Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

നൂറുകണക്കിനുണ്ടാകട്ടെ മെഡിക്കല്‍ കോളേജുകള്‍

[മധു നായര്‍, ന്യൂയോര്‍ക്ക്]

സംസ്ഥാന മെഡിക്കല്‍ കോളേജുകളിലെ പി.ജി പ്രവേശന നയരൂപീകരണം മെഡിക്കല്‍ കൌണ്‍സില്‍ ഒഫ് ഇന്ത്യയ്ക്ക് വിട്ടുകൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ തീരുമാനം ഇന്ത്യാ മഹാരാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് യോജിച്ചതല്ല. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ ഒരുളുപ്പുമില്ലാതെ വെറുമൊരു കേന്ദ്ര റഗുലേറ്ററി ഏജന്‍സിക്ക് തീറെഴുതുവാന്‍ പുതിയ മന്ത്രിയെ ഉപദേശിച്ച ഉദ്യോഗസ്ഥവൃന്ദത്തിന് കൂച്ചുവിലങ്ങുകള്‍ അനിവാര്യം.

ദശകങ്ങളോളം പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം വലിയ പരാതികളൊന്നുമില്ലാതെ രാജ്യത്താകമാനം നടന്നുവരികയായിരുന്നു. ഉണ്ണികൃഷ്ണന്‍ കേസില്‍ സുപ്രീംകോടതിയുടെ തീര്‍പ്പനുസരിച്ച് അമ്പതുശതമാനം സീറ്റുകള്‍ മെരിറ്റടിസ്ഥാനത്തില്‍ തുച്ഛമായ ഫീസീടാക്കിയും മുപ്പത്തഞ്ചു ശതമാനം മെരിറ്റടിസ്ഥാനത്തില്‍ത്തന്നെ മാനേജ്മെന്റിന് കൂടുതല്‍ ഫീസ് വാങ്ങിയും പതിനഞ്ചു ശതമാനം എന്‍.ആര്‍.ഐ ബന്ധുക്കള്‍ക്ക് താങ്ങാന്‍ പാങ്ങുള്ള ഭാരിച്ച ചെലവിലും പഠിപ്പിക്കുക എന്ന ഫോര്‍മുലയെ തകിടംമറിച്ചുകൊണ്ട് പൈ കേസില്‍ സുപ്രീംകോടതിയുടെ ഫുള്‍ബെഞ്ച് വിധി പ്രസ്താവിച്ചതാണ് ഇപ്പോഴുള്ള കുഴപ്പങ്ങള്‍ക്കൊക്കെ കാരണം. ഈ വിധിയുടെ തലനാരിഴ പിരിച്ചു നോക്കിയാല്‍ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ മുഴുവന്‍ സീറ്റുകളുടെയും പ്രവേശനത്തില്‍ സര്‍ക്കാരിനിടപെടുവാന്‍ ഒരു വകുപ്പും ഇല്ലായെന്ന യാഥാര്‍ത്ഥ്യം മനസ്സിലാകും. ഇത് സമ്മതിച്ചുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മടി കാണിക്കുന്നത് ബാലിശമാണ്.

ലക്ഷങ്ങള്‍ കോഴ വാങ്ങി മാത്രം പ്രവേശനം നടത്തുവാന്‍ തുനിയുന്ന മാനേജ്മെന്റ് സ്ഥാപനങ്ങളെ പ്രതിരോധിക്കാന്‍ അവരുടെ കുത്തക അവസാനിപ്പിക്കുകയാണ് വേണ്ടത്. മാദ്ധ്യമങ്ങളിലൊന്നും വേണ്ടത്ര രീതിയില്‍ പുറത്തു വരാത്ത ഒരു വിപ്ളവം ബി. എഡ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ കാര്യത്തില്‍ ഈ സംസ്ഥാനത്ത് നടന്നുകഴിഞ്ഞിരിക്കുന്നു. അനവധി ബി. എഡ് കോളേജുകള്‍ അനുവദിക്കപ്പെട്ടപ്പോള്‍ അപേക്ഷകരുടെ എണ്ണം കാര്യമായി കുറയുകയും പ്രവേശനത്തിന് കോഴ സമ്പ്രദായം പൂര്‍ണമായി അവസാനിക്കുകയും ചെയ്തു.

