Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

‘മലയാള സാഹിത്യത്തിലെ നിഷേധി’

[ഡോ. പുതുശ്ശേരി രാമചന്ദ്രന്‍]

 

കേശവദേവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് വര്‍ഷം 28 ആകുന്നു. ഓര്‍മ്മയിലിപ്പോഴും ജ്വലിച്ചു നില്‍ക്കുകയാണ് ആ അഗ്നിസ്ഫുലിംഗം. വിപ്ലവത്തിന്റെ അഗ്നി സാഹിത്യത്തിലേക്ക് ആവാഹിച്ച എഴുത്തുകാരന്‍! കൊച്ചുവീട്ടില്‍ പപ്പുപിള്ളയുടേയും നല്ലേടത്തു കാര്‍ത്ത്യായനി അമ്മയുടേയും മകന്‍ കേശവപിള്ളയാണ് ‘കേശവദേവ്’ ആയത്. ആ ജീവിതവിപ്ലവം ആരംഭിക്കുന്നത് അങ്ങനെയാണ്. ആര്യസമാജപ്രവര്‍ത്തനത്തോട് ആഭിമുഖ്യം തോന്നിയ കാലം; എല്ലാവരും പഴയ പേരുമാറ്റി പുതിയ പേര് സ്വീകരിക്കുന്നു. പഴയ പേരിനോട് ‘ദാസ്’ എന്നോ ‘ദേവ്’ എന്നോ കൂട്ടിച്ചേര്‍ത്തായിരുന്നു പേരുമാറ്റം. പ്രചാരകനായ ഋഷിറാം ചോദിച്ചു, ‘ദേവോ ദാസോ ഏതാണിഷ്ട’ മെന്ന്. ‘ദാസ് വേണ്ട, ദേവ് മതി’ എന്ന് കേശവപിള്ള! ദാസഭാവത്തോടുള്ള അമര്‍ഷം അവിടെ തുടങ്ങുന്നു…

തേഡ്ഫാമില്‍ പഠിക്കുന്ന കാലത്തേ ശ്രീരാമകൃഷ്ണന്‍, വിവേകാനന്ദന്‍ എന്നിവരെപ്പറ്റി വായിച്ചറിഞ്ഞു. രാമകൃഷ്ണപരമഹംസരെപ്പറ്റി ശിഷ്യന്‍ എഴുതിയ ‘My Master’ എന്ന ലഘുജീവചരിത്രം ‘എന്റെ ഗുരു’ എന്ന പേരില്‍ ഈ തേഡ്ഫാം വിദ്യാര്‍ഥി മലയാളത്തിലാക്കി. ‘പി കേശവദേവ്’ എന്ന എഴുത്തുകാരന്റെ പിറവി ആയിരുന്നു അത്…

മലയാളത്തിലെ എഴുത്തുകാരില്‍ ഇത്രയേറെ സാഹസികമായും യാതനാനിര്‍ഭരമായും ജീവിക്കേണ്ടിവന്ന മറ്റൊരാളുണ്ടാവില്ല. കുട്ടിക്കാലത്തേ പ്രതിബന്ധങ്ങളോടേറ്റുമുട്ടി വളര്‍ന്നതിന്റെ ചങ്കൂറ്റം അവസാനകാലം വരെ ദേവിനെ കരുത്തനുമാക്കി.

‘ചോമരെയും പെലയരേയും തൊട്ടുതിന്നു നടന്ന’തിന് വീട്ടില്‍ നിന്നു ശകാരം !… വീടുമായി ദേവ് ചെറുപ്പത്തിലേ അകലാന്‍ തുടങ്ങി. പറവൂര്‍ ഠൗണിലെ ഖദര്‍‌സ്റ്റോറില്‍ നിന്നും ഖദര്‍ത്തുണി വാങ്ങി വീടുകളില്‍ കൊണ്ടുപോയി വിറ്റുകൊണ്ടാണ് ദേശീയ പ്രസ്ഥാനത്തില്‍ പങ്കുകൊള്ളുന്നത്. ആര്യസമാജത്തിന്റെ തിരുവനന്തപുരം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വളരെ പാടുപെട്ടാണു വന്നത്. സെക്രട്ടേറിയറ്റിന്റെ പിറകിലുള്ള മൈതാനത്തില്‍ ആര്യസമാജവും നായര്‍ മഹാസമ്മേളനവും ഒരുമിച്ചു നടക്കുന്നു. നായര്‍ സമ്മേളനത്തില്‍ താല്‍പര്യമില്ലാത്ത ‘കേശവന്‍’ തിരിച്ചുപോയി! പാലക്കാട്ടുവച്ചാണ് പിന്നീട് ആര്യസമാജത്തില്‍ ചേരുന്നത്. കല്‍പ്പാത്തിയില്‍ അഗ്രഹാരങ്ങള്‍ക്കുമുന്നിലെ റോഡിലൂടെ പട്ടികജാതിക്കാരായ നായാടികളെയും കൊണ്ട് ആര്യസമാജം പ്രവര്‍ത്തകര്‍ നടത്തിയ ജാഥയില്‍ ദേവുമുണ്ടായിരുന്നു. അടികലശലിലാണ് ആ സമ്മേളനം അവസാനിച്ചത്!

