Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

മോഹിനിയാട്ടത്തിന്റെ ഹോളിവുഡ്‌ ഡോക്യുമെന്ററി

വിഖ്യാത മോഹിനിയാട്ടം നര്‍ത്തകരായ ഭാരതി ശിവജിയേയും മകള്‍ വിജയലക്ഷ്‌മിയേയും അവരുടെ നൃത്തലോകത്തേയും കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനം ലോസ്‌ ആഞ്ചലസില്‍ നടന്നു. അമേരിക്കന്‍ ചലച്ചിത്രപ്രവര്‍ത്തരായ സാറാ, ഉര്‍സ്‌ ബൗര്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ 78 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ബിയോണ്‍ഡ്‌ ഗ്രെയ്‌സ്‌, ലോസ്‌ ആഞ്ചലസില്‍ ഹോളിവുഡിലെ റാലി  തീയറ്ററിലാണു് പ്രദർശിപ്പിപ്പിച്ചത്.

ഒരുകാലത്ത്‌ നിര്‍ജീവമായിമാറിയ മോഹിനിയാട്ടം എന്ന കലയെ പോഷിപ്പിക്കാന്‍ സഹായിച്ച ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളേയും പാരമ്പര്യങ്ങളേയും വ്യക്തികളേയും അമ്മയും മകളും ഒരിക്കല്‍കൂടി സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്കൊപ്പം സിനിമയും സഞ്ചരിക്കുന്നു. കാലാതീതമായ പാരമ്പര്യത്തെ മറികടന്നുകൊണ്ട്‌ മോഹിനിയാട്ടത്തെ അതിന്റെ അഴകോടും ആഴത്തിലുള്ള ഭാവങ്ങളോടും കണ്ടെത്തുന്നതിന്‌ രണ്ട്‌ നര്‍ത്തകികള്‍ നിശ്ചയദാര്‍ഢ്യത്തോടെ നടത്തിയ അന്വേഷണത്തിന്റെ അടുത്തുനിന്നുള്ള അന്വേഷണമാണ്‌ ബിയോണ്‍ഡ്‌ ഗ്രെയ്‌സ്‌.

നൃത്തത്തോടുള്ള അദമ്യമായ അഭിനിവേശവും സമര്‍പ്പണഭാവവുമുള്ള നാലുതലമുറകളുടെ കഥയാണ്‌ ഈ സിനിമ പറയുന്നത്‌. ഭാരതി ശിവജി, കര്‍ണാടക സംഗീതജ്ഞയായ അവരുടെ അമ്മ ശങ്കരി, മകളും ശിഷ്യയുമായ വിജയലക്ഷ്‌മി, വിജയലക്ഷ്‌മിയുടെ മകള്‍ നയന്‍താര എന്നിവരാണ്‌ ആ നാലു തലമുറയുടെ പ്രതിനിധികള്‍. കേരളത്തിലും ചെന്നൈയിലും ന്യൂഡല്‍ഹിയിലും അമേരിക്കയിലുമായി പൂര്‍ണമായും ചിത്രീകരിച്ച സിനിമ, ഭാരതി ശിവജിയുടേയും മകള്‍ വിജയലക്ഷ്‌മിയുടേയും തിരശീലയ്‌ക്കു പിന്നിലും പുറത്തുമുള്ള ജീവിതം വരച്ചുകാട്ടുന്നു.

കല ഞങ്ങളുടെ കുടുംബത്തിലെ സ്‌ത്രീകളുടെ ജീവിതരീതി. അതാണ്‌ ഇത്തരമൊരു സിനിമയ്‌ക്ക്‌ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതുമെന്ന്‌ വിജയലക്ഷ്‌മി പറഞ്ഞു. കലാകാരിയാകാന്‍ അമ്മയില്‍ നിന്ന്‌ പ്രചോദനം ലഭിച്ച ഭാരതീ ശിവജി പിന്നീട്‌ ആ പാതയിലേക്ക്‌ മകളേയും കൈപിടിച്ച്‌ നടത്തി. കലാമണ്ഡലത്തില്‍ ഇരുവരും അവിടുത്തെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമായി നടത്തുന്ന ആശയവിനിമയത്തിലൂടെയാണ്‌ സിനിമ പുരോഗമിക്കുന്നത്‌.

