Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ആണധികാരത്തിന്റെ ഇരുമ്പുമറകളിലാണ് മഠങ്ങള്‍ മുതല്‍ സഭ വരെ പ്രവര്‍ത്തിക്കുന്നത്

[അനു പാപ്പച്ചന്‍]

 

ഒന്നു മുതല്‍ 10 ക്ലാസ് വരെ പഠിച്ചത് ആരാധനാ മഠത്തിലെ   സിസ്‌റ്റേഴ്‌സിന്റെ സ്‌കൂളിലായിരുന്നു. പ്രീഡിഗ്രി ക്ലാര മഠത്തിലെ കോളജിലായിരുന്നു. ഡിഗ്രി ലാറ്റിന്‍ സിസ്റ്റേഴ്‌സിന്റെ കോളജില്‍. ഇപ്പോള്‍ പഠിപ്പിക്കുന്ന സ്ഥാപനം സി.എം.സി സിസ്റ്റേഴ്‌സിന്റേതാണ്. കുടുംബാംഗങ്ങളിലുമുണ്ട് സിസ്റ്റേഴ്‌സ്. ഏതു കൂട്ടത്തിലെയും മനുഷ്യരെ പോലെ വ്യക്തിപരമായി നല്ലതും ചീത്തയുമായ അനുഭവങ്ങളിലൂടെ കടന്നുപോന്നിട്ടുണ്ട്. അതു സ്വാഭാവികം. പക്ഷേ ഇവിടുത്തെ പ്രധാന വിഷയം സഭാ സംവിധാനത്തില്‍ കന്യാസ്ത്രീകളുടെ സ്ഥാനമെന്ത് എന്നുള്ളതാണ്. നാളിതുവരെ ഒരിടത്തും ക്രിസ്ത്യന്‍ സഭയില്‍ ഏതു കാലത്തും നടന്നിട്ടുള്ള അനീതിയെ പറ്റി സിസ്റ്റേഴ്‌സ് സംവാദം നടത്തുന്നതു കേട്ടിട്ടില്ല.

(ഒറ്റപ്പെട്ട ശബ്ദങ്ങളെ നിഷ്‌കരുണം പുറത്താക്കുക / സ്വയം പുറത്താവലാണ് അവിടുത്തെ നീതി) സംവാദം പോയിട്ട് സംസാരം പോലും ഉണ്ടാവില്ല.

ശ്.ശ്.. അങ്ങനെയൊന്നും പറയാനും ചോദിക്കാനും പാടില്ല എന്ന് ഉടന്‍ വിലക്കും. ഈ ശ്…. അവര്‍ തിരുവസ്ത്രം ധരിക്കാന്‍ പാകമാകുന്ന അന്നു മുതല്‍ ശീലിക്കുന്നതാണ്. വീടും കുടുംബവും പ്രിയപ്പെട്ട എന്തെല്ലാമുണ്ടോ അതെല്ലാം ഉപേക്ഷിച്ച് ദാരിദ്ര്യം, അനുസരണം, കന്യാവ്രതം എന്ന ത്രിതയത്തിലേക്കുള്ള സന്യാസ യാത്രയില്‍ അവരേറ്റവും കൂടുതല്‍ ചെയ്യുന്നത് ഈ ശ്!…. ആണ്.

ഓര്‍മയുടെ അങ്ങേ തുമ്പത്ത് എല്‍സിന സിസ്റ്ററാണ്. നാലാം ക്ലാസ്.

‘ഈശോയുടെ മക്കളാണേല്‍ നിങ്ങള്‍ നന്നായി പഠിക്കും. പഠിക്കോ?

‘ ആ.., പഠിക്കും.’

കൃഷ്ണന്റെ മക്കളാണേല്‍ നിങ്ങള്‍ നന്നായി കളിക്കും. കളിക്കോ?

‘ ആ…. കളിക്കും’

‘അള്ളാഹുവിന്റെ മക്കളാണേല്‍ നിങ്ങള്‍ നന്നായി ഉറങ്ങും. ഉറങ്ങോ?’

‘ആ ഉറങ്ങും ‘

മൂന്നാള്‍ടേം കുഞ്ഞുമക്കളാണേലോ?