അവിടെ നിന്നു പോയത് ‘യുക്തിവാദ’ പ്രസ്ഥാനത്തിലേക്കാണ്. അതിന്റെ നേതാവ് രാമവര്‍മ്മതമ്പാന്‍ ആയിരുന്നു. കെ അയ്യപ്പനും എം സി ജോസഫുമുണ്ട്. ‘ജാതിവേണ്ടാ, മതംവേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്’ എന്നായിരുന്നു യുക്തിവാദികളുടെ മുദ്രാവാക്യം. ‘ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്’ എന്ന ശ്രീനാരായണഗുരുദേവന്റെ വാക്കുകളുടെ ഒരു തിരുത്തലായിരുന്നു അയ്യപ്പന്റെ മുദ്രാവാക്യം. ദേവിനിത് ‘തലയ്ക്കുപിടിച്ചു.’ അയ്യപ്പന്റെ ‘സഹോദര’നില്‍ ജാതിക്കെതിരെ ദേവ്  ലേഖനമെഴുത്ത് ആരംഭിച്ചു. അക്കാലത്ത് സ്‌കൂളുകളില്‍ കുട്ടികളെ ജാതിതിരിച്ചിരുത്തുക പതിവായിരുന്നു. യുക്തിവാദിയും നാട്ടുകാരനുമായ രാമദാസിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ ജാതിവിധേയത്വത്തിനെതിരെ നടന്ന പ്രതിഷേധ ഘോഷയാത്രയുടെ മുമ്പിലും കേശവദേവുണ്ടായിരുന്നു.