എന്‍ജിനിയറിംഗ് കോളേജുകളിലും ഏതാണ്ട് സമാന്തര സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. അനവധി സ്വകാര്യ എന്‍ജിനിയറിംഗ് കോളേജുകളില്‍ കോഴ വാങ്ങി പ്രവേശനം സമ്പാദിച്ച മിക്ക കുട്ടികളും തുരുതുരെ തോറ്റുകൊണ്ടിരിക്കുകയാണ്. ചില കോളേജുകളുടെ വിജയ ശതമാനം പത്തില്‍ താഴെയെത്തിയത് മാനേജ്മെന്റുകളെ പരിഭ്രാന്തരാക്കിയിരിക്കുന്നു. മെരിറ്റ് ലിസ്റ്റില്‍ത്തന്നെ മൊത്തം സീറ്റുകളിലേക്കും പ്രവേശനം നടത്താന്‍ തയ്യാറായി ചില മാനേജ്മെന്റുകള്‍ എന്‍ട്രന്‍സ് കമ്മിഷണറെ സമീപിച്ചിരിക്കുന്നു. അപേക്ഷകര്‍ക്കെല്ലാം എന്‍ജിനിയറിംഗ് കോളേജുകള്‍ അനുവദിക്കുവാന്‍ മുമ്പൊരു മുഖ്യമന്ത്രി തയ്യാറായത് ദീര്‍ഘവീക്ഷണത്തോടെയായിരുന്നു. ആ ഫോര്‍മുല തന്നെയാകണം എല്ലാവിധ പ്രൊഫഷണല്‍ കോളേജുകളുടെ കാര്യത്തിലും സര്‍ക്കാര്‍ അനുവര്‍ത്തിക്കേണ്ടത്.

കേരളത്തിലെ മൊത്തം ആശുപത്രികളുടെ കണക്കെടുത്താല്‍ അഞ്ഞൂറില്‍പ്പരം ആതുരാലയങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുവാന്‍ പ്രാപ്മാണെന്നു കാണാം. പ്രശ്നം, അയഥാര്‍ത്ഥമായി മെഡിക്കല്‍ കൌണ്‍സില്‍ ഒഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്ന മാനദണ്ഡങ്ങളാണ്. ഇരുപത്തഞ്ചേക്കര്‍ കാമ്പസായി മെഡിക്കല്‍ കോളേജിന് വേണമെന്ന നിബന്ധന കായിക പഠന സ്ഥാപനങ്ങള്‍ക്ക് യോജിച്ചേക്കും. ഡോക്ടറാകണമെങ്കില്‍ ഗുസ്തി പിടിക്കലും ക്രിക്കറ്റുകളിയുമൊക്കെ നിര്‍ബന്ധമാകണമെന്നു തോന്നും മെഡിക്കല്‍ കൌണ്‍സില്‍ നിബന്ധനകള്‍ കണ്ടാല്‍.
You might be surprised to know the fact that you can http://greyandgrey.com/social-security/banner-social-security/ cialis 5mg tablets get this drug online is even better. Patients usually experiencing diabetes, males go through surgical treatment of prostate cancer or bladder or generico levitra on line rectum, you may be caught by ED. It’s a medication that helps men with erectile brokenness Find Out More cheapest levitra (ED) since 2004. It was formulated after the patent protection expiration of sildenafil Citrate, active ingredient of super viagra uk thought about this.
അനവധി ലോക പ്രസിദ്ധ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള അമേരിക്കന്‍ ഐക്യനാടുകളില്‍പ്പോലും കേട്ടുകേള്‍വിയില്ലാത്തതാണ് ഈ ഇരുപത്തഞ്ചേക്കര്‍ നിബന്ധന. ഭൂമിക്കൊരു ക്ഷാമവുമില്ലാത്ത അതിവിശാലമായ ആ രാജ്യത്തിലെ ലോക പ്രശസ്തമായ ജോണ്‍ ഹോപ്പ്കിന്‍സ് മെഡിക്കല്‍ സ്ഥാപനം ബാള്‍ട്ടിമൂര്‍ സിറ്റിയുടെ നടുവില്‍ അഞ്ചേക്കറില്‍ താഴെയുള്ള കാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്. അഴിമതിയുടെ കേളീരംഗമായ മെഡിക്കല്‍ കൌണ്‍സില്‍ ഒഫ് ഇന്ത്യയാകട്ടെ, സംസ്ഥാനങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസരംഗം കുളമാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

