[സ്വന്തം ലേഖകൻ]
സൂര്യ ടിവിയിലെ ബിഗ് ബ്രക്ക് എന്ന റിയാലിറ്റി ഷോയ്ക്കിടെ മൊട്ടിട്ട പ്രണയത്തിന് ഹൈക്കോടതിയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിലൂടെ സാഫല്യം. മകളെ ചാനൽ അണിയറ പ്രവർത്തകൻ പാട്ടിലാക്കിയെന്നു കാട്ടി കോടതിയെ സമീപിച്ച അമ്മയുടെ
ഹൃദയം നടുവേ ബ്രക്ക് ആയതു മിച്ചം. ഒടുവിൽ ഷോയും കഴിഞ്ഞു ചാനലും സംവിധായകനും പെട്ടി മടക്കി പോയപ്പോൾ മകളെ നഷ്‌ടപ്പെട്ട ഒരു അമ്മ മാത്രം തനിച്ചായി. സുര്യാ ടിവിയുടെ സ്റ്റുഡിയോയിൽ തുടങ്ങിയ റിയൽ ഷോയ്ക്ക് മാസങ്ങൾക്കീടുവിൽ ഹൈക്കോടതി മുറ്റത്ത് പര്യവസാനമായി.
ചാനൽ പ്രാഗ്രാമിന്റെ അണിയറ പ്രവർത്തകൻ മകളെ അന്യായ തടങ്കലിലാക്കിയെന്നും തൃശൂർ സബ് രജിസ്‌ട്രാർ ഓഫിസിൽ സ്‌പെഷൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം നടത്താൻ അപേക്ഷ നൽകിയെന്നും കാട്ടി പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയുടെ വാദത്തിനൊടുവിലാണ് കോടതിവിധി ഉണ്ടായത്. ഷോയിലെ വിജയിയായ ചാന്ദ്‌നി ശ്രീധരനാണ്(18) ഷോയുടെ അണിയറ പ്രവർത്തകനായ അനൂപിനെ വിവാഹം ചെയ്യാൻ കോടതി അനുമതി നൽകിയത്. റിയാലിറ്റി ഷോയിൽ പങ്കെടുക്കാനായി അമേരിക്കയിലെ വിസ്ക്കോൺസണിൽ നിന്നെത്തിയ ചാന്ദ്‌നിക്ക് അങ്ങനെ ഷോയിലെ വിജയത്തിനൊപ്പം പ്രണയത്തിലും സമ്പൂർണവിജയം സ്വന്തമായി.
2010-ൽ തിരുവനന്തപുരത്തെത്തിയ ഇവർ ചാനൽ നൽകിയ അപ്പാർട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെയാണ് തൃശൂർ കൂർക്കഞ്ചേരിയിലെ ഹനീഫയുടെ മകൻ പി.എച്ച്. അനൂപുമായി ചാന്ദിനി പ്രണയത്തിലായത്. ചാന്ദ്‌നിയുടെ അമ്മയ്‌ക്ക് ഈ ബന്ധം ഇഷ്‌ടമായിരുന്നില്ല. ഇവർ ചാന്ദ്‌നിയെ അനൂപ് അന്യായ തടങ്കലിൽ വച്ചിരിക്കുകയാണെന്നു ആരോപിച്ച് കോടതിയിലെത്തുകയായിരുന്നു. തൃശൂർ സബ് രജിസ്‌ട്രാർ ഓഫിസിൽ സ്‌പെഷൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം നടത്താൻ നോട്ടീസ് പ്രസിദ്ധീകരിച്ചപ്പോൾ അമ്മ എതിർപ്പ് അറിയിക്കുകയായിരുന്നു. സ്വയം തീരുമാനമെടുക്കാഌള്ള പക്വത പെൺകുട്ടിക്കില്ലെന്നായിരുന്നു അമ്മയുടെ വാദം.
യുഎസിൽ നൃത്ത, സംഗീത കോഴ്സിൽ ഒന്നാംവർഷ വിദ്യാർഥിനിയായിരുന്നപ്പോഴാണ് ചാന്ദ്നി പരിപാടിയിൽ പങ്കെടുക്കാനായി ഇവിടെയെത്തിയത്. എന്നാൽ, ഹിന്ദു ആചാരപ്രകാരം തങ്ങൾ വിവാഹിതരായെന്നും അനൂപിനൊപ്പം ജീവിക്കണമെന്നും വ്യാഴാഴ്‌ച കോടതിയിലെത്തിയ പെൺകുട്ടി അറിയിച്ചു. തുടർന്ന്, കെ.എം. ജോസഫ്, ജസ്റ്റിസ് എം.എൽ. ജോസഫ് ഫ്രാൻസിസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇരുവർക്കും സ്‌പെഷൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം ചെയ്യാൻ അനുമതി നൽകുകയായിരുന്നു.
See Chandni’s performance: