Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

സമ്പദ് വ്യവസ്ഥയുടെ വെല്ലുവിളികളും വ്യത്യസ്ത സമീപനങ്ങളും

[വി.ശാന്തകുമാര്‍]

ചില കുടുംബ കാര്യങ്ങളില്‍നിന്ന് തുടങ്ങാം. എനിക്ക് സന്തതിയായി ഒരു പെണ്‍കുട്ടി ആണുള്ളത്. അവളെ എങ്ങനെ പഠിപ്പിക്കണം എന്ന കാര്യത്തില്‍ഞാനും ഭാര്യയും മകളും നിരന്തരം ചര്‍ച്ച നടത്താറുണ്ട്. അവളുടെ കഴിവിനൊത്ത് ഇന്ത്യയിലെയിടെയും അല്ലെങ്കില്‍ഇന്ത്യക്ക് പുറത്തു പോയി പഠിക്കാന്‍അവസരം ഉണ്ടാകണം എന്നതാണ് ഒരു ആഗ്രഹം. എന്നാല്‍പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നാല്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍നേരിടാന്‍ഇടയുള്ള വെല്ലുവിളികളെ കുറിച്ച് മറ്റേതൊരു മാതാപിതാക്കളെയും പോലെ ഞങ്ങളും ആശങ്ക ഉള്ളവരാണ്. അവള്‍ദൂരെയൊന്നും പോകണ്ട, ഞങ്ങളുടെ അടുതുണ്ടായാല്‍മതി എന്ന് ചിലപ്പോഴെങ്കിലും തോന്നിപോകാറുണ്ട്. പക്ഷെ ഒരു വ്യക്തി എന്ന നിലയില്‍അവളുടെ ഭാവിയെ കുറിച്ചു ചിന്തിക്കുമ്പോള്‍ലോകത്തെവിടെ പോയലും കിട്ടാവുന്നതില്‍നല്ല വിദ്യാഭ്യാസം കിട്ടുന്നതായിരിക്കും നല്ലതെന്ന ബോധ്യവുമുണ്ട്. അപ്പോള്‍നാം സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍മാറ്റി വച്ച് ഭാവി വളര്‍ച്ചയ്ക്കുള്ള മാര്‍ഗങ്ങള്‍സ്വീകരി ക്കാന്‍നിര്‍ബന്ധിതരാകും.

ഇക്കാര്യത്തില്‍നമ്മുടെ സാംസ്‌കാരിക പരിസരത്തിനും ഒരു സ്വാധീനമുണ്ട്. എന്നോടൊപ്പം ‘intern’ എന്ന നിലയില്‍പരിശീലന ത്തിന് യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നും ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍വരാറുണ്ട്. അക്കാലയളവില്‍, അവര്‍ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളില്‍വരെ ഒറ്റയ്ക്ക് പോയി താമസിക്കാറുണ്ട്. അവരുടെ സുരക്ഷയെ കുറിച്ചും ഞാന്‍ആശങ്ക പ്പെടാറുണ്ട്. എന്നാല്‍, അവര്‍അത്തരം വെല്ലുവിളികളൊക്കെ നേരിട്ട് പുതിയ അനുഭവ ങ്ങള്‍നേടിയെടുക്കാന്‍കൂടുതല്‍താല്പര്യം കാണിക്കാറുണ്ട്. ഇത്തരം പരിചയം എന്റെ മകള്‍ക്ക് കിട്ടാത്തതിനെ കുറിച്ചും അതിനു അവളെ അനുവദിക്കുന്നതില്‍ഞ ങ്ങള്‍പിന്നോക്കം വലിയുന്നതിനെ കുറിച്ചും ചിലപ്പോഴൊക്കെ ഞാന്‍ചിന്തിക്കാറുണ്ട്.