‘ഞങ്ങള്‍ പഠിക്കും, കളിക്കും. ഉറങ്ങും”

എല്ലാവരും എല്ലാവരുടേയും മക്കളായി ഒരേ കോറസ് ഈണത്തില്‍ പാടി പഠിപ്പിക്കേണ്ടതിന്റെ ലോകബോധം ആ കന്യാസ്ത്രീക്കുണ്ടായിരുന്നു. അതിന്റെയൊക്കെ ഗുട്ടന്‍സ് കുറേക്കാലം കഴിഞ്ഞേ പിടി കിട്ടിയുള്ളൂവെങ്കിലും!.

(ഈശോയും കൃഷ്ണനും അള്ളാഹുവുമൊക്കെ വേറെ വേറെ, തമ്മില്‍ തമ്മില്‍ ചേരാത്തവരെന്ന വര്‍ത്താനങ്ങള്‍ ഇന്നാട്ടില്‍ ഉണ്ടന്നു പിന്നീട് മനസിലാക്കുമ്പോള്‍)
ഇന്ന് മൂന്നും ചേരുന്ന പഴയ കോറസൊക്കെ ഇല്ലാതായി തുടങ്ങിയിട്ടുണ്ട് എന്ന് ദു:ഖത്തോടെ മനസിലാക്കുന്നുമുണ്ട്. (മകള്‍ എന്തുകൊണ്ട് ക്രിസ്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നില്ല എന്ന ചോദ്യം നിരന്തരം ചോദിക്കപ്പെടുന്നു).

bishop-668x380

യു.പി സ്‌കൂളില്‍ പേരുകൊണ്ടും ഭാവം കൊണ്ടും ഞങ്ങളെ അമ്പരിപ്പിച്ച സി. പെര്‍പെച്ചയുടെ അടുക്കു ചിട്ടകളുടെ, വൃത്തി വെടിപ്പുകളുടെ, ഉത്തരവാദിത്ത സത്യസന്ധതകളുടെ അച്ചില്‍ കുട്ടികളെല്ലാം പെര്‍ഫെക്ടായി പുറത്തു വന്നു. വീട്ടുമുറ്റത്തു ബാല്‍സ്യവും കാട്ടു റോസും കനകാംബരവും അഴകോടെ വിരിയാന്‍ തുടങ്ങി. എല്ലാ വീട്ടിലും അടുക്കളക്കടുത്ത് നടേണ്ട പച്ചക്കറിക്കുള്ള വിത്തുകളും തന്നു വിടും. ഏതു തരിശും പച്ചയാക്കമെന്ന പാഠമിന്ന് ജീവപാഠമാണ്.
This sorry state is a sign of sickness of behavior. cialis samples free Because order levitra canada there are different treatment plans in this field, it is essential to keep an open line of communication with the therapist. The strong cialis no prescription http://deeprootsmag.org/2013/03/13/hug-paws-for-patriots-dogs-ease-wounded-veterans-passage-into-post-combat-life/ rush of blood helps in maintaining the erection for longer period.In women incapability problem is also resolved by the ultimate composition of Sildenafil citrate. Doctors of Chiropractic specialize in the care of non-surgical conditions of the neck with gentle, time-saving approaches that address the mechanical and neurological causes of whiplash injury. deeprootsmag.org levitra samples
ഹൈസ്‌കൂള്‍ ക്ലാസില്‍ എനിക്കു പ്രിയപ്പെട്ട ഒരു സിസ്റ്റര്‍ ( പേര്‍ മന:പൂര്‍വം ഒഴിവാക്കുകയാണ്. )കല്ലു നിരത്തി, അതില്‍ മുട്ടുകുത്തി ചെറുമുള്ളാണികള്‍ തറച്ച കുരിശു നെഞ്ചിലമര്‍ത്തി പ്രാര്‍ഥിക്കുന്നത് ഞെട്ടലോടെ അവിചാരിതമായി കണ്ടിട്ടുണ്ട്. കണ്ട കാര്യം ആരോടും പറയരുത് എന്ന് വിലക്കി. എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ ലോകത്തിനു നന്മ വരാന്‍ എന്ന മറുപടിയാണ് പറഞ്ഞത്.

