Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഹിജബ് ധരിച്ചാൽ അമേരിക്കയിൽ ജോലി നഷ്ടപ്പെടുമോ?

[ന്യൂസ് ഡെസ്ക്]

 മുസ്ലീം വനിതകൾ അമേരിക്കയിൽ ജോലിസ്ഥലത്ത് ഹിജബ് (hijab) ധരിക്കുന്നത് തെറ്റാണൊ?  ധരിക്കുവാൻ പാടില്ലെന്നാണ്‌ ചില കമ്പനികൾ പറയുന്നത്.  ധാരാളം കോർപ്പറേഷനുകൾ ജോലിസ്ഥലത്ത് ഹിജബും ടർബനും ധരിക്കുവാൻ അനുവദിക്കുന്നുണ്ടെങ്കിലും അമേരിക്കയിലെ പല കമ്പനികളും ഇതിനെ എതിർക്കുന്നു. 

 മുസ്ലീം വനിതകൾ അമേരിക്കയിൽ ജോലിസ്ഥലത്ത് ഹിജബ് (hijab) ധരിക്കുന്നത് തെറ്റാണൊ?  ധരിക്കുവാൻ പാടില്ലെന്നാണ്‌ ചില കമ്പനികൾ പറയുന്നത്.  ധാരാളം കോർപ്പറേഷനുകൾ ജോലിസ്ഥലത്ത് ഹിജബും ടർബനും ധരിക്കുവാൻ അനുവദിക്കുന്നുണ്ടെങ്കിലും അമേരിക്കയിലെ പല കമ്പനികളും ഇതിനെ എതിർക്കുന്നു.  അത്തരത്തിലുള്ള ഒരു കമ്പനിയാണ്‌ അബർക്രോംബി & ഫിച്ച്.

ഹിജബ് ധരിച്ചതിന്‌ 20 വയസ്സുള്ള ഹനിഖാൻ എന്ന ഇന്ത്യൻപെൺകുട്ടിക്കാണ്‌ അടുത്തകാലത്ത്‌ അബർക്രോംബിയിൽനിന്നും ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്.  കാലിഫോർണിയായിലെ സാൻഫ്രാൻസിസ്കോയിൽ ജീവിക്കുന്ന ഹനിഖാൻ അബർക്രോംബിയിൽ ജോലിക്കപേക്ഷിച്ചു.  ഹിജബ് ധരിച്ച് ഇന്റർവ്യുവിന്‌ ചെന്ന ഹനിഖാന്‌ ജോലി ലഭിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.  മാത്രവുമല്ല, ഹിജബ് ധരിച്ചുകൊണ്ട് ജോലിക്ക് ചെല്ലുന്നതിൽ വിരോധമില്ലെന്ന് മാനേജ്മെന്റ് പറയുകയും ചെയ്തു.

ജോലിയിൽ പ്രവേശിച്ച് നാലഞ്ചുമാസം കഴിഞ്ഞപ്പോൾ സംഗതികളാകെ മാറി.  പുതിയ മാനേജർ ചാർജെടുത്തു.  ദിവസങ്ങൾക്കകം ഹിജബ് ധരിക്കാൻ പാടില്ലെന്ന ഉത്തരവും കയ്യിൽ കിട്ടി.  ഇതിനെ എതിർത്ത ഹനിഖാനെ ജോലിയിൽനിന്നും പിരിച്ചുവിട്ടു.

Around 30 million people suffer from this common sexual price for viagra problem. If you do not have other medical conditions, then here are some tips on how to treat and cure purchase levitra your impotency problem, then try out the ways mentioned above and many of you will be amazed by the results. Bile acids corrode the walls of the bile ducts, gallbladder, sphincter of Oddi, duodenum; beginning of the small intestine causing inflammation, spasms, bile reflux, and ulcers. generic super viagra You can clearly make out after the sue that which particular pill is the best for the issue. cheapest levitra https://www.supplementprofessors.com/levitra-5844.html is suggested to most men when they face erectile dysfunction. ജോലിയിൽനിന്നുമുള്ള പിരിച്ചുവിടൽ അന്യായമാണെന്ന് ഹനിഖാൻ വിശ്വസിക്കുന്നു.  തലയിൽ വസ്ത്രമണിയുന്നത് മതപരമായ ആചാരമാണെന്നും അതു ധരിക്കുന്നത് തന്റെ അവകാശമാണെന്നു പറഞ്ഞെങ്കിലും അബർക്രോംബി അതു കേൾക്കാൻ തയ്യാറായില്ല.  ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഹനിഖാൻ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണിപ്പോൾ.  അബർക്രോംബി മതപരമായ വിവേചനം കാട്ടിയെന്നാണ്‌ ഹനിഖാന്റെ മുഖ്യമായ ആരോപണം.  ഇതിൻപ്രകാരം, അബർക്രോംബി 1964-ലെ കാലിഫോർണിയ ഫെയർ എമ്പ്ലോയ്മെന്റ് ആന്റ് ഹൗസിങ്ങ് ആക്ട് ലംഘിച്ചുവത്രേ.