ഒരു പരിധിവരെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള ആശങ്കകളും ഇതിനു സമാനമാണ്. കൂടുതല്‍സമ്പത്ത് ഉള്‍പടിപ്പിക്കുമ്പോള്‍അല്ലെ ങ്കില്‍അതിനായി സമ്പദ് വ്യവസ്ഥ തുറക്കപെടുമ്പോള്‍സുരക്ഷയെ കുറിച്ച് ഏറെ ആശങ്കകള്‍ഉണ്ടാകും. ഈ ആശങ്കകള്‍ക്ക് കുറെയൊക്കെ അടിസ്ഥാനവുമുണ്ട്. വരുമാനം കൂടാന്‍ഇടയുണ്ടെങ്കിലും അതില്‍വന്‍തോതിലുള്ള ഏറ്റക്കുറച്ചില്‍ഉണ്ടാകാന്‍സാധ്യത ഉണ്ട്. ചിലര്‍ക്ക്, തങ്ങള്‍ഉണ്ടാക്കിയ സമ്പത്ത് നഷ്ടമാകാന്‍സാധ്യത ഉണ്ട്. ചിലര്‍വളരെ കൂടുതല്‍നേട്ടം ഉണ്ടാക്കുമ്പോള്‍ചിലര്‍വളരെ കുറച്ചു മാത്രം നേടാന്‍സാധ്യത ഉണ്ട്. മറ്റു ചിലര്‍നമ്മെ ഉപയോഗപ്പെടുത്തിയേക്കും. ഒരു പരിധി വരെ ഭാവി പ്രവചനാതീതമാണ്.

ഇത്തരം ആശങ്കാഭാരിതമായ ഭാവിയെ സ്വീകരിക്കണോ എന്ന് ചിന്തിക്കുന്ന ആള്‍ക്കാര്‍ധാരാളം ഉണ്ടാകും. ഒരു പരിധിവരെ, മകളെ ദൂരേക്ക് വിടണോ എന്ന് സംശയിക്കുന്ന മാതപിതാക്കാന്മാരെ പോലെയാണിത്. സുരക്ഷയെ കുറിച്ചുള്ള അമിത ആകാംക്ഷ എല്ലാം ഇത്തിരിവട്ടത്തിനകത്തു നടത്താന്‍നമ്മെ പ്രേരിപ്പിക്കും. അറിയാത്ത കാര്യങ്ങളെ ഭയക്കും, അറിയാത്ത ആളുകളെ സംശയത്തോടെ വീക്ഷിക്കാന്‍പ്രേരിപ്പിക്കും, അറിയാത്ത ലോകത്തിലേക്ക് കടക്കാന്‍മടിക്കും.

എന്നാല്‍ചിലര്‍അങ്ങനെയല്ല. അവര്‍കുറച്ചുകൂടി സാഹസികരാ യിരിക്കും. പണ്ടൊരിക്കല്‍ഞാന്‍ട്രെയിനില്‍സെക്കന്റ് ക്ലാസ്സില്‍ബോംബേയില്‍നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തപ്പോള്‍എനിക്കെതിരെയുള്ള സീറ്റില്‍ഇരിന്നു യാത്ര ചെയ്ത ഒരു പെണ്‍കുട്ടിയെ ഞാന്‍എന്നും ഓര്‍ക്കാറുണ്ട്. അവളെക്കുറിച്ചുള്ള ഓര്‍മ എന്റെ ക്ലാസ്സുകളില്‍പലപ്പോഴും കടന്നുവരാറുണ്ട്. ഒരുപക്ഷെ ആഗോളീകണത്തെക്കുറിച്ച് പുസ്തകമെഴുതിയപ്പോള്‍എന്റെ കണ്മുന്നില്‍ഉണ്ടായിരുന്ന ചിത്രം അവളുടേതാണ്. ഇടുക്കിയിലെ ഉള്‍നാടന്‍പ്രദേശത്ത് നിന്നുള്ള ഒരു കുട്ടി. അന്ന് (ഇന്നും) താരതമ്യേന ദരിദ്രമായ ബള്‍ഗേറിയ എന്ന രാജ്യത്തു നേഴ്‌സ് ആയി പണിയെടുക്കുന്ന പെണ്‍കുട്ടി. മുംബയില്‍വിമാനം ഇറങ്ങി, കുറച്ചു പണം ലാഭിക്കാനായി തീവണ്ടിയില്‍നാട്ടിലേക്കു പോകുന്നു.