മുതിര്‍ന്നപ്പോള്‍ പല സിസ്റ്റര്‍ കൂട്ടുകാരുണ്ടായി. ദൈവവിളി എന്നത് സ്വയമെടുക്കുന്ന തീരുമാനമല്ലേ, എന്തിനാണത് എടുക്കുന്നത്, അല്ലാതെയും പ്രാര്‍ഥിക്കാലോ, സേവനം ചെയ്യാലോ എന്ന് അടുപ്പമുള്ളവരോട് ചോദിച്ചിട്ടുണ്ട്. മിഷനറിയായി പോയ ഒരു കൂട്ടുകാരി സിസ്റ്ററിന്റെ മെലിഞ്ഞുണങ്ങിയ ശരീരം കണ്ട് വിഷമിച്ചപ്പോള്‍ പറഞ്ഞത്, ‘കഠിന നോമ്പും ഉപവാസവും അനുഷ്ഠിച്ചപ്പോഴാണ് ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ ഇല്ലാത്ത ഒരു പറ്റം ആളുകളുടെ , രുചിയറിയാന്‍ യോഗമില്ലാത്ത നാവും വരണ്ട തൊണ്ടക്കുഴിയും ഒട്ടിയ വയറും അനുഭവിക്കാനായത് . വ്രണങ്ങള്‍ കഴുകിത്തുടച്ചപ്പോഴാണ് ഈശ്വരസാന്നിധ്യത്തിന്റെ അനുഭൂതി അറിഞ്ഞത് എന്ന്. മദര്‍ തെരേസയെ പോലെ നൂറുകണക്കിന് കന്യാസ്ത്രീകള്‍ക്ക് ജീവിതം എന്താണെന്ന് മനസിലാക്കാന്‍ ഇന്നൊരു ബുദ്ധിമുട്ടുമില്ല.

sister-1-668x380

ഇതൊരു പരിഛേദം മാത്രമാണ്. പ്രകൃതി -സാമൂഹിക- ബോധങ്ങളൊക്കെ ഉള്ളവരാണവര്‍. നിസ്സംഗ കഥാപാത്രങ്ങളൊന്നും തന്നെയില്ലാത്ത 100 % ബുദ്ധിപര – സമത്വസുന്ദര – ഇടമാണിത് എന്ന അര്‍ഥമൊന്നും ഇതിനില്ല. പലരോടും പലതിലും എതിര്‍ത്തിട്ടുണ്ട്, വിയോജിച്ചിട്ടുണ്ട് കലഹിച്ചിട്ടുണ്ട്.
പക്ഷേ രാപ്പകലോളം പണിയെടുത്ത്, ശുശ്രൂഷകള്‍ നടത്തി, പ്രാര്‍ഥിച്ച് ആശയടക്കങ്ങള്‍ നടത്തി, അപാരമായ ആത്മവീര്യത്തില്‍ നടക്കുന്ന ഇവര്‍ക്ക്

ഇക്കാര്യത്തില്‍ മാത്രം ശ്.. എന്ന് പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്?

ശ്.. എന്നു ഒതുങ്ങിയില്ലെങ്കില്‍ കടക്കൂ പുറത്ത് എന്നതാണ് മഠത്തിലെ ഒരേയൊരു പ്രതിവിധി. മഠം വിട്ടിറങ്ങിയ സ്ത്രീ വീട്ടുകാര്‍ക്ക് ബാധ്യതയും. നാട്ടുകാര്‍ക്ക് പരിഹാസത്തിനും സഹതാപത്തിനുമുള്ള ‘കഷ്ടം തന്നെ !’യും.

കുടുംബം / സമൂഹം തുടരുന്ന ‘പാട്രിയാര്‍ക്കല്‍’ മനോഭാവത്തിന്റെ തുടര്‍ച്ച തന്നെയാണ് സഭയും പുലര്‍ത്തുന്നത്. എതിര്‍ശബ്ദങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതും അടിച്ചമര്‍ത്തുന്നതും എല്ലായിടങ്ങളിലും തുടരുന്നു.