പറയത്തുരാമമേനോന്‍, രാമവര്‍മ്മ തമ്പാന്‍, സഹോദരനയ്യപ്പന്‍ തുടങ്ങിയവരുടെ   പുസ്തകശേഖരങ്ങള്‍ വായനയെ ജ്വലിപ്പിച്ചു. ആഹാരംപോലും മറന്നുള്ള വായന! ആയിടയ്ക്കാണ് ദേവിന്റെ തിരുവനന്തപുരം യാത്ര. ദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മരുമകന്‍ എ കെ പിള്ള ഗാന്ധിജിയുടെ ആഹ്വാനം കേട്ട് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെ ബാരിസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലേക്കുവന്ന് പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കാലം. ‘സ്വരാജ്’, ‘സ്വദേശാഭിമാനി’ എന്നീ പ്രസിദ്ധീകരണങ്ങളുമായി ശാസ്തമംഗലത്തെ രഥപുരക്കുന്നിലാണ് താമസം. തിരുവനന്തപുരത്തെത്തി ദേവ് എ കെ പിള്ളയെ വീട്ടില്‍ ചെന്ന് കണ്ടു. പിള്ളയുടെ വിപുലമായ ഗ്രന്ഥശേഖരം ദേവിന് ലഹരിയായി. പ്രവര്‍ത്തകരുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ പിള്ള ബാരിസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ വേണ്ടി ലണ്ടനിലേക്കു പോകുമ്പോള്‍ പത്രത്തിന്റെ ചുമതല ദേവിനെ ഏല്‍പിച്ചു. വരിസംഖ്യ പിരിച്ചെടുക്കാനും അച്ചടി മുന്നോട്ടുകൊണ്ടുപോകാനും കഴിയാത്ത അവസ്ഥയില്‍ ഗോമതിയമ്മ പ്രസിദ്ധീകരണം നിര്‍ത്തി. ദേവ് തിരിച്ചുപോയി. പത്രപ്രവര്‍ത്തനത്തിന്റെ ആസക്തിയില്‍ ദേവ് കൊല്ലത്തിറങ്ങുകയും ‘മലയാളരാജ്യ’ത്തില്‍ ചെന്ന് കെ ജി ശങ്കറിനെ കാണുകയും ചെയ്തു. പക്ഷേ അന്ന് മലയാളരാജ്യം ചിത്രവാരികയായതേയുള്ളു. പത്രമായില്ല. ദേവിനവിടെ ജോലിസാധ്യതയില്ല. യാത്രക്കൂലിക്കു കാശില്ലാത്ത ദേവിനെ ശങ്കര്‍ സഹായിച്ചു. കൊല്ലത്തുനിന്ന് നേരേ പോയത് ചെങ്ങന്നൂരിലേക്ക്. അവിടെ ‘ഭജേഭാരതം’ എന്ന പത്രത്തില്‍ ചേര്‍ന്നു. എഡിറ്റോറിയല്‍ രചന ഏറ്റെടുത്തു. ആയിടയ്ക്കാണ് ഭഗത്‌സിംഗിന്റെ ബോംബാക്രമണം. ‘സായിപ്പിന്റെ നേരേയുള്ള ബോംബാക്രമണം: ഇന്ത്യയുടെ മറുപടി എന്ന ശീര്‍ഷകത്തില്‍ ദേവ് എഴുതിയ എഡിറ്റോറിയല്‍ (1929 ഏപ്രില്‍  8) അഹിംസാവാദിയും ഗാന്ധിയനുമായ പത്രമുടമയെ ചൊടിപ്പിച്ചു. ‘ഭജേഭാരത’ത്തില്‍ നിന്നു പിരിഞ്ഞ് ദേവ് നേരേ കോട്ടയത്തെത്തി. പാലാമ്പടം തോമസിന്റെ ‘പ്രതിദിനം’ പത്രത്തില്‍ 30 രൂപ പ്രതിമാസ ശമ്പളത്തില്‍ ചേര്‍ന്നു. രണ്ടുമാസം കഴിഞ്ഞ് അതും ഉപേക്ഷിച്ചു. ഗാന്ധിജിയിലും മാര്‍ക്‌സിലും പൂര്‍ണ വിശ്വാസമില്ലാത്ത ‘സര്‍വ്വതന്ത്ര സ്വതന്ത്ര’നായ ദേവ് പിന്നെ ‘സഹോദര’നിലും ‘ഉണ്ണിനമ്പൂതിരി’യിലും എഴുതാന്‍ തുടങ്ങി. ഗാന്ധിജി നിയമലംഘനത്തിനു കളമൊരുക്കുന്ന കാലമായിരുന്നു അത് (1930). ക്രമേണ അദ്ദേഹം ‘മാതൃഭൂമിയില്‍’ എഴുതിത്തുടങ്ങുകയും എഴുത്തിന് പ്രതിഫലം ചോദിച്ചുവാങ്ങുകയും ചെയ്തു.