അടിയന്തരാവസ്ഥയോടെയാണ് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലയില്‍ കൈകടത്തി തുടങ്ങിയത്. അതുവരെ ഭരണഘടനാപ്രകാരം സംസ്ഥാനങ്ങളുടെ ചുമതലയില്‍ മാത്രമായിരുന്ന വിദ്യാഭ്യാസം കോണ്‍കറന്റ് ലിസ്റ്റില്‍പ്പെടുത്തി കേന്ദ്ര ഏജന്‍സികളുടെ അഴിമതിയുടെ കേളീരംഗമാക്കി. ഭരണഘടനാ ലംഘനമില്ലാതെ തന്നെ സംസ്ഥാന സര്‍ക്കാരിന് ഇത് പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് തമിഴ്നാട്ടില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച ഒരു കേസില്‍ ആള്‍ ഇന്ത്യാ കൌണ്‍സില്‍ ഒഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എ.ഐ.സി.ടി.ഇ) ഭാരതീദാസന്‍ സര്‍വകലാശാലയോട് അടിയറവു പറഞ്ഞു. ഈ തന്ത്രം കേരള സര്‍ക്കാരിനും പ്രയോഗിക്കാവുന്നതേയുള്ളൂ.

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യുവാന്‍ ലൈസന്‍സ് നല്‍കുന്ന ട്രാവന്‍കൂര്‍ മെഡിക്കല്‍ കൌണ്‍സില്‍, എം.സി. ഐയുടെ കേരള ശാഖയല്ല. തൊള്ളായിരത്തി മുപ്പതുകളില്‍ സ്ഥാപിതമായ ഈ റഗുലേറ്ററി ഏജന്‍സി എം.സി. ഐ യെക്കാളും എത്രയോ സീനിയര്‍ ആണ്. മെഡിക്കല്‍ ഡിഗ്രി കൊടുക്കുന്നത് സംസ്ഥാനത്തെ മെഡിക്കല്‍ സര്‍വകലാശാലയാണ്. അതിലേക്ക് ഒരു ഏജന്‍സിയുടെയും അനുവാദം ആവശ്യമില്ല. എം.ബി.ബി. എസും സംസ്ഥാന രജിസ്ട്രേഷനും ഉള്ളയാള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുവാന്‍ റസിപ്രോക്കല്‍ സംവിധാനവും സാധ്യമാണ്. എം.സി.ഐയ്ക്ക് ഇക്കാര്യങ്ങളില്‍ തടയിടുക നിയമപരമായി എളുപ്പമാവില്ല.

കേന്ദ്ര ഏജന്‍സിയുടെ ഇണ്ടാസുകള്‍ മാനിക്കാതെ അനവധി മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുകയെന്ന പോംവഴി മാത്രമാണ് ഈ മേഖലയിലെ അരക്ഷിതാവസ്ഥ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുള്ളത്. ലോകത്തൊരിടത്തും മെഡിക്കല്‍ കോളേജുകള്‍ ലാഭം കൊയ്യുന്ന സ്ഥാപനങ്ങളല്ല. ആതുര സേവനം മുഖ്യ അജന്‍ഡയായി എടുക്കാത്ത മെഡിക്കല്‍ കോളേജുകള്‍ക്ക് നിലനില്പും ഉണ്ടാകില്ല. ഇന്ത്യ ഒഴിച്ച് മറ്റൊരു വന്‍ രാഷ്ട്രത്തിലും മെഡിക്കല്‍ വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് ബാലികേറാമലയല്ല.

ചൈനയിലും അമേരിക്കന്‍ ഐക്യനാടുകളിലും ഇന്ന് ഡോക്ടറാകുകയെന്നത് വിദ്യാര്‍ത്ഥികളുടെ അത്യാകര്‍ഷണ മേഖലയല്ല. നൂറില്‍പ്പരം കോടി ജനങ്ങളെ സേവിക്കാന്‍ രാജ്യത്ത് പതിനായിരം മെഡിക്കല്‍ കോളേജുകള്‍ വന്നാലും ലക്ഷങ്ങള്‍ക്ക് ഒന്ന് എന്ന അനുപാതമേ ആകുന്നുള്ളൂ. ഈ ലക്ഷ്യപ്രാപ്തിക്ക് കേരളത്തില്‍ മാത്രം ആയിരത്തോളം മെഡിക്കല്‍ കോളേജുകള്‍ ഉണ്ടാകണം. പുതിയ സംസ്ഥാന സര്‍ക്കാരിന്റെ നയം ഈ ദിശയിലേക്കായില്ലായെങ്കില്‍ മെഡിക്കല്‍ വിദ്യാഭ്യാസരംഗം എക്കാലവും കലുഷിതമായിരിക്കും.

Tagged as: , , ,

Leave a Reply