അന്ന് എന്നെ ചിന്തിപ്പിച്ച ഒരു കാര്യം ഉണ്ട്. തിരുവനന്തപുരത്തു കാരന്‍ഒരു പഴയ നായര്‍കുടുംബത്തില്‍ജനിച്ച എന്റെ ബന്ധുക്കളായ പെണ്‍കുട്ടികള്‍പലരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്നാല്‍അവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ ഈ പെണ്‍കുട്ടിയുടെ സാഹസികത്വം അന്നുണ്ടായിരുന്നില്ല. എന്നാല്‍പിന്നീട് കാര്യങ്ങള്‍കുറേക്കൂടി മാറിയിട്ടുണ്ട്. ധാരാളം ക്രിസ്ത്യാനി സുഹൃത്തുക്കള്‍അമേരിക്കയിലും യൂറോപ്പിലും കുടിയേറിയിട്ടുള്ള കുമ്പനാട് പോലുള്ള പ്രദേശങ്ങളില്‍നിന്നും, അമേരിക്കയില്‍നേഴ്‌സ് ആയി കുടിയേറിയ നായര്‍ആണുങ്ങളെയും പെണ്ണുങ്ങളെയും ഞാന്‍കണ്ടിട്ടുണ്ട്. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍നിന്നും നമ്മള്‍നല്ലകാര്യങ്ങള്‍മനസ്സിലാ ക്കാറുണ്ട്.

എന്നിരിക്കിലും വെല്ലുവിളികളെ നേരിടുന്നതില്‍കേരളത്തില്‍ഏറെ വിമുഖത ഹിന്ദുക്കള്‍ക്കും (പ്രത്യേകിച്ചും മുന്നോക്ക ജാതിക്കാര്‍ക്കും), കൂടുതല്‍സന്നദ്ധത ക്രിസ്തു മുസ്ലിം ജന വിഭാഗങ്ങള്‍ക്കും ആണെന്ന് കരുതാന്‍കാരണമുണ്ട്. ഒരു പരിധിവരെ ആഗോളീകരണത്തെയും ഉദാരവത്ക്കരണത്തെയും പേടിക്കുന്നതും അതിനു ദാര്‍ശനിക പരിവേഷം നല്‍കുന്ന രാഷ്ട്രീയത്തെ പുല്‍കുന്നതും കേരള ത്തില്‍ഹിന്ദുക്കള്‍ആണല്ലോ.

ഇങ്ങനെ എഴുതുമ്പോള്‍ചിലര്‍’rational’ അല്ലെന്നും മറ്റു ചിലര്‍കൂടുതല്‍’rational’ ആണെന്നും കരുതുന്നവര്‍ഉണ്ട്. കേരളത്തില്‍ദൈവ വിശ്വാസത്തിന്റെ കാര്യത്തില്‍ആരും പിന്നിലല്ല. എനിക്കറിയാവുന്ന ചിലര്‍ഉണ്ട്. അവര്‍സാഹസികമായ, അല്ലെങ്കില്‍വെല്ലുവിളികള്‍നേരിടുന്ന കാര്യങ്ങളൊന്നും ചെയില്ല. എന്നാല്‍, കയ്യിലുള്ള പണം വളരെ സൂക്ഷിച്ചു മാത്രമേ ചെലവഴികൂ. ഒരു പരിധിവരെ ‘cost minimisation’ എന്ന കാര്യത്തില്‍അവര്‍ശ്രദ്ധാ ലുക്കളാണ്. എന്നാല്‍വരുമാനം വര്‍ധിപ്പിക്കുന്നതില്‍അവര്‍വിമുഖരാണ്.