ഉല്‍പതിഷ്ണുവായ ദേവ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ശ്രദ്ധയിലെത്തി. തൊഴിലാളി സമ്മേളനങ്ങളില്‍ സ്ഥിരം പ്രസംഗകനായി. ‘തീപ്പൊരിപാറുന്ന’ പ്രസംഗങ്ങളിലൂടെ’ മുതലാളിത്തത്തേയും ഭരണകൂടത്തേയും നിശിതമായി വിമര്‍ശിക്കുന്ന ദേവിന്റെ വാക്കുകള്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ആലപ്പുഴ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ വാര്‍ഷികമാഘോഷിച്ചപ്പോള്‍ കേശവദേവായിരുന്നു പ്രധാന പ്രഭാഷകന്‍. കിടങ്ങന്‍പുറത്തു മൈതാനത്തെ വാണീവിലാസം കൊട്ടകയായിരുന്നു സമ്മേളനം. രാജഭക്തിനിറഞ്ഞ അധ്യക്ഷപ്രസംഗത്തെ ആക്രമിച്ചുകൊണ്ട് ദേവ് നടത്തിയ ഉഗ്രമായ പ്രഭാഷണം തൊഴിലാളികളെ ആവേശം കൊള്ളിച്ചു. ‘തൊഴിലാളിവര്‍ഗത്തിന്റെ സംരക്ഷകന്‍’ ആയി അവര്‍ ദേവിനെ സ്വീകരിച്ചു. കയര്‍ഫാക്ടറിത്തൊഴിലാളി യൂണിയന്‍ വാര്‍ഷികത്തിലെ പ്രഭാഷണം തൊഴിലാളികള്‍ക്കിടയില്‍ സംഭാഷണവിഷയമായി. തുടര്‍ന്ന് ക്ലാപ്പന നാവികത്തൊഴിലാളി യൂണിയന്‍ വാര്‍ഷികത്തിലേക്ക് ദേവ് ക്ഷണിക്കപ്പെട്ടു. രണ്ടുരൂപ അമ്മയോടു കടംവാങ്ങിക്കൊണ്ടാണ് ആ മീറ്റിംഗിന് പോയത്. ക്ലാപ്പനയിലെ പ്രഭാഷണത്തില്‍ സര്‍ സി പി യെയും തിരുവിതാംകൂര്‍ ഭരണത്തെയും നിശിതമായി വിമര്‍ശിച്ചു. പ്രസംഗം കഴിഞ്ഞതോടുകൂടി ദേവിന് നിരോധനം വന്നു. കൊല്ലം, കോട്ടയം ജില്ലകളില്‍ പ്രസംഗിക്കാന്‍ പാടില്ലെന്ന്, 15 ദിവസത്തേക്കായിരുന്നു നിരോധന ഉത്തരവ്. കേശവദേവ് തിരുവിതാംകൂറിലെ അതിപ്രശസ്തനായ വിപ്ലവകാരിയായി മാറി. ആലപ്പുഴ ലേബര്‍ അസോസിയേഷന്‍ അവരുടെ സെക്രട്ടറിയായി ദേവിനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വി കെ വേലായുധനും ആലപ്പുഴയില്‍ ഒരേ ഓഫീസ് കെട്ടിടത്തിലായിരുന്നു പ്രസിഡന്റും സെക്രട്ടറിയും താമസിച്ചിരുന്നത്. പക്ഷേ, അവര്‍ക്കുതമ്മില്‍ ആശയപരമായി പൊരുത്തമുണ്ടായിരുന്നില്ല!

Buy Forzest Online and get rid of erectile dysfunction in tadalafil canada online discover description their stride. The main role played by this important component is dilating the vessels and relaxing penile muscles to support smooth blood flow near the cialis viagra canada donssite.com reproductive system. These medicines are absolutely viagra discount prices safe to use and safe. If you really want to know whether viagra cost in canada can be taken in your case. മാര്‍ക്‌സിനേയും ലെനിനേയും ടോട്‌സ്‌കിയേയും സോവിയറ്റ് വിപ്ലവത്തേയും എല്ലാം പറ്റിയായി ദേവിന്റെ എഴുത്തും പ്രസംഗവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് കേരളത്തില്‍ രൂപപ്പെട്ടിരുന്നില്ല. പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളായ പി കൃഷ്ണപിള്ളയ്ക്കും ഇ എം എസ്സിനുമെല്ലാം മാര്‍ക്‌സിസത്തിന്റെ ആദ്യപാഠങ്ങള്‍ പറഞ്ഞുകൊടുത്തത് ഈ സാഹിത്യകാരനാണ്! കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിലെ അഗ്നിസ്ഫുലിംഗമായി മാറുകയായി, കേശവദേവ്! മാര്‍ക്‌സിസത്തേയും റഷ്യന്‍വിപ്ലവത്തേയും ആവേശപൂര്‍വ്വം സ്വാഗതം ചെയ്ത ദേവ് സ്റ്റാലിനസത്തിന്റെ ബദ്ധശത്രുവായി. സോവിയറ്റ് യൂണിയനെ നഖശിഖാന്തം എതിര്‍ക്കാന്‍ തുടങ്ങി. അക്കാലത്താണ് നാടകപ്രവര്‍ത്തനവുമായി ദേവ് കായംകുളത്ത് എത്തുന്നത്.ചെറുകഥയില്‍ നിന്നും നാടകങ്ങളില്‍ നിന്നും മറ്റുമുള്ള വരുമാനംകൊണ്ട് ദേവ് അവിടെയൊരു സ്ഥലം വാങ്ങി. പുരയിടത്തുനിന്നുള്ള ഒരു കുടിയിറക്കുകേസില്‍ ദേവിനെ നാട്ടുകാര്‍ എതിര്‍ത്തു. സ്റ്റാലിനസത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്ന  ദേവിനെ എതിര്‍ക്കാന്‍ കായംകുളത്തെ പാര്‍ട്ടിക്കാരും ചേര്‍ന്നു. അത് കല്‍ക്കട്ടാ തീസിസിന്റെ കാലവുമായിരുന്നു… ‘ഞാനിപ്പക്കമ്മ്യൂണിഷ്ടാവും’, ‘മഴയിങ്ങും കുടയങ്ങും’, തുടങ്ങിയ പാര്‍ട്ടിവിരുദ്ധ സാഹിത്യരചന നടന്നത് ഇക്കാലത്താണ്.