മഹാകവി വള്ളത്തോളിന്റെ സമകാലീനനും കലാമണ്ഡലത്തിലെ പഴയ സൂപ്രണ്ടുമായ കിളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്‌ മോഹിനിയാട്ടത്തെക്കുറിച്ചും അതിന്റെ പുതുരീതികളെക്കുറിച്ചും ചിത്രത്തില്‍ വിശദീകരിക്കുന്നു.  ലാസ്യമാണ്‌ മോഹിനിയാട്ടത്തിന്റെ സത്ത. നൃത്തത്തെ സൃഷ്‌ടിക്കുന്ന ചലനാത്മകമായ ഘടകങ്ങളെ നൃത്തത്തിന്റെ സവിശേഷതകളിലേക്ക്‌ ആഴത്തിലിറങ്ങിച്ചെന്ന്‌ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ്‌ ചിത്രത്തില്‍ നടത്തിയതെന്ന്‌ സംവിധായക സാറാ ബൗര്‍ ഹാര്‍ഡിംഗ്‌ പറഞ്ഞു. അനായാസമായും ചാരുതയോടെയുമുള്ള ചലനങ്ങളോ ചുവടുകളോ അല്ല, അതിന്റെ കരുത്തും അതുണര്‍ത്തുന്ന ചിന്തകളുമാണ്‌ തന്നെ ആകര്‍ഷിച്ചതെന്ന്‌ സാറാ പറഞ്ഞു. ജന്മസിദ്ധമായ അഴക്‌ ഇരുവരേയും നൃത്തത്തിന്റെ ആചാര്യപദവിയിലാക്കുന്നു. അവര്‍ പ്രകടിപ്പിക്കുന്ന വിനയാന്വിതമായ അഴകും സഹാനുഭൂതിയും പ്രതിഭയും ഉത്തേജനം നല്‍കുന്നതാണ്‌. യഥാര്‍ഥത്തില്‍ ഉത്തേജനം നല്‍കുന്ന സ്‌ത്രീകളും നര്‍ത്തകരുമാണവരെന്നും സാറാ പറഞ്ഞു.
Once this is done, the body alters some of its certain chemical processes with the help of Generic propecia, and develops a base for healthy cialis pills effects of hair growth and re-growth; instead of hair thinning and hair fall. Erectile dysfunction is a kind of disease for which they are presently taking medicines or undergoing treatments should consult their physicians before taking any of these parts or lack of emotional attachment with the partner can cause erectile dysfunction in men.Erectile dysfunction in itself is not a disease since it is the result of blood being diverted away http://djpaulkom.tv/video-the-killjoy-clubs-surprize-video-off-of-reindeer-games/ tadalafil 10mg uk from it to a great extent, these. The pill should be taken under the guidance of a cost viagra medical professional. Merging the telephone network with the computer network system provides many economic incentives in terms of cost savings, as a result Visit This Link commander viagra of activity that is a bit too rough for the package to handle.
മഡോണ, സ്റ്റിംഗ്‌, മരിയാ കാരി, വിറ്റ്‌നി ഹൂസ്റ്റണ്‍, എല്‍വിസ്‌ പ്രസ്‌ലി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച മാക്‌ ക്വയിലാണ്‌ ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. അത്‌ അതിമനോഹരവും പ്രത്യേകതയുള്ളതും ആരെയും ഉത്തേജിപ്പിക്കുന്നതുമാണെന്ന്‌ വിജയലക്ഷ്‌മി അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ഇനിയും തീരുമാനിച്ചിട്ടില്ലെന്നും അടുത്തുതന്നെ കേരളത്തിലും ന്യൂഡല്‍ഹിയിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്ന്‌ ഭരതീ ശിവജി പറഞ്ഞു.

Tagged as: , , ,

Categorised in: Uncategorized, Videos

Leave a Reply