേയാണ്‌. താമസിയാതെ സ്ക്വയർ വേറൊരു സൂപ്പർ സ്റ്റാറായിത്തീരുമെന്ന് പ്രതീക്ഷിക്കാം.

Tagged as:

Categorised in: Features, Indo-American

Leave a Reply