1949 മേയില്‍ കൊല്ലത്തുനടന്ന പുരോഗമന സാഹിത്യസമ്മേളനത്തില്‍ വച്ചാണ് ഞാന്‍ ദേവിനെ നേരിട്ടു കാണുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായ ഞങ്ങള്‍ കുറേ എഴുത്തുകാര്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് പുതിയ സംഘടന ഉണ്ടാക്കിയ കാലം! ആ വര്‍ഷം കൊല്ലം എസ് എന്‍ കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്ന ഞാന്‍ വിദ്യാര്‍ഥി ഫെഡറേഷന്റെയും പാര്‍ട്ടിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി കല്‍ക്കട്ടാതീസിസ്സിലെ തെറ്റു തിരുത്തിക്കഴിഞ്ഞിട്ടും തകഴി, ദേവ് തുടങ്ങിയ സാഹിത്യകാരന്മാരുടെ പാര്‍ട്ടി വിരോധത്തിന് യാതൊരു മാറ്റവുമുണ്ടായില്ല. ആയിടയ്ക്ക് കൊല്ലത്തും പരിസരത്തുമുള്ള സ്‌കൂള്‍വാര്‍ഷികസമ്മേളനങ്ങളില്‍ തകഴിയോടും ദേവിനോടുമൊപ്പം പ്രസംഗത്തിന് കമ്മ്യൂണിസ്റ്റുകാരായ ഞങ്ങളും ക്ഷണിക്കപ്പെട്ടു. ഞങ്ങള്‍ പ്രസംഗവേദിയില്‍വച്ചു പ്രസംഗത്തിലൂടെ പരസ്പരം ആക്രമണം നടത്തി. മുതിര്‍ന്ന സാഹിത്യകാരന്മാര്‍ എന്ന പരിഗണനയൊന്നും തകഴിയോടും ദേവിനോടും ഞങ്ങള്‍ക്കന്നു പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. അത്രമാത്രം രൂക്ഷമായിരുന്നു അക്കാലത്ത് രാഷ്ട്രീയരംഗത്തെ ആശയസംഘട്ടനം.

വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരുവനന്തപുരത്ത് പഠിക്കാനെത്തിയ കാലത്താണ് പിന്നീട് ദേവിനെ കാണുന്നത്. ദേവുമൊന്നിച്ചു. സാഹിത്യസമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. ദേവ് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരുന്നു. ആകാശവാണിയിലെ ജോലി  ദേവിന്റെ ജീവിതത്തിലെ ഒരു പുതിയകാലഘട്ടത്തിന്റെ തുടക്കമായിരുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക ജീവിതം എന്നും അസ്വസ്ഥമായിരുന്ന ദേവിന്റെ ജീവിതത്തെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കി. മകളുടെ പ്രായം മാത്രമുള്ള സീതാലക്ഷ്മിയുമായി പ്രേമബന്ധം, വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചുള്ള രജിസ്റ്റര്‍ വിവാഹം, വിവാഹത്തിനെതിരെ വധുവിന്റെ അമ്മയുടെ കോടതിവ്യവഹാരം, വധൂവരന്മാര്‍ പൊലീസ് കസ്റ്റഡിയില്‍, ആകാശവാണിയിലെ ജോലിയില്‍ നിന്ന് പുറത്താക്കല്‍, വാടകവീടുകളിലെ മാറിമാറിയുള്ള താമസം – ജീവിതത്തിലുടനീളം എതിര്‍പ്പുകളെ നേരിട്ട് വളര്‍ന്ന ദേവ് ഇക്കാലത്തും ധൈര്യപൂര്‍വം പിടിച്ചു നിന്നു. എതിര്‍പ്പുകള്‍ക്കിടയിലും പുസ്തരചന തുടര്‍ന്നുകൊണ്ടിരുന്നു. എതിര്‍പ്പുകാലത്ത് ധാരാളമെഴുതി ‘ജീവിതമാറ്റം കണ്ടെത്തി. ‘അയല്‍ക്കാര്‍’ തുടങ്ങിയ പ്രധാന രചനകള്‍ ഇക്കാലത്തുള്ളവയാണ്.

