Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

നവതരംഗത്തിന്റെ മണിമുഴക്കിയ കൗള്‍

1980 ല്‍വിഖ്യാത കാന്‍ചലച്ചിത്രോത്സവത്തില്‍വച്ച്‌അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു സിനിമയുടെ പോസ്റ്ററുകള്‍കളവുപോയി. ആ ചലച്ചിത്ര പോസ്റ്ററിന്റെ കലാമൂല്യം തിരിച്ചറിഞ്ഞ ഒരുസംഘം വളരെ ആസൂത്രിതമായി പോസ്റ്ററുകള്‍കടത്തി കൊണ്ടുപോകുകയായിരുന്നു വെന്നാണ്‌സംഘാടകര്‍പിന്നീട്‌ വെളിപ്പെടുത്തിയത്‌. 2011 ജൂലൈ 6-ന്‌ അന്തരിച്ച പ്രശസ്‌ത ഇന്ത്യന്‍ചലച്ചിത്രകാരന്‍മണി കൗള്‍സംവിധാനം ചെയ്‌ത `സത്‌സേ ഉദത ആദ്‌മി’ എന്ന സിനിമക്കുവേണ്ടി അദ്ദേഹം തന്നെ രൂപം കൊടുത്ത പോസ്റ്ററുകളാണ്‌അന്ന്‌കളവു പോയത്‌. കാന്‍പോലുള്ള ഒരു ചലച്ചിത്രോത്സവത്തില്‍വെച്ച്‌ഒരു സിനിമയുടെ പോസ്റ്ററുകള്‍കളവു പോകുക യെന്നത്‌ചെറിയ കാര്യമല്ല. സിനിമയുടെ പോസ്റ്റര്‍തന്നെ ഒരു ചിത്രം പോലെ മികച്ച കലാരൂപ മായിരുന്നു എന്നതിന്റെ തെളിവാണിത്‌.

മണി കൗള്‍എന്ന സംവിധാനപ്രതിഭയുടെ പ്രത്യേകത യാണത്‌തികഞ്ഞ വ്യത്യസ്‌തതയും കലയോടുള്ള വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളും ഇന്ത്യന്‍സിനിമയിലെ നവതരംഗത്തിന്‌തുടക്കമിട്ട മണികൗളിനെ വ്യത്യസ്ഥനാക്കുന്നു. 1966 ല്‍ഇന്ത്യന്‍സിനിമയിലെ ഇതിഹാസമായിരുന്ന ഋത്വിക്‌ഘട്ടകിന്റെ ശിഷ്യനായി സിനിമാഭിനയം പഠിക്കാന്‍പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിയ കൗള്‍ഒരു ചരിത്രനിയോഗം പോലെ അഭിനയം ഉപേക്ഷിച്ച്‌സംവിധായകനായി മാറുകയായിരുന്നു. മികച്ചൊരു ചിത്രകാരനായിരുന്ന അദ്ദേഹം വളരെ പെട്ടെന്ന്‌തന്നെ ഘട്ടകിന്റെ ശൗര്യം നിറഞ്ഞ ആഖ്യാന ശൈലിയില്‍ആകൃഷ്‌ടനായി.

ഒരിക്കല്‍മണികൗള്‍`നസര്‍’ എന്ന സിനിമ സംവിധാനം ചെയ്യാന്‍തീരുമാനിച്ചിരുന്ന സമയം അദ്ദേഹം പ്രശസ്‌ത സംവിധായകനായ ശേഖര്‍കപൂറിനെ ഫോണില്‍വിളിച്ച്‌തന്റെ സിനിമയില്‍അഭിനയിക്കണമെന്നു പറഞ്ഞു. അതൊരു വെല്ലുവിളിയായി സ്വീകരിച്ച കപൂര്‍പിന്നീട്‌പലപ്പോഴും ആ സൗഭാഗ്യത്തില്‍അഹങ്കരിച്ചിരുന്നു. തന്റെ ജീവിതത്തില്‍സംഭവിച്ച ഏറ്റവും സൃഷ്‌ടിപരമായ സംഗതിയെന്നാണ്‌അദ്ദേഹം നസറിനെ കുറിച്ച്‌വിശേഷിപ്പിച്ചിരുന്നത്‌.
This is viagra online ordering often thought of to be the elemental feature of on-line driver’s education. As you have known, these drugs can cheap canadian viagra also deduct the effect of silagra. Tube congestion can be diagnosed through hysterosalpingography (HSG) or laparoscopy by speviagra online canadian Get More Informationt in IVF centers in Mumbai. Shilajit is even a natural aphrodisiac which has the same properties but uk generic viagra costs less.
1944 ല്‍രാജസ്ഥാനിലെ ജോധ്‌പൂരിലാണ്‌മണി കൗള്‍ജനിച്ചത്‌. കശ്‌മീരില്‍നിന്നും രാജസ്ഥാനില്‍കുടിയേറിപാര്‍ത്തവരായിരുന്നു കൗളിന്റെ കുടുംബം.സിനിമയില്‍എന്നും പരീക്ഷണങ്ങള്‍ക്ക്‌മുതിര്‍ന്ന കൗള്‍1992 ല്‍ദസ്‌തയോവ്‌സ്‌കിയുടെ ഇഡിയറ്റിന്‌ഹിന്ദി യില്‍ചലച്ചിത്ര ഭാഷ്യം ചമച്ചപ്പോള്‍നായകനാക്കിയത്‌ഷാരു ഖ്‌ഖാനെയായിരുന്നു.

കൗളിന്റെ സിനിമകളിലെ മികച്ചതെന്ന്‌നിരൂപകര്‍വിലയിരുത്തിയ `ദുവിദ’ ഒരു രാജസ്ഥാനി നാടോടിക്കഥയെ അവലംബിച്ച്‌നിര്‍മിച്ചതാണ്‌. 32 വര്‍ഷങ്ങള്‍ക്കുശേഷം ഭുമിദ്‌അമോല്‍പലേക്കര്‍`പഹേലി’ എന്ന പേരില്‍പുനര്‍നിര്‍മിച്ചു. ഇതുപോലെ നിരവധി പിന്‍കാല സംവിധായകരുടെ ആഖ്യാനശൈലികളെപ്പോലും സ്വാധീനിച്ച സംവിധായകനായിരുന്നു മണി കൗള്‍. 1976 ല്‍പ്രശസ്‌ത നാടകകൃത്ത്‌വിജയ്‌ടെണ്ടുല്‍ക്കറുടെ ഖാഷിറാം കോത്‌വാളിന്‌മണികൗള്‍ചലച്ചിത്ര രൂപം നല്‍കിയപ്പോള്‍ഇന്ത്യന്‍സിനിമയിലെതന്നെ മികച്ച രാഷ്‌ട്രീയ ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു അത്‌. ശിവസേനയുടെ വളര്‍ച്ച ഹാസ്യാത്മകമായി അവതരിപ്പിക്കുകയായിരുന്നു കൗള്‍അതിലൂടെ. ഓംപുരി ആദ്യമായി ക്യാമറയ്‌ക്ക്‌മുന്നിലെത്തിയ ചിത്രവും കൂടെയായിരുന്നു `ഖാഷിറാം കോത്‌വാള്‍’ 2005 ല്‍സംവിധാനം ചെയ്‌ത `എ മങ്കീസ്‌റയിന്‍കോട്ട്‌’ ആണ്‌അവസാന ചിത്രം.

Tagged as: ,

Leave a Reply