ഇന്ത്യയില്‍ ക്രിമിനല്‍ നടപടിക്കുറ്റത്തിന് വിചാരണയും ശിക്ഷയും നടപ്പിലാക്കാന്‍ നീതിന്യായക്കോടതികള്‍ക്കുമാത്രമാണ് അധികാരം എന്നിരിക്കെ, ആ Rule of Law യെ അട്ടിമറിക്കുന്ന സ്ഥാപനങ്ങളായി മതം മാറുന്നത് ഗൗരവതരമായ വിഷയമാണ്. സഭയുടെ ആണ്‍ ഊറ്റ ഇരുമ്പു മറയ്ക്കുള്ളിലെ എറ്റവും പരിമിതമായ ഒരിടത്തില്‍ നിന്ന് ഒരു കന്യാസ്ത്രീ ഉയര്‍ത്തിയ നീതി വിലാപവും മത /സാമുദായിക ശക്തികളുടെ പിന്തിരിപ്പന്‍ /ജനാധിപത്യവിരുദ്ധ നിലപാടുകളോട് കലഹിക്കുന്ന ,വിപ്ലവ പ്രസ്ഥാനത്തിലെ ഒരു യുവതി ഉയര്‍ത്തിയ പീഡന പരാതിയും ഒരേ കാലത്താണ് എന്നതും ഒരുപോലെ തമസ്‌കരിക്കപ്പെടുന്നു എന്നതും ചിന്തിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.

pc-george-1-668x380

പരാതി ഉയര്‍ത്തിയ സ്ത്രീകളുടെ സദാചാര മര്യാദകളില്‍ സംശയം ജനിപ്പിക്കുന്നതിന് പി.സി ജോര്‍ജിനെ പോലുള്ള ജനപ്രതിനിധിയും ഇറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ കുറേക്കാലമായി തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ എല്ലാവിധ ജനാധിപത്യ രീതികളോടും സ്ത്രീ സമൂഹത്തോടും ധിക്കാരത്തോടെയും പുഛത്തോടെയും മാത്രം ഇടപെടുന്നയാളാണ് പി.സി ജോര്‍ജ്.

സഭയായാലും പാര്‍ട്ടിയായാലും ആരോപിക്കപ്പെട്ട കുറ്റം ക്രിമിനല്‍ സ്വഭാവമുള്ളതാതെണെങ്കില്‍ ഉടന്‍ പോലീസ് അന്വേഷണത്തിന് വിടുക എന്നത് പ്രാഥമിക മര്യാദയാണ്.
ഒരു പെണ്ണ് ഉയര്‍ത്തിയ നിരവധി പരാതികളെ / നിലവിളികളെ ആഘോഷിച്ച / ആക്ഷേപിച്ച ഒരു ഭരണകൂടത്തിന്റെ പതനം നാം കണ്ടതാണ്.അതേ തൊടുന്യായങ്ങള്‍, സാങ്കേതികതകള്‍ ഉയര്‍ത്തി, ഇടതു പക്ഷവും മുന്നോട്ട് പോകുന്നു.

pk-sasi-668x380

എല്ലാ മത / സാമുദായിക സംഘടനകളും തങ്ങളുടേതായ ക്രിമിനല്‍ അന്വേഷണ- വിചാരണ – ശിക്ഷാ നിര്‍വഹണ സംവിധാനങ്ങളെ ആശ്രയിച്ചാല്‍ അവസ്ഥയെന്താണ്?.Justice delayed is justice denied… എന്ന് ഇനിയെങ്കിലും ഓര്‍ത്തില്ലെങ്കില്‍, പ്രതീക്ഷയുള്ള ഒരു പുരോഗമന പ്രസ്ഥാനവും കരുണയും ശുശ്രൂഷകളും വിശ്വാസ പ്രമാണമായ സഭയും തെരുവില്‍ മറുപടി പറയേണ്ടി വരും.

അടച്ചിട്ട മത / സംഘടന ശക്തിയുടെ പുറത്ത് വന്ന് നിലപാട് പ്രഖ്യാപിക്കാനും സമര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ പരാതിയില്‍ ഉറച്ചു നില്‍ക്കാനും ഈ സ്ത്രീകള്‍ കാണിച്ച സ്ഥൈര്യത്തിന് സല്യൂട്ട് നല്കുന്നു.

പൊതു സമൂഹത്തിന്റെ പിന്തുണയിലും ശക്തിയിലും അവര്‍ അര്‍പ്പിച്ച വിശ്വാസം വലുതാണ്. അവരെ
ഒറ്റപ്പെടുത്താനോ, തുരത്താനോ ഉണ്ടായേക്കാവുന്ന എല്ലാ ശ്രമങ്ങളേയും എതിര്‍ക്കുക മനുഷ്യരായിരിക്കുന്ന എല്ലാവരുടേയും ഉത്തരവാദിത്തമാണ്.

(കടപ്പാട്: ഡൂൾ ന്യൂസ്‌ )

Tagged as: , ,

Categorised in: വായന@ബൂലോകം, News

Leave a Reply