സാഹിത്യപ്രവര്‍ത്തക സഹകരണസംഘമായിരുന്നു അക്കാലത്ത് സാഹിത്യകാരന്മാരെ നിലനിര്‍ത്തിയത്. കേശവദേവ് പിന്നീട് അതിന്റെ പ്രസിഡന്റായി. വര്‍ക്കിയുമായി തെറ്റിപ്പിരിയുന്നത് അപ്പോഴാണ്. തകഴിയോടും ബഷീറിനോടുമുള്ള ആന്തരികമായ ഒരു ബന്ധം ദേവിന് പൊന്‍കുന്നം വര്‍ക്കിയോട് ഉണ്ടായിരുന്നില്ല. കാരണങ്ങള്‍ പലതാണ്. വര്‍ക്കി തുടക്കിലേ കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. ദേവാണെങ്കില്‍ പാര്‍ട്ടി വിരുദ്ധനും! പൊന്‍കുന്നം വര്‍ക്കി എസ് പി സി എസ് പ്രസിഡന്റായിരിക്കുമ്പോള്‍ കേശവദേവ് അവിശ്വാസപ്രമേയം കൊണ്ടുവന്നു. വര്‍ക്കി പ്രസിഡന്റുസ്ഥാനം രാജിവച്ചു. സാഹിത്യ അക്കാദമിയില്‍ ഒരുമിച്ചുണ്ടായിരുന്ന ഇക്കാലത്താണ് ഈ രണ്ടുപേരുമായി കൂടുതല്‍ അടുത്തിടപഴകാന്‍ എനിക്ക് സന്ദര്‍ഭമുണ്ടായത്. എഴുപതുകളില്‍ ആയിരുന്നു അത്. സാഹിത്യ അക്കാദമിയാണ് ഞങ്ങളെ കൂട്ടിയിണക്കിയ വേദി. കേരള യൂണിവേഴ്‌സിറ്റി സെനറ്റിന്റെ പ്രതിനിധിയായി ഞാന്‍ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ ആയി. ദേവും വര്‍ക്കിയും തകഴിയുമെല്ലാം അക്കാദമിയിലുണ്ട്. കുറ്റിപ്പുഴ കൃഷ്ണപിള്ള പ്രസിഡന്റു സ്ഥാനമൊഴിഞ്ഞപ്പോള്‍ പൊന്‍കുന്നം വര്‍ക്കി പ്രസിഡന്റായി.