സാമൂഹ്യ ചര്‍ച്ചകളിലും മറ്റും ഇത്തരം അന്തര്‍മുഖത്വം കാണാം. കേരളത്തില്‍ഉള്ള കരിമണല്‍എങ്ങനെ ഉപയോഗിക്കണം എന്ന കാര്യം വരുമ്പോള്‍മറ്റേതെങ്കിലും വിദേശ/സ്വദേശ ഉടമകളുമായി പങ്കു ചേര്‍ന്നാല്‍അവര്‍നമുക്കുള്ളത് തട്ടികൊണ്ടുപോകും എന്ന് ആശങ്ക പെടുന്നവരുണ്ട്. അതുകൊണ്ട് ഉപയോഗിച്ചില്ലെങ്കിലും വേണ്ടില്ല ആരും തട്ടിക്കൊണ്ടു പോകാതെ സൂക്ഷിച്ചു വച്ചാല്‍മതി എന്ന ഒരു സമീപനം രൂപപ്പെടുന്നു. ഉപയോഗിക്കാതിരുന്നാല്‍, ഒരു വിഭവവും മൂല്യം സൃഷ്ടിക്കപ്പെടുന്നില്ല. എന്നാല്‍മൂല്യം ഉണ്ടായില്ലെങ്കിലും വേണ്ടില്ല ആരും തട്ടിക്കൊണ്ടു പോകാതിരുന്നാല്‍മതി എന്ന ചിന്ത ചിലരില്‍എങ്കിലുമുണ്ട്.

ആശങ്കകള്‍ഒന്നും വേണ്ട എന്നല്ല ഇവിടെ വാദിക്കുന്നത്. എന്നാല്‍നാം വെല്ലുവിളികള്‍നേരിടാന്‍കൂടുതല്‍തയ്യാറാവുകയും അതുവഴി നമ്മുടെ ആശങ്കകള്‍പരിഹരിക്കപ്പെടാനുള്ള വഴികള്‍തേടുകയും വേണം. ഒരു തുറന്ന സമ്പദ് വ്യവസ്ഥയില്‍എല്ലാം നഷ്ടമാകുന്ന വ്യക്തിക്ക് ആത്മഹത്യ ചെയ്യാതെ ജീവിക്കാനുള്ള സാമൂഹ്യ സുരക്ഷിതത്വം ഉണ്ടാക്കണം. ഒരാള്‍വന്നു നമ്മെ കബളിപ്പിച്ച് നമ്മുടെ സമ്പത്ത് തട്ടിക്കൊണ്ടു പോകാതിരിക്കാന്‍ജാഗ്രതയുള്ള നിയമ സംവിധാന ങ്ങള്‍വേണം. ഇതൊക്കെ ഉണ്ടാവുന്നത് നാം വെല്ലുവിളികളെ നേരിടുമ്പോഴാണ്. അല്ലാതെ വെല്ലുവിളികളോട് മുഖം തിരിഞ്ഞു നിന്ന് എല്ലാം അതേപടി സംരക്ഷിക്കാന്‍ശ്രമിക്കുമ്പോള്‍അല്ല.

അടുത്തകാലത്ത് കണ്ട ഒരു സിനിമയില്‍സ്വന്തം പെണ്‍കുട്ടിയെ ആരെങ്കിലും ആക്രമിക്കുമെന്ന് ഭയന്ന് ഒരു മുറിയില്‍അടച്ചിടുന്ന ഒരു അച്ഛനെ കണ്ടു. അത് ഒരു ഭ്രാന്തമായ അവസ്ഥയാണ്. ഈ അച്ഛന്റെ ഭ്രമം നമ്മെ ചിലപ്പോഴൊക്കെ സ്വാധീനിക്കാറുണ്ട് എന്ന് എനിക്ക് തോന്നുന്നു.

During this procedure, the fertilized egg can’t move normally to the uterus viagra prescription canada and the infertility problem appears accordingly. 2. But one can find it hard to trust upon these solutions blindly and therefore are advised to adopt the efficient levitra 40mg as this has been a trusted and recommended drug from years and FDA approval has added the safety and authenticity mark to this branded pattern. Upon opening the folder, each manager found a large mirror purchase cheap cialis https://regencygrandenursing.com/post-acute-sub-acute-care/comprehensive-wound-care inside. People do not understand this and simply order the medicine without buy viagra prescription even asking or taking assistance from their doctor.

Tagged as: , ,

Leave a Reply