നിയമപ്രകാരം ജോലിചെയ്യുന്നവന്റെ മതപരമായ വിശ്വാസങ്ങളേയും ആചാരങ്ങളേയും ബഹുമാനിക്കുകയും പ്രാവർത്തികമാക്കാൻ അനുവദിക്കുകയും വേണമെന്നാണ്‌ അമേരിക്കയിലെ നിയമം.  ഈ നിയമമാണ്‌ അബർക്രോംബി ലംഘിച്ചിരിക്കുന്നത്.  മാത്രമല്ല,  ഹനിഖാനെ ജോലിസ്ഥലത്ത് മതപരമായ ആചാരങ്ങൾ പ്രാവർത്തികമാക്കാതിരിക്കാൻ അബർക്രോംബി ബലമായി ശ്രമിക്കുകയും  ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തത് കനത്ത നിയമലംഘനമായി കേസ് വാദിക്കുന്ന അഭിഭാഷകർ ചൂണ്ടി കാണിക്കുന്നു.

പക്ഷേ തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്‌ അബർക്രോംബി പറയുന്നത്.  ഈ കേസ് വിചാരണയ്ക്കു വരുമ്പോൾ അതിന്റെ സത്യാവസ്ഥ ജനങ്ങൾ മനസ്സിലാക്കുമെന്നാണ്‌ അബർക്രൊംബി വക്താവ് പറയുന്നത്.

അമേരിക്കയിൽ മുസ്ലീം വിശ്വാസികളോടുള്ള വിവേചനം കൂടുതൽ വർദ്ധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.  ഹിജബ് ധരിച്ച് ജോലിക്കു പ്രവേശിക്കുന്നത് പലരും ഇഷ്ടപ്പെടുന്നില്ല. ‘ആൾ അമേരിക്കൻ ലൂക്’ നഷ്ടപ്പെടുമെന്ന് ചിലർ വാദിക്കുന്നു.  ഇതിന്റെ ഫലമായി നിയമയുദ്ധങ്ങളുടെ എണ്ണവും ഉയർന്നു വരുന്നു.  അബർക്രൊംബിക്കെതിരായി കാലിഫോർണിയ, ഒക്കലഹോമ, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസ് നിലവിലുണ്ട്.  ഈ കേസുകളെല്ലാം ഹിജബ് ധരിച്ചതിനെതിരെ അബർക്രോംബി കൈക്കൊണ്ട നിലപാടുകൾക്കെതിരെയാണ്‌.

തൊഴിൽസ്ഥലത്തെ വിവേചനത്തെ നിരീക്ഷിക്കുന്ന അമേരിക്കൻ ഗവണ്മെന്റ്‌ ഏജൻസിയായ ഈക്വൽ എമ്പ്ളോയിമെന്റ്‌ ഓപ്പർച്ച്യൂണിറ്റി കമ്മീഷന്റെ(EEOC) കണക്കനുസരിച്ച് മതപര വിവേചന കേസുകൾ 1997 മുതൽ 2011 വരെയുള്ള കാലഘട്ടത്തിനിടയിൽ ഇരട്ടിച്ചിട്ടുണ്ടെന്ന് പറയുന്നു. 1997-ൽ 1709 കേസുകൾ നിലവിലുണ്ടായിരുന്നപ്പോൾ ഇപ്പോളത്  3790 കേസുകളായി വർദ്ധിച്ചു.  വിഭിന്ന വിഭാഗത്തിലും മതത്തിലും പെട്ട തൊഴിലാളികളുടെ വർദ്ധനവുമൂലമാണിതെന്ന് EEOC കരുതുന്നു.

Tagged as: ,

Leave a Reply