സാഹിത്യപ്രവര്‍ത്തന സഹകരണസംഘത്തില്‍ വച്ചുണ്ടായ ശത്രുതകൊണ്ടാവാം അക്കാദമിയല്‍ ദേവും വര്‍ക്കിയും തമ്മില്‍ അത്ര അടുപ്പം പുലര്‍ത്തിക്കണ്ടില്ല. പക്ഷേ, ഞങ്ങള്‍ – ഞാനും തിരുനല്ലൂരും ഒ എന്‍ വിയും- അക്കാദമിയില്‍ ദേവിന്റേയും തകഴിയുടേയും വര്‍ക്കിയുടേയും ഒപ്പം നിന്നു. തെക്കുനിന്നുള്ള എഴുത്തുകാരുടെ ഒരു മാനസികഐക്യമായിരുന്നു അത്. അക്കാദമിയിലെ പരിപാടിയില്‍ പ്രമേയങ്ങളെല്ലാം വരുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ പ്രസിഡന്റ് പൊന്‍കുന്നം വര്‍ക്കി ഞങ്ങളോട് മുന്‍കൂട്ടി ചര്‍ച്ച നടത്തിയിരുന്നു. അതിനുവേണ്ടി തലേദിവസമേ തൃശൂരില്‍ എത്തി. കേശവദേവിന് അന്ന് ഒരു കറുത്ത അംബാസിഡര്‍ കാറുണ്ട്. തിരുവനന്തപുരത്തു നിന്ന് ഒരുമിച്ചാണ് യാത്ര. കാറും ഡ്രൈവറും ദേവിന്റെ വക; പെട്രോള്‍ ചിലവ് ഞങ്ങളുടേത്. വടക്കോട്ടുള്ള യാത്രയില്‍ ഞാനും തിരുനല്ലൂരുമുണ്ടാകും. ചിലപ്പോള്‍ വഴിക്കുവച്ച് തകഴിയും കയറും. തൃശൂരെത്തിയാല്‍ ദേവ് അക്കാദമി ഗസ്റ്റ് ഹൗസിലായിരിക്കും. ഞങ്ങള്‍ പുറത്ത് ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കും. രാത്രി വളരെ വൈകുംവരെ ദേവസ്വം കോളനിയിലുള്ള വൈലോപ്പിള്ളിയുടെ വാടകവീട്ടില്‍ സാഹിത്യചര്‍ച്ചയുമായി കൂടും!  തൃശൂരിലേക്കുള്ള യാത്രയില്‍ ദേവിന്റെയും തകഴിയുടേയും ഒപ്പമുള്ള സഞ്ചാരം വര്‍ക്കിയുമായുള്ള ചര്‍ച്ച,  അക്കാദമിയുടെ അയല്‍പക്കത്ത് വൈലോപ്പിള്ളിയുമായുള്ള കൂടിക്കാഴ്ച. എല്ലാംകൂടി ഒരുല്‍സവമായിരുന്നു ഞങ്ങളുടെ അക്കാദമിക്കാലം. മടക്കയാത്രയില്‍ ചിലപ്പോള്‍ ഒ എന്‍ വിയും കൂടും.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്‍പതാം ദേശീയ സമ്മേളനം ആയിടയ്ക്ക് എറണാകുളത്തുവച്ച് നടന്നു . അതോടനുബന്ധിച്ച പ്രവര്‍ത്തനം നിലച്ചുപോയ പഴയ പുരോഗമനസാഹിത്യസംഘടനയ്ക്ക് ‘പുരോഗമനസാഹിത്യവേദി’ എന്നൊരു പുതുരൂപം നല്‍കി പൊന്‍കുന്നം വര്‍ക്കി അതിന്റെ  ചുമതലക്കാരനായി. ഏതൊരുകാര്യം ഏറ്റെടുത്താലും അര്‍പ്പണബുദ്ധിയോടുകൂടി പ്രവര്‍ത്തിക്കുന്ന വര്‍ക്കിയുടെ ഉല്‍സാഹത്തില്‍ മൂന്നു ജില്ലാ സമ്മേളനം പന്തളത്തുവച്ചായിരുന്നു. അതില്‍ ദേവും ഒ എന്‍ വിയും ഞാനും ഒരുമിച്ചുപങ്കെടുത്തു. ഈ സമ്മേളനങ്ങളിലൂടെയാണ് ദേവും വര്‍ക്കിയും വീണ്ടും ഒരുമിക്കുക. തിരുവനന്തപുരം സമ്മേളനത്തിന്റെ സംഘടനാധ്യക്ഷന്‍ ദേവ്, കണ്‍വീനര്‍ ഞാന്‍. ദേവിന്റെ കാറിലായിരുന്നു പ്രചരണവും പ്രവര്‍ത്തനവും. ആയിടെ ദേശീയ അവാര്‍ഡുനേടിയ ‘സംസ്‌കാര’ എന്ന കന്നടസാഹിത്യകാരന്‍ അനന്തമൂര്‍ത്തിയുടെ ഫിലിം അദ്ദേഹം തന്നെ കൊണ്ടുവന്നു പ്രദര്‍ശിപ്പിച്ചു. സമ്മേളനം വമ്പിച്ച വിജയമായിരുന്നു. കുറെ പണം മിച്ചം വരികയും ചെയ്തു. തിരുവനന്തപുരത്ത് സംഘടനയ്ക്ക് ഒരു ആസ്ഥാനം വേണം; മൂന്നു നിലകളുള്ള മന്ദിരം. കേരളീയ വാസ്തുശില്‍പത്തില്‍ മനോഹരമായ ഒന്ന്. മുകളിലത്തെ നില ലൈബ്രറിയ്ക്കും ഗവേഷണ വിഭാഗത്തിനും; നടുവിലത്തേത് ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും; താഴെ ഓഫീസ് സര്‍ക്കാരില്‍ നിന്ന് സൗജന്യമായി സ്ഥലം  വാങ്ങണം. ഇങ്ങനെ വലിയ ആഗ്രഹങ്ങളുമായി തുടങ്ങിയ പരിപാടി കോട്ടയം സമ്മേളനത്തോടെ പര്യവസാനിച്ചു! സി അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരുക്കുന്ന കാലത്ത് 1974 ല്‍ കേശവദേവ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി.

ആ പദവിയില്‍ നിന്നു പോന്നതില്‍പിന്നെ ആരോഗ്യം നശിക്കുകയും ദേവ് ഏതാണ്ട് നിത്യരോഗിയായി മാറുകയുമായി. വര്‍ഷങ്ങളായുള്ള തൃശൂര്‍ യാത്രയും ഔദ്യോഗിക പരിപാടികളും തുടരെത്തുടരെയുള്ള പ്രഭാഷണയാത്രകളും നിരന്തരമായ സാഹിത്യരചനയും ദേവിനെ നന്നെ തളര്‍ത്തി. ഏതാനും വര്‍ഷം രോഗശയ്യയില്‍ കിടന്നു. 1983 ജൂലൈ ഒന്നിന് അദ്ദേഹം ലോകത്തോട് യാത്രപറഞ്ഞു. അവസാനകാലത്ത് എനിക്കൊരു കത്ത് കൊടുത്തയച്ചു. മകന്റെ നോട്ടുബുക്കില്‍ നിന്ന് വലിച്ചുകീറിയ കടലാസില്‍ നാലഞ്ചുവാക്കുകളേ ഉണ്ടായിരുന്നുള്ളൂ. ”ഞാന്‍ തീരെ അവശതയിലാണ്. മരുന്നുവാങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. എന്റെ ഒരു പുസ്തകം പാഠപുസ്തകമാക്കികിട്ടിയാല്‍ ആശ്വാസമായി സ്വന്തം ദേവ്.”

അന്നു ഞാന്‍ യൂണിവേഴ്‌സിറ്റി പാഠപുസ്തകക്കമ്മിറ്റി ചെയര്‍മാനാണ്. പ്രീയൂണിവേഴ്‌സിറ്റിയുടെ പാഠപുസ്തകമായി ‘ഓടയില്‍ നിന്ന്’ നിശ്ചയിക്കാന്‍ പ്രയാസമുണ്ടായില്ല. ബോര്‍ഡ് അംഗങ്ങളെല്ലാം ഏകാഭിപ്രായക്കാരായിരുന്നു. തീരുമാനം ഞാന്‍ നേരിട്ടുചെന്ന് അന്നുതന്നെ ദേവിനെ അറിയിച്ചു. ദേവിന് സന്തോഷമായി. പുസ്തകം ആര്‍ക്കും വില്‍ക്കരുതെന്നും യൂണിവേഴ്‌സിറ്റി കോ ഓപ്പറേറ്റീവ് സ്റ്റോര്‍ വഴി വില്‍പന നടത്തിയാല്‍ 15% കമ്മിഷന്‍ മാത്രമെടുത്തിട്ട് ബാക്കിതുക മുഴുവന്‍ അവര്‍ വീട്ടിലെത്തിക്കുമെന്നും ആവശ്യമെങ്കില്‍ അഡ്വാന്‍സ് നല്‍കുമെന്നും പറഞ്ഞിട്ടാണ് ഞാന്‍ പോന്നത്. പക്ഷേ ‘വിവരമറിഞ്ഞ വിദ്വാന്മാരാരോ’ 15000 രൂപയുടെ നോട്ടുകളാണെന്നു തോന്നുന്നു മേശപ്പുറത്തുകൊണ്ടുവച്ചിട്ട് അവകാശം ഒപ്പിട്ടുവാങ്ങിക്കൊണ്ടുപോയി. ദേവിന്റെ അപ്പോഴത്തെ അവശതയും മാനസികാവസ്ഥയും ആ കച്ചവടക്കാര്‍ ചൂഷണം ചെയ്യുകയായിരുന്നു. എല്ലാ ചെലവും കഴിഞ്ഞ് അരലക്ഷം രൂപയെങ്കിലും ദേവിന് അന്ന് ആ പുസ്തകത്തില്‍ നിന്നു കിട്ടുമായിരുന്നു. ഭാഗ്യദോഷത്തിന് അതുണ്ടായില്ല.

രോഗം മൂര്‍ച്ഛിച്ച വിവരമറിഞ്ഞാണ് പിന്നീട് ഞാനാവീട്ടില്‍ പോയത്. ശവസംസ്‌കാരത്തില്‍ പങ്കെടുത്തിട്ടു മടങ്ങിപ്പോരുമ്പോള്‍ എന്റെ മനസ്സു മന്ത്രിച്ചു: ”ഏന്തൊരു പോരാളി ആരെയും കൂസാത്ത, ആര്‍ക്കും വഴങ്ങാത്ത ഈ ധിക്കാരി മരണത്തിന്റെ മുമ്പില്‍ മാത്രമല്ലേ തലതാഴ്ത്തിയുള്ളൂ!.

Tagged as: ,

Leave a Reply